ഗുരുനാരായണൻ കാണിച്ചു തന്ന വഴിയെ നടക്കുന്നില്ല, ഗുരുവിന്റെ കൃതികൾ ആരും പഠിക്കുന്നില്ല എന്ന് പണ്‍ടിതമന്യന്മാർ ഒത്തിരി വേവലാതിപ്പെടാരുന്ടു.
ഇപ്പോൾ കണ്ട ശ്രീനാരായണ ഗുരു തിടമ്പ് എഴുന്നള്ളത്ത് ആചാരത്തെ 2000 2001 കാലഘട്ടത്തിൽ ഒരു യുക്തിവാദിയുടെ വേഷം കെട്ടി നടന്ന കാലത്ത് ഞാൻ അതി നിശിതമായി വിമർശിച്ചിട്ടുണ്ട്. പക്ഷെ ഇന്ന് നോക്കുമ്പോൾ എനിക്ക് അവരോടു ബഹുമാനം ആണ് തോന്നുന്നത്. ഞാൻ പാശ്ചാത്തപിക്കുന്നു
AC മുറിയിൽ എന്നെപ്പോലെയുള്ളവർ ഞെളിഞ്ഞിരുന്നു കമ്മെന്റ് ഇടുന്നതിനേക്കാൾ എത്രയോ മഹത്തായ കാര്യം ആണ് ഈ സാധു ഗുരുഭക്തർ ചെയ്യുന്നത്.
അവരുടെ ജീവിതത്തിലെ ഏറ്റവും അനുഗ്രഹം ചൊരിഞ്ഞു നില്ക്കുന്ന - അവര്ക്ക് സർവ്വസ്വവും ആയി നിലകൊള്ളുന്ന മഹാ ഗുരുവിനെ അവർക്ക് ശരിയെന്നുതോന്നുന്ന രീതിയിൽ അവർ ഉന്നതമായ രീതിയിൽ ആദരിക്കുന്നു.
ശിവഗിരിയിൽ സന്യാസിമാർ ഗുരുവിന്റെ പ്രതിമയോ ചിത്രമോ ഒക്കെ റിക്ഷയിൽ ഇരുത്തി വലിച്ചു കൊണ്ടുപോകുന്നത് നിറ കണ്ണോടെ ആണ് ഞാൻ കണ്ടുനിന്നിട്ടുള്ളത്.
സർവ്വതിനും മുകളിൽ ഗുരുവിനു നല്കുന്ന സ്ഥാനത്തിന്റെ പല പല നിദർശനങ്ങൾ ആണത്. അതിനെ ആക്ഷേപിക്കുന്നത് വലിയ പാപം തന്നെ ആണ്.
ഗുരുവിന്‍റെ തത്ത്വങ്ങളെല്ലാം മാധുര്യമുള്ള സങ്കല്പങ്ങള്‍ മാത്രമേ ആയിരിക്കുകയുള്ളൂ എന്ന് വിചാരിക്കാനാണ് ദീര്‍ഘദൃഷ്ടി ഇല്ലാത്തവര്‍ക്ക് തോന്നിയത്.
നടരാജ ഗുരു പറയുന്നു ~ "എന്നാല്‍ സംഭവിച്ചതങ്ങനെയല്ല. ഗുരുവിന്റെ തത്ത്വവല്ലരി പൂവിട്ടു. അതില്‍നിന്നും കാലാകാലം മാധുര്യമുള്ള പഴങ്ങളും ജനതയ്ക്ക് ലഭിക്കുവാന്‍
തുടങ്ങി. താല്‍ക്കാലികമായ പ്രയോജനം പലര്‍ക്കും ലഭിച്ചതിനു പുറമേ കാലാന്തരത്തില്‍ മാനവ ലോകത്തെ ആകമാനം ബാധിക്കുന്ന നന്മയുടെ നവമുകുളങ്ങളും അവിടുത്തെ ധ്യാനാത്മക ജീവിതത്തിന്റെ പൂന്തോപ്പില്‍ അരുണോദയം പോലെ നിശബ്ദമായും കരതലാമലകം പോലെ നിസ്തര്‍ക്കമായും ഒന്നിനെത്തുടര്‍ന്നു ഒന്നായി വിരിയുവാന്‍ തുടങ്ങി.
ചിലര്‍ ഗുരുവിന്റെ പേരില്‍ വായനശാലകള്‍ സ്ഥാപിച്ചു. അവ പ്രായേണ ആദ്ധ്യാത്മിക കേന്ദ്രങ്ങളായി വികസിച്ചു. അതിനു ചുറ്റും പുതിയ സാമൂഹിക സാമ്പത്തിക വ്യവസ്ഥകള്‍ തനിയേ രൂപം കൊണ്ടു.
ഈ സ്ഥാപനങ്ങളുടെയെല്ലാം പ്രാണവായുവായി വര്‍ത്തിച്ചിരുന്നവര്‍ വെറും സാധാരണക്കാര്‍ മാത്രമാണ്.നിറഞ്ഞ ആത്മാര്‍ത്ഥത ഉള്ളവര്‍,ത്യാഗമൂര്‍ത്തികള്‍. അവരുടെ നെറുകയില്‍ കൃപാലുവായ ഗുരുവിന്‍റെ ആശിസരുളുന്ന അംഗുലീസ്പര്‍ശം ഏറ്റിട്ടുണ്ട്. അതാണവരുടെ ശക്തിയും ഉത്തേജനവും.
അവര്‍ ഗുരുവിന്റെ ചിത്രങ്ങള്‍ എഴുന്നള്ളിച്ചുകൊണ്ട് ഘോഷയാത്ര നടത്തും. മഹാന്മാരായ സ്ത്രീപുരുഷന്മാര്‍ പങ്കെടുക്കുന്ന വിപുലമായ യോഗങ്ങള്‍ വിളിച്ചുകൂട്ടും.ദീര്‍ഘവീക്ഷണമുള്ള ഗുരു ഊന്നുന്ന ലക്ഷ്യത്തിലേക്ക് പതറാത്ത കാലടികള്‍ വച്ച് മുന്നേറുവാന്‍ ശ്രമിക്കും.
അതിനായ് ആത്മാര്‍പ്പണം ചെയ്തു മുന്നോട്ടുവന്നവര്‍ രാഷ്ട്രീയവും സാമൂഹികവുമായ മര്‍ദ്ദനവും അസമത്വവും അനുഭവിച്ചവരായിരുന്നു. അവരുടെ സംഘടന തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും നൂറുനൂറു ശക്തികേന്ദ്രങ്ങള്‍ സ്ഥാപിച്ചു. അതിന്‍റെ സ്വാധീനം ക്രമേണ സിലോണിലേക്കും മദ്രാസ് പ്രവിശ്യയിലേക്കും ദക്ഷിണേന്ത്യയിലൊട്ടാകെയും വ്യാപിച്ചു."
ഗുരു രജനീഷ് ഓഷോ പറയുന്നു ' ഒരു വലിയ പക്ഷി അതിന്റെ പാട്ടുപാടുന്നു ഒരു ചെറിയ പക്ഷി അതിന്റെ പാട്ട് പാടുന്നു. അറിവുള്ളവർ വിലയിരുത്തേണ്ടത് ഏതാണ് വലിയ പാട്ടെന്നല്ല, മറിച്ചു എത്രമാത്രം ആത്മാർധമായാണ് ആ കിളികൾ പാടിയതെന്നാണ് "
അവര്ചെയ്യട്ടെ, അത് തെറ്റാണെങ്കിൽ കരുണാമയനായ മഹാഗുരു അവരോടു പോറുത്തോളും . കാരണം അവിടുന്ന് ദയയുടെ - കാരുണ്യത്തിന്റെ മഹാസാഗരമാണ്..
മഹാഗുരു നാരായണൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ ~ Adv Manoj Kumar Aryan
https://www.facebook.com/groups/agniguru/
No comments:
Post a Comment