11/04/2014

വിഷു

പകലും രാത്രിയും സമം ആകുന്ന ദിനം എന്നാണു വിഷു എന്ന പദത്തിന് അര്‍ത്ഥം,അര്‍ത്ഥം സൂചിപ്പിക്കുന്ന പോലെ തന്നെ പകലും രാത്രിയും സമം ആകുന്ന ദിനം ആണ് വിഷു .ആണ്ടില്‍ രണ്ടു പ്രാവശ്യം വിഷു ഉണ്ട് തുലാം ഒന്നിനും ,മേടം ഒന്നിനും ഇതില്‍ മേടം ഒന്നിന് ആണ് നാം ആചരിക്കുന്നത് .

സക്രാന്തികളില്‍ പ്രധാനം ആണ് മേട സംക്രാന്തി. മേട സംക്രാന്തി അത്യന്തം പുണ്യവും ആണ്.സൂര്യന്‍ ഒരു രാശിയില്‍ നിന്ന്നും അടുത്ത രാശിയിലേക്ക് പോകുന്നതിനെ ആണ് സംക്രാന്തി എന്ന് പറയുന്നത് .സംക്രാന്തി പകല്‍ ആണെന്കില്‍ പിറ്റേ ദിവസം സംക്രമണ ദിനം ആയി ആചരിക്കുന്നു .വസന്ത കാല ഉസ്തവം ആണ് ,വസന്തകാലം ഋതുക്കളില്‍ വെച്ചു ഏറ്റവും ശ്രേഷ്ട്ടവും ആണ് .

കണിക്കൊന്ന ,വെള്ളരിക്ക ,നെല്ല് ,ഉണക്കല്ലരി ,വാല്‍ക്കണ്ണാടി ,വസ്ത്രം ,ചെമ്പക ,വെറ്റില ,അടയ്ക്ക ,പൂകുല ,ചക്ക , മാങ്ങാ ,നാളികേരം ,അരി, നെല്ല്,ദീപം ,നവധാന്യം തുടങിയവ അടക്കി വെച്ച് സൂര്യോദയത്തിനു മുന്‍പ് കാണുനതാണ് കണി .വിഷുക്കണി പ്രക്ത്യാരാധാനയുടെ ഭാഗം ആണ് ,ഉരുളിയില്‍ കണി വസ്തുക്കള്‍ വെക്കും,ഇത് കണി കണ്ടാല്‍ അതിന്റെ സദ്ഫലം അടുത്ത വര്ഷം മുഴുവന്‍ ലഭിക്കും എന്നാണു വിശ്വാസം .കണ്ണുകള്‍ ‍ അടച്ചു എണീറ്റ്‌ കണി വസ്തുക്കളുടെ മുന്‍പില്‍ വന്നു തൊഴുതു കണ്ണ് തുറക്കും ,ഇത് പ്രകൃതി മാതാവിനെ പൂജികുനതിനു തുല്യം ആണ് .

വീട്ടിലെ മുതിര്‍ന്ന സ്ത്രീ കണി ഒരുക്കി വെച്ചാണ് കിടക്കുക രാവിലെ എഴുനേറ്റു കണി കണ്ട ശേഷം അവര്‍ ഓരോരുത്തരെ വിളിച്ചു കണി കാണിക്കുന്നു .എല്ലാവരും കണി കണ്ടു കഴിഞ്ഞാല്‍ കണി എടുത്തു നാല്‍ക്കാലികളെ പോലും കാണിക്കുന്നു .

കണിഒരുക്കല്‍, കൈനീട്ടം,പടക്കം ,സദ്യ ,ക്ഷേത്ര ദര്‍ശനം,വിഷു വിളക്ക് എന്നിങനെ പല ആചാരങ്ങള്‍ ഉണ്ട് .കാവുകളിലും ക്ഷേത്രങളിലും പണ്ട് മുതല്‍ ഉള്ള ആചാരം ആണ് വിഷു വിളക്ക് ,വിഷു ദിവസം വൈകീട്ട് ആണ് ഇത് ആചരിക്കുന്നത് .

ആശങ്കകള്‍ അകന്നു ശുഭാപ്തി വിശ്വാസത്തോടെ അടുത്ത വിഷു വരെ ജീവിക്കാന്‍ ജനങളെ മാനസികമായി പ്രാപ്തരാക്കുന്നു. വിഷു ഒരു കാര്‍ഷിക ഉത്സവം കൂടി ആണ്, അത് കൊണ്ട് തന്നെ ആവണം വിളവെടുപ്പിന്റെ പ്രതീകം ആയി വിളകളും കണി കാണുന്നത് .



No comments: