“ദൂരം അളക്കുന്നവര്‍ അറിയുന്നുവോ തന്‍ മൊഴി തന്‍ വൈപരീത്യം ?
ഇത് ഞാന്‍ കഴിഞ്ഞ വര്ഷം മൌധൂധിയന്‍ ഫണ്ടിംഗ് വ്യാപകമായി ഉള്ള ഒരു ചാനലിലും പിന്നെ ചില താല്‍പര കക്ഷികളും അതിലുപരി എന്റെ നല്ല സുഹൃത്തും നിര്‍മിക്കാന്‍ ശ്രമിച്ച ചില വിടവുകളെ കുറിച്ച്എഴുതിയതാണ്. പിന്നീട് എപ്പഴോ എന്തിനു ഇതൊക്കെ എന്ന രീതിയില്‍ വീണ്ടും അടക്കി പൂട്ടി വെച്ചതാണ്. പക്ഷെ എല്ലാ വര്‍ഷവും ഹൈന്ദവര്‍ തങ്ങളുടെ ഭക്തിയില്‍ ആറാടി “തത്വമസി”യെ അറിയാനുള്ള ത്വരയില്‍ മുഴുകുമ്പോള്‍ ഇതുപോലുള്ള വിദ്വേഷം വളര്‍ത്തുന്ന വിധത്തിലുള്ള ലേഘനങ്ങളും പരിപാടികളും വീണ്ടും സജീവമായി കാണുന്നത് കൊണ്ട് ഇത് എന്തായാലും എഴുതി തീര്‍ത്തു കൊണ്ട് ചേര്‍ക്കാം എന്ന് വിചാരിക്കുന്നു. വായനക്കായി എല്ലാവരുടെയും സമക്ഷതിലേക്ക് :
ശബരിമല ക്ഷേത്രം ബുദ്ധ ക്ഷേത്രമാനെന്നുള്ള രീതിയില്‍ നാം പല വിധത്തിലുള്ള പല രൂപത്തിലുള്ള റിപ്പോര്‍ട്ട് കാണുവാനിടയായി. പലരും അയ്യപ്പന്‍ എന്ന പദത്തില്‍ അപ്പന്‍ ഉള്ളത് കൊണ്ട് ബുദ്ധനെ അപ്പന് എന്നോ അയ്യന്‍ എന്ന് അഭിസംബോധന ചെയ്യാറുണ്ട് എന്നൊക്കെ പറഞ്ഞു വളരെബാലിശമായ രീതിയില്‍ തങ്ങളുടെ അജണ്ടകള്‍ നടപ്പിലാക്കാന്‍ ശ്രമിച്ചു, കേരളത്തില്‍ ബുദ്ധമതത്തെ പോലെ പ്രബലമായ ജൈന ധര്മത്തെ കുറിച്ച് ആരും ഒന്നും പറയുന്നില്ലെന്നും ജൈന ധര്‍മ ചിന്തകളുമായും ( അന്യോന്യം) സാമ്യമുന്ടെന്നുല്ലതുമായ കാര്യങ്ങളും എല്ലാവരും മറച്ചു വെച്ച്. അതിന്റെ പിന്നില്‍ ഉള്ള ലോങ്ങ് term അജണ്ടകളെ കുറിച്ചൊക്കെ പറഞ്ഞു വെറുതെ മിനക്കെടുന്നില്ല.
ശ്രീ ബുദ്ധനില്‍ നിന്ന് ശ്രീ അയ്യപ്പനിലേക്കുള്ള ദൂരമളന്ന എന്റെ സുഹൃത്തിന്റെയും ചില താല്‍പര കക്ഷികളുടെയും തെറ്റിദ്ധാരണകള്‍ചൂണ്ടിക്കാട്ടെണ്ടിയിരിക്കുന്നു. എന്റെ സുഹൃത്തിന്റെ ബുദ്ധമത പരിണയം സംശയാസ്പദമല്ലെങ്കിലും ഇന്ന് "ചില ഗൂഡലക്ഷ്യത്തോടു കൂടി പ്രവര്‍ത്തിക്കുന്നവര്‍" ബുദ്ധമതവും ക്രിസ്ത്യന്‍ മതവും ഇസ്ളാമിക മതവും കാലാകാലങ്ങളായി സാഹോദര്യം പുലര്‍ത്തിയിരുന്നു എന്നു സ്ഥാപിക്കാന്‍ വേണ്ടി ശ്രമിക്കുന്നവരെയും അതിനു വേണ്ടി വാദിക്കാനും സ്ഥാപിക്കാനും ശ്രമിക്കുന്ന ചില "കപട ബുദ്ധമത സ്നേഹികളെ"യും സുഹൃത്ത് അറിഞ്ഞില്ലെന്ന് കരുതുന്നു. ഈയടുത്ത് മലയാളത്തിലെ ഒരു വാര്‍ത്ത ചാനലില്‍വന്ന പരിപാടിയുടെ ലക്ഷ്യം തന്നെ അതായിരുന്നു. ഖില്‍ജിയുടെ ആക്രമണത്തില്‍തുടങ്ങി ഇന്ന് മ്യാന്മാരിലെയും ബംഗ്ലാദേശിലെയും ബുദ്ധവിഗ്രഹങ്ങള്‍ ) നശിപ്പിച്ചതില്‍എത്തിനില്‍ക്കുന്ന "സ്നേഹം" ലേഖകനും, വാര്‍ത്ത പ്രചരിപ്പിക്കാന്‍ശ്രമിച്ച വാര്‍ത്താ ചാനലും വിട്ടുപോയി. ലേഖകന്‍റെ മറവി യാദൃശ്ചികമാകാനേ തരമുള്ളൂ. എന്തായാലും പന്തള രാജാവല്ല ശബരിമലയിലെ ധര്‍മ ശാസ്താവ് എന്ന്‍കാര്യത്തില്‍നമുക്ക് രണ്ടഭിപ്രായം ഇല്ലല്ലോ. ആരാണ് ശാസ്താവ് എന്നു ലേഖകന്‍എവിടേയും സൂചിപ്പിക്കാത്തത് കൊണ്ട് മാത്രം ഇങ്ങനെ ഒരു സംശയം അവശേഷിക്കുന്നു. ഹരിഹര പുത്രനാണ് അയ്യപ്പന്‍എന്ന വാദത്തെ കുറിച്ചൊക്കെ ചാനലുകാര്‍ ആഘോഷിക്കുന്നതായ് കാണുന്നു. വിശ്വാസികളുടെ കാര്യമാണ് അത്. പല വിധത്തിലുള്ള യുക്തിക്ക് നിരക്കാത്ത കാര്യങ്ങളും വിശ്വാസ പ്രമാണങ്ങളില്‍ കാണാം. നമ്മുടെ പുരാനെതിഹാസങ്ങളുടെ എഴുത്തിന്റെ രീതിയും നമ്മുടെ ശില്പ കല മുതലായവയുടെ അവതരണ രീതിയും അങ്ങിനെ ആണ്. അഞ്ഞൂറ് ഇതളുള്ള താമരയില്‍ വിചാരിക്കുന്ന ദേവതകളെ നമുക്ക് അജന്തയില്‍ കാണാം , അതിനര്‍ത്ഥം അഞ്ഞൂറ് ഇതളുള്ള താമര ഉണ്ടെന്നല്ല. അത് നമ്മുടെ നാട്ടിലെ അവതര രീതിയാണ്. അതിനു പിന്നിലെ യുക്തികള്‍ നാം അന്വേഷിച്ചാല്‍ അതെവിടെയും എത്തി നില്‍ക്കില്ല. യുക്തിക്കനുസരിച്ച് കലയും ആരാധന രീതികളും നിര്മിക്കണമെന്നു ശടിച്ചാല്‍ പല നൃത്യ രൂപങ്ങളും അതിനുപയോഗിക്കുന്ന ഗാനങ്ങളും യുക്തിക്ക് നിരക്കാത്തത് കൊണ്ട് നം ചവറ്റു കൂട്ടയില്‍ ഇടേണ്ടി വരും. ഹരിഹര കഥയിലെ കാര്യങ്ങള്‍ അങ്ങിനെ . അങ്ങിനെ വിശ്വസിക്കേണ്ടവര്‍ക്ക് വിശ്വസിക്കാനുള്ള ആരാധന സ്വാതന്ത്ര്യം നമ്മുടെ നാട്ടില്‍ഉണ്ട് . പുരാണ കഥകളില്‍പല “യുക്തിക്ക് നിരക്കാത്ത” കഥകളും നാം കാണും, അത് നമുക്ക് വേണമെങ്കില്‍സ്വീകരിക്കാം അല്ലെങ്കില്‍തള്ളിക്കളയാം വൈദിക ശൈവ വിശ്വാസങ്ങളുടെ തുടക്കത്തില്‍ഇസ്ലാമും ഇല്ല, അതുപോലെ ബുധധര്‍മവും ഇല്ല എന്നുള്ളത് എടുത്തുപറഞ്ഞാലെ വാക്യം പൂര്‍ണ്ണമാകൂ.!
ശബരി മലയുമായി പല ഐതിഹ്യങ്ങളുമുണ്ട്. പല വാദങ്ങളും ഉണ്ട്. അത് തന്റെ യുക്തിക്കനുസരിച്ച് തിരഞ്ഞെടുക്കാന്‍ഓരോ വ്യക്തിക്കും അവകാശമുണ്ട്. അത് തന്നെയാണ് ഹിന്ദുധര്‍മവും. ലേഖകന്‍റെ "ഉയര്‍ന്നു നില്ക്കുന്നു" എന്ന അഭിപ്രായത്തെക്കാളും "ചേര്‍ന്ന് നില്ക്കുന്നു" എന്ന അഭിപ്രായമാണ് ശബരിമല അയ്യപ്പന്റെ കാര്യത്തില്‍കൂടുതല്‍ചേരുക എന്നു തോന്നുന്നു.
പാണ്ഡ്യ രാജവംശത്തിന്റെ കുടിയേറ്റമാണ് എന്നുള്ള വാദവും രാജാവു ബുദ്ധമതസ്ഥനായിരുന്നു എന്നുള്ള വാദവും കണക്കിലെടുത്താല്‍പാണ്ഡ്യ രാജവംശം എന്തു ആരാധന രീതിയാണ് ബുദ്ധ ധര്‍മം സ്വീകരിക്കുന്നതിന് മുന്പ് അനുവര്‍ത്തിച്ചിരുന്നത് എന്നും, ബുദ്ധ മതം സ്വീകരിച്ച രാജാക്കന്മാര്‍യുദ്ധം ചെയ്തിരുന്നില്ല എന്നുള്ളതും പരിശോധിക്കുമ്പോളും അതിന്റെ കൂടെ അയ്യപ്പനും പന്തള രാജവംശവുമായി ഉള്ള കഥകളും മറ്റും കൂട്ടിച്ചേര്‍ക്കുമ്പോഴും ചേരാത്ത ചില “മുഴകള്‍” നമുക്ക് കാണാവുന്നതാണ്.
