ലേ: ഹിമാലയ പർവ്വതനിരയിലെ ഒരു കൊടുമുടിയിൽ ഇന്ത്യൻ ശാസ്ത്രഞ്ജർ ഒരു അത്ഭുത സസ്യം കണ്ടെത്തി. റൊഡിയോള എന്ന ഔഷധ സസ്യമാണ് ശാസ്ത്രസംഘം കണ്ടെത്തിയത്. അവിടുത്തെ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് കരുത്തോടെ ഇത്രയും ഉയരത്തിൽ ഒരു ചെടി നിലനിൽക്കുന്നു എന്നത് അത്ഭുതകരമാണെന്നാണ് ഇവർ പറയുന്നത്.
ശരീരത്തിന്റെ രോഗ പ്രതിരോധശേഷി വൻ തോതിൽ വർദ്ധിപ്പിക്കാൻ കഴിവുള്ള ഔഷധ സസ്യമാണിതെന്നാണ് ശാസ്ത്രഞ്ജർ പറയുന്നത്. ഹിമാലയത്തിലെ ഉയരത്തിൽ നേരിടുന്ന പ്രതികൂല കാലാവസ്ഥയിൽ ഇത് സഹായകമാകും. പർവ്വതാരോഹകർക്കും മറ്റും ഓക്‌സിജൻ കുറവുള്ള സാഹചര്യങ്ങളിൽ ഇത് പുതുജീവനാകുമെന്നാണ് കരുതപ്പെടുന്നത്. തദ്ദേശീയർ ഇത്തരത്തിൽ ഈ ചെടിയെ ഉപയോഗിക്കാറുണ്ട്. റേഡിയോ ആക്ടിവിറ്റിയെ തടയാനുള്ള ശേഷിയും ഇതിനുണ്ടെന്നാണ് ശാസ്ത്രഞ്ജരുടെ അഭിപ്രായം.
സോളോ എന്നാണ് ലഡാക്കിലും മറ്റും ഈ സസ്യം അറിയപ്പെടുന്നത്. ഇതിനെ ഇവിടുത്തുകാർ ആഹാരമാക്കാറുണ്ട്. അപൂർവ്വ സസ്യമാണെങ്കിലും, കിട്ടുമ്പോൾ ഇലകൾ കറി വച്ച് കഴിക്കാനായി പണ്ട് കാലം മുതലേ ഇവ ഉപയോഗിക്കാറണ്ടത്രേ. ബയോ കെമിക്കൽ യുദ്ധങ്ങളിൽ ബോംബുകളിലെ ഗാമാ റേഡിയേഷനെപോലും ചെറുക്കാനുള്ള ശക്തി ഇവയ്ക്കുണ്ടെന്ന് തെളിഞ്ഞതായി ലേ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ ആൾട്ടിറ്റിയൂട്ട് റിസേർച്ച് ഡയറക്ടർ ശ്രീവാസ്തവ പറയുന്നു.
No comments:
Post a Comment