16/02/2014

സാംഖ്യദർശനം Sankhya Darshana

ഭാരതീയമായ ഷഡ്ദർശനങ്ങളിൽ ഒന്നാണ് സാംഖ്യദർശനം. 

ഷഡ്ദർശനങ്ങളിൽ ഏറ്റവും പഴക്കം ഇതിനാണെന്നു കരുതപ്പെടുന്നു. കപിലൻ ആണ് ഇതിന്റെ ഉപജ്ഞാതാവ്. ബി.സി. 6 -ആം ശതകത്തിൽ അദ്ദേഹം ജീവിച്ചിരുന്നുവെന്നു കണക്കാക്കപ്പെടുന്നു. കപിലന്റെ സാംഖ്യസൂത്രങ്ങളാണ് ഇതിന്റെ ആദ്യത്തെ പ്രാമാണികഗ്രന്ഥം. ഈശ്വരകൃഷ്ണന്റെ 'സാംഖ്യകാരികയും', വാചസ്പതിമിശ്രന്റെ 'തത്വകൌമുദിയും', വിജ്ഞാനഭിക്ഷുവിന്റെ 'ഭാഷ്യ' വുമാണ് പിൽക്കാലത്തുണ്ടായ ആധികാരികഗ്രന്ഥങ്ങൾ. ആദ്യകാലത്ത് സാംഖ്യദർശനം തീർത്തും ഭൗതികവാദപരമായിരുന്നു. പ്രകൃതിയും അതിന്റെ വികാരങ്ങളും മാത്രം ഉൾക്കൊള്ളുന്നതാണു ദൃശ്യപ്രപഞ്ചം എന്ന് ഈ ദർശനം പറയുന്നു. പ്രകൃതിയിൽനിന്നു മഹത്തത്വവും (ബുദ്ധി), അതിൽനിന്നു അഹങ്കാരവും മനസ്സും, മനസ്സിന്റെ സാത്വിക - രാജസ - താമസ ഭാവങ്ങളിൽ നിന്നു തന്മാത്രകൾ, ജ്ഞാനേന്ദ്രിയങ്ങൾ, കർമ്മേന്ദ്രിയങ്ങൾ, മഹാഭൂതങ്ങൽ എന്നിവയും ഉണ്ടായി എന്നാണു സാംഖ്യദർശനം വിവരിക്കുന്നത്. പിൽക്കാലത്ത് നിത്യവും സർവവ്യാപിയുമായ അസംഖ്യം പുരുഷന്മാരുണ്ടെന്ന അഭിപ്രായം സാംഖ്യത്തിൽ കലർത്തി ഈശ്വരകൃഷ്ണനും വിജ്ഞാനഭിക്ഷുവും കൂടി ഈശ്വരനു സ്ഥാനം നൽകി. മേൽപ്പത്തൂർ നാരായണഭട്ടതിരി നാരായണീയത്തിലെ സാംഖ്യവിവരണത്തിൽ (15 -ആം ദശകം) ഭക്തിക്കുകൂടി സ്ഥാനം നൽകിയപ്പോൾ കപിലന്റെ സാംഖ്യദർശനം പേരുമാത്രമായി അവശേഷിച്ചു. കപിലനാകട്ടെ 'ഈശ്വരാസിദ്ധേ:' (ഈശ്വരൻ ഉണ്ടെന്നതിനു തെളിവില്ലായ്കയാൽ) എന്ന് ഈശ്വരാസ്തിത്വത്തെ പ്രകടമായിത്തന്നെ നിഷേധിച്ചിട്ടുണ്ട്.

സംഖ്യയെ സംബന്ധിച്ചതിനാൽ സാംഖ്യം എന്നു പേരുവന്നു. പ്രകൃതിയും അതിന്റെ വികാരങ്ങളായ ഇരുപത്തിമൂന്നു തത്വങ്ങളും പുരുഷനും ചേർന്ന് ഇരുപത്തിയഞ്ചു തത്വങ്ങളെക്കുറിച്ചു സാംഖ്യന്മാർ പറയുന്നു. ഇവയുടെ വിവേചനവും വിശദീകരണവും ഉൾപ്പെടുന്നതാണു സാംഖ്യദർശനം. 25 എന്ന സംഖ്യയ്ക്കുള്ള പ്രാധാന്യം കണക്കിലെടുത്താണ് ഈ ദർശനത്തിനു സാംഖ്യം എന്നു പേരുനൽകിയതെന്ന് ഒരു കൂട്ടർ അഭിപ്രായപ്പെടുന്നുണ്ടെങ്കിലും അതു ശരിയല്ലെന്നാണു മറ്റുചില പണ്ഡിതന്മാരുടെ അഭിപ്രായം. 'സാംഖ്യ' ത്തിനു സംഖ്യയെ സംബന്ധിച്ചത് എന്നല്ലാതെ 25 എന്ന സംഖ്യയെ സംബന്ധിച്ച് എന്ന് എങ്ങനെ അർഥം വരും? എന്നാണ് അവരുടെ ചോദ്യം. 'സമ്' എന്നുതന്നെ രണ്ടു ധാതുക്കൾ സംസ്കൃതത്തിലുണ്ട്. 'ക്ഷമ അവൈകല്യേ ', 'സമു പരിണാമേ' എന്നിങ്ങനെ അർഥങ്ങൾ അവയ്ക്കു വരുന്നു. 'ഖ്യാ' ധാതുവിനു പരസ്യമാക്കി പറയുക എന്നാണർധം. അതനുസരിച്ച് 'സാംഖ്യ' ശബ്ദ ത്തിനു കുറ്റമറ്റ പ്രഖ്യാപനം എന്നും പരിണാമവാദം എന്നും അർഥം വരാം എന്നാണ് രണ്ടാമത്തെ കൂട്ടരുടെ അഭിപ്രായം. സാംഖ്യരുടെ സത്കാര്യവാദം പരിണാമവാദം തന്നെ ആയതിനാൽ സാംഖ്യത്തിനു പരിണാമവാദസംബന്ധമായ ദർശനം എന്ന് അർഥം പറയുന്നതാണു യുക്തിഭദ്രം.

ന്യായ - വൈശേഷികങ്ങളെപ്പോലെ സാംഖ്യ - യോഗങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. പ്രകൃതിപുരുഷവിവേകം കൈവല്യസാധമാണെന്ന് യോഗം 
പറയുമ്പോൾ അതിനു പ്രയോഗക്ഷമമായ ഒരുപരിശീലനപദ്ധതി യോഗദർനം വിശദീകരിച്ചുതരുന്നുവെന്നതാണ്‌ ഇവയ്ക്കുതമ്മിലുള്ള ബന്ധത്തിന് അടിസ്ഥാനം.

ആധ്യാത്മികം, ആധിബൗതികം, ആധിദൈവികം എന്നു മൂന്നു തരത്തിലുള്ള ദു:ഖങ്ങൾ ഇല്ലാതാക്കുകയാണു സാംഖ്യദർശനത്തിന്റെ പരമലക്ഷ്യം.

ആധ്യാത്മികദു:ഖം രണ്ടു തരത്തിലുണ്ട്. ശാരീകമെന്നും മാനസികമെന്നും. വാതപിത്തകഫങ്ങളുടെ ഏറ്റക്കുറച്ചൽ മൂലമുണ്ടാകുന്ന രോഗങ്ങൾ ശാരീരികമെന്നും, 
കാമം ക്രോധം ലോഭം മോഹം ഭയം ഈർഷ്യ വിഷാദം എന്നിവയും നല്ല ഭക്ഷണം ഇമ്പമുള്ള ശബ്ദം സുന്ദരമായ കാഴ്ച സുരഭിലപുഷ്പങ്ങൾ അംഗനാലിംഗനാദികൽ എന്നിവയുടെ
അഭാവം മൂലമുണ്ടാകുന്ന ദു:ഖം മാനസികം എന്നും പറയുന്നു. ഈ ദു:ഖങ്ങൾ ആന്തരിക ഉപായങ്ങൾ കൊണ്ട് ഒഴിവാക്കാവുന്നതാകയാൽ 'ആധ്യാത്മികം' എന്നു വിളിക്കപ്പെടുന്നു.

ആധിഭൗതികവും ആധിദൈവികവുമായ ദു:ഖങ്ങൾ ബാഹ്യോപായസാധ്യമായതാണ്. പക്ഷിമൃഗാദികൾ, ആചേതനങ്ങൾ എന്നിവ നൽകുന്ന ദു:ഖം ആധിഭൗതികവും (ഭൂതങ്ങളിൽ ആരോപിക്കാവുന്നവ) യക്ഷരാക്ഷസപിശാചാദികൾ നൽകുന്ന ദു:ഖം ആധിദൈവികവും ആണ്. സുഖലാഭമല്ല ദു:ഖനാശമാണ് സാംഖ്യദർശനത്തിന്റെ ലക്‌ഷ്യം എന്നത് ഊന്നിപ്പറയണം. മുക്തി നേടുന്നതു ജ്ഞാനം കൊണ്ടാണ്. പ്രകൃതിപുരുഷന്മാരെ വേർതിരിച്ചറിയുന്നതാണ് ഏറ്റവും വലിയ ജ്ഞാനം. പ്രത്യക്ഷം, അനുമാനം, ആപ്തവാഖ്യം എന്നിവയാണ് അതിനുള്ള മൂന്നു മാർഗ്ഗങ്ങൾ. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, രണ്ടുതരം അസ്ഥിത്വങ്ങളെ മാത്രമാണു സാംഖ്യന്മാർ അംഗീകരിക്കുന്നത്. അചേതനമായ പ്രകൃതിയും അതിന്റെ വികാരങ്ങളും ചേതനങ്ങളായ ആത്മാക്കൾ അഥവാ പുരുഷന്മാർ എന്നിവയും പ്രകൃതി മാറ്റങ്ങൾക്കു വിധേയമാകുന്നു. എന്നാൽ പുരുഷനു മാറ്റമില്ല. കാര്യം കാരണത്തിൽ ലീനമായിരിക്കുന്നു. ഒരേ വസ്തുവിന്റെ അവികസിതവും വികസിതവുമായ (സൂക്ഷ്മസ്തൂലാവസ്ഥകൾ) അവസ്ഥകളാണു കാരണവും കാര്യവും. പ്രകൃതിക്കു സത്വരജസ്തമോഗുണങ്ങളുണ്ട്. പ്രപഞ്ചവസ്തുക്കൾ ജ്ഞാനേന്ദ്രിയങ്ങൾ അഞ്ചും കർമ്മേന്ദ്രിയങ്ങൾ അഞ്ചും പഞ്ചഭൂതങ്ങളും പുരുഷൻ, പ്രകൃതി മഹത്തത്വം (ബുദ്ധി), അഹങ്കാരം, മനസ്സ് എന്നിവ ഉൾപ്പെടുന്നതാണ്. പ്രകൃതി പുരുഷനുവേണ്ടി പരിണമിക്കുന്നു. അചേതനമായ പ്രകൃതി പുരുഷനുവേണ്ടി പ്രവർത്തിക്കുന്നതെങ്ങനെ എന്ന ചോദ്യത്തിന്, കിടാവിനു കുടിക്കാനായി പശുവിന്റെ അകിട്ടിൽ പാൽ സ്വയം ചുരന്നുവരുന്നതുപോലെ എന്ന മറുപടിയാണു സാംഖ്യദർശനം നൽകുന്നത്.

സാംഖ്യദർശനം.....

ഭാരതീയമായ ഷഡ്ദർശനങ്ങളിൽ ഒന്നാണ് സാംഖ്യദർശനം. ഷഡ്ദർശനങ്ങളിൽ ഏറ്റവും പഴക്കം ഇതിനാണെന്നു കരുതപ്പെടുന്നു. കപിലൻ ആണ് ഇതിന്റെ ഉപജ്ഞാതാവ്. ബി.സി. 6 -ആം ശതകത്തിൽ അദ്ദേഹം ജീവിച്ചിരുന്നുവെന്നു കണക്കാക്കപ്പെടുന്നു. കപിലന്റെ സാംഖ്യസൂത്രങ്ങളാണ് ഇതിന്റെ ആദ്യത്തെ പ്രാമാണികഗ്രന്ഥം. ഈശ്വരകൃഷ്ണന്റെ 'സാംഖ്യകാരികയും', വാചസ്പതിമിശ്രന്റെ 'തത്വകൌമുദിയും', വിജ്ഞാനഭിക്ഷുവിന്റെ 'ഭാഷ്യ' വുമാണ് പിൽക്കാലത്തുണ്ടായ ആധികാരികഗ്രന്ഥങ്ങൾ. ആദ്യകാലത്ത് സാംഖ്യദർശനം 
തീർത്തും ഭൗതികവാദപരമായിരുന്നു. പ്രകൃതിയും അതിന്റെ വികാരങ്ങളും മാത്രം ഉൾക്കൊള്ളുന്നതാണു ദൃശ്യപ്രപഞ്ചം എന്ന് ഈ ദർശനം പറയുന്നു. പ്രകൃതിയിൽനിന്നു മഹത്തത്വവും (ബുദ്ധി), അതിൽനിന്നു അഹങ്കാരവും മനസ്സും, മനസ്സിന്റെ സാത്വിക - രാജസ - താമസ ഭാവങ്ങളിൽ നിന്നു തന്മാത്രകൾ, ജ്ഞാനേന്ദ്രിയങ്ങൾ, കർമ്മേന്ദ്രിയങ്ങൾ, മഹാഭൂതങ്ങൽ എന്നിവയും ഉണ്ടായി എന്നാണു സാംഖ്യദർശനം വിവരിക്കുന്നത്. പിൽക്കാലത്ത് നിത്യവും സർവവ്യാപിയുമായ അസംഖ്യം പുരുഷന്മാരുണ്ടെന്ന അഭിപ്രായം സാംഖ്യത്തിൽ കലർത്തി ഈശ്വരകൃഷ്ണനും വിജ്ഞാനഭിക്ഷുവും കൂടി ഈശ്വരനു സ്ഥാനം നൽകി. മേൽപ്പത്തൂർ നാരായണഭട്ടതിരി നാരായണീയത്തിലെ സാംഖ്യവിവരണത്തിൽ (15 -ആം ദശകം) ഭക്തിക്കുകൂടി സ്ഥാനം നൽകിയപ്പോൾ കപിലന്റെ സാംഖ്യദർശനം പേരുമാത്രമായി അവശേഷിച്ചു. കപിലനാകട്ടെ 'ഈശ്വരാസിദ്ധേ:' (ഈശ്വരൻ ഉണ്ടെന്നതിനു തെളിവില്ലായ്കയാൽ) എന്ന് ഈശ്വരാസ്തിത്വത്തെ പ്രകടമായിത്തന്നെ നിഷേധിച്ചിട്ടുണ്ട്.

സംഖ്യയെ സംബന്ധിച്ചതിനാൽ സാംഖ്യം എന്നു പേരുവന്നു. പ്രകൃതിയും അതിന്റെ വികാരങ്ങളായ ഇരുപത്തിമൂന്നു തത്വങ്ങളും പുരുഷനും ചേർന്ന് ഇരുപത്തിയഞ്ചു തത്വങ്ങളെക്കുറിച്ചു സാംഖ്യന്മാർ പറയുന്നു. ഇവയുടെ വിവേചനവും വിശദീകരണവും ഉൾപ്പെടുന്നതാണു സാംഖ്യദർശനം. 25 എന്ന സംഖ്യയ്ക്കുള്ള പ്രാധാന്യം കണക്കിലെടുത്താണ് ഈ ദർശനത്തിനു സാംഖ്യം എന്നു പേരുനൽകിയതെന്ന് ഒരു കൂട്ടർ അഭിപ്രായപ്പെടുന്നുണ്ടെങ്കിലും അതു ശരിയല്ലെന്നാണു മറ്റുചില പണ്ഡിതന്മാരുടെ അഭിപ്രായം. 'സാംഖ്യ' ത്തിനു സംഖ്യയെ സംബന്ധിച്ചത് എന്നല്ലാതെ 25 എന്ന സംഖ്യയെ സംബന്ധിച്ച് എന്ന് എങ്ങനെ അർഥം വരും? എന്നാണ് അവരുടെ ചോദ്യം. 'സമ്' എന്നുതന്നെ രണ്ടു ധാതുക്കൾ സംസ്കൃതത്തിലുണ്ട്. 'ക്ഷമ അവൈകല്യേ ', 'സമു പരിണാമേ' എന്നിങ്ങനെ അർഥങ്ങൾ അവയ്ക്കു വരുന്നു. 'ഖ്യാ' ധാതുവിനു പരസ്യമാക്കി പറയുക എന്നാണർധം. അതനുസരിച്ച് 'സാംഖ്യ' ശബ്ദ ത്തിനു കുറ്റമറ്റ പ്രഖ്യാപനം എന്നും പരിണാമവാദം എന്നും അർഥം വരാം എന്നാണ് രണ്ടാമത്തെ കൂട്ടരുടെ അഭിപ്രായം. സാംഖ്യരുടെ സത്കാര്യവാദം പരിണാമവാദം തന്നെ ആയതിനാൽ സാംഖ്യത്തിനു പരിണാമവാദസംബന്ധമായ ദർശനം എന്ന് അർഥം പറയുന്നതാണു യുക്തിഭദ്രം.

ന്യായ - വൈശേഷികങ്ങളെപ്പോലെ സാംഖ്യ - യോഗങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. പ്രകൃതിപുരുഷവിവേകം കൈവല്യസാധമാണെന്ന് യോഗം 
പറയുമ്പോൾ അതിനു പ്രയോഗക്ഷമമായ ഒരുപരിശീലനപദ്ധതി യോഗദർനം വിശദീകരിച്ചുതരുന്നുവെന്നതാണ്‌ ഇവയ്ക്കുതമ്മിലുള്ള ബന്ധത്തിന് അടിസ്ഥാനം.

ആധ്യാത്മികം, ആധിബൗതികം, ആധിദൈവികം എന്നു മൂന്നു തരത്തിലുള്ള ദു:ഖങ്ങൾ ഇല്ലാതാക്കുകയാണു സാംഖ്യദർശനത്തിന്റെ പരമലക്ഷ്യം.

ആധ്യാത്മികദു:ഖം രണ്ടു തരത്തിലുണ്ട്. ശാരീകമെന്നും മാനസികമെന്നും. വാതപിത്തകഫങ്ങളുടെ ഏറ്റക്കുറച്ചൽ മൂലമുണ്ടാകുന്ന രോഗങ്ങൾ ശാരീരികമെന്നും, 
കാമം ക്രോധം ലോഭം മോഹം ഭയം ഈർഷ്യ വിഷാദം എന്നിവയും നല്ല ഭക്ഷണം ഇമ്പമുള്ള ശബ്ദം സുന്ദരമായ കാഴ്ച സുരഭിലപുഷ്പങ്ങൾ അംഗനാലിംഗനാദികൽ എന്നിവയുടെ
അഭാവം മൂലമുണ്ടാകുന്ന ദു:ഖം മാനസികം എന്നും പറയുന്നു. ഈ ദു:ഖങ്ങൾ ആന്തരിക ഉപായങ്ങൾ കൊണ്ട് ഒഴിവാക്കാവുന്നതാകയാൽ 'ആധ്യാത്മികം' എന്നു വിളിക്കപ്പെടുന്നു.

