പ്രതിമയ്ക്ക് പട്ടിണി മാറ്റാന്‍ കഴിയുമോ... വീടില്ലാത്തവന് വീട് വെച്ച് കൊടുത്തിട്ട് പോരെ പ്രതിമ നിര്‍മ്മാണം എന്നൊക്കെയുള്ള സ്ഥിരം പിന്തിരിപ്പന്‍ ചോദ്യങ്ങളുമായി വരുന്ന കപട മനുഷ്യസ്നേഹികളോട്...
കയ്യിലെ കാശും ചെലവാക്കി ഇന്ത്യക്കാര്‍ക്ക് അമേരിക്കയില്‍ പോയി സ്റ്റാച്യൂ ഓഫ് ലിബാര്ട്ടിയുടെ മുന്നില്‍ പോയി നിന്ന് അന്തം വിട്ടു കുന്തം വിഴുങ്ങാം... ബ്രസീലില്‍ പോയി ക്രൈസ്ടോ റിഡാണ്ടറിന്റെ മുന്നിലും, ചൈനയിലെ സ്പ്രിംഗ് ടെമ്പിള്‍ ബുദ്ധ പ്രതിമയ്ക്ക് മുന്നിലും, ഫ്രാന്‍സിലുള്ള ഈഫല്‍ ടവറിനും മുന്നിലും, മലേഷ്യയിലെ ട്വിന്‍ ടവേര്‍സിന് മുന്നിലും ഒക്കെ പോയി നിന്ന് അഭിമാനത്തോടെ സെല്‍ഫി എടുക്കാം.. എന്നിട്ട് അവിടുത്തെ ശില്‍പചാരുതയെക്കുറിച്ചും കരവിരുതിനെപ്പറ്റിയും വാചാനലാവാം, കൂടെ സ്വന്തം നാടിനെക്കുറിച്ച് അല്പം പുച്ഛവും... സ്വന്തം നാട്ടില്‍, ലോകോത്തരമായ ഒരു സ്മാരകം വരുന്നു എന്ന് കേള്‍ക്കുമ്പോ മാത്രം ഇത്രമാത്രം പുച്ഛം കാണിക്കുകയും പട്ടിണിയുടെ കണക്ക് പറയുകയും ചെയ്യുന്ന ഈ പിന്തിരിപ്പന്‍ മൂരാച്ചി സ്വഭാവം ആണ് ആദ്യം മാറ്റേണ്ടത്.
ഭാരതത്തിന്‍റെ ഉരുക്കുമനുഷ്യന്‍ എന്നറിയപ്പെടുന്ന സര്‍ദാര്‍ പട്ടേലിന്‍റെ പേരില്‍ ഗുജറാത്തില്‍ നിര്‍മ്മിക്കാന്‍ പോക്കുന്നത് വെറും ഒരു പ്രതിമയല്ല എന്നുള്ളത് കൊച്ചു കുഞ്ഞുങ്ങള്‍ക്ക് പോലും അറിവുള്ള കാര്യമാണ്... സര്‍ദാര്‍ പട്ടേലിന്റെ രൂപത്തില്‍ എക്സ്ടീരിയര്‍ ഡിസൈന്‍ ചെയ്തെടുത്ത 597 അടി ഉയരത്തിലുള്ള ഒരു പടുകൂറ്റന്‍ കെട്ടിടസമുച്ചയം ആണത്... പുറമേ നിന്ന് നോക്കിയാല്‍ ഒരു കൂറ്റന്‍ പ്രതിമ, അതിനുള്ളില്‍ വിശാലമായ കണ്‍വെന്‍ഷന്‍ സെന്‍ററുകള്‍, റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടകള്‍, ഹെരിറ്റേജ് മ്യൂസിയം, ഹോട്ടലുകള്‍, അമ്യൂസ്മെന്റ് പാര്‍ക്കുകള്‍ തുടങ്ങി വിസ്മയപ്പിക്കുന്ന അട്ഭുതക്കാഴ്ചകള്‍ അടങ്ങുന്ന ലോകത്തില്‍ തന്നെ ഏറ്റവും മികവുറ്റ ഒരു കലാസൃഷ്ടി ആണവിടെ വരുന്നത്. സര്‍ദാര്‍ പട്ടേലിന്റെ പ്രതിമയ്ക്കുള്ളില്‍ കാലു മുതല്‍ തല വരെ ലിഫ്റ്റ് വഴി സഞ്ചരിക്കാനും ഏറ്റവും ഉയരത്തില്‍ ഇരുന്നു നര്‍മദയുടെ ഏരിയല്‍ വ്യൂ ആസ്വദിക്കാനും കഴിയും. പണി തീര്‍ന്നു കഴിഞ്ഞാല്‍, ഇന്ത്യയിലെ എന്നല്ല ലോകത്തിലെ തന്നെ ഒരു ഒന്നാന്തരം ടൂറിസ്റ്റ് സ്പോട്ട് ആയി അത് മാറും എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. ആ സ്മാരകം വഴി രാജ്യം ടൂറിസം ഇനത്തില്‍ സമ്പാദിക്കാന്‍ പോകുന്ന വരുമാനത്തിന്‍റെ അളവ് നമ്മുടെയൊക്കെ പ്രവചനങ്ങള്‍ക്ക് അതീതമായിരിക്കും എന്നാണു സാമ്പത്തിക വിദഗ്ദന്മാര്‍ പറയുന്നത്.
കന്യാകുമാരിയിലെ വെറും ഒരു പാറയെ വിവേകാനന്ദപ്പാറ ആക്കി നിര്‍മിചെടുക്കുക വഴി ടൂറിസം ഇനത്തില്‍ തമിഴ്നാട് സര്‍ക്കാരിനു ലഭിക്കുന്ന വരുമാന എത്രയാണെന്ന് അറിയുമോ? ചുമ്മാ വികസനത്തെ പറ്റി പറയുമ്പോ പട്ടിണിയും ദാരിദ്ര്യവും ഒക്കെ പോക്കിയെടുതോണ്ട് വന്നു പിന്തിരിപ്പന്‍ മൂരാച്ചി കളി കളിക്കുന്നതൊക്കെ ഒരു പഴഞ്ചന്‍ ഏര്‍പ്പാടാണ്... വസ്തുതകള്‍ മനസ്സിലാക്കാതെ ഒന്നിനെയും പുചിക്കാന്‍ പാടില്ല. ഈ ടൂറിസ്റ്റ് ഉദ്യമത്തിലൂടെ ആ നാട്ടിലെ എത്രയെത്രെ പാവങ്ങല്‍ക്കാന് ജീവിതം കിട്ടാന്‍ പോകുന്നത്, എത്ര പേരുടെ ജീവിത നിലവാരം ഉയരുന്നു എന്നതിനെല്ലാം വ്യക്തമായ കണക്കുണ്ട്... അല്ലാതെ മായാവതി യു പി യില്‍ ചെയ്ത പോലെ ഉള്ള വെറും പ്രതിമ നിര്‍മ്മനമല്ല ഇത്. വസ്തുതകള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുക... അല്ലാതെ പച്ചയായ മോഡി വിരോധം വെച്ച് പുലര്‍ത്തിയിട്ട് കാര്യമില്ല... കഴിവുള്ളവരെ അംഗീകരിക്കാന്‍ ശ്രമിക്കൂ... രാഷ്ട്രീയ വ്യത്യാസങ്ങള്‍ മറന്നു രാഷ്ട്ര പുരോഗതിയുടെ ഭാഗമാകാന്‍ ശ്രമിക്കൂ.
ഒരേ ഒരിന്ത്യ, ഒരൊറ്റ ജനത...
No comments:
Post a Comment