About Gurukula
Narayana Gurukula is a Guru-disciple foundation open to all seekers of the wisdom of the Absolute (Brahmavidya), regardless of cast, creed, religion, nationality or gender. It was founded by Nataraja Guru, the wisdom successor of Narayana Guru (1954-28)
Mission
“whichever be the religion, it suffices if it makes man better”, and “the essential content of all religion is one along”
പ്രിയ സ്നേഹിതരെ ,ജാതി മത രാഷ്ട്രീയ ഭേദമില്ലാതെ സ്വന്തം ഉണ്മ തേടി ,അവനവനെക്കുറിച്ച് അറിയുവാന്‍, എത്തുന്നവര്‍ക്ക് നാരായണഗുരു ചൊരിഞ്ഞു തന്ന ജ്ഞാനമാകുന്ന വെളിച്ചം ആര്‍ഷഭാരത വിദ്യാഭ്യാസ സമ്പ്രദായമായ ഗുരുകുല വിദ്യാഭ്യാസ രീതിയില്‍ പകര്‍ന്നുനല്‍കുന്ന സ്ഥാപനമാണ് നാരായണ ഗുരുകുലം . നാരായണ ഗുരുകുലത്തിന് രാഷ്ട്രീയമില്ല. നാരായണഗുരു ഒതിത്തന്ന "പലമാതസാരവുമെക "മെന്ന ഉപദേശത്തെ നെഞ്ചോടുചേര്‍ത്തു ഞങ്ങളിവിടെ എല്ലാമതങ്ങളും പഠിക്കുന്നു പഠിപ്പിക്കുന്നു .
കഴിഞ്ഞദിവസം ഒരു ഡിഗ്രീ വിദ്യാര്‍ത്ഥിയോട് സംസാരിക്കേണ്ടി വന്നു.അയാള്‍ ഒരു രാഷ്ട്രീയപ്രവര്‍ത്തകന്‍ കൂടിയാണ്. ഗുരുകുലത്തിന് രാഷ്ട്രീയമില്ല എന്ന് ഞാന്‍ അയാളോട് പറഞ്ഞപ്പോള്‍ ഉടനെവന്നു അയാളുടെ മറുപടി " ഗുരുദേവന്‍ പറഞ്ഞിട്ടിണ്ടല്ലോ സംഘടനകൊണ്ട് ശക്തരാകണമെന്നു " ഞാന്‍ അയാളോട് ചോദിച്ചു ആ വാക്യത്തിനുമുന്പു മറ്റൊരു വാക്യം ഗുരു പറഞ്ഞിട്ടുണ്ട് അതെന്താണ്? നിര്‍ഭാഗ്യമെന്നു പറയട്ടെ അത് അയാള്‍ക്കറിയില്ല. ഞാന്‍ പറഞ്ഞു " വിദ്യകൊണ്ട് പ്രബുദ്ധരാകുക "എന്ന ഗുരുവിന്‍റെ ആ വലിയ ലക്‌ഷ്യം പറഞ്ഞ ശേഷമാണ് സംഘടനകൊണ്ട് ശക്തരാകാന്‍ ഗുരു പറഞ്ഞത്. ആ വലിയ വിദ്യ നേടാതെ സംഘടനയുടെ പിന്നാലെ ജയ് വിളിച്ചു നടക്കുന്ന എത്രപേര്‍ ഇതറിയുന്നു.
ഗുരുകുലത്തിന്റെ സമാധാനാന്തരീക്ഷത്തിനു കളങ്കം വരുത്താതെ ഈ മണ്ണില്‍ സമാധാനം കണ്ടെത്താന്‍ ഏകാഗ്രതയോടെ ഇരുന്നു പഠിക്കുവാന്‍ ആഗ്രഹിക്കുന്ന എല്ലാവരെയും ഗുരുകുലത്തിലേക്ക് സ്വാഗതം ചെയ്യുന്നു.
Narayana Gurukula,
Sreenivasapuram P.O
Varkala, Thiruvananthapuram
KERALA - 695145
Tel : 0470 261 2323
E-mail : gurukulavarkala@gmail.com
No comments:
Post a Comment