കൊടുവേലി എന്ന സസ്യത്തെക്കുറിച്ച് ധാരാളം കഥകളും വിശ്വാസങ്ങളുമുണ്ട്. പണ്ടുകാലത്ത് പ്രയോഗത്തിലുണ്ടായിരുന്നുവെന്ന് കരുതപ്പെടുന്ന ഒടിവിദ്യയിൽ ഒടിയൻ ഗർഭിണികളെ വശീകരിക്കാൻ ഉപയോഗിച്ചിരുന്നത് കൊടുവേലിക്കിഴങ്ങാണത്രെ! ഇപ്രകാരം വശീകരിക്കപ്പെടുന്ന ഗർഭിണികളുടെ ഭ്രൂണം ഉപയോഗിച്ചാണ് ‘പിള്ളതൈലം’ ഉണ്ടാക്കിയിരുന്നതെന്നും ചിലർ കരുതിയിരുന്നു.
അഗ്നിമാന്ദ്യം മൂലമുള്ള രോഗങ്ങളുടെ ചികിത്സയിൽ പ്രധാനമായി ഉപയോഗിക്കുന്ന ഔഷധ സസ്യമാണ് കൊടുവേലി. പ്രധാനമായും മൂന്നിനം കൊടുവേലിയാണുള്ളത്. കറുത്ത പൂക്കളും മഞ്ഞപ്പൂക്കളും ഉണ്ടാകുന്ന കൊടുവേലിയിനങ്ങൾ കൂടി ഉണ്ടായിരുന്നതായി അഷ്ടാംഗഹൃദയത്തിൽ സൂചനയുണ്ട്. ഇതിൽ വെളുത്ത കൊടുവേലിയും ചുവന്ന കൊടുവേലിയുമാണ് ഔഷധാവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത്. പകരക്കാരനായി ചിലപ്പോൾ നീലക്കൊടുവേലി ഉപയോഗിക്കുന്നതായും പറയപ്പെടുന്നു.
തുമ്പക്കൊടുവേലി/വെള്ളക്കൊടുവേലി
ഉഷ്ണമേഖലാ പ്രദേശങ്ങളിൽ സ്വാഭാവികമായി വളർന്ന ഈ കുറ്റിച്ചെടി ഇലപൊഴിയും വനങ്ങളിലും സമതലങ്ങളിലും കാണപ്പെടുന്നു. ഔഷധത്തോട്ടങ്ങളിൽ നട്ടുപിടിപ്പിക്കാറുമുണ്ട്. അഞ്ചടിയോളം ഉയരത്തിൽ വളരുന്നു. അഞ്ചോ ആറോ സെ.മീ. വലുപ്പമുള്ള അണ്ഡാകാരത്തിലുള്ള ഇലകൾ ഏകാന്തരക്രമത്തിൽ വിന്യസിച്ചിരിക്കും. പൂങ്കുല ശാഖാഗ്രങ്ങളിലാണ് ഉണ്ടാകുന്നത്. ജൂൺ-ആഗസ്ത് മാസങ്ങളാണ് പൂക്കാലം. വെളുത്ത അഞ്ചു ദളങ്ങളാണ് പൂക്കൾക്ക്. ബാഹ്യദളപുടം (ഇമഹ്യഃ) അല്പം നീണ്ടതും പശയുള്ള പദാർത്ഥം സ്രവിക്കുന്ന ഗ്രന്ഥികളോടുകൂടിയതുമാണ്.
ജഹൗായമഴശിമ സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന തുമ്പക്കൊടുവേലിയുടെ ശാസ്ത്രനാമം ഘലറ രീഹീൗൃലറ എന്നാണ്. കാരീയത്തിന്റെ നിറമുള്ളത് (ജഹൗായമഴീ ്വല്യഹമാശരമ) എന്ന പദത്തിൽ നിന്നാണ് ഇതിന്റെ ജനുസ്സ് നാമം ലഭിച്ചിരിക്കുന്നത്. ഈ ജനുസ്സിൽപ്പെട്ട സസ്യങ്ങളിൽ കാൻസറിനെ പ്രതിരോധിക്കാൻ ശേഷിയുള്ള പ്ലംബാജിൻ എന്ന വസ്തു അടങ്ങിയിട്ടുണ്ട്. ണവശലേ ജഹൗായമഴീ, ഇല്യഹീി ഘലമറംീൃ,േ ഉീരീേൃ യൗവെ എന്നിവയാണ് ഇംഗ്ലീഷ് നാമങ്ങൾ. ഏതാണ്ട് 2500 വർഷങ്ങൾക്കുമുമ്പു മുതൽ തന്നെ ഇന്ത്യയിലും ചൈനയിലും ഇത് ഔഷധമായി ഉപയോഗിച്ചുവരുന്നുണ്ട്. സീബ്ര നീലി (ദലയൃമ ആഹൗല) എന്ന ചിത്രശലഭത്തിന്റെ ലാർവാ ഭക്ഷണ സസ്യം കൂടിയാണിത്.
ചെത്തിക്കൊടുവേലി
തെക്കുകിഴക്കൻ ഏഷ്യൻ മേഖലയിൽ കാണപ്പെടുന്ന ഈ കുറ്റിച്ചെടി ഔഷധാവശ്യങ്ങൾക്കായി തോട്ടങ്ങളിൽ നട്ടുപിടിപ്പിക്കാറുണ്ട്. തോട്ടത്തിനു പുറത്ത് ചിലപ്പോൾ വളർന്നു കാണാറുണ്ട്.
ഏതാണ്ട് രണ്ടു മീറ്റർ വരെ ഉയരത്തിൽ വളരുന്ന ചെത്തിക്കൊടുവേലിയുടെ ഇലകൾ ഏകാന്തരക്രമത്തിൽ വിന്യസിച്ചിരിക്കുന്നു. വെള്ളക്കൊടുവേലിയുടെ ഇലകളേക്കാൾ വലുപ്പമുള്ള ഇലകളുടെ അരിക് തരംഗിതമായിരിക്കും. പൂങ്കുലകൾ തണ്ടിന്റെ അഗ്രഭാഗത്തോ പത്രകക്ഷങ്ങളിൽ നിന്നോ ഉണ്ടാകുന്നു. കടുംചുവപ്പുനിറമുള്ള അഞ്ച് ഇതളുകളുള്ള പൂക്കൾ ഭംഗിയുള്ളതാണ്. വേര് കിഴങ്ങുപോലെ വണ്ണമുള്ളതാണ്. ജഹൗായമഴീ ശിറശരമ എന്നാണ് ശാസ്ത്രനാമം.
നീലക്കൊടുവേലി
ഉദ്യാനസസ്യമായി വച്ചുപിടിപ്പിക്കാറുള്ള നീലക്കൊടുവേലിയുടെ പൂക്കൾക്ക് ഇളം നീലനിറമാണ്. വെള്ളക്കൊടുവേലിയുടെ ഇലകളേക്കാൾ ചെറുതാണ് ഇതിന്റെ ഇലകൾ. ജഹൗായമഴീ മൗൃശരൗഹേെമ എന്നാണ് ശാസ്ത്രീയനാമം. ഇംഗ്ലീഷിൽ ഇമുല ഘലമറംീൃ േഎന്നറിയപ്പെടുന്നു. വെള്ള-ചെത്തിക്കൊടുവേലികൾക്ക് പകരമായി ചിലപ്പോൾ ഇതിന്റെ വേരുകൾ ഉപയോഗിക്കാറുണ്ട്. സീബ്രനീലി എന്ന ചിത്രശലഭത്തിന്റെ ലാർവയുടെ ആഹാരസസ്യമാണിത്.
തുമ്പക്കൊടുവേലിയും ചെത്തിക്കൊടുവേലിയും ഒരുപോലെ ഔഷധാവശ്യങ്ങൾക്ക് ഉപയോഗിച്ചുവരുന്നു. അഗ്നിമാന്ദ്യം മൂലമുള്ള രോഗങ്ങൾക്കുള്ള ഔഷധങ്ങളിൽ പ്രധാനമാണ് കൊടുവേലി. ചിത്രക, അഗ്നി, അനലനാമം, വ്യാളം, കുഷാകു എന്നീ സംസ്‌കൃതനാമങ്ങളാൽ ഇവ അറിയപ്പെടുന്നു. വേരിന്മേൽ തൊലി, വേര് എന്നിവയാണ് ഔഷധയോഗ്യഭാഗങ്ങൾ. വേരിന്റെ നാര് കളഞ്ഞാണ് ഉപയോഗിക്കുന്നത്.
കുഷ്ഠം തുടങ്ങിയ കഠിന ത്വക്ക് രോഗങ്ങൾക്ക് ഔഷധമായി ഉപയോഗിക്കാറുണ്ട്. അർശ്ശസ്, പ്ലീഹേദരം, ഗുന്മം, കുഷ്ഠം തുടങ്ങിയ രോഗചികിത്സയിൽ ഉപയോഗിക്കുന്ന ‘ചിത്രകഗുള’ത്തിലെ പ്രധാന ചേരുവ കൊടുവേലിയാണ്. കൂടാതെ ചിത്രകാദികഷായം, ചിത്രകഗ്രന്ഥികാഭികഷായം പിണ്ഡാരിഷ്ടം, ദന്ത്യാരിഷ്ടം, പ്രജകതൈലം തുടങ്ങിയ ഔഷധങ്ങളിലും ഉപയോഗിക്കുന്നു. തിരണ്ടിമത്സ്യത്തിന്റെ വിഷത്തിന് കൊടുവേലി പ്രത്യൗഷധമായി ഉപയോഗിക്കുന്നു.
ഉള്ളിൽക്കഴിക്കുന്ന മരുന്നുകളിൽ ചേർക്കുമ്പോൾ കൊടുവേലിവേര് ശുദ്ധിചെയ്തുമാത്രമേ സാധാരണയായി ഉപയോഗിക്കാറുള്ളു. ചുണ്ണാമ്പുവെള്ളത്തിലിട്ടു വച്ചോ എരുമച്ചാണകനീറ്റിൽ പുഴുങ്ങിയോ ആണ് ശുദ്ധിചെയ്യുന്നത്. ചെത്തിക്കൊടുവേലിക്ക് തുമ്പക്കൊടുവേലിയേക്കാൾ വീര്യമുണ്ട്.
ആണിരോഗം അകറ്റാന്‍ കൊടുവേലി അരച്ച് രോഗമുള്ളിടത്ത് പുരട്ടുക. ഇഞ്ചി നീരും ചുണ്ണാബിന്‍റെ നീരും ചേര്‍ത്ത് ദിവസം മൂന്നു നേരം പുരട്ടുക. ആണിയുള്ള ഭാഗത്ത് എരുക്കിന്‍ പാല്‍ ഏതാനും ആഴ്ച തുടര്‍ച്ചയായി പുരട്ടുക. നന്നായി പഴുത്ത അത്തിപഴം അരച്ച് ആണിയുടെ മുകളില്‍ പുരട്ടുക. കോഴി മുട്ടയുടെ വെള്ളയില്‍ തുരിശു പരല്‍ വറുത്തു പൊടിച്ചിട്ട് ചാലിച്ച് രണ്ടാഴ്ച മുടങ്ങാതെ പുരട്ടുക. കഞ്ഞി വെള്ളത്തില്‍ ഇന്തുപ്പ് ചാലിച്ച് പതിവായി പുരട്ടുക. കള്ളിയുടെ കറയും എരുക്കിന്‍റെ കറയും സമം എടുത്ത് ആണിയുള്ളിടത്ത് പുരട്ടുക. കടുക്കയും മഞ്ഞളും
കടപ്പാട് : വി സി ബാലകൃഷ്ണന്‍
No comments:
Post a Comment