മഹര്‍ഷി ദയാനന്ദൻറെ പാണ്ഡിത്യത്തിലും കാര്യങ്ങള്‍ സ്പഷ്ടമായി അവതരിപ്പിക്കാനുള്ള കഴിവിലും ആകൃഷ്ടനായ ഇംഗ്ലണ്ടിലെ ലോര്‍ഡ്‌ബിഷപ്പ് ഭാരതത്തിലെ അന്നത്തെ വൈസ്രോയി ആയിരുന്ന ലോര്‍ഡ് നാര്‍ഥ്ബുക്കും മഹര്‍ഷി ദയാനന്ദനും തമ്മില്‍ സംഭാഷണം നടത്താനുള്ള സാഹചര്യം ഒരുക്കി .
1973 ജനുവരിയില്‍ കൊല്‍ക്കത്തയില്‍ വച്ച് ഇരുവരും കണ്ടുമുട്ടി .അവുപചാരിക സ്വീകരണങ്ങള്‍ക്കുശേഷം വൈസ്രോയി സ്വാമിജിയോടുചോദിച്ചു ,പണ്ഡിത് ദയാനന്ദ് താങ്കള്‍ക്ക് ഇതരമതവിശ്വാസങ്ങളെ ,പ്രത്യേകിച്ചും ക്രിസ്ത്യന്‍, മുസ്ലീം,മതങ്ങളെ കഠിനമായി വിമര്‍ശിക്കുന്നയാളാണെന്ന് എനിക്ക് വിവരം ലഭിച്ചിട്ടുണ്ട് . താങ്കള്‍ക്ക് എന്തെങ്കിലും ആപത്തുണ്ടോ .സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് ഏന്തെങ്കിലും തരത്തിലുള്ള സുരക്ഷാക്രമീകരണങ്ങള്‍ താങ്കള്‍ ആഗ്രഹിക്കുന്നുണ്ടോ ?.
ഇംഗ്ലീഷുകാര്‍ ഭരിക്കുന്ന രാജ്യത്ത് എന്‍റെ ചിന്തകള്‍ പ്രചരിപ്പിക്കുവാനുള്ള പൂര്‍ണസ്വതന്ത്രം എനിക്കുണ്ട് .എനിക്ക് യാതൊരുആപത്തും ഇല്ല .എന്നുമാത്രമല്ല യാതൊരു തരത്തിലുള്ള സുരക്ഷയുടെയും ആവശ്യം എനിക്കില്ല .വൈസ്രോയി ലോര്‍ഡ് നാര്‍ഥ്ബുക്ക് പ്രത്യുത്തരമായി ചോദിച്ചു ,''അങ്ങനെയാണെങ്കില്‍ താങ്കള്‍ പ്രസംഗങ്ങള്‍ നടത്തുബോള്‍ ബ്രിട്ടീഷ് ഭരണത്തിന്‍റെ നന്മയെ കുറിച്ച് പറയുകയും ഭാരതത്തില്‍ ബ്രിട്ടിഷ്ഭരണം എന്നെന്നും നിലനില്‍ക്കാന്‍ ഈശ്വരനോട് ചെയ്തുകൂടെ ?''.
ഇതുകേട്ട് മഹർഷി ദയാനന്ദന്‍ വൈസ്രോയിയോട് തറപ്പിച്ചുതന്നെ പറഞ്ഞു ,''എന്‍റെ രാഷ്ട്രത്തിന് എത്രയും പെട്ടന്ന് സ്വാതന്ത്ര്യം ലഭിക്കണമെന്നാണ് എന്‍റെ ഉറച്ച ആഗ്രഹം .അതുകൊണ്ട് ബ്രിട്ടീഷ്കാരുടെ ദാസ്യതയില്‍നിന്നും ശീഘ്രാതിശീഘ്രം എന്‍റെ രാഷ്ട്രത്തെ സ്വതന്ത്രമാക്കണമെന്ന് ഞാന്‍ ദിവസവും രാവിലെയും വൈകുന്നേരവുംസര്‍വേശ്വരനോട് പ്രാര്‍ത്ഥിക്കാറുണ്ട്''. കോപം സഹിക്കാനാവാതെ ലോര്‍ഡ് നാര്‍ഥ്ബുക്ക് സംഭാഷണം അവിടെ വച്ച്അവസാനിപ്പിച്ചു .നിര്‍ഭയത്തോടും അഭിമാനത്തോടും കൂടി സ്വാമി ദയാനന്ദന്‍ വൈസ്രോയിയുടെ മീറ്റിങ്ങില്‍ നിന്നും പുറത്തുവന്നു .ഈ സംഭാഷണത്തെകുറിച്ച് ലണ്ടനിലെ ഭാരതീയ കാര്യാലയത്തിന് പൂര്‍ണവിവരം നല്‍കികൊണ്ട് വൈസ്രോയി എഴുതിയത് ' ദേശദ്രോഹിയായ ഈ സന്യാസിയില്‍ എപ്പോഴും ഒരു കണ്ണുവേണ്ടത് അത്യന്താപേക്ഷിതമാണ് ' എന്നായിരുന്നു.
No comments:
Post a Comment