14/02/2014

കായൽ രാജാവ് മുരിക്കൻ എന്ന മുരിക്കുമ്മൂട്ടിൽ ഔതച്ചൻ

കേരളത്തിലെ ആലപ്പുഴ ജില്ലയിലെ പ്രധാന പ്രദേശങ്ങളിലൊന്നാണ് കുട്ടനാട്. കാർഷികവൃത്തി പ്രധാനമായുള്ള ഇവിടം കേരളത്തിലെ നെൽകൃഷിയുടെ പ്രധാന കേന്ദ്രമാണ്. ഇന്ത്യയിൽ തന്നെ ഏറ്റവും താഴ്ന്ന പ്രദേശങ്ങളിലൊന്നാണ് കുട്ടനാട്. 500 ച.കി.മീ ഓളം പ്രദേശം സമുദ്രനിരപ്പിനേക്കാൾ താഴെയാണ് സ്ഥിതിചെയ്യുന്നത് എന്നത് ഈ പ്രദേശത്തിന്റെ സവിശേഷതയാണ്. സമുദ്രനിരപ്പിൽ നിന്നും 2.2 മീ താഴെ മുതൽ 0.6 മീ മുകളിൽ വരെയാണ് ഈ പ്രദേശത്തിന്റെ ഉയര വ്യത്യാസം. സമുദ്രനിരപ്പിനുതാഴെയുള്ള പ്രദേശത്ത് കൃഷിചെയ്യുന്ന ലോകത്തിലെതന്നെ അപൂർവ്വം പ്രദേശങ്ങളിലൊന്നാണ് ഇവിടം. കുട്ടനാടന്‍ കായല്‍നിലങ്ങള്‍ മനുഷ്യന്‍ സൃഷ്ടിച്ചതാണ്. ഭക്ഷ്യക്ഷാമം രൂക്ഷമായതിനെ തുടര്‍ന്നുണ്ടായ പട്ടിണിയും സാഹസികതയുമായിരുന്നു പ്രേരണയായത്. ആയിരക്കണക്കിനു ആളുകളുടെ അധ്വാനഫലമാണ് കായല്‍നിലങ്ങള്‍ .ആ പാടങ്ങളുണ്ടാക്കാന്‍ നിരവധി തൊഴിലാളികള്‍ക്ക് ജീവന്‍ ബലിയര്‍പ്പിക്കേണ്ടിവന്നു.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ രണ്ട് ലോകമഹായുദ്ധങ്ങൾ 
സൃഷ്ടിച്ച ഭക്ഷ്യക്ഷാമം പരിഹരിക്കാന്‍ തിരുവിതാംകൂര്‍ രാജാക്കന്മാര്‍ നല്‍കിയ പ്രേരണയാണ് കായല്‍നിലങ്ങളുടെ പിറവിക്കു പിന്നില്‍. കായല്‍ കുത്തിയെടുത്ത് നിലമാക്കാന്‍ നെഞ്ചുറപ്പുള്ളവര്‍ക്കെല്ലാം രാജാവ് കായല്‍ പതിച്ചു നല്‍കി. മങ്കൊമ്പുസ്വാമിമാര്‍, ചാലയില്‍ പണിക്കര്‍മാര്‍, കണ്ടക്കുടി, പുത്തന്‍പുരയില്‍, കളപ്പുരയ്ക്കല്‍, കൊച്ചുതറ, എട്ടുപറ, പുല്ലാത്തശ്ശേരി , മുരിക്കുംമൂട്ടില്‍,തുടങ്ങിയ കര്‍ഷക കുടുംബങ്ങളാണ് കായല്‍ കൃഷിയിലെ തുടക്കക്കാര്‍.

ഇതിൽ എടുത്തു പറയേണ്ട പേരാണ് മുരിക്കുമ്മൂട്ടിൽ ഔതച്ചൻ അഥവാ ജോസഫ് മുരിക്കൻ.ഇദ്ദേഹം കർഷകനും ഭൂവുടമയുമായിരുന്നു .ഭക്ഷ്യക്ഷാമം കാരണം ഗതികെട്ട് പോയ ഒരു ദേശത്തെ ജനങ്ങൾക്ക് കായലുകൾ നികത്തി നെല്ല് വിളയിച്ച് അരിയും പണിയും ലഭ്യമാക്കി അവരെ സാധാരണജീവിതത്തിലേക്ക് മടക്കി കൊണ്ടുവരുന്നതിൽ മുഖ്യ പങ്ക് വഹിച്ച മുരിക്കിൻമൂട്ടിൽ ജോസഫ് തൊമ്മൻ കായൽ നികത്തി ആയിരത്തിലേറെ ഏക്കർ കൃഷിനിലം പുതുതായി ഉയർത്തിയാണ് ശ്രദ്ധേയനായത്. കുട്ടനാട്ടിലെ കാവാ‍ലം സ്വദേശിയായിരുന്ന ഇദ്ദേഹം കായൽ രാജാവ് മുരിക്കൻ എന്നറിയപ്പെടുന്നു.നെല്ല് കൊയ്യുന്നതിനും സംഭരിക്കുന്നതിനും ധാരാളം തൊഴിലാളികളും വള്ളങ്ങളും സംഭരണ ശാലകളുമടങ്ങുന്ന വിപുലമായ സം‌വിധാനം അദ്ദേഹത്തിനുണ്ടായിരുന്നു. 

ശ്രീചിത്തിരതിരുനാൾ മഹാരാജാവിന്റെ കല്പനയുടെ പിൻബലത്തിലാണ് കായൽ നികത്തി നെല്പാടങ്ങളുണ്ടാക്കിയത് ചിത്തിര (716 ഏക്കർ), റാണി (568 ഏക്കർ), മാർത്താണ്‌ഡം (674 ഏക്കർ) എന്നിങ്ങനെ 1959 ഏക്കർ ഭൂമിയോളം കായൽ നിലങ്ങൾ മുരിക്കൻ നികത്തിയെടുക്കുകയുണ്ടായി. രാജ കുടുംബത്തോടുള്ള മുരിക്കന്റെ കടപ്പാടാണ്‌ നികത്തു നിലങ്ങൾക്ക് ഇത്തരത്തിൽ പേരു നൽകാൻ ഇടയാക്കിയത്.

മനുഷ്യാദ്ധ്വാനവും മുതൽമുടക്കും ഏറെ ആവശ്യമായ ഒന്നായിരുന്നു കായൽനികത്തൽ. ബണ്ട്‌ നിർമ്മാണമാണ്‌ ആദ്യം. തെങ്ങിൻകുറ്റി 30 അടി നീളത്തിൽ മുറിച്ച്‌ നാലായി കീറി കൂർപ്പിച്ച ശേഷം കായലിന്റെ അടിത്തട്ടിലെ ചെളിയിൽ അടിച്ചുതാഴ്ത്തിയാണ്‌ ബണ്ടിന്റെ ഇരുവശവും ഭദ്രമാക്കുക. അടിത്തട്ടിൽ 20 അടി വീതിയും മുകളിൽ അഞ്ച്‌ അടി വീതിയുമാണ്‌ ബണ്ടിന്‌. തെങ്ങിൻകുറ്റികളുടെ നിരയുടെ ഉൾഭാഗത്ത്‌ മുള ചതച്ചുണ്ടാക്കിയ ചെറ്റ നിരത്തിക്കെട്ടിയാണ്‌ ഭിത്തി നിർമ്മിക്കുക. ഭിത്തിക്കുള്ളിൽ ആദ്യം ഒരടി കനത്തിൽ കടപ്പുറം മണ്ണ്‌ വിരിക്കും. അതിന്‌ മുകളിൽ മൂന്നടി കനത്തിൽ കായലിൽനിന്നുള്ള ചെളിക്കട്ട. കുറ്റിച്ചെടികളും മരക്കൊമ്പുകളും കെട്ടിയുണ്ടാക്കുന്ന കറ്റകൾ ചെളിക്കട്ടകൾക്കുമുകളിൽ നിരത്തുന്നു. അതിനും മുകളിൽ കട്ടയും മണലുമിട്ട്‌ ചിറയാക്കുന്നു.
ആയിരക്കണക്കിന്‌ ദണ്‌ഡ്‌ (ഒരു അളവ്‌) നീളമുള്ള ചിറയാണ്‌ മുരിക്കൻ നിർമ്മിച്ചത്‌. ഒരു ദണ്‌ഡ്‌ നീളത്തിൽ ചിറ കെട്ടാൻ 16 തെങ്ങിൻകുറ്റി, എട്ട്‌ മുളയുടെ ചെറ്റ, 500 കറ്റ, 16 ടൺ ചെളിക്കട്ടയും മണലും, 80 തൊഴിലാളികളുടെ അദ്ധ്വാനം എന്നതാണ്‌ കണക്ക്‌.
ബോയിലറുകളിൽ മരക്കരിയിട്ട്‌ കത്തിച്ചുണ്ടാക്കുന്ന ആവിയിൽ പ്രവർത്തിക്കുന്ന പമ്പുകൾ ഉപയോഗിച്ചാണ്‌ ചിറയ്ക്കുള്ളിലെ വെള്ളം വറ്റിക്കുക. എന്നിട്ട്‌ കട്ടി കുറഞ്ഞ ചെളിയിറക്കി കായൽ നികത്തിയെടുക്കുന്നു. 1940 ലായിരുന്നു ആദ്യ വിളവെടുപ്പ്‌. മുരിക്കൻ കായൽ നികത്തിയെടുത്ത സ്ഥലത്ത് ഒരു പള്ളിയും സ്ഥാപിച്ചു. 

കുറഞ്ഞ കൂലിയുമായി ബന്ധപ്പെട്ട് ഇടതു പക്ഷ തൊഴിലാളി പ്രസ്ഥാനങ്ങൾ മുരിക്കനെതിരെ സമര മാർഗ്ഗങ്ങൾ അവലംബിക്കുകയുണ്ടായി.തുടര്‌ന്ന് 1973-ൽ രാജ്യരക്ഷാനിയമം ഉപയോഗിച്ച്‌ മുരിക്കന്റെ കായൽനിലങ്ങൾ സർക്കാർ ഏറ്റെടുത്തു. ആദ്യവർഷം സർക്കാർ കൃഷി ലാഭമുണ്ടാക്കി. അടുത്ത രണ്ടുവർഷവും നഷ്‌ടമായി. 76-ർ കൂട്ടുകൃഷി സംഘങ്ങളുണ്ടാക്കി കൃഷി നടത്തിയിട്ടും ലാഭകരമായില്ല. പിറ്റേവർഷം ഭൂരഹിത കർഷകത്തൊഴിലാളികൾക്ക്‌ അരഏക്കർ പാടം വീതം നൽകി കൂട്ടുകൃഷി നടത്തി. പിന്നീട്‌ പാട്ടക്കൃഷി പരീക്ഷിച്ചുവെങ്കിലും മാർത്താണ്‌ഡം ഒഴികെയുള്ള നിലങ്ങളിൽ പരാജയപ്പെട്ടു. ചിത്തിരയിലും റാണിയിലും അടിത്തട്ടിലെ കക്ക വാരൽ തുടങ്ങിയതോടെ ബണ്ടുകൾ തകർന്നു.അവസാന കാലത്ത്‌ തിരുവനന്തപുരത്ത്‌ മകന്റെ വസതിയിലായിരുന്നു മുരിക്കൻ.1972 ഡിസംബർ 9ന്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെ ജനറൽ വാർഡിൽ വച്ച് 74 -)ം വയസ്സിൽ മുരിക്കൻ അന്തരിച്ചു.സെന്റ്‌ മേരീസ്‌ പള്ളി സെമിത്തേരിയിൽ അദ്ദേഹം അന്ത്യ വിശ്രമം കൊള്ളുന്നു.

ദൗർഭാഗ്യവശാൽ അദ്ദേഹത്തിനും അന്നത്തെ ഒരു വിഭാഗം തൊഴിലാളികൾക്കും ഇടയിൽ നിലനിന്നിരുന്ന ആഴത്തിലുള്ള അഭിപ്രായവ്യത്യാസങ്ങളും തുടർന്നുണ്ടായ സംഘർഷങ്ങളും ആ വലിയ വ്യക്തിത്വത്തിന് മേൽ കാര്യമായി കറപുരട്ടുന്നതിലാണ് കലാശിച്ചത്. എങ്കിൽ കൂടി ആലപ്പുഴയിലെ കുട്ടനാടിന് ലോകഭൂപടത്തിൽ ഒരു വലിയ സ്ഥാനം കുറിച്ച് നൽകുന്നതിൽ മുരിക്കൻ വഹിച്ച പങ്ക് നന്ദിയോടെ നാം സ്മരിക്കണം. 

കായൽ രാജാവ് മുരിക്കൻ എന്ന മുരിക്കുമ്മൂട്ടിൽ ഔതച്ചൻ വിശദമായി വായിക്കാൻ ബ്രിട്ടീഷ് പത്രത്തിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Photo: അറിയാത്തവര്‍ അറിയട്ടെ ..........
സുഹൃത്തുക്കളെ ഷെയർ ചെയ്യു???

http://britishpathram.com/index.php?page=newsDetail&id=30384

No comments: