1948 ജനുവരി 30 ന് വൈകിട്ട് അഞ്ചു മണിക്ക് മഹാത്മ
ഗാന്ധി പ്രാര്‍ത്ഥനാ യോഗത്തിന് പോകുമ്പോള്‍ അദ്ദേഹത്തിന് നാഥുറാം വിനായക്
ഗോഡ്‌സെയുടെ വെടിയേറ്റു. നാഥുറാം പോലീസിനു കീഴടങ്ങി. ഗാന്ധി വധം വിചാരണ ചെയ്യാന്‍
പ്രത്യേക കോടതി ചെങ്കോട്ടയില്‍ ആരംഭിച്ചു. വിചാരണയുടെ അവസാനത്തില്‍ കോടതി മുമ്പാകെ
നാഥുറാം വിനായക് ഗോഡ്‌സെ നല്‍കിയ മൊഴി പുസ്‌ക രൂപത്തില്‍ പ്രസിദ്ധം ചെയ്‌തു. 2001
ല്‍ കോട്ടയത്തുള്ള വന്ദേമാതരം ബുക്‌സ് അത് മലയാളത്തിലേക്ക്
പരിഭാഷപ്പെടുത്തി.
കോടതിയില്‍ നല്‍കിയിട്ടുള്ള മൊഴിയില്‍ ഗാന്ധിവധത്തിലേക്കു
നയിച്ച സംഭവവികാസങ്ങളെ ഗോഡ്‌സെ അക്കമിട്ടു നിരത്തുന്നുണ്ട്. ആ മൊഴിയുടെ മലയാള
പരിഭാഷ ഞാന്‍ ഇതില്‍ ഉള്‍പ്പെടുത്തുന്നു.
ഇപ്പോള്‍ ഇങ്ങിനെ ചെയ്യുന്ന എന്റെ
നടപടികളെ നഖശിഖാന്തം എതിര്‍ക്കുന്നവരുണ്ടാകാം. ഞാന്‍ ഇവിടെ ശ്രമിക്കുന്നത്
ഗാന്ധിവധത്തെ ന്യായീകരിക്കുവാനോ ഗോഡ്‌സെയെ വെള്ള പൂശാനോ അല്ല. മറിച്ച
ഗാന്ധിവധത്തിലേക്ക് ഗോഡ്‌സെയെ നയിച്ച സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഭാരതം
നേരിടുന്ന ആനുകാലിക സംഭവവികാസങ്ങളെ ചര്‍ച്ച ചെയ്യാന്‍ കഴിയുമോ എന്ന
പരിശ്രമമാണ്.
ഗോഡ്‌സെയുടെ മൊഴി
(`മെ ഇറ്റ് പ്ലീസ് യുവറോണര്‍' എന്ന
ഗ്രന്ഥത്തിന്റെ വിവര്‍ത്തനം)
ഉള്ളടക്കം
1. സംഭവങ്ങളും
പ്രതികളും................. 2-17
2. കുറ്റപത്രത്തിനുള്ള ഉത്തരങ്ങള്‍....
18-32
3. ഗാന്ധിജിയുടെ രാഷ്‌ട്രീയം ചോദ്യം
ചെയ്യപ്പെടുന്നു...................... 33-53
4. ഗാന്ധിജിയും
സ്വാതന്ത്ര്യവും.......... 54-60
5. ഒരു ആശയത്തിന്റെ പതനം ..........
61-79
6. അനുബന്ധരേഖകള്‍......................... 80-81
7. വില്‍പ്പത്രം
.......................................... 82-83
ഗോഡ്‌സെയുടെ
മൊഴി
1948 ജനുവരി 30നു വൈകീട്ട് 5 മണിയ്‌ക്ക് മഹാത്മാഗാന്ധി
പ്രാര്‍ത്ഥനായോഗത്തിനു പോകുമ്പോള്‍ അദ്ദേഹത്തിനു നാഥുറാം വിനായക ഗോഡ്‌സെയുടെ
വെടിയേറ്റു നാഥുറാം പോലീസിനു കീഴടങ്ങി. ഗാന്ധിവധം വിചാരണ ചെയ്യാന്‍ പ്രത്യേക കോടതി
ചെങ്കോട്ടയില്‍ ആരംഭിച്ചു. വിചാരണയുടെ അവസാനത്തില്‍ കോടതി മുമ്പാകെ നാഥുരാം
വിനായക് ഗോഡ്‌സെ നല്‍കിയ പ്രസ്‌താവനയാണ് ഇവിടെ പുസ്‌തകരൂപത്തില്‍ പ്രസിദ്ധം
ചെയ്യുന്നു.
പരിഭാഷകന്‍
സംഭവങ്ങളും പ്രതികളും
1948 ജനുവരി 20
വൈകീട്ട് ഇന്ത്യയുടെ തലസ്ഥാനമായ ന്യൂഡല്‍ഹിയിലുള്ള ബിര്‍ളാ ഹൗസിന്റെ മതിലിനടുത്ത്
ഒയരു സ്‌ഫോടനം നടന്നു - മതിലിനു കേടുപറ്റി.
ഈ സമയത്ത് ഗാന്ധിജി
ബിര്‍ളാഹൗസില്‍ ഉണ്ടായിരുന്നു. അവിടെ പ്രാര്‍ത്ഥനായോഗങ്ങള്‍ നടത്തുകയായിരുന്നു
അദ്ദേഹം.
അന്ന് ഡല്‍ഹിയില്‍ സംഘര്‍ഷഭരിതമായ ഒരു അന്തരീക്ഷമായിരുന്നു
നിലനിന്നിരുന്നത്. ഹിന്ദുസ്ഥാനത്തെ രണ്ടായി വിഭജിച്ചത് ഏതാനും മാസങ്ങള്‍ക്കു
മുമ്പായിരുന്നു. ഹിന്ദുസ്ഥാനത്തിന്റെ ഒരു ഭാഗത്തെ മുസ്‌ലിം രാഷ്‌ട്രമായ
പാക്കിസ്ഥാനായി പ്രഖ്യാപിക്കുകയും ബാക്കി ഭാഗത്തിനു ഭാരതമെന്നു പേര്‍ നല്‍കുകയും
ചെയ്‌തു.
അന്ന് ഏറ്റവും ശക്തമായ രാഷ്‌ട്രീയകക്ഷി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്
ആയിരുന്നു. ഹിന്ദു മുസ്ലിം യക്യത്തിനും മതേതരത്വത്തിനും കോണ്‍ഗ്രസ് വളരെ
താല്‍പ്പര്യം കാട്ടി. പക്ഷെ ഈ നിലപാടിനു കടകവിരുദ്ധമായി ഒരു മുസ്ലിംരാഷ്‌ട്രത്തിനു
ജന്മം നല്‍കുകയാണ് കോണ്‍ഗ്രസ് ചെയ്‌തത്. ഇത് ആ രാഷ്‌ട്രീയപാര്‍ട്ടിയുടെ
നേതാക്കളുടെ ആദര്‍ശത്തിന്റെ തികഞ്ഞ പരാജയമായിരുന്നു. ഹിന്ദു രാഷ്‌ട്രം എന്ന
സങ്കല്‌പം അവര്‍ അംഗീകരിച്ചില്ല. മതേതരത്വത്തിനു അവര്‍ സ്വന്തമായ വ്യാഖ്യാനം
നല്‍കി.
ഹിന്ദുസ്ഥാന്‍ എന്ന ദേശനാമത്തിനു പകരം ഇന്ത്യ എന്ന വികലമായ പേരാണ്
ബ്രിട്ടീഷുകാര്‍ നല്‍കിയത്. ഭാരതം എന്ന പുരാതനമായ പേര് അഖണ്‌ഡഭാരതത്തിനു യോഗിച്ച
പേരാണെങ്കിലും മുസ്‌ലിം പ്രീണനത്തിനുവേണ്ടി ആ പേരും ബ്രിട്ടീഷുകാര്‍ക്ക്
സ്വീകാര്യമായില്ല. മതേതരത്വം എന്ന പദത്തിന്റെ അര്‍ത്ഥം ഫലത്തില്‍ മുസ്‌ലിം പ്രീണനം
എന്നായി മാറിയിരുന്നു.
മഹാത്മാ എന്ന പേരില്‍ പ്രശസ്‌തനായ ഗാന്ധിജിക്ക്
രാഷ്‌ട്രീയത്തില്‍ വളരെ പ്രധാനപ്പെട്ട സ്ഥാനമാണുള്ളത്. വിഭജനത്തിന്റെ ദുരിതങ്ങള്‍
അനുഭവിച്ച ഹിന്ദുക്കളും അവരുടെ അനുഭാവികളും അദ്ദേഹത്തിനെതിരായി. ഗാന്ധിജിയ്‌ക്ക്
നേരെ ഉണ്ടാകാന്‍ സാധ്യതയുള്ള ആക്രമണത്തെ കരുതി ബിര്‍ളാഹൗസില്‍ പോലീസിനെ
നിയോഗിച്ചു.
1949 ജനുവരി 20നു നടന്ന സ്‌ഫോടനം ഗാന്ധിജിയെ
ലക്ഷ്യമാക്കിയായിരുന്നില്ല. ഗാന്ധിജി ഇരുന്ന ഭാഗത്തുനിന്നും 150 അടി അകലെയായിരുന്നു
സ്‌ഫോടനം. ഗാന്ധിജിയെ വധിക്കുവാനുള്ള ശ്രമമായി പിന്നീട് പോലീസ് ഈ
സ്‌ഫോടനത്തെപ്പറ്റി പറയുകയുണ്ടായി.
സംഭവസ്ഥലത്തുവച്ച് തന്നെ മദന്‍ലാല്‍
പഹ്വ പിടിക്കപ്പെട്ടു. വിഭജനത്തിന്റെ തിക്താനുഭവങ്ങള്‍ക്കിരയായ വ്യക്തിയായിരുന്നു
അദ്ദേഹം. പഹ്വയുടെ ശ്രമം പരാജയപ്പെട്ടപ്പോള്‍ അയാളുടെ സഹായികള്‍ ഓടി
രക്ഷപ്പെട്ടതായി പോലീസിനു അറിയാന്‍ കഴിഞ്ഞു. അവരെ പിടികൂടാന്‍ പോലീസ് ഇന്ത്യയാകെ
വലവീശി. ബിര്‍ളാഹൗസില്‍ സുരക്ഷാസംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാക്കി.
പഹ്വയുടെ
സഹായികളെ പിടികൂടുന്നതില്‍ പോലീസിന്റെ ഭാഗത്തുനിന്നും നടന്ന നീക്കങ്ങള്‍
വിജയിച്ചില്ല. 1948 ജനുവരി 30നു വൈകീട്ട് അഞ്ചുമണിയ്‌ക്ക് ഗാന്ധിജി
പ്രാര്‍ത്ഥനായോഗത്തിനു പോകുമ്പോള്‍ അദ്ദേഹത്തിനു നാഥുറാം വിനായക ഗോഡ്‌സെയുടെ
വെടിയേറ്റു. `ആ' എന്നു നിലവിളിച്ചുകൊണ്ട് ഗാന്ധിജി നിലത്തുവീണു. അദ്ദേഹം
ബോധരഹിതനാവുകയും ഇരുപത് മിനിട്ടുകള്‍ക്കുശേഷം മരിക്കുകയും ചെയ്‌തു.
നാഥുറാം
വെടിവച്ചശേഷം കൈകള്‍ ഉയര്‍ത്തി പോലീസിനെ വിളിച്ചു. അദ്ദേഹം
അറസ്റ്റുചെയ്യപ്പെട്ടു.
ജനുവരി 20-ലെ സ്‌ഫോടനത്തില്‍ പോലീസ്
അന്വേഷിച്ചിരുന്നവരില്‍ ഒരാളായിരുന്നു നാഥുറാം.
ബോംബെയും ഗ്വാളിയാറും
കേന്ദ്രീകരിച്ചായിരുന്നു പോലീസിന്റെ അന്വേഷണങ്ങള്‍.
ആത്മാറാം അഗ്രവാള്‍
ഐ.സി.എസ്. ജഡ്‌ജിയായി ഒരു പ്രത്യേക കോടതി ഗാന്ധിവിധി വിചാരണയ്‌ക്കായി രൂപീകരിച്ചു.
ഡല്‍ഹിയിലെ ചുവന്ന കോട്ടയിലായിരുന്നു കോടതി. ഇത് റെഡ് ഫോര്‍ട്ടിലെ
ചരിത്രപ്രസിദ്ധമായ മൂന്നാമത്തെ വിചാരണയായിരുന്നു. ഒന്നാം സ്വാതന്ത്ര്യസമരത്തിലെ
പിടിക്കപ്പെട്ടവരെ ഇവിടെയാണ് വിചാരണ ചെയ്‌തത്. രണ്ടാം ലോകമഹായുദ്ധകാലത്ത്
ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ ഐ.എന്‍.ഐ. ഉദ്യോഗസ്ഥരെ പിന്നീട് ഇവിടെ വിചാരണ
ചെയ്‌തു. ഗാന്ധിവധക്കേസില്‍ പിടിക്കപ്പെട്ടവരെയും ഇവിടെ തന്നെ
പാര്‍പ്പിച്ചു.
പന്ത്രണ്ടുപേരുടെ പേരിലായിരുന്നു കുറ്റം ചുമത്തപ്പെട്ടത്.
അതില്‍ മൂന്നുപേര്‍ ഒളിവിലായി. പ്രത്യേക കോടതി മുമ്പാകെ 1948ന് ഹാജരാക്കപ്പെട്ട
ഒന്‍പതുപേര്‍ ഇവരായിരുന്നു. 1. നാഥുറാം വിനായക് ഗോഡ്‌സെ (37) പൂനെ, 2. നാരായണ്‍
ദത്താത്രേയ ആപ്‌തെ (34) പൂനെ, 3. വിഷ്‌ണുരാമകൃഷ്‌ണ കാര്‍ക്കറെ (37) അഹമ്മദ് നഗര്‍.
4. മദന്‍ലാല്‍ കെ. പഹ്വ (20) ബോംബെ, 5. ശങ്കര്‍ കിസ്‌തയ്യാ (20) ഷോലാപൂര്‍. 6.
ഗോപാല്‍ വിനായക് ഗോഡ്‌സെ (27) പൂന. 7. ദിഗംബര്‍ രാമചന്ദ്ര ബാഡ്‌ജ (40) പൂന 8.
വിനായക് ദാമോദര്‍ സവര്‍ക്കര്‍ (66) ബോംബെ. 9. ദത്താത്ര സദാശിവ പാച്ചൂരി (47)
ഗ്വാളിയാര്‍.
ഒളിവിലായിരുന്ന മൂന്നുപേര്‍ ഗംഗാധര്‍ ദന്താവതേ, ഗംഗാധര്‍
ജാധ്വോ, സൂര്യദിയോശര്‍മ്മ എന്നിവരായിരുന്നു.
ഏഴാം പ്രതി ദിഗംബര്‍ ബഡ്‌ജ
മാപ്പുസാക്ഷിയായി. അങ്ങനെ എട്ടാം പ്രതി വി.ഡി.സവര്‍ക്കര്‍ ഏഴാം പ്രതിയായി.
സവര്‍ക്കര്‍ നിസ്വാര്‍ത്ഥനായ ഒരു വിപ്ലവകാരിയായിരുന്നു. കൗമാര പ്രായത്തില്‍ തന്നെ
സ്വാതന്ത്ര്യസമരത്തില്‍ അദ്ദേഹം പങ്കാളിയായി. ഇന്ത്യക്കുമേല്‍ ചൂഴ്‌ന്നു
നില്‍ക്കുന്ന ബ്രിട്ടീഷ് നുകം അന്യായമാണെന്നും ആ നുകം വലിച്ചെറിയുകയാണ്
ന്യായമെന്നും അദ്ദേഹം വാദിച്ചു. 1857ലെ മുന്നേറ്റത്തെ ``അത് ശിപായിലഹളയല്ല ഒന്നാം
സ്വാതന്ത്ര്യസമരമാണ്'' എന്ന് ആദ്യമായി പ്രഖ്യാപിച്ചത് സവര്‍ക്കറായിരുന്നു. 1910
മുതല്‍ 1917 വരെ അദ്ദേഹം ഇരട്ട ജീവപര്യന്തം തടവിലായിരുന്നു. ഈ കാലഘട്ടത്തില്‍
കോണ്‍ഗ്രസ്, മുസ്ലിം പ്രീണനത്തിന്റെ മുര്‍ദ്ധന്യത്തിലായി. ജനങ്ങള്‍
സ്വാതന്ത്ര്യവീരന്‍ എന്ന് അദ്ദേഹത്തെ വിളിച്ചു. ഹിന്ദു മഹാസഭയ്‌ക്കു നേതൃത്വം
നല്‍കിക്കൊണ്ട് ഹിന്ദുക്കളുടെ അഭിമാനം അദ്ദേഹം
ഉയര്‍ത്തിപ്പിടിച്ചു.
വിഭജിക്കപ്പെടാതെ രാഷ്‌ട്രം സ്വാതന്ത്ര്യം നേടണമെന്നും
മുസ്ലിം പ്രീണനത്തില്‍നിന്ന് ജനങ്ങള്‍ വിട്ടുനില്‍ക്കണമെന്നും അദ്ദേഹം
ആവശ്യപ്പെട്ടു. സ്വാതന്ത്ര്യ സമ്പാദനത്തിനു ആവശ്യമെങ്കില്‍ ആയുധമെടുക്കണമെന്നും
അദ്ദേഹം വിശ്വസിച്ചു. നേതാജി സുഭാഷ് ചന്ദ്രബോസായിരുന്നു വീരസവര്‍ക്കറുടെ
പ്രചോദനകേന്ദ്രം. സായുധസമരത്തിലൂടെ ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം നേടാന്‍ വേണ്ട
തന്ത്രങ്ങള്‍ ഇരുവരും ചേര്‍ന്ന് ചര്‍ച്ച ചെയ്‌തിരുന്നു. അവരെ തമ്മില്‍
ബന്ധിപ്പിച്ചിരുന്ന കണ്ണി ജപ്പാനിലെ റാഷ്‌ബിഹാരി ബാസുവായിരുന്നു.
മുസ്ലിം
പ്രീണനത്തിനുവേണ്ടി കോണ്‍ഗ്രസ് ഇന്ത്യയെ വെട്ടിമുറിക്കുമെന്ന് വീരസവര്‍ക്കര്‍
നേരത്തെ പറഞ്ഞിരുന്നു വിപ്ലവകാരികളെ ആക്രമണകാരികളായിട്ടാണ് ഗാന്ധിജി
വിശേഷിപ്പിച്ചത്. ലക്ഷ്യംപോലെ മാര്‍ഗ്ഗവും ശുദ്ധമാകണമെന്ന് ഗാന്ധിജി ശഠിച്ചു.
ഗാന്ധിജിയും തിലകനും ഭഗവത്‌ഗീതയെ രണ്ടു തരത്തിലാണ് വ്യാഖ്യാനിച്ചത്. നല്ല
ലക്ഷ്യത്തിനുവേണ്ടിയുള്ള സായുധ പോരാട്ടത്തെ തിലകന്‍ ന്യായീകരിച്ചു. അരവിന്ദനെപ്പോലെ
തിലകനും രാഷ്‌ട്രത്തെ തന്നെ മതമായിക്കണ്ടു.
തിലകനും സവര്‍ക്കറും ഒരേ
കാഴ്‌ചപ്പാടുള്ളവരായിരുന്നു. ഗ്രന്ഥവരികളില്‍ മനസ്സിനെ തളിച്ചിടാതെ
കാലത്തിനൊത്തുയരണമെന്ന് സവര്‍ക്കര്‍ വാദിച്ചു. കാലഘട്ടത്തിന്റെ ആവശ്യം
മനസ്സിലാക്കി തള്ളേണ്ടതു തള്ളുകയും കൊള്ളേണ്ടതു കൊള്ളുവാനും അദ്ദേഹം
ഉദ്‌ബോധിപ്പിച്ചു.
അവര്‍ ദേശീയതയ്‌ക്കുവേണ്ടി നിലകൊണ്ടു. അതുകൊണ്ടുതന്നെ
അദ്ദേഹത്തിനു മുസ്ലിം പ്രീണനത്തെയും കോണ്‍ഗ്രസിനെയും ഗാന്ധിജിയേയും
വിമര്‍ശിക്കേണ്ടിവന്നു. ഗാന്ധിവധത്തില്‍ സവര്‍ക്കറെ പ്രതിയാക്കാന്‍ ഗവണ്‍മെന്റിനു
അനായാസം സാധിച്ചു. അദ്ദേഹം നിലകൊണ്ട ആശയങ്ങളെ കാണാതെ അദ്ദേഹത്തിന്റെ വീക്ഷണങ്ങളെ
വളച്ചൊടിക്കുകയാണ് പ്രോസിക്യൂഷന്‍ ചെയ്‌തത്.
മറ്റ് പ്രതികളും വിഭജനത്തെ
എതിര്‍ത്തവരാണ്. അവര്‍ സവര്‍ക്കരുടെ അനുയായികളും ആയിരുന്നു. ഇക്കാര്യം
ഉയര്‍ത്തിപ്പിടിച്ച് ഗാന്ധിവധം ആസൂത്രണം ചെയ്‌തത് സവര്‍ക്കറാണെന്നു
വരുത്തിത്തീര്‍ക്കാനാണ് പ്രോസിക്യൂഷന്‍ ശ്രമിച്ചത്.
യഥാര്‍ത്ഥ
ദേശസ്‌നേഹികള്‍ കല്‍ത്തുറുങ്കിലും വിഭജനത്തിലൂടെ ലക്ഷക്കണക്കിനു ജനങ്ങളുടെ
മരണത്തിനു കാരണക്കാരായവര്‍ സിംഹാസനത്തിലുമായി.
രണ്ടാംപ്രതി നാരായണ്‍ ആപ്‌തെ
പ്രശസ്‌തനായ ഒരദ്ധ്യാപകനായിരുന്നു. മൂന്നാം പ്രതി കര്‍ക്കറെ താമസിച്ചിരുന്ന
അഹമ്മദ്‌നഗറില്‍ ആയിരുന്നു ആപ്‌തെയുടെ താമസം. ഇരുവരും ഹിന്ദുക്കളെ സംഘടിപ്പിച്ചു
പോന്നിരുന്നു. ആയുധപരിശീലനത്തിനായി ആപ്‌ത ഒരു റൈഫിള്‍ ക്ലബ്
നടത്തിയിരുന്നു.
1944-ല്‍ ആപ്‌തെയും നാഥുറാമും ചേര്‍ന്ന് ഹിന്ദുരാഷ്‌ട്ര
എന്ന മറാത്തി ദിനപത്രം തുടങ്ങി. അതിന്റെ അവസാനലക്കം 1948 ജനുവരി 31നു
ഗാന്ധിവധത്തിന്റെ വാര്‍ത്തയുമായി ഇറങ്ങി. ഗാന്ധിജിയെ വധിച്ചത് പത്രത്തിന്റെ
എഡിറ്ററായ നാഥുറാം ഗോഡ്‌സെയാണെന്നും പത്രം പറഞ്ഞിരുന്നു.
ഹിന്ദു മഹാസഭയില്‍
അഞ്ചുവര്‍ഷത്തോളം ആപ്‌തേയും ഗോഡ്‌സെയും ഒന്നിച്ചു പ്രവര്‍ത്തിച്ചിരുന്നു. ജനുവരി
20ലെ സ്‌ഫോടനസ്ഥലത്ത് ആപ്‌ത ഉണ്ടായിരുന്നു. സ്‌ഫോടനത്തിനു പിന്നിലെ ബുദ്ധികേന്ദ്രം
ആപ്‌തയാണെന്നു പ്രോസിക്യൂഷന്‍ വിവരിച്ചു. ആപ്‌ത കാഴ്‌ചയില്‍ സമുഖനായിരുന്നു.
ആപ്‌തയുടെ വധശിക്ഷയ്‌ക്കുശേഷം അദ്ദേഹത്തിന്റെ ഒരേയൊരു കുട്ടി 12-ാം വയസ്സില്‍
മരിച്ചു.
വിഷ്‌ണു കാര്‍ക്കറെ അഹമ്മദ് നഗറില്‍ ഒരു ലോഡ്‌ജ് നടത്തിയിരുന്നു.
നവഖാലിയില്‍ ഹിന്ദുക്കള്‍ കൂട്ടത്തോടെ കൊലചെയ്യപ്പെട്ടപ്പോള്‍ അവരുടെ രക്ഷയ്‌ക്ക്
ഓടിയെത്തിയത് കര്‍ക്കറെയും കൂട്ടരുമായിരുന്നു. അവിടെ ഹിന്ദുമഹാസഭയുടെ പേരില്‍
ഹിന്ദുക്കള്‍ക്കായി അഭയാര്‍ത്ഥി ക്യാമ്പുകള്‍ തുറന്നു. ജനുവരി 20ലെയും 30ലെയും
സംഭവങ്ങള്‍ നടക്കുമ്പോള്‍ അദ്ദേഹം സ്ഥലത്തുണ്ടായിരുന്നു. അദ്ദേഹം
വിവാഹിതനായെങ്കിലും കുട്ടികള്‍ ഉണ്ടായിരുന്നില്ല.
ജനുവരി 20ന് സ്‌ഫോടനം
നടത്തിയ മദന്‍ലാല്‍ ഒരു അഭയാര്‍ത്ഥിയായിരുന്നു. ഹിന്ദുക്കളുടെ മേല്‍ നടന്ന കൊള്ളയും
കൊള്ളിവെയ്‌പും നേരില്‍ക്കണ്ട വ്യക്തി. ലക്ഷക്കണക്കിനു അഭയാര്‍ത്ഥികള്‍ അനുഭവിച്ച
കൊടും ക്രൂരതകള്‍ അദ്ദേഹം കോടതിയില്‍ വിവരിച്ചു. അദ്ദേഹം അവിവാഹിതനായിരുന്നു.
മാപ്പുസാക്ഷിയായി മാറിയ ദിഗംബര്‍ ബഡ്‌ജയുടെ സേവകനായിരുന്നു. ജനുവരി 20ലെ
സംഭവത്തില്‍ ദൃക്‌സാക്ഷിയായ ഇദ്ദേഹം.
ആറാം പ്രതി ഗോപാല്‍ ഗോഡ്‌സെ നാഥുറാം
ഗോഡ്‌സെയുടെ സഹോദരനായിരുന്നു. ഓര്‍ഡിന്‍സ് ഡിപ്പാര്‍ട്ട്‌മെന്റില്‍
ഉദ്യോഗസ്ഥനായിരുന്നു. രണ്ടാം ലോകമയാഹുദ്ധത്തില്‍ വിദേശത്തായിരുന്നു. ജനുവരി 20നു
അദ്ദേഹം ബിര്‍ളാഹൗസില്‍ ഉണ്ടായിരുന്നതിന്റെ പേരില്‍ ഗൂഢാലോചന കുറ്റം
ചുമത്തപ്പെട്ടു. വിവാഹിതനും രണ്ടു പെണ്‍കുട്ടികളുടെ പിതാവുമായിരുന്നു ഗോപാല്‍
ഗോഡ്‌സെ.
ദിഗംബര്‍ ബഡ്‌ഗെ ഒരു ഹിന്ദു സംഘടനാ പ്രവര്‍ത്തകന്‍ ആയിരുന്നു.
ആയുധവ്യാപാരികൂടിയായിരുന്ന അദ്ദേഹം ഹിന്ദുക്കള്‍ ന്യൂനപക്ഷമായ പ്രദേശങ്ങളില്‍ അവര്‍
ആയുധം കൊണ്ടു നടക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. മദന്‍ലാലിനു ഗണ്‍കോട്ടണ്‍
സ്ലാബ് നല്‍കിയിരുന്നത് ബഡ്‌ഗെയായിരുന്നു എന്ന് പ്രോസിക്യൂഷന്‍ ആരോപിച്ചു.
മദന്‍ലാലില്‍നിന്ന് ഒരു ഗ്രനേഡും കണ്ടെടുത്തു. ബഡ്‌ഗെയില്‍നിന്ന് കൂടുതല്‍
ആയുധങ്ങള്‍ കണ്ടെടുത്തിരുന്നു. ജനുവരി 20നു അദ്ദേഹവും സംഭവസ്ഥലത്ത്
ഉണ്ടായിരുന്നു.
എട്ടാംപ്രതി സി.എസ്.പ്രാച്ചരെ ഒരു ഡോക്‌ടറായിരുന്നു.
ഗ്വാളിയറില്‍ പ്രാക്‌ടീസ് ചെയ്‌തിരുന്ന അദ്ദേഹം ഒരു മികച്ച ഹിന്ദു സംഘടനാ
പ്രവര്‍ത്തകനായിരുന്നു. നാഥുറാമിന് തോക്ക് നല്‍കിയെന്നാണ് അദ്ദേഹത്തിന്റെ
പേരില്‍ ആരോപിച്ച കുറ്റം. സമ്മര്‍ദംകൊണ്ട് അദ്ദേഹത്തെ കുറ്റം സമ്മതിപ്പിച്ചു.
സ്വന്തം വീട്ടില്‍ കുടുംബസമേതം കഴിയുകയായിരുന്നു അദ്ദേഹം.
പ്രതികള്‍
അഭിഭാഷകരെ നിയോഗിച്ചിരുന്നു. പ്രതികള്‍ കുറ്റാരോപണങ്ങള്‍ക്ക് മറുപടി
നല്‍കി.
നാഥുറാം തന്റെ സ്റ്റേറ്റ്‌മെന്റില്‍ ഗാന്ധിയെ വധിക്കാനുള്ള
കാരണങ്ങള്‍ വ്യക്തമാക്കിയിരുന്നു. അതു വായിക്കുന്നതിനെ പ്രോസിക്യൂഷന്‍
എതിര്‍ത്തെങ്കിലും ജഡ്‌ജി നാഥുറാമിനെ വായിക്കാന്‍ അനുവദിച്ചു.
നാഥുറാമിന്റെ
സ്റ്റേറ്റ്‌മെന്റ് വായിക്കപ്പെട്ടു. പിറ്റേന്നു പത്രങ്ങള്‍ അത്
പ്രസിദ്ധീകരിക്കുകയുണ്ടായി. പക്ഷേ, ജുഡീഷ്യറിയുടെ പരമാധികാരത്തെ മാനിക്കാത്ത
സര്‍ക്കാര്‍ ഗോഡ്‌സെയുടെ സ്റ്റേറ്റ്‌മെന്റ് പ്രസിദ്ധീകരിക്കുന്നത്
നിരോധിച്ചു.
നാഥുറാം ഗോഡ്‌സെ ചിത്രീകരിച്ച ഗാന്ധിജിയുടെ യഥാര്‍ത്ഥ മുഖം
അനാവരണം ചെയ്യപ്പെടരുതെന്നതായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യമെന്നു വ്യക്തം.
പ്രതികള്‍ക്കെതിരെ സൃഷ്‌ടിക്കപ്പെട്ട കറുത്ത പ്രതിച്ഛായ നിലനിര്‍ത്താനും അങ്ങിനെ
ഗാന്ധിജിയ്‌ക്ക് ആദരാഞ്‌ജലിയര്‍പ്പിക്കാനുമായിരുന്നു സര്‍ക്കാറിന്റെ
ഉദ്ദേഹം.
മൂന്നു ദശകത്തോളം ഈ നിരോധനം തുടര്‍ന്നു.
നാഥുറാം തന്റെ
കേസ് സ്വയം വാദിക്കാനാണ് ഇഷ്‌ടപ്പെട്ടത്. അദ്ദേഹം രണ്ടു ദിവസം തന്റെ മേലുള്ള
കുറ്രാരോപണങ്ങള്‍ക്കെതിരെ വാദിച്ചു. അത് മുഴുവനായി പ്രസിദ്ധീകരിക്കാന്‍ പത്രങ്ങളെ
അനുവദിച്ചില്ല.
പ്രോസിക്യൂഷന്‍ 149 സാക്ഷികളെ ഹാജരാക്കി. 1949 ഡിസംബര്‍
30നു വാദം തീര്‍ന്നെങ്കിലും വിധി പ്രസ്‌താവിക്കുന്നത് 1949 ഫെബ്രുവരി
10നാണ്.
വീരസവര്‍ക്കറെ വെറുതെവിട്ടു. ദിഗംബര്‍ ബാഡ്‌ജെ (മാപ്പുസാക്ഷി)
കുറ്റവിമുക്തനാക്കപ്പെട്ടു.
വിഷ്‌ണു കര്‍ക്കറെ, മദന്‍ലാല്‍, പഹ്വ, ഗോപാല്‍
ഗോഡ്‌സെ, ശങ്കര്‍ കിസ്‌തയ്യ, പാര്‍ച്ചറെ എന്നിരെ ജീവപര്യന്തം
ശിക്ഷിച്ചു.
നാഥുരാം ഗോഡ്‌സെയും നാരായണന്‍ ആപ്‌തെയും വധശിക്ഷയ്‌ക്ക്
വിധിക്കപ്പെട്ടു.
വിധി പ്രഖ്യാപിച്ചപ്പോള്‍ പ്രതികള്‍ ഒന്നടങ്കം ഇടുമുഴക്കം
പോലെ ശബ്‌ദിച്ചു. ``അഖണ്‌ഡ ഭാരതം അമര്‍ രഹേ'', വന്ദേമാതരം, സ്വാതന്ത്ര്യലക്ഷ്‌മി കീ
ജയ്!
ജനാധിപത്യ രാജ്യമാണെങ്കിലും ഗാന്ധിജിയ്‌ക്ക് ഇവിടെ പ്രത്യേകം പരിഗണന
ലഭിച്ചു. ബോംബെ പബ്ലിക് സെക്യൂരിറ്റി മെമ്പേ#്‌സ് ആക്‌ട് എന്ന പ്രത്യേക
നിയമത്തിന്റെ പരിധിയില്‍ മുന്‍കാല പ്രാബല്യത്തോടെ ദല്‍ഹിയെയും ഉള്‍പ്പെടുത്തി. ഈ
നിയമപ്രകാരം പൗരന്മാര്‍ക്ക് തുല്യാവകാശം ഇല്ല. അന്ന് സുപ്രീംകോടതി നിലവിലില്ല.
പില്‍ക്കാലത്ത് സുപ്രീംകോടതി ഈ നിയമം ഇല്ലാതാക്കി. സ്‌പെഷ്യല്‍ ആക്‌ട് പ്രകാരം
ഹൈക്കോടതി ഈ വധശിക്ഷ ശരിവെയ്‌ക്കേണ്ടതില്ല. അപ്പീല്‍ നല്‍കാന്‍ 15 ദിവസത്തെ
സാവകാശമേ ഉണ്ടായിരുന്നുള്ളീ.
ശിക്ഷിക്കപ്പെട്ട 7 പേരും പഞ്ചാബ്
ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. സിംലയിലായിരുന്നു കോടതി. തനിക്കെതിരെ
ഗൂഢാലോചനാകുറ്റം ചുമത്തിയതിനാണ് നാഥുറാം അപ്പീല്‍ നല്‍കിയത്. വധശിക്ഷക്കെതിരെ
അദ്ദേഹം അപ്പീല്‍ നല്‍കിയില്ല. തന്റെ കേസ് സ്വയം വാദിക്കാന്‍ കോടതി അദ്ദേഹത്തെ
അനുവദിച്ചു. യ സമയത്ത് എല്ലാ പ്രതികളെയും റെഡ് ഫോര്‍ട്ടില്‍നിന്ന് അംബാല
ജയിലിലേക്ക് മാറ്റി. നാഥുറാമിനെ സിംലയില്‍ പ്രത്യേക ജയിലില്‍
പാര്‍പ്പിച്ചു.
1949 മേയിലും ജൂണിലുമായി ജസ്റ്റീസ് ബണ്‌ഡാരി, അച്ചുറാം,
ഖോസ്‌ലെ എന്നിവര്‍ അടങ്ങുന്ന ബഞ്ച് അപ്പീല്‍വാദം കേട്ടു. 1949 ജൂണ്‍ 22നു വിധി
പ്രസ്‌താവിച്ചു. ശങ്കര്‍ കിസ്‌തയ്യയും ഡോ. പാര്‍ച്ചറെയും
കുറ്റവിമുക്തരാക്കപ്പെട്ടു.
വിഷ്‌ണു കര്‍ക്കറെ, ഗോപാല്‍ ഗോഡ്‌സെ, മദന്‍ലാല്‍
പഹ്വ എന്നിവരുടെ ജീവപര്യന്തം ശരിവച്ചു. നാരായണ്‍ ആപ്‌തെയുടെയും നാഥുറാം ഗോഡ്‌സെയുടെ
വധശിക്ഷയും ശരിവെയ്‌ക്കപ്പെടുകയുണ്ടായി.
നാഥുറാം ഗോഡ്‌സെയുടെ കഴിവിലും
പെരുമാറ്റത്തിലും കോടതി മതിപ്പ് പ്രകടിപ്പിച്ചു. ജഡ്‌ജ്‌മെന്റ്
രേഖപ്പെടുത്തിയപ്പോള്‍ ഇക്കാര്യം പരാമര്‍ശിച്ചു.
ജസ്റ്റിസ് അച്ചുറാം
പറഞ്ഞു. ``അപ്പീല്‍ നല്‍കിയവരില്‍ നാഥുറാം ഗോഡ്‌സെ മാത്രം തന്നെ
വധശിക്ഷയില്‍നിന്ന് വിമുക്തനാക്കാന്‍ ആവശ്യപ്പെട്ടില്ല. തനിക്കെതിരെ നടത്തിയ മറ്റു
പരാമര്‍ശങ്ങളെയാണ് നാഥുറാം എതിര്‍ത്തത്. തന്റെ കേസ് സ്വയം വാദിച്ച് തന്റെ
കഴിവ് അദ്ദേഹം തെളിയിച്ചു.''
നാഥുറാമിന്റെ ചിന്താശക്തിയെപ്പറ്റി ജഡ്‌ജി
ഇങ്ങനെ രേഖപ്പെടുത്തി. ``മെട്രിക്കുലേഷന്‍ പാസായിട്ടില്ലെങ്കിലും ധാരാളം
വായിച്ചിട്ടുള്ള വ്യക്താണ് നാഥുറാം. ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യം വിചാരണ
വേളയില്‍ നാഥുറാം തെളിയിച്ചു.''
1948 ജനുവരി 20നു സ്‌ഫോടനസ്ഥലത്ത്
താനില്ലായിരുന്നുവെന്ന നാഥുറാമിന്‍രെ വാദം കോടതി തള്ളി. ജഡ്‌ജി അച്ചുറാം പറഞ്ഞു:
``കഴിഞ്ഞ അഞ്ച് ആഴ്‌ചക്കാലമായി നാഥുറാമിന്റെ വാദം ഞങ്ങള്‍ കേള്‍ക്കുന്നു.
ഇത്രമാത്രം മനശക്തിയുള്ള ഒരാള്‍ ആ സ്‌ഫോടനസ്ഥലത്തുനിന്ന് മാറിനില്‍ക്കുമെന്ന്
വിശ്വസിക്കാനാവുന്നില്ല.''
റിട്ടയര്‍ചെയ്‌തശേഷം ജസ്റ്റിസ് ഖോസ്‌ല എഴുതി
``അപ്പീല്‍ വേളയില്‍ ഞങ്ങളെ ഏറ്റവും ആകര്‍ഷിച്ചത് നാഥുറാമിന്റെ വാദങ്ങളാണ്.
ഗാന്ധിയെ വധിക്കാനുള്ള കാരണങ്ങള്‍ നിരവധി മണിക്കൂറുകല്‍ നീണ്ട പ്രസംഗത്തിലൂടെ
നാഥുറാം അവതരിപ്പിച്ചു. സദസ്സിനെ വാക്കുകളിലൂടെ ആകര്‍ഷിച്ചു. നാഥുറാം പ്രസംഗം
നിര്‍ത്തിയപ്പോള്‍ നീണ്ട നിശബ്‌ദതയായിരുന്നു. പല സ്‌ത്രീകളും കണ്ണീരു
തുടയ്‌ക്കുന്നുണ്ടായിരുന്നു. കോടതിമുറിയിലെ നേരിയ ചലനങ്ങള്‍പോലും കേള്‍ക്കാവുന്ന
നിശബ്‌ദതയായിരുന്നു.''
``ഗോഡ്‌സെയുടെ അപ്പീലിനു ജനങ്ങളായിരുന്നു വിധി
പറയേണ്ടിയിരുന്നതെങ്കില്‍ അവര്‍ ദ്ദേഹത്തെ വെറുതെ
വിടുമായിരുന്നു.''
ഡല്‍ഹിയിലെ പ്രത്യേക കോടതിയില്‍ ജസ്റ്റീസ് ആത്മചരണന്‍
മുമ്പാകെയും നാഥുറാം ഇതേ വൈദഗ്‌ധ്യം പ്രകടിപ്പിച്ചു.
ഈ കേസിലെ
പിടികിട്ടാപ്പുള്ളികള്‍ ഡോ. പാര്‍ച്ചറെയെ വെറുതെ വിട്ടതിനെ തുടര്‍ന്ന്
ഗ്വാളിയാറിലെ മജിസ്‌ട്രേട്ട് മുമ്പാകെ ഹാജരാക്കി. അവരെ
മോചിപ്പിച്ചു.
ഹൈക്കോടതിയില്‍ നാഥുറാം നടത്തിയ പ്രസംഗങ്ങള്‍ പത്രങ്ങളെ
ആകര്‍ഷിച്ചു. അവര്‍ ആ പ്രസംഗങ്ങള്‍ അക്ഷരംപ്രതി എഴുതിയെടുത്തിരുന്നു. പക്ഷേ, കോടതി
പിരിഞ്ഞപ്പോള്‍ പത്രക്കാര്‍ എഴുതിയതത്രയും പോലീസ് പിടിച്ചു വാങ്ങുകയായിരുന്നു.
മാത്രമല്ല, എഴുതിയ കടലാസുകള്‍ മുഴുന്‍ കീറിക്കളയുകയും നാഥുറാമിന്റെ പ്രസംഗം
പ്രസിദ്ധീകരിച്ചാല്‍ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്ന് താക്കീത് നല്‍കുകയും
ചെയ്‌തു. പത്രക്കാര്‍ക്ക് സര്‍ക്കാരിന്റെ ആജ്ഞയ്‌ക്കുമുന്നില്‍
കീഴടങ്ങേണ്ടിവന്നു.
നാഥുറാമിന്റെ വധശേഷം ചില പത്രങ്ങള്‍ സത്യമെഴുതി.
അവര്‍ക്ക് നിരന്തരമായ ഭീഷണി ഉണ്ടായി. സത്യത്തെ ഇഷ്‌ടപ്പെടുന്നതിനുപകരം
വെറുക്കുകയാണ് ഗാന്ധിയന്‍ സര്‍ക്കാര്‍ ചെയ്‌തത്.
നാഥുറാം ഗോഡ്‌സെയും
നാരായണ്‍ ആപ്‌തെയും 1949 നവംബര്‍ 15ന് രാവിലെ 8 മണിക്ക് തൂക്കിലേറ്റപ്പെട്ടു.
ഗോപാല്‍ ഗോഡ്‌സെ, കര്‍ക്കറെ, മദന്‍ലാല്‍ എന്നിവര്‍ തൂക്കിക്കൊല്ലുന്നതിന് 20
മിനിട്ട് മുമ്പ് നാഥുറാമിനോടൊപ്പം ഉണ്ടായിരുന്നു. രണ്ടുപേരും പതിവുപോലെ
സന്തോഷവാന്മാരായിരുന്നു. അവരുടെ മുഖം ശാന്തവും സ്വച്ഛവുമായിരുന്നു. ജയില്‍
ജീവനക്കാരുമായി അവര്‍ തമാശകള്‍ പറഞ്ഞുകൊണ്ടിരുന്നു.
ചായ കഴിക്കുമ്പോള്‍
ജയില്‍ സൂപ്രണ്ട് അര്‍ജ്ജുന്‍ദാസ് വന്നു. നാഥുറാം അദ്ദേഹത്തെ നോക്കി
ചിരിച്ചെങ്കിലും അര്‍ജ്ജുന്‍ദാസ് പരുങ്ങുകയായിരുന്നു. താന്‍ വധിക്കാന്‍ പോകുന്ന
രണയ്‌ടുപേരുടെ നിസംഗത അദ്ദേഹത്തെ ദു:ഖിതനാക്കി. അദ്ദേഹം അവരോട് സംസാരിച്ചു.
നാഥുറാമിന്റേയും ആപ്‌തയുടേയും ദേശസ്‌നേഹം അദ്ദേഹത്തിനു മനസ്സിലാക്കാന്‍
കഴിഞ്ഞിരുന്നു. പഞ്ചാബിന്റെ ഒരു ഭാഗം ഇന്ത്യയ്‌ക്കു നഷ്‌ടപ്പെട്ടതില്‍
മഹാരാഷ്‌ട്രക്കാരായ ഇവര്‍ക്ക് രോഷമുണ്ടായെങ്കിലും അത് ദേശസ്‌നേഹംകൊണ്ട്
മാത്രമാണെന്ന് മനസ്സിലാക്കാന്‍ ജയില്‍ സൂപണ്ടിനു കഴിയുമായിരുന്നു. അല്ലെങ്കില്‍
ലക്ഷക്കണക്കിനു ന്‌ത്യക്കാര്‍ മരിച്ചപ്പോള്‍ ആര്‍ക്കും തോന്നാത്ത ദു:ഖം
ഇവര്‍ക്കെങ്ങിനെയുണ്ടായി. മനുഷ്യരക്തം ചിന്താത്ത അക്രമരഹിതമായ മാരക്കത്തിലൂടെ
ഇന്ത്യ സ്വാതന്ത്ര്യം നേടിയെന്ന് പറയുന്നവര്‍ വിഭജനവും മരിച്ചവരുടെ രക്തവും ഏത്
`കണക്കില്‍ എഴുതും? - സൂപ്രണ്ട് ചിന്തിച്ചു. സൂപ്രണ്ട് കണ്ണീര്‍
കടിച്ചമര്‍ത്തുകയായിരുന്നു. അദ്ദേഹം ഒരു പുഞ്ചിരി ചുണ്ടില്‍ വരുത്തി നാഥുറാമിനെ
നോക്കി. നാഥുറാം പറഞ്ഞു ``തൂക്കിലേറ്റുന്നതിനു മുമ്പ് ഒരു കപ്പ് ചായ വേണമെന്ന്
ഞാന്‍ പറയുമായിരുന്നു. ആ ചായ കിട്ടി. നന്ദി'' അര്‍ജ്ജുന്‍ദാസ് കരയാതെ
പിടിച്ചുനിന്നു.
നാഥുറാം ഡോക്‌ടറോട് പറഞ്ഞു. ``അങ്ങയുടെ ബുക്ക് ഞാന്‍
അസിസ്റ്റന്റ് സൂപ്രണ്ട് ത്രിലേഷ് സിംഗിനെ ഏല്‍പ്പിച്ചിട്ടുണ്ട്. ഇനിയും എന്റെ
ഒപ്പുകള്‍ അങ്ങേയ്‌ക്ക് വേണ്ടെന്നു പ്രതീക്ഷിക്കുന്നു''.
തലേദിവസം നാഥുറാം
തന്റെ മാതുലനോട് സംസാരിച്ചിരുന്നു. ``മാമന്‍ അങ്ങെയ്‌ക്ക് തരാനുള്ള ആയിരം രൂപ
എത്തിക്കാന്‍ ഞാന്‍ ഏര്‍പ്പാടു ചെയ്‌തിട്ടുണ്ട്.''
നാരായണന്‍ ആപ്‌തെ താന്‍
എഴുതിയ തീസിസ് അവകാശികളെ ഏല്‍പ്പിക്കുന്ന കാര്യം സൂപ്രണ്ടിനെ ഓര്‍മിപ്പിച്ചു.
കഴിഞ്ഞ പത്തുദിവസങ്ങള്‍കൊണ്ട് ആപ്‌തെ ഭരണസംവിധാനത്തെപ്പറ്റി ഒരു തീസിസ്
എഴുതിയിരുന്നു. സൂപ്രണ്ട് അത് സര്‍ക്കാരിനു അയച്ചിരുന്നുവെങ്കിലും നാളിതുവരെ
ആപ്‌തെയുടെ അവകാശികള്‍ക്ക് അത് ലഭിച്ചില്ല.
ജില്ലാ മജിസ്‌ട്രേട്ട്
നരോത്തം സന്നിഹിതനായിരുന്നു.
രണ്ടുപേരും അന്ത്യയാത്രയ്‌ക്കു തയ്യാറായി.
ഭഗവത്‌ഗീതയും അവിഭക്ത ഭാരതത്തിന്റെ മാപ്പും കാവിക്കൊടിയും അവര്‍
കൈയ്യിലേന്തി.
വലിയ ഒരു ഇടവേളയ്‌ക്കുശേഷം ആപ്‌തെ പ്രഭാതം
കാണുകയായിരുന്നു.
ആപ്‌തെ : എത്ര മനോഹരമായ പ്രഭാതം
നാഥുറാം :
വളരെക്കാലത്തിനുശേഷമാകാം താങ്കള്‍
പ്രഭാതം കാണുന്നത്. എനിക്ക്
സിംലയില്‍
അങ്ങനെയായിരുന്നില്ല.
ആപ്‌തെ : ഇത് സ്വര്‍ഗ്ഗതുല്യമായി
തോന്നുന്നു.
നാഥുറാം : ഇത് നമുക്ക് മാതൃഭൂമി നല്‍കുന്ന
വരദാനമാകാം.
തൂക്കിലേറ്റുന്ന പ്ലാറ്റ്‌ഫോമിലെത്തിയപ്പോള്‍ അവര്‍ മാതൃഭൂമിയെ
സ്‌തുതിച്ചുപാടി.
അവരുടെ കൈകള്‍ പുറകിലേയ്‌ക്കു കെട്ടി. ആരാച്ചാര്‍
കഴുത്തില്‍ കുടുക്കിട്ടു. രണ്ടുപേരുടെയും കാലുകളും ബന്ധിക്കപ്പെട്ടു. നാഥുറാമും
ആപ്‌തെയും ഉച്ചത്തില്‍ മുദ്രാവാക്യം മുഴക്കി. അത് നിശബ്‌ദതയെ ഭേദിച്ച്
നൂറുകണക്കിനു വാരകള്‍ അപ്പുറം വരെ പ്രതിധ്വനിച്ചു.
``അഖണ്‌ഡ ഭാരതം
അമര്‍ഹേ'', ``വന്ദേമാതരം''
സൂപ്രണ്ട് ആരാച്ചാര്‍ക്ക് പച്ചക്കൊടി കാട്ടി.
ആരാച്ചാര്‍ ലിവര്‍ വലിച്ചു. പലക നീങ്ങി. രണ്ടുപേരും പ്രകൃതിയുടെ കൈകളിലേക്കു
നീങ്ങി.
നാഥുറാം പെട്ടെന്നു തന്നെ മരിച്ചു. ആപ്‌തെ നിമിഷങ്ങളോളം
അബോധാവസ്ഥയില്‍ കിടന്നു. കുറച്ചു നിമിഷങ്ങള്‍ക്കുള്ളില്‍ ആപ്‌തെയും മരിച്ചു.
അസിസ്റ്റന്റ് സൂപ്രണ്ട് രാംനാഥ് ശര്‍മ്മ അന്ത്യകര്‍മ്മങ്ങള്‍ നടത്തി. ജയിലില്‍
തന്നെ ശവസംസ്‌കാരം നടന്നു. രണ്ടുപേരുടേയും കൈകളിലുണ്ടായിരുന്ന വസ്‌തുക്കള്‍ ഗോപാല്‍
ഗോഡ്‌സെയെ ഏല്‍പ്പിച്ചു. നാഥുറാമിന്റെ വില്‍പത്രം പിറ്റേന്ന് ഇളയ സഹോദരനായ
തത്താത്രേയനെ ഏല്‍പ്പിക്കുകയുണ്ടായി.
ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട
മൂന്നു പ്രതികളോടും ക്രൂരമായാണ് സര്‍ക്കാര്‍ പെരുമാറിയത്. മൂന്നു പ്രതികളേയും
മരണം വരെ തടവിലാക്കാനായിരുന്നു സര്‍ക്കാരിന്റെ ഉദ്ദേഹം. തടവിലാകുന്ന കുറ്റവാളിയുടെ
സ്വഭാവവും പെരുമാറ്റും പരിഗണിച്ച് തടവുകാലത്തിനു ഇളവു നല്‍കാറുണ്ട്. ഗോപാല്‍
ഗോഡ്‌സെ രക്തദാനം പല കുറി നടത്തുകയുണ്ടായി. ഒരു പ്രാവശ്യം രക്തംദാനം ചെയ്‌താല്‍
തടവ് കാലാവധി പത്തുദിവസം ഇളവു ചെയ്യണമെന്നാണ് വ്യവസ്ഥ. പക്ഷേ, ഗോപാല്‍
ഗോഡ്‌സെയുടെ കാര്യത്തില്‍ ഇതു പാലിക്കപ്പെട്ടില്ല. മരണംവരെ തടവിലിട്ട്
``അക്രമരഹിതമായ്'' മാര്‍ഗ്ഗത്തിലൂടെ അവരെ കൊല്ലാനായിരുന്നു സര്‍ക്കാര്‍
തീരുമാനം.
ഇളവുകള്‍ ലഭ്യമല്ലെന്നും വന്നിട്ടും ഗോപാല്‍ ഗോഡ്‌സെ തന്റെ
രക്തദാനം തുടര്‍ന്നു. രാജ്യത്തിനോടുള്ള കടമ നിറവേറ്റലായി മാത്രമായിരുന്നു ഈ സേവനം.
ഇന്നും ചിലരൊക്കെ രാജ്‌ഘട്ടില്‍നിന്ന് പ്രതിജ്ഞയെടുക്കുന്നതു കാണുമ്പോള്‍
വിഡ്‌ഢികള്‍ക്ക് ഒരു കാലത്തും പഞ്ഞമില്ലാത്ത് നാടാണല്ലോ നമ്മുടേതെന്നു
തോന്നിപ്പോകാറുണ്ട്.
തന്റെ മോചനത്തിനായി 22 പ്രാവശ്യം ഗോപാല്‍ ഗോഡ്‌സെ
സുപ്രീംകോടതിയെ സമീപിച്ചു. പക്ഷേ, സര്‍ക്കാര്‍ അവിടെയും ജയിക്കുകയാണ് ചെയ്‌തത്.
1964 ഒക്‌ടോബര്‍ 13നു മൂന്നുപേരും മോചിതരായി. 26 വര്‍ഷം മൂന്നുപേരും തടില്‍
കിടന്നു. അതിന് ഏതാനും മാസങ്ങള്‍ക്കുമുമ്പ് ജവഹര്‍ലാല്‍ നെഹ്‌റു
അന്തരിച്ചിരുന്നു. സുപ്രീംകോടതി തന്റെ വാദങ്ങള്‍ സ്വീകരിച്ചില്ലെങ്കിലും കോടതിയോട്
സര്‍ക്കാരിനുള്ള ഭയം കൊണ്ടാവണം തങ്ങള്‍ മോചിതരായതെന്ന് ഗോപാല്‍ ഗോഡ്‌സെ
വിശ്വസിക്കുന്നു.
വിഷ്‌ണു കാര്‍ക്കറെയും ഗോപാല്‍ ഗോഡ്‌സെയും തന്റെ
സുഹൃത്തുക്കളുടെ സ്വീകരണ യോഗത്തില്‍ പങ്കെടുത്തത് സര്‍ക്കാരിനു രുചിച്ചില്ല.
തടങ്കല്‍ നിയമം ഉപയോഗിച്ച് ഇരുവരേയും സര്‍ക്കാര്‍ ജയിലിലടച്ചു. ഇത് ജയില്‍
മോചനത്തിനു 40 ദിവസം കഴിഞ്ഞാണ്. ആ തടവ് ഒരു വര്‍ഷവും ആറുദിവസവും
നീണ്ടു.
ഗോപാല്‍ ഗോഡ്‌സെ എഴുത്തിലേക്കു തിരിഞ്ഞു. മറാത്തി ഭാഷയില്‍ അദ്ദേഹം
രചിച്ച ``ഗാന്ധിഹത്യ ആണിമി'' എന്ന പുസ്‌തകം സര്‍ക്കാരിനെ വിമര്‍ശിച്ചതിന്റെ പേരില്‍
നിരോധിക്കപ്പെട്ടു. ഹൈക്കോടതി പിന്നീട് നിരോധനം നീക്കാനും കോടതി ചിലവായി ഗോപാല്‍
ഗോഡ്‌സെയ്‌ക്ക് 3000 രൂപ നല്‍കാനും വിധിയായി. ഈ പുസ്‌തകം പിന്നീട് പല ഭാഷകളിലായി
വിവര്‍ത്തനം ചെയ്‌ത് പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി. നാഥുറാം ഗോഡ്‌സെയുടെ
സ്റ്റേറ്റ്‌മെന്റ് പല പ്രാദേശിക ഭാഷകളിലും ഗോപാല്‍ ഗോഡ്‌സെ പ്രസിദ്ധീകരിച്ചു.
വിതസ്‌ത പ്രകാശന്‍ എന്ന പ്രസിദ്ധീകരണശാലയുടെ ഉടമയാണ് ഗോപാല്‍ ഗോഡ്‌സെ.
കാശ്‌മീരിലൂടെ ഒഴുകുന്ന ഝലം നദിയുടെ വേദങ്ങളിലെ പേരാണ് വിതസ്‌ത. ഗോപാല്‍ ഗോഡ്‌സെ
കുടുംബസമേതം പൂനയില്‍ താമസിച്ചുവരുന്നു.
വിഷ്‌ണു കര്‍ക്കറെ അദ്ദേഹത്തിന്റെ
ബിസിനസ്സുമായി 1974 ഏപ്രില്‍ ആറിനു മരിക്കുന്നതുവരെ അഹമ്മദ്‌നഗറില്‍
താമസിച്ചിരുന്നു.
മദന്‍ലാല്‍ പഹ്വ മോചിതനായശേഷം വിവാഹം കഴിച്ചു. ബോംബെയില്‍
തുണി മില്ലുകളുടെ വ്യാപാര ഇടപാടുകള്‍ നടത്തുന്നു.
വീരസവര്‍ക്കര്‍ 1966
ഫെബ്രുവരി 26നു അന്തരിച്ചു. ബ്രിട്ടീഷ് സര്‍ക്കാരും ഭാരതസര്‍ക്കാരും ഏല്‍പ്പിച്ച
പീഢനങ്ങള്‍ അദ്ദേഹത്തെ തളര്‍ത്തിയിരുന്നു. ഹിന്ദുവിന്റെ അവകാശങ്ങള്‍ക്കുവേണ്ടി
വാദിക്കുകയും ഭാരതവിഭജനത്തെ എതിര്‍ക്കുകയും ചെയ്‌തതിന്റെ പേരില്‍.
ഇനിവരുന്ന
പേജുകളില്‍ കൊടുത്തിരിക്കുന്നത് ഗാന്ധിവധക്കേസിന്റെ രേഖകളിലെ ഒരു ഭാഗമാണ്.
സിംലയിലെ പഞ്ചാബ് ഹൈക്കോടതിയിലെ Criminal Appeals No. 5. 66 to 72 Volume II എന്ന
രേഖകളില്‍ ഇതു കാണാവുന്നതാണ്.
1. ബഹുമാന്യ കോടതി അറിയുവാന്‍
ഡല്‍ഹി
ചെങ്കോട്ടയിലെ ഗാന്ധിവധ വിചാരണയ്‌ക്കുള്ള സ്‌പെഷ്യല്‍ കോടതിയില്‍ പ്രോസിക്യൂഷന്റെ
വാദം അവസാനിച്ച വേള.
സ്‌പെഷ്യല്‍ ജഡ്‌ജി ശ്രീ. ആത്മചരണ്‍ തന്റെ കസേരയില്‍
ഉപവിഷ്‌ടനായി. പ്രതികള്‍ അവരുടെ ഇരിപ്പിടങ്ങളിലും ഇരിപ്പുറപ്പിച്ചു.
ഇരുവിഭാഗത്തിന്റേയും അഭിഭാഷകര്‍ സന്നിഹിതരായിരുന്നു. പത്രലേഖകരും തയ്യാറായി
നിന്നു.
കോടതിഹാള്‍ ജനങ്ങളെകൊണ്ട് നിറഞ്ഞിരുന്നു. പാസ്സുള്ളവര്‍ക്ക്
മാത്രമായിരുന്നു പ്രവേശനം.
അന്ന് 1948 നവംബര്‍ 18 പ്രതിയുടെ പ്രസ്‌താവന
നടക്കുവാന്‍ പോകുകയായിരുന്നു. ക്രിമിനല്‍ പ്രോസിജ്യര്‍ കോഡ് സെക്‌ഷന്‍ 342
പ്രകാരം പ്രതികലുടെ വിശദാംശങ്ങള്‍ ജഡ്‌ജി പരിശോധിച്ചു.
``ഒന്നാം പ്രതി
നാഥുറാം വിനായക് ഗോഡ്‌സെ, ഹിന്ദു, വയസ്സ് 37, പൂനയില്‍ ഹിന്ദു രാഷ്‌ടയുടെ
പത്രാധിപര്‍''.
ഒന്നാംപ്രതി എന്നു കേട്ടപ്പോള്‍ തന്നെ നാഥുറാം ചാടി
എഴുന്നേറ്റു.
ജഡ്‌ജി: പ്രോസിക്യൂഷന്‍ ഹാജരാക്കിയ മുഴുവന്‍ തെളിവുകളും
നിങ്ങള്‍ക്കെതിരാണ്. ഇതിനെപ്പറ്റി നിങ്ങള്‍ക്ക്
പറയാനുള്ളതെന്താണ്?
നാഥുറാം: യുവര്‍ ഓണര്‍, മറുപടിയായി ഞാന്‍ ഒരു
പ്രസ്‌താവന കൊണ്ടുവന്നിട്ടുണ്ട്.
ജഡ്‌ജി: നിങ്ങളുടെ പ്രസ്‌താവന
വായിക്കൂ!
ഈ സമയം അഡ്വക്കേറ്റ് ജനറല്‍ ശ്രീ ദഫ്‌തരി പ്രതിഷേധവുമായി
എഴുന്നേറ്റു. ``കേസുമായി ബന് ധമുള്ള കാര്യങ്ങള്‍ മാത്രമെ വായിക്കുവാന്‍
അനുവദിക്കാവൂ. അല്ലാത്തപക്ഷം വായിക്കാനനുവദിക്കരുത്.''
അഡ്വക്കേറ്റ് ജനറലിന്റെ
അഭ്യര്‍ത്ഥനയെ കോടതി നിരസിച്ചു. നാഥുറാം മൈക്കിന്റെ മുമ്പില്‍ തന്റെ പ്രസ്‌താവന
വായിക്കുവാന്‍ നിന്നു. കോടതിമുറിയില്‍ അക്ഷമരായി നിന്ന ജനങ്ങളുടെ നിശബ്‌ദതയിലേക്ക്
ഘനഗംഭീരമായ ശബ്‌ദം പ്രവഹിക്കാന്‍ തുടങ്ങി.
May it please Your
Honour...............
അദ്ധ്യായം -1
കുറ്റപത്രത്തിനുള്ള
ഉത്തരങ്ങള്‍
ഞാന്‍ നാഥുറാം വിനായക് ഗോഡ്‌സെ ഒന്നാംപ്രതി ബഹുമാനപുരസ്സരം
താഴെപ്പറയുന്ന കാര്യങ്ങള്‍ വ്യക്തമാക്കുവാന്‍ ആഗ്രഹിക്കുന്നു.
1. എന്റെ
പേരിലുള്ള കുറ്റങ്ങള്‍ക്കു മറുപടി പറയുംമുമ്പ് 1948 ജനുവരി 20നും 1948 ജനുവരി
30നും നടന്ന രണ്ടു സംഭവങ്ങള്‍ക്കും രണ്ടു വിചാരണ വേണ്ടിയിരുന്നു എന്നു
ചൂണ്ടിക്കാണിക്കുവാന്‍ ആഗ്രഹിക്കുന്നു. ഇവിടെ രണ്ടു സംഭവങ്ങളെയും ഒന്നിച്ചു വിചാരണ
ചെയ്‌ത് വ്യര്‍ത്ഥമാക്കിയിരിക്കുന്നു.
2. മേല്‍പ്പറഞ്ഞ കാര്യത്തില്‍
മുന്‍വിധികള്‍ ദീക്ഷിക്കാതെ എനിക്കെതിരായ ആരോപണങ്ങള്‍ക്ക് ഞാന്‍ മറുപടി
നല്‍കുന്നു.
3. പ്രതികള്‍ക്കെതിരെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഇന്ത്യന്‍
പീനല്‍കോഡ് പ്രകാരം ശിക്ഷാര്‍ഹമായിട്ടുള്ള നിരവധി കുറ്റങ്ങള്‍ അവര്‍ ഒറ്റയ്‌ക്കും
കൂട്ടായും ചെയ്‌തതായി പറയുന്നു.
4. 1948 ജനുവരി 29നും 30നും നടന്ന രണ്ടു
സംഭവങ്ങളും ഗാന്ധിജിയെ വധിക്കാനുള്ള സംരംഭത്തിന്റെ പരമ്പരയായി പ്രോസിക്യൂഷന്‍
ചിത്രീകരിച്ചിരിക്കുന്നു. തുടക്കത്തില്‍ തന്നെ പറയട്ടെ ജനുവരി 20 വരെ നടന്ന
സംഭവങ്ങളും ജനുവരി 30നു നടന്ന സംഭവവുമായി യാതൊരു ബന്ധവുമില്ല.
5.
മേല്‍പ്പറഞ്ഞ കുറ്റങ്ങളില്‍ ഒന്നാമത്തേയും പ്രധാനപ്പെട്ടതുമായ കുറ്റാരോപണം
ഗാന്ധിവധമാണ്. അതുകൊണ്ട് അതിനെപ്പറ്റി തന്നെ പറയാം. പ്രതികള്‍ ചെയ്‌തുവെന്നു
പറയപ്പെടുന്ന കുറ്റങ്ങളില്‍ യാതൊരു ഗൂഢാലോചനയും നടന്നിട്ടില്ല.
6.
പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകള്‍ ഒരു ഗൂഢാലോചന നടന്നുവെന്നു തെളിയിക്കാന്‍
പര്യാപ്‌തമല്ല. ഗൂഢാലോചനയ്‌ക്ക് അനുകൂലമായി തെളിവു നല്‍കിയിട്ടുള്ളത് ദിഗംബര്‍
ബഡ്‌ജെ (പ്രോസിക്യൂഷന്‍ വിറ്റ്‌നസ് 57) ആണ്. ഇയാള്‍ നല്‍കിയ വസ്‌തുതകള്‍
വിശ്വസനീയമല്ലെന്ന് എന്റെ അഭിഭാഷകന്‍ വിചാരണവേളയില്‍ തെളിയിക്കും.
7.
ജനുവരി 20-ലെ സംഭവം സംബന്ധിച്ച് ആയുധങ്ങള്‍ ശേഖരിക്കുകയും കൈമാറ്റം ചെയ്യുകയും
ചെയ്‌തുവെന്ന കുറ്റപത്രത്തിലെ ആരോപണത്തിനു മറുപടിയായി എനിക്കു പറയുവാനുള്ളത്
ഗ്രനേഡുകളോ, തോക്കുകളോ മറ്റ് ആയുധങ്ങളോ ഞാന്‍ കൊണ്ടു നടക്കുകയോ കൈമാറുകയോ അതിനു
മറ്റുള്ളവരെ പ്രേരിപ്പിക്കുകയോ ചെയ്‌തിട്ടില്ല എന്നാണ്. ഇന്ത്യന്‍ ആംസ് ആക്‌ടിലെ
വകുപ്പുകള്‍ ഞാന്‍ ലംഘിച്ചു എന്ന ആരോപണത്തെ ഞാന്‍ നിഷേധിക്കുന്നു. ഈ വകുപ്പുപ്രകാരം
ശിക്ഷാര്‍ഹമായി ഞാന്‍ ഒരു കുറ്റവും ചെയ്‌തിട്ടില്ല.
8. ഇക്കാര്യത്തില്‍
ദിംഗബര്‍ ബസ്‌ജെയുടെ മൊഴികളാണ് തെളിവുകളായി പ്രോസിക്യൂഷന്‍ കാണുന്നത്. ആറാം
ഖണ്‌ഡികയില്‍ ഞാന്‍ സൂചിപ്പിക്കുന്നതുപോലെ അദ്ദേഹത്തിന്റെ മൊഴികള്‍ തീര്‍ത്തും
വിശ്വസനീയമല്ലെന്ന് അറിയണം. ഈ സാക്ഷി (ബഡ്‌ജെ) എനിക്കു പരിചയമുള്ള ആളാണ്. അദ്ദേഹം
എന്നെങ്കിലും എന്നെ സമീപിക്കുകയോ ഞാന്‍ അദ്ദേഹത്തെ കാണാന്‍ പോകുകയോ ചെയ്‌തിട്ടില്ല.
1948 ജനുവരി 10നു അയാള്‍ ഹിന്ദുരാഷ്‌ട്രയുടെ ഓഫീസില്‍ ആപ്‌തയോടൊപ്പം (രണ്ടാംപ്രതി)
വന്നിരുന്നു എന്നു പറയുന്നത് ശുദ്ധ കളവാണ്. ആ ദിവസം ബഡ്‌ജെ എന്നെ കണ്ടു എന്നു
പറയുന്നത് ഞാന്‍ നിഷേധിക്കുന്നു. ആപ്‌തയും ബഡ്‌ജെയും തമ്മില്‍ ആയുധങ്ങളെപ്പറ്റി
സംസാരിച്ച ഒരു സമയത്തും എന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നില്ല. ആപ്‌ത എന്നോട്
മുറിയില്‍നിന്നും പുറത്തുവരുവാന്‍ പറഞ്ഞെന്നും ബഡ്‌ജെ കൈബോംബുകള്‍ എനിക്കു തരുവാന്‍
തയ്യാറാണെന്നു ആപ്‌ത പറഞ്ഞുവെന്നും ഉള്ള ബാഡ്‌ജെയുടെ പ്രസ്‌താവം പച്ചക്കള്ളമാണ്.
ഗൂഢാലോചനയിലേയ്‌ക്ക് എന്റെ പേരുകൂടി ചേര്‍ക്കുവാന്‍ ബാഡ്‌ജെ സൃഷ്‌ടിച്ച ഒരു കഥ
മാത്രമാണിതൊക്കെ. 1948 ജനുവരി 14നു ഞാന്‍ ബഡ്‌ജെയെ തനിച്ചോ ആപ്‌തയോടൊപ്പമോ കാണുകയോ
സംസാരിക്കുകയോ ചെയ്‌തിട്ടില്ല. ബഡ്‌ജെ അന്ന് ബോംബെയില്‍ ഉണ്ടായിരുന്നുവെന്ന
കാര്യംപോലും ഞാനറിഞ്ഞിട്ടില്ല.
9. കുറ്റപത്രത്തിലെ ബി (1), (2) ഖണ്‌ഡികയില്‍
പറയുന്നതുപോലെ 1948 ജനുവരി 20ന് ഡല്‍ഹിയിലായിരിക്കുമ്പോള്‍ എന്റെ കൈയ്യില്‍
ആയുധങ്ങളുണ്ടായിരുന്നുവെന്നത് ഞാന്‍ നിഷേധിക്കുന്നു. ഇക്കാര്യത്തിലും ബഡ്‌ജെയുടെ
മൊഴി മാത്രമാണ് പ്രോസിക്യൂഷന്‍ തെളിവായിട്ടുള്ളത്. മാപ്പുസാക്ഷിയായി
രക്ഷപ്പെടുവാന്‍ ഇത്തരം കള്ളത്തെളിവുകള്‍ അയാള്‍ക്ക്
നല്‍കേണ്ടിവന്നിരിക്കുന്നു.
10 കുറ്റപത്രത്തിന്റെ ഖണ്‌ഡിക എ (1), (2), ബി
(1), (2) എന്നിവയില്‍ പറയുന്ന കൂട്ടുനില്‍ക്കല്‍ എന്ന ആരോപണവും ഞാന്‍
നിഷേധിക്കുന്നു.
11. നാലാമത്തേത് എന്ന ശീര്‍ഷകത്തില്‍ രണ്ടാം ഖണ്‌ഡികയില്‍
പറയുന്നതുപോലെ മദന്‍ലാല്‍ പഹ്വയുമായി ചേര്‍ന്നോ സ്വയമോ 1948 ജനുവരി 20നു
ബിര്‍ളാഹൗസില്‍ സ്‌ഫോടനം നടത്തി എന്ന ആരോപണത്തിനു മറുപടിയായി എനിക്കു
പറയുവാനുള്ളത് ഇതുസംബന്ധിച്ചുള്ള പ്രോസിക്യൂഷന്‍ തെളിവുകള്‍ എന്നെ സംഭവവുമായി
ബന്ധിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നാണ്.
12. മഹാത്മാഗാന്ധിയെ
കൊലപ്പെടുത്താന്‍ നടത്തിയ ശ്രമം എന്ന തലക്കെട്ടില്‍ ചാര്‍ജ് ഷീറ്റില്‍ അഞ്ചാമതായി
പറയുന്ന പ്രേണാകുറ്റത്തെപ്പറ്റി പറയൂവാനുള്ളത് പ്രത്യക്ഷമായോ പരോക്ഷമായോ എനിക്കു
മദന്‍ലാല്‍ പഹ്വയുമായി ബന്ധമില്ലെന്നും ഈ ആരോപണം തെളിയിക്കുവാന്‍ യാതൊരു തെളിവും
ഇല്ലെന്നുമാണ്.
13. കുറ്റപത്രത്തിന്റെ ഖണ്‌ഡിക എ (1)ലും (2)ലും ആറാമതായി
എന്ന തലക്കെട്ടില്‍ പറയന്ന ആരോപണം സംബന്ധിച്ച് ഞാന്‍ നാരായണന്‍ ആപ്‌തെയുടെ
സഹായത്തോടെ ലൈസന്‍സില്ലാത്ത തോക്ക് ഇറക്കുമതി ചെയ്യുകയോ കൊണ്ടുവരികയോ
ചെയ്‌തിട്ടില്ല എന്ന് പറഞ്ഞുകൊള്ളട്ടെ. മേല്‍പറഞ്ഞ രീതിയിലുള്ള ഒരു തോക്ക് ഡോ.
ദത്താത്രേയ പാച്ചുറേയോ നാരായണന്‍ ആപ്‌തേയോ കൈവശം വയ്‌ക്കുകയോ അതിനുവേണ്ടി എന്നെ
പ്രേരിപ്പിക്കുകയോ ചെയ്‌തിട്ടില്ല. ഇക്കാര്യത്തിലും പ്രോസിക്യൂഷന്‍ തെളിവുകള്‍
വിശ്വസനീയമല്ല. മേല്‍പ്പറഞ്ഞ കുറ്റങ്ങള്‍ ചെയ്‌താല്‍ തന്നെ അവ ഈ കോടതിയുടെ
പരിധിയില്‍ വരുന്ന കാര്യങ്ങളല്ല.
14. ഖണ്‌ഡിക ബി(1)ഉം (2)ഉം സംബന്ധിച്ച്
606824 നമ്പര്‍ തോക്ക് എന്‌റെ കൈവശം ഉണ്ടായിരുന്നുവെന്ന് ഞാന്‍ സമ്മതിക്കുന്നു. ഈ
തോക്കുമായി നാരായണന്‍ ആപ്‌തെയ്‌ക്കോ വിഷ്‌ണുകര്‍ക്കറേക്കോ യാതൊരു
ബന്ധവുമില്ല.
15. ഏഴാമത് എന്ന തലക്കെട്ടില്‍ കൊടുത്തിട്ടുള്ള
കുറ്റങ്ങള്‍ക്ക് മറുപടി പറയുന്നതിനു മുമ്പായി ഞാന്‍ ഡല്‍ഹിയില്‍ വരാനുള്ള
സാഹചര്യങ്ങളെപ്പറ്റി പറയാം. മഹാത്മാഗാന്ധിയെ എതിര്‍ക്കുന്നവരുടെ കൂടെയായിരുന്നു
ഞാനെന്നത് ഒരു രഹസ്യമല്ല. ഗാന്ധിജിയുടെ പരിപൂര്‍ണ്ണമായ അഹിംസാവാദം മറ്റു മതങ്ങളുടെ
ആക്രമണത്തെ തടയുവാന്‍ ഹിന്ദുക്കളെ അപ്രാപ്‌തരാക്കിയെന്നും ഞാന്‍ വിശ്വസിച്ചു. ഇതിനെ
ചെറുക്കാന്‍ സമാന ചിന്താഗതിക്കാരായ ജനങ്ങളെ ഞാന്‍ സംഘടിപ്പിച്ചു. ഇക്കാര്യത്തില്‍
എന്നോടൊപ്പം ആപ്‌തെയും മുഖ്യ പങ്കുവഹിച്ചു. ഇതിന്റെ ഭാഗമായി അഗ്രണി എന്ന പേരില്‍
ഒരു പത്രം തുടങ്ങി. ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തത്തോടുള്ള എതിര്‍പ്പിനെക്കാള്‍
അദ്ദേഹത്തിന്റെ മുസ്‌ലിം പ്രീണന നയത്തോടായിരുന്നു ഞങ്ങള്‍ക്കെതിര്‍പ്പ് ഹൈന്ദവ ജനത
നേരിടേണ്ടിവന്ന നിരവധി ദുരിതങ്ങള്‍ക്ക് ഗാന്ധിജി എത്രമാത്രം ഉത്തരവാദിയായിരുന്നു
എന്നത് ഞാന്‍ തുടര്‍ന്ന് വിശദീകരിക്കുന്നുണ്ട്.
16. എന്റെ പത്രങ്ങളായ
അഗ്രണിയിലും ഹിന്ദുരാഷ്‌ട്രയിലും ഗാന്ധിജിയുടെ വീക്ഷണങ്ങളെ ഞാന്‍ നിശിതമായി
വിമര്‍ശിച്ചിരുന്നു. ഗാന്ധിജി തന്റെ ലക്ഷ്യം നേടാന്‍ ഉപവാസവും പ്രാര്‍ത്ഥനാ
യോഗങ്ങളും സംഘടിപ്പിച്ചപ്പോള്‍ ആപ്‌തയും ഞാനും അതിനെതിരെ പ്രതിഷേധ പ്രകടനം നടത്തി.
പൂനയിലും ഡല്‍ഹിയിലും പഞ്ചഗാനിയിലും ഉത്തരം പ്രകടനങ്ങള്‍ നടന്നു. ഞങ്ങളുടെയും
ഗാന്ധിജിയുടെയും ആശയങ്ങള്‍ തമ്മിലുള്ള അന്തരം വളരെയായിരുന്നു. ഗാന്ധിജിയുടെ
അല്ലെങ്കില്‍ ഗാന്ധിജി നിയന്ത്രിച്ചിരുന്ന കോണ്‍ഗ്രസിന്‍രെ അറിവോടും
മൗനാനുവാദത്തോടുംകൂടി മുസ്ലിങ്ങള്‍ക്ക് കൂടുതല്‍ കൂടുതല്‍ ആനുകൂല്യം നല്‍കി അത്
1947 ആഗസ്റ്റ് 15നു ഇന്ത്യയുടെ വിഭജനത്തില്‍ കലാശിച്ചു. ഗാന്ധിജി മരണംവരെ
ഉപവസിക്കുവാന്‍ തീരുമാനിച്ചതായി ഞാനറിഞ്ഞു. ഹിന്ദു മുസ്ലിം ഐക്യം ഉണ്ടാകുമെന്ന്
തനിക്ക് ഉറപ്പു കിട്ടാന്‍വേണ്ടിയാണ് അദ്ദേഹം ഈ ഉപവാസത്തിനു തുനിഞ്ഞതത്രേ. പക്ഷേ,
എനിക്കും മറ്റു പലര്‍ക്കും ഈ ഉപവാസത്തിനു പിന്നിലെ ദുരുദ്ദേശം പിടികിട്ടി. ഇന്ത്യ
പാക്കിസ്ഥാനു കൊടുക്കില്ലെന്നു പറഞ്ഞ 55 കോടി രൂപ കൊടുപ്പിക്കുക എന്നതായിരുന്നു
ഉപവാസത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം. ഇതിനെതിരെ മുന്‍പെന്ന പോലെ, പ്രതിഷേധ
പ്രകടനത്തിനായിരുന്നു ആപ്‌തെയുടെ പദ്ധതി. ഞാന്‍ അതിനു അര്‍ദ്ധസമ്മതത്തോടെ
സഹകരിച്ചെങ്കിലും അതിന്റെ വ്യര്‍ത്ഥതയെപ്പറ്റി ശരിക്കും
ബോധവാനായിരുന്നു.
17. 1948 ജനുവരി 15നു ഞാനും ആപ്‌തെയും രാവിലെ ദാദറിലുള്ള
ഹിന്ദു മഹാസഭ ഓഫീസിലെത്തുന്നു. അവിടെ ബഡ്‌ജെയെ കണ്ടു. ഞങ്ങളുടെ വരവിന്റെ കാരണം
ബഡ്‌ജെ ആരാഞ്ഞു. വിവരം മനസ്സിലാക്കിയ ബഡ്‌ജെ ഡല്‍ഹിയിലെ പ്രകടനത്തില്‍
പങ്കെടുക്കാനുള്ള തന്റെ സന്നദ്ധത അയറിയിച്ചു. ഞങ്ങള്‍ പ്രകടനത്തിനു ആളെ
ആവശ്യമുള്ളതിനാല്‍ ബഡ്‌ജെയെ സ്വാഗതം ചെയ്‌തു. പ്രവീണ്‍ചന്ദ്ര സേഥിയയ്‌ക്ക് ഒരു
സാധനം എത്തിക്കാനുണ്ടെന്നും അതുകൊണ്ട് ജനുവരി 17നു കാണാമെന്നും ബഡ്‌ജെ ആപ്‌തയോട്
പറഞ്ഞു.
18. ജനുവരി 15നു ബഡ്‌ജെയെ പിരിഞ്ഞശേഷം 17നു രാവിലെയാണ് ഞാന്‍
ബഡ്‌ജെയെ കാണുന്നത്.
19. ബഡ്‌ജെയുടെ പ്രസ്‌താവനയില്‍ പറയുന്നതുപോലെ
ദീക്ഷിത് മഹാരാജിനെ കാണുകയോ ഗാന്ധിജി, നെഹ്‌റു, സുഹറവര്‍ദി എന്നിവരെ
ഇല്ലാതാക്കാന്‍ എന്നെയും ആപ്‌തയേയും സവര്‍ക്കര്‍ നിയോഗിക്കുകയോ ചെയ്‌തിട്ടില്ല.
ഇതെല്ലാം ബഡ്‌ജെ സ്വയം കെട്ടിച്ചമച്ച ആരോപണങ്ങളാണ്.
എനിക്കു
മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിയത് വീരസവര്‍ക്കറാണെന്ന പ്രോസിക്യൂഷന്‍ ആരോപണത്തെ
ഞാന്‍ ശക്തമായി നിഷേധിക്കുന്നു. മറ്റൊരാളുടെ പ്രേരണയ്‌ക്കു വശംവദനായി എന്ന ആരോപണം
എന്റെ ബുദ്ധിയേയും നീതിബോധത്തെയും അപമാനിക്കലാണ്. ഞാന്‍ മറ്റൊരാളുടെ ആയുധമായി
പ്രവര്‍ത്തിച്ചു എന്ന പ്രോസിക്യൂഷന്‍ ആരോപണം സത്യവുമായി പുലബന്ധമില്ലാത്തതാണ്.
സത്യത്തെ മലിനീകരിക്കലാണ്.
20. ഞാന്‍ എന്റെ സഹോദരന്‍ ഗോപാല്‍ ഗോഡ്‌സെയെ
കാണുവാന്‍ ആഗ്രഹിച്ചിരുന്നുവെന്നും ഗോപാല്‍ ഒരു തോക്ക് കസ്ഥമാക്കുവാന്‍
ഏര്‍പ്പാടുകള്‍ ചെയ്‌തിരുന്നുവെന്നുമുള്ള ബഡ്‌ജെയുടെ പ്രസ്‌താവന കള്ളമാണ്. 17-ാം
ഖണ്‌ഡികയില്‍ പറഞ്ഞതുപോലെയല്ലാതെ ഞാനും ബഡ്‌ജെയും തമ്മില്‍ സംഭാഷണങ്ങളൊന്നും തന്നെ
നടന്നിട്ടില്ല. ജനുവരി 16നു എന്നെക്കണ്ടു എന്ന ബഡ്‌ജെയുടെ പ്രസ്‌താവനയും
അവാസ്‌തവമാണ്. ജനുവരി 16നു ഞാന്‍ പൂനയില്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ
അന്നേദിവസം ഞാന്‍ ബഡ്‌ജെയ്‌ക്ക് തോക്കു നല്‍കിയെന്ന പ്രസ്‌താവന
സത്യവിരുദ്ധമാണ്.
21. ആപ്‌തയും ഞാനും ഗാന്ധിജിയുടെ പ്രാര്‍ത്ഥനായോഗത്തിനു
മുമ്പില്‍ പ്രകടനം നടത്തുവാന്‍ തീരുമാനിച്ചിരുന്ന വിവരം നേരത്തെ പറഞ്ഞുവല്ലോ?
ഇതില്‍ പങ്കെടുക്കുമെന്നു ബഡ്‌ജെ പറഞ്ഞിരുന്നു. ഡല്‍ഹിയിലേക്കു തിരിക്കുന്നതിനു
മുമ്പ് ധനശേഖരണവും നടത്തിയിരുന്നു.
22. ജനുവരി 17ന് ഞങ്ങള്‍ സവര്‍ക്കറെ
കണ്ടില്ല. കുറ്റപത്രത്തില്‍ പറയുന്നതുപോലെ യശ്വസി ഹൗണ്‍യാ (വിജയിയായി മടങ്ങിവരിക).
എന്നദ്ദേഹം അനുഗ്രഹിച്ചിട്ടുമില്ല. ബഡ്‌ജെയുമായോ ആപ്‌തയുമായോ കുറ്റപത്രത്തില്‍
പറയുന്നതുപോലുള്ള സംഭാഷണങ്ങള്‍ ഉണ്ടായിട്ടുമില്ല. ജനുവരി 15നു ദാദറില്‍ ബഡ്‌ജെയെ
കണ്ടതിനുശേഷം ഞാനും ആപ്‌തെയും പ്രസ്സിന്റെ കാര്യങ്ങള്‍ക്ക്
പോകുകയാണുണ്ടായത്.
23 ജനുവരി 17ന് ഞാനും ആപ്‌തയും ഡല്‍ഹിയില്‍
വിമാനമാര്‍ഗ്ഗം എത്തി ഹോട്ടല്‍ മരീനയില്‍ താമസിച്ചു. ജനുവരി 20നു രാവിലെ ബഡ്‌ജെ
ഹോട്ടലില്‍ വരുകയും അയാളും സേവന്‍ കിസ്‌തയ്യയുംകൂടി ഗാന്ധിജിയുടെ പ്രാര്‍ത്ഥനാസ്ഥലം
സന്ദര്‍ശിച്ച് പ്രകടനം നടത്തുന്നതിന്റെ വിവിധ വശങ്ങള്‍ മനസ്സിലാക്കാമെന്നും
ആപ്‌തയോട് പറഞ്ഞു. ഞാന്‍ ഈ സമയം സുഖമില്ലാതെ കിടക്കുകയായിരുന്നു. അതുകൊണ്ട്
പ്രാര്‍ത്ഥനാസ്ഥലത്ത് ഞാന്‍ വരുന്നില്ലെന്നു ബഡ്‌ജയോട് പറഞ്ഞു. ആപ്‌ത, ഗോപാല്‍
ഗോഡ്‌സെ, കര്‍ക്കറെ, മദന്‍ലാല്‍, ബഡ്‌ജെ, ശങ്കര്‍ എന്നിവര്‍ മരീനാ ഹോട്ടലില്‍
സന്ധിച്ചുവെന്നും ശങ്കറും ബാഡ്‌ജെയും അവിടെ ഭക്ഷണം കഴിച്ചുവെന്നും ഗോപാല്‍ ഗോഡ്‌സെ
തോക്കു നന്നാക്കുന്നതു കണ്ടുവെന്നും ആപ്‌തയും കര്‍ക്കറെയും മദന്‍ലാലും ബഡ്‌ജെയും
കുളിമുറിയിലായിരുന്നുവെന്നും അവര്‍ സ്‌ഫോടകവസ്‌തുക്കള്‍
തയ്യാറാക്കുകയായിരുന്നുവെന്നും ശങ്കറും ഞാനും മുറിക്കു കാവല്‍നിന്നുവെന്നും ഉള്ള
ബഡ്‌ജെയുടെ മൊഴികള്‍ വ്യാജമാണ്. ഞാന്‍ ബഡ്‌ജയോടു പറഞ്ഞുവെന്നു പറയുന്ന ആ വാചകം -
``ബഡ്‌ജെ ഇത് നമ്മുടെ അവസാന ഉദ്യമമാണ് ഈ ശ്രമം വിജയിക്കണം - എല്ലാക്കാര്യങ്ങളും
വേണ്ടരീതിയില്‍ നോക്കണം'' - ഞാന്‍ അന്നേദിവസമോ പിന്നീടോ ബഡ്‌ജയോടു
പറഞ്ഞിട്ടുള്ളതല്ല. മുമ്പ് പറഞ്ഞതുപോലെ ബഡ്‌ജ മുഎറിയില്‍ വരികയും വൈകീട്ട് അയാള്‍
പ്രാര്‍ത്ഥനായോഗത്തില്‍ പങ്കെടുക്കുമെന്ന് പറയുകയും ചെയ്‌തു. ഗോപാല്‍ ഗോഡ്‌സെ
അന്ന് ഡല്‍ഹിയില്‍ ഉണ്ടായിരുന്നില്ല. ആരും അന്ന് മുറിയില്‍ സ്‌ഫോടകവസ്‌തുക്കള്‍
തയ്യാറാക്കുന്ന ജോലി ചെയ്‌തിട്ടില്ല. അത്തരം സാധനങ്ങളൊന്നും ഞാനോ ആപ്‌തയോ കൈവശം
വച്ചിട്ടില്ല. ഈ വിഷയത്തെപ്പറ്റി എന്റെ അഭിഭാഷകര്‍ കൂടുതല്‍
വിശദീകരിക്കുന്നതായിരിക്കും.
24. രൂക്ഷമായ തലവേദന കാരണം ഞാന്‍
പ്രാര്‍ത്ഥനാസ്ഥലത്ത് പോയതേയില്ല. വൈകീട്ട് ആറുമണിക്ക് ആപ്‌തെ മടങ്ങിവരികയും
പ്രാര്‍ത്ഥനാസ്ഥലം കണ്ടെന്നും രണ്ട് ദിവസത്തിനുള്ളില്‍ അവിടെ പ്രകടനം നടത്താന്‍
സാധിക്കുമെന്നും അറിയിച്ചു. ഒരു മണിക്കൂറിനുശേഷം ഗാന്ധിജിയുടെ
പ്രാര്‍ത്ഥനാസ്ഥലത്ത് സ്‌ഫോടനം നടന്നുവെന്നും ഒരു അഭയാര്‍ത്ഥി അറസ്റ്റിലായെന്നും
വാര്‍ത്ത കേട്ടു. ഞങ്ങള്‍ ഡല്‍ഹിവിട്ടു. ജനുവരി 20നു ഞാന്‍ ഹിന്ദു മഹാസഭ ഭവനില്‍
ബഡ്‌ജെയെ കണ്ടെന്ന മൊഴി തെറ്റാണ്ട്. പല സാക്ഷികളും എന്നെ സംഭവസ്ഥലത്ത്
കണ്ടുവെന്നു പറയുന്നത് മറ്റാരെയോ കണ്ട് തെറ്റിദ്ധരിച്ചിട്ടാണ്. ഞാന്‍ അന്ന്
ബിര്‍ളാഹൗസില്‍ ഉണ്ടായിരുന്നില്ല. സാക്ഷികള്‍ എന്നെ തിരിച്ചറിയാന്‍ കാരണം ദുഗ്‌ളക്
റോഡ് പോലീസ് സ്റ്റേഷനില്‍വെച്ച് നേരത്തെ സാക്ഷികള്‍ എന്നെ
കണ്ടിരുന്നതുകൊണ്ടാണ്. 1948 ഫെബ്രുവരി 12 വരെ എന്റെ നെറ്റിയില്‍ ഉണ്ടായിരുന്ന
ബാന്‍ഡേജ് എന്നെ തിരിച്ചറിയാന്‍ ഒരു ഘടകമായി സാക്ഷികള്‍ ഊഹിച്ചു. ഡല്‍ഹിയിലെ
സാക്ഷികളെ ബോംബെയില്‍ കൊണ്ടുവന്ന് ഐഡന്റിഫിക്കേഷന്‍ പരേഡ് നടത്തിച്ചതിന്റെ അപാകത
ഞാന്‍ പരാതിയില്‍ ബോധിപ്പിച്ചിരുന്നു.
25. പ്രകടനത്തിനു ബോംബെയില്‍നിന്നോ
പൂനയില്‍നിന്നോ ആളെ കിട്ടാത്ത സാഹചര്യമായിരുന്നു. മാത്രമല്ല, കൈയ്യിലെ പണവും
തീര്‍ന്നു. അതുകൊണ്ട് ഗ്വാളിയോറില്‍ ചെന്ന ഡോ. പാര്‍ച്ചുറെയെ കാണുവാന്‍
തീരുമാനിച്ചു. അദ്ദേഹത്തിന്റെ പക്കല്‍ ഹിന്ദുരാഷ്‌ട്രസേനയുടെ പ്രവര്‍ത്തകര്‍
ഉണ്ടായിരുന്നു. 1948 ജനുവരി 27ന് രാവിലെ ഞങ്ങള്‍ ഗ്വാളിയോറില്‍ എത്തി. രാവിലെ
ഞങ്ങള്‍ ഡോ. പാര്‍ച്ചുറെയെ കാണുമ്പോള്‍ അദ്ദേഹം ഡിസ്‌പെന്‍സറിയില്‍ പോകാനുള്ള
തിടുക്കത്തിലായിരുന്നു. ഉച്ചകഴിഞ്ഞു വരാന്‍ അദ്ദേഹം പറഞ്ഞു. വൈകീട്ട് 4 മണിക്ക്
കാണുമ്പോള്‍ അദ്ദേഹം ഞങ്ങളെ സഹായിക്കാന്‍ വയ്യാത്ത സാഹചര്യത്തിലാണെന്ന് അറിയിച്ചു.
നിരാശനായ ഞാന്‍ ബോംബെയില്‍നിന്നോ പൂനയില്‍നിന്നോ പ്രകടനക്കാരെ സംഘടിപ്പിക്കാമെന്നും
അഭയാര്‍ത്ഥികളെ ഇതിനായി ഒരുക്കണമെന്നും ആപ്‌തയോട് പറഞ്ഞു. ഞാന്‍ ഗ്വാളിയറില്‍
പോയത്. തോക്ക് സംഘടിപ്പിക്കാനാണെന്ന കുറ്റപത്രത്തിലെ ആരോപണം തെറ്റാണ്. ഞാന്‍
ഡല്‍ഹിയിലെ അഭയാര്‍ത്ഥി ക്യാമ്പിലൂടെ നടക്കുമ്പോള്‍ എന്റെ മനസ്സില്‍ ചില ഉറച്ച
തീരുമാനങ്ങള്‍ രൂപംകൊണ്ടു. സാന്ദര്‍ഭികമായി ഒരു അഭയാര്‍ത്ഥിയെ കാണുകയും തോക്കുകള്‍
കൈകാര്യം ചെയ്യുന്ന ആയാള്‍ #ൊരു തോക്ക് എന്നെ കാണിക്കുകയും ചെയ്‌തു. ഞാന്‍ ആ
തോക്കു വാങ്ങി ഈ തോക്കു തന്നെയാണ് ഞാന്‍ വെടിവെക്കുവാന്‍ ഉപയോഗിച്ചത്. ഡല്‍ഹി
റെയില്‍വേസ്റ്റേഷനില്‍ തിരിച്ചെത്തി 29-ാം തീയതി രാത്രി ഹിന്ദുക്കള്‍ ഏല്‍ക്കുന്ന
പീഡനത്തെയും അവരുടെ നാശത്തെയും കുറിച്ച് ഗാഢമായി ചിന്തിച്ചു. പ്രോസിക്യൂട്ടര്‍
വളരെ കാര്യമായി പറയുന്ന സവര്‍ക്കറുമായുള്ള എന്റെ ബന്ധത്തെപ്പറ്റി ഇനി
വിവരിക്കാം.
26. അനുഷ്‌ഠാനങ്ങളുള്ള ഒരു ബ്രാഹ്‌മണ കുടുംബത്തില്‍ ജനിച്ച
ഞാന്‍ ഹിന്ദുമതത്തെയും ഹിന്ദു ചരിത്രത്തെയും സംസ്‌ക്കാരത്തെയും ബഹുമാനിച്ചു.
ഹിന്ദുത്വത്തില്‍ ഞാന്‍ അഭിമാനം കൊണ്ടു. യാതൊരു തത്വസംഹിതകള്‍ക്കും അടിമപ്പെടാതെ
സ്വതന്ത്രചിന്താഗതിക്കാരനായിട്ടാണ് ഞാന്‍ വളര്‍ന്നത്. അതുകൊണ്ടാണ്
ജാതിവ്യവസ്ഥയ്‌ക്കും അയിത്തത്തിനും എതിരെ ഞാന്‍ പോരാടിയത്. ജാതിവിരുദ്ധ
പ്രസ്ഥാനങ്ങളില്‍ പങ്കുചേരുകയും ജാതിയുടെ അടിസ്ഥാനം ജന്മംകൊണ്ടല്ല,
സ്വഭാവംകൊണ്ടാകണമന്നു വാദിക്കുകയും ഉച്ചനീചത്വഭാവനയെ വിമര്‍ശിക്കുകയും ചെയ്‌തു.
സമൂഹസദ്യകളില്‍ പങ്കെടുത്തു.
27. ഞാന്‍ ദാദാബായി നവറോജിയുടെയും
വിവേകാനന്ദന്റേയും ഗോഖലയുടേയും തിലകന്റേയും ഗ്രന്ഥങ്ങള്‍ വായിച്ചു. ഇന്ത്യയുടെ
പുരാതന ചരിത്രവും ആധുനിക ചരിത്രവും പഠിച്ചു. ഇംഗ്ലണ്ട്, ഫ്രാന്‍സീസ്, അമേരിക്ക,
റഷ്യ തുടങ്ങിയ രാജ്യങ്ങളുടെ ചരിത്രം പഠിച്ചു. സോഷ്യലിസത്തെയും കമ്മ്യൂണിസത്തെയും
പറ്റി പഠിച്ചു. സവര്‍ക്കറുടെയും ഗാന്ധിജിയുടെയും ലേഖനങ്ങളും പ്രസംഗങ്ങളും
പഠനവിധേയമാക്കി. ഈ രണ്ടു വ്യക്തികളുടെ ആശയങ്ങളാണ് കഴിഞ്ഞ അമ്പതുവര്‍ഷത്തെ
ഭാരതത്തിന്റെ ചിന്തയും കര്‍മ്മവും കരുപ്പിടിപ്പിച്ചതെന്നു പറയാം.
28.
ഇത്തരത്തിലുള്ള വായനയും ചിന്തയും എന്നെ കൊണ്ടത്തിച്ചത് ഒരു ദേശസ്‌നേഹി എന്ന
നിലയിലും അതിലുപരി മനുഷ്യസ്‌നേഹി എന്ന നിലയിലും എന്റെ ഒന്നാമത്തെ കടമ ഹൈന്ദവജനതയും
ഹിന്ദുത്വത്തെയും രക്ഷിക്കുക എന്നതാണ് എന്റെ വിശ്വാസം. മാനവരാശിയുടെ അഞ്ചിലൊന്നോളം
വരുന്ന 30 കോടി ഹിന്ദുക്കളുടെ സ്വാതന്ത്ര്യം തന്നെയല്ലേ മാനവരാശിയുടേയും
സ്വാതന്ത്ര്യം? ഈ ഉറച്ച വിശ്വാസം എന്നെ ഒരു ഹിന്ദത്വ പ്രവര്‍ത്തകനാക്കി മാറ്റി. ഇതു
മാത്രമാണ് ഹിന്ദു സ്ഥാനത്തിന്റെ ദേശീയ സ്വാതന്ത്ര്യ പ്രാപ്‌തിക്കുള്ള
പോംവഴിയും.
29. ഞാന്‍ നിരവധി വര്‍ഷം ഹിന്ദുമഹാസഭയില്‍ ഹിന്ദുത്വത്തിന്റെ
കൊടിക്കീഴില്‍ പോരാടി. വീരസവര്‍ക്കര്‍ ഹിന്ദു മഹാസഭയുടെ പ്രസിഡന്റായി
തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന്റെ ആകര്‍ഷകമായ വ്യക്തിത്വവും ചടുലമായ
കര്‍മ്മശേഷിയും ഹിന്ദു സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് ആവേശമായി മാറി.
ഹിന്ദുത്വത്തിന്റെ പ്രഗത്ഭനും വിശ്വസ്‌തനും അനിഷേധ്യനുമായ നായകനായി ഹിന്ദുത്വ
പ്രവര്‍ത്തകര്‍ അദ്ദേഹത്തെ കണ്ടു. ഞാനും അവരിലൊരാളായി. ഞാന്‍ ഹിന്ദു മഹാസഭ
പ്രവര്‍ത്തനങ്ങളില്‍ സജീവമാകുകയും സവര്‍ക്കറുമായി സുഹൃദ്‌ബന്ധം സ്ഥാപിക്കുകയും
ചെയ്‌തു.
30. എന്റെ സുഹൃത്തും ഹിന്ദുത്വ പ്രവര്‍ത്തകനുമായ ആപ്‌തെയുമായി
ചേര്‍ന്ന് ഒരു പത്രം തുടങ്ങി. നിരവധി ഹിന്ദുസംഘടനാ പ്രവര്‍ത്തകരുമായി ഞാന്‍
ബന്ധപ്പെട്ടു. വീരസവര്‍ക്കറെയും കണ്ടു. അദ്ദേഹം പതിനയ്യായിരം രൂപ ഞങ്ങള്‍ക്കു
നല്‍കി. പത്രത്തിന്റെ ഉടമസ്ഥാവകാശം ഒരു കമ്പനിയായി രജിസ്റ്റര്‍ ചെയ്യണമെന്നും
അദ്ദേഹം തന്ന തുക ഷെയറുകളായി മാറ്റണമെന്നും ആവശ്യപ്പെട്ടു.
31. ഞങ്ങള്‍
അഗ്രാണി എന്ന പേരില്‍ ഒരു മറാത്തി പത്രം തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍
രജിസ്റ്റര്‍ ചെയ്‌തു. വീരസവര്‍ക്കര്‍ നല്‍കിയ തുകയും മറ്റുള്ളവര്‍ നല്‍കിയ തുകയും
500 രൂപ മുഖവിലയുള്ള ഷെയറുകളാക്കി. ശ്രീമന്‍ സേത് വാള്‍ചന്ദ്, ഹിരാചന്ദ്‌ജിയുടെ
സഹോദരന്‍ സേത്‌ഗുലാബ്‌ചന്ദ്, ഭോറിലെ മുന്‍ മന്ത്രി ഷിന്‍ഗ്രേ, കോല്‍ഹാപൂരിലെ
പ്രശസ്‌ത ഫിലിം നിര്‍മ്മാതാവ് ഭാല്‍ജി പന്തര്‍ക്കര്‍ തുടങ്ങിയവര്‍ ഓഹരി ഉടമകളില്‍
ചിലരാണ്. ഞാനും ആപ്‌തയും കമ്പനിയുടെ മാനേജിംഗ് ഡയറക്‌ടര്‍മാരായിരുന്നു.
പത്രത്തിന്റെ നയം രൂപീകരിച്ചിരുന്നത് എഡിറ്ററായ ഞാന്‍ ആയിരുന്നു. അങ്ങനെ
വര്‍ഷങ്ങളോളം ഹിന്ദുത്വകാഴ്‌ചപ്പാടില്‍ പത്രം ഭംഗിയായി നടന്നുപോന്നു.
32. ഈ
ദിനപ്പത്രത്തിന്റെ പത്രപ്രതിനിധികള്‍ എന്ന നിലയില്‍ ഞാനും ആപ്‌തെയും
വിരസവര്‍ക്കറുടെ വസതിയിലുള്ള ഹിന്ദു മഹാസഭ ഓഫീസ് സന്ദര്‍ശിച്ചിരുന്നു.
വീരസവര്‍ക്കറുടെ സെക്രട്ടരി ജി.വി.ഡാല്‍മെ, അദ്ദേഹത്തിന്റെ അംഗരക്ഷകന്‍
അപ്പാകാസാര്‍ എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു ഈ ഓഫീസ്. വീരസവര്‍ക്കറുടെ
പ്രസ്‌താവനകള്‍ അദ്ദേഹത്തിന്റെ യാത്രാപരിപാടി എന്നിവ വാങ്ങാനായിരുന്നു ഞങ്ങള്‍
സവര്‍ക്കറുടെ സെക്രട്ടറിയെ സമീപിച്ചിരുന്നത്. ഫ്രീ ഹിന്ദുസ്ഥാന്‍ എന്ന ഇംഗ്ലീഷ്
വാരികയുടെ എഡിറ്റര്‍ എ.എസ്.ഭിസേയും അതേ വസതിയില്‍ താമസിച്ചിരുന്നു. ഭിസേ,
സാല്‍മേകസാര്‍ എന്നിവരുമായി കണ്ടു സംസാരിക്കാന്‍ കൂടിയാണ് ഞങ്ങള്‍ സവര്‍ക്കറുടെ
വസതിയില്‍ പോയിരുന്നത്. ബോംബെയില്‍ പോകുമ്പോഴൊക്കെ ഞങ്ങളുടെ പത്രത്തിനു
പരസ്യങ്ങള്‍ അവര്‍ ശേഖരിച്ചു തന്നു.
33. ഞങ്ങളുടെ സന്ദര്‍ശനം ഹിന്ദു മഹാസഭ
ഓഫീസില്‍ മാത്രമായിരുന്നു. ഒന്നാം നിലയില്‍ വീരസവര്‍ക്കര്‍ താമസിച്ചിരുന്നു.
മുന്‍കൂട്ടി അനുവാദം വാങ്ങി അദ്ദേഹത്തെ ഞങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. അതും വളരെ
കുറച്ചു പ്രാവശ്യം മാത്രം.
34. മൂന്നു വര്‍ഷങ്ങള്‍ക്കുമുമ്പ്
വീരസവര്‍ക്കറുടെ ആരോഗ്യനില വഷളായി ശയ്യാവലംബിയായി. അപ്പോള്‍ അദ്ദേഹം
പൊതുരംഗത്തുനിന്നും പൂര്‍ണമായും വിട്ടുനിന്നു. ഈ സമയം ഹിന്ദുമഹാസഭയുടെ പ്രസിഡന്റായി
ഡോ. മുഖര്‍ജി വരുകയും സംഘടനയുടെ പ്രവര്‍ത്തനം മന്ദഗതിയിലാവുകയും ചെയ്‌തു.
ഗാന്ധിജിയുടെ ഹിന്ദുവിരുദ്ധ പ്രവര്‍ത്തനങ്ങളും മുസ്‌ലിംലീഗിന്റെ ആക്രമണങ്ങളും
ചെറുത്തുനില്‍ക്കാന്‍ സംഘടന അപ്രാപ്യമായി. ഹിന്ദു മഹാസഭയിലുള്ള വിശ്വാസം എനിക്കു
നഷ്‌ടപ്പെടുകയും ഞാന്‍ ആ സംഘടനയില്‍നിന്ന് പിന്‍വാങ്ങുകയും ചെയ്‌തു. ഹിന്ദു മഹാസഭ
നേതാക്കളുമായി ചേരാതെ കോണ്‍ഗസിനും മുസ്ലിംലീഗിനും എതിരായി ഹിന്ദു യുവാക്കന്മാരെ
സംഘടിപ്പിക്കുവാന്‍ ഞാന്‍ തീരുമാനിച്ചു.
35. സ്വാതന്ത്ര്യസമര
പ്രസ്ഥാനത്തിനുള്ളില്‍ ഗാന്ധിജിയുടെ നേതൃത്വത്തിലും പുറത്ത് മുസ്ലിം ലീഗിന്റെ
നേതൃത്വത്തിലും നടന്നുവന്ന ഹിന്ദു വിരുദ്ധ പ്രവര്‍ത്തനങ്ങളെ ചെറുക്കുന്ന
കാര്യത്തില്‍ ഹിന്ദു മഹാസഭയെയും സവര്‍ക്കറെയും തുടര്‍ന്ന് വിശ്വസിക്കാന്‍
കഴിയില്ലെന്നു എനിക്കും എന്റെ സഹപ്രവരത്തകരായ ചെറുപ്പക്കാര്‍ക്കും ബോദ്ധ്യമായി.
ഇതിനെ സാധൂകരിക്കുന്ന രണ്ടു സംഭവങ്ങള്‍ ഇവിടെ പറയാം. 1946-ല്‍ സര്‍ക്കാരിന്റെ
ഒത്താശയോടെ നവഖലിയില്‍ സുഹ്രവര്‍ദ്ദി നടത്തിയ ഹിന്ദുവിന്റെ കൂട്ടിക്കൊല ഞങ്ങളുടെ
രക്തം തിളപ്പിച്ചു. സുഹ്രവര്‍ദ്ദിയെ രക്തസാക്ഷിയെന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്
ഏറെ ലജ്ജാകരമായി ഡല്‍ഹിയിലെ ഭംഗി കോളനിയിലെ ക്ഷേത്രത്തില്‍ ഹിന്ദുക്കളുടെ
എതിര്‍പ്പുകള്‍ വകവെയ്‌ക്കാതെ ഗാന്ധിജി ഖുറാന്‍ പാരായണം ആരംഭിച്#ു. പക്ഷേ, മുസ്ലിം
ദേവാലയത്തില്‍ ഭഗവത്‌ഗീത വായിക്കുവാന്‍ ഗാന്ധിജി ധൈര്യപ്പെട്ടില്ല. അങ്ങനെ
ചെയ്‌താല്‍ ഉണ്ടാകുന്ന മുസ്ലിം രോഷം ഗാന്ധിജിയ്‌ക്ക് അറിയാമായിരുന്നു. പക്ഷേ,
ഹിന്ദുവിന്റെ വികാരങ്ങള്‍ അദ്ദേഹം ചവുട്ടിത്തേയ്‌ക്കുകയായിരുന്നു. ഗാന്ധിജിയുടെ ഈ
ധാരണ മാറ്റിമറിയ്‌ക്കുവാന്‍ ഹിന്ദുവിനും അപമാനത്തെ ചെറുക്കുവാന്‍ അസഹിഷ്‌ണുവാകാന്‍
കഴിയുമെന്ന് കാട്ടിക്കൊടുക്കാന്‍ ഞാന്‍ തീരുമാനിച്ചു.
36. ഞാനും ആപ്‌തെയും
ഗാന്ധിജിയുടെ പ്രാര്‍ത്ഥനാസഭകള്‍ നടത്തുവാന്‍ വിഘാതം സൃഷ്‌ടിക്കുന്ന രീതിയില്‍
പ്രകടനങ്ങള്‍ നടത്തുവാന്‍ തീരുമാനിച്ചു. ഗാന്ധിജിയെയും സുഹ്രവര്‍ദിയെയും
എതിര്‍ക്കുന്ന മുദ്രാവാക്യങ്ങളുമായി ഭംഗിയിലെ ഗാന്ധിജിയുടെ പ്രാര്‍ത്ഥനായോഗത്തില്‍
ആപ്‌തയും കുറെ അഭയാര്‍ഥികളും ചേര്‍ന്ന പ്രകടനം നടത്തി. പ്രകടനം തികച്ചും
അക്രമരഹിതമായിരുന്നിട്ടും ഗാന്ധിജി വാതിലിനു പിന്നിലൊളിച്ചു.
37. പ്രകടനം
അക്രമരഹിതമായിരുന്നിട്ടും അതിനെ അരാജകത്വ നടപടിയായി വിശേഷിപ്പിച്ചുകൊണ്ട്
വീരസവര്‍ക്കര്‍ ഈ സംഭവത്തെ അപലപിക്കുകയാണുണ്ടായത്. കോണ്‍ഗ്രസ്സുകാര്‍ മറ്റു
പ്രസ്ഥാനങ്ങളെ ആക്രമിക്കുന്നത് എപ്രകാരം ഞാന്‍ എതിര്‍ക്കുന്നുവോ അതുപോലെ ഈ
പ്രവര്‍ത്തിയേയും എതിര്‍ക്കുകയാണ് എന്ന സവര്‍ക്കര്‍ പറഞ്ഞു. ഗാന്ധിജി ഹിന്ദു
വിരുദ്ധ പ്രവര്‍ത്തനം യോഗങ്ങളിലൂടെ നടത്തുമ്പോള്‍ അതിനെ എതിര്‍ക്കുവാന്‍
യോഗങ്ങളാണ് നടത്തേണ്ടതെന്നും ഭരണഘടനാവരുദ്ധമായ പ്രവര്‍ത്തനങ്ങളെ താന്‍
അനുകൂലിക്കില്ലെന്നു സവര്‍ക്കര്‍ പറഞ്ഞു.
38. രണ്ടാമത്തെ പ്രധാന സംഭവം
വിജയനത്തിനുള്ള തിരുമാന സമയത്തായിരുന്നു. ഉക്കാര്യത്തില്‍ ഹിന്ദുമഹാസഭയുടെ നിലപാട്
ഞങ്ങള്‍ ആരാഞ്ഞു. വിഭജനശേഷം ഇന്ത്യയില്‍ നിലവില്‍ വരുന്ന സര്‍ക്കാരിനെ കോണ്‍ഗ്രസ്
സര്‍ക്കാരായി കാണാതെ എല്ലാവിധ പിന്തുണയും നല്‍കണമെന്നും അങ്ങനെ
ചെയ്‌തിട്ടില്ലെങ്കില്‍ നമുക്കു സ്വാതന്ത്ര്യം ലഭിച്ചത് വെറുതെയാകുമെന്നും
സവര്‍ക്കര്‍ വാദിക്കുകയാണ് ചെയ്‌തത്.
39. എനിക്കും സുഹൃത്തുകള്‍ക്കും ഇത്
ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. സവര്‍ക്കറുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിക്കുവാനും
മേലില്‍ ഒരു കാര്യവും അദ്ദേഹവുമായി ആലോചിക്കാതിരിക്കുവാനും ഞങ്ങള്‍
തീരുമാനിച്ചു.
40. പഞ്ചാബിലും മറ്റ് പല സ്ഥലങ്ങളിലും മുസ്‌ലിം വര്‍ഗീയതയുടെ
ആക്രമണങ്ങള്‍ തുടങ്ങി. ബീഹാര്‍, കല്‍ക്കത്ത, പഞ്ചാബ് തുടങ്ങിയ സ്ഥലങ്ങളില്‍
മുസ്ലിം ആക്രമണകാരികളെ എതിര്‍ത്തതിന്റെ പേരില്‍ ഹിന്ദുക്കളെ വെടിവെയ്‌ക്കുകയാണ്
ചെയ്‌തത്. പഞ്ചാബിലെ നദികളിലൂടെ ഹിന്ദുവിന്റെ രക്തമൊഴുകുമ്പോള്‍ പഞ്ചാബിനെ
അഗ്നിനാളങ്ങള്‍ നക്കിത്തുടയ്‌ക്കുമ്പോള്‍ 1947 ആഗസ്റ്റ് 15ന് ആഘോഷങ്ങളോടെ
ആര്‍ഭാടങ്ങളോടെ ഇന്ത്യ സ്വാതന്ത്ര്യദിനം ആചരിച്ചത്. എത്ര വേദനാജനകമാണ്. എന്റെ
ആവശ്യപ്രകാരം ചില ഹിന്ദുമഹാസഭാ പ്രവരത്തകര്‍ ആഘോഷങ്ങള്‍ ബഹിഷ്‌കരിക്കാനും മുസ്ലിം
ആക്രമണത്തെ ചെറുക്കാനും തീരുമാനിച്ചു.
41. വീര സവര്‍ക്കറുടെ അദ്ധ്യക്ഷതയില്‍
1947 ആഗസ്റ്റ് ഒമ്പതിനു നടന്ന ഹിന്ദു മഹാസഭയുടെ യോഗം കോണ്‍ഗ്രസ് സര്‍ക്കാരിനെ
എതിര്‍ക്കണമെന്നും ഹൈദരാബാദിനെതിരെ ആക്‌ഷന്‍ കൗണ്‍സില്‍ വേണമെന്നുമുള്ള ഞങ്ങളുടെ
ആവശ്യം നിരസിച്ചു. വിഭജിക്കപ്പെട്ട ഇന്ത്യയെ അംഗീകരിക്കല്‍ വിഭജനത്തെ
അംഗീകരിക്കലായി ഞാന്‍ കണ്ടു. പക്ഷേ, 1947 ആഗസ്റ്റ് 15നു എല്ലാ ഭവനങ്ങളിലും ഭഗവത്
പതാക ഉയര്‍ത്താനാണ് വര്‍ക്കിംഗ് കമ്മിറ്റി തീരുമാനിച്ചത്. ത്രിവര്‍ണ്ണ പതാക
ദേശീയപതാകയായിരിക്കണമെന്ന് സവര്‍ക്കര്‍ അഭിപ്രായപ്പെട്ടു. ഞങ്ങള്‍ അതിനെ ശക്തമായി
എതിര്‍ത്തു.
42. ആഗസ്റ്റ് 15നു ബഹുഭൂരിപക്ഷം വരുന്ന ഹിന്ദു മഹാസഭ
പ്രവര്‍ത്തകരുടെ വികാരങ്ങളെ അവഗണിച്ചുകൊണ്ട് വീരസവര്‍ക്കര്‍ തന്റെ വീട്ടില്‍
ഭഗവത് പതാകയോടൊപ്പം ത്രിവര്‍ണ്ണ പതാകയും ഉയര്‍ത്തി കേന്ദ്രമന്ത്രിസഭയില്‍
ചേരുവാന്‍ ഡോ. മുഖര്‍ജി അനുവാദം ചോദിച്ചപ്പോള്‍ സവര്‍ക്കര്‍ സമ്മതിക്കുകയാണു
ചെയ്‌തത്. ഇത് ദേശീയ സര്‍ക്കാരാണെന്നും ഹിന്ദു മഹാസഭ പ്രവര്‍ത്തകര്‍ ഇതിനു
മുഴുവന്‍ പിന്തുണയും നല്‍കണമെന്നും അദ്ദേഹം വാദിച്ചു.
43. കോണ്‍ഗ്രസിന്റെ
ചില ഉന്നത നേതാക്കള്‍ സവര്‍ക്കറുമായി ബന്ധപ്പെട്ടിരുന്നു. കോണ്‍ഗ്രസ് സര്‍ക്കാര്‍
ഗാന്ധിജിയുടെ ആജ്ഞാനുവര്‍ത്തിയായിരുന്നു. ഗാന്ധിജി ഹിന്ദു വിരോധ പ്രവൃത്തികള്‍
തുടരുന്നിടത്തോളം കാലം ഈ സര്‍ക്കാരും ഹിന്ദു വിരുദ്ധമാകുമെന്ന് ഞാന്‍ വിശ്വസിച്ചു.
ഹിന്ദുത്വം വഞ്ചിക്കപ്പെടുകയു #ംഗാന്ധിജിയുടെ ഏകാധിപത്യം
ഉറപ്പിക്കപ്പെടുകയുമായിരിക്കും ഇതുകൊണ്ട് സംഭവിക്കുക എന്നു ഞാന്‍
കണ്ടു.
44. സവര്‍ക്കറുടെ നടപടികള്‍ ഒന്നിനൊന്ന് എനിക്ക് പിടിക്കാതെ വന്നു.
സവര്‍ക്കര്‍ അറിയാതെ സ്വതന്ത്രമായി പ്രവര്‍ത്തിക്കുവാന്‍ ഞാനും ആപ്‌തയും ഹിന്ദു
മഹാസഭയിലെ ഞങ്ങളുടെ സുഹൃത്തുക്കളും തീരുമാനിച്ചു.
45. എന്റെ പത്രമായ
`അഗ്രണി'യിലൂടെ ഹിന്ദു മഹാസഭയെയും അതിന്റെ വൃദ്ധ നേതൃത്വത്തെയും നിശിതമായി
വിമര്‍ശിച്ചു.
46. ഗാന്ധിജിയുടെ പ്രാര്‍ത്ഥനായോഗങ്ങള്‍ക്കെതിരെ ശക്തമായ
പ്രചരണം ഞാന്‍ ആരംഭിച്ചു. ഹൈദരാബാദ് സംസ്ഥാനത്തിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തി
അവിടുത്തെ ഹിന്ദുക്കളെ രക്ഷിക്കുവാന്‍ തീരുമാനിച്ചു. രണ്ടു പരിപാടികളും രഹസ്യ
സ്വഭാവമുള്ളതായിരുന്നതിനാല്‍ വിശ്വസ്‌തരുമായി മാത്രമെ
ആലോചിച്ചിരുന്നുള്ളൂ.
47. മേല്‍പറഞ്ഞ കാര്യങ്ങള്‍ പറയുവാന്‍ ഉദ്ദേശിച്ചതല്ല.
ഞാന്‍ സവര്‍ക്കറുടെ കൈയ്യിലെ ഉപകരണമായിരുന്നു എന്ന പ്രോസിക്യൂഷന്‍ വാദം എന്നെ
വേദനിപ്പിച്ചതിനാലാണ് അദ്ദേഹവുമായി എനിക്കുള്ള ബന്ധം ഇവിടെ വിശദീകരിച്ചത്. ഈ
ആരോപണം എന്റെ വ്യക്തിത്വത്തെ ഇടിച്ചു താഴ്‌ത്തലായി പോയി. ഗാന്ധിവധം വരെ എത്തിയ
എന്റെ പ്രവര്‍ത്തനങ്ങള്‍ സവര്‍ക്കര്‍ക്ക് തീര്‍ത്തും അജ്ഞാതമായിരുന്നു. ഗാന്ധി,
നെഹ്‌റു, സുഹ്രവര്‍ദി എന്നിവരെ ഇല്ലാതാക്കാന്‍ സവര്‍ക്കര്‍ ഞങ്ങളോട്
ആവശ്യപ്പെട്ടതായി ആപ്‌ത പറഞ്ഞുവെന്ന് പറയുന്നത് കെട്ടിച്ചമച്ച ആരോണപമാണ്.
ഞങ്ങള്‍ ഗാന്ധിവധത്തിനുള്ള തീരുമാനമെടുത്തശേഷം ബഡ്‌ജെയുമായി ചേര്‍ന്ന് സവര്‍ക്കറെ
കണ്ട് അനുഗ്രഹം വാങ്ങാന്‍ ചെന്നു എന്നു പറയുന്നതുപോലെ ഒരു സംഭവം ഉണ്ടായിട്ടില്ല.
ഇത്തരം അനുഗ്രഹ ങ്ങളിലും പ്രവചനങ്ങളിലും വിശ്വസിക്കുന്ന ഒരു ദുര്‍ബല മനസ്‌കനല്ല
ഞാന്‍.
അദ്ധ്യായം രണ്ട്
ഗാന്ധിജിയുടെ രാഷ്‌ട്രീയം അനാവരണം
ചെയ്യപ്പെടുന്നു
ഭാഗം 1
48, 1948 ജനുവരി 30ലെ സംഭവം തീര്‍ത്തും
രാഷ്‌ട്രീയമാണ്. അതാണ് ഇവിടെ വിശദീകരിക്കുവാന്‍ ആഗ്രഹിക്കുന്നത്. ഗാന്ധിജി വിവിധ
മതഗ്രന്ഥങ്ങള്‍ പാരായണം ചെയ്‌തതില്‍ എനിക്ക് എതിര്‍പ്പില്ല, താരതമ്യ പഠനം
നല്ലതാണ്. തീര്‍ച്ചയായും അത് നല്ലൊരു സ്വഭാവഗുണമാണ്.
49. എന്നെ
സംബന്ധിച്ചിടത്തോളം അവിഭക്ത ഭാരതമാണ് എനിക്കു മാതൃഭൂമി. വ്യത്യസ്‌ത
ചിന്താഗതിക്കാരും മതവിഭാഗങ്ങളും തുല്യ സ്വാതന്ത്ര്യത്തോടെ അവരുടെ ആചാര
വിശ്വാസങ്ങള്‍ പുലര്‍ത്തുന്നു. ഇവിടെ ഭുരിപക്ഷം ഹിന്ദുക്കളാണ്. അവര്‍ക്ക്
ഇതല്ലാതെ മറ്റൊരു മണ്ണില്ല. അനാദികാലം മുതലേ ഹിന്ദുക്കള്‍ക്ക് ഭാരതം മാതൃഭൂമിയും
പുണ്യഭൂമിയുമാണ്. ഹിന്ദുക്കള്‍ കഴിഞ്ഞാല്‍ ഇവിടെ എണ്ണത്തില്‍ കൂടുതല്‍
മുസ്ലീംങ്ങളാണ്. 10-ാം നൂറ്റാണ്ടു മുതല്‍ അവര്‍ ഇവിടെ വളരുകയും ഭാരതത്തില്‍ പ ല
ഭാഗത്തും ആധിപത്യം നേടുകയും ചെയ്‌തു.
50. ഭാരതത്തില്‍ തങ്ങള്‍ക്ക് ആധിപത്യം
സ്ഥാപിക്കുവാനാവില്ലെന്നു മുസ്ലിംങ്ങളും മുസ്ലിംങ്ങളെ ഇവിടെനിന്നു
ഒഴിവാക്കാനാവില്ലെന്നു ഹിന്ദുക്കളും കാലക്രമേണ മനസ്സിലാക്കി. രജപുത്രരുടെ
പ്രക്ഷോഭവും മറാത്തയുടെ നവോത്ഥാനവും സിക്ക് കാരുടെ വളര്‍ച്ചയും മുസസ്ലീം ശക്തിയെ
ദുര്‍ബലമാക്കി. ഇപ്പോള്‍ ഇന്ത്യയുടെ മേല്‍ മുസ്ലിം ആധിപത്യം ചിലര്‍ സ്വപ്‌നം
കാണുന്നുണ്ടെങ്കിലും പ്രായോഗിക ബുദ്ധിയുള്ളവര്‍ അത് തള്ളിക്കളയുകാണ്.
ബ്രിട്ടീഷുകാരില്‍ ഹിന്ദുക്കളും മുസ്ലിംങ്ങളും സുരക്ഷിതത്വം കണ്ടു. ബ്രിട്ടീഷുകാര്‍
വരുന്നതിനു മുമ്പ് തന്നെ ഹിന്ദു മുസ്ലിം അഭിപ്രായവ്യത്യാസം നിലനിന്നിരുന്നു. ഈ
അഭിപ്രായവ്യത്യാസം ബ്രിട്ടീഷുകാര്‍ വളര്‍ത്തി മുതലെടുത്തു. ഇന്ത്യന്‍ നാഷണല്‍
കോണ്‍ഗ്രസ് ദേശീയതയും സ്വാതന്ത്ര്യസമ്പാദനവും ലക്ഷ്യമാക്കി പ്രവര്‌ത്തിച്ചു. എന്റെ
പൊതു ജീവിത്തിന്റെ തുടക്കത്തില്‍ കോണ്‍ഗ്രസ് ആദര്‍ശങ്ങളില്‍
ആകൃഷ്‌ടനായിരുന്നു.
51. രാജ്യത്തിന്റെ പൊതുകാര്യങ്ങളിലും
തെരഞ്ഞെടുപ്പുകളിലും മന്ത്രിസഭാ രൂപീകരണത്തിലും എല്ലാം മതത്തിന്റെ സ്വാധീനം
ഉണ്ടാകരുതെന്ന് ഞാന്‍ പ്രസംഗങ്ങളിലും ലേഖനങ്ങളിലും ആവശ്യപ്പെട്ടിരുന്നു. ഞാന്‍
എന്നും മതേതര രാഷ്‌ട്രത്തിനുവേണ്ടിയാണ് നിലകൊണ്ടത് (1944 ഡിസംബറില്‍
ബിലാസ്‌പൂരില്‍ നടന്ന ഹിന്ദുമഹാസഭയുടെ സമ്മേളന തീരുമാനങ്ങള്‍ അനുബന്ധമായി
കൊടുത്തിരിക്കുന്നത് നോക്കുക.) ഇത്തരം കാര്യങ്ങള്‍ കോണ്‍ഗ്രസിലൂടെ ഹിന്ദുക്കളില്‍
ശക്തിപ്പെട്ടു. പക്ഷേ, ബ്രിട്ടീഷുകാര്‍ വിഭജിച്ചു ഭരിക്കുക എന്ന തന്ത്രത്തില്‍
ഹിന്ദുക്കളുടെ മേല്‍ ആധിപത്യം സ്ഥാപിക്കാമെന്നു വ്യാമോഹിച്ചു. 1906ലെ വൈസ്രോയി
മിന്റോയുടെ പ്രത്യേക വോട്ടര്‍ മണ്‌ഡലങ്ങള്‍ എന്ന ആശയം ഇതിന്റെ തുടക്കമായി. ആദ്യം
ബ്രിട്ടീഷ് സര്‍ക്കാരും പിന്നീട് കോണ്‍ഗ്രസ്സും ഇതിനു പിന്തുണ നല്‍കി.
52.
രാജ്യത്തിന്റെ ശിഥിലീകരണത്തിന്റെ ആരംഭം ഇവിടെ തുടങ്ങുന്നു. ചെറിയ അഭിപ്രായ
വ്യത്യാസങ്ങള്‍ അവസാനം ഭാരതത്തിന്റെ വിഭജനത്തില്‍ കലാശിച്ചു.
സ്വാതന്ത്ര്യലബ്‌ധിക്കൊപ്പം വിഭാഗീയത നശിക്കുമെന്ന പ്രതീക്ഷ
അസ്ഥാനത്തായി.
53. പ്രത്യേക വോട്ടര്‍ മണ്‌ഡലം എന്ന ആശയത്തോട്
വിയോജിപ്പുണ്ടെങ്കിലും അതുമായി യോജിക്കാനുള്ള വിട്ടുവീഴ്‌ചയ്‌ക്കു ഞാന്‍ തയ്യാറായി.
പക്ഷേ, ജനസംഖ്യാനുപാതികമായിട്ടാവണം ഇതെന്നു ഞാന്‍ നിര്‍ബന്ധിച്ചു.
54.
ബ്രിട്ടീഷ് യജമാനന്മാരുടെ പ്രേരണയും ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള
കോണ്‍ഗ്രസ്സിന്റെ പ്രോത്സാഹനവും ചേര്‍ന്നപ്പോള്‍ കൂടുതല്‍ ആശയങ്ങളുമായി
മുസ്ലിംങ്ങള്‍ മുന്നോട്ടുവന്നു. മുസ്ലിംങ്ങളുടെ അജ്ഞതയം മതഭ്രാന്തും മുസ്ലിംലീഗിനെ
ശക്തമാക്കുകയും അവരുടെ സമ്മര്‍ദ്ദതന്ത്രങ്ങളും വിഘടനവാദവും നാള്‍ക്കുനാള്‍
വര്‍ദ്ധിച്ചുവരുകയും ചെയ്‌തു.
55. 1916 ലക്‌നോ ഉടമ്പടിയിലൂടെയും പിന്നീട്
നിരവധി ഭരണഘടനാ ഭേദഗതികളിലൂടെയും മതപരമായ നിയോജകമണ്‌ഡലങ്ങളെ എതിര്‍ക്കുന്നു.
എതിര്‍ക്കുന്നു എന്നു പറയുന്ന കോണ്‍ഗ്രസ് മുസ്ലിംലീഗിന്റെ അന്യായമായ
വിലപേശലുകള്‍ക്കു കൂട്ടുനിന്നു. പില്‍ക്കാലത്ത് വളരെ ഗുരതരമായ വീഴ്‌ചകള്‍
ദേശീയതയ്‌ക്കും ജനാധിപത്യത്തിനും ഇതുമൂലം സംഭവിച്ചു.
56. 1920-ല്‍ ലോകമാന്യ
തിലകന്റെ മരണശേഷം ഗാന്ധിജി കോണ്‍ഗ്രസിലെ അനിഷേധ്യ നേതാവായി മാറി. സത്യം,
അക്രമരാഹിത്യം തുടങ്ങിയ മുദ്രാവാക്യങ്ങളിലൂടെ ജനമദ്ധ്യത്തില്‍ ഗാന്ധിജി സ്വാധീനം
നേടി. ഏതൊരു വ്യക്തിയും ഗാന്ധിജിയുടെ മുദ്രാവാക്യങ്ങളെ അംഗീകരിക്കും. പക്ഷേ,
ബഹുഭൂരിപക്ഷം ജനങ്ങളെ സംബന്ധിച്ചും ഈ തത്വങ്ങള്‍ ജീവിതത്തില്‍ പ്രായോഗികമല്ല.
സ്വന്തം കുടുംബത്തോടും രാജ്യത്തോടുമുള്ള സ്‌നേഹവും കടപ്പാടും ഏതൊരാളെയും
അക്രമരാഹിത്യത്തില്‍നിന്ന് പിന്തിരിയാന്‍ പ്രേരിപ്പിച്ചെന്നിരിക്കും.
ആക്രമിക്കുന്നവനെ ആയുധംകൊണ്ട് നേടിരുനനതില്‍ തെറ്റില്ലെന്നാണ് എന്റെ പക്ഷം.
ശക്തിയുപയോഗിച്ച് അക്രമിയെ കീഴടക്കുനനത് ആത്മീയവും ധാര്‍മ്മികവുമായ കടമയായി ഞാന്‍
കാണുനനു. സീതിയെ മോചിപ്പിക്കുവാന്‍ ശ്രീരാമന്‍ രാവണനെ യുദ്ധം ചെയ്‌തു
കൊല്ലേണ്ടിവന്നു. ശ്രീകൃഷ്‌ണന്‍ കംസനോട് ചെയ്‌തതും ഇതു തന്നെയാണ്. മഹാഭാരതത്തില്‍
അര്‍ജ്ജുനന്‍ ഭീഷ്‌മപിതാമഹനെ പോലും അദ്ദേഹം അക്രമിയുടെ പക്ഷത്തായതിനാല്‍
വധിക്കുന്നു. മുസ്ലീം ആക്രമണത്തെ ഛത്രപതി ശിവജി യുദ്ധം ചെയ്‌തു തോല്‍പ്പിച്ചു.
അഫ്‌സല്‍ഘാനെ കൊന്നില്ലായിരുന്നെങ്കില്‍ അയാള്‍ ശിവജിയെ കൊല്ലുമായിരുനനു.
ശിവജിയേയും റാണാ പ്രതാപിനെയും ഗുരു ഗോവിന്ദ് സിംഹനേയും വഴിതെറ്റിയ രാജസ്‌നേഹികള്‍
എന്നു വിളിച്ചതിലൂടെ ഗാന്ധിജി തന്റെ വഞ്ചനാപരമായ നിലപാട്
വെളിപ്പെടുത്തുകയായിരുന്നു.
57. എല്ലാ നേതാക്കളും തങ്ങളുടെ കാലഘട്ടത്തില്‍
രാജ്യം നേരിട്ട ആക്രമണത്തെ ചെറുക്കുകയും ആക്രമണകാരികളില്‍നിന്ന് രാജ്യത്തെ
മോചിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്. നേരേമറിച്ച് മഹാത്മാഗാന്ധിയുടെ കാലഘട്ടത്തില്‍
മാത്രം ധ്വംസനങ്ങള്‍ കൂടുകയും ബലമായി മതം മാറ്റങ്ങള്‍ നടക്കുകയും സ്‌ത്രീകളുടെ
മേലുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിക്കുകയും അവസാനം രാജ്യത്തിന്റെ മൂന്നിലൊന്ന്
നഷ്‌ടപ്പെടുകയും ചെയ്‌തു. ശിവജിയുടെയും റാണാ പ്രതാപിന്റെയും ഗുരുഗോവിന്ദ്
സിംഹന്റെയും വ്യക്തിത്വങ്ങള്‍ക്കു മുന്‍പില്‍ ഗാന്ധിജി ഒന്നുമല്ലെന്നു ഏതു കുരടനും
മനസ്സിലാക്കാമെങ്കിലും അദ്ദേഹത്തിന്റെ അനുയായികള്‍ക്കു മാത്രം അത് കാണുവാന്‍
കഴിയുന്നില്ല.
58. മുസ്ലിം അതിക്രമത്തിന്റെ പശ്ചാത്തലത്തില്‍ വിഭജനം എന്ന
തെമ്മാടിത്തത്തിനു വഴങ്ങി ബ്രിട്ടീഷുകാരന്റെ രക്ഷാധികാരത്തില്‍ കയറിയ
തന്ത്രശാലികള്‍ ഇപ്പോള്‍ സ്വാര്‍ത്ഥപൂരണത്തിനായി ഗാന്ധിവധമുപയോഗിച്ച് നൂറുകണക്കിനു
തരം താണകളില്‍ കളിക്കുകയാണ്. സത്യത്തിന്റേയും അക്രമരാഹിത്യത്തിന്റേയും പേരില്‍
നിരവധി കലാപങ്ങള്‍ നടനനതിനു ഉത്തരവാദിയായ ഗാന്ധിജി ചരിത്രത്തില്‍ ഒരു പ്രഹേളികയായി
അവശേഷിക്കുമെങ്കില്‍ റാണാപ്രതാപനും ശിവജിയും ഗുരുഗോവിന്ദസിംഹനും അവര്‍ നേടിത്തനന
സ്വാതന്ത്ര്യത്തിന്റെ പേരില്‍ എന്നെന്നും ജനഹൃദയങ്ങളില്‍
തിളങ്ങിനില്‍ക്കും.
59. ഗാന്ധിജിയുടെ രാഷ്‌ട്രീയ ജീവിതത്തിനു മൂന്നു
ഘട്ടങ്ങളുണ്ട്. 1914നു ഇംഗ്ലണ്ടില്‍നിന്നു മടങ്ങി ഏറെ താമസിയാതെ പൊതുജീവിതം
ആരംഭിച്ചു. ഫിറോസ് ഷാ മേത്തയും ഗാന്ധിജി ഗുരു എന്നു വിശേഷിപ്പിച്ചിരുന്ന
ജി.കെ.ഗോഖലേയും അധികം താമസിയാതെ മരിച്ചു. അഹമ്മദാബാദില്‍ സബര്‍മതി നദിയുടെ തീരത്ത്
ഗാന്ധിജി ഒരു ആശ്രമം സ്ഥാപിച്ചു. സത്യവും അക്രമരാഹിത്യവും മുദ്രാവാക്യങ്ങളായി
സ്വീകരിച്ചു. അദ്ദേഹത്തിനു സ്വന്തം ആദര്‍ശത്തിനു കടകവിരുദ്ധമായി പലപ്പോഴും
പ്രവര്‍ത്തിക്കേണ്ടിവന്നു. പ്രത്യേകിച്ചും മുസ്ലിം പ്രീണനത്തിന്, സത്യവും അഹിംസയും
നല്ല ആശയങ്ങളാണ്. അവ ജീവിതത്തില്‍ പകര്‍ത്തണം എന്ന് പ്രസംഗിച്ചാല്‍ മാത്രം പോര.
ഗാന്ധിജി എങ്ങനെയാണ് സ്വന്തം ആദര്‍ശങ്ങള്‍ ലംഘിച്ചതെന്നു പിന്നീട്
പറയാം.
60. മുന്‍പ് പറഞ്ഞപോലെ ഗാന്ധിജിയുടെ രാഷ്‌ട്രീയജീവിതം ഇങ്ങനെ
മൂന്നായി വിഭജിക്കാം (1) 1915 മുതല്‍ 1939-40 വരെയുള്ള കാലം (2) 1939-40 മുതല്‍
1947 ജൂണ്‍ 3ന് പാക്കിസ്ഥാന്‍ അംഗീകരിച്ചുകൊണ്ട് ഗാന്ധിജിയുടെ നേതൃത്വത്തില്‍
കോണ്‍ഗ്രസ് ജിന്നയ്‌ക്ക് അടിയറവു പറയുന്നതുവരെ 93) വിഭജനത്തിന്റെ തീയതി മുതല്‍ 55
കോടി രൂപ പാക്കിസ്ഥാനു നല്‍കണമെന്ന് ആവശ്യപ്പെട്ട് ഗാന്ധിജി മരണം വരെ
ഉപവസിക്കുകയും ഗാന്ധിവധത്തില്‍ കലാശിക്കുകയും ചെയ്‌ത സംഭവം വരെ.
61.
ഗാന്ധിജി 1914-ന്റെ അവസാനത്തില്‍ ഇന്ത്യയില്‍ വരുമ്പോള്‍ സൗത്താഫ്രിക്കയില്‍
ഇന്ത്യാക്കാരുടെ പോരാട്ടത്തിനു നേതൃത്വം നല്‍കിയതിന്റെ ഖ്യാതി
അദ്ദേഹത്തിനുണ്ടായിരുന്നു. ഇന്ത്യയിലെ സ്വാതന്ത്ര്യസമരത്തിന്റെ നേതൃത്വത്തില്‍
അദ്ദേഹം സ്വയം അവരോധിച്ചു. സൗത്താഫ്രിക്കയിലെ ഇന്ത്യക്കാരുടെ നേതാവെന്ന ഖ്യാതി
അദ്ദേഹത്തിനു ഹിന്ദുക്കളുടേയും മുസ്ലിംങ്ങളുടെയും പാഴ്‌സികളുടെയും ആദരവ്
നേടിക്കൊടുത്തു.
62യ ഇന്ത്യയിലെത്തുമ്പോള്‍ ഗാന്ധിജി പ്രതീക്ഷിച്ചത്
സൗത്താഫ്രിക്കയിലെ എല്ലാ വിഭാഗം ജനങ്ങളും ഒരുപോലെ തന്നെ
പിന്തുണയ്‌ക്കണമെന്നായിരുന്നു. പക്ഷേ, അദ്ദേഹത്തിനു നിരാശനാകേണ്ടിവന്നു.
സൗത്താഫ്രിക്കയല്ല ഇന്ത്യ. സൗത്താഫ്രിക്കയില്‍ ഇന്ത്യക്കാര്‍
പൗരത്വത്തിനുവേണ്ടിയാണ് പ്രക്ഷോഭണം നടത്തിയത്. അത് എല്ലാവര്‍ക്കും ഒരുപോലെ
ആവശ്യമായിരുന്നു. ബോവര്‍മാരും ബ്രിട്ടീഷുകാരും ഒരുപോലെ ഇന്ത്യക്കാരെ
പീഡിപ്പിച്ചിരുന്നു. ഇന്ത്യക്കാര് സ്വാതന്ത്ര്യത്തിനും സ്വയം ഭരണത്തിനും
വേണ്ടിയാണ് സമരം ചെയ്‌തത്. ഹിന്ദുക്കളേയും മുസ്ലിംങ്ങളേയും വിഭജിച്ചു
ഭരിച്ചുകൊണ്ട് എങ്ങിനെയും അധികാരത്തില്‍ കടിച്ചുതൂങ്ങുന്ന ബ്രിട്ടീഷ്
ആധിപത്യമായിരുന്നു. ഇന്ത്യയില്‍ നേരിടേണ്ടിയിരുന്നത്. മതാധിഷ്‌ഠിത വോട്ടവകാശം
പ്രത്യേക ഇലക്ടറല്‍ മണ്‌ഡലം തുടങ്ങി മതവിഭാഗീയത ചിന്താഗതികളില്‍ തമ്മിലടിക്കുന്ന
ഒരു ജനതയെ ഇവിടെ ബ്രിട്ടീഷുകാരന്‍ സൃഷ്‌ടിച്ചെടുത്തിരുന്നു തമ്മിലടിക്കുന്ന
സൈന്യത്തിന്റെ സേനാധിപതിയാകാനാണ് ഗാന്ധിജി വിധിക്കപ്പെട്ടത്.
63.
ഇന്ത്യയിലെത്തിയശേഷം ആദ്യത്തെ അഞ്ചുവര്‍ഷം ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ നേതൃസ്ഥാനം
അദ്ദേഹത്തിനകലെയായിരുന്നു. അന്നത്തെ നേതാക്കള്‍ ദാദാഭായി നവറോജി, സര്‍
ഫിറോസ്‌ഷാമെത്ത, ലോകമാന്യതിലകന്‍, ജി.കെ.ഗോഖലെ തുടങ്ങിയവരായിരുനനു.
അഞ്ചുവര്‍ഷംകൊണ്ട് ഇവരെല്ലാം കാലയവനികയ്‌ക്കുള്ളില്‍ മറയുകയും 1920 ആഗസ്റ്റില്‍
ലോകമാന്യ തിലകന്റെ ചരമത്തോടെ ഗാന്ധിജി നേതൃത്വനിരയില്‍ ഒന്നാമനാകുകയും
ചെയ്‌തു.
64. ബ്രിട്ടീഷുകാരുടെ വിഭജിച്ചു ഭരിക്കല്‍ തന്ത്ര മനസ്സിലാക്കിയ
ഗാന്ധിജി ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ പ്രാധാന്യം മനസിലാക്കി. മുസ്ലിംങ്ങള്‍ക്ക്
ഉദാരമായ വാഗ്‌ദാനങ്ങള്‍ നല്‍കി അവരെ പ്രീതിപ്പെടുത്താന്‍ ഗാന്ധിജി
തുനിഞ്ഞു.
65. ബ്രിട്ടീഷുകാര്‍ മുസ്ലിംങ്ങളെ പ്രീണിപ്പിക്കുന്നതില്‍
തുടര്‍ന്നും വിജയിച്ചു. 1919ല്‍ ഗാന്ധിജി ഖിലാഫത്ത് സമരത്തിനു പിന്തുണ നല്‍കി.
1920-21 കാലഘട്ടത്തില്‍ ജിന്ന ആരുമല്ലായിരുന്നു. അലി സഹോദരന്മാരായിരുന്നു മുസ്ലിം
നേതാക്കള്‍. അവരെ എല്ലാവിധത്തിലും ഗാന്ധിജി പ്രീതിപ്പെടുത്തി. ഗാന്ധിജി
ആഗ്രഹിച്ചത് ലഭിച്ചില്ലെന്നു മാത്രം. ഖിലാഫത്ത് കമ്മിറ്റികള്‍ സ്വതന്ത്രമായി
പ്രവര്‍ത്തിക്കുകയും കോണ്‍ഗ്രസിനെ അവര്‍ സഹകരിപ്പിക്കാതെ മാറ്റി നിര്‍ത്തുകയും
ചെയ്‌തു. ഗാന്ധിജി ഉദ്ദേശിച്ചതുപോലെ യാതൊരു ആത്മാര്‍ത്ഥതയും അവര്‍ ഹിന്ദു മുസ്ലിം
ഐക്യത്തിനു കാണിച്ചില്ല. മാപ്പിള ലഹളയിലൂടെ അവര്‍ ഇത് തെളിയിച്ചു. തുടര്‍ന്ന്
ഹിന്ദുക്കളെ കൂട്ടമായി കൊന്നൊടുക്കി, നിര്‍ബന്ധ മതപരിവര്‍ത്തനം നടത്തി.
ബ്രിട്ടീഷുകാര്‍ ജനസമരങ്ങള്‍ അടിച്ചമര്‍ത്തി. ഖിലാഫത്ത് പ്രസ്ഥാനം പരാജയപ്പെട്ടു.
1919ല്‍ നിയമപ്രകാരം പ്രത്യേക ഇലക്‌ട്രേറ്റുകള്‍ വികസിപ്പിച്ച് കാബിനറ്റുകള്‍
മത്രപ്രാതിനിധ്യം ഉറപ്പാക്കി. സ്വാതന്ത്ര്യസമരത്തില്‍നിന്നും മാറിനിന്നുകൊണ്ട്
ബ്രിട്ടീഷുകാരുടെ ഔദാര്യത്തില്‍ കൈപ്പറ്റുകയാണ് പിന്നീട് മുസ്ലിം നേതാക്കള്‍
ചെയ്‌തത്. ഗാന്ധിജി പിന്നീടും ഹിന്ദുക്കളുടെയും മുസ്ലിംങ്ങളുടെയ നേതാവായി ചമഞ്ഞു.
മുസ്ലിംങ്ങളുടെ മുന്‍പില്‍ പരാജയപ്പെടും തോറും അവരെ പ്രീതിപ്പെടുത്തുവാനാണ്
അദ്ദേഹം ശ്രമിച്ചത്. സിന്ധിനെ വേര്‍പെടുത്താനും വടക്കുപടിഞ്ഞാറ് പുതിയൊരു
സംസ്ഥാനം രൂപീകരിക്കാനും ഗാന്ധിജി സമ്മതിച്ചു. അലി സഹോദരന്‍മാര്‍
പിന്തള്ളപ്പെടുകയും ജിന്ന മുസ്ലിം നേതൃത്വത്തിലെത്തുകയും ചെയ്‌തു. വട്ടമേശാ
സമ്മേളനത്തില്‍ പ്രധാന പ്രശ്‌നം ന്യൂനപക്ഷാവകാശങ്ങളായിരുന്നു. ലേബര്‍ നേതാവ് മാക്
ഡൊണാള്‍ഡിനോട് കമ്മ്യൂണല്‍ അവാര്‍ഡ് ഏര്‍പ്പെടുത്തുവാന്‍ ഗാന്ധിജി
ആവശ്യപ്പെട്ടത് ജിന്നയുടെ വിജയമായിരുന്നു. രണ്ടാം ലോക മഹായുദ്ധം തുടങ്ങിയപ്പോള്‍
തങ്ങളുടെ അവകാശങ്ങള്‍ അംഗീകരിച്ചാല്‍ യുദ്ധത്തെ പിന്തുണയ്‌ക്കാമെന്ന് ജിന്ന
പ്രഖ്യാപിച്ചു. യുദ്ധം തുടങ്ങിയ ആറുമാസം കഴിഞ്ഞപ്പോള്‍ 1940 ഏപ്രിലില്‍ ജിന്ന
പാക്കിസ്ഥാന്‍ വാദം ഉയര്‍ത്തി.
66.പാക്കിസ്ഥാന്‍ എന്ന ആശയ ബ്രിട്ടീഷ്
സര്‍ക്കാരിനു ഇഷ്‌ടമായി. ഹിന്ദുക്കളും മുസ്ലിംങ്ങലും തമ്മിലടിച്ചാല്‍ സര്‍ക്കാരിനു
ജോലിയാകുമല്ലോ? യുദ്ധത്തെ മുസ്ലിംങ്ങള്‍ എതിര്‍ത്തില്ല. കോണ്‍ഗ്രസുകാര്‍ ചിലപ്പോള്‍
നിഷ്‌പക്ഷത പുലര്‍ത്തുകയും ചിലപ്പോള്‍ എതിര്‍ക്കുകയും ചെയ്‌തു. ഹിന്ദു മഹാസഭ
അതിന്റെ യുവ പ്രവര്‍ത്തകര്‍ക്ക് സൈന്യ പരിശീലനം നല്‍കാന്‍ തീരുമാനിച്ചു.
അരക്കോടിയോളം ഹിന്ദുക്കള്‍ നൂതനമായി അഭ്യാസമുറകള്‍ പഠിച്ചു. അതിന്റെ ഗുണഫലങ്ങള്‍
ഇന്ന് കോണ്‍ഗ്രസ് സര്‍ക്കാര്‍ അനുഭവിക്കുന്നു. ഹൈദരാബാദിലേയ്‌ക്കും
കാശ്‌മീരിലേക്കും അയയ്‌ക്കപ്പെട്ട സൈന്യത്തിലുള്ളത് ഹിന്ദുമഹാസഭയുടെ
പ്രവര്‍ത്തകരാണ്. 1942ല്‍ ക്വിറ്റിന്ത്യാ സമരത്തില്‍ വ്യാപകമായി അക്രമം
കോണ്‍ഗ്രസുകാര്‍ അഴിച്ചുവിട്ടു. വടക്കന്‍ ബീഹാര്‍ പ്രവിശ്യയില്‍ കോണ്‍ഗ്രസുകാര്‍
തകര്‍ക്കാത്ത ഒറ്റ റെയില്‍വേ സ്റ്റേഷന്‍ പോലുമില്ല. കോണ്‍ഗ്രസ് എതിര്‍ത്തെങ്കിലും
മഹായുദ്ധത്തില്‍ ബ്രിട്ടീഷുകാര്‍ ജയിച്ചു. ക്വിറ്റിന്ത്യാ സമരം പരാജയപ്പെട്ടു.
പിന്നീട് എന്തു വിലകൊടുത്തും സമാധാനം നിലനിര്‍ത്തുന്ന തന്ത്രമാണ് കോണ്‍ഗ്രസ്
എടുത്തത്. ബ്രിട്ടീഷുകാരുമായി സന്ധിചെയ്‌തുകൊണ്ട് കോണ്‍ഗ്രസ് അധികാരം പറ്റി.
രാജ്യത്തിന്റെ മൂന്നിലൊന്നുഭാഗം ജിന്നയ്‌ക്കുവേണ്ടി നല്‍കി. ഇന്ന് നെഹ്‌റു
മതേതരത്വം സംസാരിക്കുന്നു.
67. ക്വിറ്റിന്ത്യാ സമരം പിന്‍വലിക്കുക,
ജപ്പാനെതിരായ യുദ്ധത്തില്‍ ബ്രിട്ടനെ സഹായിക്കുമെന്നും ഉറപ്പുനല്‍കുക, വൈസ്രോയി
ലോര്‍ഡ് വേവലിനെ അംഗീകരിക്കുക ഇവയായിരുന്നു. കോണ്‍ഗ്രസിനെ ചര്‍ച്ചയ്‌ക്കു
വിളിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍വെച്ച ഉപാധികള്‍.
68. ഇന്ത്യാ
വിഭജനത്തിന്റെ സംഘര്‍ഷവും ഗാന്ധിവധമെന്ന ദുരന്തവുമാണ് ഇവിടെ വിവരിക്കുന്നത്.
കഴിഞ്ഞ 30 വര്‍ഷത്തെ ഇന്ത്യാചരിത്രം ഇന്ത്യാക്കാരും വിദേശികളും അറിയാന്‍വേണ്ടി
വിവരിക്കുകയാണ്. ഹിന്ദു മുസ്ലിം ഐക്യത്തിന്റെ അടിത്തറ തന്നെ ഇളക്കപ്പെട്ടതിലൂടെ
മഹാത്മാഗാന്ധി വഞ്ചിതനായി. 5 കോടി മുസ്ലിംങ്ങള്‍ ഇന്ത്യക്കാരല്ലാതായി. പശ്ചിമ
പാക്കിസ്ഥാനിലെ അമുസ്ലിംങ്ങള്‍ നാടിനു പുറത്തായി. 11 കോടി ജനങ്ങള്‍ക്ക് എല്ലാം
നഷ്‌ടപ്പെട്ടു. അവരില്‍ 40 ലക്ഷം പേര്‍ മുസ്ലിംങ്ങളാണ് പിന്നെയും ഗാന്ധിജി
പ്രീണനനയം തുടര്‍ന്നത് എനിക്ക് സഹായിക്കാനായില്ല. ഗാന്ധിജിക്കെതിരെ കടുത്ത
വാക്കുകള്‍ ഞാന്‍ ഉപയോഗിക്കുന്നില്ല. എന്നാല്‍ അദ്ദേഹത്തിന്റെ നിലപാടുകളോടുള്ള
എതിര്‍പ്പ് മറച്ചുവയ്‌ക്കുന്നുമില്ല. ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ചു ഭരിക്കല്‍
നടപ്പാക്കുന്നതില്‍ ഗാന്ധിജി വിജയിച്ചു. അദ്ദേഹം ഇന്ത്യയെ വിഭജിക്കുവാന്‍
ബ്രിട്ടീഷുകാരെ സഹായിച്ചു. ബ്രിട്ടീഷ് ഭരണം അവസാനിച്ചുവോ എന്ന കാര്യം ഇനിയും
സംശയത്തിലാണ്.
ഭാഗം - 2
69. മുസ്ലിം പ്രീണനത്തിനുവേണ്ടിയുള്ള
ഗാന്ധിജിയുടെ ഉപവാസം അദ്ദേഹത്തെ വിരമിപ്പിക്കുക എന്ന ലക്ഷ്യത്തില്‍ എന്നെ
എത്തിച്ചു. താന്‍ ചെയ്യുന്നതുമാത്രമാണ് ശരി എന്ന മാനസികാവസ്ഥയിലായിരുന്നു അദ്ദേഹം.
നിസ്സഹകരണ പ്രസ്ഥാനത്തിന്റെ തലച്ചോറ് ഗാന്ധിജിയായിരുന്നു. മറ്റൊരാള്‍ക്കും അത്
എന്താണെന്നറിഞ്ഞുകൂടായിരുന്നു. സമരപരിപാടികള്‍ ജയിക്കുകയോ പരാജയപ്പെടുകയോ ചെയ്യാം.
പക്ഷേ, അതൊന്നും ഗാന്ധിജിയെ ബാധിച്ചിരുന്നില്ല. ഒരു സത്യാഗ്രഹി ഒരിക്കലും
പരാജയപ്പെടില്ല എന്നു ഗാന്ധിജി പറഞ്ഞെങ്കിലും സത്യാഗ്രഹി എന്ന വാക്കിന്റെ അര്‍ത്ഥം
അദ്ദേഹത്തിനു മാത്രമെ അറിയാമായിരുന്നുള്ളൂ. ഗാന്ധിജിയുടെ രാഷ്‌ട്രീയം അബദ്ധമാണെന്നു
പലര്‍ക്കും തോന്നി. അത് പറഞ്ഞവര്‍ക്ക് ഒന്നുകില്‍ പാര്‍ട്ടിവിടേണ്ടിവന്നു.
അല്ലെങ്കില്‍ സ്വന്തം ബുദ്ധി ഗാന്ധിജിക്ക് അടിയറ വെയ്‌ക്കേണ്ടിവന്നു.
അബദ്ധത്തില്‍നിന്നു അബദ്ധത്തിലേക്കുള്ള ഈ പതനത്തിനു ഗാന്ധിജിയാണ് ഉത്തരവാദി. 32
വര്‍ഷത്തെ ഗാന്ധിജിയുടെ നേതൃത്വത്തില്‍ ഒറ്റ വിജയംപോലും നേടാനായില്ല. അദ്ദേഹം
കാട്ടിയ അബദ്ധങ്ങളുടെ പരമ്പര ഇവിടെ പറയാം.
70. (ഓ) ഖിലാഫത്ത്: ഒന്നാം
ലോമഹായുദ്ധത്തോടെ ടര്‍ക്കിക്ക് ആഫ്രിക്കയും മദ്ധ്യപൂര്‍വ്വ ദേശങ്ങളിലും അവരുടെ
സാമ്രാജ്യത്തിന്റെ നല്ലൊരു ഭാഗം നഷ്‌ടപ്പെട്ടു. 1914 ആയപ്പോഴേയ്‌ക്കും ചെറിയ
ഭൂഭാഗമായി ടര്‍ക്കി ചുരുങ്ങി. യുവടര്‍ക്കുകള്‍ സുല്‍ത്താനെ സ്ഥാനഭ്രഷ്‌ടനാക്കി.
ഖിലാഫത്ത് നിരോധിച്ചു. ഇതിനു പിന്നില്‍ ബ്രിട്ടനാണന്നു ഇന്ത്യന്‍ മുസ്ലിംങ്ങള്‍
ധരിച്ചു. അവര്‍ ഖിലാഫത്തിന്റെ പുന:സ്ഥാപനത്തിനു വേണ്ടി പ്രയത്‌നമാരംഭിച്ചു.
ഗാന്ധിജി വിചാരിച്ചാല്‍ ലഭിക്കുമെന്നു ഖിലാഫത്തിനെ അനുകൂലിച്ചാല്‍ തനിക്ക് മുസ്ലിം
പിന്തുണ ലഭിക്കുമെന്നാണ് ഖിലാഫത്തിന്റെ നേതൃത്വം ഏറ്റെടുത്ത് അലി സഹോദരന്മാര്‍
മുസ്ലിം നേതാക്കളായി. ഖിലാഫത്ത് പ്രക്ഷോഭം പരാജയപ്പെട്ടു. ഖിലാഫത്ത് പ്രക്ഷോഭം
മുസ്ലീംങ്ങള്‍ സ്വതന്ത്രമായി നടത്തുകയായിരുന്നു. കോണ്‍ഗ്രസിനെ ഇക്കാര്യത്തില്‍
സഹകരിപ്പിച്ചില്ല. പ്രക്ഷോഭം പരാജയപ്പെട്ടപ്പോള്‍ അവര്‍ ഹിന്ദുക്കള്‍ക്കെതിരെ
അക്രമം അഴിച്ചുവിട്ടു. ഹിന്ദു മുസ്ലിം ഐക്യം എന്ന മഹാത്മാവിന്റെ സ്വപ്‌നം
മരീചികയായി.
(ബി) മാപ്പിള ലഹള: - മലബാര്‍, പഞ്ചാബ്, ബംഗാള്‍, വടക്കു
പടിഞ്ഞാറ് അതിര്‍ത്തി പ്രവിശ്യ എന്നിവിടങ്ങളില്‍ ഹിന്ദുക്കള്‍ നിരന്തരമായി
പീഡിപ്പിക്കപ്പെടുകയായിരുന്നു. മാപ്പിളലഹള എന്ന പേരില്‍ അറിയപ്പെടുന്ന കലാപത്തില്‍
നൂറുകണക്കിനു ഹിന്ദുക്കള്‍ മതം മാറ്റപ്പെട്ടു. മഹാത്മാ ഇതിലെല്ലാം മൗനം പാലിച്ചു.
ലഹളയ്‌ക്കെതിരെ ശബ്‌ദിക്കുവാനോ കോണ്‍ഗ്രസിനെക്കൊണ്ട് നടപടി എടുപ്പിക്കാനോ
അദ്ദേഹത്തിനു കഴിഞ്ഞില്ല എന്നു മാത്രമല്ല, കൂട്ടമതപരിവര്‍ത്തന വാര്‍ത്തകളെ
നിഷേധിച്ചുകൊണ്ട് ഒരു മതപരിവര്‍ത്തനം മാത്രമേ നടന്നുള്ളൂ എന്ന് യംഗ് ഇന്ത്യ എന്ന
പ്രസിദ്ധീകരണത്തില്‍ മഹാത്മാ എഴുതി. അദ്ദേഹത്തിന്റെ തന്നെ മുസ്ലിം സുഹൃത്തുക്കള്‍
ഗാന്ധിജി എഴുതിയത് തെറ്റാണെന്നും നിര്‍ബന്ധിത കൂട്ട മതപരിവര്‍ത്തനങ്ങള്‍ മലബാറില്‍
നടക്കുന്നുവെന്നും അദ്ദേഹത്തെ അറിയിച്ചു. തന്റെ തെറ്റ് തിരുത്തിയില്ലെന്നു
മാത്രമല്ല മാപ്പിളമാര്‍ക്ക് ദുരിതാശ്വാസനിധി ആരംഭിക്കുകയാണ് ഗാന്ധിജി
ചെയ്‌തത്.
(സി) അഫ്‌ഹാര്‍ - അമീര്‍ ഗൂഢാലോചന: - ഖിലാഫത്ത്
പരാജയപ്പെട്ടെങ്കിലും അതിന്റെ വികാരങ്ങള്‍ അതിന്റെ വികാരങ്ങള്‍
പ്രയോജനപ്പെടുത്തുവാന്‍ അലി സഹോദരന്‍മാര്‍ തീരുമാനിച്ചു. ടര്‍ക്കി സുല്‍ത്താനെ
നിഷ്‌കാസിതനാക്കിയത് ബ്രിട്ടനാണെന്നും അതിനാല്‍ അവര്‍ മുസ്ലീംങ്ങളുടെ
ശത്രുക്കളാണെന്നും അലി സഹോദരന്‍മാര്‍ വാദിച്ചു. അഫ്‌ഗാനിസ്ഥാനിലെ അമീറിനെ ഇന്ത്യ
ആക്രമിക്കാന്‍ അവര്‍ രഹസ്യമായി ക്ഷണിച്ചു. ഈ ഗൂഢാലോചനയിലെ പങ്ക് ഇതുവരെ അലി
സഹോദരന്‍മാര്‍ നിഷേധിച്ചിട്ടില്ല. താഴെ പറയുന്ന വാചകങ്ങള്‍ മഹാത്മാവ് തന്റെ
മാതൃരാജ്യത്തെ ആക്രമിക്കുവാന്‍ വിദേശിയെ ക്ഷണിക്കുന്നതില്‍ പങ്കാളിയായെന്നും
തെളിയിക്കുന്നു.
``വെറും നുണക്കഥകളുടെ അടിസ്ഥാനത്തില്‍ അലി സഹോദരന്മാരെ
എന്തിനു അറസ്റ്റ് ചെയ്യണമെന്നു എനിക്ക് മനസ്സിലാകുന്നില്ല. അമീര്‍
വരികയാണെങ്കില്‍ അദ്ദേഹത്തെ നേരിടാനുള്ള സര്‍ക്കാര്‍ ശ്രമത്തിനു കൂട്ടുനില്‍ക്കാന്‍
ഒരു ഇന്ത്യക്കാരനെയും ഞാന്‍ അനുവദിക്കുകയില്ല''.
ബ്രിട്ടന്റെ വിജിലന്‍സ്
വിഭാഗം ഈ ഗൂഢാലോചന തകര്‍ത്തു.
(ഡി 1) ആര്യ സമാജത്തിനുമേലുള്ള ആക്രമണം: -
1924ല്‍ ഗാന്ധിജി ആര്യ സമാജത്തെ മുസ്ലിം പ്രീതിക്കുവേണ്ടി വിമര്‍ശിച്ചു. സ്വാമി
ദയാനന്ദസരസ്വതിയുടെ ഒരു ശിഷ്യന് ഒരിക്കലും ഗാന്ധിയാവാന്‍ കഴിയില്ല. സിന്ധില്‍
ആര്യസമാജം സ്ഥാപകനായ ദയാനന്ദസരസ്വതിയുടെ സത്യാര്‍ത്ഥപ്രകാശം നിരോധിച്ചു. ആര്യസമാജം
ഇന്നൊരു ശക്തിയെ അല്ലാതായി മാറിയിരിക്കുന്നു.
(ഡി 2) ഗാന്ധിജിയുടെ
ആക്രമണംകൊണ്ട് മുസ്ലിംപ്രീതി ലഭിച്ചില്ലെങ്കിലും ആര്യസമാജനേതാവായ ശ്രദ്ധാനന്ദനെ
വധിക്കുവാന്‍ ഒരു മുസ്ലീം യുവാവ് ശ്രമം നടത്തി. ആര്യസമാജം ഹിന്ദുക്കളുടെ ഇടയില്‍
സാമൂഹ്യപരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ഗന്ധിജി ജനിക്കുന്നതിനു
മുമ്പുതനനെ അയിത്തത്തിനെതിരെ ആര്യസമാജം പ്രവര്‍ത്തിച്ചു. വിധവാവിവാഹത്തെ ആര്യസമാജം
പ്രോത്സാഹിപ്പിച്ചു. ആര്യസമാജ സ്ഥാപകനായ സ്വാമി ദയാനന്ദസരസ്വതി ധര്‍മ്മ
സമ്മേളനത്തിനുവേണ്ടി ശക്തി പ്രയോഗിക്കണമെന്നു തന്നെ വാദിച്ചയാളാണ്. അഹിംസാവാദിയായ
ഗാന്ധിജിയുടെ കോണ്‍ഗ്രസുമായി യോജിക്കാന്‍ ആര്യ സമാജക്കാര്‍ക്കു
ബുദ്ധിമുട്ടായിരുന്നു. സ്വാമി സമാധിയാകുകയും ഗാന്ധിജി ശക്തിപ്പെടുകയും
ചെയ്‌തു.
(ഇ) സിന്ധ് വിഭജനം: - 1928 ആയപ്പോഴേക്കും ജിന്ന നേതൃത്വത്തില്‍
ഉയര്‍ന്നുവന്നു. സിന്ധിനെ വിഭജിക്കുന്നതില്‍ മഹാത്മാ കൂട്ടുനിന്നു. തുടര്‍ന്നു
നടന്ന വര്‍ഗീയ കലാപങ്ങളില്‍ സിന്ധ്, കറാച്ചി, ഷിക്കാര്‍പ്പൂര്‍ എന്നിവിടങ്ങളിലെ
ഹിന്ദുക്കള്‍ വേട്ടയാടപ്പെട്ടു.
(എഫ്) ലീഗിന്റെ വിടപറയല്‍: - ജിന്നയെ
പ്രീതിപ്പെടുത്തുവാന്‍ ഗാന്ധിജി വളരെ പണിപ്പെട്ടെങ്കിലും കോണ്‍ഗ്രസുമായി എല്ലാ
ബന്ധങ്ങളും 1928ല്‍ മുസ്ലിംലീഗ് വിച്ഛേദിച്ചു. 1929ലെ ലാഹോറിലെ കോണ്‍ഗ്രസ്
സമ്മേളനം സമ്പൂര്‍ണ സ്വാതന്ത്ര്യ പ്രമേയം പാസാക്കുമ്പോള്‍ അതില്‍ ഒറ്റ മുസ്ലീമും
പങ്കെടുത്തിരുനനില്ല. എന്നിട്ടും ഗാന്ധിജി മുസ്ലീം പ്രീണനം തുടര്‍ന്നു.
(ജി)
വട്ടമേശ സമ്മേളനവും കമ്യൂണല്‍ അവാര്‍ഡും:- ഇന്ത്യയില്‍ പുതിയ ഭരണഘടനാ
ഭേദഗതികളെപ്പറ്റി ബ്രിട്ടന്‍ ഗൗരവമായി ചിന്തിച്ചു. 1929-ന്റെ അവസാനത്തില്‍
ഇംഗ്ലണ്ടില്‍ വട്ടമേശ സമ്മേളനം നടന്നു കാണുമെന്ന് അവര്‍ പ്രഖ്യാപിച്ചു.
കോണ്‍ഗ്രസ് പാര്‍ട്ടി വട്ടമേശ സമ്മേളനം ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചു.
ഉപ്പുസത്യാഗ്രഹം ആരംഭിക്കുകയും 70000 ഓളം പേര്‍ ഇതില്‍ ജയില്‍വാസം അനുഭവിക്കുകയും
ചെയ്‌തു. 1931ലെ കറാച്ചി കോണ്‍ഗ്രസില്‍ രണ്ടാം വട്ടമേശ സമ്മേളനത്തില്‍
പ്രതിനിധിയായി ഗാന്ധിജിയെ അയയ്‌ക്കുവാന്‍ തീരുമാനിച്ചു. ഈ സമ്മേളനത്തില്‍
ബ്രിട്ടീഷ് പ്രധാനമന്ത്രി റാംസെ മക് ഡൊണാള്‍ഡില്‍നിന്നും ഗാന്ധിജി കമ്മ്യൂണല്‍
അവാര്‍ഡ് ചോദിച്ചു വാങ്ങുകയായിരുന്നു. ഗാന്ധിജി തന്നെ താന്‍ ആവശ്യപ്പെട്ടിരുന്ന
മതസൗഹാര്‍ദ്ദത്തെ തകര്‍ക്കുകയായിരുന്നു. ഹിന്ദുക്കളും മുസ്ലീംങ്ങളും തമ്മിലുള്ള
അകലം കൂടിവന്നു. എല്ലാ കലാപഹ്‌ങളിലും ഹിന്ദുക്കളാണ് കൊല്ലപ്പെട്ടുകൊണ്ടിരുന്നത്.
ഹിന്ദു മുസ്ലീം ഐക്യത്തെപ്പറ്റിയുള്ള ജനങ്ങളുടെ എല്ലാ പ്രതീക്ഷകളും തകര്‍ന്നിട്ടും
മഹാത്മാ മാത്രം ഹിന്ദുമുസ്ലീം ഐക്യത്തിനുവേണ്ടി നിലകൊണ്ടു. (കമ്മ്യൂണല്‍
അവാര്‍ഡിനെതിരെ പണ്‌ഡിറ്റ് മദന്‍ മോഹന്‍ മാളവ്യ നടത്തിയ പ്രസംഗം ഇവിടെ
സ്‌മരിക്കുക).
(എച്ച്) അധികാരം സ്വീകരിക്കലും രാജിയും:- 1937 ഏപ്രില്‍
ഒന്നിനു 1935ലെ ആക്‌ട് പ്രകാരം പ്രവിശ്യസ്വയം ഭരണം നിലവില്‍വന്നു. കോണ്‍ഗ്രസ്
ആദ്യം അധികാരം നിരസിച്ചുവെങ്കിലും 1937 ജൂലൈയില്‍ അധികാരം സ്വീകരിച്ചു. മുസ്ലീം
ലീഗിനെ മന്ത്രിസഭയില്‍നിന്ന് ഒഴിച്ചുനിര്‍ത്തിയത് ജിന്നയ്‌ക്ക് മുതലെടുപ്പിനു
സൗകര്യമായി. 1939ല്‍ കോണ്‍ഗ്രസ് അധികാരം വിടുമ്പോള്‍ അവര്‍ ബ്രിട്ടീഷുകാരുടെയും
മുസ്ലിം ലീഗിന്റേയും കൈയ്യിലെ പാവയായിത്തീര്‍ന്നിരുന്നു. കോണ്‍ഗ്രസ് പ്രവിശ്യകള്‍
ഗവര്‍ണര്‍ ഭരണത്തിലായി. മറ്റ് പ്രവിശ്യകളില്‍ മുസ്ലീംലീഗ് ഭരണം നടത്തി.
ബ്രിട്ടീഷ് പിന്തുണയോടെ ഗവര്‍ണര്‍മാര്‍ മുസ്ലീംങ്ങളെ പ്രീണിപ്പിച്ചു. ഹിന്ദു
മുസ്ലീം ഐക്യം എന്ന ഗാന്ധിജിയുടെ സ്വപ്‌നം വിഫലമായി. മഹാത്മാവിന്റെ പിടിവാശികള്‍
മൂലം ഹിന്ദുവിന്റെ മതരാഷ്‌ട്രീയ സാമ്പത്തിക സാമൂഹ്യ അവകാശങ്ങള്‍ എല്ലാം
നഷ്‌ടമായി.
(ഐ) ലീഗ് യുദ്ധത്തെ മുതലെടുക്കുന്നു:- അഞ്ച് പ്രവിശ്യകളില്‍
മുസ്ലീം സര്‍ക്കാരുകളും ആറ് പ്രവിശ്യകളില്‍ മുസ്ലീം താല്‍പ്പര്യമുള്ള
ഗവര്‍ണര്‍മാരും ജിന്നയ്‌ക്ക് നല്ല അവസരമായി. കോണ്‍ഗ്രസ് യുദ്ധത്തെ എതിര്‍ത്തു.
മുസ്ലീംലീഗ് ലാഹോര്‍ പ്രമേയത്തിലൂടെ ഇന്ത്യ വിഭജിച്ചാല്‍ യുദ്ധത്തെ
പിന്തുണയ്‌ക്കാമെന്നു പറഞ്ഞു. ഇന്ത്യയിലെ രാഷ്‌ട്രീയ ഘടന എല്ലാ വിഭാഗങ്ങളുടേയും
പിന്തുണയോടെ മാത്രമേ മാറ്റുകയുള്ളൂ എന്ന് വൈസ്രോയി ലിന്‍ലിതഗോ പ്രഖ്യാപിച്ചു. ഈ
പ്രഖ്യാപനത്തിലൂടെ ജിന്ന വീറ്റോ പവ്വര്‍ നേടിയെന്നതാണ് വാസ്‌തവം. മുസ്ലീംങ്ങള്‍
കൂട്ടമായി സൈന്യത്തില്‍ ചേര്‍ന്നു തുടങ്ങി. പാക്കിസ്ഥാന്‍ രാജ്യത്തിനുവേണ്ടിയുള്ള
ഒരു മുന്‍കരുതലായിരുന്നു ഇത്. ആറു വര്‍ഷത്തെ ലോകമഹായുദ്ധത്തില്‍ മുസ്ലീംലീഗ്
യാതൊരു പ്രശ്‌നവും സൃഷ്‌ടിച്ചില്ല. ഇന്ത്യന്‍ ഭരണഘടനയില്‍ തങ്ങളുടെ അനുവാദമില്ലാതെ
ഒരു മാറ്റവും പാടില്ലെന്നും ഈ അനുവാദം പാക്കിസ്ഥാന്‍ നല്‍കാതെ കിട്ടില്ലെന്നും
മുസ്ലീംലീഗ് ശഠിച്ചു. ഇക്കാര്യത്തില്‍ 1940ല്‍ ലിന്‍ലിത്‌ഗോ പ്രഭു
ഉറപ്പുനല്‍കി.
(ജെ) ക്രിപ്‌സിന്റെ വിഭജനകരാര്‍ അംഗീകരിക്കുന്നു: - യുദ്ധത്തെ
അനുകൂലിക്കണമോ എതിര്‍ക്കണമോ നിഷ്‌പക്ഷത പാലിക്കണമോ എന്ന കാര്യത്തില്‍ കോണ്‍ഗ്രസിനു
വ്യക്തമായ കാഴ്‌ചപ്പാടില്ലായിരുന്നു. സര്‍ക്കാരിനു ആവശ്യമായ സൈന്യവും പണവും മറ്റ്
സാധനങ്ങളും ലഭിച്ചു. 1942ല്‍ ക്രിപ്‌സ് കമ്മീഷന്‍ വിഭജനം എന്ന ലക്ഷ്യത്തോടെ എത്തി.
ക്രിപ്‌സ് മിഷ്യനെ എതിര്‍ക്കുന്നതോടൊപ്പം വിഭജനത്തെ അംഗീകരിക്കാനും കോണ്‍ഗ്രസ്
തയ്യാറായി. 1942-ലെ അലഹബാദ് എ.ഐ.സി.സി.യില്‍ വിഭജനം നിരാകരിക്കപ്പെട്ടു.
പാക്കിസ്ഥാനെ അംഗീകരിക്കുന്ന അലഹബാദ് തീരുമാനം ഇപ്പോഴും സാധുവാണെന്നു അദ്ധ്യക്ഷന്‍
പറഞ്ഞു. മുസ്ലീം മന്ത്രിസഭകളെയും ഗവര്‍ണര്‍മാരേയും ഉപയോഗിച്ച് ബ്രിട്ടീഷുകാര്‍
ഇന്ത്യയെ ചൊല്‍പ്പടിയില്‍ നിര്‍ത്തി.
(കെ) ഇന്ത്യ വിടുക എന്ന് കോണ്‍ഗ്രസ്,
വിഭജിക്കുക എന്ന ലീഗ്: - വിദേശഭരണത്തിനെതിരെ നടന്ന ഏറ്റവും വലിയ
പ്രക്ഷോഭമായിരുന്നു ക്വിറ്റിന്ത്യാ സമരം. പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക
എന്നായിരുന്നു. ഗാന്ധിജിയുടെ നിര്‍ദേശം. മൂന്നുമാസംകൊണ്ട് സമരം
അടിച്ചമര്‍ത്തപ്പെട്ടു. അറസ്റ്റ് ചെയ്യപ്പെട്ടവരെ വിട്ടുകിട്ടണമെന്ന
ആവശ്യമായിരുന്നു പിനനെ. ജിന്ന ക്വിറ്റിന്ത്യാ സമരത്തെ എതിര്‍ക്കുകയും ഇന്ത്യയെ
വിഭജിച്ച് ഇന്ത്യ വിടുക എന്ന മുദ്രാവാക്യം മുഴക്കുകയും ചെയ്‌തു.
(എല്‍)
ഹിന്ദിയും ഹിന്ദുസ്ഥാനിയും തമ്മില്‍: - ദേശീയഭാഷ നിശ്ചയിക്കുനനതിലും ഗാന്ധിജിയുടെ
മുസ്ലീം പക്ഷപാതം തെളിഞ്ഞുകാണാം. ഹിന്ദിയല്ല ഹിന്ദുസ്ഥാനിയാണ്
രാഷ്‌ട്രഭാഷയാകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഉറുദുവിന്റേയും ഹിന്ദിയുടേയും ഒരു
സങ്കരഭാഷയാണ് ഇത്. ലിപിയില്ലാത്ത ഒരു ഭാഷയാണ് അത്. ബാദ്‌ഷാരാമന്‍, ബീഗം സീത
തുടഹ്‌ങിയ പ്രയോഗങ്ങള്‍ ഗാന്ധിജി നടത്തിയെങ്കിലും ജിന്നയെ ശ്രീജിത് ജിന്നയെന്നോ
മൗലാനാ ആസാദിനെ പണ്‌ഡിറ്റ് ആസാദെന്നോ വിലിക്കാന്‍ ഗാന്ധിജി തയ്യാറായില്ല. നല്ലൊരു
വിഭാഗം ഹിന്ദു ക്കള്‍ മഹാത്മാവിനോട് യോജിച്ചില്ല. ഇന്നും കോണ്‍ഗ്രസ് സര്‍ക്കാര്‍
ഹിന്ദിവേണോ ഹിന്ദുസ്‌താനിവേണോ എന്നു ശങ്കിക്കുകയാണ്. ഇന്ത്യയിലെ 80 ശതമാനം
ജനങ്ങള്‍ സംസാരിക്കുന്ന ഹിന്ദിഭാഷയെ ഉപേക്ഷിച്ച് മുസ്ലീം പ്രീണനത്തിനായി
ഹിന്ദുസ്ഥാനിക്കുവേണ്ടി മഹാത്മാ വാദിച്ചു. പ്രയോഗത്തില്‍ ഉറുദു തന്നെയാണ്
ഹിന്ദുസ്ഥാനി. ഉറുദുവിനോട് ഹിന്ദുക്കള്‍ക്ക് എതിര്‍പ്പില്ല. പക്ഷേ, ഹിന്ദുസ്ഥാനി
എന്ന വ്യാജപ്പേരില്‍ അടിച്ചേല്‍പ്പിക്കരുത്. ഇതാണ് മഹാത്മാ ചെയ്‌തത്.
(എം)
വന്ദേമാതരം പാടരുത്:- ചില മുസ്ലീംങ്ങള്‍ വന്ദേമാതരം ഇഷ്‌ടപ്പെട്ടില്ല എന്ന
കാരണത്താല്‍ പല യോഗങ്ങളിലും വന്ദേമാതരം പാടുന്നത് വിലക്കി. 1905-ലെ ബംഗാള്‍
വിഭജനമാണ് ഈ ഗാനത്തിന് ജനപ്രീതിയുണ്ടാക്കിയത്. 40 വര്‍ഷം മുമ്പ് ബ്രിട്ടീഷ്
ഭരണാധികാരികള്‍ നിരോധിച്ചപ്പോള്‍ വന്ദേമാതരം ഇന്ത്യ മുഴുവന്‍ പ്രചരിച്ചു.
കോണ്‍ഗ്രസ് യോഗങ്ങളില്‍ ആലപിച്ചിരുനന വന്ദേമാതരം ഒരു മുസ്ലീംമിന്റെ എതിര്‍പ്പിനെ
തുടര്‍ന്ന് ഗാന്ധിജി വിലക്കി. വന്ദേമാതരത്തിനു പകരം ജനഗണമന പാടുവാനാണ് നമ്മോട്
ഇപ്പോള്‍ ആവശ്യപ്പെടുനനത്. ഏതെങ്കിലും ഗാനം വന്ദേമാതരത്തിനു പകരമാകുമോ?
ഗാന്ധിജിയുടെ ഹിന്ദു മുസ്ലീം ഐക്യം എന്നാല്‍ മുസ്ലീമിന് കീഴടങ്ങല്‍, വഴങ്ങല്‍
എന്നൊക്കെയാണ്.
(എന്‍) ശിവഭവാനി നിരോധിച്ചു:- ഹിന്ദു ജനതയെ രക്ഷിച്ച
ശിവജിയെ സ്‌തുതിക്കുന്ന 52 ശ്ലോകങ്ങളടങ്ങിയ ശിവഭവാനി എന്ന ഗാനവും പൊതുവേദിയില്‍
പാടുന്നത് ഗാന്ധിജി എതിര്‍ത്തു. ശിവജി ഇല്ലായിരുന്നെങ്കില്‍ ഭാരതം മുഴുവന്‍
ഇസ്ലാമീകരിക്കപ്പെടുമായിരുന്നു എന്ന ആശയമുള്ളതാണ് മഹാത്മാവിന് ഈ ഗാനം
ഇഷ്‌ടക്കേടുണ്ടാക്കിയത്.
കാശി ജി കി കലാ ജാതി
മഥുരാ മസ്‌ജിത്
ഹോത്തി
ശിവജി ജോ ന ഹോത്തേത്തോ
സുന്നത് ഹോത് സബ്‌കി
(കാശിയുടെ കാന്തി
നഷ്‌ടമാകുമായിരുന്നു. മഥുരയില്‍ മസ്‌ജിദ് വരുമായിരുന്നു. ശിവജി
ഇല്ലായിരുന്നുവെങ്കില്‍ എല്ലാവരും സുന്നത്ത് ചെയ്യപ്പെടുമായിരുന്നു).
(ഒ)
സുഹ്രവര്‍ദിയ്‌ക്ക് മാന്യത നല്‍കുന്നു:- ലോര്‍ഡ് വേവലിന്റെ ക്ഷണപ്രകാരംനെഹ്‌റു
മന്ത്രിസഭയുണ്ടാക്കിയപ്പോള്‍ ലീഗ് കൗണ്‍സില്‍ ഓഫ് ഡയറക്‌ട് ആക്‌ഷന്‍ ആരംഭിച്ചു.
നെഹ്‌റു അധികാരമേല്‍ക്കുന്നതിനു രണ്ടാഴ്‌ച മുമ്പ് 3 ദിവസം നീണ്ടുനിന്ന ഹിന്ദുഹത്യ
കല്‍ക്കത്തില്‍ നടന്നു. അവിടെ നടന്ന സംഹാരതാണ്‌ഡവത്തിന്റെ തീക്ഷ്‌ണത ``സ്റ്റേറ്റ്
മാന്‍'' പത്രം വായിച്ചവര്‍ക്കറിയാം. സുഹ്രവര്‍ദിയുടെ സര്‍ക്കാറിനെ ഡിസ്‌മസ്
ചെയ്യണമന്ന് വ്യാപകമായി ആവശ്യമുയര്‍ന്നു. ഇന്ത്യ സര്‍ക്കാര്‍ ആക്‌ട് സെക്‌ഷന്‍ 93
പ്രകാരം ഭരണം ഏറ്റെടുക്കുവാന്‍ ഗവര്‍ണര്‍ വിസമ്മതിച്ചു. ഈ നരഹത്യയുടെ രചയിതാവായ
സുഹ്രവര്‍ദിയുമായി ചങ്ങാത്തം സ്ഥാപിക്കുവാനാണ് ഗാന്ധിജി കല്‍ക്കത്തയില്‍ ചെന്നത്.
മൂന്നുദിവസം കലാപങ്ങള്‍ നടന്നപ്പോള്‍ നിയമം പാലിക്കേണ്ടവര്‍ കൈയ്യുംകെട്ടി
നോക്കിനില്‍ക്കുകയായിരുന്നു. ഇതൊന്നും ഗാന്ധിജിയെ ബാധിക്കുന്ന കാര്യമല്ലായിരുന്നു.
മറിച്ച് സുഹ്രവര്‍ദിയെ രക്തസാക്ഷിയായി ചിത്രീകരിക്കുകയാണ് ഗാന്ധിജി ചെയ്‌തത്.
അതിന്റെ ഫലം കണ്ടു. രണ്ടുമാസം കഴിഞ്ഞപ്പോള്‍ നവഖാലിയും തിപ്പരേയയിലും മുസ്ലീം
ആക്രമണം അഴിഞ്ഞാടി. ആര്യ സമാജത്തിന്റെ കണക്കനുസരിച്ച് 30000 ഹിന്ദു സ്‌ത്രീകള്‍
നിര്‍ബന്ധമായി മതപരിവര്‍ത്തനം ചെയ്യപ്പെട്ടു. 3 ലക്ഷം ഹിന്ദുക്കള്‍ കൊല്ലപ്പെട്ടു.
കോടിക്കണക്കിനു രൂപയുടെ വസ്‌തുവകകള്‍ കൊള്ളയടിക്കപ്പെട്ടു. ഗാന്ധിജി ഒറ്റയ്‌ക്ക്
നവഖാലിയിലേയ്‌ക്കു ചെന്നു. സുഹ്രവര്‍ദിയുടെ സംരക്ഷണം ഉണ്ടായിട്ടും നവഖാലി
ജില്ലയില്‍ കയറുവാന്‍ ഗാന്ധിജിക്കു കഴിഞ്ഞില്ല. നരഹത്യകളത്രയും നടക്കുമ്പോള്‍ അവിടെ
പ്രധാനമന്ത്രിയായിരുന്ന സുഹ്രവര്‍ദിയെയാണ് ഗാന്ധിജി രക്തസാക്ഷിയായി
വിശേഷിപ്പിച്ചത്.
(പി). ഹിന്ദു രാജാക്കന്മാരോടുള്ള നിലപാട്: -
ഗാന്ധിജിയുടെ ശിഷ്യന്മാര്‍ ജയ്‌പൂര്‍, ഭാവ്‌നഗര്‍, രാജ്‌കോട്ട്, സംസ്ഥാനങ്ങളെ
ഉപദ്രവിച്ചു. അവര്‍ കാശ്‌മീര്‍ രാജാവിനെതിരായ പ്രക്ഷോഭണത്തെ പിന്തുണച്ചു. മുസ്ലീം
സംസ്ഥാനങ്ങളില്‍ ഗാന്ധിജിയുടെ നിലപാട് ഇതായിരുന്നില്ല. വിക്രമസംവത്സരത്തിന്റെ 2000
വര്‍ഷം തികയുന്ന ആഘോഷം മുസ്ലീം ലഹളമൂലം ഗ്വാളിയോര്‍ രാജാവിന്
മാറ്റിവെയ്‌ക്കേണ്ടിവന്നു. മഹാരാജാവ് വിശാലവീക്ഷണമുള്ള ആളാണ്. ഗ്വാളിയോറില്‍
അടുത്തകാലത്ത് നടന്ന സംഘട്ടനത്തില്‍ മുസ്ലീംങ്ങള്‍ക്ക് പരിക്കേറ്റു. എന്ന
കാരണത്താല്‍ ഗാന്ധിജി രാജാവിനെ വിമര്‍ശിക്കുകയാണ് ചെയ്‌തത്.
(ക്യൂ)
ഗാന്ധിജിയുടെ ഉപവാസം: - 1943-ല്‍ ഗാന്ധിജി ഉപവാസത്തിനു ഇരുന്നപ്പോള്‍ രാഷ്‌ട്രീയ
കാര്യങ്ങളെപ്പറ്റി അദ്ദേഹത്തോട് ചോദിക്കരുതെന്ന് പറഞ്ഞിരുന്നു. സി. രാജഗോപാലാചാരി
രഹസ്യമായി ഗാന്ധിജിയുടെ അടുത്തെത്തി. പാക്കിസ്ഥാന്‍ രൂപീകരണത്തെപ്പറ്റി
സംസാരിച്ചിരുന്നു. 1944-ല്‍ ഈ വിഷയം ജിന്നയുമായുള്ള ചര്‍ച്ചയില്‍ ഗാന്ധിജി പറയുകയും
പാക്കിസ്ഥാന്‍ നല്‍കാമെന്ന് ഉറപ്പുപറയുകയും ചെയ്‌തു. ഗാന്ധിജി എല്ലാ ദിവസവും
ജിന്നയുടെ വീട് സന്ദര്‍ശിക്കുകയും സൗഹൃദം പുതുക്കുകയും ചെയ്‌തുപോന്നു.
ഹിന്ദുമുസ്ലീം ഐക്യം പകര്‍ന്നത് എതിര്‍ദിശയിലേക്കാണ്.
(ആര്‍)
ദേശായിലിഖായത്ത് സന്ധി: - 1945-ലാണ് കുപ്രസിദ്ധമായ ദേശീയിലിഖായത്ത് സന്ധി
ഉണ്ടാകുന്നത്. ഒരു ദേശീയകക്ഷിയെന്ന നിലയില്‍ കോണ്‍ഗ്രസിന്റെ ശവപ്പെട്ടിയില്‍
അടിച്ച അവസാനത്തെ ആണിയാണിത്. കേന്ദ്ര അസംബ്ലിയിലെ കോണ്‍ഗ്രസ് നേതാവ് ബിലുഭായ്
ദേശായിയും മുസ്ലീംലീഗ് നേതാവ് ലിഖായത്ത് അലിഖാനും ചേര്‍ന്നുണ്ടാക്കിയ ഉടമ്പടി
പ്രകാരം യുദ്ധത്തിനുശേഷം ഇന്ത്യന്‍ രാഷ്‌ട്രീയത്തിലുണ്ടായ സ്‌തംഭനത്തെപ്പറ്റി
ചര്‍ച്ച വേണമെന്ന് ബ്രിട്ടീഷ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കോണ്‍ഗ്രസുപാര്‍ട്ടിയുമായി ആലോചിക്കാതെയാണ് ദേശായി ഈ ഉടമ്പടിയില്‍ എത്തിയത്.
ചര്‍ച്ചയ്‌ക്ക് വൈസ്രോയി ചില നിബന്ധനകള്‍ വെച്ചു.
1. യുദ്ധം തീരുംവരെ
എല്ലാ പാര്‍ട്ടികളും യുദ്ധത്തെ പിന്തുണയ്‌ക്കണം.
2. കോണ്‍ഗ്രസിനു അഞ്ചും
മുസ്ലീംലീഗിനു അഞ്ചും പ്രതിനിധികളുള്ള സര്‍ക്കാര്‍ രൂപീകരിക്കും.
3.
ക്വിറ്റിന്ത്യാ സമരം പിന്‍വലിക്കണം.
50 ശതമാനം വരുന്ന മുസ്ലീംലീഗിനായിരുന്നു
നിയന്ത്രണം. ഒരു തീരുമാനവും നടപ്പാക്കാനാവാതെ ലോര്‍ഡ് വേവല്‍ രാജിവെച്ചു. അദ്ദേഹം
വിഭജനത്തിനു എതിരായിരുന്നു. പിന്നീട് വന്ന മൗണ്ട് ബാറ്റണ്‍ ഇന്ത്യയെ
വെട്ടിമുറിച്ചു. മനുഷ്യകുരുതി അദ്ദേഹത്തിനു പ്രശ്‌നമായിരുന്നില്ല. കൂടുതല്‍
ഹിന്ദുക്കള്‍ മരിക്കുനന്ത് തന്റെ വിജയമായി അദ്ദേഹം കണ്ടു. രാജ്യത്തിന്റെ
മൂന്നിലൊന്നുഭാഗം 1947 ആഗസ്റ്റ് 15ന് വിദേശരാജ്യമായി മാറി. ഇന്ത്യ കണ്ട ഏറ്റവും
പ്രഗത്ഭനായ വൈസ്രോയിയായി മൗണ്ട് ബാറ്റനെ കോണ്‍ഗ്രസ് വൃത്തങ്ങള്‍ വിശേഷിപ്പിച്ചു.
പത്തുമാസം നേരത്തെ അദ്ദേഹം ഇന്ത്യയ്‌ക്ക് മൊമിനിയല്‍ പദവി നല്‍കി. 30 കൊല്ലത്തെ
അനിഷേധ്യ നേതൃത്വത്തിലൂടെ ഗാന്ധിജി നേടിയത് ഇതാണ്. ഇതിനെയാണ് അവര്‍
സ്വാതന്ത്ര്യം എന്നു വിളിച്ചത്. ലോകചരിത്രത്തിലെങ്ങും ഇങ്ങിനെയൊരു കുരുതി
നടന്നിട്ടില്ല. അതിനെ സ്വാതന്ത്ര്യമെന്നും സമാധാനപരമായ അധികാര കൈമാറ്റമെന്നും
വിശേഷിപ്പിച്ചിട്ടുമില്ല. 1946ലും 1947ലും 1948ലും നടന്നതാണ് സമാധാനം എങ്കില്‍
അക്രമത്തെ എന്തുവിളിക്കും? ഹിന്ദുമുസ്ലീം ഐക്യം എന്നു കുമിളപൊട്ടി പാക്കിസ്ഥാന്‍
എന്ന മതാധിഷ്‌ഠിതരാജ്യം പിറന്നു. നെഹ്‌റുവും അദ്ദേഹത്തിന്റെ ആള്‍ക്കൂട്ടവും ഇതിനെ
ത്യാഗത്തിലൂടെയുള്ള നേട്ടമെന്നു വിളിക്കുന്നു.
(എക്‌സ്) ഗാന്ധിജിയും
ഗോവധവും: - ഗോവധത്തെപ്പറ്റി ഗാന്ധിജി വളരെ താല്‍പര്യപൂര്‍വ്വം പറയുമായിരുനനു.
അതിനുവേണ്ടി ഒന്നും ചെയ്‌തില്ലെന്നു മാത്രം. ഇക്കാര്യത്തില്‍ തന്റെ നിസാഹായത
അദ്ദേഹം തന്നെ പ്രകടിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രസംഗത്തില്‍നിന്ന് ഒരു
ഭാഗം കൊടുക്കുനനു. ``ഗോവധനിരോധനം ആവശ്യപ്പെട്ട് തനിക്ക് 50000 പോസ്റ്റ്
കാര്‍ഡുകളും 30000ഓളം ടെലിഗ്രാമുകളും കിട്ടിയതായി രാജേന്ദ്രബാബു ഇന്ന് എന്നോട്
പറഞ്ഞു. ഗോവധനിരോധന നിയമം ഇന്ത്യയില്‍ നടപ്പാക്കാന്‍ കഴിയില്ല. ഗോവധനിരോധനം
നടപ്പാക്കാന്‍ കഴിയാത്ത ഒരു വ്യക്തിയെ എനിക്ക് എങ്ങിനെ അത്
അടിച്ചേല്‍പ്പിക്കാനാകും? ഇന്ത്യ ഹിന്ദുക്കളുടേത് മാത്രമല്ല മുസ്ലീംങ്ങളും
പാഴ്‌സികളും ക്രിസ്‌ത്യാനികളും ഇവിടെയുണ്ട്. ഇന്ത്യ ഹിന്ദുക്കളുടെ
രാജ്യമായിരിക്കുന്നു എന്ന ഹിന്ദുക്കളുടെ വാദം ശരിയാല്ല. ഇവിടെ വസിക്കുന്ന
എല്ലാവരുടേയും രാജ്യമാണ് ഇത്. ഒരു വൈഷ്‌ണവഹിന്ദുവിനെ എനിക്കറിയാം. അയാള്‍ സ്വന്തം
കുട്ടിയെ ഗോമാംസ സൂപ്പുകുടിപ്പിക്കുന്നുണ്ട്..''
(വൈ) മൂവര്‍ണ്ണക്കൊടി
മാറുന്നു. ചര്‍ക്കയോടു കൂടിയ മൂവര്‍ണ്ണക്കൊടി കോണ്‍ഗ്രസ് ദേശീയ പതാകയായി
അംഗീകരിച്ചിരുന്നു. പതാകവന്ദനം പല സമയത്തും ഉണ്ട്. കോണ്‍ഗ്രസ് സമ്മേളനങ്ങളില്‍
മൂവര്‍ണ്ണക്കൊടി പാറിക്കളിക്കുന്നു. ഭഗവത് പതാക മുസ്ലീം ആധിപത്യത്തില്‍നിന്നും
ഇന്ത്യയെ രക്ഷിച്ചു. ശിവജിയുടെ ഈ പതാക ഏതെങ്കിലും ഹിന്ദു ഉയര്‍ത്തിയാല്‍ അത്
വര്‍ഗീയമാകും. ഗാന്ധിയുടെ മൂവര്‍ണ്ണക്കൊടിക്ക് ഒരു ക്ഷേത്രത്തെയും
ആക്രമണത്തില്‍നിന്നു രക്ഷിക്കാനായില്ല. ഒരു സ്‌ത്രീയുടേയും അഭിമാനം
രക്ഷിക്കാനായില്ല. അതിന്, മൂവര്‍ണ്മക്കൊടിയെ ആദരിക്കാത്തതിന് ശ്രീഭായിപരമാനന്ദിനെ
കോണ്‍ഗ്രസുകാര്‍ വളഞ്ഞു. 1946ല്‍ മഹാത്മാ നവഖാലിയിലും ടിപ്പേറയിലും യാത്ര
ചെയ്യുമ്പോള്‍ ഉണ്ടാക്കിയ താല്‍ക്കാലിക കുടിലിന് മുകളില്‍ മൂവര്‍ണ്ണക്കൊടി
ഉണ്ടായിരുന്നു. ഒരു മുസ്ലീം ആ കൊടി മാറ്റാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഗാന്ധിജി ഉടനെ
മൂവര്‍ണ്ണക്കൊടി എടുത്തുമാറ്റി. ഒരു മുസ്ലീം മതഭ്രാന്തനെ പ്രീണിപ്പിക്കാന്‍
കോടിക്കണക്കിനു കോണ്‍ഗ്രസുകാരുടെ വികാരമാണ് ഗാന്ധിജി ചവുട്ടി മെതിച്ചത്.
എന്നിട്ടും ഹിന്ദു മുസ്ലീം ഐക്യം സാക്ഷാത്‌കരിക്കപ്പെട്ടില്ല.
അധ്യായം -
3
ഗാന്ധിജിയും സ്വാതന്ത്ര്യവും
71. 1914ല്‍ ഗാന്ധിജിയുടെ ആഗമനത്തോടെയാണ്
ഇന്ത്യയില്‍ സ്വാതന്ത്ര്യസമരം ആരംഭിക്കുന്നതെന്നും 1947 ആഗസ്റ്റ് 15ന്
രാഷ്‌ട്രപിതാവിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യം നേടുമ്പോള്‍ അത്
പൂര്‍ണ്ണമായെന്നുമാണ് നല്ലൊരു വിഭാഗം ജനങ്ങളുടേയും ധാരണ. കഴിഞ്ഞ ആയിരം കൊല്ലത്തെ
ചരിത്രത്തില്‍ ഇത്തരം ഒരു അബദ്ധപ്രസ്‌താവം കാണുകയില്ല. സ്വാതന്ത്ര്യം നേടുന്നതിനു
പകരം ഇന്ത്യയെ ഛിന്നഭിന്നമാക്കുകയാണ് ഗാന്ധിജിയുടെ നേതൃത്വത്തില്‍ ചെയ്‌തത്.
പക്ഷേ, ഇന്ത്യയില്‍ ഒരിക്കലും അണയ്‌ക്കാനാവാത്ത സ്വാതന്ത്ര്യബോധത്തിന്റെ ജ്വാല
നിലനിന്നിരുന്നു. 1818ല്‍ മറാത്ത സാമ്രാജ്യം തകര്‍ന്നതോടെ സ്വാതന്ത്യദാഹം
അടങ്ങിയെന്ന് വെള്ളക്കാര്‍ കരുതി. സിക്കുകാരുടെ സ്വാതന്ത്ര്യസമരം ഈ ധാരണ തിരുത്തി.
1848 ല്‍ സിക്കു പ്രക്ഷോഭം അവസാനിച്ചെങ്കില്‍ 1857ല്‍ ഒന്നാം സ്വാതന്ത്ര്യസമരം
നടന്നു. ഇത് വെള്ളക്കാര്‍ തകര്‍ത്തപ്പോള്‍ കോണ്‍ഗ്രസിന്റെ ഉദയമായി. 1906ല്‍
ബുദിറാം ബോസിന്റെ ബോംബേറിലൂടെ അതിനു സായുധസമരത്തിന്റെ മുഖം ലഭിച്ചു.
72.
ഗാന്ധിജി ഇന്ത്യയില്‍ എത്തിയത് 1914-15 കാലഘട്ടത്തിലാണ്. ഗാന്ധിജിയുടെ വരവോടെ
സ്വാതന്ത്ര്യസമരത്തിന്റെ തീവ്രതയ്‌ക്ക് ഗ്രഹണം സംഭവിക്കുകയാണു ചെയ്‌തത്. സുഭാഷ്
ചന്ദ്രബോസിനെപ്പോലെയുള്ളവര്‍ നടത്തിയ പ്രക്ഷോഭങ്ങള്‍ ഗാന്ധിജിക്ക് സമാന്തരമായി
വളര്‍ന്നത് ഭാഗമായി.
73. 1909-ലെ മിന്റോമോര്‍ലി പരിഷ്‌ക്കാരങ്ങളിലൂടെ
അസംബ്ലിയില്‍ ജനങ്ങള്‍ക്ക് പ്രാതിനിധ്യം ലഭിച്ചു. 1935ല്‍ പൂര്‍ണ്ണ പ്രവിശ്യ
സ്വയംഭരണ സാധിതമായി. വിദേശകാര്യം, സൈന്യം എന്നിവ ഒഴികെ കേന്ദ്രഭരണത്തില്‍
ഇന്ത്യക്കാര്‍ക്ക് അധികാരം ലഭിച്ചു. പാര്‍ലമെന്റ് സംവിധാനത്തോട് ഗാന്ധിജിക്ക്
മതിപ്പില്ലായിരുന്നു. 1935ലെ ആക്‌ട് ബ്രിട്ടീഷ് താല്‍പര്യങ്ങള്‍ക്ക് മുന്‍തൂക്കം
നല്‍കുന്നതായിരുന്നു.
74. ഗവര്‍ണര്‍മാര്‍ക്കും ഗവര്‍ണര്‍ ജനറല്‍മാര്‍ക്കും
വീറ്റോ അധികാരം നല്‍കിയത് പ്രതിഷേധാര്‍ഹമാണ്. ഗാന്ധിജിയുടെ നേതൃത്വത്തില്‍ ഈ
ആക്‌ട് ബഹിഷ്‌കരിച്ചില്ലായിരുന്നുവെങ്കില്‍ ഇന്നത്തെപ്പോലെ വിഭജിക്കപ്പെടാതെ തന്നെ
ഇന്ത്യയ്‌ക്ക് ഡൊമിനിയല്‍ പദവി ലഭിക്കുമായിരുന്നു.
75. കോണ്‍ഗ്രസുമായി
ബന്ധിമില്ലാതെ വിപ്ലവ പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിച്ചു. പല കോണ്‍ഗ്രസുകാര്‍ക്കും
ഇതിനോടനുഭാവമുണ്ടായിരുന്നു. യൂറോപ്പിലും അമേരിക്കയിലും ഗദാര്‍ പാര്‍ട്ടി ഇന്ത്യയുടെ
മോചനത്തിനുവേണ്ടി പ്രവര്‍ത്തിച്ചു. കോമഹതമാരു സംഭവവും എംഡന്‍ സംഭവവും ഇതിനു
തെളിവാണ്. 1920 മുതല്‍ ഗാന്ധിജി ചുവടുമാറ്റി. അദ്ദേഹം ബ്രിട്ടീഷ് സൈനത്തിലേക്ക്
ആളെ ചേര്‍ക്കാന്‍ പ്രവര്‍ത്തിച്ചു. 1906 മുതല്‍ 1918 വരെ നിരവധി ബ്രിട്ടീഷുകാര്‍
കൊല്ലപ്പെട്ടു. റൗലക്‌ട് ആക്‌ടിനെതിരെ പ്രകടനം നടത്തിയ ഇന്ത്യാക്കാര്‍ ജാലിയന്‍
വാലാബാഗില്‍ കൂട്ടക്കൊല ചെയ്യപ്പെട്ടു. മിഖായേല്‍ സയര്‍ എന്ന മൃഗീയനായ ജനറലാണ് ഈ
നരനായാട്ട് നടത്തിയത്. 20 കൊല്ലങ്ങള്‍ക്കുശേ,#ം ലണ്ടനില്‍വെച്ച് ഉദ്ധംസിംഗ്
അദ്ദേഹത്തെ വെടിവച്ചുകൊന്നു. മഹാരാഷ്‌ട്രയിലെ ചപ്പേക്കര്‍ സഹോദരന്മാര്‍,
പണ്‌ഡിറ്റ് ശ്യാംജി കൃഷ്‌ണവര്‍മ്മ, വീരേന്ദ്രനാഥ ചതപതോദ്ധ്യായ, റാഷ്‌ബിഹാരി ബോസ്,
ബാബു, അരവിന്ദഘോഷ്, ബുദിറാം ബോസ്, ഉല്ലാസ് കര്‍ദത്ത്, മദന്‍ലാല്‍, ധിംഗ്ര,
കന്‍ഹരെ, ഭഗത് സിംഗ്, രാജ്‌ഗുരു, സുഖദേവ്, ചന്ദ്രശേഖര്‍ ആസാദ് തുടങ്ങിയവര്‍
വിദേശവാഴ്‌ചയ്‌ക്കെതിരെ പൊരുതിയ ഇന്ത്യന്‍ യുവത്വത്തിന്റെ സാരഥികളാണ്. ഗാന്ധിജി
ഉദിക്കുന്നതിനു മുമ്പേ അവര്‍ പ്രവര്‍ത്തനം തുടങ്ങി. ഗാന്ധിജിയുള്ളപ്പോഴും അതു
തുടര്‍ന്നു.
76. ബംഗാളില്‍ ആരംഭിച്ച വിപ്ലവപ്രവര്‍ത്തനങ്ങല്‍
പഞ്ചാബിലേയ്‌ക്കും വ്യാപിച്ചു. വിദ്യാസമ്പന്നര്‍ക്കും സംസ്‌ക്കാരസമ്പന്നരും
പ്രശസ്‌ത കുടുംബങ്ങളിലെ അംഗങ്ങളുമായിരുന്നു ഈ വിപ്ലവകാരികള്‍. സുഖജീവിതം
ഉപേക്ഷിച്ച് മാതൃഭൂമിയുടെ മോചനത്തിനു അവര്‍ പ്രവര്‍ത്തിച്ചു. ഇന്ത്യന്‍
സ്വാതന്ത്ര്യസമരത്തിന്റെ അടിത്തറ കെട്ടിയത് അവരുടെ രക്തംകൊണ്ടാണ്. തിലകന് അവര്‍
പ്രചോദനമായി. മഹാത്മാ അവരെ ഉപയോഗപ്പെടുത്തി. 1909 മുതല്‍ 1935 വരെയുള്ള നേട്ടങ്ങള്‍
ഈ വിപ്ലവകാരികളുടെ സംഭാവനയാണ്.
77. ഗാന്ധിജി ഈ വിപ്ലവകാരികളെ അപലപിച്ചു
പോന്നു. പക്ഷേ, ജനങ്ങള്‍ ഈ വിപ്ലവകാരിക്ക് അവരുടെ ഹൃദയം നല്‍കി. 1931 മാര്‍ച്ചിലെ
കറാച്ചി സമ്മേളനത്തില്‍ ഗാന്ധിജിയുടെ എതിര്‍പ്പിനെ വകവയ്‌ക്കാതെ 1929-ല്‍ ഭഗത്
സിംഗ് നടത്തിയ ബോംബേറിനെ പ്രകീര്‍ത്തിക്കുന്ന പ്രമേയം പാസാക്കി. ഈ പരാജയം
ഗാന്ധിജിക്ക് മറക്കാന്‍ കഴിയാത്തതായിരുന്നു. ബോംബെയിലെ താല്‍ക്കാലിക ഗവര്‍ണര്‍
ഹോട്‌സണ്‍ വെടിയേറ്റു മരിച്ചു. ഇതു കറാച്ചി പ്രമേയത്തിന്റെ പ്രചോദനമായി ഗാന്ധിജി
വ്യാഖ്യാനിച്ചു. ഗാന്ധിജിയുടെ ഈ പരാമര്‍ശത്തെ സുഭാഷ് ചന്ദ്രബോസ്
വിമര്‍ശിച്ചപ്പോള്‍ അദ്ദേഹവും ഗാന്ധിജിക്ക് അനഭിമതനായി. സ്വാതന്ത്ര്യസമരത്തില്‍
വിപ്ലവകാരികളുടെ പങ്ക് വളരെയായിരുന്നുവെന്ന് തെളിയിക്കുവാനാണ് ഇത്രയും പറഞ്ഞത്.
ഗാന്ധിജി ഇന്ത്യക്ക് സ്വാതന്ത്ര്യം നേടി തന്നു എന്നു പറയുന്നവര്‍ ചരിത്രത്തോട്
നീതികേടാണ് കാണിക്കുന്നത്. ഗാന്ധിയന്‍ പിണിയാളുകളുടെ കൈയ്യില്‍ ഇന്ത്യയുടെ
അധികാരം ഇരിക്കുന്നിടത്തോളം കാലം 1885 മുതലുള്ള യഥാര്‍ത്ഥ ഇന്ത്യാചരിത്രം
പുറത്തുവരികയില്ല.
78 വിപ്ലവകാരികളെ മാത്രമല്ല ഗാന്ധിജി വെറുത്തത്.
അദ്ദേഹത്തെ അനുകൂലിക്കാത്തവരെല്ലാം അദ്ദേഹത്തിന്റെ അസംതൃപ്‌തിക്ക് പാത്രമായി.
സുഭാഷ് ചന്ദ്രബോസിനെ നാടുകടത്താന്‍ വിധിയായപ്പോള്‍ ഗാന്ധിജി പ്രതിഷേധിച്ചു
കണ്ടില്ല. അക്‌മത്തെ തള്ളിപ്പറഞ്ഞതിന്റെ പേരില്‍ മാത്രാണ് സുഭാഷ് കോണ്‍ഗ്രസ്
പ്രസിഡന്റാകാന്‍ ഗാന്ധിജി അനുവദിച്ചത്. ഗാന്ധിജിയുടെ താളത്തിനു
തുള്ളാതിരുന്നിട്ടും ജനപ്രീതികൊണ്ട് മാത്രം സുഭാഷ് വീണ്ടും കോണ്‍ഗ്രസ്
പ്രസിഡന്റായി. ഗാന്ധിജി പട്ടാഭിയുടെ പക്ഷത്തായിരിക്കുമ്പോഴും പട്ടാഭിയുടെ സ്വന്തം
നാടായ ആന്ധ്രയില്‍ സുഭാഷിനായിരുന്നു ഭൂരിപക്ഷം. കോണ്‍ഗ്രസിന്റെ ത്രിപുര
സമ്മേലനത്തിനു ബദലായി രാജ്‌കോട്ടില്‍ ഗാന്ധിജി ബദല്‍ സമ്മേളനം നടത്തി. ആസൂത്രിതമായി
ഒരു സത്യാഗ്രഹത്തിലൂടെ സുഭാഷിന്റെ പദവി തെറിപ്പിച്ചശേഷമേ ഗാന്ധിജിയുടെ വിഷപ്രയോഗം
തീര്‍ന്നുള്ളൂ.
79. ഈ സംഭവം തന്നെ ഗാന്ധിജിയുടെ കപടതയെയും ഏകാധിപത്യ
സ്വഭാവത്തെയും തുറന്നുകാട്ടുന്നു. 1934 മുതല്‍ തനിക്കു കോണ്‍ഗ്രസുമായി
ബന്ധമില്ലെന്നും താന്‍ കോണ്‍ഗ്രസിന്റെ നാലണ മെംബര്‍ഷിപ്പുപോലുമില്ലെന്നും ഗാന്ധിജി
പറഞ്ഞു നടന്നിരുന്നു. എന്നാല്‍ സുഭാഷ് വീണ്ടും പ്രസിഡന്റായപ്പോള്‍ ഡോ. പട്ടാഭിയുടെ
പക്ഷം പിടിച്ചുകൊണ്ട് കോണ്‍ഗ്രസിലെ വടംവലികള്‍ക്ക് ചുക്കാന്‍ പിടിച്ചു.
80.
1942 ആഗസ്റ്റ് എട്ടിനു ക്വിറ്റിന്ത്യാ പ്രസ്ഥാനം ആരംഭിക്കുന്നതിനു മുമ്പ് തന്നെ
കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റിലായി. ഒരു വിഭാഗം ഒളിവിലായി. ഒളിവിലായിരുന്നവര്‍
അക്രമത്തിന്റെ മാര്‍ഗ്ഗം സ്വീകരിച്ചു. ഗാന്ധിജിയുടെ ജീവിക്കുക അല്ലെങ്കില്‍
മരിക്കുക എന്ന ആഹ്വാനം അക്രത്തിനുള്ള മാര്‍ഗദര്‍ശനമായി അവര്‍ കണ്ടു. സര്‍ക്കാരിന്റെ
യുദ്ധത്തിനുവേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ തടസ്സപ്പെടുത്താന്‍ അവര്‍ക്കു കഴിഞ്ഞു.
തപാല്‍ തകരാറിലാക്കി. പോലീസ് സ്റ്റേഷനുകള്‍ കത്തിച്ചു. ബീഹാറില്‍ തന്നെ 900
റെയില്‍വേ സ്റ്റേഷനുകള്‍ തകര്‍ത്തു.
81. ഗാന്ധിജി ഈ നടപടികളെ എതിര്‍ക്കുകയോ
അനുകൂലിക്കുകയോ ചെയ്‌തിട്ടില്ല. ഗാന്ധിജി അനുകൂലിച്ചാല്‍ അദ്ദേഹത്തിന്റെ അഹിംസാവാദം
പൊളിയും. എതിര്‍ത്താല്‍ ജനങ്ങള്‍ ഒറ്റപ്പെടുത്തും. ക്വിറ്റിന്ത്യാസമരം അക്രമസക്തമായ
സമരമായിത്തന്നെ അറിയപ്പെടും. 1942 ആഗസ്റ്റ് 8 മുതല്‍ രണ്ടാഴ്‌ചത്തേയ്‌ക്ക്
ഗാന്ധിയന്‍ തത്വങ്ങള്‍ കോണ്‍ഗ്രസുകാര്‍ക്ക് അജ്ഞാതമായിരുന്നു. 1943ല്‍ ലോര്‍ഡ്
ലിന്‍ലിക്‌ഗോ ആവശ്യപ്പെട്ടപ്പോഴാണ് ഗാന്ധിജി അക്രമത്തെ തള്ളിപ്പറഞ്ഞത്.
ബ്രിട്ടീഷുകാരുടെ യുദ്ധ സന്നാഹങ്‌ള്‍ തടസങ്ങള്‍ സൃഷ്‌ടിക്കാന്‍ കഴിഞ്ഞത്
അക്രമപ്രവര്‍ത്തനങ്ങള്‍ കൊണ്ടാണ്. ഗാന്ധിജിയുടെ അഹിംസാകൊണ്ടല്ല. ഗാന്ധിയന്‍ തത്വം
ഇവിടെ പരാജയപ്പെട്ടു. തന്റെ തന്ത്രങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ ഗാന്ധിജി
വിപ്ലവകാരികളെ വിമര്‍ശിച്ചുകൊണ്ടിരുന്നു.
82. 1941 ജനുവരി ആദ്യം
ഇന്ത്യയില്‍നിന്ന് അപ്രത്യക്ഷനായ സുഭാഷ്‌ചന്ദ്രബോസ് ജപ്പാനിലെത്തി. 1942-ല്‍
ക്രിപ്‌സ് മിഷ്യന്‍ ഇന്ത്യയില്‍ വരുന്ന സമയത്ത് ഇന്ത്യ ആക്രമിക്കുന്നതിനു
തയ്യാറെടുക്കുകയായിരുന്നു സുഭാഷ് ജപ്പാനില്‍. ബ്രിട്ടീഷുകാരെ ആക്രമിക്കാന്‍
സുഭാഷിന് ജപ്പാന്‍ പിന്തുണ നല്‍കി. ജപ്പാനിലും മലയയിലും, ബര്‍മ്മയിലും ഒക്കെ
സുഭാഷിനു വന്‍ സ്വീകരണമാണ് ലഭിച്ചത്.
83. ജപ്പാന്‍കാര്‍ യുദ്ധസന്നാഹങ്ങള്‍
വിപുലമാക്കി. ബര്‍മ്മ, ഡച്ച്, ഈസ്റ്റ് ഇന്‍ഡീസ്, മലയ ആന്‍ഡമാന്‍ ദ്വീപുകള്‍
എന്നിവിടങ്ങള്‍ ജപ്പാന്‍ കീഴടക്കി. സുഭാഷ് ചന്ദ്രബോസ് താല്‍ക്കിലക ഇന്ത്യാ
സര്‍ക്കാര്‍ സ്ഥാപിച്ചു. 1944ല്‍ ജപ്പാന്‍ സഹായത്തോടെ ഇന്ത്യ ആക്രമിക്കാന്‍
സുഭാഷിനു കഴിഞ്ഞു. സുഭാഷ് ജപ്പാന്‍ സഹായത്തോടെ ഇന്ത്യയില്‍ വന്നാല്‍
എതിര്‍ക്കുമെന്നു നെഹ്‌റു പറഞ്ഞു. 1944ന്റെ ആദ്യം ജപ്പാനും സുഭാഷിന്റെ ഐ.എന്‍.എ.യും
ചേര്‍ന്ന് മണിപ്പൂര്‍ സംസ്ഥാനത്തും ആസാമിന്റെ അതിര്‍ത്തിയിലും പ്രവേശിച്ചു. ഈ
ശ്രമം പരാജയപ്പെട്ടത് സുഭാഷിന്റെ കുഴപ്പം കൊണ്ടല്ല. സൈനത്തിന്റെ ചതിവുകള്‍
കൊണ്ടാണ്. ആധുനിക യുദ്ധോപകരണങ്ങള്‍ അദ്ദേഹത്തിനില്ലായിരുന്നു. വിമാനങ്ങള്‍
ഇല്ലായിരുന്നു. വേണ്ടത്ര വൈദ്യപരിചരണങ്ങള്‍ ഇല്ലായിരുനനു. അദ്ദേഹത്തെ നേതാജി എന്നു
വിളിച്ചു. ജയ്‌ഹിന്ദ് എന്ന മുദ്രാവാക്യം അദ്ദേഹത്തിന്റേതാണ്.
84.
സുഭാഷിന്റെ ഇന്ത്യ ആക്രമണത്തെ ഗാന്ധിജി എതിര്‍ത്തു. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ
പൊരുതിയ സുഭാഷ് മറ്റാരെക്കാളും ഇന്ത്യയെ സ്‌നേഹിച്ചിരുനനു. സുഭാഷ് മടങ്ങി
വന്നിരുന്നുവെങ്കില്‍ ഇന്ത്യന്‍ ജനത അദ്ദേഹത്തിന്റെ പിന്നില്‍ ഒന്നടങ്കം
അണിനിരന്നേനെ. ഇവിടെയെല്ലാം ഗാന്ധിജിയെ ഭാഗ്യം തുണച്ചു. സുഭാഷ് ഇന്ത്യക്കു
വെളിയില്‍ മരിച്ചു. പിന്നീട് കോണ്‍ഗ്‌സുകാര് സുഭാഷിനെ പുകഴ്‌ത്താന്‍ തുടങ്ങി.
ജയ്‌ഹിന്ദ് എന്ന മുദ്രാവാക്യം കോണ്‍ഗ്രസുകാര്‍ സ്വീകരിച്ചു. ബോസിന്റേയും
ഐ.എന്‍.ഐ.യുടേയും പേരില്‍ അവര്‍ നേട്ടങ്ങള്‍ ഉണ്ടാക്കി. 1945-46ലെ തെരഞ്ഞെടുപ്പില്‍
കോണ്‍ഗ്രസ് ജയം കണ്ടത് കപടമെങ്കിലും സുഭാഷിനെ മുന്‍നിര്‍ത്തിയുള്ള പ്രചരണവും
പാക്കിസ്ഥാന്‍ വിദ്വേഷവും കൊണ്ടാണ്. പിന്നീട് സുഭാഷിനെ അവര്‍ വിസ്‌മരിക്കുകയും
പാക്കിസ്ഥാനെ അംഗീകരിക്കുകയും ചെയ്‌തു.
85. ഈ സമയങ്ങളിലെല്ലാം മുസ്ലീംലീഗ്
ഇന്ത്യയില്‍ ഹിന്ദുഹത്യകള്‍ നടത്തുകയായിരുനനു. ഇതിനെ കോണ്‍ഗ്രസ് എതിര്‍ത്തില്ല.
എന്നിട്ടും ഗാന്ധിജിയാണ് സ്വാതന്ത്ര്യം നേടിത്തന്നതെന്ന അവകാശവാദം എന്നെ
അത്ഭുതപ്പെടുത്തി. സ്വരാജും സ്വാതന്ത്ര്യവും നേടുന്നതില്‍ മഹാത്മായുടെ സംഭാവന
അല്‍പ്പം പോലുമില്ലന്നാണ് എന്റെ നിഗമനം. ഒരു രാജ്യസ്‌നേഹി എന്ന നിലയില്‍
അദ്ദേഹത്തെ ഞാന്‍ ബഹുമാനിക്കുന്നു. അദ്ദേഹത്തിന്റെ ആശയങ്ങള്‍ വിപരീതഫലം ഉണ്ടാക്കി.
എന്റെ അഭിപ്രായത്തില്‍ സുഭാഷ് ചന്ദ്രബോസാണ് ഇന്ത്യയുടെ നായകനും വിപ്ലവവീര്യത്തെ
നിലനിര്‍ത്തി ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു കായികശകതി ഉപയോഗിക്കുവാന്‍
ഉദ്‌ബോധിപ്പിച്ചത് അദ്ദേഹമാണ്. ഗാന്ധിജിയും അദ്ദേഹത്തിന്റെ സ്വാര്‍ത്ഥമതിയായ
ആള്‍ക്കൂട്ടവും സുഭാഷ് ചന്ദ്രബോസിനെ ഇല്ലാതാക്കി. അതുകൊണ്ട് ഇന്ത്യന്‍
സ്വാതന്ത്ര്യത്തിന്റെ ശില്‌പി എന്ന് ഗാന്ധിജിയെ വിളിക്കുന്നത്
തെറ്റാണ്.
86. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടാന്‍ മുന്നു കാരണങ്ങളുണ്ട്.
അവയിലൊന്നിലും ഗാന്ധിക്കു പങ്കില്ല. അവ ഇതാണ്.
1. 1857 മുതല്‍ 1932
വരെയുള്ള ഇന്ത്യന്‍ വിപ്ലവകാരികളുടെ പ്രവര്‍ത്തനം, 1942ലെ രാജ്യവ്യാപകമായ
പ്രക്ഷോഭം. സുഭാഷ് ചന്ദ്രബോസിന്റെ പ്രവര്‍ത്തനം ഇന്ത്യന്‍ സൈന്യത്തിലുണ്ടാക്കിയ
വിപ്ലവവീര്യം തുടങ്ങിയവയാണ് ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്റെ അടിത്തറ
ഇളക്കിയത്. ഈ മൂന്നു ക്രിയാത്മക ശ്രമങ്ങളെയും ഗാന്ധിജി
എതിര്‍ത്തിരുന്നു.
2. രാജ്യസ്‌നേഹത്തോടുകൂടി ഇന്ത്യയ്‌ക്കുവേണ്ടി
അസംബ്ലിയില്‍ വാദിച്ചവര്‍ സ്വാതന്ത്ര്യത്തിനുവേണ്ടി മികച്ച സംഭാവനകള്‍ നല്‍കി.
ലോകമാന്യ തിലകന്‍, എന്‍.സി.കേല്‍ക്കര്‍, സി.ആര്‍.ദാസ്, വിതല്‍ഭായി പട്ടേല്‍,
പണ്‌ഡിറ്റ് മാളവ്യ, ഹിന്ദു മഹാസഭയുടെ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഇതില്‍
ഉള്‍പ്പെടുന്നു. ഇവരെയും ഗാന്ധിജിയ്‌ക്കു പുച്ഛമായിരുന്നു. ഇവരെ സ്ഥാനമോഹികളായും
അധികാരദാഹികളായും കോണ്‍ഗ്രസുകാര്‍ ചിത്രീകരിച്ചു. കോണ്‍ഗ്രസുകാര്‍ക്ക് അധികാരം
മാത്രമായിരുന്നു ലക്ഷ്യമെന്നത് മറ്റൊരു കാര്യം.
3. ബ്രിട്ടനിലെ
അധികാരമാറ്റം ഒരു പ്രദാന കാരണമായിരുന്നു. ചര്‍ച്ചിലിനെ തോല്‍പ്പിച്ച് ലേബര്‍
പാര്‍ട്ടി അധികാരത്തില്‍ വന്നു. സാമ്പത്തികമായി തകര്‍ന്ന ബ്രിട്ടന് ഇന്ത്യയെ
കൈവിടേണ്ടിവന്നു.
87. ഗാന്ധിയന്‍ മാര്‍ഗ്ഗം പരാജയത്തില്‍ കലാശിച്ചു.
വിപ്ലവകാരിളെ ഭര്‍ത്സിക്കുകയും ചര്‍ക്കയും അഹിംസയും പ്രചരിപ്പിക്കുകയുമായിരുന്നു
ഗാന്ധിജിയ്‌ക്ക് പത്ഥ്യം. 34 വര്‍ഷത്തെ ഗാന്ധിജിയുടെ ചര്‍ക്ക പ്രചരണത്തിനുശേഷവും
യന്ത്രവല്‍കൃത തുണി വ്യവസായം 200% കണ്ട് വര്‍ധിക്കുകയായിരുന്നു. രാജ്യത്തെ ഒരു
ശതമാനം ജനങ്ങള്‍ക്കുപോലും ചര്‍ക്ക കൊണ്ടുള്ള തുണി നല്‍കാനാകുന്നില്ല. അഹിംസയുടെ
കാര്യമെടുത്താല്‍ 40 കോടി ജനങ്ങള്‍ ഈ തത്വമനുസരിച്ച് ജീവിക്കുമെന്നു പറയുന്നതു
മഠയത്തരമാണ്. 1942-ല്‍ തന്നെ അഹിംസ പരാജയപ്പെട്ടു. കോണ്‍ഗ്രസുകാരന്റെ സത്യസന്ധത
കപട മുഖമൂടിയണിഞ്ഞ സത്യസന്ധതയാണ്.
അദ്ധ്യായം - 4
ഒരു ആശയത്തിന്റെ
പതനം
രാഷ്‌ട്രീയത്തില്‍ പ്രവേശിച്ച നാള്‍ മുതല്‍ ഗാന്ധിജി
ഉയര്‍ത്തിപ്പിടിച്ച ഹിന്ദു മുസ്ലീം ഐക്യം എന്ന ആശയം പാകിസ്ഥാന്‍ നിലവില്‍വനന നിമിഷം
മുതല്‍ തകര്‍ന്നടിഞ്ഞു. ഇന്ത്യയെ ഒറ്റ രാജ്യായി കാണാന്‍ മുസ്ലീംലീഗ്
ഒരുക്കമല്ലായിരുന്നു. അവര്‍ ഇന്ത്യക്കാരല്ലെന്നു വ്യക്തമായി പറഞ്ഞിരുന്നു.
ഹിന്ദുവും മുസ്ലീമും തോളോടു തോള്‍ ചേര്‍ന്നുനിന്ന് സ്വാതന്ത്ര്യത്തിനുവേണ്ടി
പൊരുതണമെന്നായിരുന്നു ഗാന്ധിജി ആഗ്രഹിച്ചിരുന്നത്. ഹിന്ദുക്കള്‍ ഗാന്ധിജിയെ
അനുസരിച്ചു. മുസ്ലീംങ്ങള്‍ എല്ലാ അവസരങ്ങളിലും അത് നിരസിക്കുകയും ഹിന്ദുക്കളെ
അപമാനിക്കുകയും ഇന്ത്യയുടെ വിഭജനം നടത്തുകയും ചെയ്‌തു.
89. ഗാന്ധിജിയും
ജിന്നയും തമ്മിലുള്ള വ്യക്തിബന്ധം മനസിലാക്കേണ്ടതാണ്. സ്വാതന്ത്ര്യസമരത്തെ
മുസ്ലീംങ്ങള്‍ വിശവസിക്കില്ലെന്നും ജിന്ന പറഞ്ഞിരുന്നു. പാകിസ്ഥാനുവേണ്ടി ജിന്ന
പരസ്യമായി രംഗത്തുവരികയും ചെയ്‌തിരുന്നു. കാര്യങ്ങള്‍ തുറന്നുപറയുന്ന
കാപട്യമില്ലാത്ത ശത്രുവായിരുന്നു ജിന്ന.
90. ഗാന്ധിജി ജിന്നയെ ``സഹോദരന്‍
ജിന്ന'' എന്നു വിളിച്ചിരുനനു. ഇന്ത്യയുടെ പരമാധികാരം ജിന്നയ്‌ക്ക് വാഗ്‌ദാനം
ചെയ്‌തു. പക്ഷേ ജിന്ന ഒരിക്കലും ഗാന്ധിജിയുമായി സഹകരിച്ചില്ല.
91.
ഗാന്ധിജിയുടെ ആത്മീയ ശക്തിയും ആദര്‍ശശുദ്ധിയുമെല്ലാം ജിന്നയുടെ ഉറച്ച
നിശ്ചയദാര്‍ഢ്യത്തിനു മുമ്പില്‍ ദുര്‍ബലമായി.
92. ജിന്നയെ സ്വാധീനിക്കാന്‍
കഴിയില്ലെന്നറിഞ്ഞിട്ടും ചുവടുമാറ്റാന്‍ ഗാന്ധിജി കൂട്ടാക്കിയില്ല. രാജ്യ
താല്‍പ്പര്യത്തിനുവേണ്ടി തന്റെ ഗര്‍വ്വിനെ മാറ്റിവയ്‌ക്കാന്‍ ഗാന്ധിജി
തയ്യാറല്ലായിരുന്നു. പ്രായോഗിക രാഷ്‌ട്രീയം അവലംബിക്കാതെ ഒന്നിനു പുറകെ ഒന്നായി
ഹിമാലന്‍ അബദ്ധങ്ങള്‍ കാട്ടുകയായിരുന്നു ഗാന്ധിജി.
93. നവഖാലിയിലെ
കൂട്ടക്കൊലയ്‌ക്കുശേഷം ഒരു കൊല്ലത്തേയ്‌ക്ക് ഇന്ത്യയില്‍ രക്തപ്പുഴ ഒഴുകി.
കിഴക്കന്‍ പഞ്ചാബിലും ബീഹാറിലും ഡല്‍ഹിയിലും കണ്ടത് ഹിന്ദുവിന്റെ പ്രതികരണം
മാത്രമായിരുന്നു. മുസ്ലീം ഭൂരിപക്ഷ പ്രദേശത്ത് ഹിന്ദുക്കളുടെ മേല്‍ നടത്തി
അതിക്രമത്തിന്റെ ഫലമാണിതെന്നു ഗാന്ധിജിയ്‌ക്കു മനസ്സിലാക്കാന്‍ കഴിഞ്ഞില്ല.
ഹിന്ദുക്കളെ കുറ്റപ്പെടുത്താനാണ് ഗാന്ധിജി തുനിഞ്ഞത്. കോണ്‍ഗ്രസ് സര്‍ക്കാര്‍
ബീഹാറിലെ ഹിന്ദുക്കളുടെ മേല്‍ ബോംബിടുമെന്നുവരെ പറഞ്ഞു. പാകിസ്ഥാനില്‍ ഹിന്ദുക്കളും
സിക്കുകാരും കൊല ചെയ്യപ്പെടുമ്പോള്‍ ഇന്ത്യയില്‍ ഹിന്ദുക്കള്‍ മുസ്ലീംങ്ങളെ
ആദരിക്കണമെന്നാണ് ഗാന്ധിജി പറഞ്ഞത്.
ഇത് ഗാന്ധിജിയുടെ
പ്രാര്‍ത്ഥനായോഗത്തിനു മുമ്പുള്ള പ്രസംഗങ്ങളില്‍ കാണാം.
(എ). മുസ്ലീംങ്ങള്‍
പ്രകോപിതരായാലും ഹിന്ദുക്കള്‍ ശാന്തരായിരിക്കണം. അവര്‍ വാളുകൊണ്ട് വെട്ടിയാല്‍
നമ്മള്‍ നമ്മള്‍ ധീരരായി മരിക്കണം. അവര്‍ ലോകം മുഴുവന്‍ ഭരിച്ചാലും നമ്മള്‍
ശാന്തരായി ജീവിച്ചുകൊള്ളണം. നമ്മള്‍ മരണത്തെ ഭയപ്പെടരുത്. ജനിച്ചാല്‍ മരിക്കണം.
പുഞ്ചിരിയോടെ മരിച്ചാല്‍ നമുക്ക് പുതിയ ഒരു ജന്മം കിട്ടും. നമ്മള്‍ പുതിയൊരു
ഹിന്ദുസ്ഥാനം സൃഷ്‌ടിക്കണം.
(ബി) റാവല്‍പിണ്ടിയില്‍നിന്ന് എന്നെ
കാണാന്‍വന്നവര്‍ നല്ല ആരോഗ്യമുള്ളവരായിരുന്നു. അവരോട് ശാന്തരായിരിക്കാന്‍
ആവശ്യപ്പെട്ടു. ഈശ്വരനെ ധ്യാനിക്കുക, എല്ലാം ശരിയാകും. എന്നു ഞാനവരോട് പറഞ്ഞു.
പാകിസ്ഥാനില്‍ അവശേഷിക്കുന്നവര്‍ എന്തുചെയ്യണമെന്ന് അവര്‍ ചോദിച്ചു. എന്തിന്
നിങ്ങള്‍ ഡല്‍ഹിയില്‍ വന്നു. പാകിസ്ഥാനില്‍ മരിച്ചുകൂടായിരുന്നോ എന്നാണ് ഞാന്‍
ചോദിച്ചത്. നമ്മള്‍ പീഡിപ്പിക്കപ്പെട്ടാലും താമസിക്കുന്നിടത്തു തന്നെ താമസിക്കണം.
നമ്മളെ കൊല്ലുന്നെങ്കില്‍ ഈശ്വരനാമം ഉച്ചരിച്ച് മരിക്കുക. മരിക്കുനനവര്‍ക്ക്
നല്ലൊരു വഴി കിട്ടും. അവരെ കൊന്നവരോട് ദേഷ്യം വേണ്ട. ഇതാണ് നമ്മള്‍ ചെയ്യേണ്ടത്.
റാവല്‍പിണ്ടിയില്‍നിന്നു വന്നവരോട് തിരിച്ചുചെന്ന് അഭയാര്‍ത്ഥികളോട്
പാകിസ്ഥാനിലേക്കു തിരിച്ചുപോകാന്‍ പറയുവാനാണ് ഞാന്‍ ആവശ്യപ്പെട്ടത്.
(സി)
പഞ്ചാബില്‍ മരിച്ചവരാരും തിരിച്ചുവരാറില്ല. അവസാനം നമ്മളും അവിടെ തന്നെയാണ്
പോകേണ്ടത്. അവര്‍ കൊല്ലപ്പെട്ടവരാണ്. ചിലര്‍ കോളറമൂലം മരിക്കുന്നു. ജനിച്ചവര്‍
മരിക്കണം. പഞ്ചാബില്‍ നമ്മുടെ സുരക്ഷ ബ്രിട്ടീഷ് പട്ടാളമാണ് നോക്കുന്നത്.
കൊലയാളികള്‍ മുസ്ലീം സഹോദരന്മാരാണല്ലോ? മതം മാറിയെങ്കിലും അവര്‍ നമുക്കു
സഹാദരന്മാരാണ്. ബീഹാറില്‍ നമ്മളും അതിക്രമങ്ങള്‍ കാട്ടി.
94. ഗാന്ധിജി
ഹിന്ദുക്കളുടെ വികാരം മനസ്സിലാക്കിയില്ല. മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളില്‍
ഹിന്ദുക്കള്‍ വേട്ടയാടപ്പെട്ടു. സര്‍ക്കാര്‍ അവര്‍ക്ക് ഒരു സഹായവും നല്‍കിയില്ല.
അവരുടെ വികാരം മറ്റു ഭാഗത്തുള്ള ഹിന്ദുക്കളെയും ബാധിക്കും. സര്‍ക്കാര്‍ ഒന്നും
ചെയ്യാതെ വരുമ്പോള്‍ ഹിന്ദുക്കള്‍ക്ക് കായികമായി പ്രതികരിക്കേണ്ടിവന്നു. അതാണ്
ബീഹാറില്‍ സംഭവിച്ചത്. അത് മനുഷ്യസഹജമാണ്. അനിവാര്യമാണ്.
95.
ഭരണാധികാരികളോടുള്ള അതൃപ്‌തിയാണ് എല്ലാ വിപ്ലവങ്ങള്‍ക്കും കാരണം. പ്രതികാരവും
അസംതൃപ്‌തിയും ഇല്ലായിരുന്നെങ്കില്‍ ഒരു വിപ്ലവവും നടക്കുകയില്ലായിരുന്നു.
രാമായണത്തിലെയും മഹാ#ാരതത്തിലെയും സംഭവങ്ങളും ലോകമഹായുദ്ധങ്ങളും ഇതേ പ്രവര്‍ത്തനവും
പ്രതിപ്രവര്‍ത്തനങ്ങളുമാണ്. അത് ശരിയോ തെറ്റോ ആയിക്കൊള്ളട്ടെ
മനുഷ്യസഹജമാണ്.
96. സ്വാതന്ത്ര്യ സമരത്തിലെ പല ശ്രമങ്ങളെയും ഗാന്ധിജി
എതിര്‍ത്തു. സ്ഥിരതയുള്ള ഒരു രാഷ്‌ട്രീയ വീക്ഷണം അദ്ദേഹത്തിനായില്ല. പ്രത്യേകിച്ച്
കഴിഞ്ഞ ലോകമഹായുദ്ധത്തിന്റെ വേളയില്‍.
97. ഇംഗ്ലണ്ടും ജര്‍മ്മനിയും
തമ്മിലുള്ള യുദ്ധത്തിനു ഒരു സഹായവും ചെയ്യരുതെന്ന് ഗാന്ധിജി ആദ്യം പറഞ്ഞു. യുദ്ധം
ഹിംസയാണ്. എനിക്ക് ഒന്നും ചെയ്യാനില്ല എന്നായിരുന്നു നയം. യുദ്ധസാമഗ്രികള്‍
നല്‍കാനുള്ള കരാറുകള്‍ എടുത്ത് ഗാന്ധിജിയുടെ അടുത്തയാളുകള്‍ സമ്പന്നരായി. അവരുടെ
പേരികള്‍ പറയുന്നില്ല. ബിര്‍ള, ഡാല്‍മിയ, വാല്‍ചന്ദ്, ഹീരാചന്ദ്, നാന്‍ജിഭായ്,
കാളിദാസ് എന്നീ സമ്പന്നന്മാരെ എല്ലാവരും അറിയും. യുദ്ധംകൊണ്ട് ഉണ്ടാക്കിയ
പണമാണെങ്കിലും ഗാന്ധിജി അവരുടെ സംഭാവനകള്‍ സ്വീകരിച്ചു. അവര്‍ യുദ്ധവുമായി
ബന്ധപ്പെടുത്തിയതിനെ ഗാന്ധിജി നിരുത്സാഹപ്പെടുത്തിയില്ല. കോണ്‍ഗ്രസ് ഖാദി
ഭണ്‌ഡാറില്‍നിന്ന് സൈന്യത്തിനു പുതപ്പുകള്‍ നല്‍കുനന കരാര്‍ ഗാന്ധിജി
അംഗീകരിക്കുകയും ചെയ്‌തു.
98. 1944-ല്‍ ഗാന്ധിജി ജയില്‍ മുക്തനാകുന്നത്
ജപ്പാനെതിരായ യുദ്ധത്തിനു പിന്തുണ നല്‍കാമെന്ന ഉറപ്പിന്‍മേലാണ്. ഇവിടെ യുദ്ധം
ചെയ്യുനന സര്‍ക്കാരിനു ഗാന്ധിജി പിന്തുണ നല്‍കി.
99. ഗാന്ധിജിയുടെ
രാഷ്‌ട്രീയത്തില്‍ ഒരു കാര്യത്തിനും സ്ഥിരതയുണ്ടായിരുന്നില്ല. സത്യം എനനത്
ഗാന്ധിജിക്കു തോന്നുനനത് പോലെയായിരുനനു. ഗാന്ധിജിയുടെ രാഷ്‌ട്രീയത്തിന്റെ അടിത്തറ
കുറെ അന്ധവിശ്വാസങ്ങളായിരുന്നു.
100. ഗാന്ധിജി ഒരിക്കല്‍ പറഞ്ഞു. ഇന്ന്
അക്രമത്തിലൂടെ സ്വാതന്ത്ര്യം കിട്ടുന്നതിനേക്കാള്‍ അഭികാമ്യം അഹിംസയിലൂടെ ആയിരം
വര്‍ഷം കഴിഞ്ഞ് കിട്#ുടന്ന സ്വാതന്ത്ര്യമാണ്. ഇതുമായി അനുഭവത്തിന്റെ
പ്രവര്‍ത്തനങ്ങളുമായി ബന്ധമുണ്ടായിരുന്നോ എന്ന് മേല്‍ പറഞ്ഞ കാര്യങ്ങളില്‍നിന്നും
വ്യക്തമാവും.
101 അഹിംസാസിദ്ധാന്തത്തിന്റെ കാപട്യത്തിനു ഒരു ഉദാഹരണം പറയാം.
പാകിസ്‌ഥാന്‍ രൂപീകരണത്തിനുശേഷം ഉടനെയാണ് കാശ്‌മീര്‍ പ്രശ്‌നം ഉണ്ടായത്.
കാശ്‌മീര്‍ കീഴടക്കാന്‍ പാകിസ്‌ഥാന്‍ ആക്രമണം നടത്തി. കാശ്‌മീര്‍ രാജാവ് നെഹ്‌റു
സര്‍ക്കാരിനോട് സഹായം ചോദിച്ചപ്പോള്‍ ഷെയ്‌ക്ക് അബ്‌ദുള്ളയെ
ഭരണാധികാരിയാക്കാമെങ്കില്‍ സഹായിക്കാമെന്നായിരുന്നു മറുപടി. നെഹ്‌റു പതിവുപോലെ
ഗാന്ധിജിയുമായി ആലോചിച്ചു. ഗാന്ധിജിയുടെ നിര്‍ദ്ദേശപ്രകാരമാണ് നെഹ്‌റു
കാശ്‌മീരിലേക്കു പട്ടാളത്തെ അയച്ചതെന്ന് നെഹ്‌റു തന്റെ പ്രസംഗങ്ങളില്‍
പറഞ്ഞിട്ടുണ്ട്.
102. കാശ്‌മീര്‍ ആക്രമണത്തിനു പിന്നില്‍ പാകിസ്ഥാനാണെന്ന്
എല്ലാവര്‍ക്കുമറിയാം. കാശ്‌മീരിനെ സഹായിക്കുക എന്നാല്‍ പാകിസ്ഥാനുമായി യുദ്ധം
ചെയ്യുക എന്നാണ്. ആയുധത്തോടുകൂടിയുള്ള യുദ്ധത്തിനു ഗാന്ധിജി എതിരായിരുന്നു. പക്ഷേ,
കാശ്‌മീരിലേക്കു സൈന്യത്തെ അയയ്‌ക്കാന്‍ ഗാന്ധിജി നെഹ്‌റുവിനു നിര്‍ദേശം
നല്‍കി.
103. അഹിംസയില്‍ ആത്മാര്‍ത്ഥതയുണ്ടായിരുന്നെങ്കില്‍
കാശ്‌മീരിലേയ്‌ക്ക് സൈന്യത്തിനു പകരം സത്യാഗ്രഹികളെ അയക്കാന്‍ ഗാന്ധിജിയ്‌ക്കു
നിര്‍ദ്ദേശിക്കാമായിരുന്നു. റൈഫിളിനു പകരം തക്കിളികളും തോക്കിനു പകരം ചര്‍ക്കയും
കൊടുത്തുവിടാന്‍ ഗാന്ധിജി നിര്‍ദേശിക്കുമായിരുന്നു. സത്യഗ്രഹത്തിന്റെ ശക്തി
മനസ്സിലാക്കി കൊടുക്കാന്‍ പറ്റിയ അവസരമായിരുന്നു ഇത്.
104. സ്വതന്ത്ര
ഇന്ത്യയുടെ ആരംഭത്തില്‍ തന്നെ യുദ്ധം തുടങ്ങി. ഗാന്ധിജിയുടെ അനുഗ്രഹത്തോടെ, അഹിംസ
കൈവെടിയാന്‍ കാരണമുണ്ട്. യുദ്ധം ഷേഖ് അബ്‌ദുള്ളയ്‌ക്കുവേണ്ടിയാണ്. കാസ്‌മീര്‍
ആക്രമിച്ചവര്‍ക്ക് മുമ്പില്‍ സത്യഗ്രം നടത്താന്‍ ഗാന്ധിജിക്കു
ധൈര്യമില്ലായിരുന്നു. ഹിന്ദുക്കള്‍ക്കെതിരെ മാത്രമായിരുന്നു
സമരമുറകള്‍.
105. ഇത്തരത്തിലൊരു കപട വ്യക്തിത്വം 20-ാം നൂറ്റാണ്ടില്‍
അഖിലേന്ത്യാ രാഷ്‌ട്രീയത്തില്‍ നായകനായിരിക്കുന്നത് നിര്‍ഭാഗ്യകരമായി എനിക്കു
തോന്നി. ഹൈദരാബാദിലെ ഹിന്ദുക്കള്‍ പീഡിപ്പിക്കപ്പെടുന്നതില്‍ മഹാത്മാവിന് ദുഃഖം
തോന്നിയില്ല. ഹൈദരാബാദിലെ നിസാമിനോട് സ്ഥാനമൊഴിയാന്‍ ഗാന്ധിജി ആവശ്യപ്പെട്ടില്ല.
ഗാന്ധിജിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ രാഷ്‌ട്രീയം ഈ രീതിയില്‍ പോയാല്‍ ഇന്ത്യക്കു
ലഭിച്ച സ്വാതന്ത്ര്യത്തിനു വലിയ ആയുസ്സുണ്ടാകില്ല. ഇത്തരം ചിന്തകള്‍ എന്റെ
മനസ്സില്‍ നിറഞ്ഞു. ഈ അവസരത്തിലാണ് 1948 ഹിന്ദു മുസ്ലീം ഐക്യത്തിനുവേണ്ടി ഗാന്ധിജി
ഉപവാസം പ്രഖ്യാപിച്ചത്. എന്റെ മനസ്സ് നിയന്ത്രണാതീതമായി.
106. കഴിഞ്ഞ
നാല് വര്‍ഷമായി ഒരു ദിനപത്രത്തിന്റെ എഡിറ്ററാണ് ഞാന്‍. ഇതിനുമുമ്പ് ഞാനൊരു
പൊതുപ്രവര്‍ത്തകനായിരുന്നു. അതുകൊണ്ട് തന്നെ ഇന്ത്യയിലെ എല്ലാ രാഷ്‌ട്രീയ
സംഭവവികാസങ്ങളും എനിക്കു നല്ല ബോധ്യമുണ്ടായിരുന്നു.
107. ഇന്ത്യയിലെ
പ്രധാനപ്പെട്ട രാഷ്‌ട്രീയ പാര്‍ട്ടികളായ ഹിന്ദു മഹാസഭ, കോണ്‍ഗ്രസ്, മുസ്ലീംലീഗ്
എന്നിവയുടെ വ്യത്യാസങ്ങള്‍ എനിക്കറിയാമായിരുന്നു. കോണ്‍ഗ്രസിനെ ഹൈന്ദവ സംഘടനയായി
മുസ്ലീംലീഗ് കണ്ടു. തങ്ങളെ ഹിന്ദു പ്രസ്ഥാനമായി കാണുന്നത്
കോണ്‍ഗ്രസുകാര്‍ക്കിഷ്‌ടമല്ലായിരുന്നു.
108. ഒരു സംഘടന
രാജ്യതാല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് ഒരു സമുദായത്തിന്റെ ക്ഷേമത്തിനുവേണ്ടി
പ്രവര്‍ത്തിച്ചാല്‍ അത് എങ്ങിനെ വര്‍ഗ്ഗീയമാകും? സമുദായ താല്‍പര്യത്തിനുവേണ്ടി
രാജ്യതാല്‍പ്പര്യങ്ങള്‍ നോക്കാത്തവരാണ് യഥാര്‍ത്ഥത്തില്‍ വര്‍ഗ്ഗീയവാദികള്‍.
കോണ്‍ഗ്രസുകാര്‍ ലീഗിനെയും ഹിന്ദുമഹാസഭയെയും വര്‍ഗീയമെന്നു വിളിച്ചു. മുസ്ലിംലീഗിനെ
പ്രീണിപ്പിച്ച കോണ്‍ഗ്രസ് ഹിന്ദു മഹാസഭയുടെ നല്ല നയങ്ങളെപ്പോലും സ്വാഗതം
ചെയ്‌തില്ല. ഹിന്ദു മഹാസഭയുടെ നല്ല നയങ്ങളെപ്പോലും സ്വാഗതം ചെയ്‌തില്ല. ഹിന്ദു
മഹാസഭയേയും അതിന്റെ നേതാക്കളെയും അധിക്ഷേപിക്കുകയാണ് കോണ്‍ഗ്രസ്
ചെയ്‌തത്.
109. മുസ്ലീം സംഘടനയായി ലീഗിനെ കണ്ട കോണ്‍ഗ്രസ്സുകാര്‍ക്ക്
ഹിന്ദു സംഘടനയായി ഹിന്ദു മഹാസഭയെ കാണാമായിരുന്നു. അല്ലെങ്കില്‍ ഹിന്ദു
താല്‍പ്പര്യങ്ങള്‍ കോണ്‍ഗ്രസ് ഏറ്റെടുക്കണമായിരുന്നു. ഹിന്ദു മഹാസഭയെ
വര്‍ഗീയമെന്നു വിളിച്ച സര്‍ വേവല്‍ പ്രഭു വിളിച്ചുചേര്‍ത്ത സിംല സമ്മേളനത്തില്‍
മുസ്ലീംങ്ങള്‍ക്ക് 50 ശതമാനം പ്രാതിനിധ്യം വകവെച്ചു കൊടുത്തു. ഗാന്ധിജിയുടെ
നിര്‍ദ്ദേശപ്രകാരം തങ്ങള്‍ ജാതിഹിന്ദുക്കളുടെ പ്രതിനിധികളാവാമെന്നു കോണ്‍ഗ്രസ്
പറയുകയുണ്ടായി. ഇതല്ലേ യഥാര്‍ത്ഥ വര്‍ഗ്ഗീയത.
110. ജയിലിലും ആന്‍ഡമാനിലെ
ഇരുണ്ട സെല്ലുകളിലും കിടന്ന സ്വാതന്ത്ര്യഭടന്മാര്‍ സ്വപ്‌നം കണ്ടത് വെട്ടിമുറിച്ച
ഒരു ഭാരതത്തെയല്ല. മതത്തിന്റെ പേരില്‍ വെട്ടിമുറിച്ച ഒരു ഭാരതമാണോ അവര്‍ക്ക്
കാഴ്‌ചവെയ്‌ക്കേണ്ടത്?
111. ജിന്നയുടെ 14 ആവശ്യങ്ങള്‍ മുതല്‍ പാകിസ്ഥാന്റെ
രൂപീകരണം വരെ കോണ്‍ഗ്രസിന്റെ ലീഗ് പ്രീണനം തുടര്‍ന്നു. ഭാരതം
വെട്ടിമുറിക്കപ്പെട്ടിരിക്കുമ്പോള്‍ സ്വാതന്ത്ര്യലബ്‌ധി കോണ്‍ഗ്രസുകാര്‍
ആഘോഷിക്കുന്നത് അപമാനകരമാണ്. കോണ്‍ഗ്രസിന്റെയും ഗാന്ധിയുടേയും പതനം കാണുമ്പോള്‍
ഭര്‍ത്തൃഹരിയുടെ പദ്യം ഓര്‍മ്മവരുന്നു.
ഗംഗാനദി സ്വര്‍ഗത്തില്‍നിന്ന് ശിവ
ശിരസ്സിലേയ്‌ക്കും അവിടെനിനന് ഹിമാലയത്തിലേയ്‌ക്കും ഭൂമിയിലേക്കും അവസാനം
കടലിലേയ്‌ക്കും പതിക്കുനനു. വിവേചനശക്തിയില്ലാത്തവര്‍ നൂറു വഴികളിലൂടെ തരം
താഴുന്നു.
അദ്ധ്യായം അഞ്ച്
ദേശവിരുദ്ധതയുടെ മൂര്‍ദ്ധന്യം
112.
ഗാന്ധിജിയെ രാഷ്‌ട്രീയത്തില്‍നിന്ന് നിഷ്‌കാസിതനാക്കാന്‍ തീരുമാനിച്ച അന്നുതനനെ
എനിക്ക് എല്ലാം നഷ്‌പ്പെടുമെന്നു അറിയാമായിരുന്നു. ഞാനൊരു
പണക്കാരനല്ലായിരുന്നെങ്കിലും സാധാരണക്കാര്‍ എന്നെ ബഹുമാനിച്ചിരുന്നു. ഭാവിയില്‍
ക്രിയാത്മകമായ ചില കാര്യങ്ങള്‍ ചെയ്യാന്‍ ഞാന്‍ ഉദ്ദേശിച്ചിരുന്നു. എനിക്കു നല്ല
ആരോഗ്യമുണ്ടായിരുന്നു. ദുശ്ശീലങ്ങളൊന്നുമുണ്ടായിരുന്നില്ല. ഞാന്‍ വളരെയൊന്നും
പഠിച്ചിട്ടില്ലെങ്കിലും പഠിപ്പുള്ളവരെ മതിപ്പായിരുന്നു.
113. 1929-30ല്‍
നിസ്സഹകരണ പ്രസ്ഥാനത്തോടെ ഞാന്‍ പൊതുപ്രവര്‍ത്തനം തുടങ്ങി. ഇതിനുശേഷം മുസ്ലീം
പ്രശ്‌നം മുഖ്യഘടകമായി വന്നു. ഹിന്ദുക്കളെ സംഘടിപ്പിക്കുനന പല പ്രസ്ഥാനങ്ങളും
ഉണ്ടായി. 1935-ല്‍ പൂനയില്‍ ചേര്‍ന്ന ഹിന്ദുമഹാസഭ തെരഞ്ഞെടുപ്പില്‍
സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുവാന്‍ തീരുമാനിച്ചു. പണ്‌ഡിറ്റ് മദന്‍മോഹന്‍ മാളവ്യയുടെ
നേതൃത്വത്തിലാണ് ഈ തീരുമാനമെടുത്തത്.
114. രാഷ്‌ട്രീയത്തിലൂടെ മാത്രമെ
ഹിന്ദുക്കളുടെ ഉയര്‍ച്ചയുണ്ടാവൂ എന്നു മനസ്സിലാക്കി ഞാന്‍ ഹിന്ദു മഹാസഭയില്‍
ചേര്‍ന്നു.
115. 1938-ല്‍ ഹൈദരബാദിലേയ്‌ക്ക് ഉത്തരവാദഭരണത്തിനുവേണ്ടി
മാര്‍ച്ച് ചെയ്‌ത ആദ്യ ബാച്ച് വോളണ്ടിയര്‍മാരെ ഞാനാണ് നയിച്ചത്. എന്നെ അറസ്റ്റു
ചെയ്യുകയും ഒരു കൊല്ലത്തെ തടവിനു ശിക്ഷിക്കുകയും ചെയ്‌തു. അവിടെ ഭരണത്തിന്റെ
നിഷ്‌ഠൂരതകള്‍ അനുഭവിച്ചു. പ്രാര്‍ത്ഥനാസമയത്ത് വന്ദേമാതരം പാടിയതിനു ഒരു ഡസന്‍
ചൂരല്‍ പ്രയോഗം കിട്ടി.
116. 1943-ല്‍ ബീഹാര്‍ സര്‍ക്കാര്‍ ഭഗല്‍പൂരില്‍
ഹിന്ദു മഹാസമ്മേളനം നിരോധിച്ചു. വിലക്കുകള്‍ ലംഘിച്ച് സമ്മേളനം നടത്തി. ഒരു മാസം
ഞാന്‍ ഇതിനായി രഹസ്യമായി പ്രവര്‍ത്തിച്ചു. പലരും എന്നെ പ്രശംസിച്ചു. ഞാന്‍
അക്രമസ്വഭാവമുള്ള ആളല്ല. മാപ്പുസാക്ഷി ബഡ്‌ജ പറയുന്നതുപോലെ ഞാന്‍ ഭോപ്പാട്‌കറെ
കുത്തുവാന്‍ കത്തിയെടുത്തെന്ന പരാമര്‍ശം തീര്‍ത്തും അവാസ്‌തവമാണ്. പ്രതികളുടെ
വക്കീലായി ഭോപാട്‌കര്‍ എത്തിയിട്ടുണ്ട്. മാപ്പുസാക്ഷി പറയുന്നതു ശരിയാണെങ്കില്‍
ഭോപാട്‌കര്‍ ഞങ്ങളുടെ കേസ് വാദിക്കുവാന്‍ എത്തൂമായിരുന്നോ?
117. എന്നെ
വ്യക്തിപരമായി അറിയാവുന്നവര്‍ക്ക് ഞാന്‍ ശാന്തശീലനാണെന്ന് അറിയാം. പക്ഷേ,
കോണ്‍ഗ്രസ് ഗാന്ധിജിയുടെ അനുവാദത്തോടെ ഭാരതത്തെ വെട്ടിമുറിച്ചപ്പോള്‍ എനിക്ക്
രോഷം വന്നു. ഞാന്‍ കോണ്‍ഗ്രസിന്റെ ശത്രുവല്ല. അതിന്റെ നേതാക്കന്മാരുമായി എനിക്ക്
അഭിപ്രായവ്യത്യാസമുണ്ട്. വീരസവര്‍ക്കര്‍ക്ക് 1933 ഫെബ്രുവരി 28നു ഞാന്‍ എഴുതിയ
കത്തില്‍നിന്ന് ഇത് വ്യക്തമാണ്.
118. വ്യക്തിപരമായി എനിക്ക്
ഗാന്ധിജിയുമായി എതിര്‍പ്പില്ല. പാകിസ്ഥാന്‍ രൂപീകരണത്തിനു ഉത്തരവാദിയും അതിനു
ഉത്തരം നല്‍കേണ്ടുന്ന ആളുമാണ് ഗാന്ധിജി. അതുകൊണ്ട് രാജ്യസ്‌നേഹം എന്നെ
ഗാന്ധിജിക്കെതിരെ എന്നെ ഏറ്റവും വലിയ നടപടിക്ക് പ്രേരിപ്പിച്ചു. ഗാന്ധിജിക്കെതിരായ
എന്റെ നടപടി വരുത്തുന്ന ഭവിഷത്തുക്കള്‍ ഞാന്‍ മനസ്സിലാക്കിയിരുന്നു.
എന്നെപറ്റിയുള്ള ജനങ്ങളുടെ അഭിപ്രായം മാറുമെന്നനിക്കറിയാമായിരുന്നു. എന്റെ
സമൂഹത്തിലുള്ള വിലയും സഹതാപവും എല്ലാം തകരുമെന്ന് എനിക്കറിയാമായിരുന്നു.
സമൂഹത്തിലെ ഏറ്റവും നിന്ദ്യനായി ഞാന്‍ തീരുമെന്നും അറിയാമായിരുനനു.
119.
പത്രങ്ങള്‍ എന്നെ കടുത്തഭാഷയില്‍ ആക്രമിച്ചതും നേരത്തെ പ്രതീക്ഷിച്ചതാണ്. പക്ഷേ,
അവരെ എനിക്ക് ഭയമില്ലായിരുന്നു. പത്രങ്ങള്‍ യഥാസമയം വിമര്‍ശിച്ചിരുന്നെങ്കില്‍
വിഭജനം ഇത്ര എളുപ്പമാകുകയില്ലായിരുന്നു. ഇത്ര ദുര്‍ബലമായ പത്രങ്ങളെ ഭയന്ന് എന്റെ
തീരുമാനം ഉപേക്ഷിക്കാന്‍ ഞാന്‍ തയ്യാറായിരുന്നില്ല.
120. പാകിസ്ഥാന്‍
നല്‍കാതെ സ്വാതന്ത്ര്യം ലഭിക്കുമായിരുന്നില്ല എന്നാണ് ചിലരുടെ വാദം. ഇത്
തെറ്റാണ്. സമരത്തിലൂടെ ബ്രിട്ടീഷുകാരെ മുട്ടുകുത്തിച്ചവര്‍ക്ക് പാകിസ്ഥാന്‍
വാദത്തിനു മുമ്പില്‍ കീഴടങ്ങേണ്ടതില്ലല്ലോ?
121. 1947 ആഗസ്റ്റ് 15നു
പാകിസ്ഥാന്‍ നിലവില്‍ വന്നതെങ്ങിനെയാണ്? പഞ്ചാബിലേയും സിന്ധിലേയും ബംഗാളിലേയും
ജനങ്ങളെ വഞ്ചിച്ചുകൊണ്ട്. ഭാരതം വിഭജിച്ച് ഒരു ഭാഗം മതാധിഷ്‌ഠിത രാജ്യമാക്കി.
ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മുസ്ലീംങ്ങല്‍ക്ക് ലഭിച്ച ഫലമാണ് പാകിസ്ഥാന്‍.
കോണ്‍ഗ്രസുകാര്‍ ജിന്നയുടെ മുമ്പില്‍ മുട്ടുമടക്കി. ഇത് എന്റെ മനസ്സിന്റെ സൈ്വര്യം
കെടുത്തി. കോടിക്കണക്കിനു ഹിന്ദുക്കളെ പാകിസ്ഥാന്റെ അതിക്രമങ്ങള്‍ക്കു
വിട്ടുകൊടുത്ത ശേഷം അവരോട് അവിടെ തന്നെ താമസിക്കുവാന്‍ ഗാന്ധിജി ആവശ്യപ്പെടുന്നു.
അവിടെ ദുരന്തങ്ങളുടെ പരമ്പര തന്നെ നടക്കുനനു. പഴയ കാര്യങ്ങള്‍ വീണ്ടും മനസ്സിലേക്കു
വരുമ്പോള്‍ എന്റെ ശരീരം - വിറകൊള്ളുന്നു.
122. എല്ലാ ദിവസവും ആയിരക്കണക്കിനു
ഹിന്ദുക്കളുടെ കുരുതിയുടെ വാര്‍ത്തയുമായാണ് പത്രങ്ങള്‍ എത്തുന്നത്. 15000
സിക്കുകാരെ വെടിവച്ചുകൊന്നു. ഹിന്ദു സ്‌ത്രീകളെ ചന്തയില്‍ വില്‍ക്കുന്നു.
ആയിരക്കണക്കിനു ഹിന്ദുക്കള്‍ എല്ലാം ഉപേക്ഷിച്ച് ഓടുന്നു. 40 മൈല്‍ നീളമുള്ള
അഭയാര്‍ത്ഥി പ്രവാഹമാണ് ഇന്ത്യയിലേക്കു കടക്കുനനത്. കേന്ദ്രസര്‍ക്കാര്‍ ഇതിനോട്
പ്രതികരിച്ചതിങ്ങനെയാണ്? ആകാശത്തില്‍നിന്നു റൊട്ടി കഷ്‌ണങ്ങള്‍
എറിഞ്ഞുകൊടുത്തുകൊണ്ട്.
123. ന്യൂനപക്ഷങ്ങള്‍ക്ക് പാകിസ്ഥാനില്‍ ലഭിക്കുനന
പീഡനങ്ങളെ ശക്തമായി വിമര്‍ശിക്കുകയോ അതേ രീതിയില്‍ തിരിച്ചടിക്കുമെന്നോ
കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിരുന്നുവെങ്കില്‍ ഈ രക്തപ്പുഴ ഒഴുകില്ലായിരുന്നു.
ഗാന്ധിജിയുടെ ചൊല്‍പ്പടിക്ക് നിന്ന സര്‍ക്കാര്‍ മറ്റു തരത്തിലാണ് പ്രതികരിച്ചത്.
പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ ചിത്രം പത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരുനനത് വര്‍ഗീയത
വളര്‍ത്തുവാനുള്ള ശ്രമമായി എതിര്‍ക്കപ്പെട്ടു. പ്രസ് എമര്‍ജന്‍സി പവേഴ്‌സ്
ആക്‌ട് അനുസരിച്ച് പത്രങ്ങളോട് വന്‍തുക കെട്ടിവെയ്‌ക്കാന്‍ ആവശ്യപ്പെട്ടു. 16000
രൂപ കെട്ടിവെയ്‌ക്കാന്‍ എന്നോട് ആവശ്യപ്പെട്ടു. പത്രക്കാരുടെ നിവേദനങ്ങള്‍ക്ക്
യാതൊരു പരിഹാരവുമുണ്ടായില്ല. അങ്ങനെ സമാധാനപരമായ ശ്രമങ്ങള്‍
വിഫലമാവുകയാണുണ്ടായത്
124. ഇതെല്ലാം പാകിസ്ഥാനില്‍ സംഭവിക്കുമ്പോള്‍
പാകിസ്ഥാന്‍ സര്‍ക്കാരിനെതിരായോ മുസ്ലിംങ്ങള്‍ക്കെതിരായോ ഗാന്ധിജി ശബ്‌ദിച്ചില്ല.
ഗാന്ധിജിയുടെ ഉദ്‌ബോധനങ്ങളാണ് ഹിന്ദുക്കളെ ഉന്മൂലനം ചെയ്യാന്‍ പാകിസ്ഥാനെ
പ്രേരിപ്പിച്ചത്. ഇന്ത്യന്‍ രാഷ്‌ട്രീയം പ്രായോഗികമായി കൈകാര്യം
ചെയ്‌തിരുന്നെങ്കില്‍ ഇത്ര വലിയ നരബലി ഉണ്ടാവില്ലായിരുന്നു.
125. ഗാന്ധിജി
പൊതുജനാഭിപ്രായം ഒരിക്കലും പരിഗണിച്ചില്ല. അദ്ദേഹത്തിന്റെ അഹിംസ ഇപ്പോള്‍
മനുഷ്യരക്തത്തില്‍ അഭിഷിക്തമാണ്. പാകിസ്ഥാന് അനുകൂലമായ ഒരു ശബ്‌ദവും ജനങ്ങള്‍
സഹിക്കില്ല. ഇന്ത്യയ്‌ക്കു സമീപം ഒരു മതാധിഷ്‌ഠിത രാജ്യമുണ്ടെങ്കില്‍ ഒരിക്കലും
ഇന്ത്യയില്‍ സമാധാനമുണ്ടാവില്ല. പാകിസ്ഥാനെതിരായ ഇന്ത്യക്കാരന്റെ വികാരത്തെ
മുസ്ലീംലീഗിനു പോലുമില്ലാത്ത ശുഷ്‌കാന്തിയോടെ ഗാന്ധിജി എതിര്‍ത്തു.
126. ഈ
സമയത്ത് അദ്ദേഹം മരണം വരെ ഉപവാസം ആരംഭിച്ചു. ഉപവാസം അവസാനിപ്പിക്കാനുള്ള
വ്യവസ്ഥകള്‍ എല്ലാം മുസ്ലീംങ്ങള്‍ക്ക് അനുകൂലവും ഹിന്ദുക്കള്‍ക്ക്
എതിരുമാണ്.
127. ഉപവാസം അവസാനിപ്പിക്കാനുള്ള ഏഴ് ഉപാധികളില്‍ ഒന്ന്
അഭയാര്‍ത്ഥികള്‍ താമസിച്ചിരുന്ന ഡല്‍ഹിയിലെ ഒരു മോസ്‌ക്കുമായി ബന്ധപ്പെട്ടതാണ്.
അഭയാര്‍ത്ഥികള്‍ താമസിക്കുന്ന മോസ്‌ക്കുകള്‍ ഒഴിഞ്ഞുകൊടുക്കണമെന്ന ഗാന്ധിജിയുടെ
ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു. ഇത് നടപ്പാക്കുന്നത് ഞാന്‍ നേരില്‍ കണ്ടു. നല്ല
മഴയുള്ള തണുപ്പുകാലത്തെ ഒരു ദിവസമായിരുന്നു ഗാന്ധിജി ഉപവാസം
അവസാനിപ്പിച്ചത്.
ഓരോ കുടുംബത്തെയും തെരുവിലിറക്കി അവര്‍ക്കു താമസിക്കുവാന്‍
സൗകര്യങ്ങള്‍ ചെയ്‌തു കൊടുത്തില്ല. അവരുടെ വിലാപങ്ങള്‍ ബിര്‍ളാഹൗസില്‍ വരെ ചെന്നു.
``ഗാന്ധിജി, കിടക്കാനൊരിടം തരൂ'' എന്ന വിലാപം എത്ര കഠിന ഹൃദയന്റേയും ഹൃദയമുരുക്കുനന
ഈ കാഴ്‌ച ഞാന്‍ നേരില്‍ കണ്ടു. തങ്ങളുടെ വീടുകളേക്കാള്‍ സൗകര്യം കണ്ടല്ല
അഭയാര്‍ഥികള്‍ മോസ്‌ക്കുകളില്‍ എത്തിയത്. പാകിസ്ഥാനില്‍ ഗുരുദ്വാരയും അമ്പലങ്ങളും
ബാക്കിയില്ല. തങ്ങളുടെ ക്ഷേത്രങ്ങള്‍ തകര്‍ക്കുന്നത് നേരില്‍ കണ്ടവരാണ് ഇവര്‍.
കിടക്കാന്‍ ഒരു ഇടം തേടി എല്ലാം നഷ്‌ടപ്പെട്ട ഇവര്‍ വന്നതാണ്. തെരുവുകളില്‍
കിടക്കുമ്പോഴും സ്വന്തം വീടുകളെപ്പറ്റിയുള്ള ഓര്‍മ്മകളാണ് പള്ളിയില്‍ കയറുവാന്‍
അവരെ പ്രേരിപ്പിച്ചത്. അഭയാര്‍ഥികളെ പള്ളിയില്‍നിന്നും ഒഴിപ്പിക്കുമ്പോള്‍
അവര്‍ക്ക് താമസിക്കുവാന്‍ സംവിധാനം ഏര്‍പ്പെടുത്തണമന്ന് ഗാന്ധിജി സര്‍ക്കാരിനോട്
ആവശ്യപ്പെട്ടില്ല. മോസ്‌ക്കുകളില്‍ നിനന് ഇറങ്ങണമെന്ന് ഗാന്ധിജി
ആവശ്യപ്പെടുമ്പോള്‍ പാകിസ്ഥാനിലെ ക്ഷേത്രങ്ങളില്‍നിനനും അഭയാര്‍ത്ഥികള്‍
ഇറങ്ങിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ ഹിന്ദുമുസ്ലീം
ഐക്യം ആത്മാര്‍ത്ഥമാണെന്നു പറയാമായിരുന്നു. പക്ഷേ, മുസ്ലീംങ്ങളെ ദോഷമായി ബാധിക്കുനന
ഉപാധികള്‍ വെച്ചാല്‍ ഒരു വേള ഉപവാസത്തില്‍ മരിച്ചാല്‍ പോലും ദു:ഖിക്കാന്‍ ഒറ്റ
മുസ്ലീമും ഉണ്ടാകില്ലെന്ന് ഗാന്ധിജിയ്‌ക്ക് അറിയാമായിരുന്നു. ജിന്ന ഈ
ഉപവാസത്തിലൊന്നും വീഴില്ലെന്നും മുസ്ലീംലീഗ് ഗാന്ധിജിയ്‌ക്ക് ഒരു വിലയും
നല്‍കിയിട്ടില്ലെന്നും അദ്ദേഹത്തിനറിയാമായിരുന്നു.
126. ഗാന്ധിജിയുടെ
ചിതാഭസ്‌മം ഇന്ത്യയിലെ പല നദികളിലും ഒഴുക്കി. പാകിസ്ഥാനിലെ സിന്ധു നദിയില്‍
ഒഴുക്കാന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ശ്രീ. ശ്രീപ്രകാശ് ശ്രമിച്ചിട്ടും
നടന്നില്ല.
129. ഇനി 55 കോടിയുടെ കാര്യമെടുക്കാം. 1948 ഫെബ്രുവരി രണ്ടിലെ
ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ പറയുന്ന കാര്യങ്ങള്‍ നോക്കുക.
1. 1948 ജനുവരി
12ന് സര്‍ദാര്‍ പട്ടേല്‍ നടത്തിയ പ്രസംഗം
2. ശ്രീഷണ്‍മുഖം ചെട്ടിയാരുടെ
പ്രസംഗം
3. ഇന്ത്യയുടെ സ്‌നേഹപ്രകടനം
4. പ്രധാനമന്ത്രിയുടെ പ്രസ്‌താവനയുടെ
ഭാഗം.
ഗാന്ധിജി തന്നെ പറഞ്ഞു. ഈ 55 കോടിയെ സംബന്ധിച്ചിടത്തോളം സര്‍ക്കാര്‍
തീരുമാനം എപ്പോഴും മാറ്റാവുന്നതല്ല. പക്ഷേ, 55 കോടി രൂപ പാകിസ്ഥാന് നല്‍കുന്ന
കാര്യം നടപ്പാക്കിയത് ഗാന്ധിജിയുടെ മരണം വരെയുള്ള ഉപവാസം കൊണ്ടാണ്. പാകിസ്ഥാന്
നല്‍കാനുള്ള 55 കോടി രൂപ പിടിച്ചുവച്ചത് നമ്മുടെ ജനകീയ സര്‍ക്കാരാണ്.
ഗാന്ധിജിയുടെ ഉപവാസം മൂലം ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാര്‍ തീരുമാനം മാറ്റി.
ഗാന്ധിജിയുടെ പാകിസ്ഥാന്‍ പക്ഷപാതത്തിനു മുമ്പില്‍ പൊതുജനങ്ങളുടെ
അഭിപ്രായത്തിനുപോലും വിലയില്ലെന്ന് ഞാന്‍ മനസ്സിലാക്കി.
130. ഇന്ത്യയിലെ
ദേശീയ പ്രസ്ഥാനത്തോടുള്ള മുസ്ലിം വിദ്വേഷത്തിന്റെ ഫലമാണ് പാകിസ്ഥാന്‍.
പാകിസ്ഥാനോട് കൂറുപുലര്‍ത്തിയ പലരെയും ഈ സര്‍ക്കാര്‍ തന്നെ ജയിലില്‍
അടയ്‌ക്കുകയുണ്ടായി. ഞാന്‍ മനസ്സിലാക്കിയിടത്തോളം ഗാന്ധിജിയാണ് പാകിസ്ഥാന്റെ
ഏറ്റവും വലിയ പിണിയാളും വക്താവും. അദ്ദേഹത്തിന്റെ ഈ മനോഭാവത്തെ നിയന്ത്രിക്കാന്‍
ഒരു ശക്തിക്കും കഴിഞ്ഞില്ല.
131. ഈ സാഹചര്യത്തില്‍ മുസ്ലീം
ആക്രമണത്തില്‍നിന്ന് ഹിന്ദുക്കളെ മോചിപ്പിക്കാന്‍ ഫലപ്രദമായി ഒരു വഴിയെ എന്റെ
മനസ്സില്‍ തോന്നിയുള്ളൂ. അത് ഗാന്ധിജിയെ ഈ ലോകത്തുനിനനും നീക്കുക
എന്നതായിരുന്നു.
132. രാഷ്‌ട്രപിതാവ് എന്നാണ് ഗാന്ധിജി അറിയപ്പെടുന്നത്.
എന്നാല്‍ രാജ്യം വിഭജിക്കപ്പെടാതെ നോക്കുക എന്ന പിതാവിന്റെ ജോലിയില്‍ അദ്ദേഹം
പരാജയപ്പെട്ടു. പാകിസ്ഥാന്‍ രൂപീകരണത്തെ ഗാന്ധിജി എതിര്‍ത്തിരുന്നുവെങ്കില്‍
മുസ്ലീംലീഗിന് അവകാശം ഉന്നയിക്കാന്‍ ധൈര്യം വരികയില്ലായിരുന്നു. പാകിസ്ഥാന്‍
രൂപീകരണത്തെ ഇന്ത്യയിലെ ജനങ്ങള്‍ ശക്തമായി എതിര്‍ക്കുന്നു. പക്ഷേ, രാജ്യത്തിന്റെ
ഒരുഭാഗം മുസ്ലീംങ്ങള്‍ക്ക് നല്‍കിക്കൊണ്ട് ഗാന്ധിജി ജനങ്ങളോട് തെറ്റുചെയ്‌തു.
അങ്ങനെ ചെയ്‌തതുവഴി ഗാന്ധിജി രാഷ്‌ട്രപിതാവ് എന്ന നിലയില്‍ സ്വന്തം കടമ
നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ടു. അദ്ദേഹം പാകിസ്ഥാന്റെ പിതാവാണെന്നു
തെളിയിച്ചു. ഇക്കാരണത്താല്‍ ഭാരതമാതാവിന്റെ ഉത്തരവാദിത്വമുള്ള പുത്രന്‍ എന്ന
നിലയില്‍ രാഷ്‌ട്രപിതാവ് എന്ന് വിളിക്കപ്പെടുന്ന നമ്മുടെ മാതൃഭൂമിയെ
വെട്ടിമുറിക്കാന്‍ ഏറ്റവും പ്രധാനപ്പെട്ട പങ്കുവഹിച്ച വ്യക്തിയുടെ ജീവിതം
അവസാനിപ്പിക്കേണ്ടത് എന്റെ കടമയാണെന്നു തോന്നി.
133. ഹൈദരാബാദിന്റെ
കാര്യത്തിലും ഇതു തന്നെയാണ് സംഭവിച്ചത്. റസാക്കന്മാരും നൈസാമിന്റെ മന്ത്രിമാരും
ചേര്‍ന്ന് നടത്തിയ അതിക്രമങ്ങള്‍ ആരേയും പറഞ്ഞറിയിക്കേണ്ടതില്ല. 1948 ജനുവരി
അവസാനവാരം ഹൈദരാബാദ് പ്രധാനമന്ത്രി ലൈക്ക് അലി ഗാന്ധിജിയുമായി കൂടിക്കാഴ്‌ച
നടത്തി. സുഹ്രവര്‍ദിയെപ്പോലെ കാസിം രാസ്‌മിയെ ദത്തുപുത്രനാക്കിക്കൊണ്ട് അഹിംസാ
പരീക്ഷണങ്ങള്‍ ഹൈദരാബാദിലും ഗാന്ധിജി നടത്തുമെന്ന് ഉറപ്പാണ്. ഗാന്ധിജി
ഉള്ളിടത്തോളം കാലം ഒരു മുസ്ലീം സംസ്ഥാനത്തിനെതിരെ ശക്തമായ നടപടി സര്‍ക്കാരിനു
കഴിയില്ല. എന്തെങ്കിലും നടപടി എടുത്താല്‍ 55 കോടിയുടെ കാര്യത്തിലെന്നപോലെ ഗാന്ധിജി
ഉപവസിക്കുകയും ഗാന്ധിജിയുടെ ജീവന്‍ രക്ഷിക്കാന്‍ നടപടി പിന്‍വലിക്കേണ്ടിയും വരും.
134. ഗാന്ധിജിയുടെ കാഴ്‌ചപ്പാടില്‍ അഹിംസയെന്നാല്‍ അക്രമിക്കുന്നവന്
കീഴടങ്ങുക എന്നാണ്. ഗാന്ധിജി അഹിംസയെ ഉദാഹരിക്കാന്‍ ഒരു കഥ പറയാറുണ്ട്. പശുക്കള്‍
കടുവയ്‌ക്കു ഭക്ഷണമായി സ്വയം നിന്നു കൊടുക്കുകയും പശുക്കളെ തിന്നുമടുത്ത കടുവ
അഹിംസാ വ്രതിയായിമാറിയെന്നുമാണ് കഥ. കാണ്‍പൂരില്‍ ഗണേശ് ശങ്കര്‍ വിദ്യാര്‍ത്ഥി
എന്നയാള്‍ മുസ്ലീംങ്ങളാല്‍ കൊല്ലപ്പെട്ടത് അഹിംസയ്‌ക്കു മാതൃകയായി അദ്ദേഹം
ചൂണ്ടിക്കാട്ടി. ഇത്തരം ഒരു അഹിംസാസിദ്ധാന്തം ഇന്ത്യയെ നശിപ്പിക്കുമെന്നും
പാകിസ്ഥാന്‍ ഇന്ത്യ മുഴുവന്‍ കൈവശപ്പെടുത്തുമെന്നും ഞാന്‍
ഉറച്ചുവിശ്വസിച്ചു.
135. ഗാന്ധിജിയെ വധിച്ചാല്‍ ഞാന്‍ പൂര്‍ണ്ണമായും
നശിപ്പിക്കപ്പെടുമെന്നും ജനങ്ങളുടെ വെറുപ്പുമാത്രമായിരിക്കും ലഭിക്കുകയെനനും
എനിക്കറിയാമായിരുന്നു. ഗാന്ധിജി ഇല്ലാതായാല്‍ ഇന്ത്യന്‍ രാഷ്‌ട്രീയം
ശക്തിപ്പെടുമെന്നും പ്രായോഗികമെന്നും നല്ലൊരു സൈന്യബലത്തോടെ ഇന്ത്യ
ശക്തമാകുമെന്നുംകരുതി. എന്റെ ഭാവി നശിച്ചാലും രാഷ്‌ട്രത്തിന്റെ ഭാവി ഭദ്രമാവും.
ജനങ്ങള്‍ എന്നെ വിഡ്‌ഢിയെന്നു വിളിക്കും. പക്ഷേ, ഞാന്‍ സ്വപ്‌നം കാണുന്ന രാഷ്‌ട്രം
സാക്ഷാല്‍കരിക്കപ്പെടും. ഇക്കാര്യങ്ങള്‍ ഞാന്‍ ആരോടും പറഞ്ഞില്ല. ഞാന്‍ ഉറച്ച
തീരുമാനമെടുത്തു. എന്റെ ഇരുകരങ്ങള്‍ക്കും ശക്തി നല്‍കിക്കൊണ്ട് 1948 ജനുവരി 30നു
ബിര്‍ളാമന്ദിരത്തിന്റെ പ്രാര്‍ത്ഥനാ മൈതാനത്ത് ഗാന്ധിജിയെ ഞാന്‍
വെടിവെച്ചു.
136. ഇനി എനിക്കൊന്നും പറയാനില്ല. രാജ്യത്തിനുവേണ്ടി സ്വയം
സമര്‍പ്പിക്കുന്നത് പാപമാണെങ്കില്‍ ഞാന്‍ പാപം ചെയ്‌തവനാണ്. അത് നന്മയാണെങ്കില്‍
ആ നന്മ എനിക്കവകാശപ്പെട്ടതാണ്. മനുഷ്യന് അതീതമായ ഒരു ശക്‌തി കോടതി നടത്തിയാള്‍
ഞാന്‍ ചെയ്‌തത് ശരിയെന്ന് ആ കോടതി വിധിക്കും. മനുഷ്യരാശിയുടെ നന്മക്കുവേണ്ടിയുള്ള
ഒരു പ്രവൃത്തിയാണ് ഞാന്‍ ചെയ്‌തത്. ലക്ഷക്കണക്കിനു ഹിന്ദുക്കള്‍ക്കു നാശം വിതച്ച
ഒരു വ്യക്തിയെയാണ് ഞാന്‍ നിറയൊഴിച്ചത്.
137. ഗാന്ധിജിയെ വധിച്ചപ്പോല്‍
എന്റെ ജീവിതവും അവസാനിച്ചു. അതു കഴിഞ്ഞുല്‌ള എന്റെ ജീവിതം ധ്യാനംപോലെ
കടന്നുപോകുന്നു. ഈ ദിവസങ്ങളില്‍ ഞാന്‍ കണ്ടതെല്ലാം എനിക്കു പൂര്‍ണ്ണസംതൃപ്‌തി
നല്‍കുന്നു.
138. ഹൈദരബാദിന്റെ പ്രശ്‌നം ഗാന്ധിവധത്തിനുശേഷം നേരായ രീതിയില്‍
സൈന്യത്തെ ഉപയോഗിച്ച് തന്നെ പരിഹരിച്ചിരിക്കുന്നു. ഇന്നത്തെ സര്‍ക്കാര്‍
പ്രായോഗികതയിലേയ്‌ക്ക് വന്നിരിക്കുന്നു. ആധുനിക യുദ്ധോപകരണങ്ങളോടെ ശക്തമായ ഒരു
സൈന്യം നമുക്ക് വേണമെന്ന് ആഭ്യന്തരവകുപ്പ് മെംബര്‍ തന്നെ പറഞ്ഞിരിക്കുന്നു.
എന്നാല്‍, അതു ഗാന്ധിയന്‍ വീക്ഷണത്തില്‍ മാത്രമായിരിക്കണമെന്നും പറയുന്നു.
അങ്ങിനയെങ്കില്‍ ഹിറ്റ്‌ലര്‍, മുസോളിനി, ചര്‍ച്ചില്‍, റൂസ്‌വെല്‍റ്റ്
തുടങ്ങിയവരുടെ സൈനിക നടപടികളും ഗാന്ധിജിയുടെ അഹിംസയും ഒന്നുതന്നെയെന്നു വരും.
ഗാന്ധിജിയുടെ അഹിംസയ്‌ക്ക് പുതിയതായി ഒരു സംഭാവനയും നല്‍കാനായില്ലെന്നതാണ്
സത്യം.
139. ഗാന്ധിജി രാജ്യത്തിനുവേണ്ടി പണിപ്പെട്ടു. ജനങ്ങളില്‍
ജാഗരണമുണ്ടാക്കി. അദ്ദേഹം വ്യക്തിപരമായി ഒരു നേട്ടവും ഉണ്ടാക്കിയില്ല. പക്ഷേ,
അഹിംസയുടെ പരാജയങ്ങള്‍ അംഗീകരിക്കാനുള്ള സത്യസന്ധത അദ്ദേഹത്തിനില്ലാതെ പോയി.
ഗാന്ധിജിയെക്കാള്‍ ത്യാഗംചെയ്‌ത രാജ്യസ്‌നേഹികളെപ്പറ്റി പഠിച്ചിട്ടുണ്ട്. എങ്കിലും
ഗാന്ധിജി എനിക്ക് ആദരണീയനാണ്. വെടിവെയ്‌ക്കുന്നതിനു മുമ്പ് ഞാന്‍ അദ്ദേഹത്തെ
ആശംസിക്കുകയും വന്ദിക്കുകയും ചെയ്‌തു. ഇങ്ങനെ ഒരു രാജ്യ സേവകനു നമ്മുടെ
പൂജാവിഗ്രമായ മാതൃഭൂമിയെ വെട്ടിമുറിക്കാന്‍ - അതും ഡനങ്ങളെ വഞ്ചിച്ചുകൊണ്ട് -
അധികാരമല്ല എന്നു ഇപ്പോഴും വിശ്വസിക്കുന്നവനാണ് ഞാന്‍. അതെല്ലാം അദ്ദേഹം ചെയ്‌തു.
അങ്ങിനെ ചെയ്‌ത ഒരാളെ ശിക്ഷിക്കാന്‍ നിയമ സംവിധാനങ്ങളില്ലാത്തതിനാല്‍ അദ്ദേഹത്തെ
തോക്കിനിരയാക്കുക, മാത്രമെ എനിക്ക് ചെയ്യുവാന്‍ കഴിയുമായിരുന്നുള്ളൂ.
140.
ഈ കൃത്യം എനിക്ക് ഒരു നേട്ടവും നല്‍കുന്നില്ല. സാഹചര്യം എന്റെ
നിയന്ത്രണത്തിലായിരുന്നില്ല. ഗാന്ധിജി സ്വഭാവിക മരണം അര്‍ഹിക്കുന്നില്ല.
വര്‍ഗീയകക്ഷികള്‍ക്കുവേണ്ടി നീതിരഹിതവും രാജ്യവിരുദ്ധവുമായി പ്രവര്‍ത്തിച്ച
ഒരാള്‍ക്ക് തക്ക ശിക്ഷകിട്ടിയെന്ന് ലോകം മനസ്സിലാക്കണം. നിരപരാധികളായ
ഹിന്ദുക്കള്‍ ഇനിയും കൊല്ലപ്പെടാതിരിക്കാന്‍ ഇതുവേണ്ടിയിരുന്നു. ഈ പുണ്യഭൂമിയുടെ
സന്താനങ്ങളോട് ഗാന്ധിജി കാട്ടിയ അഹങ്കാരത്തിനു ജഗദീശന്‍ മാപ്പു
നല്‍കട്ടെ.
141. ഒരു വ്യക്തിയോടും എനിക്കു ദ്വേഷമില്ല. ആര്‍ക്കും എന്നോടും
രോഷമില്ലെന്നു വിചാരിക്കുന്നു. മുസ്ലീംങ്ങളെ അമിതമായി പ്രീണിപ്പിക്കുന്ന ഇന്നത്തെ
സര്‍ക്കാരിനോട് എനിക്ക് ബഹുമാനമില്ല. ഇതിനു കാരണം സര്‍ക്കാരിനു പിന്നില്‍
പ്രവര്‍ത്തിക്കുന്നത് ഗാന്ധിജിയാണ് എന്നതാണ്. അദ്ദേഹത്തിന്റെ അഭാവത്തില്‍ ഒരു
ശുദ്ധമായ മതേതര രാഷ്‌ട്രം സ്ഥാപിക്കുവാന്‍ അവസരം വന്നിരിക്കുന്നു. പാകിസ്ഥാന്‍ എന്ന
മതാധിഷ്‌ഠിത രാജ്യത്തിന്റെ രൂപീകരണത്തിനു നെഹ്‌റുവിനും പങ്കുണ്ട്. പക്ഷേ,
അദ്ദേഹവും മതേതരത്വത്തെപ്പറ്റി പറയുന്നു. ഇത് പരസ്‌പര വിരുദ്ധമാണ്. ഇന്ത്യയുടെ
സമീപത്ത് ഒരു മാതാധിഷ്‌ഠിതരാജ്യം ഉള്ളത് ദോഷമാണ്. ഇത്രയും സ്വയം
തീരുമാനിച്ചശേഷമാണ് ഗാന്ധിജിക്കെതിരെ നടപടിക്ക് ഞാന്‍ മുതിര്‍ന്നത്. എന്റെ ഈ
പ്രവൃത്തിയില്‍ ആരും സ്വാധീനിച്ചിട്ടില്ല.
142. എന്റെ പ്രവര്‍ത്തിക്കും
നിലപാടിനും തക്കതായ ശിക്ഷ നല്‍കാന്‍ ഞാന്‍ കോടതിയോട് അപേക്ഷിക്കുന്നു. എന്നോട്
ദയകാണിക്കണമെന്നു ഞാന്‍ പറയുന്നില്ല. ആരും എനിക്കുവേണ്ടി ദയ യാചിക്കുകയും
ചെയ്യരുത്.
143. ഈ കേസില്‍ ഗൂഢാലോചന ആരോപിച്ച് പലരെയും
പ്രതിയാക്കിയിട്ടുണ്ട്. എന്റെ പ്രവര്‍ത്തിക്ക് ഞാന്‍ മാത്രമാണ് ഉത്തരവാദി.
ഗൂഢാലോചന നടന്നിട്ടില്ല. മറ്റ് പ്രതികളെ ചേര്‍ത്തതുകൊണ്ട് മാത്രമാണ് ഞാന്‍
അഭിഭാഷകനെ നിയോഗിച്ചത്. 1948 ജനുവരി 30ലെ സംഭവവുമായി ബന്ധപ്പെട്ട് ആരെയും
ക്രോസ് വിസ്‌താരം നടത്താത്തതും അതുകൊണ്ടാണ്.
144. 1948 ജനുവരി 20ലെ
സമാധാനപരമായ പ്രകടനത്തോട് ഞാന്‍ യോജിച്ചിരുന്നില്ല. വിസമ്മതത്തോടുകൂടിയാണ്
ഞാനതില്‍ പങ്കെടുക്കാന്‍ സമ്മതിച്ചത്. ഭാഗ്യംകൊണ്ട് അതില്‍ പങ്കെടുക്കേണ്ടി
വന്നില്ല. പ്രകടനം നടക്കാഞ്ഞതില്‍ ഞാന്‍ നിരാശനായിരുന്നു. ആപ്‌തയും സുഹൃത്തുക്കളും
വോളന്റിയര്‍മാരെ സംഘടിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അതുകൊണ്ട് കടുത്ത
നടപടി അല്ലാതെ പോംവഴിയില്ലായിരുന്നു.
145. ഇത്തരം കാര്യങ്ങളോര്‍ത്തുകൊണ്ട്
ഡല്‍ഹിയിലെ അഭയാര്‍ത്ഥി ക്യാമ്പിലൂടെ നടക്കുമ്പോള്‍ അഭയാര്‍ത്ഥി എന്നു
തോന്നിക്കുന്ന ഒരാള്‍ എന്റെ ഫോട്ടോ എടുക്കുവാന്‍ ആവശ്യപ്പെട്ടു. ഞാന്‍ സമ്മതിച്ചു.
ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍വച്ച് രണ്ടു കത്തുകള്‍ ആപ്‌തയ്‌ക്ക് എഴുതി.
ഫോട്ടോഗ്രാഫുകളും ചേര്‍ത്തു. എന്റെ പത്രസ്ഥാപനത്തിലെ പങ്കുകാരന്‍ എന്ന നിലയില്‍
അദ്ദേഹത്തിന്റെ വീട്ടിലേയ്‌ക്ക് ഒരു കത്തും ഹിന്ദു രാഷ്‌ട്ര പത്രമാഫീസിലേക്ക്
മറ്റൊരു കത്തും അയച്ചു.
146. ഞാന്‍ ഇവിടെ നടത്തിയ പ്രസ്‌താവനകള്‍
സത്യസന്ധമാണ്. ആധികാരിക ഗ്രന്ഥങ്ങളെയാണ് ഞാന്‍ ഇക്കാര്യത്തില്‍ സ്വീകരിച്ചത്.
ഇന്ത്യാ സര്‍ക്കാരിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ ഇന്ത്യന്‍ ഇയര്‍ ബുക്ക്,
കോണ്‍ഗ്രസിന്റെ ചരിത്രം, ഗാന്ധിജിയുടെ ആത്മകഥ, കോണ്‍ഗ്രസ് ബുള്ളറ്റിനുകള്‍,
ഹരിജന്‍, യംഗ് ഇന്ത്യ പ്രസിദ്ധീകരണങ്ങള്‍ ഗാന്ധിജിയുടെ പ്രാര്‍ത്ഥനാ പ്രസംഗങ്ങള്‍
എന്നിവയാണ് ഞാന്‍ രേഖകളായി ഉപയോഗിച്ചിട്ടുള്ളത്. ആരുടെയും
പ്രശംസയ്‌ക്കുവേണ്ടിയല്ല ഇത്ര നീണ്ട ഒരു പ്രസ്‌താവന ഞാന്‍ നടത്തിയത്. എന്റെ
കാഴ്‌ചപ്പാടിനെ ജനങ്ങളുടെ മുമ്പില്‍ സുതാര്യമായി അവതരിപ്പിക്കാനും തെറ്റിദ്ധാരണകള്‍
നീക്കാനുമാണ്.
137. ഹിന്ദുസ്ഥാന്‍ എന്ന ശരിയായ നാമത്തില്‍ അറിയപ്പെടുന്ന ഈ
രാജ്യം ഒന്നാകട്ടെ. അക്രമികള്‍ക്കു കീഴടങ്ങുന്ന വിധേയത്വത്തില്‍നിന്ന് ഇവിടത്തെ
ജനങ്ങള്‍ മോചിതരാകട്ടെ. ഇതാണ് എന്റെ ആഗ്രഹം. ജഗദീശ്വരനോടുള്ള
പ്രാര്‍ത്ഥനയും.
148. ഞാന്‍ പ്രസ്‌താവന അവസാനിപ്പിക്കുന്നു. ഇരിക്കുന്നതിനു
മുമ്പ് ബഹുമാനപ്പെട്ട കോടതിയോട് ഇത്രയും നേരം ക്ഷമാപൂര്‍വ്വം ഇതു കേട്ടതിനും
സൗകര്യങ്ങള്‍ ചെയ്‌തു തന്നതിനും ആത്മാര്‍ത്ഥതയോടെ ആദരവോടെ ഞാന്‍ നന്ദി പറയുന്നു. ഈ
മഹത്തായ വിചാരണയില്‍ എന്നെ സഹായിച്ച അഭിഭാഷകര്‍ക്ക് നന്ദി. ഈ കേസുമായി ബന്ധപ്പെട്ട
പോലീസ് ഉദ്യോഗസ്ഥരോട് എനിക്ക് യാതൊരു അനിഷ്‌ടവുമില്ല. എന്നോടു കാട്ടിയ
കാരുണ്യത്തിന് അവരോട് നന്ദി പറയുന്നു. നല്ല പെരുമാറ്റത്തിന് ജയിലധികൃതരോടും
നന്ദി പറയുന്നു.
149. മുന്നൂറോ നാനൂറോ വരുന്ന ഒരു ജനക്കൂട്ടത്തില്‍ പകല്‍
വെളിച്ചത്തിലാണ് ഞാന്‍ ഗാന്ധിജിയെ നിറയൊഴിച്ചത്. ഞാന്‍ ഓടി രക്ഷപ്പെടാന്‍
ശ്രമിച്ചില്ല. രക്ഷപ്പെടുന്ന കാര്യം ഇഷ്‌ടപ്പെട്ടിരുന്നുമില്ല. സ്വയം വെടിവെച്ച്
മരിക്കാനും ശ്രമിച്ചില്ല. കാരണം ബഹുമാനപ്പെട്ട കോടതിയില്‍ എന്റെ ചിന്തകളെ
അവതരിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു.
150. എല്ലാ ദിശകളില്‍നിന്നും
വിമര്‍ശനങ്ങള്‍ രൂക്ഷമായി ഉണ്ടായിട്ടും എന്റെ പ്രവൃത്തിയുടെ ധാര്‍മ്മികതയില്‍
എനിക്ക് ഉറച്ച വിശ്വാസമുണ്ട്. സത്യസന്ധരായ ചരിത്രകാരന്മാര്‍ നാളെ എന്റെ
പ്രവൃത്തിയെ ശരിയായി വിലയിരുത്തുമെന്ന് എനിക്ക്
തീര്‍ച്ചയുണ്ട്.
അഖണ്‌ഡഭാരത്
അമര്‍രഹേ!
വന്ദേമാതരം,
(ഒപ്പ്)
നാഥുറാം വിനായക
ഗോഡ്‌സെ
(ഒപ്പ്)
ഡല്‍ഹി ആത്മചരണ്‍
8-11-1948 1948 നവംബര്‍
8
രണ്ട്
അനുബന്ധ രേഖകള്‍ ചുരുക്കത്തില്‍
1. 1948 ജനുവരി 12-ലെ
ഡെപ്യൂട്ടി പ്രധാനമന്ത്രിയുടെ പ്രസ്‌താവന. പാകിസ്ഥാന് പണം കൊടുക്കല്‍ കാശ്‌മീരിനെ
ആക്രമിക്കുകയും ഇന്ത്യയോട് പണം ചോദിക്കുകയും ചെയ്യുന്ന പാകിസ്ഥാന്‍ നടപടി
ഡെപ്യൂട്ടി പ്രധാനമന്ത്രി വല്ലഭായ് പട്ടേല്‍ തുറന്നു കാട്ടി. പാകിസ്ഥാനുള്ള പണം
പിടിച്ചുവെച്ചതിനെ അദ്ദേഹം ന്യായീകരിച്ചു.
2. ധനമന്ത്രി പട്ടേലിന്റെ
നിലപാട് ശരിവച്ചു. പാകിസ്ഥാന്‍ മന്ത്രിമാരുടെ ഭീഷണിക്ക് ഇന്ത്യ വഴങ്ങില്ലെന്ന്
മുന്നറിയിപപപ് നല്‍കി.
3. ``ഇന്ത്യയുടെ നല്ല മനസ്സ്'' ആദ്യം ഇന്ത്യയുടെ
നിലപാട് ശരിവെക്കുകയും ഗാന്ധിജിയുടെ ഉപവാസത്തെ ശരിവെക്കുയും 55 കോടി രൂപ ഉടന്‍
നല്‍കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു.
4. പ്രധാനമന്ത്രിയുടെ
പ്രസംഗത്തിന്റെ ഭാഗം. ഗാന്ധിജിയുമായി ആലോചിച്ച ശേഷമാണ് 55 കോടി നല്‍കിയതെന്നു
തെളിയിക്കുന്നു.
5. 1944 ഡിസംബറില്‍ നടന്ന ഹിന്ദു മഹാസഭയുടെ ബിലാസ്‌പൂര്‍
സമ്മേളന തീരുമാനങ്ങള്‍. എന്‍.വി.ഗോഡ്‌സെയാണ് പ്രമേയങ്ങള്‍
പിന്‍താങ്ങിയത്.
1. സ്വതന്ത്ര ഹിന്ദുസ്ഥാനിന്റെ ഭരണഘടനയുടെ അടിസ്ഥാന
തത്വങ്ങള്‍ ``സ്വതന്ത്ര ഹിന്ദുസ്ഥാന്‍ രാഷ്‌ട്രത്തിന്റെ ഭരണഘടന'' എന്ന
പേരിലാകും.
2. ചരിത്രപരമായി, രാഷ്‌ട്രീയമായി, വംശീയമായി, സാംസ്‌കാരികമായി,
ഹിന്ദുസ്ഥാനം ഒന്നാണ്, പൂര്‍ണ്ണമാണ്, അവിഭക്തമാണ് എക്കാലവും.
3.
സര്‍ക്കാര്‍ ജനാധിപത്യ ഫെഡറല്‍ സ്വഭാവമുള്ളതായിരിക്കണം.
4. നിയമസഭയ്‌ക്ക്
ദ്വിതല സംവിധാനമായിരിക്കും.
5. പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് ഒരു വോട്ട്,
ജനസംഖ്യാനുപാതികമായി ന്യൂനപക്ഷങ്ങള്‍ക്ക് സംവരണം.
6. മൗലികാവകാശങ്ങള്‍ -
എല്ലാ പൗരന്മാരും നിയമത്തിനു മുമ്പില്‍ തുല്യരായിരിക്കണം. വിവേചനപരമായ സിവില്‍,
ക്രിമിനല്‍ നിയമങ്ങള്‍ ഉണ്ടാകാറില്ല.
7. നിറം, ജാതി, വര്‍ണ്ണം എന്നിവ
സര്‍ക്കാര്‍ ജോലിക്കോ അധികാരത്തിനോ തൊഴിലിനോ തടസ്സമാകില്ല.
8. എല്ലാ
പൗരന്മാര്‍ക്കും തൊഴില്‍ ചെയ്യാനും മതാനുഷ്‌ഠാനത്തിനും സംസ്‌കാര പരിരക്ഷണത്തിനും
ഭാഷാപ്രചരണത്തിനും സ്വാതന്ത്ര്യമുണ്ടാകും. ഒരു മതത്തിനും വിലക്കുകളോ പ്രത്യേക
പരിഗണനകളോ ഉണ്ടായിരിക്കുന്നതല്ല.
മൂന്ന്
വില്‍പത്രം
നാഥുറാമിന്റെ
വില്‍പത്രം ഹിന്ദിയില്‍ തന്റെ ഇളയ സഹോദരന്‍ ദത്താത്രേയ വിനായക ഗോഡ്‌സെയെ സംബോധന
ചെയ്‌താണ് എഴുതിയിരിക്കുന്നത്. 1949 നവംബര്‍ 15ന് മജിസ്‌ട്രേട്ട് അതില്‍ മുദ്ര
പതിച്ചു. ജയില്‍ അധികൃതര്‍ അത് ദത്താത്രേയന് നല്‍കി.
നാഥുറാം
വിലപ്പെട്ടതായി ഒന്നു മാത്രമെ ഉപേക്ഷിച്ചിട്ടുള്ളൂ. - അദ്ദേഹത്തിന്റെ ചിതാഭസ്‌മം
അതെന്തു ചെയ്യണമെന്ന നിര്‍ദേശങ്ങളോടെ
അംബാല ജയില്‍
എന്റെ പ്രിയ
ദത്താത്രേയന്,
എന്റെ ശേഷക്രിയകള്‍ ചെയ്യാന്‍ നിന്നെ അനുവദിക്കുന്നു. അത്
എങ്ങനെ എന്ന് നിന്റെ ഇഷ്‌ടംപോലെയാകാം. എന്റെ പ്രത്യേകമായ ആഗ്രഹം ഇവിടെ പറയുന്നു.
ഏത് നദീതീരത്താണോ ഋഷികള്‍ വേദങ്ങള്‍ നിര്‍മ്മിച്ചത് ആ സിന്ധുനദി
ഭാരതവര്‍ഷത്തിന്റെ ഹിന്ദുസ്ഥാനത്തിന്റെ അതിരാണ്. എന്ന് സിന്ധു നദി സ്വതന്ത്രയായി
ഹിന്ദുസ്ഥാനത്തിലൂടെ ഒഴുകുന്നുവോ അന്ന് എന്റെ ചിതാഭസ്‌മം ആ നദിയിലൊഴുക്കണം. അന്ന്
നമുക്കു പുണ്യദിനമാകും. എന്റെ ആഗ്രഹം നടക്കാന്‍ രണ്ടു തലമുറകള്‍ കഴിഞ്ഞാലും
കുഴപ്പമില്ല. അതുവരെ ചിതാഭസ്‌മം സൂക്ഷിക്കണം. നിന്റെ ജീവിതകാലത്ത് അതു
കഴിയുന്നില്ലെങ്കില്‍ അടുത്ത തലമുറയ്‌ക്ക് കൈമാറുക.
ഞാന്‍ കോടതിയില്‍
നടത്തിയ പ്രസ്‌താവനയുടെ നിരോധനം എന്നു സര്‍ക്കാര്‍ പിന്‍വലിക്കുന്നുവോ അന്ന് അത്
പ്രസിദ്ധീകരിക്കുവാന്‍ നിനക്ക് അധികാരം നല്‍കുന്നു.''
14-11-1949 നാഥുറാം
വിനായകഗോഡ്‌സെ
നിര്‍മാണത്തിലിരിക്കുന്ന സോമനാഥക്ഷേത്രത്തില്‍ കലശം
നിര്‍മ്മിക്കാന്‍ 101 രൂപ ഞാന്‍ സംഭാവന നല്‍കുന്നു.
15-11-1949
7.15
എ.എം.
നാഥുറാം വിനായക ഗോഡ്‌സെ
മജിസ്‌ട്രേട്ടിന്റെ മുദ്ര
ദത്താത്രേയന്‍ ഈ
അവകാശം ഗോപാല്‍ ഗോഡ്‌സെയ്‌ക്കു നല്‍കി. ഗോപാല്‍ ദത്താത്രേയന്റെ ഇളയ സഹോദരന്‍
ആണ്.