03/09/2013

തത്വജ്ഞാനികളായ പണ്ഡിതന്മാരെ അങ്ങ് വിലമതിയ്ക്കാതിരിക്കരുത്.


അധിഗതപരമാര്‍ത്ഥാന്‍ പണ്ഡിതാന്‍ മാഽവമംസ്ഥാ-
സ്തൃണമിവ ലഘു ലക്ഷ്മീര്‍ നൈവ താന്‍ സംരുണദ്ധി
അഭിനവമദലേഖാശ്യാമഗണ്ഡസ്ഥലാനാം
ന ഭവതി ബിസതന്തുര്‍വാരണം വാരണാനാം

ഹേരാജാവേ! തത്വജ്ഞാനികളായ പണ്ഡിതന്മാരെ അങ്ങ് വിലമതിയ്ക്കാതിരിക്കരുത്. നിസ്സാരമായ പുല്ലുപോലെയുള്ള പണത്തിന് അവരെ തടഞ്ഞുനിര്‍ത്തുവാന്‍ കഴിയുകയില്ല. നൂതനമായ മദധാരകൊണ്ട് കറുത്ത കവിള്‍ത്തടത്തോടുകൂടിയ ആനകളെ തടയാന്‍ താമരവളയത്തിന്‍റെ നൂല്‍ മതിയാകില്ല.

ശ്രീനാരായണ ഗുരുവും ചട്ടമ്പി സ്വാമികളും


ശിവഗിരി സ്കൂളിനു പണം പിരിക്കാ൯വേണ്ടി ശ്രീനാരായണ ഗുരു തൃപ്പാദങ്ങള് കരുനാഗപ്പള്ളിയില് സഞ്ചരിക്കുമ്പോള് (1924) രോഗഗ്രസ്തനായി കിടന്നിരുന്ന ചട്ടമ്പിസ്വാമികളെ പ്രാക്കുളത്തെ തോട്ടുവയല് എന്ന പുരാതന നായ൪ ഭവനത്തില് ചെന്നു സന്ദ൪ശിച്ചു.

ചട്ടമ്പി സ്വാമികൾ -ഇപ്പോൾ പ്രവർത്തിയാരുടെ പണിയാണോ. നിവൃത്തി ഒന്നും ഇല്ലേ?

ശ്രീനാരായണ ഗുരു  - പ്രവൃത്തി ഉണ്ട് ആരില്ല. നിവൃത്തി കുറെ കഴിഞ്ഞിട്ടാവാം.

- പഴമ്പള്ളി അച്യുത൯, ശ്രീനാരായണഗുരു (സ്മരണകള്)

ആരാണ് ഹിന്ദു ???


ലോകത്തിലെ ഏറ്റവും മഹത്തായ ആര്ഷ്‌ ഭാരത സംസ്കാരത്തിന്‍റെ പിന്തുടര്‍ച്ചകാരന്‍ ആയതില്‍ അഭിമാനം കൊള്ളുകയും സനാതന ധര്‍മം അനുവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ഹിന്ദു.


ഹിന്ദുസ്ഥാനെ മാതൃസ്ഥാനത്ത് കണ്ട് വന്ദിക്കുന്നവന്‍ ഹിന്ദു..

"ലോകാ സമസ്താ സുഖിനോ ഭവന്തു " എന്ന പ്രാര്‍ഥനയിലൂടെ ലോകത്തിലെ സര്‍വ്വ ചരാചരങ്ങളുടെയും നന്മ കാംക്ഷിക്കുന്നവന്‍ ഹിന്ദു..

അനേകം ദേവതകളെ ആരാധിക്കുമ്പോഴും ഒരേ ഒരു ഈശ്വര സങ്കല്പം മാത്രം ഉള്ളവന്‍ ഹിന്ദു..

ഈശ്വരന്‍ എന്നത് സര്‍വ്വ ചരാചരങ്ങളിലും നിറഞ്ഞിരിക്കുന്ന ചൈതന്യം ആയിട്ട് അറിയുന്നവന്‍ ഹിന്ദു..

മതത്തിന്‍റെ പേരില്‍ ഒരിടത്തും തളയ്ക്കപെടാതെ പരിപൂര്‍ണ ജീവിത സ്വാതന്ത്ര്യം ഉള്ളവന്‍ ഹിന്ദു..

ഏത് ഇഷ്ട്ട ദേവനെ ആരാധിക്കുമ്പോഴും ഏത് ക്ഷേത്ര ദര്‍ശനം ശീലമാക്കുമ്പോഴും ഇതെല്ലം സര്‍വ്വ ശക്തനായ ജഗധീശ്വരനിലേക്കുള്ള അനേക മാര്‍ഗങ്ങളില്‍ ഒന്ന് മാത്രമെന്ന് അറിയുന്നവന്‍ ഹിന്ദു...

എന്‍റെ മതവും എന്‍റെ ദൈവവും, നിന്‍റെ മതത്തിനെയും നിന്‍റെ ദൈവതിനെയും കാള്‍ ശ്രെഷ്ട്ടം എന്നും എന്‍റെ മാര്‍ഗം മാത്രമാണ് ഒരേ ഒരു മാര്‍ഗം എന്നും പഠിപ്പിക്കാത്തവന്‍ ഹിന്ദു...

കൃഷ്ണനെ പോലെ തന്നെ ക്രിസ്തുവിനെയും നബിയേയും ഉള്‍ക്കൊള്ളുവാന്‍ വിശാല മന്സുള്ളവന്‍ ഹിന്ദു.....
സ്വരാജ്യത്തിന് വേണ്ടി സ്വജീവന്‍ സമര്‍പ്പിക്കാന്‍ സര്‍വ്വദാ സന്നദ്ധന്‍ ആയവന്‍ ഹിന്ദു...

ദൈവത്തിനെ ഭയപ്പാടോടെ കാണാതെ പ്രേമ ഭക്തിയോടെ സ്നേഹിക്കുന്നവന്‍ ഹിന്ദു...

"എനിക്ക് നല്ലത് മാത്രം വരുത്തേണമേ." എന്ന് പ്രാര്‍ത്ഥിക്കാതെ "സുഖവും ദുഖവും ഒരേ പോലെ സ്വീകരിക്കാനുള്ള ശക്തി നല്‍കേണമേ " എന്ന് പ്രാര്‍ത്ഥിക്കുന്നവന്‍ ഹിന്ദു...

സ്വര്‍ഗ്ഗവും നരകവും ഈ ഭൂമിയില്‍ തന്നെ ആണെന്നും അത് സ്വകര്‍മഫലം അനുഭവിക്കല്‍ ആണെന്നും അറിയുന്നവന്‍ ഹിന്ദു...

കേവലം ഒരു വ്യക്തിയിലോ ഒരു ഗ്രന്ഥതിലോ മാത്രം ഒതുക്കാന്‍ കഴിയാത്ത, അനേകായിരം ഋഷി വര്യന്മാരാലും ലക്ഷകണക്കിന് ശാസ്ത്ര ഗ്രന്ഥങ്ങളാലും അനുഗ്രഹീതമായ സനാതന സംസ്കാരം കൈമുതല്‍ ആയവന്‍ ഹിന്ദു...

2000 ത്തോളം അടിസ്ഥാന ഗ്രന്ഥങ്ങളും , 10000 ത്തോളം വ്യാഖ്യാനങ്ങളും , 100000 ത്തോളം ഉപാഖ്യാനങ്ങളും ഉള്ള ആര്‍ഷ ഭാരത സംസ്കാരത്തിന്‍റെ ജ്ഞാനസാഗരത്തില്‍ നിന്ന് ഒരു കൈകുമ്പിളില്‍ ജ്ഞാനം എങ്കിലും കോരി എടുക്കാന്‍ ശ്രമിചിട്ടുള്ളവന്‍ ഹിന്ദു...


സര്‍വ്വ ചരാചരങ്ങളുടെയും നിലനില്‍പ്പിന് ആധാരമായ പ്രകൃതിയെ ഈശ്വരന്‍ ആയി കണ്ട് സ്നേഹിക്കുകയും പക്ഷി മൃഗാതികളെയും വൃക്ഷങ്ങളെയും പരിപാലിക്കുകയും ചെയ്യുന്നവന്‍ ഹിന്ദു..

ഈശ്വര വിശ്വസി ആയി മാത്രം കഴിയാതെ മനസ്സിനെ ഈശ്വരനിലേക്ക് സ്വയം ഉയര്‍ത്തി, ഈശ്വരനെ അനുഭവിച്ചറിഞ്ഞ് ആ പരമമായ ആനന്ദം നേടാന്‍ ശ്രെമിക്കുന്നവന്‍ ഹിന്ദു...

"മാനവ സേവ ആണ് മാധവ സേവ" എന്ന തത്വത്തില്‍ ഊന്നി ജാതി മത ഭേദമന്യേ എല്ലാവരെയും സഹായിക്കുമ്പോഴും തിരിച്ചൊന്നും പ്രതീക്ഷിക്കാത്തവന്‍ ഹിന്ദു...

മാതാവിന്‍റെയും പിതാവിന്‍റെയും ഗുരുവിന്‍റെയും സ്ഥാനം ഈശ്വരനെക്കള്‍ മഹത്തരമായി കാണുന്നവന്‍ ഹിന്ദു..

ഇനിയൊരു ജന്മം ഉണ്ടെങ്കില്‍ പരമ പവിത്രമായ ഭാരത മാതാവിന്‍റെ മടിത്തട്ടില്‍ ഒരു പുല്‍ക്കൊടി ആയെങ്കിലും പിറക്കാന്‍ കഴിയണമേ എന്ന് പ്രാര്‍ത്ഥിക്കുന്നവന്‍ ഹിന്ദു...

ഇപ്രകാരം ഹിന്ദുവിനെ നിര്‍വചിക്കാന്‍ ഒരു കുറിപ്പ് കൊണ്ട് ഒന്നും ആകില്ല എന്ന് മനസിലാക്കികൊണ്ട് ഈ എളിയ ശ്രമം ഇവിടെ നിര്‍ത്തുന്നവന്‍ ഹിന്ദു...

ഇതാണ് ഹിന്ദു.. ഇതാകണം ഹിന്ദു... അല്ലാതെ ഇത്ര മഹത്തരവും ജ്ഞാനസാഗരവുമായ ഹിന്ദു സംസ്കാരത്തിനെ അറിയാതെ കേവലം ഒരു മതം ആയികണ്ട് , അതിലെ ഒരു ഗ്രന്ഥം, ഒരേ ഒരു ഗ്രന്ഥം എങ്കിലും വായിച്ചറിയാന്‍ പോലും കൂട്ടാക്കാതെ അല്ലേല്‍ "മെനക്കെടാന്‍"" വയ്യാതെ" ഒറ്റപെട്ട സംഭവങ്ങളെയും വ്യക്തികളെയും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് , നിരീശ്വരവാദികളുടെയും രാഷ്ട്രീയകച്ചവടകാരുടെയും കൂട്ടുപിടിച്ച് യഥാര്‍ത്ഥ ഹിന്ദുകള്‍ക്ക്‌ എതിരെയും അതുവഴി തന്‍റെ പൈതൃകത്തിന് എതിരെ തന്നെയും പൊങ്ങച്ചത്തോട് കൂടി വാള്‍ ഓങ്ങുന്ന "ഇന്നത്തെ പരിഷ്കൃത ഹിന്ദു" ആകരുതേ നിങ്ങള്‍. ..

ഓര്‍ക്കുക....ലോകത്തിലെ മറ്റെല്ലാ മഹാസംസ്കാരങ്ങളും നശിച്ചു നാമാവശേഷമായിട്ടും ആര്‍ഷ ഭാരത സംസ്കാരം ഇന്നും ലോകത്തിനു മുഴുവന്‍ വഴികാട്ടിയായി , ജ്ഞാനത്തിന്റെ പ്രകാശം നല്‍കി ജ്വലിച്ച് നില്‍ക്കുന്നു - " ലോകാ സമസ്താ സുഖിനോ ഭവന്തു "എന്ന മഹത്തായ മനോഭാവം - ഇന്ന് ലോകജനത വീണ്ടും ഭാരതത്തിന്‍റെ ജ്ഞാനസാഗരത്തിനെ പ്രതീക്ഷയോടു കൂടി ഉറ്റുനോക്കുന്നു...ഓരോ ഭാരതീയനും അഭിമാനത്തോടു കൂടി പറയാന്‍ തുടങ്ങിയിരിക്കുന്നു....."വരും നാളുകള്‍ ഭാരതത്തിന്‍റെതാണ് "

02/09/2013

ത്യജിക്കേണ്ട മിത്രം


"പരോക്ഷേ കാര്യഹന്താരം പ്രത്യക്ഷേ പ്രിയവാദിനം
വര്ജ്ജേയേത്താദൃശം മിത്രം വിഷകുംഭം പയോമുഖം"

നാമറിയാതെ ഒളിച്ചുനിന്നു നമ്മെ തകർക്കുവാൻ ശ്രമിക്കുകയും എന്നാല്‍ പ്രത്യക്ഷത്തില്‍ ഭംഗിവാക്ക് പറയുന്നവനും ആയ മിത്രത്തെ "മുകളില്‍ പാല്‍ നിറച്ച വിഷകുംഭ"ത്തിനു തുല്യം വര്ജ്ജിവക്കേണ്ടതാണ്.

(സുഭാഷിതഭാണ്ഡാഗാരം)

ഭഗവത്‌ ഗീതയുടെ മഹത്വം (താങ്കള്‍ ഒരു കമ്മ്യൂണിസ്റ്റ്‌ ആണ് എങ്കില്‍ ഇത് വായിക്കുക)

കോഴിക്കോട് നെടുമ്പറമ്പത്ത് രാമക്കുറുപ്പിന്റെയും രാധമ്മയുടെയും ഏഴുമക്കളില്‍ ആറാമനായാണ് ജനിച്ചത്. വളയനാട് ക്ഷേത്രത്തിന് സമീപമുള്ള വീട്ടില്‍ 1966ലെ വിജയദശമി നാളിലായിരുന്നു ജനനം. കൂട്ടുകുടുംബമായിരുന്നു.
അച്ഛനില്‍ നിന്നും അറിവുകള്‍ പകര്ന്നു കിട്ടാന്‍ ഭാഗ്യമുണ്ടായില്ല. തളര്വാമതം പിടിപെട്ട് പകുതി സംസാരശേഷിയേ അച്ഛനുണ്ടായിരുന്നുള്ളൂ.

ചെറുപ്രായത്തിലേ നിസ്വാര്ഥ  സേവനം ചെയ്യാന്‍ അച്ഛന്‍ വഴിയൊരുക്കി. ഒന്പ താംക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു അച്ഛന്റെ മരണം.

കോഴിക്കോട് സാമൂതിരി സ്‌കൂളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. പിന്നീട് ഓട്ടോമൊബൈല്‍ എന്ജി നീയറിങ് പഠിച്ചു. നാലാംക്ലാസ് മുതല്‍ സംസ്‌കൃതം പഠിച്ചുതുടങ്ങി. 

പഠിക്കുന്നകാലത്ത് എസ്.എഫ്.ഐ. പ്രവര്ത്തകനായിരുന്നു. കുടുംബവും കമ്മ്യൂണിസ്റ്റ് പാരമ്പര്യമുള്ളതാണ്. അമ്മാവനും പാര്ട്ടികപ്രവര്ത്തികനാണ്. അമ്മൂമ്മ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ പോകുമെങ്കിലും ഇഷ്ടമൂര്ത്തിചകള്‍ എ.കെ.ജി.യും ഇ.എം.എസ്സുമായിരുന്നു. നാലഞ്ചുവര്ഷം മുംബൈയില്‍ ഓട്ടോമൊബൈല്‍ മേഖലയില്‍ ജോലിചെയ്തശേഷം തിരികെ നാട്ടിലെത്തി.

ജീവിതത്തിന് വഴിത്തിരിവായത്

ചാതുര്വതര്ണ്യ വ്യവസ്ഥയെക്കുറിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ഇ.എം.എസ്സിന്റെയും പി. പരമേശ്വരന്റെയും ലേഖനമാണ്. ഇ.എം.എസ്സിന്റെ ലേഖനത്തെ ഭംഗിയായി ഖണ്ഡിച്ച പി. പരമേശ്വരന്‍ ചാതുര്വരര്ണ്യണത്തെക്കുറിച്ച് ഭാരതീയ ഋഷീശ്വരന്മാര്‍ പറഞ്ഞിരിക്കുന്നത് വ്യക്തമാക്കിയപ്പോള്‍ ഗീത വായിച്ചുനോക്കാന്‍ പ്രേരണയായി. അങ്ങനെ കമ്മ്യൂണിസ്റ്റ്കാരെ ഗീതയിലെ പൊള്ളത്തരങ്ങള്‍ പഠിപ്പിക്കാന്‍ വേണ്ടി ഗീത പഠിക്കാന്‍ പോയി സ്വാമിയായി.. ചിന്മയാമിഷനാണ് ഭഗവത്ഗീത പഠിക്കാന്‍ ഏറ്റവുംനല്ല വഴിയെന്ന് മനസിലാക്കിയ അദ്ദേഹം ചിമയമിഷനില്‍ ചേര്ന്നായിരുന്നു ഗീത പഠിച്ചത്... പിന്നീട് ചിന്മയാമിഷനുമായി പല ആശയപരമായ അകല്ച്ചയും, വിയോജിപ്പുകളുമുണ്ടായി. അങ്ങനെ ചിന്മയാമിഷനുമായി ഉള്ള ബന്ധം വേര്പെട്ടു .

“ഭഗവത്‌ ഗീതയുടെ മഹത്വം നിങ്ങള്‍ ഒന്ന് ചിന്തിച്ചു നോക്കിയെ ... ഭാരതീയ ഗ്രന്ഥങ്ങളെ. അല്ലെങ്ങില്‍ ഭാരതീയ സംസ്കാരത്തെ അന്ധവിശ്വാസം എന്ന് വിളിക്കുന്ന ,മുഴുവന്‍ സ്വാമി മാരും കള്ളന്മാരാണ് എന്ന് പറയുന്ന ഇടതു പക്ഷകാരന്‍ പോലും മനസിരുത്തി ഗീത പഠിച്ചാല്‍ സ്വമിയാകും അതാണ് സന്ദീപ്‌ ചൈതന്യയുടെ ജീവിതം നമുക്ക് നല്കുാന്ന സന്ദേശം അല്ലെങ്കില്‍ സന്ദീപ്‌ ചൈതന്യയിലൂടെ ഗീത നമുക്ക് നല്കുനന്ന ഉപദേശം “

ആനിബസന്‍റ്


ആനിബസന്‍റ് 

ലോകത്തിലെ വിവിധ മതങ്ങളെ കുറിച്ച് ഏകദേശം 40 വര്‍ഷം അധ്യയനം നടത്തിയതില്‍ നിന്നും എനിക്ക് എത്തിച്ചേരാന്‍ സാധിച്ച നിഗമനം , ഹിന്ദുത്വത്തെ പോലെ പരിപുര്‍ണവും, ദാര്‍ശനികവും , ശാസ്ത്രിയവും , ആധ്യാത്മികവുമായ മറ്റൊന്നുംഈ ലോകത്തില്‍ ഇല്ല എന്നാണ് . ഹിന്ദുത്വത്തെ കുടാതെ ഭാരതത്തിനു ഭാവിയില്ല എന്നുപറഞ്ഞാല്‍ ആരും തെറ്റിധരിക്കരുത് . ഭാരത്തിന്‍റെ വേര് ആഴത്തില്‍ ഇറങ്ങിചെന്നിരികുന്നത് ഹിന്ദുത്വത്തില്‍ ആണ് .ഇതിനെ ഒഴിവാക്കിയാല്‍ ഭാരതം എന്ന മഹാവൃക്ഷം കടപുഴകി വിഴും . ഹിന്ദുത്വത്തെ രക്ഷിക്കാന്‍ ഹിന്ദുക്കള്‍ തന്നെ തയാറായില്ലെങ്ങില്‍ പിന്നെ ആര് തയാറാകും ? ഭാരത്തിന്‍റെ സല്‍പുത്രര്‍ ഹിന്ദുത്വത്തില്‍ വിശ്വസിചില്ലെങ്ങില്‍ അതിനെ പിന്നെ ആര് രക്ഷിക്കും ? ഭാരതത്തിനു മാത്രമേ ഭാരതത്തെ രക്ഷിക്കാന്‍ കഴിയൂ . കാരണം ഭാരതവും ഹിന്ദുത്വവും ഒന്നുതന്നെയാണ് .

01/09/2013

ശതശതവന്ദനം ഋഷിനാടേ ....


ശതശതവന്ദനം ഋഷിനാടേ
സുഖദേ, ശുഭദേ, ജയദേ,
ജനമനഹിതശുഭവരദേ ( ശത )

ധര്‍മഗ്ലാനി വരുത്തീടാന്‍
അസുരത താണ്ഡവമാടുമ്പോള്‍
‍യുഗസാരഥിതന്‍ ശംഖൊലിയാല്‍
ധര്‍മം വാഴ്ത്തിയ പ്രിയനാടേ ( ശത )

നിന്‍പാദം കണികാണ്മാനായ്
നിന്‍‌കാല്‍പൂമ്പൊടി അണിയാനായ്
ദിവ്യേ, സുരവരരക്ഷമരായ്
നില്‍‌പൂ നടയില്‍ യുഗയുഗമായ്
പുല്ലായെങ്കിലുമീമണ്ണില്‍
പുലരാന്‍ പുണ്യമുദിച്ചെങ്കില്‍
ജീവന്‍ സാര്‍ത്ഥകമായെന്നായ്‌
തപമവരനിശം ചെയ്തില്ലേ? ( ശത )

മമജന്മാന്തര സുകൃതത്താല്‍
മാതാവേ, നിന്‍ മടിയില്‍ ഞാന്‍
‍വന്നുപിറന്നു മാനവനായ്‌
വന്ദ്യേ, തവപദസേവകനായ്‌
വേണ്ടാ വേറൊരു മോക്ഷം മേ
വേണ്ടാ പരമൊരുസ്വര്‍ഗം മേ
മോക്ഷം നീയേ, സ്വര്‍ഗം നീ
അഭയേ അമലേ അമിതബലേ ( ശത )

ഭാരത മാതൃഭൂമിയുടെ മഹത്വം


ഗാന്ധിജിയുടെ നേതൃത്വത്തില്‍ ഉപ്പുസത്യാഗ്രഹം നടക്കുന്ന കാലഖട്ടം . ബ്രിട്ടിഷ് സര്‍ക്കാരിന്‍റെ അടിച്ചമര്‍ത്തല്‍ നയങ്ങളെ കൂസാതെ ഉത്സാഹത്തോടെ ഭരതീയര്‍
വലിയതോതില്‍ സത്യാഗ്രഹത്തില്‍ പങ്കെടുത്ത് കരഗ്രഹത്തിലെക്ക് പോയികൊണ്ടിരുന്നു .

ഈ കാലഘട്ടത്തില്‍ മഹാകവി രവീന്ദ്രനാഥടാഗോറിനെ കാണുവാന്‍ പല ചില പണ്ഡിതന്മാര്‍ ദേശഭക്തിയെന്ന ഇടുങ്ങിയതും ജടിലവുമായ ചിന്തയെകുറിച്ച് ചര്‍ച്ചചെയ്തുകൊണ്ടിരുന്നു . സ്വതന്ത്രത്തിനുവേണ്ടിയുള്ള പ്രക്ഷോഭവും ഉപ്പുസത്യാഗ്രഹവും അവരുടെ അഭിപ്രായത്തില്‍ അനുചിതമായിരുന്നു നിഖില്‍ബാബുവായിരുന്നു അവരുടെ നേതാവ് .

മവുനം മുറിച്ചുകൊണ്ട് മഹാകവി ടാഗോര്‍ നിഖില്‍ബാബുവിനോട് ചോദിച്ചു : ''താങ്കളുടെ അമ്മ ജീവിച്ചിറിപ്പുണ്ടെങ്കില്‍ അവരുടെ തലവെട്ടി ഇവിടെ കൊണ്ടുവരുമോ''.

നിഖില്‍ബാബു അത്ഭുതപ്പെട്ടു . ''ഗുരുദേവ് ,താങ്കള്‍ എന്താണ് പറയുന്നത് ?''
''ഞാന്‍ ശരിക്കും പറഞ്ഞതാണ്‌ ''. മഹാകവി ഉറച്ച സ്വരത്തില്‍ പറഞ്ഞു .നിഖില്‍ബാബു വികരാധീനനായി ..''തലവെട്ടുന്നത് വിട് ,ആരെങ്കിലും എന്‍റെ അമ്മക്ക്നേരെ കയ്യുയര്‍ത്തിയാല്‍ അവന്‍റെ തല ഞാന്‍ വെട്ടും .നമുക്ക് ജന്മം നല്‍കി നമ്മെ നോകി വളര്‍ത്തി ഇത്രയും വലുതാക്കിയ അമ്മയോട് അനിഷ്ട്ടം ചെയ്യുന്നത് നമുക്ക്എങ്ങനെ നോക്കിനില്‍ക്കാന്‍കഴിയും''.

പുഞ്ചിരിയോടെ ഗുരുദേവന്‍ വിശദീകരിച്ചു,''താങ്കള്‍ അമ്മയോട് കാട്ടുന്ന അതേ വൈകാരികഭാവമാണ് ഈ സത്യാഗ്രഹികളും തങ്ങളുടെ അമ്മയോടും കാട്ടുന്നത് . ഓര്‍മിച്ചോളളൂ .ഭാരതം നമ്മുടെ അമ്മയാണ് . നമ്മുടെ അമ്മയുടെ അമ്മയാണ് .ഇതില്‍ അന്നം ,ജലം ,വായു ഇവകൊണ്ടാണ് നമ്മുടെ ശരീരം വലുതായത് .അമ്മ അടിമത്വത്തിന്‍റെ ചങ്ങലയില്‍ കിടക്കുന്നു എന്നത് നമുക്ക് സഹിക്കാന്‍ ആകുമോ ?''.

എല്ലാവര്‍ക്കും മാതൃഭൂമിയുടെ മഹത്വം ബോധ്യപ്പെട്ടു .നിഖില്‍ബാബു ഭക്തിപൂര്‍വം ഗുരുദീവന്‍റെ കാല്‍ക്കല്‍ നമസ്കരിച്ചു.

ക്ഷമയെ പരീക്ഷിക്കല്‍ ~സ്വാമി രാമദാസ്

ഒരിക്കല്‍ സ്വാമി രാമദാസ് ചഫലില്‍ നിന്നും സാതാരയിലേക്ക് പോകുകയായിരുന്നു . അദേഹത്തോടൊപ്പം അപ്പാജി ദത്തുവും ഉണ്ടായിരുന്നു. ഇടക്ക് ദേഹേ ഗ്രാമത്തില്‍ എത്തിയപ്പോള്‍ ദത്തു പറഞ്ഞു , 

മഹാരാജ് ! ആഹാരത്തിനുള്ള എന്തെങ്കിലും ഏര്‍പ്പാടുചെയാം മടങ്ങുമ്പോള്‍ വൈകാന്‍ സാധ്യത ഉള്ളതുകൊണ്ട് ദത്തു അടുത്തുള്ള വയലില്‍നിന്നും കുറച്ച് വിളഞ്ഞ ചോളം പറിച്ച് വറക്കുവാന്‍ തുടങ്ങി പുക ഉയരുന്നത് കണ്ട് വയലിന്‍റെ ഉടമസ്ഥന്‍ പാട്ടില്‍ അവിടെ എത്തി . ചോളം മോഷ്ട്ടിച്ചത് കണ്ട അദ്ധേഹത്തിന് കോപം അടക്കാന്‍ കഴിഞ്ഞില്ല . തന്‍റെ കയ്യില്‍ ഇരുന്ന വടികൊണ്ട് അദ്ദേഹം രാമദാസ്‌ സ്വാമിയേ തലങ്ങും വിലങ്ങും അടിച്ചു . രാമദാസ് സ്വാമി പ്രതികാരം ചെയ്യും എന്നാണ് ദത്ത് കരുതിയത്‌. എന്നാല്‍ സ്വാമി ശാന്തന്‍ ആയി നിന്നു. കുറച്ചുസമയത്തിനുശേഷം വഴക്കുപറഞ്ഞുകൊണ്ട് പാട്ടില്‍ പോയി . താന്‍ കാരണം ആണ് സ്വാമിക്ക് അടികൊള്ളേണ്ടി വന്നതെന്ന് ഓര്‍ത്ത് ദത്ത് പാശ്ചാതപിച്ചു 

അടുത്തദിവസം അവര്‍ സാതാരയില്‍ എത്തിച്ചേര്‍ന്നു . സ്വാമിജിയുടെ പുറത്ത് വടിയുടെ പാടുകള്‍ കണ്ട ജനം അടക്കം പറയാന്‍ തുടങ്ങി . ചത്രപതി ശിവാജി ഇതിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ പാട്ടിലിനെ വിളിപ്പിക്കാന്‍ സ്വാമിജി പറഞ്ഞു . താന്‍ ഇന്നലെ ഉപദ്രവിച്ചത് ശിവജി മഹാരാജാവിന്‍റെ ഗുരുവിനെയായിരുന്നു എന്നറിഞ്ഞപ്പോള്‍ പാട്ടില്‍ ഭയന്നുവിറക്കാന്‍ തുടങ്ങി . തനിക്ക് ഇനി എന്ത് ശിക്ഷയാണാവോ ലഭിക്കുക എന്നോര്‍ത്ത് അയാള്‍ വേവലാതിപെട്ടു .ശിവാജി ചോദിച്ചു മഹാരാജ് ! ഇയാള്‍ക്ക് എന്ത് ശിക്ഷയാണ് കൊടുക്കേണ്ടത് ? 

അപ്പോള്‍ പാട്ടില്‍ സ്വാമിജിയുടെ തൃപ്പാദങ്ങളില്‍ വീണ് മാപ്പിരന്നു . സ്വാമിജി പറഞ്ഞു രാജാവേ ഇയാള്‍ തെറ്റൊന്നും ചെയ്തിട്ടില്ല . ഞങ്ങളുടെ ക്ഷമയെ ഇയാള്‍ പരീക്ഷിക്കുകയല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ല . അതുകൊണ്ട് ഇയാള്‍ക്ക് വിലപിടിപ്പുള്ള വസ്ത്രങ്ങള്‍ നല്‍കി ആദരിക്കണം . അതാണ് ഇയാള്‍ക്കുള്ള ശിക്ഷ,

ആദര്‍ശകഥകള്‍ - ഒരുമയുടെ പെരുമ



ഒരു ഗ്രാമത്തില്‍ ഒരു വൃദ്ധന്‍ പാര്‍ത്തിരുന്നു.

അദേഹത്തിന്‍റെത് സുഖസമൃധിനിറഞ്ഞ കുടുംബം ആയിരുന്നു. വേണ്ടത്ര ധനവുംസമ്പത്തും അദേഹത്തിനുണ്ടായിരുന്നു.വൃധന് നാലുപുത്രന്‍മാര്‍ ഉണ്ടായിരുന്നു.ബുദ്ധിമാന്മാരും മിടുക്കന്മാരുമായിരുന്നു മക്കളെങ്കിലും അവര്‍ പരസ്പരംകലഹിച്ചിരുന്നു.ഇതില്‍ദുഖിതന്‍ ആയിരുന്നു പാവം വൃദ്ധന്‍ .

ഒരുദിവസം അദ്ദേഹം നലുമാക്കളെയും വിളിച്ചുവരുത്തി. കുറേ ചുള്ളിക്കബുകള്‍ കൊണ്ടുവരാന്‍ പറഞ്ഞു.അവ ഒന്നായി കെട്ടിയ ശേഷം ആകെട്ട്ഓടിക്കാന്‍ അദ്ദേഹം ഓരോരുത്തരോടുംആവശ്യപ്പെട്ടു. 

ഓരോരുത്തരുംഅവരുടെമുഴുവന്‍ശക്തിയുമെടുത്ത്പരിശ്രമിച്ചുഎങ്ങിലുംചുള്ളികമ്പുകള്‍ ഓടിഞ്ഞില്ല.വൃദ്ധന്‍ കെട്ടഴിച്ചു.ഓരോ കംബായി ഓടിക്കാന്‍മക്കളോട്പറഞ്ഞു. മക്കള്‍ നിഷ്‌പ്രയാസംകമ്പുകള്‍ഓടിച്ചു.

വൃദ്ധന്‍ മക്കളെ നോക്കി ചോദിച്ചു ;ഇതില്‍നിന്നും നിങ്ങള്‍ക്ക് എന്ത് മനസിലായി ? അത് ഒരു കേട്ട് ആയിരുന്നപ്പോള്‍ ഓടിക്കാന്‍ കഴിഞ്ഞില്ല . എന്നാല്‍ ഓരോന്നായി മാറ്റിയപ്പോള്‍ നിഷ്പ്രയാസം ഓടിക്കാന്‍ കഴിഞ്ഞു. ഇതേപോലെ യാണ് നിങ്ങളുടെ ജീവിതവും .നിങ്ങള്‍ ഒന്നായി നിന്നാല്‍ നിങ്ങളെ ആര്‍ക്കും ഉപദ്രവിക്കാന്‍ കഴിയില്ല .മറിച്ച് പരസ്പ്പരം കലഹിച്ച് വേറിട്ടുനിന്നാല്‍ സര്‍വഐശ്വര്യവും നിമിഷമാത്രം കൊണ്ട്ഇല്ലാതാകും.

ഈകഥ കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും പാഠമണ് .നാം വേഷത്തിന്‍റെയും ഭാഷയുടെയും പ്രദേശത്തിന്‍റെയും പേരുപറഞ്ഞ് കലഹിച്ച് വിഘടനവാദത്തിന് കൂട്ടുനിന്നാല്‍ നമ്മുടെ രാജ്യം ഛിന്നഭിന്നമായി നാശമാകും.മറിച്ച് സംഘടിത ശക്തി സമാഹരിക്കാന്‍ കഴിഞ്ഞാല്‍ സര്‍വഐശ്വര്യപൂര്‍ണമായ രാഷ്ട്രം കെട്ടിപ്പടുക്കാന്‍ കഴിയും.

( ഗുരുജി പറഞ്ഞ കഥ)

ജാതിയില്‍ എന്തിരിക്കുന്നു ?


ഒരിക്കൽ  ട്രെയിനില്‍ യാത്രചെയ്തുകൊണ്ടിരിക്കുന്ന ഒരു സേഠ്ആഹാരം കഴിക്കാനായി തന്‍റെ പത്രം തുറക്കുവാന്‍ തുടങ്ങിയപ്പോള്‍ ആണ് അടുത്ത് ഒരു ഖദർധാരി ഇരിക്കുന്നത് അദേഹത്തിന്‍റെ ശ്രദ്ധയില്‍പ്പെട്ടത്.

ഖദർധാരി കാഴ്ചയില്‍ ഒരു നേതാവ് ആണെന്ന്തോന്നും .അദ്ധേഹത്തെ കണ്ടതോടെ സേഠ്ജിക്ക് പാത്രംതുറക്കാന്‍ മടിയായി .

അദ്ദേഹം ഖദർധാരിയോട് ചോദിച്ചു 'നേതാജി താങ്ങളുടെ ജാതി ഏതാണ് ?'

'ജാതി ന പൂഛാസാധൂകീ,പൂഛ് ലീജിയേ ജ്ഞാന്‍ '
(സന്യാസിമാരുടെ ജാതിയല്ല അവരുടെ ജ്ഞാനത്തെ കുറിച്ചാണ് ചോദിച്ച് അറിയേണ്ടത് ) എന്ന വാക്യം അങ്ങ് കേട്ടീട്ടില്ലേ ? നേതാവ് മറുചോദ്യം ചോദിച്ചു.

'സന്യാസിയോട് ഒരിക്കലും ജാതി ചോദിക്കുകയില്ല .എന്നാല്‍ താങ്ങള്‍ കാവിയല്ലലോ ധരിച്ചിരിക്കുന്നത്‌. .ഇന്ന് മേഹതര്‍ ജാതിക്കാര്‍ ,ബ്രാഹ്മണര്‍ ,ബനിയജാതിക്കാര്‍ തുടങ്ങി എല്ലാ വിഭാഗങ്ങളിലെയുംനേതാക്കന്‍മാര്‍ വരെ ഇന്ന് ഖാദി ധരിക്കുന്നുണ്ട് . താങ്കള്‍ക്ക് ജാതി പറയുന്നത്കൊണ്ട് എന്താണ് ഇത്ര വിഷമം ' സേഠ്ജിചോദിച്ചു.

'ഇല്ല സേഠ്ജി ,ജാതി പറയുന്നത് കൊണ്ടോ ഒളിക്കുന്നത്കൊണ്ടോഒന്നും സംഭവിക്കുകയില്ല.

 ' ഇതും പറഞ്ഞ് നേതാവ് പത്രം വായനതുടങ്ങി.എന്നാല്‍ സേഠ്ജി തന്‍റെ ആഗ്രഹം വീണ്ടും വീണ്ടും പ്രകടിപ്പിച്ചു.

അവസാനം എന്തോ ആലോചിച്ചതിനുശേഷം നേതാവ് പറഞ്ഞു.'ഏതെങ്ങിലും ഒരു ജാതിയില്‍ ആയിരുന്നു എങ്കില്‍ പറയാമായിരുന്നു'.

 സേഠ്ജി കളിയാക്കികൊണ്ട് ചോദിച്ചു. 'അപ്പോള്‍ താങ്ങള്‍ മിശ്രജാതിക്കാരന്‍ ആണോ ?.
 താങ്കളുടെ അച്ഛന്‍ വേറെ ഏതോ ജാതിയില്‍ പ്പെട്ട പെണ്‍കുട്ടിയെ യാണ് വിവാഹം ചെയ്തിരിക്കുന്നത്എന്നാണ് തോന്നുന്നു.

സേഠ്ജിയുടെ ശല്യം സഹിക്കാതെവന്നപ്പോള്‍ അദ്ധേഹത്തെ ഒന്നു കളിയാക്കാന്‍ ഉദ്ദേശിച്ചുകൊണ്ട്‌ നേതാവ്മറുപടിപറഞ്ഞു.

'കേള്‍ക്കൂ രാവിലെഞാന്‍ എഴുന്നേറ്റുകഴിഞ്ഞാല്‍ വീടും മുറ്റവും കക്കുസുമെല്ലാം വൃത്തിയാക്കുന്നത്കൊണ്ട് ഞാന്‍ തൂപ്പുകാരന്‍ആണ്.എന്‍റെ ചെരുപ്പ് വൃത്തിയക്കുന്നത്കൊണ്ട് ഞാന്‍ ചെരുപ്പ്കുത്തിയും ഷേവുചെയുമ്പോള്‍ഞാന്‍ ഷുരകാനും തുണിയലക്കുമ്പോള്‍ ഞാന്‍ അലക്കുകാരനും കണക്ക്കൂട്ടുമ്പോള്‍ വൈശ്യനും കോളേജില്‍ പഠിപ്പിക്കുമ്പോള്‍ ബ്രാഹ്മണനുമാണ് . ഇനിതാങ്കള്‍ തന്നെ പറയൂ .എന്‍റെ ജാതി ഏതാണ് എന്ന്? .

അപ്പോഴേക്കും ട്രെയിന്‍ സ്റ്റേഷനില്‍ എത്തി. നേതാവിനെ സ്വീകരിക്കാന്‍ റെയില്‍വേസ്റ്റേഷനില്‍ അഭൂതപൂര്‍വമായ ജനക്കൂട്ടമായിരുന്നു.

അവര്‍ നേതാവിനെപൂമാലയില്‍ മൂടി. ' ആചാര്യ കൃപലാനി സിന്ദാബാദ്' എന്ന മുദ്രാവാക്യം അന്തരീക്ഷത്തില്‍ മുഴാങ്ങിയപ്പോള്‍ സേഠ്ജി അന്തിച്ചിരുന്നുപോയി .തന്‍റെ മൂഢതയോര്‍ത്ത്.

ഭാരതത്തില്‍നിന്നും സത്യവും ധര്‍മമവും മനസിലാക്കണം



ക്രൈസ്തവ മത പ്രചരണത്തിനായി അമേരിക്കയില്‍നിന്നും പൂണയിലെത്തിയ പാതിരിയായിരുന്നു റവഃആവര്‍ .തന്‍റെ പ്രവര്‍ത്തനഫലമായി ധാരാളം നിരക്ഷരരെ അവര്‍ ക്രൈസ്തവമതത്തിലേക്ക് ചേര്‍ത്തു .

ഒരുദിവസം പണ്ഡിത്ജി പാതിരിയോട് ചോദിച്ചു .താങ്കള്‍ ഇപ്പോഴെങ്കിലും ഹിന്ദു ധര്‍മത്തെ ക്കുറിച്ച് പഠിക്കാന്‍ ശ്രെമിച്ചിട്ടുണ്ടോ?. പാതിരി പറഞ്ഞു ഇല്ല അപ്പോള്‍ പണ്ഡിത്ജി ആവര്‍ നോട് പറഞ്ഞു .ഹിന്ദു മതത്തെ നിന്തിക്കുകയും ക്രൈസ്തവമതത്തെ പ്രശംസിക്കുകയും ചെയുന്നതിനുമുന്‍പ് താങ്കള്‍ തീര്‍ച്ചയായും ഹിന്ദു ധര്‍മത്തെ ക്കുറിച്ച് പഠിക്കണം .

ഈ നിര്‍ദേശം റവഃ ആവറിന്‍റെ മനസ്സില്‍ പതിഞ്ഞു .അദ്ദേഹം സംസ്കൃതം ,മറാഠി,തുടങ്ങിയ ഭാഷകള്‍ പഠിച്ചശേഷം ഏകനാഥ്‌ ,ജ്ഞാനേശ്വര്‍,തുക്കാറാം മുതലായ സന്യാസിവര്യന്‍മാരുടെ സാഹിത്യങ്ങള്‍ പഠിച്ചു .മാത്രമല്ല ഇവരുടെ ജീവിത ചരിത്രങ്ങള്‍ ദര്‍ശനങ്ങളും അദ്ദേഹം ഇംഗ്ലീഷിലേക്ക് തര്‍ജമ ചെയ്യുകയുണ്ടായി .ഇതെല്ലാം ചെയ്യുക വഴി അദേഹത്തിന്‍റെ മനസ്സില്‍ ഒരു വലിയ പരിവര്‍ത്തനം സംഭവിച്ചു .അദ്ദേഹം അമേരിക്കയിലെ മിഷന് എഴുതിയ കത്ത് സത്യസന്തമായ എല്ലാ മിഷനറി മാരും ശ്രേധിച്ച് മനസിലാക്കേണ്ടതാതാണ്.

അദ്ദേഹം ഇപ്രകാരം എഴുതി ,

' ഭാരതം ഇന്നേവരെ നൂറുകണക്കിന് ,ആയിരകണക്കിന് യേശുക്രിസ്തുമാര്‍ക്ക് ജന്മം നല്‍കികഴിഞ്ഞു .ഭാവിയിലും ഇവിടെ നിരവധി യേശുക്രിസ്തുമാര്‍ ജന്മമേടുക്കും .അതുകൊണ്ട് ഭാരതത്തില്‍ ക്രൈസ്തവമതം പ്രചരിപ്പിക്കുന്നതില്‍ യാതൊരു അര്‍ത്ഥവും ഇല്ല .ആ പ്രവര്‍ത്തനം നിര്‍ത്തിവെക്കുന്നത് നന്നായിരിക്കും.......... ഭാരതം സത്യത്തിന്‍റെയും ധര്‍മത്തിന്‍റെയും അഗാധസമുദ്രമാണ് .ഓരോ ക്രൈസ്തവനും തന്‍റെ മതപ്രചരണം നടത്തുന്നതിനുപകരം സത്യത്തിന്‍റെയും ധര്‍മത്തിന്‍റെയും
അറിവ് നേടുകയാണ് വേണ്ടത് . ഞാന്‍ എന്‍റെ രാജികത്ത് ഞാന്‍ മിഷന് അയക്കുന്നു .അമേരിക്കയിലുള്ള എട്ടുലക്ഷം വിലവരുന്ന എന്‍റെ സമ്പത്ത് പൂണെയിലെ ചരിത്ര ഗവേഷണ മണ്ഡലിന് ഞാന്‍ സമര്‍പ്പിക്കുകയാണ് .ഈ തുക ഉപയോഗിച്ച് ഭാരതിയഗ്രന്ഥങ്ങള്‍ മൊഴിമാറ്റം ചെയ്ത് അച്ചടിച്ച്‌ പ്രസിധീകരിക്കണമെന്നാണ് എന്‍റെ ആഗ്രഹം'.

ആഗ്നേയാസ്ത്രം സമം ആറ്റം ബോംബ്‌ - Courtesy Sri. N.S.Panicker


"സമപരിണാഹസ്യാര്‍ഥംവിഷ്കംഭാര്‍ഥഹതമേവ വൃത്ത ഫലം"
ഒരു വൃത്തത്തിന്റെ ചുറ്റളവിന്റെ പകുതിയെ അതിന്റെ വ്യാസത്തിന്റെ പകുതി കൊണ്ടു ഗുണിച്ചാല്‍ വൃത്തതിന്റെ വിസ്തീര്‍ണ്ണം ലഭിക്കുന്നു എന്ന്‌ ഈ വരിയുടെ അര്‍ത്ഥം.

ചുറ്റളവ്‌ = 2പൈ r
വ്യാസം=r
1/2 * 2 പൈ r * r = pi* r^2

പാശ്ചാത്യര്‍ പൈയുടെ വില കണ്ടു പിടിച്ചില്ലായിരുന്നു എങ്കില്‍ വൃത്തത്തിന്റെ വ്യാസം കണ്ടു പിടിക്കുവാന്‍ ജീവിതത്തില്‍ സാധിക്കില്ലായിരുന്നു എന്നു അന്തം വിട്ടിരുന്ന എന്നെ പോലെ യുള്ളവര്‍ക്ക്‌ ഇതൊരു പുതിയ അറിവായിരുന്നു

ഇതിനെ തന്നെ വേറൊരു രീതിയില്‍ ലീലാതിലകത്തില്‍ പറയുന്നു

"വൃത്തക്ഷേത്രെ പരിധിഗുണിതവ്യാസപാദഃ ഫലം തത്‌
ക്ഷുണ്ണം വേദൈരുപരിപരിതഃ ക ന്ദുകസ്യേവ ജാലം
ഗോളസ്യൈവം തദപി ച ഫലം പുഷ്ടജം വ്യാസനിഘ്നം
ഷഡ്ഭിര്‍ഭക്തം ഭവതി നിയതം ഗോളഗര്‍ഭേ ഘനാഖ്യം

വൃത്തതിന്റെ ചുറ്റളവിനെ വ്യാസം കൊണ്ടു ഗുണിച്ച്‌ അതിനെ നാലുകൊണ്ടു ഹരിച്ചാല്‍ വൃത്തത്തിന്റെ വിസ്തീര്‍ണ്ണം ലഭികും എന്ന്‌.

അതായത്‌

ചുറ്റളവ്‌ 2 pi r
വ്യാസം 2r
അപ്പോള്‍ 2 pi r * 2r / 4 = pi r^2

ഇതിന്റെ രണ്ടു , മൂന്നു, നാലു പാദങ്ങളെ കൊണ്ട്‌ പറയുന്നത്‌ ഇതിനെ ഉപയോഗിച്ചു ഗോളത്തിന്റെ വിസ്തീര്‍ണ്ണം, വ്യാപ്തം(volume) ഇവ കണ്ടു പിടിക്കുന്നതാണ്‌.

കണക്കു താല്‍പര്യമുള്ളവര്‍ക്ക്‌ ചെയ്തു നോക്കാം.

അപ്പോള്‍ ചുറ്റളവ്‌ എങ്ങനെ കണ്ടു പിടിക്കും അതിനു pi വേണ്ടേ?

തന്ത്രസംഗ്രഹത്തില്‍ ഇങ്ങനെ ഒരു ശ്ലോകമുണ്ട്‌

"വ്യാസേ വാരിധി നിഹതേ രൂപഹതേ വ്യാസസാഗരാഭിഹതേ
സ്ത്രിശരാദിവിഷമഭക്തമൃണം സ്വം പൃഥക്‌ ക്രമാത്‌ കുര്യാത്‌"
വ്യാസത്തിനെ നാലുകൊണ്ട്‌ ഗുണിച്ചിട്ട്‌ വിഷമസംഖ്യകളെ കൊണ്ട്‌ ഹരിക്കുക. എന്നിട്ട്‌ ഒന്നിടവിട്ട്‌ കുറയ്ക്കുക്യും കൂട്ടുകയും ചെയ്യുക.

കണക്കില്‍ എഴുതുമ്പോള്‍ -

ചുറ്റളവ്‌= 4D/1-4D/3 + 4D/5-4D/7 +4D/9-4D/11 +-------

പൈയുടെ വിലയും ഇതില്‍ നിന്നും ലഭിക്കുന്നു.

pi= 4(1-1/3+1/5-1/7+1/9-1/11--
ഇതിനെക്കാള്‍ മുമ്പു തന്നെ മാധവാചാര്യന്‍ ക്രിയാക്രമകരിയില്‍ ഈ വിവരം പറയുന്നുണ്ട്‌. അതോടൊപ്പം പറയുന്നു-
ഇതെത്ര തവണ കൂടുതല്‍ ചെയ്യുന്നുവോ ചുറ്റളവ്‌ അത്ര കണിശമായിത്തീരുന്നു.
ഇവിടെ non-terminating series of james gregori എന്നോ മറ്റോ പറഞ്ഞാല്‍ "അതു താനല്ലയോ ഇതു " എന്നല്ലേ ഞാന്‍ പറഞ്ഞത്‌ എന്നു ശ്രീഹരിയ്ക്കു തോന്നും അതുകൊണ്ട്‌ ഞാന്‍ ഒന്നും പറയുന്നില്ല.(1630-1675 AD കാരനായ ഗ്രിഗറി പറഞ്ഞത്‌ എങ്ങനെ മാധവന്‍ 1350AD യില്‍ പറയും അല്ലേ? !!!)

തല്‍ക്കാലം മാധാവാചാര്യന്റെ ശ്ലോകം കുറിയ്ക്കാം
"വ്യാസാച്ചതുര്‍ഘ്നാത്‌ബഹുശഃ പൃഥക്സ്ഥാത്‌ ത്രിപഞ്ചസപ്താദ്യയുഗാഹൃതാനി
വ്യാസേ ചതുര്‍ഘ്നേ ക്രമശസ്ത്വൃണം സ്വം കുര്യാത്‌ തദാ തദാ സ്യാത്‌ പരിധിഃ സുസൂക്ഷ്മഃ"

ആധുനിക കണക്കിന്റെ സംഭാവനയാണെന്നു നാം വിശ്വസിക്കുന്ന Ratio- proprortions ഇവയെ കുറിച്ചു നമുക്കുണ്ടായിരുന്ന അറിവെന്തായിരുന്നു -

ആര്യഭടീയത്തിന്റെ വ്യാഖ്യാനത്തില്‍ ഭാസ്കരാചാര്യന്‍ തന്ന ഈ ശ്ലോകം നോക്കുക

"അഷ്ടൗ ദാന്താസ്ത്രയോ ദമ്യാ ഇതി ഗാവഃ പ്രകീര്‍ത്തിതാഃ
ഏകാഗ്രസ്യ സഹസ്രസ്യ കതിദാന്താഃ കതീതരേ"

പതിനൊന്നു പശുക്കളില്‍ എട്ടെണ്ണം മെരുക്കപ്പെട്ടവയും മൂന്നെണ്ണം മെരുക്കപ്പെടേണ്ടവയും ആണെങ്കില്‍ ആയിരത്തൊന്നു പശുക്കളില്‍ എത്ര മെരുക്കപ്പെട്ടവ എത്ര മെരുക്കപ്പെടേണ്ടവ?

ശരാശരിയെ കുറിയ്ക്കുന്ന ഈ ഭാഗം നോക്കുക-
ലീലാവതി ഭാസ്കരാചാര്യന്‍ - 2ന്റെ
"ഗണയിത്വാ വിസ്താരം ബഹുഷുസ്ഥാനേഷു തദ്യുതിര്‍ഭാജ്യാ
സ്ഥാനകമിത്യാ സമമിതിരേവം ദൈര്‍ഘ്യേ ച വേധേ ച"
നീളം വീതി, ആഴം തുടങ്ങിയവയ്ക്ക്‌ അളവു പലയിടത്ത്‌ എടുത്ത്‌ അവയുടെ എല്ലാം കൂടിയ തുകയെ , എത്രതവണ എടുത്തോ ആ സംഖ്യ കൊണ്ട്‌ ഹരിക്കണം.

ഇതിനുള്ള വ്യാഖ്യാനത്തില്‍ ഗണേശന്‍ എന്ന ആചാര്യന്‍ എഴുതുന്നു-
"യഥാ യഥാ ബഹുഷു സ്ഥാനേഷു വിസ്തരാധികം ഗണ്യതേ
തഥാ തഥാ സമമിതി സൂക്ഷ്മസൂക്ഷ്മതരാ സ്യാത്‌ "

അതായ്ത്‌ എത്രതവണ കൂടൂതല്‍ ഈ അളവുകള്‍ എടൂക്കുന്നുവോ , ശരാശരി അത്രകൂടൂതല്‍ കൃത്യമാകുന്നു എന്ന്‌.


ഭാരതീയ ശാസ്ത്രങ്ങളില്‍ പുരോഗതി വരണമെങ്കില്‍ അവനവന്റെ യുക്തി വേണ്ടും വണ്ണം ഉപയോഗിക്കണം എന്നു പറഞ്ഞിട്ടില്ല എന്നു തോന്നും ചിലരുടെ വാദങ്ങള്‍ കേള്‍ക്കുമ്പോള്‍.

അതും ശരിയല്ല.

അന്ധമായ വിശ്വാസം ഒന്നിലേ പറയുന്നുള്ളു - ആത്യന്തികസത്യസാക്ഷാല്‍കാരത്തില്‍ - അത്‌ അനുഭവിച്ചവര്‍ പറഞ്ഞിട്ടുള്ളതാനെന്നു ഞാന്‍ വിശ്വസിക്കുന്നു - അതു അനുഭവിക്കാനേ സാധിക്കൂ - അല്ലാതെ തര്‍ക്കിച്ചു തീരുമാനിക്കാവുന്ന ഒന്നല്ല അതുകൊണ്ട്‌.

അതിനിപ്പുറമുള്ളതെല്ലാം

" വിമൃശ്യൈതദശേശേണ യഥേച്ഛസി തഥാ കുരു " എന്നു ഭഗവാന്‍ ഗീതയില്‍ പറഞ്ഞതു പോലെ വിമര്‍ശനബുദ്ധിയോടുകൂടി പഠിച്ചിട്ട്‌ അവനവനു ശരിയെന്നു തോന്നുന്നത്‌ ചെയ്യുക.

"കാലാന്തരേ തു സംസ്കാരശ്ചിന്ത്യതാം ഗണകോത്തമൈഃ"

ഉത്തമന്മാരായ ഗണകന്മാര്‍ - കണക്കന്മാര്‍ - ഭാവിയില്‍ വേണ്ടവിധത്തിലുള്ള സംസ്കാരം, ആലോചിച്ചു ചെയ്യണം " എന്നു പറഞ്ഞാല്‍ വീണ്ടും വീണ്ടും പഠിച്ചു പഠിച്ച്‌ ഉയരണം എന്നു തന്നെ ആണര്‍ത്ഥം.

ഇതൊക്കെ പറഞ്ഞെങ്കിലും വേദത്തില്‍ എന്താണുണ്ടായിരുന്നത്‌ എന്നോ എന്തൊക്കെ ഇല്ലായിരുന്നു എന്നോ പറയുവാന്‍ ഞാനാളല്ല.

കാരണം സംസ്കൃതം എന്ന ഭാഷയുടെ വിവരണാതീതമായകഴിവുകളുടെ ചില അംശങ്ങള്‍ കണ്ട്‌ പന്തം കണ്ട പെരുച്ചാഴിയെ പോലെ നില്‍ക്കുന്നവനാണ്‌ ഞാന്‍. അതിന്റെ ചില വശങ്ങള്‍ ഞാന്‍ ആയുര്‍വേദത്തിന്റെ ഭാഷയും മറ്റും പറഞ്ഞ പോസ്റ്റുകളില്‍ കൊടുത്തിട്ടും ഉണ്ട്‌.

റോഡരികിലുള്ള ബോര്‍ഡ്‌ വായിച്ചു തമിഴു പഠിച്ചാല്‍ തമിഴിലെ അക്ഷരം വായിക്കാന്‍ പഠിച്ചു എന്നു പറയാം പക്ഷെ അതിന്റെ കൂടെ താന്‍ തമിഴ്‌ പണ്ഡിതനും ആയി എന്നു ധരിച്ചാല്‍- കഷ്ടം എന്നേ പറയാന്‍ സാധിക്കൂ

ആചാര്യന്‍ എന്ന ശബ്ദത്തിനെ വിശദീകരിക്കുന്നത്‌ "ഷഡംഗയുക്തമായി വേദം അഭ്യസിപ്പിക്കുവാന്‍ കഴിവുള്ളയാള്‍ " എന്നാണ്‌

ഷഡംഗം എന്നത്‌ ആയുര്‍വേദത്തിലെ കഷായമല്ല ഇവിടെ.

ആറംഗങ്ങള്‍. - അതിലെ വ്യാകരണം, നിരുക്തം എന്നിവ ഗുരുവിന്റെ അടൂത്തു നിന്നും അഭ്യസിച്ചാല്‍ ചിലപ്പോള്‍ വേദത്തില്‍ ഉള്ളത്‌ വല്ലതും മനസ്സിലായേക്കും.- അല്ലാതെ മുമ്പൊരിടത്തു കണ്ടതു പോലെ ആയുര്‍വേദഗ്രന്ഥങ്ങളില്‍ കൂടെ ഒന്നു കണ്ണോടിച്ചാല്‍ മനസ്സിലാകുന്ന വിഡ്ഢികള്‍ - അല്ല അവര്‍ക്കു മറ്റു പല ഉദ്ദേശങ്ങളും ഉണ്ടല്ലൊ അല്ലേ.

ബുദ്ധിജീവികൾ


ഇത്‌ ബുദ്ധിജീവികളുടെ കാലം.

ബുദ്ധിജീവി എന്നു പറഞ്ഞാല്‍ പുരാണത്തിലെ കഥകളില്‍ നിന്നും എന്തൊക്കെ കൊനഷ്ടുകള്‍ ചികഞ്ഞെടുക്കാമൊ അതൊക്കെ ചികഞ്ഞു നാറ്റിക്കുന്നവന്‍ ആയിരിക്കും അര്‍ത്ഥം.

ഇതിഹാസം പുരാണം ഇവ മനുഷ്യമനസുകള്‍ക്ക്‌ ചിന്തിക്കാന്‍ ഉതകുന്ന വിധത്തില്‍ അനേകമനേകം കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അനേകമനേകം കഥാ സന്ദര്‍ഭങ്ങള്‍ ഒരുക്കികാണിക്കുന്നു.

ഓരോ സന്ദര്‍ഭങ്ങളെയും ഓരോരുത്തര്‍ എങ്ങനെ ഒക്കെ നേരിട്ടു എന്നു കാണിക്കുന്നു.

ഇതൊക്കെ പഠിച്ചിട്ട്‌ സമാധാനപൂര്‍ണ്ണമായ ഒരു ജീവിതം എങ്ങനെ നയിക്കാം എന്ന് അവനവന്റെ സാഹചര്യത്തിനനുസരിച്ച്‌ രൂപപ്പെടുത്തനം അതാണ്‌ അതിന്റെ ഉദ്ദേശം.

എന്നാല്‍ ബുദ്ദിജീവികളുടെ ദൗത്യമോ?

അതിലെ ഏതെങ്കിലും ഒരു കഥാപാത്രത്തെ എടുത്ത്‌ അതിന്റെ തന്നെ പകുതി കഥ പറഞ്ഞു പിടിപ്പിച്ച്‌ ആവിഷ്കാരസ്വാതന്ത്ര്യം പറഞ്ഞു നിലവിളിക്കുക

കേള്‍ക്കുന്നവരെ വിഡ്ഢികളാക്കുക

ഉദാഹരണത്തിന്‌
ശൂര്‍പ്പണഖയുടെ മൂക്കും മുലയും ചെത്തി

ഭയങ്കര അപരാധം

ചോദ്യമൊ അവള്‍ രാമനോട്‌ വിവാഹം കഴിക്കണം എന്ന് അഭ്യര്‍ത്ഥിച്ചതല്ലെ ഉള്ളു ?

രാമായണം വായിക്കുക പോയിട്ട്‌ ശരിക്കു കേട്ടിട്ടു പോലും ഇല്ലാത്ത സാധുക്കള്‍ ന്യായമായും വിശ്വസിച്ചു പോകും ശരി അല്ലെ ? അതിന്‌ ഇത്രയും കഠിനമായ ശിക്ഷ വേണ്ടിയിരുന്നൊ?


ഈ ശൂര്‍പ്പണഖ വിദ്യുജ്ജിഹ്വന്‍ എന്ന രാക്ഷസന്റെ ഭാര്യ ആണ്‌

അതറിയുമൊ?

അവള്‍ യുവതിയായി വേഷം മാറി രാമനെ കെട്ടാന്‍ വരണ്ട കാര്യം?

അവള്‍ ഖരനോടു പറഞ്ഞത്‌ അറിയുമൊ?

എന്നെ കണ്ട ഉടന്‍ തന്നെ അതില്‍ ഒരുവന്‍ എന്നെ ഇപ്രകാരം വിരൂപ ആക്കി,. നീ ചെന്ന് അവരെ കൊന്ന് എനിക്കു തരിക. അവരുടെ ചോര കുടിച്ച്‌ മാംസവും തന്നാലെ എനിക്കു സന്തോഷമാകൂ എന്ന്

എങ്ങനെ ഉണ്ട്‌?

അതു കഴിഞ്ഞ്‌ രാവണന്റെ അടുക്കല്‍ ചെന്നു പറയുന്നതൊ?

ത്രൈലോക്യ സുന്ദരിയായ ഒരു പെണ്ണ്‍ അവിടെ വനത്തില്‍ വന്നിരിക്കുന്നു. അവളെ നിനക്കു വധുവാക്കി കൊണ്ടുവരാന്‍ ഞാന്‍ പോയപ്പോള്‍ ആണ്‌ എനിക്കീ ഗതി വന്നത്‌ എന്ന്.

സീതയെ പിടിച്ചു തിന്നും എന്നു പറഞ്ഞു പാഞ്ഞ ശൂര്‍പ്പണഖയുടെ യുഥാര്‍ത്ഥ ചിത്രം ആണ്‌ ഇത്‌.

അല്ല നിങ്ങളുടെ ഭാര്യയെ പിടിച്ചു തിന്നാന്‍ വരുന്ന ഇത്തരം ഒരു കഥാപാത്രത്തെ നിങ്ങള്‍ ആയിരുന്നു എങ്കില്‍ എങ്ങനെ കൈകാര്യം ചെയ്തേനെ?

ബുദ്ധി ജീവികള്‍ അവരുടെ ഭാര്യയെ തിന്നാന്‍ കൊടുത്തിട്ട്‌ ശൂര്‍പ്പണഖയുടെ ചന്തിയും തടവി നടക്കും അല്ലെ ?

ആരാണ് അല്ലെങ്കിലെന്താണ് ശൂദ്രന്‍ ?


"ശൂദ്ര" സംജ്ഞയെ കുറിച്ച് പല തരത്തിൽ തർക്കം നടക്കുന്നുണ്ട്.

ഏതായാലും രാമായണകാലത്ത് എന്തായിരുന്നിരിക്കാം ശൂദ്രശബ്ദം കൊണ്ട് ഉദ്ദേശിച്ചിരുന്നത്?

അതിപ്പോൾ വാല്‌മീകി ജീവനോടില്ലാത്തതു കൊണ്ട് ചോദിച്ചറിയാൻ മാർഗ്ഗം ഇല്ല. പക്ഷെ വാല്‌മീകിരാമായണത്തിൽ പറഞ്ഞിട്ടുണ്ടൊ എന്നു നമുക്കൊന്നു നോക്കാം

മൂന്നാം അദ്ധ്യായത്തിൽ സുമതി എന്ന രാജാവും വിഭാണ്ഡകൻ എന്ന ഋഷിയും തമ്മിലുള്ള സംസാരം ദാ ഇങ്ങനെ

"രാജോവാച" രാജാവ് പറഞ്ഞു


"ശൃണുഷ്വ ഭഗവൻ സർവം യൽ പൃഛതി വദാമി തത്
ആശ്ചര്യം യദ്ധി ലോകാനാം ആവയോശ്ചരിതം മുനേ"


അല്ലയൊ ഭഗവൻ അങ്ങ് എന്തു ചോദിച്ചുവൊ അത് മുഴുവൻ ഞാൻ പറയുകയാണ്. നമ്മുടെ രണ്ടുപേരുടെയും കഥ ലോകത്തിനു മുഴുവൻ ആശ്ചര്യജനകം ആണ്


"അഹമാസം പുരാശൂദ്രോ മാലതിർന്നാമ സത്തമ
കുമാർഗ്ഗനിരതോ നിത്യം സർവലോകാ//ഹിതേ രതഃ"


ഞാൻ പണ്ട് മാലതി എന്നു പേരുള്ള ഒരു ശൂദ്രൻ ആയിരുന്നു. എല്ലായ്പ്പോഴും കുമാർഗ്ഗത്തിൽ സഞ്ചരിക്കുന്നവനും ലോകത്തിൻ ദ്രോഹം മാത്രം ചെയ്യുന്നവനും ആയിരുന്നു.


"പിശുനൊ ധർമ്മദ്വേഷീ ദേവദ്രവ്യാപഹാരകഃ
മഹാപാതകിസംസർഗ്ഗീ ദേവദ്രവോപജീവകഃ"


മറ്റുള്ളവരെ കുറ്റം പറഞ്ഞു നടക്കുക, ധർമ്മദ്രോഹിആയിരിക്കുക, ദേവസംബന്ധമായ സ്വത്ത് മോഷ്ടിക്കുക അതു കൊണ്ട് ഉപജീവിക്കുക, മഹാപാതകികളുമായി സംസർഗ്ഗം ചെയ്യുക ഇതൊക്കെ എന്റെ സ്വഭാവങ്ങൾ ആയിരുന്നു


"ഗോഘ്നശ്ച ബ്രഹ്മഹാ ചൗരൊ നിത്യം പ്രാണീവധേ രതഃ
നിത്യം നിഷ്ഠുരവക്താ ച പാപീ വേശ്യാപരായണഃ"


പശു, ബ്രാഹ്മണൻ ഇവരെ കൊല്ലുക , മോഷ്ടിക്കുക, ജന്തുക്കളെ കൊല്ലുക, നിഷ്ഠുരമായി സംസാരിക്കുക, വേശ്യാസംസർഗ്ഗം ചെയ്യുക ഇവ എന്റെ എല്ലാ ദിവസത്തെയും ചെയ്തികളായിരുന്നു


"കിഞ്ചിത് കാലെ സ്ഥിതൊ ഹ്യേവമനാദൃത്യ മഹദ്വചഃ
സർവബന്ധുപരിത്യക്തൊ ദുഃഖീ വനമുപാഗമം"


ഇപ്രകാരം മഹത്തുക്കളുടെ വാക്കുകളെ ധിക്കരിച്ചു ജീവിച്ച ഞാൻ എല്ലാ ബന്ധുക്കളാലും കൈവെടിയപ്പെട്ട് വനത്തിൽ എത്തിച്ചേർന്നു.


