അവിഹിത ബന്ധങ്ങൾ ആരും അറിയില്ല എന്ന് വെച്ച്, പുലർത്തുന്നവർ ശ്രദ്ധിക്കുക. നിങ്ങളുടെ കുടുംബത്തിന്റെ തകര്ച്ചക്കുള്ള ബോംബു നിങ്ങള്തന്നെ വെയ്കുക ആണ്. അത് ഒരിക്കൽ പൊട്ടും. പലരും, പലതും ചിതറി പോകും. ചിലപ്പൊൾ രക്തചൊരിച്ചിലും ഉണ്ടാകും. അയപക്കതും, ഓഫീസുകളിലും, ഫയ്സ്ബൂക്കുകളിലൂടെയും സ്ഥാപിക്കുന്ന അവിഹിത ബന്ധങ്ങൾ സ്വന്തം ശവക്കുഴി നമ്മെ കൊണ്ട് തന്നെ തോണ്ടിക്കും. വിശ്വസിച്ചു കൂടെ നിലകുന്നവരെ കൂടെ നശിപ്പിക്കുന്നതാണ് ഈ പ്രാവർത്തി. എത്ര പ്രായശ്ചിത്തം ചെയ്താലും ഇതിനു മാപ്പില്ല. തീ പിടിച്ച ആത്മാക്കൾ വസിക്കുന്ന ഇരിട്ടറയിൽ ആണ് ഇങ്ങനയുള്ളവരുടെ മനസിന്റെ നിയന്ത്രണ കേന്ദ്രം. അന്ധ കൂപത്തിൽ നിന്നും വെളിയില വരാൻ വൈകരുത്.
ചില ചിന്തകന്മാർ മനുഷ്യ മനസ്സിനെ ജലാശയതോട് ഉപമിക്കാറുണ്ട്. ഒഴുക്കുള്ള ഒരു നദിപോലെ ആണ് മനസ്സ് എങ്കിൽ അത് കലങ്ങിയം തെളിഞ്ഞും യദാർധമായ സാഹചര്യങ്ങളെ ഉൾക്കൊണ്ട് വ്യാപരിച്ചു കൊണ്ടിരിക്കും. ഒഴുക്കില്ലാത്ത ഒരു കിണറിനെ പോലെ ആണ് മനസ്സ് എങ്കിൽ , മാലിന്യം മൂലം എപ്രകാരം കിണറ്റിലെ ജലം ആശുധമാകുന്നുവോ അപ്രകാരം മനസ്സും ആശുധമായിതീരും. അവിഹിത ബന്ധങ്ങൾ മനസ്സിനെ മലിനീകരിക്കുന്ന ഒരു മാലിന്യം ആണ്. ജലതിനെന്ന പോലെ ജീവിതത്തിനും അപ്പോൾ അരുചി ഉണ്ടാകും. ചലനമില്ലാത്ത ഇത്തരം ജലാശയങ്ങൾ കൂടെ കൂടെ ശുദ്ധി വരുത്തണം,. പഴയ ജലം കോരി വെളിയില കളയണം. അപ്പോൾ കിണറിന്റെ അടിവാരത്തിലുള്ള ഉറവയിൽ നിന്നും പുതു ജലം ഒഴുകി വന്നു കിണർ നിറയും. മനസ്സും കൂടെക്കൂടെ കഴുകി വൃത്തി ആക്കേണ്ടിയിരിക്കുന്നു. മനസ്സിലെ ദുഷിച്ച ചിന്തകളും, അവിഹിതബന്ധം എന്ന മാലിന്യവും കൊരിക്കളഞ്ഞു അവിടെ പുതിയ ചിന്തകള് കൊണ്ട് നിറയ്ക്കണം.
അവിഹിത ബന്ധങ്ങളുടെ ഊരാക്കുടുക്കിൽ പെട്ട ജീവിത്തങ്ങൾ അവസാനം ചെന്നെത്തുന്നത് അസ്വസ്ഥതയുടെ തീരങ്ങളിൽ ആയിരിക്കും.
ജീവിതത്തിന്റെ ഓരോ കണികയിലും വീണ്ടുവിചാരതിന്റെയും, ജീവിതമൂല്യങ്ങളുടെയും, കരുതലിന്റെയും, കാരുണ്യത്തിന്റെയും കതിരുകൾ കത്തി നിൽകുമെങ്കിൽ ജീവിതം ധന്യമായി.
No comments:
Post a Comment