താരകേ ...മിഴിയിതളില്‍ കണ്ണീരുമായി
താഴെ ...തിരയുവതാരെ നീ
ഏതോ കിനാവിന്റെ ഏകാന്ത തീരത്തില്‍
പൊലിഞ്ഞുവോ നിന്‍ പുഞ്ചിരി
അജ്ഞാതമേതോ രാഗം നിന്‍ നെഞ്ചിലുലുണരാറുണ്ടോ
മോഹങ്ങളിന്നും നിന്നെ പുല്കുമോ
മനസിന്റെ മായാവാതിൽ തുറന്നീടും നൊമ്പരത്താൽ
നീ രാഗ പൂജ ചെയ്യുമോ (താരകേ )
നോവുന്ന സ്വപ്‌നങ്ങള്‍ തന്‍ ചിതയില്‍ നീ എരിയാരുണ്ടോ
കണ്ണീരിലൂടെ ചിരി തൂകുമോ
തമസ്സിന്റെ മേടയ്ക്കുള്ളില്‍ വിതുംബുന്നോരോര്‍മ്മപോലെ
എന്നും തപം ചെയ്യുമോ..
No comments:
Post a Comment