ഇത് ഞാൻ വായിചു മനസിലാക്കിയ ശൂദ്രഭാവം

ഈ സ്വഭാവം ഉള്ള ആരായാലും, ഏത് തന്തയ്ക്കു പിറന്നാലും അവൻ ശൂദ്രൻ തന്നെയാണ്.

Guduchi - Giloy - Uses, Health Benefits, Dosage, Formulations As Per Ayu...

Giloy ( tinospora Cordifolia (willd.) Miers.by Vaidhraj Acharya Balkrishna


There are many common names for this species in different languages. Telugu: తిప్ప తీగ (Tippa-teega) Tamil: சீந்தில் கொடி (Shindilakodi) Malayalam: ചിറ്റമൃത് (Amruthu, Chittamruthu) Kannada: Amrutha balli, Sinhala: Rasakinda, Hindi: giloe (गिलोय), guruc (गुरुच), gurcha, Gujarati: galac, garo, Sanskrit: Amritavalli (अमृतवल्ली), amrta (अमृत), cinnodbhava (छिन्नोद्भवा), Marathi: Guduchi (गुडूची), gulvel (गुळवेल) Oriya: Guluchi

ശ്രീനാരായണ ഗുരുവും ജാതിയും


ശ്രീനാരായണഗുരുസ്വാമി അവ൪കളെ തിരുവിതാംകൂ൪ ഗവണ്മെന്‍റ് കല്പനപ്രകാരം കോടതി ഹാജരില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നതിനാല്‍ കമ്മീഷ൯ മുഖാന്തിരം മൊഴിവാങ്ങുകയാണു പതിവ്. 

ഒരിക്കല്‍ കമ്മീഷ൯ ജാതി, വയസ്സ് മുതലായവ ആദ്യമായി ചോദിച്ചതിനാല്‍ 

"എന്റെ ജാതി മനുഷ്യജാതിയാണ്" 

എന്നു സ്വാമി പറയുകയും പ്രതിനിധി സവിനയം വീണ്ടും ജാതി വിവരം ആവശ്യപെട്ടിട്ടും 

"ഞാ൯ ജാതിയില് മനുഷ്യ൯ തന്നെ",

എന്ന് ഒന്നുകൂടി ഉറപ്പിച്ചു പറയുകയും അങ്ങനെ കമ്മീഷ൯ എഴുതുകയുമാണ് ചെയ്തത്.

- മൂലൂ൪

Leading Marxist Smokers - പേരുകേട്ട കമ്മ്യൂണിസ്റ്റ്‌ നേതാക്കളും പുകവലിയും

Frank Davis
January 15th, 2010
These days it seems that it is the left which champions smoking bans. I thought I'd see if I could dig up anything about the smoking habits of prominent figures in the Marxist pantheon.

Karl Marx himself was an "excessive" smoker of cigars from his student time until his death. According to Paul Lafargue:
Marx was a heavy smoker. “Capital,” he said to me once, “will not even pay for the cigars I smoked writing it.” But he was still heavier on matches. He so often forgot his pipe or cigar that he emptied an incredible number of boxes of matches in a short time to relight them.

Friedrich Engels, Marx's collaborator, was also a cigar smoker, as he relates in his Letters:
You see, I was painted when I was furious because the cigar would not draw. At that moment I looked so intelligent that the painter [G. W. Feistkorn] implored me to let myself be painted like that. I put aside all the bad cigars and smoked one of the awful things at every sitting. That was the worst torment for me.


Joseph Dietzgen, whom Marx described as the "philosopher of socialism", died at home smoking a cigar. He had taken a stroll in Lincoln Park, and was having a political discussion in a "vivacious and excited" manner about the "imminent collapse of capitalist production". He stopped in mid-sentence with his hand in the air - dead of paralysis of the heart.

Vladimir Lenin is a little ambiguous. In some accounts he was a lifelong non-smoker. But according to Zino Davidoff
At the age of five, Zino and his family fled from the pogroms and reached Geneva in 1911. Here Zino’s father opened a small tobacco shop that rapidly became a popular meeting point for exiled enemies of the tsar.

One of the exiles stuck in the young boy’s memory because he didn’t pay for his cigarettes and his father didn’t dare ask.

“He had a thin face, brilliant eyes, and spoke loudly as he demanded his cardboard-tipped “papirosi” or Russian cigarettes.

His name was Vladimir Ilyich Ulyanov, who left Zurich in a sealed train in 1917 to return to his homeland, later adopting the name Lenin.

He's also reported to have enjoyed Havana cigars: But he's also reported to have quit smoking and become a hand-waving antismoker;

After quitting smoking, Lenin would theatrically open windows whenever a colleague dared to light up.

And

Lenin meanwhile seems to have pioneered the non-smoking train: he forced his fellow Bolsheviks to stub out their cigarettes when they travelled in the Sealed carriages from Switzerland to Russia to lead the revolution.

Stalin: is well known as a pipe smoker, but despite his popular image, was not a pipe smoker. He used the pipe only for effect at conference and public appearances. In private, he chained-smoked cigarettes.

As is confirmed in a Talk with Emil Ludwig in 1931


Ludwig: You are smoking a cigarette. Where is your legendary pipe, Mr. Stalin? You once said that words and legends pass, but deeds remain. Now believe me, there are millions of people abroad who do not know about some of your words and deeds, but who do know about your legendary pipe.


Stalin: I left my pipe at home.

Leon Trotsky smoked for some time, before giving up, as emerges from his autobiography

“Give me a cigarette,” I say to Kamenev. (In those years I still smoked, but only spasmodically.)

Elsewhere, Mao Zedong and Deng Xiaoping were also avid smokers:

Both Mao Zedong and Deng Xiaoping were heavy smokers. Mao reported liked foreign 555 cigarettes but also smoked Chinese-made Zhounghua. He brought in hand rollers from Yunnan to work in a special workshop near the Communist Party headquarters. Big Double Nine was Chiang Kai-shek’s favorite cigarette. Zhou Enlai smoked Zhadan.. Deng favored special Chinese-produced Panda cigarettes made from the tips of tobacco leaves that now sell for up to $100 a pack.

Ho Chi Minh too:


Usually Ho Chi Minh dressed in high-necked white garment, called a cu-nao, and wore open-toed rubber sandals. He was a chain-smoker, especially he loved American-made Salems.

Fidel Castro smoked cigars for much of his life, of course. And so did the asthmatic Ernesto Che Guevara:, who claimed smoking helped his asthma during his rather shorter life.

For Ernesto "Che" Guevara, cigar smoking was not a luxury, but very much a part of the business of revolution, a spiritual complement to lessen the hardships of a life filled with difficulties and dangers.

In his writings, he advised guerrilla fighters to include among the few and precious items to carry in their backpack: .... a canteen with fresh water, basic medicines and tobacco, "because a smoke in times of rest is a great companion to the solitary soldier."

Among the intellectuals, Bertholt Brecht smoked, as well as Jean Paul Sartre, and Simone de Beauvoir. I couldn't find anything about Antonio Gramsci, but since he argued that US Fordism had a stake in supporting purity movements, such as Prohibition and the regulation of smoking and sexuality, it seems unlikely that he supported the prohibition of alcohol or tobacco. His disciple Saul Alinsky:, who wrote Rules for Radicals, was very definitely a smoker


Even Alinsky's everyday habits and gestures are intended to demonstrate the uses of power. Once, while addressing students at an Eastern college in the campus chapel, he lit up a cigarette. The college president rose to tell him that smoking was not allowed, whereupon Alinsky started to leave. "No smoking, no speech," he announced. The embarrassed president at once relented: though having made his point, Alinsky refrained from smoking.

And

Alinsky would not have appealed to the Methodism in Hillary [Clinton]‘s personality. He was much too profane, cursing a blue streak, smoking non-stop, and insulting many people who were as earnest as she was.

Herbert Marcuse, author of One-dimensional Man, smoked cigars. Jacques Derrida preferred pipes.

Noam Chomsky, by contrast, would appear to accept every single thing that's ever been said against tobacco, given that he wrote:

The toll of tobacco use, including "passive smokers" who are seriously affected though they do not use tobacco themselves, is truly fearsome, overwhelming the lethal effects of other dangerous substances.
 

And even regards just about every other drug as less dangerous than tobacco:

So, for example, smoking is far more destructive than drugs by orders of magnitude.

So, where are we? It appears that, apart from Lenin, just about all the major figures in the Marxist pantheon were smokers. And even Lenin is a bit uncertain.

Modern enviro-Marxists would appear to have broken with Marx and Engels and Stalin and most of the rest of the classical Marxists in respect of smoking. What would Marx have made of his modern descendants? Most likely he'd have said: "I am not an antismoking Marxist."

Much the same goes for the Old Labour left in Britain. Prime Minister Clement Attlee was a pipe smoker. As was PM Harold Wilson. And Tony Benn. And Manny Shinwell. And many more. The modern UK antismoking left are a breed apart from both their Old Labour forebears and the Marxist revolutionaries before them.

ശ്രീചട്ടമ്പിസ്വാമിതിരുവടികളും ശ്രീനാരായണഗുരുപാദരും-മഹാഗുരുക്കന്മാരെ ദുഷിച്ച ജാതിക്കണ്ണ്‍കൊണ്ട് കാണുന്ന നരാധമന്മാർ ഇത് വായിക്കരുത്.


മഹാഗുരുക്കന്മാരെ ദുഷിച്ച ജാതിക്കണ്ണ്‍കൊണ്ട് കാണുന്ന നരാധമന്മാർ ഇത് വായിക്കരുത്.


ശ്രീചട്ടമ്പിസ്വാമിതിരുവടികളുടെ പ്രഥമശിഷ്യന്‍ ശ്രീനാരായണഗുരുസ്വാമികളായിരുന്നു. ശ്രീചട്ടമ്പിസ്വാമിതിരുവടികളെ നാരായണഗുരുസ്വാമികള്‍ ആദ്യമായി കാണുന്നത് 1058-ാമാണ്ടാണ്.

തിരുവനന്തപുരത്ത് പരേതനായ കല്ലുവീട്ടില്‍ ശ്രീമാന്‍ കേശവപിള്ള ഓവര്‍സീയര്‍ (എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കല്ലുവീട്ടില്‍ മി.ഗോവിന്ദപിള്ളയുടെ അച്ഛന്‍) അവര്‍കളോടുകൂടി ശ്രീ ചട്ടമ്പിസ്വാമിതിരുവടികള്‍ അന്ന് വാമനപുരത്തു വിശ്രമിക്കുകയായിരുന്നു. ശ്രീ കേശവപിള്ള ഓവര്‍സീയര്‍ അവര്‍കള്‍ സ്വാമിപാദങ്ങളുടെ ഒരു വിസോദര്യസഹോദരനായിരുന്നതുകൊണ്ടും ബോംബെ, കല്‍ക്കട്ട മുതലായ സ്ഥലങ്ങളില്‍നിന്ന് അവിടുന്ന് ആവശ്യപ്പെടുന്ന പുസ്തകങ്ങള്‍ വരുത്തിക്കൊടുത്തും മറ്റും വേണ്ട സഹായങ്ങള്‍ നിരന്തരമായി ചെയ്തിരുന്നതുകൊണ്ടും അവരൊന്നിച്ചുള്ള താമസം കുറെക്കാലം തുടര്‍ന്നുകൊണ്ടേയിരുന്നു. അവിടെ അടുത്തുള്ള 'അണിയൂര്‍' ക്ഷേത്രത്തില്‍ പോയി മിക്കവാറും സമയങ്ങളില്‍ സ്വാമികള്‍ ഏകാന്തമായി കഴിച്ചൂകൂട്ടുന്ന പതിവുമുണ്ടായിരുന്നു.

അക്കാലത്തു നാരായണഗുരുസ്വാമികളാകട്ടെ തീവ്രവൈരാഗ്യത്തോടുകൂടി ഒരു മുമുക്ഷുവിന്റെ നിലയില്‍ മനസ്സിനുയാതൊരു സ്വസ്ഥതയുമില്ലാതെ അലഞ്ഞു തിരിയുകയായിരുന്നു. അന്നൊരിക്കല്‍ കഴക്കൂട്ടത്ത് ഒരു സഞ്ചാരിയായ പരദേശബ്രാഹ്മണന്‍ വന്നിരുന്നു. യോഗവേദാന്തശാസ്ത്രങ്ങളില്‍ വളരെ വിദ്വാനായിരുന്ന അദ്ദേഹത്തെക്കണ്ട് തന്റെ അദ്ധ്യാത്മജിജ്ഞാസയ്ക്കു ശമനം വരുത്താമെന്നു കരുതി നാരായണഗുരുസ്വാമികള്‍ അവിടെ എത്തുകയും തന്റെ ആഗ്രഹം അറിയിക്കുകയും ചെയ്തു. എന്നാല്‍ യാഥാസ്തിതികനായ ആ ബ്രാഹ്മണന്‍ 'നീയാരാണെന്നു നിനക്കറിയാമോ? രാമനാമം ജപിക്കാനല്ലാതെ വേദവേദാന്താദിരഹസ്യങ്ങളറിയുവാന്‍ നിനക്കധികാരമുണ്ടോ? എന്നും മറ്റുമുള്ള അധിക്ഷേപവചനങ്ങള്‍കൊണ്ടു നാരായണഗുരുസ്വാമികളെ ഭഗ്നാശനാക്കി. ജന്മനാ സാത്ത്വികനും ഋജൂബുദ്ധിയുമായിരുന്ന നാരായണഗുരുസ്വാമികള്‍ക്ക് അതേറ്റവും സങ്കടകരമായിത്തീര്‍ന്നു. ഈ വിവരം തന്റെ അയല്‍പക്കക്കാരനും ഒരു ക്ലാസിഫയരുമായിരുന്ന ചെമ്പഴന്തി, പൊടിപ്പറമ്പില്‍ നാരായണപിള്ള എന്ന മാന്യനെ (റി: ആയുര്‍വ്വേദകാളേജു പ്രിന്‍സിപ്പാള്‍ ഡാ: കെ.ജി.ഗോപാലപിള്ള അവര്‍കളുടെ അച്ഛന്റെ അമ്മാവന്‍) നാരായണഗുരുസ്വാമികള്‍ അറിയിച്ചു. അദ്ദേഹത്തോടു വളരെ സ്‌നേഹമുണ്ടായിരുന്ന മി.നാരായണപിള്ള ഈ വിവരം കേട്ട്, 'കൂട്ടാക്കേണ്ട. തക്കതായ ഒരു മഹാനെ ഞാന്‍ കാണിച്ചുതരാം' എന്നുപറഞ്ഞ് അദ്ദേഹത്തെ കൂട്ടിക്കൊണ്ട് ശ്രീചട്ടമ്പിസ്വാമിതിരുവടികളെക്കാണാന്‍ അണിയൂര്‍ ക്ഷേത്രത്തിലേക്കു പുറപ്പെട്ടു. മി: നാരായണപിള്ള മുമ്പുതന്നെ ചട്ടമ്പിസ്വാമിതിരുവടികളുടെ ഒരു ആശ്രിതനായിരുന്നു. ആ ക്ഷേത്രത്തിന്റെ തെക്കേ പുരയിടത്തില്‍ നാരായണഗുരുസ്വാമികളെ നിറുത്തിയിട്ട് മി. നാരായണപിള്ളക്ഷേത്രത്തില്‍ ചെന്ന് സ്വാമിതിരുവടികളെ വിവരമറിയിക്കയാല്‍ അവിടുന്ന് പുറത്തിറങ്ങിവന്നു നാരായണഗുരുസ്വാമികളെ കണ്ടു. അന്ന് പരമഭക്തനായിരുന്ന നാരായണഗുരുസ്വാമികളെക്കണ്ട മാത്രയില്‍ത്തന്നെ അദ്ദേഹം ഒരു ഉത്തമാധികാരിയാണെന്നു സ്വാമിതിരുവടികള്‍ തീരുമാനിച്ചു. കുശലപ്രശ്‌നങ്ങള്‍ക്കു ശേഷം സ്വാമിതിരുവടികള്‍, അവരൊന്നിച്ച് മി: കേശവപിള്ള ഓവര്‍സീയര്‍ താമസിക്കുന്ന സ്ഥലത്തുപോയി കുറച്ചുദിവസം അവിടെ കഴിച്ചൂകൂട്ടി. അക്കാലത്ത് ശ്രീ ചട്ടമ്പിസ്വാമികളുടെ മാഹാത്മ്യം ഏതാണ്ടറിയുവാന്‍ കഴിഞ്ഞ ശ്രീ നാരായണഗുരുസ്വാമികള്‍ അദ്ദേഹത്തെ ഗുരുവായി വരിച്ചു. അതിനുശേഷം നാരായണഗുരുസ്വാമികള്‍ സ്വഭവനത്തിലേക്കു പോയിട്ട് ഒരു മാസം കഴിഞ്ഞാണ് വീണ്ടും സ്വാമിതിരുവടികളുടെ സന്നിധിയില്‍വന്നത്. അതു വീട്ടില്‍നിന്നു സന്ന്യാസത്തിനു വേണ്ടിയുള്ള യാത്രയായിരുന്നു. അതുമുതല്‍ അവര്‍ ഒരുമിച്ചു തന്നെ ആയിരുന്നു കഴിച്ചുകൂട്ടിയത്.

അങ്ങനെ കഴിഞ്ഞുവരവെ ഒരു ദിവസം സന്ധ്യയോടുകൂടി സ്വാമിതിരുവടികള്‍ നാരായണഗുരുസ്വാമിയുമൊന്നിച്ച് അണിയൂര്‍ ക്ഷേത്രനടയില്‍നിന്ന് ഒരു യാത്ര പുറപ്പെട്ടു. അഞ്ചാറു മൈല്‍ ദൂരം ചെന്നപ്പോള്‍ തിരിഞ്ഞുനിന്ന് ഇങ്ങനെ പറഞ്ഞു. 'ഓ! എന്റെ ഒരു പൊതിക്കെട്ട് അവിടെ എവിടെയോവച്ച് മറന്നുപോയല്ലോ, അതത്യാവശ്യമായി കയ്യിലിരിക്കേണ്ടതായിരുന്നു. തിരിച്ചുപോയി എടുത്തുകൊണ്ടുവരാമെന്നുവച്ചാല്‍ വളരെ ദൂരവുമായിപ്പോയി. നടക്കുവാന്‍ മടിയും തോന്നുന്നു.' ഇതുകേട്ട ഉടന്‍തന്നെ 'അതു വച്ചിരിക്കുന്ന സ്ഥലം പറഞ്ഞുതന്നാല്‍ ഇപ്പോള്‍ത്തന്നെ പോയി എടുത്തുകൊണ്ടുവരാം. യാതൊരു വിഷമവുമില്ല. ഇവിടെയിരുന്നു വിശ്രമിച്ചുകൊണ്ടാല്‍ മതി.' എന്നു നാരായണഗുരുസ്വാമികള്‍ പറഞ്ഞു. 'വെളിച്ചവുമില്ല. കൂരിരുട്ടുമാണല്ലൊ', എന്നായി സ്വാമിതിരുവടികള്‍. അതൊന്നും സാരമില്ല. ഇപ്പോള്‍തന്നെ കൊണ്ടുവരാം' എന്നുപറഞ്ഞ് പൊതിക്കെട്ടുവച്ചിരുന്ന സ്ഥലം ഏതാണ്ടൊന്നു ചോദിച്ചുമനസ്സിലാക്കി നാരായണഗുരുസ്വാമികള്‍ യാത്രയായിക്കഴിഞ്ഞു. കുറച്ചുദൂരം ചെന്നപ്പോള്‍ അദ്ദേഹത്തെ സ്വാമിതിരുവടികള്‍ തിരികെ വിളിച്ച് 'പോകേണ്ട, നാം ഉദ്ദേശിച്ച സ്ഥലത്തേക്കുതന്നെ പോകാം' എന്നുപറഞ്ഞ് അവര്‍ ഒരുമിച്ച് മുന്നോട്ടുതന്നെ യാത്രയായി. ആയിടയ്ക്കു സ്വാമിതിരുവടികളുടെ അടുക്കല്‍ നാരായണഗുരുസ്വാമികള്‍ ഉപദേശത്തിനുവേണ്ടി നിര്‍ബ്ബന്ധിച്ചുകൊണ്ടിരിക്കുകയായിരുന്നു. ശിഷ്യത്വം സ്വീകരിക്കാന്‍ ഒരുങ്ങുന്ന ആളിനെ ഒന്നു പരീക്ഷിക്കാനായിരുന്നു സ്വാമികള്‍ ആ പൊതിയുടെ കാര്യം പറഞ്ഞത്. നാരായണഗുരുസ്വാമികള്‍ ആ പരീക്ഷയില്‍ വിജയിയായി. അദ്ദേഹം ധീരനും ഉപദേശാര്‍ഹനുമാണെന്നു സ്വാമികള്‍ക്കു മനസ്സിലായി.

പിന്നേയും അവര്‍ ഒന്നിച്ചുതന്നെ കഴിഞ്ഞുവന്നു. അതിനിടയ്ക്ക് ഒരു വെളുത്ത ഷഷ്ഠിദിവസം സന്ധ്യ കഴിഞ്ഞ് വാമനപുരം ആറ്റുകരയിലുള്ള ഒരു മണല്‍തിട്ടയില്‍വച്ച് ബാലാസുബ്രഹ്മണ്യമെന്നു സുപ്രസിദ്ധമായിട്ടുള്ള ചതുര്‍ദ്ദശാക്ഷരിമന്ത്രം നാരായണഗുരുസ്വാമികള്‍ക്ക് സ്വാമിതിരുവടികള്‍ ഉപദേശിച്ചുകൊടുത്തു. അതിനുശേഷം നാരായണഗുരുസ്വാമികള്‍ തുടര്‍ച്ചയായി വളരെനാള്‍, സ്വാമിതിരുവടികളോടുകൂടി ശുശ്രൂഷാതല്പരനായി വാമനപുരം, തിരുവനന്തപുരം മുതലായ സ്ഥലങ്ങളില്‍ സഞ്ചരിച്ചിരുന്നു.

അക്കാലത്താണ് നാരായണഗുരുസ്വാമികളെ യോഗവേദാന്താദികള്‍, സ്വാമിതിരുവടികള്‍ പരിശീലിപ്പിച്ചത്. ഖേചരി മുതലായ യോഗമുദ്രകളും തമിഴിലും സംസ്‌കൃതത്തിലുമുള്ള വേദാന്തശാസ്ത്രങ്ങളും മഹാബുദ്ധിമാനായ നാരായണഗുരുസ്വാമികള്‍ വളരെ വേഗത്തില്‍ ഗ്രഹിച്ചു. സത്താസാമാന്യബോധത്തില്‍ ആ ഗുരുശിഷ്യന്മാര്‍ക്ക് അനുഭവസാമ്യം സിദ്ധിച്ചതോടുകൂടി സ്വാമിതിരുവടികള്‍ നാരായണഗുരുസ്വാമികളെ തുല്യനിലയില്‍ തന്നെ കരുതിയിരുന്നു. പ്രായത്തിലും അവര്‍ക്ക് വലിയ അന്തരമുണ്ടായിരുന്നില്ല. അന്ന് അവര്‍ രണ്ടുപേരും ഒന്നിച്ച് പല ഗ്രന്ഥപ്പുരകളിലും പോയി പുതിയ പുതിയ ഗ്രന്ഥങ്ങള്‍ എടുത്തു പരിശോധിച്ചുകൊണ്ടിരുന്നു. കൂടാതെ സ്വാമി തിരുവടികള്‍ ഗീതം, വാദ്യം മുതലായ അന്യകലകളില്‍ക്കൂടി പ്രാവീണ്യം സമ്പാദിച്ചു. എന്നാല്‍ നാരായണഗുരുസ്വാമികള്‍ക്ക് അതുകളില്‍ രസബോധമുണ്ടായിരുന്നെങ്കിലും, പരിശീലനവാസനയോ പരിശ്രമമോ ഉണ്ടായിരുന്നില്ല.

അക്കാലത്ത് അവര്‍ രാപകലൊഴിവില്ലാതെ മരുത്വാമല മുതലായ വനപ്രദേശങ്ങളിലും മറ്റും സഞ്ചരിക്കാറുണ്ടായിരുന്നു. ഒരു ദിവസം നെയ്യാറ്റിന്റെ തീരത്തെത്തി. നല്ല വേനല്‍ക്കാലമായിരുന്നതിനാലും ചന്ദ്രികയുള്ള രാത്രിയായിരുന്നതുകൊണ്ടും ആ മണല്‍പ്പുറംവഴി മേല്‌പോട്ട് ഒരു യാത്രചെയ്യാമെന്ന് അവര്‍ തീരുമാനിച്ച് ഇടയ്ക്കിടയ്ക്കു വിശ്രമിച്ചും നടന്നും കിടന്നും നേരം വെളുത്തപ്പോഴേയ്ക്ക് ഒരു അരുവിസ്ഥലത്ത് ചെന്നുചേര്‍ന്നു. അവിടെ സ്‌നാനാദികള്‍ കഴിച്ച് മലമുകളിലുള്ള ഒരു നല്ല ശിലാതലത്തില്‍ ഇരുന്നു വിശ്രമിച്ചു. തലേദിവസത്തെ നടപ്പും ഉറക്കമിളപ്പും അവരെ വളരെ ക്ഷീണിപ്പിച്ചിരുന്നു. അടുക്കലെങ്ങും ജനവാസമില്ലാതിരുന്നതിനാല്‍ ഭക്ഷണസാധനങ്ങള്‍ കിട്ടുവാനും സൗകര്യമുണ്ടായിരുന്നില്ല. രണ്ടുപേര്‍ക്കും നല്ലതുപോലെ വിശന്നു. ഏകദേശം പകല്‍ 11 മണി സമയമായതോടുകൂടെ സ്വാമിതിരുവടികളെ അവിടെയിരുത്തിയിട്ടു നാരായണഗുരുസ്വാമികള്‍ അവിടെനിന്നും പോയി അകലെ എവിടെയോനിന്നു കുറെ ഭക്ഷണപദാര്‍ത്ഥങ്ങളും കൊണ്ട് രണ്ടുമണിക്കുശേഷം തിരിയെവന്ന് ആ ഭക്ഷണസാധനങ്ങള്‍ മുഴുവന്‍ സ്വാമിതിരുവടികളുടെ സന്നിധിയില്‍ സമര്‍പ്പിച്ചു. അപ്പോള്‍ ധീരനായിരുന്ന നാരായണഗുരുസ്വാമികളുടെ നേത്രങ്ങളില്‍നിന്നു ധാരധാരയായി കണ്ണുനീര്‍ പൊഴിയുന്നുണ്ടായിരുന്നു. കരുണാശീതളസ്വാന്തനായ സ്വാമിതിരുവടികള്‍ ആ കണ്ണുനീരിനുള്ള കാരണം ചോദിച്ചപ്പോള്‍ 'അവിടുന്ന് ഇത്രയും സമയം വിശന്നിരിക്കേണ്ടിവന്നല്ലോ, എന്നു വിചാരിച്ചാണ്' എന്നു നാരായണഗുരുസ്വാമികള്‍ മറുപടി പറഞ്ഞു. ഈ സംഭവത്തെ അനുസ്മരിച്ചുകൊണ്ട്, വിനോദപ്രിയനായിരുന്ന പരമഗുരുപാദര്‍ നാരായണഗുരുസ്വാമികള്‍ ഇരിക്കുന്ന സദസ്സുകളില്‍ പല നേരമ്പോക്കുകളും പറയുമായിരുന്നു.

അന്ന് ആ ഭക്ഷണം അവര്‍ രണ്ടുപേരും തൃപ്തികരമായിക്കഴിച്ച് അവിടെത്തന്നെ വിശ്രമിച്ചു. അങ്ങിനെ ഒന്നുരണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ആ സ്ഥലത്തിന്റെ നാതിദൂരപരിസരങ്ങളില്‍ പാര്‍ത്തിരുന്ന കുറെ ഈഴവരും മറ്റും അവിടെവന്ന് ആ മഹാത്മാക്കളെ സന്ദര്‍ശിച്ചു. ഇവര്‍ അമാനുഷപ്രഭാവരായ രണ്ടു യതീശ്വരന്മാരാണെന്നു മനസ്സിലാക്കിയ ആ ഭക്തന്മാര്‍ അവര്‍ക്കു വിശ്രമിക്കാന്‍ യോഗ്യമായ പര്‍ണ്ണശാലയും മറ്റു സൗകര്യങ്ങളും അവിടെ ഉണ്ടാക്കിക്കൊടുത്തു. അതിനെത്തുടര്‍ന്നു മൂന്നുമാസക്കാലത്തോളം അവര്‍ രണ്ടുപേരും ആ സ്ഥലത്തുതന്നെ കഴിച്ചൂകൂട്ടി. ഈ വിവരം നാടൊട്ടുക്കു പരക്കുകയാല്‍ നാട്ടിന്റെ നാനാഭാഗങ്ങളില്‍നിന്നും അനവധി ഭക്തന്മാര്‍വന്ന് ആ പരിപൂതചരണന്മാരുടെ അനുഗ്രഹം വാങ്ങിക്കൊണ്ടിരുന്നു. ബ്രഹ്മവിദ്വരന്മാരായ ആ പൂജ്യപാദന്മാരുടെ വിശ്രമസങ്കേതമായിരുന്ന ആ സ്ഥലമാണ് സുപ്രസിദ്ധമായ അരുവിപ്പുറം. അന്നായിരുന്നു സ്വാമിതിരുവടികള്‍ നാരായണഗുരുസ്വാമികളെ ഈഴവസമുദായോന്നമനത്തിനൂകൂടി പ്രേരിപ്പിച്ചത്. ആ വിഷയത്തെപ്പറ്റി കരുവാ കൃഷ്ണനാശാന്‍ അവര്‍കള്‍ ഇങ്ങനെ പറയുന്നു. 'ഈഴവരുടെ വംശത്തിനു എന്തെങ്കിലും ഉയര്‍ച്ച ഉണ്ടാക്കുവാനായി ശ്രമിക്കുന്നതിനു നാരായണഗുരുസ്വാമികളെ പ്രേരിപ്പിച്ച മഹാപുരുഷന്‍ ശ്രീ ചട്ടമ്പിസ്വാമിതിരുവടികളാണ്. അത് ഈഴവര്‍ മറക്കത്തക്കതല്ല, നാരായണഗുരുവിനെ ക്ഷേത്രപ്രതിഷ്ഠ നിര്‍വ്വഹിക്കാന്‍ പഠിപ്പിച്ചതു ചട്ടമ്പിസ്വാമികളാണ്. അരുവിപ്പുറത്ത് നാരായണഗുരു ആദ്യമുണ്ടാക്കിയ ക്ഷേത്രത്തില്‍ ശിവലിംഗപ്രതിഷ്ഠ നടത്തിയിരിക്കുന്നത് ചട്ടമ്പിസ്വാമികള്‍ കുറേക്കാലം വിശ്രമിച്ച സ്ഥലത്താണ്. അവിടെയൊരു അമ്പലമുണ്ടാക്കണമെന്നു പറഞ്ഞു പ്രതിഷ്ഠിക്കാനുള്ള സ്ഥാനം കാണിച്ചുകൊടുത്തതുപോലും ചട്ടമ്പിസ്വാമികളായിരുന്നു എന്ന് എനിക്കു നല്ലതുപോലെയറിയാം.'[2] ഇതില്‍നിന്നും ഈഴവസമുദായോദ്ധാരണത്തിനു സ്വാമി തിരുവടികള്‍ക്ക് എത്രമാത്രം താല്പര്യമുണ്ടായിരുന്നു എന്ന് ഊഹിക്കാമല്ലൊ.

അങ്ങനെ അരുവിപ്പുറത്തു വിശ്രമിച്ചുവരവെ ഓവര്‍സീയര്‍ ശ്രീ കേശവപിള്ള അവര്‍കളുടെ ആളുകള്‍ അന്വേഷിച്ചുവന്നു സ്വാമിതിരുവടികളെ തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുപോയി. നാരായണഗുരുസ്വാമികളും അനുഗമിക്കാന്‍ തയ്യാറായി. എന്നാല്‍ അവരെ ഉപചരിച്ചുകൊണ്ടിരുന്ന ഭക്തന്മാര്‍ക്ക് അതു വളരെ സങ്കടകരമായി തോന്നുകയാല്‍ 'നാരായണന്‍ ഇവിടെ താമസിക്കും. ഞാന്‍ ഒരു മാസം കഴിഞ്ഞു തിരിയെവരാം' എന്നുപറഞ്ഞിട്ടായിരുന്നു സ്വാമിതിരുവടികള്‍ പിരിഞ്ഞത്. നാരായണഗുരുസ്വാമികള്‍ ബ്രഹ്മജ്ഞാനത്താല്‍ നിര്‍മ്മമനായിരുന്നെങ്കിലും തന്റെ ഗുരുനാഥന്റെ വേര്‍പാട് അദ്ദേഹത്തിനു വളരെ ക്ലേശകരമായിരുന്നു.

പരുമഗുരുപാദരാകട്ടെ തിരുവനന്തപുരത്തു ചെന്നപ്പോള്‍, കേശവപിള്ള ഓവര്‍സിയരവര്‍കള്‍ക്കു മൂവാറ്റുപുഴയ്ക്കു സ്ഥലംമാറ്റമാണെന്നും, അദ്ദേഹത്തോടൊന്നിച്ചു സ്വാമിതിരുവടികളും അങ്ങോട്ടു ചെല്ലണമെന്നു നിര്‍ബന്ധമായിരിക്കുന്നു എന്നും അവിടുത്തേക്കറിയാന്‍ കഴിഞ്ഞു. അങ്ങനെ അവരെല്ലാം ഒന്നിച്ച് തിരുവടികള്‍ മൂവാറ്റുപുഴയ്ക്കുതന്നെ പോയി. കുറച്ചുകഴിഞ്ഞു ശ്രീനാരായണഗുരുസ്വാമികള്‍ അരുവിപ്പുറത്തുനിന്ന് കാല്‍നടയായി മൂവാറ്റുപുഴവന്നു, സ്വാമിതിരുവടികളെ സന്ദര്‍ശിച്ചു. അവര്‍ ഒരുമിച്ചു മൂവാറ്റുപുഴ, ആലുവാ, പറവൂര്‍ മുതലായ സ്ഥലങ്ങളില്‍ കുറച്ചുനാള്‍ വിശ്രമിച്ചു. അന്നാണ് വടക്കന്‍ തിരുവിതാംകൂറിലെ ഈഴവപ്രമാണികള്‍ക്കു നാരായണഗുരുവിനെ പരിചയപ്പെടുവാന്‍ കഴിഞ്ഞത്. ശ്രീ ചട്ടമ്പിസ്വാമിപാദങ്ങള്‍ക്കു തെക്കന്‍ തിരുവിതാംകൂറിലും പല ശിഷ്യന്മാരും ഉണ്ടായിരുന്നു. ശ്രീ പെരുംനെല്ലി കൃഷ്ണന്‍വൈദ്യന്‍, ശ്രീ വെളുത്തേരി കേശവന്‍ വൈദ്യന്‍ മുതലായ പ്രസിദ്ധന്മാര്‍ അക്കൂട്ടത്തില്‍പ്പെട്ടവരാണ്. അന്നത്തെ കാലത്തു തീണ്ടലുള്ളവരെന്നു ഗണിക്കപ്പെട്ടിരുന്നവരുടെ ഗൃഹങ്ങളില്‍നിന്നു ഭക്ഷണം കഴിക്കുന്നതിനു സ്വാമിതിരുവടികള്‍ക്കു യാതൊരു മടിയുമില്ലായിരുന്നു എന്നുള്ളത് അവിടുത്തെ സമബുദ്ധിയെയാണ് പ്രഖ്യാപനം ചെയ്യുന്നത്.

ഇത്രയും പ്രസ്താവിച്ചതില്‍നിന്നു നാരായണഗുരുസ്വാമികളുടെ ആദ്ധ്യാത്മികമായ സകല ഉല്‍ക്കര്‍ഷത്തിനും കാരണഭൂതനായിരുന്നതു പരമഭട്ടാര ശ്രീ ചട്ടമ്പിസ്വാമിതിരുവടികളാണെന്നും, നാരായണഗുരുസ്വാമികളുടെ സന്ന്യാസപരമ്പര ചട്ടമ്പിസ്വാമി തിരുവടികളില്‍നിന്നുണ്ടായതാണെന്നും വ്യക്തമായല്ലൊ.

എന്നാല്‍ നാരായണഗുരുസ്വാമികളുടെ ഗുരു, ശ്രീ ചട്ടമ്പിസ്വാമിതിരുവടികളല്ലെന്നു സ്ഥാപിക്കാന്‍ ചിലര്‍ ശ്രമിച്ചുവരുന്നതായിക്കാണുന്നു. അത് അടിസ്ഥാനരഹിതമായ ശ്രമമാണെന്നുള്ളതിന് ഗുരുശിഷ്യന്മാരായ അവര്‍രണ്ടുപേരുടെയും വാക്കുകള്‍തന്നെ പ്രമാണങ്ങളാണ്. ബ്രഹ്മശ്രീ നീലകണ്ഠതീര്‍ത്ഥപാദസ്വാമികള്‍ എഴുതിയിട്ടുള്ള 'ദേവാര്‍ച്ചപദ്ധതി' എന്ന ഗ്രന്ഥത്തിനു 10.04.1092 ല്‍ ആലുവയില്‍വെച്ച് ശ്രീചട്ടമ്പിസ്വാമിതിരുവടികള്‍ ഒരു ഉപോദ്ഘാതം എഴുതിയിട്ടുണ്ട്. അതില്‍ യോഗജ്ഞാനപാരംഗതയ്ക്ക് യോഗജ്ഞാനപ്രമേയങ്ങളെ സമ്പ്രദായരീത്യാ ഗ്രഹിക്കയും പരിശീലിക്കയും ചെയ്ത് ആരൂഢപദത്തിലെത്തുന്നതിന് അനേകസംവത്സരക്കാലം എന്നോടുകൂടി വസിച്ചിട്ടുള്ള എന്റെ പ്രഥമശിഷ്യന്‍ നാരായണഗുരു എന്നുപറയുന്ന ആള്‍ ആ സമുദായത്തിന്റെ അഭ്യുത്ഥാനത്തിനായി അവരുടെ ഇടയില്‍ ദേവാര്‍ച്ചാദിയെ പുരസ്‌കരിച്ചു ബഹുവിധകാര്യങ്ങളില്‍ സ്വാതന്ത്ര്യമുണ്ടാക്കിയതുപോലെ മറ്റൊരു സമുദായത്തിനു സ്വയം കൃതാനര്‍ത്ഥനിലയില്‍ വന്നുകൂടിയ അന്യേച്ഛാധീനവൃത്തിയെ നിഷ്‌കാസനം ചെയ്യുവാന്‍ ദ്വിതീയശിഷ്യന്‍ (ശ്രീനീലകണ്ഠതീര്‍ത്ഥപാദസ്വാമികള്‍) ഇങ്ങനെ ഗ്രന്ഥകരണാദിയില്‍ പ്രവര്‍ത്തിക്കുന്നത് ഗൗണാത്മതാദ്ധ്യാസദൃഷ്ട്യാ ചാരിതാര്‍ത്ഥ്യജനകമായിരിക്കുന്നു എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. അതുപോലെതന്നെ, സ്വാമിതിരുവടികള്‍ 'മോക്ഷപ്രദീപഖണ്ഡനം' എഴുതാന്‍ തുടങ്ങിയപ്പോള്‍, 'അവിടുന്ന് ആ ഗ്രന്ഥമെഴുതരുതേ!' എന്നു കാണിച്ച് ആലത്തൂര്‍ ശിവയോഗിയുടെ ശിഷ്യന്മാരായ തെക്കേടത്തു രാമന്‍പിള്ള മുതലായ മാന്യന്മാര്‍ കടുത്തുരുത്തിയില്‍നിന്ന് 26.01.1090 ല്‍ ഒരു എഴുത്തയച്ചിരുന്നു. [3]അതില്‍, 'അവിടുത്തെ ശ്രമങ്ങള്‍ക്കൊന്നിനും മോക്ഷപ്രദീപമാകട്ടെ അതിന്റെ കര്‍ത്താവാകട്ടെ എതിരായി നില്‍ക്കുന്നില്ല. ഈ സ്ഥിതിക്ക് അവിടുന്ന് മോക്ഷപ്രദീപത്തെ എതിര്‍ക്കുന്നതിന് എന്തു ന്യായയുക്തതയാണുള്ളത്? നാരായണഗുരുസ്വാമിയുടെ ക്ഷേത്രസ്ഥാപനങ്ങള്‍ക്ക് ചില തടസ്സങ്ങള്‍ ഉണ്ടാക്കുന്നതിനൊരുമ്പെട്ടിരുന്ന ചില ഈഴവര്‍ക്ക് മോക്ഷപ്രദീപം ഒരു സഹായമായി ഭവിച്ചിരിക്കാം. അതിനിടയ്ക്ക് അവിടുന്നെന്തിനു ചാടിവീഴുന്നു? നാരായണഗുരുസ്വാമിതന്നെ നേരിടട്ടെ! വാദിക്കട്ടെ! ജയിക്കട്ടെ! അഥവാ തോല്ക്കട്ടെ! നാരായണഗുരുസ്വാമി, അവിടുത്തെ ആശ്രിതനോ ശിഷ്യനോ സഹപാഠിയോ ആയിരിക്കാം. ആയിരിക്കട്ടെ! അവിടുത്തോടു വല്ലസംശയം ചോദിച്ചാല്‍ പറഞ്ഞുകൊടുക്കണം. അല്ലാതെ നാരായണഗുരുസ്വാമിയെ അവിടുന്നു മാറ്റിനിറുത്തിയിട്ട് അവിടുന്നു നേരിടണമോ?' എന്നു ചോദിച്ചിട്ടുള്ളതിന് ശ്രീചട്ടമ്പിസ്വാമിതിരുവടികള്‍ അയച്ച മറുപടിയില്‍ ഇങ്ങനെ കാണുന്നു; [4]ഞാനും, മുമ്പ് യോഗജ്ഞാനവിഷയങ്ങളില്‍ എന്റെ ശിഷ്യനായിരുന്നതുകൊണ്ടു നാരായണഗുരു സ്വാമിയെന്ന ആളും, ഈഴവരില്‍ ചിലരും തങ്ങളില്‍ പഴയ പരിചയക്കാരാണ്. അവര്‍ സ്വജനക്ഷേമാര്‍ത്ഥം ക്ഷേത്രപ്രതിഷ്ഠ മുതലായവ നടത്തുന്നതായി കേള്‍വി ഉണ്ട്. ടി ആളിന് (നാരായണഗുരു സ്വാമികള്‍ക്ക്) മതവാദത്തിനിറങ്ങേണമെന്നു തോന്നുന്ന കാലത്ത് അതിലേക്കായിട്ടു മറ്റൊരുത്തരുടെ സഹായമോ ഉപദേശമോ വേണ്ടതായി വരുമെന്നു തോന്നുന്നില്ല.'

നാരായണഗുരുസ്വാമികളുടെ ജീവിതകാലത്തുതന്നെ സ്വാമിതിരുവടികള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഈ രണ്ടു പ്രസ്താവനകളില്‍നിന്നും അവിടുത്തെ സുസമ്മതനായ ഒരു ശിഷ്യപ്രധാനനാണ് നാരായണഗുരുസ്വാമികളെന്നു സിദ്ധിക്കുന്നു.

ഇതുപോലെ തന്നെ ശ്രീനാരായണഗുരുസ്വാമികള്‍ നവമഞ്ജരികാസ്‌തോത്രത്തില്‍ തന്റെ ഗുരുനാഥനായ ചട്ടമ്പിസ്വാമിതിരുവടികളെ സ്മരിച്ചുകാണുന്നു. അതിങ്ങനെയാണ്.

'ശിശുനാമഗുരോരാജ്ഞാം
കരോമിശിരസാവഹന്‍
'നവമഞ്ജരികാം' ശുദ്ധീ-
കര്‍ത്തുമര്‍ഹന്തികോവിദാഃ'

ഇതിലെ 'ശിശുനാമ' പദം 'കുഞ്ഞന്‍' എന്ന പദത്തിന്റെ സംസ്‌കൃതരൂപമാണ്. ശ്രീ നീലകണ്ഠതീര്‍ത്ഥപാദസ്വാമികളുടെ 'അദൈ്വതപാരിജാതം' എന്ന സംസ്‌കൃത ഗ്രന്ഥത്തില്‍ 'ശിശുനാമമുനേഃ പദാരണീം.......' എന്നു തുടങ്ങിയ പദ്യവും അദ്ദേഹത്തിന്റെ 'ശിശുഭഗവത്പഞ്ചകം' എന്ന സ്‌തോത്രവും ഇതിനു തെളിവാണ്.

എന്നാല്‍ ഇക്കൊല്ലം വര്‍ക്കലനിന്ന് 'ശ്രീനാരായണധര്‍മ്മപ്രചരണസഭ'ക്കാര്‍ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള 'ഗുരുതിരുനാള്‍സോവനീര്‍' എന്ന പുസ്തകത്തില്‍ ശ്രീ ചട്ടമ്പിസ്വാമിതിരുവടികള്‍ ശ്രീനാരായണഗുരുസ്വാമികളുടെ സതീര്‍ത്ഥ്യനാണെന്ന് 'ശിശുനാമ' ഗുരുപദംകൊണ്ടു സ്ഥാപിക്കാന്‍ വളരെ പണിപ്പെട്ടിട്ടുള്ളതായിക്കാണുന്നു. സോവനീറില്‍ പറയുന്ന ഭാഗം ഇങ്ങനെയാണ്. 'കുറെക്കഴിഞ്ഞപ്പോള്‍ സ്വാമി (നാരായണഗുരുസ്വാമി) പുതുപ്പള്ളില്‍ ശ്രീമാന്‍ കുമ്മമ്പിള്ളി രാമന്‍പിള്ളയാശാന്റെ ശിഷ്യത്വം സ്വീകരിക്കയും ഉപരിഗ്രന്ഥങ്ങള്‍ വായിക്കയും ചെയ്തതായി ജീവചരിത്രങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അക്കാലത്തു സ്വാമി രചിച്ചിട്ടുള്ള സംസ്‌കൃതകൃതികളുടെ ഒടുവില്‍ക്കാണുന്ന സംസ്‌കൃതക്കുറിപ്പില്‍നിന്ന് ഇക്കാര്യം വ്യക്തമാകുന്നുണ്ട്. 'ബാലരാമാന്തേവാസിനാ നാരായണേന വിരചിതം' ഇങ്ങനെയാണ് ആ കുറിപ്പു കാണുന്നത്. ഇക്കൂട്ടത്തില്‍ 'നവമഞ്ജരി'യുടെ ആരംഭത്തില്‍ 'ശിശുനാമഗുരോരാജ്ഞാം' എന്നു തുടങ്ങിയ ഒരു 'അനുഷ്ടുപ്പ്' ഉണ്ട്. കുഞ്ഞന്‍പിള്ളച്ചട്ടമ്പി പറഞ്ഞിട്ടെഴുതിയതാണ് ആ മഞ്ജരിയെന്ന് മനസ്സിലാക്കാം. 'ചട്ടമ്പി' എന്ന വാക്ക് ഒരു ഗുരുവിന്റെ കീഴില്‍ പ്രധാനനായ ഒരു വിദ്യാര്‍ത്ഥിക്കുള്ള 'ടൈറ്റില്‍' ആണ്. പക്ഷെ അത് ആശാന്‍ (ഗുരു) എന്ന അര്‍ത്ഥത്തിലാണ് പ്രയോഗിച്ചു കാണുന്നത്. ശ്രീചട്ടമ്പിസ്വാമികളുടെ ഒരു ജ്യേഷ്ഠസഹോദരനെപ്പോലെ സ്വാമി സ്‌നേഹിച്ചു ബഹുമാനിച്ചിരുന്നു. പലേ മഹാന്മാരുമായി സ്വാമിയെ പരിചയപ്പെടുത്തിയിരുന്ന ചട്ടമ്പിസ്വാമികള്‍ തന്നെയാണ് തിരുവനന്തപുരം റസിഡന്‍സിയിലെ സൂപ്രണ്ടായിരുന്ന ശ്രീ തയ്ക്കാട്ടയ്യാവവര്‍കളേയും പരിചയപ്പെടുത്തിയത്. അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ചു രണ്ടുപേരും യോഗാഭ്യാസമാര്‍ഗ്ഗങ്ങള്‍ കുറേക്കാലം ശീലിച്ചിരുന്നു. പിന്നീടു രണ്ടുപേരും ഒന്നിച്ചു പല സ്ഥലങ്ങളിലും സഞ്ചരിക്കുകയും ചെയ്തിട്ടുണ്ട്.'

മേല്‍ കാണിച്ച പ്രസ്താവനയുടെ ആദ്യഭാഗംകൊണ്ട്, ശ്രീ ചട്ടമ്പിസ്വാമിതിരുവടികള്‍ നാരായണഗുരുസ്വാമികളുമൊന്നിച്ച് കുമ്മമ്പിള്ളി ആശാന്റെ കീഴില്‍ പഠിച്ചിരുന്നു എന്നും അന്നത്തെ 'മോണിറ്റര്‍' സ്ഥാനം സ്വാമിതിരുവടികള്‍ക്കായിരുന്നെന്നുമാണ് സോവനീര്‍കാര്‍ ഉദ്ദേശിച്ചിരിക്കുന്നത് എന്നു തോന്നുന്നു. പക്ഷേ 'ബാലരാമാന്തേവാസിനാ നാരായണേന വിരചിതം' എന്നുള്ളതുകൊണ്ട് ആ ഉദ്ദേശ്യം സഫലമായി എന്നു തോന്നുന്നില്ല.

സ്വാമിതിരുവടികള്‍ പഠിച്ചത് കുമ്മമ്പിള്ളി രാമന്‍പിള്ളയാശാന്റെ കൂടെയല്ലെന്നും പേട്ടയില്‍ രാമന്‍പിള്ളയാശാന്റെ കൂടെയാണെന്നും മേല്പറഞ്ഞ ചരിത്രഭാഗങ്ങള്‍ കൊണ്ടറിയാവുന്നതാണ്. എന്നുമാത്രമല്ല, കുമ്മമ്പിള്ളിയാശാന്റെ കളരിയിലെ 'ചട്ടമ്പി' നാരായണഗുരുസ്വാമികളായിരുന്നെന്നു മി. മൂര്‍ക്കോത്തു കുമാരനെഴുതിയ നാരായണഗുരുസ്വാമികളുടെ ജീവചരിത്രം ഒന്നാംഭാഗം 94-ാം പേജില്‍ കാണുന്നുമുണ്ട്. വാദത്തിനുവേണ്ടി സോവനീര്‍കാരുടെ അഭിപ്രായം സ്വീകരിച്ചാല്‍തന്നെയും, തന്റെ ഗുരുനാഥനെന്നു പറയപ്പെടുന്ന കുമ്മമ്പിള്ളി രാമന്‍പിള്ളയാശാന്റെ കൂടെ പഠിച്ചുകൊണ്ടിരിക്കുന്ന കാലത്താണ്, ആ ഗ്രന്ഥം രചിച്ചതെങ്കില്‍ അദ്ദേഹത്തെ സ്മരിക്കാതെ ക്ലാസ്സിലെ മോണിറ്ററെ ഗുരുവാക്കുന്ന ആളാണു ശ്രീ നാരായണഗുരുസ്വാമികളെന്ന് ബുദ്ധിയുള്ളവര്‍ക്കു വിചാരിക്കാന്‍ കഴിയുന്നതല്ല. ഇതില്‍നിന്നും ഗ്രഹിക്കേണ്ടത് നാരായണഗുരുസ്വാമികള്‍ കുമ്മമ്പിള്ളിയാശാന്റെകൂടെ സംസ്‌കൃതം പഠിച്ചിട്ടുണ്ടെങ്കിലും നവമഞ്ജരിക മുതലായവ എഴുതിയത് ശ്രീ ചട്ടമ്പിസ്വാമി തിരുവടികളുടെ ശിഷ്യനായതിനുശേഷമാണെന്നാണ്.

നാരായണഗുരുസ്വാമികള്‍ കുമ്മമ്പിള്ളിയാശാന്റെ അടുക്കല്‍നിന്നു പഠിത്തം നിറുത്തിപ്പോന്നത് 1055-ാമാണ്ടാണെന്നും ശ്രീ ചട്ടമ്പിസ്വാമിതിരുവടികളെ കാണുന്നത് (1058ലാണ് അവര്‍ തമ്മില്‍ കണ്ടതെന്ന് ബ്രഹ്മശ്രീ തീര്‍ത്ഥപാദപരമഹംസ സ്വാമികളില്‍ നിന്നറിയുന്നു.)[5] 1060-ാമാണ്ടാണെന്നും 'നവമഞ്ജരിക' യെഴുതിയത് 1084-ാമാണ്ടാണെന്നും ശ്രീ നാരായണഗുരുസ്വാമികളുടെ ജീവചരിത്രങ്ങളില്‍ പറഞ്ഞുകാണുന്നുണ്ട്.

'ഗുരുതിരുനാള്‍ സോവനീറില്‍' പറയുന്നപ്രകാരം ശ്രീചട്ടമ്പിസ്വാമികള്‍ക്ക് തൈക്കാട്ട് അയ്യാവ് അവര്‍കളില്‍നിന്ന് ഹഠയോഗവിഷയകമായി ചില പരിശീലനങ്ങള്‍ സിദ്ധിച്ചിട്ടുണ്ട്. എന്നാല്‍ ശ്രീനാരായണഗുരുസ്വാമികളുടെ യോഗജ്ഞാനോപദേഷ്ടാവ് പരമഭട്ടാര ശ്രീ ചട്ടമ്പിസ്വാമികള്‍തന്നെയാണെന്ന് ആ മഹാത്മാക്കള്‍ രണ്ടുപേരും സമ്മതിച്ചിട്ടുള്ളതിനാല്‍ ശ്രീ നാരായണഗുരുസ്വാമികളുടെ ആദ്ധ്യാത്മികഗുരു തൈക്കാട്ട് അയ്യാവ് ആണെന്ന് സോവനീര്‍കാര്‍ പറയുന്നത് ശരിയല്ല. തൈക്കാട്ട് അയ്യാവ് അവര്‍കള്‍ ഒരു ഹഠയോഗി മാത്രമായിരുന്നു. അദ്ദേഹത്തിന് ജ്ഞാനയോഗം ഹിതവും വശവും അല്ലാതിരുന്ന കഥ അദ്ദേഹത്തെ പരിചയമുണ്ടായിരുന്ന പല പണ്ഡിതന്മാരില്‍നിന്നും എനിക്കറിയുവാന്‍ കഴിഞ്ഞിട്ടുണ്ട്. ശ്രീ ചട്ടമ്പിസ്വാമികളോ ശ്രീനാരായണഗുരുസ്വാമികളോ ഹഠയോഗം മോക്ഷസാധനമായി കരുതിയിരുന്നില്ല. ഹഠയോഗമാര്‍ഗ്ഗത്തിലും രാജയോഗമാര്‍ഗ്ഗത്തിലും ഉള്ള പല അഭ്യാസങ്ങളും ആദ്യകാലങ്ങളില്‍ സിദ്ധവല്‍കരിച്ചിരുന്ന ആ മഹാത്മാക്കള്‍ സാക്ഷാല്‍ മോക്ഷസാധനമായിട്ടു കരുതിയിരുന്നത് അദൈ്വതജ്ഞാനത്തെ മാത്രമായിരുന്നുവെന്ന് ആത്മസാക്ഷാത്ക്കാരത്തിനുവേണ്ടി അവരെ സമീപിച്ചിട്ടുള്ളവര്‍ക്കെല്ലാം അറിയുവാന്‍ കഴിഞ്ഞിട്ടുണ്ട്.

ശ്രീനാരായണഗുരുസ്വാമികള്‍ വിരചിച്ചിട്ടുള്ള, 'ആത്മോപദേശശതകം', 'ദര്‍ശനമാല' മുതലായ അദൈ്വതവേദാന്തശാസ്ത്രഗ്രന്ഥങ്ങള്‍ അദ്ദേഹം ഒരു ജ്ഞാനാചാര്യനായിരുന്നുവെന്ന വാസ്തവത്തെ പ്രഖ്യാപനം ചെയ്യുന്നു. ആ സമ്പ്രദായം അദ്ദേഹം എവിടെനിന്നെങ്കിലും പരിശീലിച്ചതായിരിക്കണം. ശ്രീ അയ്യാവ് അവര്‍കളില്‍നിന്ന് ആരും വേദാന്തം അഭ്യസിച്ചിതായിട്ടറിയുന്നില്ല. ശ്രീചട്ടമ്പിസ്വാമികള്‍, ചാടിയറ ശ്രീ മാധവന്‍പിള്ള, മണക്കാട് ശ്രീ കൃഷ്ണപിള്ളവൈദ്യന്‍, ഒരു ഗണകന്‍, ഇത്രയും പേര്‍ ഹഠയോഗവിഷയത്തില്‍ ശ്രീ തൈക്കാട്ട് അയ്യാവ് അവര്‍കളുടെ ശിഷ്യന്മാരാണ്. ഇവരില്‍ ശ്രീ ചട്ടമ്പിസ്വാമിപാദങ്ങളും പൂജപ്പുര ശ്രീ ചാടിയറ മാധവന്‍പിള്ള അവര്‍കളും മാത്രമേ വേദാന്തികളായിരുന്നുള്ളൂ. ശ്രീ ചട്ടമ്പിസ്വാമികളുടെ വേദാന്താഭ്യസനം ഈ ലേഖനത്തില്‍തന്നെ വെളിവാക്കീട്ടുണ്ടല്ലോ. സുപ്രസിദ്ധനായ രാമബ്രഹ്മസ്വാമികളില്‍നിന്നാണ് ചാടിയറ മാധവന്‍പിള്ള അവര്‍കള്‍ വേദാന്തം അഭ്യസിച്ചത്. ഇതില്‍നിന്ന് അയ്യാവ് അവര്‍കള്‍ക്ക് മഹാജ്ഞാനിയായ ഒരു ശിഷ്യനെ സമ്പാദിക്കാന്‍ ലേശവും കഴിവില്ലായിരുന്നുവെന്ന് വ്യക്തമായല്ലോ. ശ്രീനാരായണഗുരുസ്വാമികള്‍ക്ക് അയ്യാവിനെ പരിചയപ്പെടുത്തിക്കൊടുത്തത് ചട്ടമ്പിസ്വാമികളാണെന്നുള്ളകാര്യത്തില്‍ ആരും വിസമ്മതിക്കുന്നില്ല. നാരായണഗുരുസ്വാമികള്‍ സമീപിക്കുന്ന കാലത്തുതന്നെ ചട്ടമ്പിസ്വാമികള്‍ യോഗജ്ഞാനവിഷയങ്ങളില്‍ അപാരപാണ്ഡിത്യം സമ്പാദിച്ചിരുന്നതായി നാരായണഗുരുസ്വാമികളുടെ ജീവചരിത്രകാരന്മാര്‍പോലും രേഖപ്പെടുത്തിക്കാണുന്നു. ആ സ്ഥിതിക്ക് യോഗജ്ഞാന പരിശീലനത്തിനുവേണ്ടി ശ്രീ നാരായണഗുരു അയ്യാവിനെ ആശ്രയിച്ചുവെന്ന് പറയുന്നത് ശരിയല്ല. 'വാഴവിളമറ്റത്ത്' ജി. നാണു എന്ന മാന്യന്‍ എഴുതിയ ശ്രീനാരായണ പരമഹംസചരിതം വഞ്ചിപ്പാട്ടില്‍,

'ഷണ്‍മുഖപാദം ഭജിച്ചനന്തപുരത്തമര്‍ന്നൊരു
ഷണ്‍മുഖദാസാഹ്വയനാം യോഗിയെക്കണ്ടു
സ്വാഗതോക്തികളും ചൊല്ലിയാഗമജ്ഞനോടുചേര്‍ന്നു
യോഗവിദ്യാഭ്യാസവും ചെയ്തമര്‍ന്നദ്ദേഹം.'

എന്നും കിഴക്കേകല്ലട ശീവേലിക്കര എം.സി.കുഞ്ഞുരാമന്‍ വൈദ്യന്‍ അവര്‍കളാല്‍ എഴുതപ്പെട്ട ശ്രീനാരായണഗുരുസ്വാമിചരിതം താരാട്ടില്‍,

'ഷണ്‍മുഖദാസനെന്നുള്ള - മഹാ-
നിര്‍മ്മലനാം യോഗിയേകന്‍,
ചെമ്മേയനന്തപുരത്തു - സര്‍വ്വ-
സമ്മതനായന്നമര്‍ന്നാന്‍.
യോഗതന്ത്രത്തില്‍ സമര്‍ത്ഥനായ
യോഗിയാമദ്ദേഹത്തോട്
ലോകഗുരുസ്വാമിയക്കാലത്തു
യോഗാഭ്യാസാദി പഠിച്ചു.
ഊണുറക്കം ക്ലിപ്തമായിന്നിടം
വേണമെന്നുള്ളതില്ലാതെ
നാണുഗുരുസ്വാമി, യോഗിയോടും
വാണുകുറേക്കാലമുണ്ണി.'

എന്നും പ്രസ്താവിച്ചുകാണുന്നതില്‍നിന്നു ശ്രീനാരായണഗുരുസ്വാമികളുടെ യോഗാചാര്യന്‍ ഷണ്മുഖദാസനെന്ന അപരാഭിധാനത്താലറിയപ്പെടുന്ന ശ്രീ ചട്ടമ്പിസ്വാമികള്‍തന്നെയാണെന്നു സ്പഷ്ടമാകുന്നുണ്ട്. 1088-ാമാണ്ട് പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതാണ് 'ശ്രീനാരായണ ഗുരുസ്വാമിചരിതം താരാട്ട്' എന്ന പുസ്തകം. അതില്‍ അയ്യാവും നാരായണഗുരുസ്വാമികളും തമ്മിലുള്ള ബന്ധത്തെപ്പറ്റി,

ദിക്കില്‍ പുകള്‍ പൊങ്ങിടുന്ന - നല്ല
തൈയ്ക്കാട്ടയ്യാവെന്ന മാന്യന്‍
ഇഗ്ഗുരുനാഥനനുഗ്രഹങ്ങ-
ളക്കാലം നല്‍കിയിട്ടുണ്ട്.

എന്നു മാത്രമേ എഴുതിയിട്ടുള്ളൂ. ഈ താരാട്ടിലെ കഥാഭാഗത്തിന് പറയത്തക്ക യാതൊരു മാറ്റവും വരുത്താതെ തന്നെയാണു ശ്രീ.കെ.ദാമോദരന്‍ ബി.എ.യും ശ്രീ മൂര്‍ക്കോത്തു കുമാരനും നാരായണഗുരുസ്വാമികളുടെ ജീവചരിത്രം എഴുതിയത്. എന്നാല്‍ അവര്‍ എഴുതിയ ജീവചരിത്രത്തില്‍ ചട്ടമ്പിസ്വാമികളും നാരായണഗുരുസ്വാമികളും സതീര്‍ത്ഥ്യന്മാരാണെന്നുമാത്രം ഒരു ഭേദം ചെയ്തുകാണുന്നു. ശ്രീ മൂര്‍ക്കോത്തുകുമാരന്‍ എഴുതിയ ജീവചരിത്രത്തില്‍ ശ്രീ കരുവാ കൃഷ്ണനാശാന്‍, സരസകവി മൂലൂര്‍ എസ്.പത്മനാഭപ്പണിക്കര്‍ മുതലായ മാന്യന്മാര്‍ നാരായണഗുരുസ്വാമികളെപ്പറ്റി രേഖപ്പെടുത്തിയിട്ടുള്ള ഭാഗങ്ങള്‍ക്ക് കൂടുതല്‍ പ്രാമാണ്യം കൊടുത്തിട്ടുണ്ട്. എന്നാല്‍ ശ്രീ കരുവാ കൃഷ്ണനാശാനും, മൂലൂര്‍ പത്മനാഭപണിക്കരും, ശ്രീനാരായണഗുരുവിന്റെ ഗുരു ചട്ടമ്പിസ്വാമികളാണെന്നു പ്രസ്താവിച്ചിട്ടുള്ള കാര്യം ശ്രീ മൂര്‍ക്കോത്തുകുമാരന്‍ താനെഴുതിയ പുസ്തകത്തില്‍ ചേര്‍ക്കാഞ്ഞതിന്റെ രഹസ്യം മനസ്സിലാകുന്നില്ല. ചട്ടമ്പിസ്വാമികളുടെ സമാധി സംബന്ധിച്ച് സരസകവി മൂലൂര്‍ പത്മനാഭപ്പണിക്കര്‍ എഴുതിയ കവിതയില്‍,

'ശ്രീനാരായണഗുരുസ്വാമിയും ഗുരുവാക്കി
മാനിച്ച മഹാഭാഗ്യം തികഞ്ഞ ദിവ്യഗാത്രം.'

എന്നും ശ്രീ കൃഷ്ണനാശാന്‍ എഴുതിയ സ്മരണയില്‍, 'ഇടക്കാലത്തു നാരായണഗുരുവിന്റെ ഗുരുസ്ഥാനം ചട്ടമ്പിസ്വാമിതിരുവടികളില്‍ നിന്നും ചോര്‍ത്തി എടുത്ത് അത് തൈക്കാട്ട് അയ്യാവിന്റെ തലയില്‍ കെട്ടിവെയ്പാന്‍ ശ്രമിച്ചതായി ഞാന്‍ അറിയുന്നു. ഇത്രമാത്രം ഗുരുദ്രോഹമായ ഒരു കര്‍മ്മം വേറെ, ഇല്ല' എന്നും എഴുതിയിട്ടുണ്ട്.