ഹിന്ദുക്കള്‍ വിഗ്രഹാരാധകരാണെന്നും ക്രിസ്ത്യാനികള്‍ അങ്ങനെയല്ലെന്നും ഉള്ള അഭിപ്രായം തന്നെ ഒരപവാദമാണ്. വിവരക്കേടുകൊണ്ടുള്ള കള്ളംപ്പറിച്ചിലുമാണ്. ഏതു മതമായാലം എല്ലാ മതങ്ങള്‍ക്കും സാമന്യമായുള്ള ഒരു തത്വമേയുളളൂ. ഈ തത്വത്തിന് മതഭദം കൊണ്ടോ ആചാരഭേദം കൊണ്ടോ മാറ്റം സംഭവിക്കുന്നില്ല. അടിസ്ഥാനതത്വങ്ങളില്‍ ഒരു മതത്തിനും മാറ്റമില്ലെന്ന് ഹിന്ദുമതം ആദ്യമേ പറഞ്ഞത് അതുകൊണ്ടാണ്. ഈ തത്വങ്ങള്‍ ഏതെന്ന് നോക്കാം.
മേല്‍ പറഞ്ഞത് ശരിയാണോ എന്ന് ചിന്തിക്കാം
1. ജഡതത്വം (Material Principle)
2. ജീവതത്വം (Life Principle)
ഇനി ഓരോന്നായി പരിശോധിക്കാം.
1. ജഡതത്വം:-
ആറ്റം തിയറി തൊട്ടുതുടങ്ങി ആറ്റം സ്പ്‌ളിറ്റു ചെയ്താല്‍ കിട്ടുന്ന ഇലക്ട്രോണ്‍, ന്യൂട്രോണ്‍, പ്രോട്ടോണ്‍, പോസിട്ടോണ്‍, ഇക്കോണ്‍ എനര്‍ജി എന്നിങ്ങനെ രൂപം കൊളളുന്ന ജഡതത്വത്തിന് എനര്‍ജിവരെ എത്തിച്ചേരുന്ന അവസ്ഥയ്ക്ക് മതഭേദംകൊണ്ട് മാറ്റം വരുന്നില്ല. ക്രിസ്ത്യാനി, ഹിന്ദു, മുസ്ലീം എന്നിവരുടെ ശരീരം സ്പ്‌ളിറ്റ് ചെയ്താല്‍ ഉണ്ടാകുന്ന എനര്‍ജിക്ക് ഏതെങ്കിലും മതത്തിന്റെ പേരോട് ബന്ധപ്പെട്ട എനര്‍ജി ആണെന്ന് പറയുവാന്‍ സാധ്യമല്ല. എനര്‍ജി പ്രകാശമായി മാറിയാലും വലിയ വ്യത്യാസം ഉണ്ടാകുന്നില്ല. മറ്റ് മതങ്ങള്‍ക്ക് വെളിച്ചം പകരുന്ന ഈ സത്യം ആദ്യം പറഞ്ഞതും ഹിന്ദുമതമാണ്. ഭൗതികശാസ്ത്രം അതിനുശേഷമേ അങ്ങോട്ടു കടന്നുവന്നിട്ടുള്ളൂ. സര്‍വജീവരാശികളിലും ജഡവസ്തുക്കളിലും അടങ്ങിയിരിക്കുന്ന ഈ തത്വത്തെ ആണ് സാമാന്യതത്വം (Common Principle) ആയി അംഗീകരിച്ചിരിക്കുന്നത്. ജീവിതത്തിലും എല്ലാ മതങ്ങളിലും ജീവരാശികളിലും അത് സാമാന്യതത്വം തന്നെ. ഹിന്ദു ജീവനെന്നോ ക്രിസ്ത്യാനി ജീവനെന്നോ മുസ്ലീം ജീവനെന്നോ വേര്‍തിരിച്ചറിയുവാന്‍ കഴിയുന്ന വ്യവസ്ഥകളൊന്നും ഒരു ശാസ്ത്രജ്ഞനും ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. കാരണം ഇവിടെയും സാമാന്യതത്വം നിഷേധിക്കാന്‍ ആര്‍ക്കും കഴിയുന്നില്ല. സാമാന്യമായി കാണുന്ന ഈ രണ്ടു തത്വങ്ങളിലും മതഭേദമോ വര്‍ഗ്ഗവര്‍ണവിഭജനമോ ഇല്ലെങ്കില്‍ വിവേചനങ്ങള്‍ വിവരക്കേടിന്റെ സങ്കല്പം ആണെന്നത് സ്പഷ്ടമാണ്. ഈ വിവരക്കേട് വിശേഷേണയുള്ള പല വിശ്വാസങ്ങൡലൂടെയാണ് പല മതങ്ങളും പുലര്‍ത്തുന്നത്. സാമാന്യമെന്നുള്ളതിനുനേരെ വിപരീതമാണ് വിശേഷണ എന്നുള്ള വാക്ക്. സാമാന്യതത്വത്തില്‍ നിന്നും തികച്ചും ഭിന്നമാണ് വിശേഷണശബ്ദം. വിശേഷശബ്ദം യഥാര്‍ത്ഥത്തില്‍ സാമാന്യതത്വത്തില്‍പ്പെട്ടിരിക്കുന്നു. ഉദാ:- സ്വര്‍ണ്ണം, കല്ല്, മരം എന്നീ സങ്കല്‍പങ്ങളില്‍ ഹിന്ദു സ്വര്‍ണമോ, മുസ്ലീം സ്വര്‍ണമോ, ക്രിസ്ത്യന്‍ സ്വര്‍ണമോ തിരിച്ചറിയാന്‍ നിയമങ്ങളില്ല. സ്വര്‍ണം എല്ലാവര്‍ക്കും തുല്യം തന്നെ ഇരുമ്പും, കല്ലും, മരവും ഇതുപോലെ മൂന്നു മതത്തിനും സാമാന്യ തത്വമായിരിക്കുന്നു. എന്നാല്‍ ഇതില്‍ ഏതെങ്കിലും ഒന്നിനേയോ, എല്ലാറ്റിനേയുമോ നമുക്ക് വിശേഷതത്വമാക്കി നോക്കാം. ചവിട്ടുപടിയായി ഇടുന്ന കല്ല് കുരിശ് ആക്കി മാറ്റിയാല്‍ അതിനെ ചവിട്ടുന്നതിന് ക്രിസ്ത്യാനിയോ ഹിന്ദുവോ തയ്യാറായിക്കൂടാ. അതേ കല്ലില്‍ നിന്നും രാമന്റെ രൂപം ഉണ്ടാക്കിയാലും ഇതേ ബഹുമാനം വേണം. കാരണം സാമാന്യതത്വമായ കല്ലില്‍ നിന്നും വിശേഷേണയുള്ള കുരിശും രാമന്റെ വിഗ്രഹവും ഉണ്ടായപ്പോള്‍ ക്രിസ്ത്യാനിക്കും ഹിന്ദുവിനും ഒരുപോലെ ബഹുമാനമുള്ള ഈശ്വരസങ്കല്പം എന്ന സാമാന്യതത്വം വീണ്ടും ഉണ്ടായി. കല്ല് എന്നു പറയുന്ന ജഡതത്വത്തോട് ബന്ധപ്പെട്ടതാണ് ഈ ഈശ്വരതത്വം. രണ്ടു മതത്തിനും കുരിശ്ശെന്നും, രാമവിഗ്രഹമെന്നും പറയുന്ന വിശേഷേണയുള്ള രൂപത്തോട് ബന്ധപ്പെട്ടാണ് മനസ്സിലായത്. ചവിട്ടുപടിയായിരുന്ന കല്ല് ഹിന്ദു കല്ലോ ക്രിസ്ത്യന്‍ കല്ലോ അല്ല, Holy step എന്നു പറയാമെങ്കിലും തിരിച്ചറിയാന്‍ പ്രയാസമാണ്. അതേ കല്ല് Holy Crsso ആകുമ്പോള്‍ ക്രിസ്തുവിനെ ഓര്‍മ്മിപ്പിക്കുന്ന ക്രിസ്ത്യാനിക്ക് മുട്ടുകുത്തി പ്രാര്‍ത്ഥിക്കാനുള്ള സങ്കല്പം നല്‍കുന്നു. അങ്ങനെ കല്ലില്‍ നിന്നുള്ള രാമന്റെ വിഗ്രഹവും ഒരു സാമാന്യതത്ത്വത്തെ (ഈശ്വരന്‍) വ്യക്തമാക്കുന്ന രൂപമാണ്. ഈ രൂപം ഇല്ലാത്തപ്പോള്‍ ക്രിസ്ത്യാനിക്കും ഹിന്ദുവിനും പഴയ കല്ല് ഒരേപോലെതന്നെ. വിഗ്രഹം എന്നുള്ള വാക്കിനെ വിശേഷേണ ഗ്രഹിച്ച് വച്ചിട്ടുള്ളതെന്ന് ഭാഷാപരമായ അര്‍ഥമുണ്ട്. ചവിട്ടുപടിയായിരുന്ന കല്ല് കുരിശ്ശെന്ന വിഗ്രഹമായി മറിയപ്പോള്‍ ആ കുരിശ്ശ് വിശേഷേണ ഗ്രഹിച്ചുവച്ചതത്വമാണ് ക്രിസ്തു. അപ്പോള്‍ രാമനുവേണ്ടി രാമവിഗ്രഹവും ക്രിസ്തുവിനുവേണ്ടി കുരിശും വിഗ്രഹങ്ങളായിത്തീര്‍ന്നിരിക്കുന്നു. ഈ വിഗ്രഹങ്ങളെ കൂടാതെ പഴയ കല്ലില്‍ നിന്നും രണ്ടുകൂട്ടര്‍ക്കും മതവ്യത്യാസം കാണുവാന്‍ സാധ്യമല്ല. Holinsse (വിശുദ്ധി) രൂപഭേദംകൊണ്ടേ ഉണ്ടാകുന്നുള്ളൂ. അര കിലോഗ്രാം സ്വര്‍ണ്ണം കൊണ്ടുണ്ടാക്കുന്ന കുരിശ്ശിനെ Holy Crsso എന്നു പറയുമ്പോള്‍ അത് ഉരുക്കിയെടുത്ത സ്വര്‍ണ്ണത്തിനെ Holy Gold എന്നു പറയുന്നില്ല. ഒരു കല്ലിന്റെ ഒരേ നീളവും തൂക്കവുമുള്ള രണ്ടു കഷണങ്ങളെ Holy Cross ആയും കക്കൂസിന്റെ പടിയായും മാറ്റാം. വസ്തു രണ്ടിലും ഒന്നാണെന്ന് കരുതി Holy Cross എന്നു പറയുമ്പോള്‍ അത് ഉരുക്കിയെടുത്ത സ്വര്‍ണ്ണത്തിന്റെ Holy Gold എന്നു പറയുന്നില്ല. ഒരു കല്ലിന്റെ ഒരേ നീളവും തൂക്കവുമുള്ള രണ്ടു കഷണങ്ങളെ Holy Cross ആയും കക്കൂസിന്റെ പടിയായും മാറ്റാം. വസ്തു രണ്ടിലും ഒന്നാണെന്ന് കരുതി Holy Cross എന്നു വിളിക്കുന്നതുപോലെ കക്കൂസിന്റെ step നെ Holy Step എന്നു വിളിക്കുവാന്‍ സാധ്യമല്ല. കാരണം രൂപഭേദത്തിലൂടെ ബന്ധപ്പെട്ടു നില്ക്കുന്ന സങ്കല്പഭേദത്തെ മാത്രവുമല്ല സ്വര്‍ണം, ഇരുമ്പ്, കല്ല്, മരം ഇവകളില്‍ ഏതില്‍നിന്നുണ്ടാകുന്ന കുരിശിനെയും Holy Cross എന്നു വിളിക്കും. ഈ Holiness അതിലടങ്ങിയിരിക്കുന്ന മരത്തിന്റെ വിലയേയോ സ്വര്‍ണത്തിന്റെ വിലയേയോ ആസ്പദാക്കി മാറുന്നില്ല. അതേസമയം അതിലടങ്ങിയിരിക്കുന്ന വസ്തുവിന്റെ Market അനുസരിച്ചാണ് Crsso ന്റെ വിലയെങ്കില്‍ കല്ലിലെ Cross ഉം സ്വര്‍ണ്ണത്തിലെ Cross ഉം രണ്ടുതരം Holiness ഉള്ളതായിപ്പോകും അങ്ങനെയാണെങ്കില്‍ Cross ന്റെ വിലയനുസരിച്ച് ക്രിസ്തുവിന്റെ വിലയും Market rate അനുസരിച്ച് മാറിക്കൊണ്ടിരിക്കും അപ്പോള്‍ ക്രിസ്തു വില്പന ചരക്കായി മാറും. അങ്ങനെ മാറിയാല്‍ ക്രിസ്തുവിനെ തൂക്കിലിടാന്‍ ഉപയോഗിച്ച തൂക്കുമരത്തില്‍ കവിഞ്ഞൊരു പ്രാധാന്യം കുരിശ്ശിനു നല്‍കുവാന്‍ ഹിന്ദുവിനു കഴിയുകയില്ല. ഈ ആപത്ത് വരാതിരിക്കാനാണ് വിഗ്രഹത്തിലൂടെ (വിശേഷേണ ഗ്രഹിച്ചു വച്ചിട്ടുള്ള തത്വത്തിലൂടെ) സാമാന്യമായിരിക്കുന്ന തത്വത്തിനെ (ഈശ്വരനെ) അറിയുവാന്‍ ഹിന്ദുക്കള്‍ ആവശ്യപ്പെടുന്നത്. വിശേഷേണയുള്ള രൂപം (പ്രത്യേകതയുള്ള) കൂടാതെ അതിനോടു ബന്ധപ്പെട്ട തത്വം പ്രകടമാകുകയില്ല. ഉദാ:- അച്ഛനാകുന്നതിനുള്ള നിയമം ക്രിസ്ത്യാനിക്കും ഹിന്ദുവിനും അവര്‍ വളര്‍ത്തുന്ന പട്ടിക്കും ഒന്നു തന്നെ അവര്‍ വലിക്കുന്ന സ്വാസവും ഒരേ ശ്വാസം തന്നെ. പട്ടി ശ്വാസമെന്നോ, ഹിന്ദു ശ്വാസമെന്നോ, ക്രിസ്ത്യാനി ശ്വാസമെന്നോ, മുസ്ലീം ശ്വാസമെന്നോ, പ്രത്യേകമില്ല. അല്‍ശേഷനെ വളര്‍ത്തുന്ന ക്രിസ്ത്യാനിയും അല്‍ശേഷനും ഒരേ ശ്വാസം തന്നെ വലിക്കുന്നു ഇങ്ങനെ അയല്‍പക്കത്തു താമസിക്കുന്ന ഹിന്ദുവിനും, ക്രിസ്ത്യാനിക്കും, മുസ്ലീമിനും, ജന്തുവിനും, ജഡതത്വം, ജീവതത്വം, പിതൃതത്വം, മാതൃതത്വം എല്ലാം ഒന്നാണെങ്കിലും ജോസഫിന്റെ മകന്‍ ഔസേഫിനെ അച്ഛാ എന്നു വിളിക്കാറില്ല. ജോസഫിനെ മാത്രമേ അച്ഛാ എന്നു വിളിക്കുന്നുള്ളൂ. ജോസഫിന്റെ മകനും ജോസഫ് ആണെന്നറിയുന്നതിന് പ്രധാനമായി ചില കാര്യങ്ങള്‍ ആവശ്യമുണ്ട്. 1. ജോസഫിന്റെ രൂപം. 2. ജോസഫ് എ്ന്ന പേര്. 3. ജോസഫിന്റെ ഗുണങ്ങള്‍ ഇങ്ങനെ രൂപത്തോടു ബന്ധപ്പെട്ടുനില്ക്കുന്ന പേര്. ഗുണം എന്നതുകൊണ്ടു മാത്രമാണ് അച്ഛെനെന്നുള്ള സങ്കല്പം ജോസഫിന്റെ മകനുണ്ടാകുന്നത്. വിശേഷേണ ഗ്രഹിച്ചുവച്ചിട്ടുള്ള തത്വം അഥവാ വിഗ്രഹ സങ്കല്പം കൂടാതെ ഇത് സാദ്ധ്യമല്ല. അതാത് പശുവിന്റെ കൂട്ടികള്‍ അവയുടെ അമ്മ തേങ്ങയില്‍ നിന്നും മാങ്ങ മുളയ്ക്കാതെ തെങ്ങ് മുളയ്ക്കുന്നതും ഇതേ തത്വം തന്നെ പട്ടി പൂച്ചയെ പ്രസവിക്കാത്തതും ആന ആടിനെ പ്രസവിക്കാത്തതും വലിപ്പ വത്യാസം കൊണ്ടോ മതനിയമം തടസ്സമായതുകൊണ്ടോ അല്ല. സാമാന്യതത്വവും വിശേഷതത്വവും തമ്മിലുള്ള ബന്ധവും വ്യത്യാസവുമാണ് ഇതിനു കാരണം. വിശേഷേണയുള്ള രൂപത്തെ കൂടാതെ വിശേഷേണയുള്ള തത്വങ്ങളൊന്നും പ്രകടമാകുന്നില്ല. ഭൂമിക്കും, ജലത്തിനും, വായുവിനും, അഗ്നിക്കും, ആകാശത്തിനും ഒക്കെ ഈ നിയമം ബാധകമാണ്. ഹിന്ദു നേരത്തെ പ്രഖ്യാപിച്ച ഈ സാമാന്യ തത്വത്തിനുള്ളിലാണ് സര്‍വമതങ്ങളും സര്‍വജന്തുക്കളും സര്‍വജീവരാശികളും. അച്ഛനെന്നും അമ്മയെന്നും വിളിക്കുവാന്‍ രൂപം, ഗുണം, നാമം ഈ മൂന്നും ബന്ധപ്പെട്ടതത്വം ആവശ്യമാണ്. ജന്തുക്കളോളം വിവരമില്ലാഞ്ഞിട്ടാണ്. ഒരേ തൂക്കമുള്ള സ്വര്‍ണ്ണത്തിലെ കുരിശും അതേ തൂക്കമുള്ള രാമന്റെ വിഗ്രഹവും രണ്ടാണെന്നു പറഞ്ഞ് ആക്ഷേപിക്കുന്നതും ഈ വിവരക്കേടുകൊണ്ടാണ്. മഹാനായ ക്രിസ്തുവിനെ വിവരക്കേടുകൊണ്ട് കുരിശില്‍ തറച്ച ആ ചിഹ്നത്തെ തൂക്കുമരത്തിനു തുല്യം ആക്കിയതും ഇത്തരക്കാരാണ്. ഇങ്ങനെ നോക്കിയാല്‍ Holy Cross ല്‍ Holiness ഇല്ല.
ക്രിസ്തു എന്നെഴുതുന്നതിന് ഉപയോഗിക്കുന്ന ആദ്യക്ഷരമായ ‘ക്രി’ രൂപം മാറ്റി വ അതേ പേപ്പറില്‍ അതേ മഷികൊണ്ട് അതേ പേന ഉപയോഗിച്ച് അതേ ആള്‍തന്നെ ‘വ’ എന്നെഴുതിയാല്‍ ക്രിസ്തു വസ്തുവായി മാറും. രണ്ട് അക്ഷരത്തിലും ഉപയോഗിച്ചിരിക്കുന്ന സാധനവും എഴുതിയ ആളും ഒന്നാണെങ്കിലും വിഗ്രഹവ്യത്യാസം വന്നപ്പോള്‍ ക്രിസ്തു വസ്തുവായി മാറി. അപകടകരമായ ഈ മാറ്റം വിശേഷേണയുള്ള അര്‍ത്ഥം വ്യക്തമാക്കുന്ന വിഗ്രഹത്തെ മാനിക്കാതെ ഉണ്ടായതാണ്. ജോസഫിനുവേണ്ടി വസ്തുവിന്റെ അവകാശം എഴുതിക്കൊടുക്കുമ്പോള്‍ ‘ജോ’യുടെ സ്ഥാനത്ത് ‘യൂ’ ആയിപ്പോയാല്‍ വസ്തുവിന്റെ അവകാശം ജോസഫിനല്ല യൂസഫിനാണ്. അവകാശംപോലും വിഗ്രഹവ്യത്യാസംകൊണ്ട് നഷ്ടപ്പെടും. കോടതി നിയമംപോലും വിഗ്രഹത്തെ ആസ്പദമാക്കിയാണ് നിലനില്ക്കുന്നത്. രാമന്റെ അവകാശം സ്ഥാപിക്കുന്നതിന് ‘ര’ യുടെ സ്ഥാനത്ത് ‘വ’ എഴുതിയാല്‍ പോരാ, കാരണം രാമനും വാമനും ര-യും വ-യും കൊണ്ട് വ്യത്യസ്ത വ്യക്തികളായി മാറിയിരിക്കുന്നു. ഇവയ്ക്ക് മാറ്റം വരുത്തിയാല്‍ അവകാശത്തിന് മാറ്റം വരും. രൂപത്തെ മാനിക്കാതെവന്നാല്‍ വരുന്ന അപകടം നോക്കണേ! മനുഷ്യന്‍ ഉല്പാദിപ്പിക്കുന്ന സാധനംപോലും രൂപം, ഗുണം, നാമം ഇവകളെ ആസ്പദമാക്കിയല്ലാതെ വിവേചിക്കാന്‍ സാദ്ധ്യമല്ല. ഒരേ സ്വര്‍ണത്തില്‍നിന്നും ഒരു പവന്‍ കൊണ്ടുണ്ടാക്കുന്ന മാലയും അത്രയും സ്വര്‍ണം കൊണ്ടുണ്ടാക്കുന്ന വളയും വിഗ്രഹസ്വഭാവത്തെ ആസ്പദമാക്കിയാണ് കഴുത്തിലും കയ്യിലും ഇടാന്‍ യഥാക്രമം പ്രയോജനപ്പെടുത്തുന്നത്. വള എടുത്ത് കഴുത്തിലും ചെയിന്‍ എടുത്ത് മൂക്കിലും തൂക്കാതിരിക്കുന്നത് വിഗ്രഹ വ്യത്യാസം കൊണ്ടാണ്. വാഷ്‌ബെയിസിനിലും ഉണ്ണുന്നതിനുള്ള പ്ലേറ്റിലും ഒരേ Porcelain ആണ് അടങ്ങിയിരിക്കുന്നത്. എങ്കിലും വാഷ്‌ബെയിസിനും പ്ലേറ്റും തിരിച്ചറിഞ്ഞ് ഉപയോഗിക്കുന്നത് വിഗ്രഹവ്യത്യാസം കൊണ്ടാണ്. ഭാര്യയേയും, അമ്മയേയും, അമ്മൂമ്മയേയും, മകളേയും തിരിച്ചറിയണമെങ്കിലും രൂപം, ഗുണം, നാമം എന്നിവ അടങ്ങിയിരിക്കുന്ന വിഗ്രഹവ്യത്യാസം വേണം. ഈ വിഗ്രഹതത്ത്വത്തെ ലംഘിച്ചാല്‍ സംസ്‌കാരം നിലനിര്‍ത്താന്‍ പ്രയാസംവരും. ഇങ്ങനെ നോക്കുമ്പോള്‍ കറിക്കത്തിയും, കോടാലിയും, മണ്‍വെട്ടിയും ഒരേ ഇരുമ്പും തടിയും കൊണ്ടുണ്ടാക്കിയതാണെങ്കിലും വിഗ്രഹവ്യത്യാസംകൊണ്ട് മണ്‍വെട്ടി കരിക്കുവെട്ടാന്‍ ഉപയോഗിക്കാറില്ല. ഓരോന്നോരോന്നായി ഇങ്ങനെ പരിശോധിച്ചാല്‍ സാമാന്യം, വിശേഷം എന്നീ രണ്ടു വാക്കുകളിലൂടെ നിലനില്ക്കുന്ന ജഡതത്വവും, ജീവതത്വവും, രൂപം, ഗുണം, നാമം എന്നീ മൂന്നവസ്ഥകളെ സൂക്ഷിച്ചിരിക്കുന്നു. വിഗ്രഹസങ്കല്പം കൂടാതെ വിശേഷേണ ഒന്നിനേയും അറിയുവാന്‍ സാദ്ധ്യമല്ല. വിഗ്രഹത്തെ ആരാധിച്ചില്ലെങ്കില്‍ മരിച്ചവനെ കൊണ്ടുപോകുന്നിടത്ത് കുരിശ് ഉപയോഗിക്കുന്നതെന്തിന്? ശവശരീരത്തില്‍ റീത്ത് സമര്‍പ്പിക്കുന്നതെന്തിന്? ഇവിടെയെല്ലാം വിശേഷേണയുള്ള സങ്കല്പം കൂടാതെ സാമന്യതത്ത്വത്തെ അറിയുവാന്‍ സാദ്ധ്യമല്ല. സമസ്ത ചരാചരങ്ങളിലും അടങ്ങിയിരിക്കുന്ന സാമാന്യതത്വം മതവ്യത്യാസം കൂടാതെ ഒന്നാണ്. വൈവിധ്യങ്ങളിലെ ഏകത്വവും ഈ സാമാന്യതത്വം തന്നെ. ഈ സാമാന്യതത്ത്വം തന്നെയാണ് ജീവാത്മാവും പരമാത്മാവും. ഉപ്പില്‍ ചേര്‍ത്ത വെള്ളവും പഞ്ചസാരയില്‍ ചേര്‍ത്ത വെള്ളവും തമ്മില്‍ വ്യത്യാസമില്ലെങ്കിലും ഗുണവ്യത്യാസം അനുഭവപ്പെടുന്നുവല്ലോ. ഇതേ വ്യത്യാസമേ ജീവാത്മാവിനും പരമാത്മാവിനും ഉള്ളൂ. പരമാത്മാവ് തന്നെയാണ് ഈശ്വരന്‍. ഈശ്വരശക്തി നാനാവിധത്തിലുള്ള രൂപങ്ങളിലൂടെയാണ് പ്രകൃതിയില്‍ ജീവശക്തിയായി വ്യാപരിച്ചിരിക്കുന്നത്. അങ്ങനെയല്ലെന്നു പറയുന്ന ക്രിസ്ത്യാനികള്‍ക്ക് ജീവന്റെ പ്രത്യേക കേന്ദ്രം കാണിച്ചുതരുവാന്‍ സാദ്ധ്യമല്ല. ഇതില്‍നിന്നും പ്രപഞ്ചം നിറഞ്ഞുനില്ക്കുന്ന ഈശ്വരസങ്കല്പം രൂപം, ഗുണം എന്നിവകളെ അടിസ്ഥാനമാക്കി നില്ക്കുന്ന വിഗ്രഹങ്ങളിലൂടെയാണെന്നു തെളിയുന്നു. വിശേഷേണയുള്ള തത്വം ഗ്രഹിച്ചുവച്ചിട്ടുള്ള വിഗ്രഹങ്ങളെ നിരസിച്ചാല്‍ പ്രപഞ്ചത്തില്‍ ആക്ഷേപിക്കുന്നവനും അത് പറയുന്നവനും ആരാണെന്നു പറയുവാന്‍ സാദ്ധ്യമല്ല.
ക്രിസ്ത്യാനിയുടെ വിവരക്കേട് വ്യക്തമാക്കുവാന്‍പോലും അവന്റെ വിഗ്രഹം ആവശ്യമാണ്. വിഗ്രഹതത്വം പ്രപഞ്ചത്തിന്റെ നാനാരൂപങ്ങള്‍; ഗുണങ്ങള്‍, നാമങ്ങള്‍ എന്നതുകളെ സൂക്ഷിക്കുന്ന നിയമമാണെന്നും അല്ലെങ്കില്‍ പ്രപഞ്ചമില്ലെന്നും മനസ്സിലാക്കിയിട്ടാണ് ആചാര്യന്മാര്‍ വിഗ്രഹത്തെ മാനിച്ചുകൊണ്ട് വിഗ്രഹത്തിലൂടെ അതിലടങ്ങിയിരിക്കുന്ന ഈശ്വരതത്ത്വത്തെ മാനിക്കാന്‍ നമ്മെ പഠിപ്പിച്ചത്. കാന്തശക്തി അറിയണമെങ്കില്‍ ആ ശക്തിയെ സൂക്ഷിക്കുന്ന ലോഹം ആവശ്യമാണ്. ലോഹം ഇവിടെ വിഗ്രഹത്തിന്റെ സ്ഥാനം വഹിക്കുന്ന കാന്തശക്തി ഈശ്വരന്റെ സ്ഥാനവും. ഇലക്ട്രിസിറ്റി ഉണ്ടെന്നറിയുന്നത് ഫാന്‍, ലൈറ്റ് തുടങ്ങിയ ഉപാധികളില്‍ കൂടിയാണ്. ഈ ഉപാധി(medium) കള്‍ വിഗ്രഹങ്ങളാണ്. കാണുക, തൊടുക, അനുഭവിക്കുക എന്നതുകളെല്ലാം മാദ്ധ്യമങ്ങളില്‍ കൂടിയേ കഴിയൂ. ഈ മാദ്ധ്യമങ്ങളാണ് വിഗ്രഹങ്ങള്‍. ക്ഷേത്രത്തില്‍ സ്ഥാപിച്ചിട്ടുള്ള വിഗ്രഹങ്ങളിലൂടെയാണ് ആചാര്യന്മാര്‍ നമുക്ക് ഈ തത്വം കാണിച്ചു തന്നിട്ടുള്ളത്.
ആശ്രമത്തില്‍ വച്ചുനടന്ന രസാവഹമായ ഒരു സംഭവം വ്യക്തമാക്കാം കഴക്കൂട്ടം സൈനികസ്‌കൂളിലെ ഒരദ്ധ്യാപകന്‍ മതംകൊണ്ട് ഹിന്ദുവാണ്. ഒരു മുസ്ലീംകുട്ടിക്ക് ട്യൂഷന്‍കൊടുത്തു തങ്ങളില്‍ പ്രണയബദ്ധരായി. ഈ വാര്‍ത്ത പറയാതെ അടുത്തുള്ള ഒരു കൂട്ടുകാരനുമായി ആശ്രമത്തിലെത്തി. നൈവേദ്യം കഴിഞ്ഞ് ബാക്കിയിരുന്ന പാളയന്‍ കോടന്‍ പഴം അദ്ദേഹത്തിനു കൊടുത്തു. ‘ എനിക്ക് ഇതിലൊന്നിലും വിശ്വാസമില്ല’ എന്നായിരുന്നു മറുപടി, ‘ ഏതിലാണ് വിശ്വാസമില്ലാത്തത്’ എന്ന് ഞാന്‍ ചോദിച്ചു. വിഗ്രഹത്തില്‍! അദ്ദേഹം മറുപടി പറഞ്ഞു. ‘ ഇത് വിഗ്രഹമല്ലല്ലോ പാളയന്‍ കോടന്‍ പഴമല്ലേ’ ഞാന്‍ നേരംപോക്കായി പറഞ്ഞു ഒരു പടികൂടിക്കടന്ന് വിഗ്രഹരഹസ്യം വ്യക്തമാക്കാം എന്നു ഞാന്‍ വിചാരിച്ചു. ‘ നിങ്ങള്‍ വിഗ്രഹാരാധകനും സ്പിരിറ്റിന്റെ ആരാധകനും’ ആണെന്ന് ഞാന്‍ മറുപടി പറഞ്ഞു അതൊന്ന് തെളിയിച്ചുതന്നാല്‍ കൊള്ളാം എന്നായി വന്നയാള്‍. ഞാന്‍ തിരിച്ചടിച്ചു നിങ്ങള്‍ സ്‌നേഹിക്കുന്ന മുസ്ലീം കുട്ടിയുടെ മരണശേഷം ശവശരീരത്തെ നിങ്ങള്‍ സ്‌നേഹിക്കുമോ? രഹസ്യം അറിഞ്ഞതിലുള്ള അമര്‍ഷവും ഉത്തരം കിട്ടാത്തതിലുള്ള വിഷമവും ഒരുമിച്ചു പ്രകടമായി. ഞാന്‍ വിശദീകരിച്ചു. സ്നേഹിച്ചത് വിഗ്രഹത്തെയാണെങ്കില്‍ ശവശരീരത്തെ വിവാഹം കഴിക്കണം. അത് സാദ്ധ്യമില്ലെങ്കില്‍ നിങ്ങള്‍ ശരീരത്തെയല്ല അതിലുള്ള ജീവനെയാണ് സ്‌നേഹിച്ചത്. ആ ജീവനെ ശരീരത്തെകൂടാതെ വിവാഹം കഴിക്കുവാനും സാദ്ധ്യമല്ല. അപ്പോള്‍ ശരീരത്തിലൂടെ നിങ്ങള്‍ സ്‌നേഹിച്ചത് ജീവനേയും ജീവനിലൂടെ നിങ്ങളെ ആകര്‍ഷിച്ചത് ശരീരവുമാണ്. രണ്ടും നിങ്ങളുടെ ആരാധനാമൂര്‍ത്തികളാണ്. ശരീരം (വിഗ്രഹം) കൂടാതെ Lover ഇല്ല. ജീവന്‍ കൂടാതെയുള്ള ശരീരം നിങ്ങള്‍ക്ക് ആവശ്യമില്ല. ഇങ്ങനെ നോക്കുമ്പോള്‍ ജീവനും അതിനാസ്ഥാനമാക്കിയ ശരീരവുമാണ് നിങ്ങളെ കാമുകനാക്കി മാറ്റിയത്. ചൈതന്യത്തെ അറിയുന്നതിന് വിഗ്രഹം കൂടാതെ സാദ്ധ്യമല്ലെന്ന് ഇതുകൊണ്ട് സ്പഷ്ടമാണ്. സൗന്ദര്യമുള്ള ശരീരം വിഗ്രഹവും, സൗന്ദര്യം നല്കിയ ചൈതന്യം ജീവനുമാണ്. ഈ ശരീരവും ജീവനും ബന്ധപ്പെടാത്ത കാമുകനോ കാമുകിയോ ഇല്ല, ശരീരത്തെ കൂടാതെ ജീവനോ ജീവനെ കൂടാതെ ശരീരത്തെയോ ബഹുമാനിക്കാനും കഴിയുന്നില്ല. വിഗ്രഹത്തില്‍ ചൈതന്യം പ്രസരിക്കുന്നു എന്നുള്ളതാണ് വിഗ്രഹാരാധനയുടെ രഹസ്യം. ഒന്നിനെ ഒഴിവാക്കിമറ്റൊന്നിനെ സ്വീകരിക്കുവാന്‍ സാദ്ധ്യമല്ല. എങ്കിലും അടിസ്ഥാനമായത് ചൈതന്യസ്വരൂപമായ ജീവന്‍തന്നെ. വിഗ്രഹാരാധകനും, ജഡമായ ശരീരത്തെ സ്‌നേഹിക്കാന്‍ കഴിയാത്ത നിങ്ങള്‍ അതിലുള്ള സ്പിരിറ്റിനെ ആരാധിച്ചവനുമാണ്. ഇതില്‍ ഏതെങ്കിലും തെറ്റെന്നു തെളിയിച്ചാല്‍ നിങ്ങള്‍ കാമുകനായോ നിങ്ങളുടെ സ്‌നേഹഭാജനത്തിന് കാമുകിയായി ഇരിക്കുവാനോ സാദ്ധ്യമല്ല, പ്രപഞ്ചത്തിലെ ചൈതന്യവും വിഗ്രഹവും തമ്മിലുള്ള അഭേദ്യമായ ഈ ബന്ധം വിഗ്രഹത്തെ ആക്ഷേപിക്കുന്ന നിങ്ങളുടെയും കാമുകിയുടെയും വിവരക്കേടുകൊണ്ട് അറിയാന്‍ കഴിയാതെ പോയതാണ് പരമകഷ്ടം. ചിന്താശൂന്യനായ അയാള്‍ പിന്നെ ഈ അപകടത്തില്‍നിന്നും രക്ഷപ്പെട്ടതായിട്ടാണ് അറിയാന്‍ കഴിഞ്ഞത്.
No comments:
Post a Comment