31/08/2013

ശ്രീനാരായണ ഗുരു വചനാമൃതം


വൈക്കം സത്യാഗ്രഹം നടന്ന കാലത്തു നിരോധിക്കപ്പെട്ട റോഡില് കൂടി കോട്ട൯ സായ്പ്പിന്റെ കൂടെ ഒരു തീയ൯ പോയെന്നും അതിന് ബ്രാഹ്മണാദികള്ക്കു യാതൊരു വിരോധവും ഉണ്ടായിലെന്നും ഒരു ഭക്ത൯ സ്വാമി തൃപ്പാദങ്ങളെ അറിയിച്ചു.

സ്വാമികള് - "കന്നി൯ തോല് കാലില് ചേ൪ന്നാല് ക്ഷേത്രത്തില് കടന്നുകൂടല്ലോ. ചെണ്ടയില് ആയാല് ക്ഷേത്രത്തില് കൊണ്ടു പോകുന്നതിന് വിരോധമില്ല. സായ്പ്പിന്റെ ഭരണം കൊണ്ടു പലഗുണങ്ങളും ഉണ്ടായിട്ടുണ്ട്"

- ധ൪മ്മം മാസിക 1103 മേടം 11 (1928 ഏപ്രില് 23)
പത്രാധിപന്മാ൪ - ധ൪മ്മതീ൪ത്ഥ൪, മൂ൪ക്കോത്തു കുമാര൯

No comments: