ആയുര്‍വേദത്തിലെ അത്ഭുത സസ്യം തഴുതാമ
പുഷ്‌പങ്ങളുടേയും തണ്ടിന്റേയും നിറത്തെ ആധാരമാക്കി വെളുത്തതും ചുവന്നതുമായ രണ്ട് തരം തഴുതാമ കണ്ടുവരുന്നു. തഴുതാമയില ഇലക്കറികളില്‍ ഏറെ ഔഷധ മൂല്യമുള്ളതും ആരോഗ്യദായകവുമാണ്.
നാട്ടിടവഴികളിലെ പതിവു കാഴ്‌ചയാണ് നിലത്ത് വളര്‍ന്നു പടര്‍ന്ന തഴുതാമച്ചെടികള്‍. പാടങ്ങളുടെയും ജലാശയങ്ങളുടെയും അരികെ മേയുന്ന കന്നുകാലികളുടെ ഇഷ്‌ട ഭക്ഷണവുമാണ് തഴുതാമ. പുഷ്‌പങ്ങളുടേയും തണ്ടിന്റേയും നിറത്തെ ആധാരമാക്കി വെളുത്തതും ചുവന്നതുമായ രണ്ട് തരം തഴുതാമ കണ്ടുവരുന്നു. തഴുതാമയില ഇലക്കറികളില്‍ ഏറെ ഔഷധ മൂല്യമുള്ളതും ആരോഗ്യദായകവുമാണ്.
വീണ്ടും ജനിപ്പിക്കുന്നത് എന്നര്‍ഥം വരുന്ന, സമാനമായ ഗുണങ്ങളുള്ള 'പുനര്‍ന്നവ'യാണ് തഴുതാമ. നാട്ടുവൈദ്യന്മാര്‍ തഴുതാമയും വേരും തണ്ടും ഇലയുമൊക്കെ മരുന്നിന് മേമ്പൊടിയായി ഉപയോഗിച്ചുപോന്നു. ഇന്ന് ആയുര്‍വേദ ചികിത്സയില്‍ തഴുതാമ അവിഭാജ്യഘടകമാണ്. ഏതു കാലാവസ്‌ഥയിലും വളരുന്ന ചെടിയാണ് തഴുതാമ. പ്രത്യേകിച്ച് വെള്ളമോ വളമോ ആവശ്യമില്ല.
ഔഷധഭക്ഷണം
വീട്ടുവളപ്പില്‍ ധാരാളമായി കണ്ടുവരുന്ന തഴുതാമയുടെ ഇലകളും തണ്ടും ചേര്‍ന്ന് സ്വാദിഷ്‌ടമായ തോരന്‍ തയാറാക്കാം. തഴുതാമയില കൊണ്ട് തയാറാക്കുന്ന സൂപ്പ് ആരോഗ്യദായകമാണ്. തഴുതാമ ഇല ഉപയോഗിക്കുന്നത് രക്‌തക്കുറവ് പരിഹരിക്കുന്നതിനും ശരീരത്തിലെ നീര്‍ക്കെട്ടും വേദനയും ഇല്ലാതാക്കുന്നതിനും നല്ലതാണ്.
നല്ല മലശോധനയുമുണ്ടാകും. രോഗപ്രതിരോധ ശക്‌തി ലഭിക്കു ന്നു. മഞ്ഞപ്പിത്തം, വൃക്കരോഗങ്ങള്‍ എന്നിവ ഉള്ളവര്‍ക്കും ഇവ വരാതിരിക്കുന്നതിനും തഴുതാമയുടെ ഉപയോഗം ഗുണം ചെയ്യും. തഴുതാമയിട്ട് തിളപ്പിച്ച വെള്ളം ദാഹശമിനിയായി ഉപയോഗിക്കാം. ഇത് മൂത്രതടസം മാറുന്നതിനും വൃക്കയുടെ ആരോഗ്യത്തിനും അത്യുത്തമമാണ്.
ഉണര്‍വിനും ഉന്മേഷത്തിനും
അഗ്നിദീപ്‌തിയെ ഉണ്ടാക്കുന്നതും നല്ലവിശപ്പും ഉന്മേഷവും പ്രദാനം ചെയ്യുന്നതിനും തഴുതാമ സഹായിക്കുന്നു.
ശരീരത്തില്‍ അടിഞ്ഞു കൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്യാനും ഉദരസംബന്ധമായ അസുഖങ്ങള്‍ ഇല്ലാതാക്കാനും തഴുതാമക്ക് കഴിയും. ബൗയാറാവിയ ഡിഫൂസ എന്നാണ് ശാസ്‌ത്രനാമം.
കോണ്‍ക്രീറ്റു സംസ്‌കാരം വളര്‍ന്നുവന്നതോടെ തോടുകളും പാടങ്ങളും ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ഒപ്പം തഴുതാമയും വംശനാശ ഭീഷണി നേരിടുകയാണ്. അങ്ങാടി മരുന്നു കടകളിലാണ് തഴുതാമയുടെ ഇപ്പോള്‍ സ്‌ഥാനം.
തഴുതാമ ഉള്‍പ്പെടുന്ന ഔഷധങ്ങള്‍
* പുനര്‍ന്നവാസവം
* പുനര്‍ന്നവാദികഷായം
* വിദാര്യാദികഷായം
* രാസ്‌നാസപ്‌തകം കഷായം
* പുനര്‍ന്നവാമണ്ഡൂരം
ഡോ. പി. കൃഷ്‌ണദാസ്

No comments:
Post a Comment