കുലംകുത്തി ഒഴുകുന്ന നദിയിലൂടെ പലതരം വസ്തുക്കള്‍ ഒഴുകിവന്നുകൊണ്ടിരുന്നു .
ഒരു ഇടയന്‍ നദിയിലേക്ക് നോക്കിയപ്പോള്‍ ,ഒരു കമ്പിളിക്കെട്ട് ഒഴുകിവരുന്നത് കണ്ടു .
താനാകമ്പളിക്കെട്ട് എടുക്കാന്‍ പോവുകയാണെന്ന് പറഞ്ഞ് ഇടയന്‍ പുഴയിലേക്ക് ചാടി .
വെള്ളപ്പാച്ചിലില്‍ അകപ്പെട്ടുപോയ ഒരു കരടിയായിരുന്നു യഥാര്‍ത്ഥത്തില്‍ അത് .
ഇടയന്‍ കമ്പിളിക്കെട്ടെന്നു കരുതി പിടിക്കാന്‍ പോയത് ഈ കരടിയെയായിരുന്നു
അയാള്‍ നദിയിലൂടെ നീന്തിചെന്ന് കരടിയുടെ കൈയിലാണ് പിടിച്ചത് .
തന്റെ കൈയില്‍ ആരോവന്നു പിടിച്ചത്കണ്ട് മരണവെപ്രാളത്തില്‍ കരടിയും അയാളുടെ കൈയില്‍ മുറുകെ പിടിച്ചു .
അപ്പോഴാണ് ഇടയന് താന്‍ പിടിക്കാന്‍ വന്നത് കംബിളിക്കെട്ടല്ല , കരടിയാണെന്ന് ബോധ്യമായത് .എന്തൊക്കെ ശ്രമിച്ചിട്ടും കരടിയില്‍ നിന്നും പിടിവിടുവിച്ച് രക്ഷപ്പെടാന്‍ ഇടയന് കഴിഞ്ഞില്ല .
എന്നാല്‍ കരയിലുള്ള മറ്റ് ഇടയന്മാര്‍ നോക്കിയപ്പോള്‍ തങ്ങളുടെ ചങ്ങാതിക്ക് കംബിളിക്കെട്ട് കരയിലേക്ക് വലിച്ചുകൊണ്ടുവരാന്‍ കഴിയുന്നില്ല എന്നാണ് തോന്നിയത് .
കംബിളിക്കെട്ടിനോപ്പം ഇടയന്‍ ഒഴുകിപോകുന്നത് കണ്ട് അവര്‍ വിളിച്ചുപറഞ്ഞു :
ഹേയ് , ചങ്ങാതി കബിളിക്കെട്ട് കൊണ്ടുവരാന്‍ സാധിക്കുന്നില്ലെങ്കില്‍ തിരികെപോന്നോളൂ ....
ഇതുകേട്ട് ഇടയന്‍ നടിയില്‍നിന്നും മറുപടി പറഞ്ഞു :
ഇതില്‍നിന്നും രക്ഷപ്പെടാന്‍ ഞാന്‍ ശ്രമിക്കുന്നു .എന്നാല്‍ ഇതെന്നെ വിടുന്നില്ല .
അല്പസമയം കഴിഞ്ഞപ്പോള്‍ ഇടയനും കരടിയും ചുഴിയില്‍പ്പെട്ട് മരണമടഞ്ഞു .
ഗുണപാഠം :
ജീവിതമാകുന്ന നദിയില്‍ മായമൂലം കരടിയെ കണ്ട് കംബിളിക്കെട്ടെന്നു നാം തെറ്റിദ്ധരിക്കുന്നു .ഇത് നമുക്ക് ഗുണം ചെയ്യുമെന്ന് നാം കരുതി മറ്റൊന്നുമാലോചിക്കാതെ നദിയിലേക്ക് എടുത്ത്ചാടുകയും ചെയ്യുന്നു . ഒടുവില്‍ അവിടെനിന്നും രക്ഷപെടാന്‍ ആകാതെ അതില്‍ ലയിച്ചുപോവുകയും ചെയ്യുന്നു .
No comments:
Post a Comment