എല്ലാവരുടെയും ജാതി പേരില്‍ തങ്ങള്‍ ആരാണെന്നും അതിൻറെ പൊരുൾ എന്താണെന്നും പറഞ്ഞിരിക്കുന്നു .
ബ്രാഹ്മണൻ യെന്നു വെച്ചാൽ ബ്രഹ്മ ജ്ഞാനം നേടിയവൻ അല്ലെങ്കിൽ നേടേണ്ടവൻ ,
ക്ഷത്രിയൻ ക്ഷേത്ര ത്തിൽ നിന്നും ത്രാണനം ചെയ്തവൻ അല്ലെങ്കിൽ ചെയ്യേണ്ടവൻ ആത്മ ജ്ഞാനം സിദ്ധിക്കുമ്പോൾ ആണ് ക്ഷേത്രം (ശരീരം യെന്നു അർഥം ഉണ്ട്) അതിൽ നിന്നും മുക്തി ഉണ്ടാവുക .
നായർ എന്നാൽ നാൻയാർ അതായതു ഞാൻ ആരാണ് യെന്നു അന്വേഷിക്കുന്നവൻ ആത്മ ജ്ഞാനം സിദ്ധിക്കുമ്പോൾ ആണ് അതും സഫലം ആകുന്നത്.
ഈഴവൻ എന്നാൽ ഈ എഴ്വർ കുലം അതായതു 7 പേരുടെകുലം (സപ്ത ഋഷികൾ ) നിലനിർത്തേണ്ടവർ പരിപാലിക്കേണ്ടവർ ആത്മ ജ്ഞാനം സിദ്ധിക്കുമ്പോൾ ആണ് അതും സഫലം ആകുന്നത്.
തീയൻ എന്നാൽ അഗ്നിഹോത്രി (ബ്രാഹ്മണൻ ).
പറയൻ എന്നാൽ പ്രഭാഷകൻ ആത്മ ജ്ഞാനത്തെ കുറിച്ച് പറയേണ്ടവൻ ആത്മ ജ്ഞാനം സിദ്ധിക്കുമ്പോൾ ആണ് അതും സഫലം ആകുന്നത്.
ആശാരി ആശയുടെ ശത്രു ആഗ്രഹം ആണ് യെല്ലാ പാപത്തിനും കാരണം അതില്നിന്നും മുക്തി നേടേണ്ടവൻ.
കൊശവൻ കോ ആരാണ് ശവഹ ശവം അതായതു ശരീരം എന്താണ് സ്വരൂപം എന്താണെന്ന് അന്വേഷണം .
പുലയൻ പു എന്നത് പൂർണത ബ്രഹ്മം അതിൽ ലയിച്ചവൻ അല്ലെങ്കിൽ ലയിക്കേണ്ടവൻ.
ഇങ്ങനെ എല്ലാരും ബ്രഹ്മ ജ്ഞാനികൾ തന്നെ ആണ് ഒരേ സ്വരൂപം ഒരേ ലക്ഷ്യം. മദ്ധ്യകാലത്തിൽ ഉണ്ടായ അനൈക്യം മാറി വിശാല ഹിന്ദുത്വം പ്രാ പിക്കേണ്ടവർ...
No comments:
Post a Comment