വിഗ്രഹവുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകള്‍നീക്കുക എന്നുള്ളതാണ് ഈ ലേഖനത്തിന്റെ ഉദ്യമം. വിഗ്രഹങ്ങള്‍പലവിധത്തില്‍പല രൂപത്തില്‍(ഭക്തന്‍റെ ആഗ്രഹത്തിലോ അതോ രാജാവിന്‍റെ ആഗ്രഹത്തിലോ) ചെയ്യുന്നത് അതാത് കാലത്തെ കീഴവക്കമാണ്. നാം നമ്മുടെ വീട് നിര്‍മിക്കുന്നത് പോലെ തന്നെ. വിഗ്രഹവും ക്ഷേത്രവും മറ്റും രൂപ സാദൃശ്യം വച്ച് നാം അനുമാനത്തില്‍എത്തിയാല്‍കേരളത്തിലെ പെരുമാള്‍പള്ളി മുതല്‍കുറവിലങ്ങാട്‌പള്ളി,ആര്‍ത്തൂങ്കല്‍പള്ളി,പെരിങ്ങത്തൂര്‍പള്ളി , ഓടത്തിലെ പള്ളി , മൊയ്തീന്‍പള്ളി , അരുവാതിര പള്ളി,ഒല്ലൂര്‍പള്ളി എന്നിവ ഹിന്ദു ക്ഷേത്രങ്ങളാണ് എന്നു പറയേണ്ടി വരും.
ഇസ്ലാം മതവിശ്വാസികള്‍കയറുന്ന പല അമ്പലങ്ങളും കേരളത്തില്‍തന്നെയുണ്ട്, ചില ക്ഷേത്രങ്ങളില്‍ആചാരഭാഗമായി മുസ്ലീം കുടുംബനാഥന്‍ദേവിക്ക് തിരുവാഭരണം കാഴ്ച വെക്കുന്ന ചടങ്ങുകള്‍ഉള്ള അമ്പലങ്ങള് കേരളത്തില്‍ഉണ്ട്. ഇന്ത്യയില്‍ഇസ്ലാം അധിനിവേശക്കാരുടെ ആക്രമണം മൂലവും ചില ബ്രാഹ്മണ കോമരങ്ങളുടെ ധാര്‍ഷ്ട്യം മൂലവും പല തെറ്റായ കീഴ്വഴക്കങ്ങളും ഹിന്ദുക്കളുടെ ഇടയില്‍കടന്നു വന്നിട്ടുണ്ട്. കീഴ്ജാതിക്കാരെ വഴിയില്‍നടത്താതിരുന്ന കാലവും മറ്റും ഓര്‍മയായ കാലഘട്ടത്തില്‍വിശ്വാസികളെ ക്ഷേത്രത്തിലേക്ക് കയറ്റണം എന്ന നിലപാടിലേക്ക് ഹിന്ദുക്കളും മാറിവരും. ഈശ്വര വിശ്വാസം ഉള്ളവന്‍ക്ഷേത്രത്തില്‍കയറണമെന്നും ക്ഷേത്ര വിശ്വാസങ്ങളെ അധിക്ഷേപിക്കുന്ന “പുരോഗമന വിശ്വാസക്കാരെ” അതിന്‍റെ പടി ചവിട്ടിക്കരുത് എന്നുമാണ് എന്‍റെ അഭിപ്രായം.
ശബരി മലയില്‍പല കടന്നു കയറ്റങ്ങളും നടത്തിയത് ഇവിടത്തെ ഭരണകൂടമാണ്. പാവങ്ങളായ വിശ്വാസികളുടെ ഇടയില്‍പല വിധ ചേരുവകളും ചേര്‍ത്ത് ( മകര വിളക്ക് പോലത്തെ നിര്‍മിതികള്‍ഉദാഹരണം) ഭക്തരെ ചൂഷണം ചെയ്യുക എന്നുള്ളത് ഇവിടെ ഭരിച്ചിരുന്ന പുരോഗമന പ്രസ്ഥാനക്കാരും മറ്റും ചെയ്തു പോന്ന വങ്കത്തരമാണ്, അതിനെ വിശ്വാസികളുടെ നിഷ്ക്കളങ്കതയുമായി കൂടിചേര്‍ക്കുന്നതില്‍യാതൊരു അര്‍ഥവുമില്ല. മലയരന്‍മാരുടെ ആചാരത്തെ കൈയടക്കി അതിനു ദിവ്യത്വം നല്‍കിയതും, അത് ഇവിടത്തെ ഭരണകൂടത്തെ ഉപയോഗിച്ച് ഹൈജാക്ക് ചെയ്തതും മറ്റും ഇവിടത്തെ ഭരണ കൂടമാണ്.എങ്കിലും അവിടത്തെ ക്ഷേത്രാരാധനകളുടെ അവകാശം നേടിയെടുത്ത ചില കുടില തന്ത്രങ്ങളെ തളിപ്പറയാനും ആവില്ലതന്നെ. ശബരിമലയുടെ കാലം ശ്രീ ശങ്കരന്റെ കാലത്തിനു എത്രയോ ശേഷമാണ് എന്നുള്ള വാദവും ഇവിടെ ഓര്‍മിപ്പിക്കട്ടെ.
എന്തായാലും എല്ലാവരുടെയും ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്യാതെ തന്നെ നമുക്ക് ബൌദ്ധ ഹൈന്ദവ ചിന്തകളുടെ സമ്മിശ്രണത്തിന്റെ ചില മേഖലകളെക്കുറിച്ച് ചിന്തിക്കാം. എഴുതിയതിലെ തെറ്റും ശരിയും കണ്ടു പിടിക്കുന്നതിലും അഭികാമ്യം ഈ രീതിയാണെന്ന് എന്നു തോന്നുന്നു.
അജന്ത എല്ലോറ ഗുഹകളും അവിടത്തെ വാസ്തു കലകളും അവിടത്തെ ശ്രീ ബുദ്ധന്റെ പ്രതിമകളും ചതുര്‍മുഘനായ ബ്രഹ്മാവിന്റെ (ബുദ്ധന്റെ?) പ്രതിമയും വിഷ്ണുവിന്റെ പ്രതിമയും എല്ലാം കാണുമ്പോള്‍ നമുക്ക് ബൌദ്ധ ഹൈന്ദവ ജൈന ചിന്തകളുടെ സമന്വയം മനസ്സിലാവും. കര്‍ണാടകയിലെ കൊപേശ്വര്‍ശിവക്ഷേത്രം ( പുരി ജഗന്നാഥ ക്ഷേത്ര മാതൃകയിലെ) , മഹാരാഷ്ട്രയിലെ അമ്പാര്‍നാദ് ശിവക്ഷേത്രം മുതലായവ എല്ലാം പരിശോധിച്ചാല്‍ഹൈന്ദവ ബൌദ്ധ സമന്വയം കാണാവുന്നതാണ്. അവിടങ്ങളില്‍ദേവതമാര്‍അയ്യപ്പനെ( ബുദ്ധനെ ?) പോലെ ഇരുന്നും മറ്റും ഉള്ള രൂപങ്ങള്‍കാണാം.
ഇനി അതും വേണ്ട എന്നു വെക്കാം. എന്തെന്നാല്‍“ബ്രാഹ്മണിക്കല്‍ഹിന്ദുമതം ( ഇതുവരെ ഇതെന്താണ് എന്നു മനസ്സിലായില്ല ) ജനകീയതയിലേക്ക് കടന്നു കയറി വൈദികമേല്‍ക്കോയ്മ സ്ഥാപിച്ചു മൂലധനം സ്വരൂപിക്കുക എന്ന തന്ത്രം ഇല്ലാത്ത ഒരു രാജ്യത്തേക്ക് നമുക്ക് പോകാം.ഇന്ദ്യയിലേത് പോലെ അവസരവാദ രാഷ്ട്രീയവും സ്വത്വ രാഷ്ട്രീയവും ഒന്നും സ്വാധീനിക്കാത്ത ഒരു ചെറിയ വിഭാഗത്തിന്‍റെ ആരാധനാ രീതിയെ നമുക്ക് അപഗ്രഥിക്കാം. അവിടെ ഉള്ള രണ്ടു പ്രശസ്തമായ ക്ഷേത്രങ്ങള്‍പരിശോധിക്കാം. ഹൈന്ദവ ധര്‍മവും ബുദ്ധ ധര്‍മവും തമ്മില്‍ “ഉയര്‍ന്നു നില്‍ക്കല്‍” ആണോ “ചേര്‍ന്ന് നില്‍ക്കല്‍” ആണോ എന്നു അതിനു ശേഷം വായനക്കാരന് തീരുമാനിക്കാം.
ഇന്ത്യയെ പോലെ തന്നെ ക്ഷേത്രകലകളും ക്ഷേത്ര സംബന്ധിയായ ആരാധനകളും ക്ഷേത്രത്തിലെ തച്ചുശാസ്ത്രങ്ങളും കൊണ്ട് ശ്രദ്ധേയമാണ് ഇന്തോനേഷ്യ എന്ന രാജ്യം. അവിടെ ഇന്ന് സുമാത്രയില്‍ചില സ്ഥലങ്ങളിലും ജാവായിലും ബാലിയിലും മാത്രമേ ബൌദ്ധ ഹിന്ദു ചിന്ദകളുടെ സ്വാധീനം നിലനില്‍ക്കുന്നുള്ളൂ. ഇന്ത്യയെ ആക്രമിച്ചു നശിപ്പിച്ച പോലെ തന്നെ ഇന്തോനേഷ്യയും ഇസ്ളാമിക അധിനിവേശത്തില്‍തകര്‍ന്നു പോയ ഒരു സാംസ്കാരിക രാജ്യം ആണ്. ഡച്ചുകാരും അതിന്റെ പതനത്തിന് ആക്കം കൂട്ടി. മഹാപാജികളുടെ ക്ഷേത്രങ്ങളും അവരുടെ വാസസ്ഥലങ്ങളും തച്ചു തകര്‍ക്കുന്നതില്‍ഇസ്ളാമിക - ഡച്ചു അധിനിവേശക്കാര്‍ ഒരുപോലെ വ്യാപൃതരായിരുന്നു.
ഈ സന്ദര്‍ഭത്തില്‍നമുക്ക് ജാവയിലെ രണ്ടു പ്രമുഖ ക്ഷേത്രങ്ങളുടെ ഘടനയും ചരിത്രങ്ങളും നമുക്ക് പരിശോധിക്കാം. ഒന്നു ബുദ്ധ ധര്‍മ ക്ഷേത്രവും മറ്റൊന്നു ഹിന്ദു ധര്‍മ ക്ഷേത്രവും ആണ്. ഈ രണ്ടു ക്ഷേത്രങ്ങളും തിരഞ്ഞെടുക്കാന്‍പല കാരണങ്ങളും ഉണ്ട്. അതിലൊന്ന് ഈ രണ്ടു ക്ഷേത്രങ്ങളും ഏകദേശം ഒരേ കാലയളവില്‍നിര്‍മിക്കപ്പെട്ട ക്ഷേത്രങ്ങളായത് കൊണ്ടും ഒരു ദ്വീപിലെ തന്നെ രണ്ടു പ്രബല രാജവംശത്തിന്റെതായത് കൊണ്ടും ആ രാജവംശങ്ങള്‍ഒന്നു ബുദ്ധധര്‍മവും മറ്റേത് ഹൈന്ദവ ദര്‍ശനങ്ങളും ഉദ്ബോധിപ്പിച്ചിരുന്നവയും ആയത് കൊണ്ടാണ്. ബുദ്ധമതക്ഷേത്രമായ ബൊറൊബുദുര്‍(Borobudur )ക്ഷേത്രവും ഹിന്ദു ക്ഷേത്രമായ പ്രമ്ബാനന്‍(prambanan )ക്ഷേത്രവും ആണ് ഈ രണ്ടു ക്ഷേത്രങ്ങള്‍.
ബൊറൊബുദുര്‍ക്ഷേത്രം ബുദ്ധധര്‍മത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട ശൈലേന്ദ്ര രാജവംശത്തിന്‍റെതും പ്റംബനന്‍ക്ഷേത്രം ( സഞ്ജയ )മാതാറാം രാജവംശത്തിനെതും ആണ്. ആദ്യ കാലത്ത് രണ്ടു രാജവംശവും ഹിന്ദു രാജവംശം ( ശിവ ഭക്തര്‍) ആയിരുന്നു എന്നും ശൈലേന്ദ്ര രാജവംശം ഭിന്നിച്ചു പോയതാണെന്നും അതല്ല രണ്ടും വ്യത്യസ്ഥ രാജവംശമാണെന്നും രണ്ടു രാജ്യങ്ങളായി തന്നെ തലമുറകളായി വാഴ്ച നടത്തിയെന്നും പറയപ്പെടുന്നു. പില്‍ക്കാലത്ത് ശൈലേന്ദ്ര രാജവംശത്തിലെ രാജകുമാരിയെ മാതാറാം (സഞ്ജയ)രാജവംശത്തിലെ രാജകുടുംബത്തിലേക്ക് കല്യാണം കഴിക്കപ്പെട്ടും എന്നൊക്കെ പല ചരിത്ര വാദങ്ങളും കാണാം. ശൈലേന്ദ്ര രാജവംശത്തിലെ രാജാക്കന്മാരെ പൊതുവില്‍“യുവ-ഭൂമി പാല” എന്നു വിളിച്ചിരുന്നു എന്നും ശ്രീവിജയ രാജാവ് തന്റെ പേരിന്റെ കൂടെ “വിഷ്ണു” എന്ന നാമം ചേര്‍ത്തതായും ആര്‍സി മജൂംദാര്‍ തന്റെ ചരിത്രലേഘങ്ങളില്‍പറയുന്നു. ഈ രണ്ടു ക്ഷേത്രങ്ങളിലെയും രാജാക്കന്മാരുടെ ശില്പ രൂപങ്ങളും തമ്മില്‍സാദൃശ്യം കാണാം. അതുപോലെ നാട്യകലയിലെ മുദ്രകള്‍(കരണ karana) ( ഇങ്ങ് ചിദംബരം ക്ഷേത്രത്തിലെ അതേ മുദ്രകള്‍) നമുക്ക് കാണാം.
അതിലേക്കൊന്നും കടക്കാതെ ഈ രണ്ടു രാജവംശങ്ങളും ഉണ്ടാക്കിയ പ്രസിദ്ധമായ ക്ഷേത്രങ്ങളിലെക്കൊന്നും നമുക്ക് കണ്ണോടിക്കാം. ചരിത്രം നിര്‍മിക്കപ്പെട്ടതായി ഉണ്ടാകുമെങ്കിലും നമ്മുകൂടെ കണ്ണിന്റെ മുന്നില്‍കാണുന്ന രണ്ടു ക്ഷേത്രങ്ങള്‍കളവ് പറയില്ലല്ലോ!
ആദ്യം രണ്ടു ക്ഷേത്രങ്ങളുടെയും പ്രവേശന കവാടം നോക്കാം. രണ്ടു ക്ഷേത്രങ്ങളുടെയും പ്രവേശന കവാടത്ത് സിംഹരൂപത്തെ കാണാം. സിംഹരൂപങ്ങള്‍സാധാരണയായി ഹിന്ദു ക്ഷേത്രങ്ങളില്‍മാത്രം കാണുന്ന പ്രത്യേകത ആണ് പക്ഷേ ഇത് ഈ രണ്ടു ക്ഷേത്രങ്ങളിലും കാണാം.
രണ്ടാമത്തെ പ്രത്യേകത എന്നു പറയുന്നതു പ്രവേശന കവാടത്തിലെ മുകള്‍ഭാഗമാണ്. രണ്ടു ക്ഷേത്രങ്ങളിലും ഗരുഡനെ കാണാം. ഇതും ഹൈന്ദവ ( വൈഷ്ണവ) ചിന്തകളുടെ ദര്‍ശനമാണ്. (1)
ഇനി നമുക്ക് രണ്ടു ക്ഷേത്രങ്ങളിലെയും വിഗ്രഹങ്ങള്‍നോക്കാം. വിഗ്രഹമാണല്ലോ ഈ ലേഖനത്തിലെ മുഖ്യ ആകര്‍ഷണം. ബോറോബോദുര്‍ക്ഷേത്രത്തിലെ ബുദ്ധ പ്രതിമകള്‍ആകെ 504 എണ്ണം ആണ്. കുറെ എണ്ണം നശിച്ചു പൊയ്ക്കൊണ്ടിരിക്കുന്നു കുറച്ചു വിഗ്രഹങ്ങള്‍കളവ് പോയി. കുറച്ചെണം ഇന്നും പ്രൌഡിയോട് കൂടി ബാക്കി നില്ക്കുന്നു. ഇസ്ളാമിക അധിനിവേശ സമയത്ത് ഈ ക്ഷേത്രം സംരക്ഷിക്കാന്‍വേണ്ടി ക്ഷേത്രത്തിനെ ചെടികള്‍വച്ച് പിടിപ്പിച്ചു സംരക്ഷിച്ചു എന്നും അതല്ല പ്രകൃതി ക്ഷോഭ സമയത്ത് മണ്ണ് മൂടിയതാണ് എന്നുള്ള വാദങ്ങളും നില്ക്കുന്നു,
അതിലെ കുറച്ചു വിഗ്രഹങ്ങളാണ് ചുവടെ. ഇതില്‍വളരെ വ്യക്തമായി ശ്രീ ബുദ്ധന്‍പൂണൂല്‍ധരിച്ചതായി കാണാം അതിനര്‍ത്ഥം ബുദ്ധഭഗവാന്‍ഒരു ബ്രാഹ്മണന്‍ആയിരുന്നു എന്നല്ല, അതുമല്ല ഏതോ ഹൈന്ദവ വിഗ്രഹത്തെ ബുദ്ധന്‍ ആക്കിയതുമല്ല.
പൂണൂല്‍ധരിക്കാതെയുള്ള അനേകം വിഗ്രഹങ്ങളും ബോറോബോദുര്‍ക്ഷേത്രത്തില്‍കാണാം. ശ്രീ ബുദ്ധന്‍പൂണൂല്‍ധാരിയായിരുന്നോ എന്നുള്ള ചോദ്യം അവശേഷിച്ചിപ്പിച്ചു കൊണ്ടു മറ്റ് വിഗ്രഹങ്ങള്‍തല ഉയര്‍ത്തി നില്‍ക്കുമ്പോള്‍തന്നെ പൂണൂല്‍ധാരിയായ വിഗ്രഹങ്ങളും അതേ തേജസ്സോടെ തല ഉയര്‍ത്തി നില്ക്കുന്നു. ഇതിലെ വൈരുദ്ധ്യമല്ല ഞാന്‍ചൂണ്ടിക്കാണിക്കാന്‍ഉദ്ദേശിക്കുന്നത് മറിച്ച് ഇഴകി ചേരല്‍ആണ്. അതുകൊണ്ടു തന്നെ ശബരിമലയിലെ വിശ്വാസങ്ങള്‍ബുദ്ധ ഹൈന്ദവ ചിന്ധാധാരകളുടെ “ചേര്‍ന്ന് നില്‍പ്പാണ്” അല്ലാതെ “ഒരു വിശ്വാസത്തിന്റെ ഉയര്‍ന്നു നില്‍പ്പല്ല. ഒരു പടി കൂടി മുകളില്‍നിന്നും പറഞ്ഞാല്‍ഹൈന്ദവ ബുദ്ധ ജൈന ധര്‍മങ്ങളുടെ സമന്വയമാണ് ശബരിമല ദര്ശനം അല്ലാതെ “ചില ഉയര്‍ന്നു നില്‍ക്കല്‍” അല്ല! (2, 3)
ഈ ക്ഷേത്രത്തില്‍തന്നെ നമുക്ക് ഹൈന്ദവ ദര്‍ശനങ്ങള്‍ബുദ്ധ ദര്‍ശനവുമായി സമന്വയിച്ചു കൊണ്ടുള്ള അടയാളങ്ങള്‍ഉണ്ടെന്ന് പറഞ്ഞല്ലോ . അതിലേക്കു നമുക്കൊന്ന് കണ്ണോടിക്കാം. താഴെ കാണുന്ന വിഗ്രഹങ്ങളില്‍ഹിന്ദുധര്‍മ ദര്‍ശനങ്ങള്‍നമുക്ക് വ്യക്തമായി കാണാവുന്നതാണ്. ഗണേശ വിഗ്രഹവുമായി ബുദ്ധ ധര്‍മത്തിനു യാതൊരു ബന്ധവുമില്ല.അതുപോലെ ത്തന്നെയാണ് ഗരുഡനും. താഴെ കാണുന്ന ബുദ്ധ വിഗ്രഹത്തിന്റെ കമാനമായി കാണാവുന്നത് ഗരുഡനെയാണ്. ശ്രീ ബുദ്ധനാണെങ്കില്‍പൂണൂല്‍ധാരിയും. ഇതിനര്‍ത്തം ബോറോബോദുര്‍ക്ഷേത്രം ഒരു ഹിന്ദു ധര്‍മ ക്ഷേത്രം ആണെന്നല്ല , മറിച്ച് ഹിന്ദു ബുദ്ധ ധര്‍മങ്ങളുടെ സമന്വയങ്ങളുടെ ക്ഷേത്രമാണ് ബോറോബോദുര്‍ക്ഷേത്രം. ഹിന്ദു ബുദ്ധ ധര്‍മങ്ങള്‍തമ്മില്‍ഒരിയ്ക്കലും വാഗ്വാദത്തില്‍കവിഞ്ഞു ഒരു വൈരുധ്യതയുടെ അര്‍ഥത്തിലേക്ക് ( ഹൂണ്‍രാജവംശത്തിലെ രാജാക്കന്മാര്‍ബുദ്ധന്മാരോടു ചില പാതകങ്ങള്‍നടത്തി എന്നതൊഴികെ, ഇന്ന് ആ രാജവംശവും ജനതയും എന്താണ് എന്നു കൂടി നാം ഓര്‍ക്കേണ്ടിയിരിക്കുന്നു) ഒരിയ്ക്കലും പോയിരുന്നില്ല മറിച്ച് സമന്വയത്തിന്റെ പാതയില്‍കൂടി ആയിരുന്നു സഞ്ചരിച്ചത്. (4)
നമുക്ക് ഇനി ചില പഴയ ശേഘരണങ്ങളിലെ ബൌദ്ധ വിഗ്രഹങ്ങളുടെയും ഹൈന്ദവ ദേവതാ വിഗ്രഹങ്ങളുടെയും സാമ്യം നോക്കാം. ഹൈന്ദവ ആരാധനകള്‍( ശൈവമായാലും വൈഷ്ണവമായാലും ശാക്തേയമായാലും ഗാണപത്യം ആയാലും) എല്ലാം ബുദ്ധ ചിന്ദകളേക്കാളും പഴയതാണ് എന്നുള്ളതിന് തര്‍ക്കമില്ലല്ലോ.
ഇത് ബുദ്ധ പ്രതിമയാണ്. ഇതിന്റെ രൂപവും ഭാവവും ശ്രദ്ധിയ്ക്കുക. താഴെ ഭാഗത്ത് നമുക്ക് സിംഹരൂപങ്ങളും മറ്റും കാണാം. (5)
ഇനി നമുക്ക് ബുദ്ധ വിഗ്രഹങ്ങള്‍അല്ലാത്തത് പരിശോധിക്കാം. താഴെ ചില ദേവതാ രൂപങ്ങള്‍ചേര്‍ക്കുന്നു. ഇത് പരിശോധിച്ചാല്‍നമുക്ക് മനസ്സിലാവും ബൌദ്ധ ഹൈന്ദവ ചിന്തകള്‍എത്രത്തോളം ചേര്‍ന്ന് നില്ക്കുന്നു എന്നു. (6,7,8)
ഇനി നമുക്ക് പ്രാംബാനന്‍ക്ഷേത്രം പരിശോധിക്കാം. ഇത് തൃമൂര്‍ത്തികളുടെ ക്ഷേത്രമാണ് ( ശിവ, വിഷ്ണു, ബ്രഹ്മാവ്) ഇവിടെ ഉള്ള കവാടവും മറ്റും പരിശോധിച്ചാല്‍നമുക്ക് ബോറോബോദുര്‍ക്ഷേത്രവുമായി പല സംയങ്ങളും കാണാന്‍സാധിയ്ക്കും. അതിനര്‍ത്തം ബോറോബോദുര്‍ക്ഷേത്രം ഹിന്ദു ക്ഷേത്രം എന്നല്ല. രണ്ടു ക്ഷേത്രങ്ങളുടെയും കവാടങ്ങളും മറ്റും പരിശോധിക്കാം. ചുവടെ കൊടുത്തിരിക്കുന്നത് പ്രാംബാനന്‍ക്ഷേത്രത്തിന്റെതാണ്. ഇത് നമുക്ക് ബോറോബോദുര്‍ക്ഷേത്രത്തിലും കാണാം.(9)
ഇനി നമുക്ക് പ്രാംബാനന്‍ക്ഷേത്രത്തിലെ ദേവതാ രൂപങ്ങള്‍( ബുദ്ധ ഭഗവാനെ പോലെ പ്രാധാന്യമുള്ളവ) പരിശോധിക്കാം. ഉദാഹരണത്തിന് ചുവടില്‍കൊടുത്തിരിക്കുന്ന വിഗ്രഹങ്ങള്‍. ഇത് മൂന്നും ഹൈന്ദവ ദേവതാ വിഗ്രഹങ്ങള്‍ആണ്. ഇരിപ്പും മുഖത്തിന്റെ രൂപവും എല്ലാം ബുദ്ധ സാദൃശ്യം ഉള്ളവ. എങ്കിലും ഇത് ബുദ്ധനാണ് എന്നു നമുക്ക് പറയാന്‍സാധിക്കുമോ ? ഒരിക്കലും ഇല്ല ഇവരൊക്കെയും പക്ഷേ നമുക്ക് “ബുദ്ധനും” കൂടി ആണ് എന്നു പറയാന്‍സാധിയ്ക്കും. അത് ത്തന്നെയാണ് ഭാരതീയ ധര്‍മ വിശ്വാസങ്ങളും അതിന്റെ അടിത്തറയും. (10)
ഇനി നമുക്ക് ബുദ്ധനുമായി വളരെ അധികം സാദൃശ്യമുള്ള ചില വിഗ്രഹങ്ങള്‍പരിശോധിക്കാം. ഹിന്ദു ക്ഷേത്രമല്ലെങ്കില്‍ബുദ്ധനാണ് ഇതെന്ന് തെറ്റിദ്ധരിച്ചേക്കാവുന്ന വിഗ്രഹങ്ങള്‍. (11,12)
ഇനി നമുക്ക് ഹിന്ദു മുസ്ലീം മൈത്രിയുടെ കഥ പറയുന്ന ഒരു ക്ഷേത്രം പരിശോധിക്കാം . ഇതും ബ്രഹ്മണിക്കല്‍ഹിന്ദുമതം സ്വാധീനം ചെലുത്താത്ത രാജ്യത്തില്‍നിന്നും തന്നെ. ഇന്ദോനേഷ്യയില്‍ബാലിയിലെ പ്രസിദ്ധമായ പുരുലങ്കാര്‍ക്ഷേത്രം (Purulankar). പതിനാറാം നൂറ്റാണ്ടില്‍നിര്‍മിക്കപ്പെട്ട ഈ ക്ഷേത്രം ,ഇവിടത്തെ മത മൈത്രിയുമായി ബന്ധപ്പെട്ട കഥയും ശബരിമലയിലെ കഥകളും തമ്മില്‍സാമ്യം കാണാമെന്ന് തോന്നുന്നു. അവിടെ ഭരിച്ചിരുന്ന രാജാവിന് (edevamasblamangan) അസുഘം ബാധിച്ചപ്പോള്‍, അസുഘം ഭേദമാവാന്‍ക്ഷേത്രത്തിനകത്ത് മുസ്ലീംകള്‍ക്ക് പ്രാര്‍ഥിക്കാന്‍ഒരു ആലയം നിര്‍മിക്കണമെന്നു അദ്ദേഹത്തിന്റെ ഭീശ്വഗരന്‍മാര്‍ഉപദേശിച്ചു എന്നും അത് നിര്‍മിച്ചതിന് ശേഷം രാജാവിന്റെ അസുഘം മാറി എന്നും ആണ് ഇതുമായി ബന്ധപ്പെട്ട കഥ. (13)
ഇതുപോലെ പല വിശ്വാസ പ്രമാണങ്ങളാലും ബന്ധപ്പെട്ട് കിടക്കുന്നതാണ് ഹൈന്ദവ ധര്‍മം എന്ന വടവൃക്ഷം. അതിന്റെ ശാഘകളില്‍ഒന്നു മാത്രം ആണ് ബൌദ്ധ ധര്‍മം. ബൌദ്ധ ധര്‍മത്തെ അതിന്റെ തായ് വേരില്‍നിന്നും അടര്‍ത്തി ദൂരെ സ്ഥാപിക്കാനായി പല ശ്രമങ്ങളും പല വിധത്തിലും നടന്നിരുന്നു. ഹൈന്ദവ ധര്‍മത്തെ ഇത്രയധികം വിമര്‍ശിച്ച, വൈദിക ധര്‍മത്തിനെതിരെ തൂലിക ചലിപ്പിച്ച ,വളരെയധികം പ്രവര്‍ത്തിച്ച അമ്പെദ്ക്കറിന് പോലും ഹൈന്ധവ ധര്‍മങ്ങളെ വിഭജിക്കണമെന്ന് തോന്നിയിരുന്നില്ല എന്നു കൂടി ഓര്‍മിപ്പിക്കട്ടെ. ഭാരതീയ ധര്‍മങ്ങളെ തമ്മിലടിപ്പിക്കാനും അതുവഴി “പലതും കൊയ്യാനും” ഉള്ള ശ്രമങ്ങള്‍ ഇന്ന് പൂര്‍വാധികം ശക്തിയോടെ വീണ്ടും നടക്കുന്നു. ശബരി മല ക്ഷേത്രവിശ്വാസം ഭാരതീയ മനസ്സുകളില്‍അത്രക്ക് ഇഴുകി ചേര്‍ന്നത് കൊണ്ട് ആ ക്ഷേത്രത്തിനെതിരെ ഉള്ള “വിഷ വര്‍ഷങ്ങള്‍” കുറച്ചു അധികം തന്നെയാണ്. അതിനെ മനസ്സിലാക്കാനുള്ള ആര്‍ജ്ജ്വവും ത്രാണിയും വായനക്കാര്‍ക്കുണ്ടാവുമെന്ന് പ്രത്യാശിച്ചു കൊണ്ട് വളരെ പ്രശസ്തമായ ഒരു അയ്യപ്പ ഭക്തിഗാനം കൂടി ഇവിടെ ചേര്‍ക്കുന്നു..
“വിഷ്ണുവും നീ ശിവനും നീ ശ്രീ മുരൂഘനും നീ
പരാശക്തിയും നീ ബുദ്ധനും നീ അയ്യപ്പ സ്വാമീ
കാലവും നീ പ്രകൃതിയും നീ കാരണവും നീ
എന്നും കാത്തരുളുക വരമരുളുക കൈ വണങ്ങുന്നെ
അയ്യപ്പ സ്വാമി അഭയം അയ്യപ്പ സ്വാമി “
വിമര്സകരെയും വ്യാഖ്യാതാക്കളെയും ഒരുപോലെ ഒന്നോര്‍മിപ്പിക്കട്ടെ, ആഴവും അതിനൊത്ത പരപ്പും ഉള്ള ഒരു മഹാനദി ആണ് സനാതന ധര്‍മം. ഈ ജംബുദ്വീപില്‍,ഭാരത വര്‍ഷത്തില്‍ ഉദ്ഭവിച്ചു പരിലസിച്ചു നില്‍ക്കുന്ന ഒരു വടവൃക്ഷമാണതു.അതിനു വെള്ളമോഴിചില്ലെങ്കിലും വിഷം വെക്കാതെ ഇരിക്കൂ...നമ്മുടെ അനന്തര തലമുറകള്‍ക്ക് വേണ്ടിയെങ്കിലും.....
No comments:
Post a Comment