ആധിഭൗതികവും ആധിദൈവികവുമായ ദു:ഖങ്ങൾ ബാഹ്യോപായസാധ്യമായതാണ്. പക്ഷിമൃഗാദികൾ, ആചേതനങ്ങൾ എന്നിവ നൽകുന്ന ദു:ഖം ആധിഭൗതികവും
(ഭൂതങ്ങളിൽ ആരോപിക്കാവുന്നവ) യക്ഷരാക്ഷസപിശാചാദികൾ നൽകുന്ന ദു:ഖം ആധിദൈവികവും ആണ്. സുഖലാഭമല്ല ദു:ഖനാശമാണ് സാംഖ്യദർശനത്തിന്റെ ലക്‌ഷ്യം എന്നത് ഊന്നിപ്പറയണം. മുക്തി നേടുന്നതു ജ്ഞാനം കൊണ്ടാണ്. പ്രകൃതിപുരുഷന്മാരെ വേർതിരിച്ചറിയുന്നതാണ് ഏറ്റവും വലിയ ജ്ഞാനം. പ്രത്യക്ഷം, അനുമാനം, ആപ്തവാഖ്യം എന്നിവയാണ് അതിനുള്ള മൂന്നു മാർഗ്ഗങ്ങൾ. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, രണ്ടുതരം അസ്ഥിത്വങ്ങളെ മാത്രമാണു സാംഖ്യന്മാർ അംഗീകരിക്കുന്നത്. അചേതനമായ 
പ്രകൃതിയും അതിന്റെ വികാരങ്ങളും ചേതനങ്ങളായ ആത്മാക്കൾ അഥവാ പുരുഷന്മാർ 
എന്നിവയും പ്രകൃതി മാറ്റങ്ങൾക്കു വിധേയമാകുന്നു. എന്നാൽ പുരുഷനു മാറ്റമില്ല. കാര്യം കാരണത്തിൽ ലീനമായിരിക്കുന്നു. ഒരേ വസ്തുവിന്റെ അവികസിതവും വികസിതവുമായ (സൂക്ഷ്മസ്തൂലാവസ്ഥകൾ) അവസ്ഥകളാണു കാരണവും കാര്യവും. പ്രകൃതിക്കു സത്വരജസ്തമോഗുണങ്ങളുണ്ട്. പ്രപഞ്ചവസ്തുക്കൾ ജ്ഞാനേന്ദ്രിയങ്ങൾ അഞ്ചും കർമ്മേന്ദ്രിയങ്ങൾ അഞ്ചും പഞ്ചഭൂതങ്ങളും പുരുഷൻ, പ്രകൃതി മഹത്തത്വം (ബുദ്ധി), അഹങ്കാരം, മനസ്സ് എന്നിവ ഉൾപ്പെടുന്നതാണ്. പ്രകൃതി പുരുഷനുവേണ്ടി പരിണമിക്കുന്നു. അചേതനമായ പ്രകൃതി പുരുഷനുവേണ്ടി പ്രവർത്തിക്കുന്നതെങ്ങനെ എന്ന ചോദ്യത്തിന്, കിടാവിനു കുടിക്കാനായി പശുവിന്റെ അകിട്ടിൽ പാൽ സ്വയം ചുരന്നുവരുന്നതുപോലെ എന്ന മറുപടിയാണു സാംഖ്യദർശനം നൽകുന്നത്.

No comments: