മലയാള മനോരമയുടെ ശതാബ്ദി 1988ല്‍ ആഘോഷിച്ചപ്പോള്‍ കഴിഞ്ഞ നൂറു വര്ഷരങ്ങളില്‍ കേരളീയ ജീവിതത്തില്‍ ആഴത്തില്‍ പാദ മുദ്രകള്‍ വീഴ്ത്തിയ നൂറു മഹാന്മാരെ തിരഞ്ഞെടുത്തു മനോരമ ശതാബ്ദി പതിപ്പിലൂടെ അവതരിപ്പിച്ചിരുന്നു. സി. അച്യുതമേനോന്‍ , എന്‍.വി. കൃഷ്ണ വാര്യര്‍ , എ.പി. ഉദയഭാനു എന്നീ പ്രഗത്ഭമതികളുടെ സമതിയാണ് ആ നൂറു മഹാരഥന്മാരുടെ പട്ടിക തയ്യാറാക്കിയത്.. എണ്ണൂറോളം പേരില്‍നിന്നും തുടങ്ങിയ അരിച്ചുപെറുക്കലായിരുന്നു നൂറു പേരില്‍ എത്തി നിന്നത് . തൃശൂര്‍ രാമനിലയത്തില്‍ വച്ചായിരുന്നു പട്ടിക തയ്യാറാക്കല്‍. സമതി ചെയര്മാന്‍ ആയിരുന്ന അച്യുതമേനോന്‍ ഉച്ചയോടെ മുറിയില്‍ നിന്ന് ഇറങ്ങിവന്ന്‍ പുറത്തു മറ്റൊരു മുറിയില്‍ ഇരിക്കുകയായിരുന്ന എന്നെ പട്ടിക ഏല്പ്പി ച്ചു.
അപ്പോള്‍ ഞാന്‍ അദ്ധേഹത്തോട് ചോദിച്ചു : ‘ഈ നൂറു പേരില്‍ ഏറ്റവും പ്രഗത്ഭനായ വ്യക്തി ആരെന്നു കൂടി പറയാമോ ?’ അതെ കുറിച്ച് അതുവരെ ആലോചിചില്ലെന്കിലും മറുപടി അച്യുതമേനോന്റെ നാവിന്‍ തുമ്പില്‍ ഉണ്ടായിരുന്നു
: ശ്രീ നാരായണ ഗുരു!
നൂറ്റാണ്ടിലെ മലയാളിയെ കുറിച്ച് മലയാള മനോരമ മുന്‍ പത്രാധിപര്‍ ശ്രീ കെ .എം മാത്യുവിന്റെ ആത്മകഥയില്‍ നിന്ന്...
No comments:
Post a Comment