18/02/2014

"അഗ്നേ! ഇദം ന മമ"


"ഹേ, അഗ്നേ! ഇതെനിക്കുള്ളതല്ല, അതുകൊണ്ടു തന്നെ നിനക്ക് സമര്‍പ്പിതമായ താണ്"

യജ്ഞസംസ്കാര പ്രകാരം അഗ്നി അറിവാണ് - പരിബോധാഗ്നി.

പഞ്ചഭൂതങ്ങളില്‍ ഒന്നായ അഗ്നിക്ക് ജലം, ഭൂമി, ആകാശം, വായു എന്നിവയെ ക്കാള്‍ എന്ത് കൊണ്ടും അപാരവും അവാച്യവുമായ മഹത്വമുള്ളതായി പുരാണങ്ങള്‍ സോദാഹരണം വിവരിച്ചിട്ടുണ്ട്. തെക്കുകിഴക്കേ ദിക്കിന്‍റെ അധി പനായ അഗ്നിയെ അഷ്ടദിക്ക്പാലകരിലെ പ്രധാനിയായും കല്‍പ്പിച്ചു പോരുന്നു. ഇന്ദ്രന്‍ കഴിഞ്ഞാല്‍ വേദത്തില്‍ പ്രാധാന്യം അഗ്നിക്കാണ്.

 യാഗത്തിന് അഗ്നി അപരിത്യാജ്യമാകയാല്‍ അഗ്നിശുശ്രൂഷ പ്രധാനമായി. ദേവന്മാര്‍ക്ക് വേണ്ടി ഹോമത്തില്‍ ഹവിസ്സിനെ സ്വീകരിക്കുകയാണ് അഗ്നിയുടെ ദൌത്യം.

ഇങ്ങനെ നോക്കുമ്പോള്‍ അഗ്നിസാക്ഷിയായി നാം ഓരോരുത്തരും ചെയ്യുന്ന കര്‍മ്മങ്ങളുടെ പരിപാവനത ആരാലും നിഷേധിക്കപ്പെടാവുന്നതല്ല എന്നു ചുരുക്കം.

No comments: