27/08/2013

ഗുരു മുനി നാരായണ പ്രസാദ്‌ - ഗുരുസാഗരത്തിലെ മൗനസഞ്ചാരി



ദുഖേഷ്വനുദ്വിഗ്‌ന മനാഃ
സുഖേഷു വിഗതസ്‌പൃഹഃ
വീത രാഗ ഭയ ക്രോധഃ
സ്ഥിതധിര്‍ മുനിരുച്യതേ.
(ഭഗവദ്‌ഗീത: സംഖ്യായോഗം 56)

ദുഃഖങ്ങളില്‍ ഇളകാത്ത മനസ്സോടു കൂടിയും സുഖങ്ങളില്‍ ആഗ്രഹമില്ലാതെയും രാഗം, ഭയം, ക്രോധം എന്നിവയില്ലാതെയും വര്‍ത്തിക്കുന്ന മുനിയെ സ്ഥിതധീ എന്നു വിളിക്കാം.

ഭഗവദ്‌ ഗീതയില്‍ കൃഷ്‌ണന്‍ അര്‍ജുനനോടു പറയുന്നു. ”അര്‍ജുനാ, ഇവിടെ പറയുന്ന മനോഭാവം ആരിലാണോ ഉറച്ചുകഴിഞ്ഞിട്ടുള്ളത്‌ അയാള്‍ തന്റെ ആത്മസന്തുഷ്‌ടിയെപ്പറ്റി ലോകരോട്‌ പറഞ്ഞ്‌ നടക്കാനിഷ്‌ടപ്പെടുകയില്ല. മറിച്ച്‌ മൗനമായിരിക്കാനാണ്‌ ഇഷ്‌ടപ്പെടുക. മൗനം ശീലമായിട്ടുള്ളവനാണ്‌ മുനി.”

നാരായണഗുരുകുല പ്രസ്ഥാനങ്ങളുടെ ഇന്നത്തെ അധിപനാണ്‌ ഗുരു മുനി നാരായണ പ്രസാദ്‌. വിദേശ രാജ്യങ്ങളില്‍ ഇരുപതോളവും ഇന്ത്യയില്‍ ഇരുപത്തിനാലും കേന്ദ്രങ്ങളുള്ള നാരായണ ഗുരുകുലത്തിന്റെ പ്രധാന പ്രവൃത്തി കേന്ദ്രം വര്‍ക്കല ശിവഗിരി മഠത്തിനടുത്ത്‌ ശ്രീനിവാസപുരത്താണ്‌. അവിടെയുള്ള നാരായണ ഗുരുകുലമാണ്‌ ഗുരുമുനി നാരായണ പ്രസാദ്‌ എന്ന സംന്യാസി വര്യന്‍ തന്റെ നൂറോളം പുസ്‌തകങ്ങളുടെ പണിപ്പുരയായി തിരഞ്ഞെടുത്തത്‌. വേദ ഉപനിഷത്തുക്കള്‍ പഠിച്ചും പഠിപ്പിച്ചും ശ്രീനാരായണ ഗുരുവിന്റെ ദര്‍ശന ശാസ്‌ത്രത്തെ ലോകസമക്ഷം അവതരിപ്പിച്ചും ലളിതമായ രീതിയില്‍ സാധാരണക്കാര്‍ക്ക്‌ ഉതകും വിധം വ്യാഖ്യാനിച്ചും ഒരു ജീവിതം അറിവായി, അന്‍പായി ഇവിടെ ശാന്തം നിലകൊള്ളുന്നു.

അമേരിക്കയിലും യൂറോപ്പിലും ഏഷ്യന്‍ രാജ്യങ്ങളിലും പ്രഭാഷകനായും വിസിറ്റിങ്‌ പ്രൊഫസറായും സഞ്ചരിക്കുന്ന മുനി നാരായണ പ്രസാദിന്റെ മുന്നില്‍ അങ്ങയെക്കുറിച്ച്‌ ആളുകള്‍ അറിയുംവിധം എഴുതാന്‍ താത്‌പര്യമുണ്ടെന്ന്‌ അറിയിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു. ”നിങ്ങള്‍ എഴുതി ഉണ്ടാക്കുന്ന പ്രശസ്‌തിയൊന്നും എനിക്കുവേണ്ട.”

ഇന്നു ജീവിച്ചിരിക്കുന്നവരിലാരും ഇത്രയും പുസ്‌തകങ്ങള്‍ എഴുതിയിട്ടില്ല. അങ്ങയെക്കുറിച്ച്‌ അറിയാന്‍ ശ്രമിക്കുന്നതും അറിയിക്കുന്നതും ഒരു പുണ്യപ്രവൃത്തിയാണ്‌. അതു കേള്‍ക്കെ അദ്ദേഹം മൗനത്തിലാണ്ടു. ‘എന്നെക്കുറിച്ച്‌ നിങ്ങള്‍ക്ക്‌ എന്തെഴുതാനാണ്‌ ‘ എന്ന ഭാവം അദ്ദേഹത്തിന്റെ മുഖഭാവത്തിലുണ്ടായിരുന്നു.

സമുദായ സംഘടനകളുടെ ബിംബവത്‌കരണത്തില്‍ നിന്ന്‌ മുക്തനാവാനും അത്തരം ആളുകളെ അകറ്റി നിര്‍ത്താനും ശ്രമിച്ച ഗുരുവാണ്‌ ശ്രീനാരായണഗുരു. ലക്ഷോപലക്ഷം ജനങ്ങളും ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നവരും തന്റെ കാല്‍പാദങ്ങളില്‍ ഭക്ത്യാദരപൂര്‍വം നമിക്കുമ്പോഴും ശ്രീനാരായണഗുരു ഉള്ളാലെ ദുഃഖിതനായിരുന്നു. അദ്ദേഹം പറഞ്ഞുകൊണ്ടേയിരുന്നു. ‘നമുക്കാരുമില്ലല്ലോ‘ തന്റെ ജ്ഞാനമാര്‍ഗം പിന്തുടരാന്‍ ആരുമില്ലെന്ന്‌ തിരിച്ചറിഞ്ഞ ശ്രീനാരായണഗുരു ഡോക്ടര്‍ പല്‌പുവിന്റെ മകനായ നടരാജനെ തന്റെ പിന്‍ഗാമിയായി കണ്ടു. ‘തമ്പീ, നമുക്കാരുമില്ലല്ലോ‘. എന്ന നാരായണ ഗുരുവിന്റെ ദീനവിലാപമറിഞ്ഞത്‌ നടരാജന്‍ മാത്രമായിരുന്നു. നടരാജന്‍ പിന്നീട്‌ ലോകമെങ്ങും അറിയപ്പെടുന്ന നടരാജഗുരുവായി എഴുപത്തി ഒന്‍പതാം വയസ്സില്‍ അദ്ദേഹം സമാധിയാകുന്നതുവരെ ശ്രീനാരായണഗുരുവിന്റെ ദര്‍ശനങ്ങളെ ലോകം മുഴുവനും പ്രചരിപ്പിക്കുകയായിരുന്നു. നാരായണഗുരു സ്വന്തം ചെലവില്‍ നടരാജനെ യൂറോപ്പിലേക്ക്‌ ഉന്നത വിദ്യാഭ്യാസത്തിനായി അയച്ചു. നാരായണ ഗുരുവിന്റെ സങ്കല്‌പത്തിനപ്പുറം നടരാജന്‍ വളര്‍ന്നു. പാരീസിലെ സെര്‍ബോണ്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന്‌ ഡോക്ടറേറ്റ്‌ എടുക്കുന്നത്‌ തന്നെ നാരായണ ഗുരുവിന്റെ ആത്മോപദേശ ശതകത്തിലെ നാലുവരികളെ വ്യാഖ്യാനിച്ചുകൊണ്ടാണ്‌. സോക്രട്ടീസിന്‌ പ്ലാറ്റോയെന്ന ശിഷ്യന്‍ എങ്ങനെയാണോ അതുപോലെ തന്നെയാണ്‌ നാരായണ ഗുരുവും നടരാജഗുരുവും തമ്മിലുള്ള ആത്മബന്ധം. നടരാജഗുരു നേടിയ ഉന്നത വിദ്യാഭ്യാസവും പാണ്ഡിത്യവുമെല്ലാം നാരായണ ഗുരുവിന്റെ ദര്‍ശനങ്ങളെ ലോകമെങ്ങുമുള്ള ജനങ്ങളിലെത്തിക്കുന്നതിനു വേണ്ടിയാണ്‌ ഉപയോഗിച്ചിട്ടുള്ളത്‌. ആദ്യമായി ഊട്ടിയില്‍ 1923-ല്‍ നാരായണ ഗുരുകുലം സ്ഥാപിച്ചുകൊണ്ടാണ്‌ അദ്ദേഹം നാരായണ ഗുരുകുല പ്രസ്ഥാനങ്ങള്‍ക്ക്‌ തുടക്കം കുറിക്കുന്നത്‌.

ശ്രീനാരായണഗുരു ജീവിച്ചിരുന്ന കാലത്ത്‌ സാമുദായിക പ്രമാണിമാരുടെ വഴിവിട്ട പ്രവര്‍ത്തനം കണ്ട്‌ മനസ്സുമടുത്ത ഗുരുതന്നെ സ്വന്തം കൈപ്പടയില്‍ എഴുതിക്കൊടുത്തു. ഇനി എനിക്ക്‌ ശ്രീനാരായണ പരിപാലന സംഘവുമായി യാതൊരു ബന്ധവുമില്ല. ശ്രീനാരായണ ഗുരു തമിഴിലും, സംസ്‌കൃതത്തിലും മലയാളത്തിലുമായി അറുപതോളം കൃതികള്‍ രചിച്ചു. എന്നാല്‍ ശ്രീനാരായണീയരെന്ന്‌ അഭിമാനിക്കുന്നവര്‍ക്കും സംഘടനാപ്രവര്‍ത്തനം നടത്തുന്നവര്‍ക്കും നാരായണ ഗുരുവിനെയോ ഗുരുവിന്റെ കൃതികളെയോ അറിയില്ല എന്നുള്ളതാണ്‌ സത്യം. ഇവിടെയാണ്‌ നാരായണ ഗുരുകുലങ്ങളുടെ പ്രസക്തി.

നാരായണ ഗുരുകുലം തുടങ്ങിവെച്ച നടരാജഗുരുവിന്റെ പരമ്പരയില്‍ പ്രശസ്‌തരായ പലരുമുണ്ടായിരുന്നു. ഏകലോക പൗരന്‍ ഗാരിഡേവിഡ്‌, ജോണ്‍ സ്‌പിയേഴ്‌സ്‌, മംഗളാനന്ദസ്വാമി, നിത്യചൈതന്യയതി, ഇപ്പോഴത്തെ ഗുരുവായി മുനിനാരായണ പ്രസാദ്‌..

നാരായണഗുരുവിന്റെ കൃതികളൊന്നാകെയും ആഴത്തിലുള്ള പഠനങ്ങളാണ്‌ നാരായണഗുരുകുലം ഏറ്റെടുത്തിട്ടുള്ളത്‌. നടരാജഗുരുവും നിത്യചൈതന്യയതിയും മുനിനാരായണപ്രസാദും ഈ രംഗത്ത്‌ വളരെ വലിയ സംഭാവനകള്‍ നല്‍കിയവരാണ്‌. നടരാജഗുരുവിന്റെ ആത്മകഥ വായിക്കുമ്പോള്‍ അദ്ദേഹം കടന്നുവന്ന വഴികള്‍ കല്ലും മുള്ളും നിറഞ്ഞതായിക്കാണാം. ഉന്നതവിദ്യാഭ്യാസം നേടിയിട്ടും പശുവിനെ നോക്കിയും കൃഷിപ്പണികള്‍ ചെയ്‌തും ജീവിക്കുന്ന നടരാജഗുരു കടുത്ത ദാരിദ്ര്യം അനുഭവിക്കുമ്പോഴും തന്റെ അടുത്തേക്ക്‌ വരുന്നവര്‍ക്ക്‌ നാരായണഗുരുവിന്റെ അപാരമായ അറിവ്‌ പകര്‍ന്നു നല്‍കുവാനാണ്‌ ശ്രമിച്ചിരുന്നത്‌. അചഞ്ചലനായ ആ ഗുരുവിന്റെ ആദര്‍ശപരമായ ലക്ഷ്യം തന്നെയാണ്‌ ഗുരു മുനി നാരായണപ്രസാദിലും കാണാവുന്നത്‌.

കാന്‍സര്‍ രോഗം പിടിപെട്ട്‌ കാലുകള്‍ തളര്‍ന്ന്‌ നടക്കാന്‍ കഴിയാതെ വരുമ്പോഴും അദ്ദേഹത്തിന്റെ ആകുലത നാരായണഗുരുവിന്റെ സമ്പൂര്‍ണ കൃതികള്‍ ഇംഗ്ലീഷിലേക്ക്‌ വിവര്‍ത്തനം ചെയ്യുന്നത്‌ മുടങ്ങുമോ എന്നായിരുന്നു. ഒരുപക്ഷേ, ഇനിയും അറിവിന്റെയും അക്ഷരങ്ങളുടെയും ലോകത്ത്‌ തനിക്ക്‌ ഒരുപാടു വെളിപാടുകള്‍ നടത്താനുണ്ടെന്ന മനസ്സിന്റെ കഠിനമായ അഭിലാഷത്താലായിരിക്കും ഗുരു മുനി നാരായണ പ്രസാദ്‌ കാന്‍സര്‍രോഗത്തില്‍നിന്ന്‌ മുക്തനായത്‌. ഈ വാര്‍ത്ത അദ്ദേഹത്തിന്റെ വാത്സല്യം അനുഭവിക്കുന്നവര്‍ക്കും ശിഷ്യന്മാര്‍ക്കും എന്തെന്നില്ലാത്ത ആനന്ദമാണ്‌ നല്‍കുന്നത്‌. ആരെയും ആകര്‍ഷിക്കുന്ന പ്രകൃതമൊന്നും മുനി നാരായണപ്രസാദിലില്ല. സരസമായ സംഭാഷണവും അദ്ദേഹത്തില്‍ നിന്നുണ്ടാവില്ല. എന്നാല്‍, നിഷ്‌കളങ്കമായ പുഞ്ചിരിയുമായി അറിവിന്റെ ഉദ്ധരണികളെ മനസ്സിലിട്ട്‌ ധ്യാനിക്കുന്ന ഗുരുവായി ഗുരുകുല അന്തേവാസികള്‍ക്കിടയില്‍ അദ്ദേഹം നിറഞ്ഞുനില്‍ക്കുന്നു. പ്രതിഭാധനമായ ആ മനസ്സിന്റെ ഉറവയില്‍നിന്നും ഒഴുകുന്ന ജ്ഞാനഗംഗകള്‍ പ്രഭാഷണങ്ങളായും പുസ്‌തകങ്ങളായും അന്വേഷികള്‍ക്ക്‌ സര്‍വാത്മനാ സമ്മാനിക്കുന്നു.

വിറകുവെട്ടിയും വെള്ളം കോരിയും കൃഷിപ്പണി ചെയ്‌തും തന്റെ ദിനചര്യകള്‍ തുടങ്ങുന്ന മുനി നാരായണ പ്രസാദ്‌ നാരായണ ഗുരുകുലത്തിലെ എക്കാലത്തെയും മാതൃകാപുരുഷനാണ്‌. മറ്റുള്ളവരെന്തുചെയ്യണം എന്നു തീരുമാനിക്കാതെ മറ്റുള്ളവര്‍ക്ക്‌ മാതൃകയാവുകയായിരുന്നു ഗുരുവിന്റെ വഴികള്‍. ക്ലിഷ്‌ടമായ ഗുരുകുല ജീവിതത്തിലൂടെ അറിവിനെ ഉപാസിക്കുമ്പോഴും തന്റെ ഓരോ നിമിഷവും ഒട്ടും നഷ്‌ടപ്പെടുത്താതെ ദാര്‍ശനികമായ അനുഭവമാക്കി മാറ്റുകയാണ്‌. അലസതയും മടിയുമാണ്‌ സംന്യാസിയുടെ സംഭാവനയെന്ന്‌ പറയുന്ന ചില പുരോഗമന വാദികളുണ്ട്‌. അലസതയും മടിയുമായി എത്തുന്നവരെ ഗുരു മുനി നാരായണപ്രസാദ്‌ ഒരിക്കലും അംഗീകരിച്ചിരുന്നിട്ടില്ല. അദ്ദേഹത്തിന്റെ കൂടെ ജീവിക്കുന്നവര്‍ കര്‍മത്തിലും ജ്ഞാനത്തിലും എപ്പോഴും ജാഗരൂകരാകേണ്ടതുണ്ട്‌. അല്ലാത്തവരോട്‌ പൊട്ടിത്തെറിക്കുകയും ദേഷ്യപ്പെടുകയും ചെയ്യുന്നത്‌ അദ്ദേഹത്തിനവര്‍ നിരന്തരം അസഹനീയത ഉണ്ടാക്കുമ്പോഴാണ്‌. വെറുതെ സമയം കൊല്ലുവാന്‍ ഗുരുകുലത്തിലെത്തുന്നവര്‍ക്ക്‌ ഒരിക്കലും അദ്ദേഹം സ്വീകാര്യനായിരുന്നില്ല.

1938-ല്‍ ജനിച്ച ഗുരുമുനി നാരായണപ്രസാദ്‌ 1970-ല്‍ എന്‍ജിനീയര്‍ ഉദ്യോഗം രാജിവെച്ചാണ്‌ സംന്യാസപ്രവര്‍ത്തനത്തില്‍ മുഴുകുന്നത്‌. പ്രധാന ഗ്രന്ഥങ്ങളായ ഛാന്ദോക്യം, കേനം, കഠം, പ്രശ്‌നം, മുണ്ഡകം, തൈത്തിരീയം, ഐതരേയം എന്നീ ഉപനിഷത്തുകള്‍ക്കും ഭഗവദ്‌ഗീതയ്‌ക്കും നാരായണഗുരുവിന്റെ വേദാന്ത സൂത്രത്തിനും ഇംഗ്ലീഷിലും മലയാളത്തിലും വ്യാഖ്യാനം, നാരായണ ഗുരുവിന്റെ എല്ലാ പദ്യ കൃതികളുടെയും സ്വതന്ത്രമായ വ്യാഖ്യാനം തുടങ്ങി ഇംഗ്ലീഷിലും മലയാളത്തിലുമായി നൂറോളം കൃതികള്‍. ഡി.സി. ബുക്‌സ്‌, ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡി.കെ., നാഷണനല്‍ ബുക്ക്‌ ട്രസ്റ്റ്‌ തുടങ്ങിയ പ്രസാധകര്‍ ഗുരുവിന്റെ പ്രധാന പുസ്‌തകങ്ങള്‍ പ്രസിദ്ധീകരിക്കുകയുണ്ടായി.

മുനി നാരായണപ്രസാദ്‌ എഴുതിയ ‘ഒരു ഗുരു ശിഷ്യ ബന്ധം‘ എന്ന പുസ്‌തകത്തില്‍ പറയുന്നു, ‘ഉള്ളില്‍ സമാധാനം അനുഭവിക്കുന്ന മനുഷ്യന്‍ ലോകത്തുണ്ടാകുമ്പോള്‍ ലോകസമാധാനം കൈവരുന്നു എന്ന്‌.’ ഗുരു മുനിനാരായണപ്രസാദ്‌ ബ്രഹ്മചാരിയായി ഗുരുകുലത്തില്‍ കഴിയുന്നതില്‍ അദ്ദേഹത്തിന്റെ അച്ഛന്‌ അല്‌പം വിഷമമുണ്ടായിരുന്നു. 1970-ല്‍ നവംബര്‍ ഒന്നു മുതല്‍ പതിനൊന്നുവരെ പയ്യന്നൂരിനടുത്തുള്ള ഏഴിമലയില്‍ ലോകസമാധാന സമ്മേളനം നടക്കുമ്പോഴാണ്‌, കുപ്രസിദ്ധമായ നാഗരൂര്‍ കുമ്മിള്‍ കൊലക്കേസ്‌ നടക്കുന്നത്‌. ഒരു മാന്യന്റെ തല വെട്ടിയെടുത്ത്‌ നക്‌സലൈറ്റുകള്‍ റോഡില്‍ കൊണ്ടുവെച്ചു. രോഗശയ്യയില്‍ കിടക്കുന്ന ഗുരുവിന്റെ അച്ഛന്‍ ആ കാര്യത്തെക്കുറിച്ച്‌ പറഞ്ഞത്‌ ഇപ്രകാരമാണ്‌. ”എന്റെ നാട്ടുകാര്‍ ആളുകളുടെ തലവെട്ടി റോഡില്‍ കൊണ്ടുവെക്കുമ്പോള്‍ എന്റെ മോന്‍ ലോകസമാധാനത്തിനുവേണ്ടി കഷ്‌ടപ്പെടുന്നു.”

ഏഴിമലയില്‍ ലോകസമാധാന സമ്മേളനം നടക്കുമ്പോഴാണ്‌ ഗുരു മുനിനാരായണ പ്രസാദിന്റെ അച്ഛന്‌ സീരിയസ്സാണ്‌ എന്നറിയിച്ചുകൊണ്ടുള്ള കമ്പി വരുന്നത്‌. പക്ഷേ, അദ്ദേഹം അതിനും മുന്‍പ്‌ വീട്ടുകാരെ അറിയിച്ചിരുന്നു. അച്ഛനെന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ എനിക്ക്‌ എത്തിച്ചേരാന്‍ കഴിയില്ല എന്ന്‌. ലോകസമാധാനത്തിനുവേണ്ടിയുള്ള ഈ ആത്മാര്‍പ്പണമാണ്‌ നാരായണഗുരുകുലത്തെ വേറിട്ടുനിര്‍ത്തുന്നത്‌. ശ്രീനാരായണഗുരുവിന്റെ ദര്‍ശനങ്ങള്‍ വേറിട്ട്‌ പഠിപ്പിക്കുന്ന ഒരിടമായി നാരായണഗുരുകുലം നിലകൊള്ളുന്നു. അതിന്റെ മാര്‍ഗദര്‍ശിയായി ജ്ഞാനദര്‍ശനത്തിന്റെ ശാന്തി സന്ദേശവുമായി ഒരു ഗുരുവും.


Source : http://swamyrama.wordpress.com

ഇതിനേക്കാൾ വലിയ കമ്മ്യൂണിസം ഉണ്ടെങ്കിൽ ആര്ക്കും കൊണ്ടുവരാം

ഓം സർവേശാം സ്വസ്തിര് ഭവതു

സർവേശാം ശാന്തിര് ഭവതു

സർവേശാം പൂര്ണ്ണം ഭവതു

സർവേശാം മംഗളം ഭവതു

സർവ്വെഭവന്തു സുഖിന:

സർവ്വെ സന്തു നിരാമയ:

സർവ്വെ ഭദ്രാണി പാശ്യന്തു

മാ കശ്ചിത് ദുഃഖ ഭാഗ്ഭവേത്..




ഓം ശാന്തി ശാന്തി ശാന്തി....

ശ്രീ നാരായണ ഗുരുവിനെ മതം മാറ്റാൻ ശ്രമിച്ച കഥ -1


ക്രൈസ്തവ വ൪ഷം 1927-ല് സ്വാമി തൃപ്പാദങ്ങള് ശിവഗിരിയില് വിശ്രമിക്കുന്നു.
ലോകവന്ദ്യനായ ഗുരൂസ്വാമികള് ഒരു ഒട്ടുമാവിന്റെ അരുകില് കഷ്ടിച്ച് എട്ടടി മാത്രം സമചതുരമുള്ള ഒരുടജത്തിന്റെ കിഴക്കെ തിണ്ണയില് നിവ൪ന്നിരിക്കുന്നു. സഹജവും അലൌകികവുമായ ചിന്ത മുഖത്തു പ്രതിബിംബിക്കുന്നുണ്ട്.

സ്വാമികളെ ക്രിസ്തുമതത്തില് ചേ൪ക്കണമെന്നുള്ള ഉദ്ദേശ്യത്തോടുകൂടി രണ്ടു സായ്പന്മാ൪ തൃപ്പാദസന്നിധിയിലേക്ക് വരുന്നു.
സായ്പന്മാ൪ യഥായോഗ്യം ആസനസ്ഥരായ ശേഷം....

സായ്പ് : സ്വാമി ക്രിസ്തുമതത്തില് ചേരണം.

സ്വാമി - നിങ്ങള്ക്ക് ഇപ്പോല് എത്ര വയസ്സായി?

സായ്പ് - മുപ്പത്.

സ്വാമി - നിങ്ങള് ജനിക്കുന്നതിനു മുമ്പുതന്നെ നാം ക്രിസ്തുമതത്തില് ഉള്ളതാണ്.

- ധ൪മ്മം മാസിക 1103 തുലാം 21 (1927 നവംബ൪ 7)
പത്രാധിപന്മാ൪ - നടരാജ൯, സി.പി.മേനോ൯

ചരിത്രത്തിന്റെ രാജപാതകളിൽ വില്ലുവണ്ടി പായിച്ച മഹാത്മാ അയ്യങ്കാളി


ആരാലും തമസ്കരിക്കാനാവാത്തവിധം ജ്വലിച്ചുയര്‍ന്ന പ്രതിഭാശാലിയായ വിപ്‌ളവകാരിയായിരുന്നു മഹാനായ അയ്യങ്കാളി. ഇന്ത്യയുടെ പ്രഗല്‍ഭയായ പ്രധാനമന്ത്രി ഇന്ദിരാഗാന്‌ധി പറഞ്ഞതുപോലെ 'ഭാരതത്തിന്റെ മഹാനായ പുത്ര'നാണദ്ദേഹം. പ്രകൃതിമനോഹരമായ വെങ്ങാന്നൂര്‍ ഗ്രാമത്തില്‍ 1863 ആഗസ്റ്റ്‌ 28ന്‌ അവിട്ടം നക്ഷത്രത്തില്‍ അയ്യന്റെയും മാലയുടെയും മകനായി അയ്യങ്കാളി ജനിച്ചു.


പതിന്നാലു വയസ്സിനുമേല്‍ പ്രായമുള്ള സ്ത്രീകള്‍ മാറുമറയ്ക്കരുതെന്നും അവരില്‍നിന്ന്‌ തലക്കരവും മുലക്കരവും ഈടാക്കണമെന്നുമുള്ള ശാസനകള്‍ കൊടികുത്തി വാഴുന്ന കാലമായിരുന്നു അത്‌. നിസ്സ്വ‍രും നിരാലംബരുമായ മണ്ണിന്റെ മക്കള്‍ക്ക്‌ അന്ന്‌, മരിച്ചാല്‍ സംസ്കരിക്കാന്‍ സ്വന്തമായി മണ്ണുപോലുമില്ലായിരുന്നു.
അന്ന്‌ അധഃസ്ഥിത സ്‌ത്രീകള്‍ക്ക്‌ മാറുമറയ്ക്കാനവകാശമുണ്ടായിരുന്നില്ല. സവര്‍ണര്‍ക്കുമുന്‍പില്‍ മാറിലെ വസ്‌ത്രമെടുത്തുമാറ്റി വിനയം കാണിക്കാന്‍ അവര്‍ ബാദ്ധ്യസ്ഥരായിരുന്നു. കത്തുന്ന കണ്‍മുനകളില്‍നിന്നു രക്ഷനേടാന്‍ കൈകള്‍ കൊണ്ട്‌ മാറിടം മറച്ചുനിന്ന കുറ്റത്തിന്‌ പല സഹോദരിമാരുടെയും മുലയറുത്തെറിഞ്ഞ്‌ വരേണ്യവര്‍ഗ്‌ഗം ജാതി ശാസനകള്‍ നിലനിറുത്തി.


ഇത്തരമൊരു സാമൂഹ്യവ്യവസ്ഥിതിയെ ചോദ്യം ചെയ്തുകൊണ്ടാണ്‌ അയ്യങ്കാളി ഉയര്‍ന്നുവന്നത്‌. നാട്ടില്‍ പ്രഭുക്കള്‍ക്കുമാത്രം വില്ലുവണ്ടിയുണ്ടായിരുന്ന കാലത്ത്‌, വില്ലുവണ്ടി വിലയ്ക്കുവാങ്ങി, തങ്ങള്‍ക്ക്‌ പ്രവേശനം നിഷേധിക്കപ്പെട്ട പൊതുനിരത്തിലൂടെ വെള്ളബനിയനും തലയില്‍ വട്ടക്കെട്ടും കെട്ടി വില്ലുവണ്ടിയില്‍ സഞ്ചരിച്ച്‌ നൂറ്റാണ്ടുകളായി നിലനിന്ന ബ്രാഹ്‌മണ ശാസനകളെ വെല്ലുവിളിച്ചു. വില്ലുവണ്ടിയിലെ കാളകളുടെ കഴുത്തില്‍ നിന്നുയര്‍ന്ന മണിമുഴക്കം ജാതിവ്യവസ്ഥയുടെ കോട്ടകൊത്തളങ്ങളില്‍ത്തട്ടി പ്രതിധ്വനിച്ചു.


എന്തും നേരിടാനുള്ള കരളുറപ്പോടെയാണ്‌ 1889-ല്‍ തന്റെ അനുയായികളുമൊത്ത്‌ അയ്യങ്കാളി ആറാലുമ്മൂട്‌ ചന്തയിലൂടെ നടത്തിയ കാല്‍നടയാത്ര. ബാലരാമപുരം ചാലിയത്തെരുവില്‍വച്ച്‌ ജാഥയ്ക്കുനേരേ നടത്തിയ ആക്രമണത്തെ വീറോടെ പൊരുതിത്തോല്‌പിച്ച്‌ അയ്യങ്കാളി മുന്നേറി.


അയിത്തത്തിനെതിരായി ആത്‌മീയരംഗത്തു പ്രവര്‍ത്തിച്ച ഉല്‌പതിഷ്‌ണുക്കളുടെ സേവനവും അയ്യങ്കാളി പ്രയോജനപ്പെടുത്തി. ജാതി ചിന്തയ്ക്കെതിരെ ആത്‌മീയ ശക്തി ഉപയോഗിച്ചു പൊരുതിയ ശ്രീനാരായണ ഗുരുവുമായും സദാനന്ദസ്വാമികളുമായും തൈക്കാട്‌ അയ്യാവുസ്വാമികളുമായും അദ്ദേഹം നിരന്തരം ബന്‌ധപ്പെട്ടുകൊണ്ടിരുന്നു. നൂറ്റാണ്ടുകളായി അനുഭവിച്ചുകൊണ്ടിരിക്കുന്ന സാമൂഹിക തിന്മകളോട്‌ പ്രതികരിക്കാന്‍ അദ്ദേഹം അനുയായികളോട്‌ ആവശ്യപ്പെട്ടു. അധഃസ്ഥിത വിദ്യാര്‍ത്ഥികളെ സര്‍ക്കാര്‍ സ്കൂളില്‍ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്‌ അയ്യങ്കാളി നടത്തിയ പ്രക്ഷോഭഫലമായാണ്‌ സര്‍ക്കാര്‍ സ്കൂളില്‍ എല്ലാവര്‍ക്കും വിദ്യാഭ്യാസം അനുവദിച്ചുകൊണ്ട്‌ സര്‍ക്കാര്‍ വിളംബരമുണ്ടായത്‌.


ജാതിയുടെ പേരില്‍ വിദ്യ നിഷേധിച്ചവര്‍ക്കെതിരെ പ്രതിഷേധത്തിന്റെ കൊടുങ്കാറ്റുയര്‍ത്തിക്കൊണ്ട്‌ അയ്യങ്കാളി പറഞ്ഞു: "ഞങ്ങളുടെ കുഞ്ഞുങ്ങളെ പഠിക്കാനനുവദിച്ചില്ലെങ്കില്‍ നിങ്ങളുടെ വയലുകളില്‍ ഞങ്ങള്‍ പണിക്കിറങ്ങില്ല; നെല്ലിനുപകരം അവിടെ പുല്ലും കളയും വളരും." ആരും പണിക്കിറങ്ങിയില്ല. ഒട്ടിയവയറും ഉജ്ജ്വല സ്വപ്‌നങ്ങളുമായി ഒരുവര്‍ഷം നീണ്ടുനിന്ന സമരത്തിനൊടുവില്‍ അയ്യങ്കാളിയുമായുണ്ടാക്കിയ ഒരുടമ്പടിയിലൂടെ വിദ്യാഭ്യാസ വിളംബരം സാര്‍ത്ഥകമായി.


1911-ല്‍ ശ്രീമൂലം പ്രജാസഭയിലേക്ക്‌ നിയമസഭാ സാമാജികനായി അയ്യങ്കാളിയെ നോമിനേറ്റ്‌ ചെയ്തുകൊണ്ട്‌ സര്‍ക്കാര്‍ ഉത്തരവുണ്ടായി. തുടര്‍ന്ന്‌ 25 വര്‍ഷം അദ്ദേഹം നിയമസഭാ സാമാജികനായിരുന്നു. അധഃസ്ഥിതരുടെ ഇടയില്‍ പരിഷ്കരണ പ്രവര്‍ത്തനത്തിനും അദ്ദേഹം സമയം കണ്ടെത്തി. ആദിഗോത്രജനതയില്‍പ്പെട്ട സ്‌ത്രീകള്‍ മാറുമറയ്ക്കരുതെന്നും അടിമത്വത്തിന്റെ അടയാളമായി കഴുത്തില്‍ കല്ലുമാലയും കാതില്‍ ഇരുമ്പുവളയങ്ങളും ധരിക്കണമെന്നുമുള്ള ജാതിശാസനകളെ ധിക്കരിക്കാനദ്ദേഹം ആവശ്യപ്പെട്ടു. അയിത്താചരണക്കാര്‍ ഒരു ധിക്കാരമായി അതിനെക്കരുതി. പ്രത്യേകിച്ച്‌ കൊല്ലം പെരിനാട്ടില്‍.


പാവപ്പെട്ടവര്‍ വേട്ടയാടപ്പെട്ടു. സഹോദരിമാര്‍ ധരിച്ചിരുന്ന റൗക്കകള്‍ വലിച്ചുകീറി. പലരുടെയും മുലകള്‍ അറുത്തുകളഞ്ഞു. പിതാവിന്റെയും സഹോദരന്റെയും മുന്നിലിട്ട്‌ ഭീകരമായി മര്‍ദ്ദിച്ചു. മര്‍ദ്ദിതന്റെ മനോവീര്യം ഉണര്‍ന്നെണീറ്റു. പ്രതിരോധിക്കാനും പ്രത്യാക്രമിക്കാനും അവരും തയ്യാറായി. രക്തരൂഷിത കലാപമായതുമാറി. കലാപത്തെത്തുടര്‍ന്ന്‌ നാടും വീടും വിട്ടവര്‍ കൊല്ലം പീരങ്കി മൈതാനത്ത്‌ എത്തിച്ചേരാന്‍ അയ്യങ്കാളി ആഹ്വാനം ചെയ്തു.
നോട്ടീസോ, മൈക്ക്‌ അനൗണ്‍സ്‌മെന്റോ ഇല്ലാതെ കാതോട്‌ കാതോരം കേട്ടറിഞ്ഞ്‌ പതിനായിരക്കണക്കിന്‌ ആളുകള്‍ കൂലംകുത്തി പതഞ്ഞൊഴുകുന്ന കാട്ടരുവിപോലെ മൈതാനത്ത്‌ എത്തിച്ചേര്‍ന്നു. മൈതാനം മനുഷ്യമഹാസമുദ്രമായി മാറി. "നാനാജാതി മതസ്ഥരുടെ സംഗമവേദിയായ ഇവിടെവച്ച്‌ ഈ മുഹൂര്‍ത്തത്തില്‍ കല്ലുമാല അറുത്തുകളയണമെന്നും അതിന്‌ സവര്‍ണര്‍ സഹകരിക്കണമെന്നും" അയ്യങ്കാളി ആവശ്യപ്പെട്ടു. യോഗാദ്ധ്യക്ഷന്‍ ചങ്ങനാശ്ശേരി പരമേശ്വരന്‍പിള്ള എഴുന്നേറ്റ്‌ "മിസ്റ്റര്‍ അയ്യങ്കാളി ആവശ്യപ്പെട്ടതുപോലെ ഈ സദസ്സില്‍വച്ച്‌ നമ്മുടെ സഹോദരിമാര്‍ കല്ലുമാല അറുത്തുകളയുന്നതിന്‌ ഈ യോഗത്തിലുള്ളവര്‍ക്കെല്ലാം പൂര്‍ണ സമ്മതമാണ്‌." എന്നു പറയുകയുണ്ടായി. സദസ്സില്‍ നീണ്ട കരഘോഷമുണ്ടായി. 'അടിമത്വത്തിന്റെ അടയാളം അറുത്തെറിയുവിന്‍' അയ്യങ്കാളിയുടെ വാക്കുകള്‍ കേള്‍ക്കേണ്ട താമസം പിന്നില്‍ തിരുകിയിരുന്ന കൊയ്ത്തരിവാള്‍ എടുത്ത്‌ സഹോദരിമാര്‍ അവരുടെ കഴുത്തിലണിഞ്ഞിരുന്ന കല്ലുമാലകള്‍ അറുത്തെടുത്ത്‌ സ്റ്റേജിലിട്ടു. നാലടി ഉയരത്തില്‍ കല്ലുമാലക്കൂമ്പാരം ദൃഷ്‌ടിഗോചരമായി.
ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിന്റെ ചെങ്കോലും കിരീടവും തെറിപ്പിച്ച മാഹാത്‌മാഗാന്‌ധി വെങ്ങാനൂരിലെത്തി ശ്രീ അയ്യങ്കാളിയെക്കാണുന്നത്‌ 1937 ജനുവരിയിലാണ്‌. 'മിസ്റ്റര്‍ അയ്യങ്കാളി.... ഞാന്‍ നിങ്ങള്‍ക്കുവേണ്ടി എന്തു ചെയ്യണം?' എന്ന ഗാന്‌ധിജിയുടെ ചോദ്യത്തിന്‌, അയ്യങ്കാളി പറഞ്ഞ മറുപടിയിതായിരുന്നു: "എന്റെ വര്‍ഗ്‌ഗത്തില്‍നിന്ന്‌ പത്തു ബി.എക്കാരെ കണ്ടിട്ടുവേണം എനിക്ക്‌ മരിക്കാന്‍." ഇത്രയും ആത്‌മാര്‍ത്ഥതയുള്ള മനുഷ്യനുണ്ടോ എന്ന്‌ ഗാന്‌ധിജി അതിശയിക്കുകയായിരുന്നു. അതാണ്‌ അധഃസ്ഥിതരുടെ ആത്‌മാവായ അയ്യങ്കാളി.
നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിനിടെ അദ്ദേ ഹം 1941 ജൂണ്‍ 18ന്‌ താന്‍ സ്ഥാപിച്ച സരസ്വതീ മന്ദിരത്തില്‍ വച്ച്‌ ദിവംഗതനായി.


By : ആറന്മുള ശശി
കടപ്പാട്‌ : കേരളകൗമുദി ഓണ്‍ലൈന്‍

നാരായണഗുരുകുലവും പീതാംബരസൗഹൃദവും ഗുരുകുല സ്റ്റഡീസര്‍ക്കിളും

നാരായണഗുരുകുലം

പ്രാതസ്മരണീയനും ലോകാചാര്യനുമായ നാരായണ ഗുരുവിന്റെ അനുമതിയോടും അനുഗ്രഹത്തോടും കൂടി പൂജ്യപാദരായ നടരാജഗുരു 1923-ല്‍ നാരായണഗുരുകുലം സംസ്ഥാപനം ചെയ്യുകയുണ്ടായി. നാരായണ ഗുരുകുലത്തിന് അനുമതി നല്കുമ്പോള്‍ മൂന്നു കാര്യങ്ങള്‍ നാരായണ ഗുരു തന്റെ സച്ഛിഷ്യനായ നടരാജഗുരുവിനോട് വ്യക്തമാക്കിയിരുന്നു. 

(1) വിവാഹം തടയരുത്. 

(2) ഗുരുവും ശിഷ്യന്മാരും അന്യോന്യം സഹകരിച്ച് ഒരു കുടുംബത്തിലെ അച്ഛനും മക്കളുമെന്നപോലെയുള്ള ഉപരിതനമായൊരു വേഴ്ചയില്‍ ബന്ധപ്പെട്ട് ജീവിക്കുന്നതായിരിക്കണം ഗുരുകുലം. 

(3) ലോകം മുഴുവനും ഗുരുകുലമായിത്തീരണം. 


ഈ വാക്കുകളെ മാനിച്ച് ഗുരുകുലത്തിലെ അന്തേവാസികളാകുവാന്‍ ആഗ്രഹിക്കുന്നവരോട് അവിവാഹിതരായി കഴിയാനോ, വിവാഹിതരാണെങ്കില്‍ വിവാഹബന്ധം ഉപേക്ഷിക്കുവാനോ ആരും നിര്‍ബന്ധിക്കാറില്ല. ന്യൂജര്‍സി, ബല്‍ജിയം എന്നീ ഗുരുകുലങ്ങളിലെ അധിപന്മാര്‍ വിവാഹിതരാണ്. എന്നിരുന്നാലും നാരായണഗുരുകുലം ഹിന്ദു മതത്തിലെ മഠം, ആശ്രമം എന്നെല്ലാം പറഞ്ഞു പോരുന്നതിനോട് സമമായിരിക്കുകയാല്‍ ഗുരു കുലത്തിന്റെ ഭരണപരമായ ആവശ്യത്തിനും, അദ്ധ്യാത്മ ജ്ഞാനത്തിന്റെ അനുസ്യൂതമായ നിലനില്പിനും സഹായകമായിരിക്കുന്നതിനു വേണ്ടി ഗുരുവിന്റെ പരമ്പരയെ തെരെഞ്ഞെടുക്കുന്നത് എപ്പോഴും ലൗകികബന്ധം ഉപേക്ഷിച്ച് സന്ന്യാസ ജീവിതം സ്വീകരിച്ചിട്ടുള്ള ത്യാഗികളില്‍ നിന്നായിരിക്കും. ഇതു നാരായണഗുരു രചിച്ച ആശ്രമം എന്ന കൃതിയില്‍ ഗുരുതന്നെ എടുത്തു പറഞ്ഞിട്ടുള്ളതായി കാണാവുന്നതാണ്. ഈ അടിസ്ഥാനത്തിലാണ് ശ്രീ. ജോണ്‍സ്‌പീയേഴ്‌സ്, സ്വാമി മംഗലാനന്ദ, നിത്യ ചൈതന്യയതി, മുനി നാരായണ പ്രസാദ് എന്നിവരെ നടരാജഗുരു അനുക്രമം തന്റെ ശിഷ്യപരമ്പരയില്‍ ഉള്‍ക്കൊള്ളിച്ചു ഗുരുകുലത്തിന്റെ ഭാവി ഭരണത്തിന് അധികാരവും അവകാശവുമുള്ളവരാക്കിത്തീര്‍ത്തത്.




1923-ല്‍ എല്ലാ കുടുംബബന്ധങ്ങളും ഉപേക്ഷിച്ചു ത്യാഗിയായി വന്നു നീലഗിരിയില്‍ ഗുരുകുലം സ്ഥാപിച്ചു നടത്തിപ്പോന്ന നടരാജ ഗുരുവിന്റെ ത്യാഗത്തെ അംഗീകരിച്ചുകൊണ്ട് 1926-ല്‍ നാരായണഗുരു അദ്ദേഹത്തിനു പീതാംബരം നല്കുകയുണ്ടായി. ഗുരുകുലത്തിന്റെ സ്ഥാപനത്തിനുശേഷം നാലുവര്‍ഷം കഴിഞ്ഞു തൃശ്ശൂരില്‍വച്ച് രജിസ്റ്റര്‍ ചെയ്ത സന്ന്യാസി സംഘമായ ശ്രീനാരായണ ധര്‍മ്മ സംഘമുണ്ടാക്കിയപ്പോള്‍ നടരാജഗുരുവിനെ ടി സംഘത്തിന്റെ ഉപദേഷ്ടാവായിക്കൂടി നാരായണഗുരു ഉദ്ദേശിച്ചിരുന്നു. നാരായണഗുരു വിഭാവനം ചെയ്തിരുന്ന ഏകലോകത്തിന്റെ സംസൃഷ്ടിക്കുവേണ്ടി ആധുനികമായ ശാസ്ത്രവിജ്ഞാനം നേടുവാനും, അദ്ധ്യയന സമ്പ്രദായം മനസ്സിലാക്കുവാനും വേണ്ടി നാരായണഗുരുതന്നെ പണവും അനുഗ്രഹവും നല്കി നടരാജഗുരുവിനെ പാരീസിലുള്ള സൊര്‍ബോണ്‍ സര്‍വ്വകലാശാലയില്‍ ഉപരിപഠനത്തിനായി അയച്ചിരുന്നു. നടരാജഗുരു പാരീസില്‍ ഒരു ഗവേഷണ വിദ്യാര്‍ത്ഥിയായിരുന്നപ്പോഴാണ് 1928 സെപ്റ്റംബര്‍ മാസത്തില്‍ നാരായണഗുരു മഹാസമാധി പ്രാപിച്ചത്. അതിനുശേഷം സൊര്‍ ബോണില്‍ നിന്നും 'ഡിലിറ്റ്' ബിരുദം നേടി ഇന്‍ഡ്യയില്‍ മടങ്ങി വന്ന നടരാജഗുരു ഇന്‍ഡ്യയിലും പുറത്തുമായി ഒട്ടേറെ ഗുരുകുലങ്ങള്‍ സ്ഥാപിക്കുകയും, നാരായണഗുരുവിന്റെ തത്ത്വചിന്തയെ ഇംഗ്ലീഷില്‍ ഭാഷ്യം ചെയ്തും വ്യാഖ്യാനിച്ചും അനേകം ഗ്രന്ഥങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഗുരുനാരായണ ദാര്‍ശനിക സാഹിത്യം രചിയ്ക്കുകയും ചെയ്തിട്ടുണ്ട്.


നാരായണഗുരുകുലത്തിന്റെ കേന്ദ്രം വര്‍ക്കല ശ്രീനിവാസപുരത്തു സ്ഥിതി ചെയ്യുന്നു. ഇതു കൂടാതെ ഫേണ്‍ഹില്‍, ബൊളാരെ (ബാംഗ്ലൂര്‍) ചെറുവത്തൂര്‍, ഏങ്ങണ്ടിയൂര്‍, ഈറോഡ്, എരിമയൂര്‍, ആലത്തൂര്‍, വൈത്തിരി, തോല്‍പ്പെട്ടി, പെരിയ, തലശ്ശേരി, പെരിങ്ങത്തൂര്‍, മലയാറ്റൂര്‍, മുറിഞ്ഞകല്‍, മദ്രാസ്, ഓച്ചിറ, ഇടപ്പള്ളി, തൃപ്പൂണിത്തുറ, പാലക്കാഴി (മണ്ണാര്‍കാട്) കൊട്ടേക്കാട് (പാലക്കാട്) എന്നിവിടങ്ങളിലും ഗുരുകുലങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. വിദേശങ്ങളിലുള്ള പ്രധാന ഗുരുകുലങ്ങള്‍ അമേരിക്കയിലെ പോര്‍ട്ട്‌ലണ്ട്, വാഷിങ്ങ്ടണ്‍ ഫിജി എന്നിവിടങ്ങളിലാണ്.

ഗുരുശിഷ്യപാരമ്പര്യം

അദ്ധ്യാത്മജ്ഞാനം പരമ്പരയാ പകര്‍ന്നുകൊടുക്കുന്നതു ലോകത്തെവിടെയും ആദ്ധ്യാത്മിക രംഗത്തു സര്‍വ്വസാധാരണമാണ്. ആദിനാരായണന്‍, പത്മഭവന്‍, വസിഷ്ഠന്‍, ശക്തി, പരാശരന്‍, വ്യാസന്‍, ശുകന്‍, ഗൗഡപാദന്‍, ഗോവിന്ദന്‍ എന്നിങ്ങനെ ഒട്ടനേകം വിഖ്യാതമായ അദ്ധ്യാത്മ പരമ്പരകള്‍ ഇന്‍ഡ്യയില്‍ നിലനിന്നു പോരുന്നുണ്ട്. ശിഷ്യനില്ലാത്തപക്ഷം ഒരു ഗുരുവിന്റെ മഹത്തായ ദര്‍ശനം ഭാവിലോകത്തിനുപകരിക്കാതെ എന്നെന്നേക്കുമായി നശിച്ചുപോകുന്നു. സദ്ഗുരുലാഭം ലഭിക്കാത്ത ഒരു ശിഷ്യന് ആജീവനാന്തം സത്യപിപാസകനായി ചുറ്റിത്തിരിയേണ്ടിവരും. അതുകൊണ്ട് ഗുരുശിഷ്യപരമ്പര നിലനിറുത്തിപ്പോരേണ്ടതത്യാവശ്യമാണ്. ഈ വസ്തുത യാജ്ഞവല്ക്യസ്മൃതിയില്‍ വിവരിച്ചിട്ടുണ്ട്. ഈ ആവശ്യത്തെ ആദരിച്ചുകൊണ്ട് നാരായണഗുരു തന്റെ വില്‍പത്രത്തില്‍ പരമ്പരയുടെ മാതൃക കാണിച്ചുകൊടുക്കുകയും അതിനെ എക്കാലവും നിലനിറുത്താന്‍ ആജ്ഞാപിക്കുകയും ചെയ്തിരിക്കുന്നു. 

അദ്ധ്യാത്മ മൂല്യങ്ങളുടെ വിലയറിയാത്ത സാമൂഹ്യപരിഷ്‌കര്‍ത്താക്കളും നിയമജ്ഞന്മാരും നാരായണഗുരുവിന്റെ വില്പത്രത്തേയും അതുവച്ചുകൊണ്ടു സംസ്ഥാപിക്കപ്പെട്ട ഗുരുശിഷ്യപരമ്പരയേയും അവഗണിച്ചു തല്‍സ്ഥാനത്തു ഭൂരിപക്ഷാഭിപ്രായപ്രകാരം ഭരണാധിപന്മാരെ തെരെഞ്ഞെടുക്കുന്ന സമ്പ്രദായം കൊണ്ടുവരുന്നതു കണ്ടപ്പോള്‍ ആ തെറ്റിനു മൂകസാക്ഷിയായി നില്ക്കാതെ നാരായണഗുരുവിനു ഏറ്റവും ആവശ്യമായി തോന്നിയിരുന്ന ഗുരുശിഷ്യ പരമ്പര നടരാജഗുരു പുനഃസ്ഥാപിക്കുകയും അതു തുടര്‍ന്നു പോകുവാന്‍ അനുജ്ഞ നല്കുകയും ചെയ്തു. 

സര്‍വ്വാത്മനാ നാരായണഗുരുവിനായി സര്‍വ്വസ്വവും സന്ത്യജിച്ചിട്ടുള്ള നാലുപേര്‍ എപ്പോഴും പരമ്പരയിലുണ്ടായിരിക്കും. അതില്‍ ഒന്നാമത്തേതു നാരായണഗുരുവിന്റെ ദര്‍ശനത്തെ പ്രതിനിധാനം ചെയ്യുന്ന ഗുരുവും മറ്റു മൂന്നുപേര്‍ ആ പരമ്പരയിലെ സച്ഛിഷ്യന്മാരുമായിരിക്കും. നാലാമത്തെയാളെ മറ്റു മൂന്നുപേര്‍ എപ്പോഴും മനസ്സില്‍ സങ്കല്പിച്ചിരിക്കണം. ഇപ്രകാരം നിലനിറുത്തിപ്പോരുന്ന പരമ്പരയിലേക്ക് അതാതു കാലത്തിരിക്കുന്ന ഗുരുക്കന്മാര്‍ തെരഞ്ഞെടുക്കുന്ന ശിഷ്യന്മാരുടെ യോഗ്യത അവരുടെ നിഷ്‌കളങ്കമായ ത്യാഗവും, സത്യദീക്ഷയും, അചഞ്ചലമായ ശ്രദ്ധയും ഗുരുകുലത്തോട് അവര്‍ കാട്ടുന്ന സേവനസന്നദ്ധതയും മാത്രമാണ്. 

ജാതി, മതം, വര്‍ഗ്ഗം, വര്‍ണ്ണം, സ്ത്രീപുരുഷഭേദം എന്നിവയൊന്നും ഒരിക്കലും കണക്കിലെടുക്കുന്നതായിരിക്കയില്ല. പരമ്പരയില്‍ ഉള്‍പ്പെടുത്തുവാന്‍ യോഗ്യതയുള്ളവരായി കണക്കാക്കപ്പെടുന്നവരില്‍ ഉണ്ടായിരിക്കേണ്ട ഗുണങ്ങള്‍ നാരായണഗുരു ''ആശ്രമ''മെന്ന തന്റെ കൃതിയില്‍ വിവരിച്ചിട്ടുണ്ട്. ഈ പരിഗണനയ്ക്ക് അര്‍ഹനായിരിക്കുന്നയാള്‍ വിദ്വാനും മുനിയും ഉദാരചിത്തനും സമദൃഷ്ടിയുള്ളയാളും ശാന്തഗംഭീരനും ജിതേന്ദ്രിയനും പരോപകാരിയും ദീനദയാലുവും സത്യവാനും സമര്‍ത്ഥനും സദാചാരതല്പരനും കര്‍ത്തവ്യങ്ങളെ ശീഘ്രം ചെയ്യുന്നവനും മടിയില്ലാത്തവനും ആയിരിക്കണമെന്ന് അതില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നു. പരമ്പരയിലേക്ക് വരുന്നവര്‍ സാമൂഹ്യ ബന്ധങ്ങള്‍ പൂര്‍ണ്ണമായി വെടിഞ്ഞ് സന്ന്യാസം സ്വീകരിച്ചവരായിരിക്കണമെന്ന് നിര്‍ബന്ധമുണ്ട്. സന്ന്യാസം സ്വീകരിച്ചതിനുശേഷം സന്ദര്‍ഭവശാല്‍ ഗുരുതരമല്ലാതെ അയോഗ്യത കാണിച്ചാല്‍ ഒരു പ്രാവശ്യം അവര്‍ക്ക് മാപ്പു കൊടുക്കണമെന്നു നാരായണഗുരു പറഞ്ഞതായറിയാം.

ഗുരുകുലത്തിന്റെ ലക്ഷ്യവും ഉദ്ദേശ്യവും,

അദൈ്വതവേദാന്തമെന്നറിയപ്പെടുന്ന ബ്രഹ്മവിദ്യാദര്‍ശനം ഏവര്‍ക്കും ലഭിക്കുമാറ് ഗുരുമുഖത്തുനിന്ന് ശ്രവണം ചെയ്യുവാനും, മനനനിദിധ്യാസനങ്ങള്‍കൊണ്ട് അതിനെ സാക്ഷാല്ക്കരിക്കുവാനും ഏവര്‍ക്കും സൗകര്യമുണ്ടാക്കിക്കൊടുക്കുന്നതാണ് ഗുരുകുലത്തിന്റെ മുഖ്യമായ ഉദ്ദേശ്യം. ഗുരുകുലം സര്‍വ്വാദരണീയനും അനുകരണീയനുമായി ആദരിച്ചുപോരുന്ന നാരായണഗുരുവിന്റെ മാതൃകാജീവിതം ഗുരുകുലത്തിലെ ശിഷ്യന്മാരുടെ സ്വജീവിതചര്യയാലും ആദര്‍ശങ്ങളാലും ഏവര്‍ക്കും പരിചിതമാക്കുന്നതിനും ശ്രദ്ധ വയ്ക്കുന്നതാണ്. അഹിംസയും സാഹോദര്യവും ഇപ്രകാരമുള്ള ജീവിതത്തിന്റെ മുഖ്യപ്രേരണകളായിരിക്കും. 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' എന്ന മുദ്രാവാക്യം എപ്പോഴും ഗുരുകുലത്തിനു മാര്‍ഗ്ഗനിര്‍ദ്ദേശം നല്കുന്നതാണ്.

ഗുരുകുലത്തിന്റെ സ്വത്തുക്കള്‍

ദക്ഷിണയായിട്ടോ സ്വയാര്‍ജ്ജിതമായിട്ടോ, എന്തെല്ലാം സ്വത്തുക്കള്‍ ഗുരുകുലത്തിലുണ്ടായിരിക്കുന്നുവോ അതെല്ലാം അതാതു കാലത്ത് ജീവിച്ചിരിക്കുന്ന ഗുരുവിന്റെ പൂര്‍ണ്ണമായ ഉടമസ്ഥതയിലും അവകാശത്തിലും, അധികാരത്തിലും ഇരിക്കുന്നതാണ്. ഒരു ഗുരുവിന്റെ കാലശേഷം പരമ്പരയിലെ ഒന്നാമത്തെ ശിഷ്യന്‍ ഗുരുവായിത്തീരുകയും, തന്റെ ഗുരുവിന്റെ അധീനതയിലിരുന്ന സകല സ്വത്തുക്കള്‍ക്കും പൂര്‍ണ്ണമായി അധികാരിയായിത്തീരുകയും ചെയ്യുന്നു. ഇപ്രകാരമുള്ള സ്വത്തുക്കളില്‍ ഗുരുവിന്റെ ചാര്‍ച്ചക്കാര്‍ക്കോ ബന്ധുക്കള്‍ക്കോ ആ നിലയില്‍ യാതൊരവകാശവുമുണ്ടായിരിക്കുന്നതല്ല.

ഗുരുകുലവും ഇന്ത്യന്‍ ഭരണഘടനയും

ഇന്‍ഡ്യന്‍ ഭരണഘടന ആര്‍ട്ടിക്കിള്‍ 19 (1) നാരായണ ഗുരുകുലത്തിന് താത്ത്വികവും നിയമപരവുമായ പരിരക്ഷണം നല്കുന്നതാണ്. ഇതിനോട് ചേര്‍ത്ത് ഭരണഘടനയിലെ 25, 26 എന്നീ ആര്‍ട്ടിക്കിളുകള്‍കൂടി വായിക്കേണ്ടതാണ്. (പൂര്‍ണ്ണവിവരണത്തിനു ഗുരുകുല ഫൗണ്ടേഷന്റെ പ്രോസ്‌പക്ടസ് നോക്കുക.)

പീതാംബര സൗഹൃദം

ത്യാഗികളായ സന്ന്യാസികള്‍ക്കു മാത്രമേ ഗുരുകുലം പ്രയോജനപ്പെടുകയുള്ളു എന്നു കരുതേണ്ടതില്ല. സഹജമായ ലൗകികബന്ധങ്ങള്‍ നിലനിറുത്തിക്കൊണ്ടുതന്നെ സ്വധര്‍മ്മ നിര്‍വ്വഹണം ചെയ്തുപോരുന്ന സത്യാന്വേഷികളായ ഏവര്‍ക്കും ഗുരുകുലത്തോടും ഗുരുവിനോടും ബന്ധപ്പെടുവാനും സഹകരിക്കുവാനും കഴിയണമെന്നുദ്ദേശിച്ചാണ് വിശാല ഗുരുകുലം വ്യവസ്ഥ ചെയ്തിരിക്കുന്നത്. വിശാലഗുരുകുലത്തില്‍ സഹകരിക്കുന്ന ശിഷ്യഭാവമുള്ളവരുടെ സംഘത്തെ പീതാംബരസൗഹൃദം (Yellow fellowship) എന്നു വിളിച്ചു പോരുന്നു. ഗുരുകുലസ്ഥാപനങ്ങളുടെ ഭരണകാര്യങ്ങളൊഴിച്ചു ദാര്‍ശനികവും ആദ്ധ്യാത്മികവുമായ എല്ലാ കാര്യങ്ങളിലും ഗുരുകുല ശിഷ്യന്മാര്‍ക്ക് ലഭിക്കുന്ന പരിഗണന തന്നെ പീതാംബരസൗഹൃദത്തിലുള്ളവര്‍ക്കും ലഭിക്കുന്നതാണ്. ഇവര്‍ എല്ലാ വര്‍ഷവും ഡിസംബര്‍ മാസത്തില്‍ നടക്കുന്ന ഗുരുകുല കണ്‍വെന്‍ഷനില്‍ നേരിട്ട് പങ്കെടുക്കാനായി ഗുരുകുലത്തിന്റെ തലസ്ഥാനമായ വര്‍ക്കല നേരിട്ടുവന്നോ അല്ലാതെയോ ഗുരുവിലുള്ള ശ്രദ്ധയെ വ്യക്തമാക്കേണ്ടതാണ്. ആ അവസരത്തില്‍ പീതാംബരസൗഹൃദത്തിലേക്ക് ഒരു ഗുരുദക്ഷിണ കൊടുക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. പീതാംബര സൗഹൃദത്തിന്റെ ഒരു രജിസ്റ്റര്‍ വര്‍ക്കല നാരായണ ഗുരുകുലത്തില്‍ സൂക്ഷിക്കുന്നതാണ്.

ഗുരുകുല സ്റ്റഡിസര്‍ക്കിള്‍

നാരായണഗുരുകുലത്തിലെ ശിഷ്യന്മാര്‍ക്കും പീതാംബര സൗഹൃദത്തിലെ അംഗങ്ങള്‍ക്കും നാരായണഗുരു അവരുടെ മുഖ്യമായ മാതൃകയായിരിക്കുന്നുവെങ്കിലും ഗുരുകുല സ്റ്റഡിസര്‍ക്കിളിലെ അംഗങ്ങള്‍ അപ്രകാരമുള്ള ഒരു മാതൃക സ്വീകരിക്കണമെന്നു നിര്‍ബന്ധമില്ല. 'എന്നാല്‍ എനിക്കെതിരില്ലാത്തവര്‍ എന്നോടൊപ്പമാണ്' എന്ന ബൈബിള്‍ വാക്യം ഓര്‍ത്തുകൊണ്ട്, വെളിയിലുള്ളവരോടു സംവാദ സമീപന സാദ്ധ്യതകള്‍ നിഷേധിക്കപ്പെടുന്നില്ല. അദ്ധ്യാത്മജ്ഞാനം കൊണ്ടു ലഭിക്കുന്ന നിത്യതയും ഈശ്വരസാക്ഷാത്കാരം കൊണ്ടുളവാകുന്ന നിരതിശയമായ ആനന്ദവും, സത്യത്തി ന്റെ സമ്യഗ്ദര്‍ശനംകൊണ്ട് സുലഭമായിത്തീരുന്ന സ്വാതന്ത്ര്യവും, ശാസ്ത്രത്തിന്റെ അവധാനം കൊണ്ടു കൈവരുന്ന ആന്വീക്ഷികസൗഷ്ഠവവും, പ്രാമാണികമായ യുക്തിവിചാരംകൊണ്ടും ഊഹാപോഹപരമായ ഉഭയാംഗ സമന്വയത്താലും ബുദ്ധിക്കുണ്ടാകുന്ന തീരുമാനവും ദൃഢതയും എക്കാലത്തും മനുഷ്യവര്‍ഗ്ഗത്തെ വശീകരിച്ചിട്ടുള്ള ലക്ഷ്യങ്ങളോ മാര്‍ഗ്ഗങ്ങളോ ആണ്. ഇവയെല്ലാം തന്നെയോ, അല്ലെങ്കില്‍ ഏതെങ്കിലുമോ, ആഗ്രഹിക്കുന്നവര്‍ക്കു വര്‍ഗ്ഗപരമോ, ഭാഷാപരമോ, രാഷ്ട്രീയമോ ആയ യാതൊരു വിവേചനവും കൂടാതെ സ്റ്റഡിസര്‍ക്കിളില്‍ അംഗങ്ങളായിരിക്കാവുന്നതാണ്. മുകളില്‍ പറഞ്ഞ ലക്ഷ്യം കൈവരുത്തുവാന്‍ ഇന്‍ഡ്യയില്‍ സമാദരിച്ചു പോരുന്ന ചില ഗ്രന്ഥങ്ങളാണ് ഉപനിഷത്തുകള്‍, ബ്രഹ്മസൂത്രം, ഭഗവദ്ഗീത എന്നിവ. തെന്നാട്ടിലെ അദ്ധ്യാത്മപാരമ്പര്യത്തെ കണക്കിലെടുക്കുമ്പോള്‍ തിരുക്കുറള്‍, തേവാരം, തിരുമുറൈ, തിരുവാചകം, തിരുമന്തിരം, ശിവപുരാണം, അരുള്‍പ്പാ എന്നിങ്ങനെ സുപ്രസിദ്ധങ്ങളായ തമിഴ് കൃതികളും പ്രത്യേകം സ്മരിക്കേണ്ടതാണ്. ബുദ്ധമതപശ്ചാത്തലത്തില്‍ സത്യദര്‍ശനം കാംക്ഷിക്കുന്നവര്‍ ത്രിപിടകകള്‍, ധര്‍മ്മപദം, മിളിന്ദപ്രശ്‌നം, ലങ്കാവതാരസൂത്രം, പ്രജ്ഞാപാരമിതസൂത്രം മുതലായവ ഓര്‍ക്കേണ്ടതാണ്. യഹൂദന്മാരുടെ കാബാലയും, ക്രിസ്ത്യാനികളുടെ സുവിശേഷങ്ങളും കൂടാതെ സെന്റ് അഗസ്തീന്‍, സെന്റ് തോമസ് അക്വിനോസ്, അബലാര്‍ഡ്, ഡണ്‍സ്‌കോട്ടസ്, ഫ്രാന്‍സിസ് ഓഫ് അസീസി, സെന്റ് തെരീസ എന്നിവരുടെ കൃതികളും ശ്രദ്ധേയങ്ങളാണ്. യൂറോപ്പിലെ അക്രൈസ്തവ ദാര്‍ശനികരുടെ ഗ്രന്ഥങ്ങള്‍ പഠിക്കുമ്പോള്‍ പ്ലേറ്റോയുടെ ഡയലോഗുകള്‍, അരിസ്റ്റോട്ടില്‍, മാര്‍ക്കസ് ഒറീലിയസ്, ഡൈനോസ്സിസ് ആരിയോപഗേറ്റ് എന്നിവരുടെ കൃതികളും പ്ലോട്ടീനസ്സ്, പോര്‍ഫിറി ഹൈപ്പേഷ്യാ എന്നിവരുടെ ഗ്രന്ഥങ്ങളും ശ്രദ്ധയില്‍ പെടുന്നു. ഇന്‍ഡ്യയിലെ ഭാഷ്യകാരന്മാര്‍, ആധുനികാചാര്യന്മാര്‍ എന്നിവരുടെ കൃതികളെപ്പോലെ തന്നെ സുപ്രധാനങ്ങളാണു ശാസ്ത്രജ്ഞരായ ആധുനിക ദാര്‍ശനികന്മാര്‍ നല്കിയിട്ടുള്ള പുതിയ വിജ്ഞാനീയം. ഇവയെല്ലാം ക്രോഡീകരിക്കുന്ന ദാര്‍ശനിക സാഹിത്യമാണ് അയ്യായിരത്തോളം പേജ് വരുന്ന നടരാജഗുരു കൃതികള്‍. ഇപ്രകാരം സാര്‍വ്വദേശീയമായ ഒരു പഠനപദ്ധതിയാണു ഗുരുകുലസ്റ്റഡിസര്‍ക്കിള്‍ വിദ്യാര്‍ത്ഥികളുടെ മുമ്പില്‍ വയ്ക്കുന്നത്.

ഇതില്‍ പങ്കുകൊള്ളുന്നവര്‍ ഏതെങ്കിലും ഒരു മതത്തിന്റെയോ സഭയുടെയോ സംഘത്തിന്റെയോ ഗുരുവിന്റേയോ നേതാവിന്റേയോ അനുയായികളായിരിക്കണമെന്നില്ല. എന്നാല്‍ ഗുരുകുലത്തിന്റെ ആധാരശിലയായിരിക്കുന്ന ഗുരുവിനും അവിടുന്ന് പ്രതിനിധാനം ചെയ്യുന്ന തത്ത്വത്തിനും അവര്‍ വിരോധമില്ലാത്തവരായി ഇരിക്കേണ്ടതാകുന്നു. തുറന്ന മനസ്സോടുകൂടിയ സര്‍ഗ്ഗാത്മകതയായിരിക്കണം അവരുടെ ലക്ഷണം. ശ്രദ്ധിച്ചു കേള്‍ക്കണം, സൂക്ഷിച്ചു വായിക്കണം, തുറന്ന മനസ്സുവേണം. സംശയമുന്നയിക്കാം, വിഷയത്തെ വിശകലനം ചെയ്തു നോക്കാം, പ്രമാണങ്ങളുടെ പ്രസക്തി വിലയിരുത്താം, സിദ്ധാന്തത്തെ സ്വീകരിക്കാം, ത്യജിക്കാം, പുതിയ കാഴ്ചപ്പാടുന്നയിക്കാം എത്രതന്നെ വിഭിന്നമായ അഭിപ്രായമുണ്ടായിരിക്കുമ്പോഴും അടിസ്ഥാനപരമായ മനുഷ്യ സൗഹൃദത്തിനുടവു തട്ടരുതെന്നു മാത്രം. മാനവസമുദായത്തിന്റെ ഏകത യെ ഭഞ്ജിക്കാതിരിക്കുന്നിടത്തോളം സ്റ്റഡിസര്‍ക്കിളില്‍ അംഗമായിരിക്കാവുന്നതാണ്. പ്രസ്ഥാനത്തോടു പ്രകടമായ വിരോധമില്ലെ ന്നു സ്വയം സമ്മതിക്കുന്നവര്‍ക്കും, മൗനാനുവാദം കൊണ്ടു സമ്മതം പ്രകടിപ്പിക്കുന്നവര്‍ക്കും തത്ത്വപരമായി അംഗങ്ങളായിരിക്കാവുന്നതാണ്. ഒരു ഗുരുവിനെ സ്വീകരിക്കുന്ന ശിഷ്യന്മാര്‍ തമ്മിലുള്ള ബന്ധം ഏറ്റവും കുറഞ്ഞതും ഗുരുവും ശിഷ്യനും തമ്മിലുള്ള ബന്ധം ഏറ്റവും കൂടിയതുമായിരിക്കണം.

നിര്‍വ്വാഹകസമിതി

സ്റ്റഡിസര്‍ക്കിളിന്റെ നിര്‍വ്വാഹക സമിതി ഗുരുവിനോടും ഗുരുകുലത്തോടും, ആത്മീയമായോ തത്ത്വപരമായോ, ബുദ്ധിപരമായോ വേഴ്ചയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉത്തരവാദിത്വമുള്ള നാലോ അഞ്ചോ ഭ്രാതാക്കള്‍ (Elders) ഒരു കാര്യദര്‍ശി, നാലിലധികമാകാത്ത സഹകാരികള്‍, രണ്ടോ മൂന്നോ ആതിഥേയകള്‍ എന്നിവരായിരിക്കും. ഭൂരിപക്ഷാടിസ്ഥാനത്തിലുള്ള തെരഞ്ഞെടുപ്പില്ല. കാര്യദര്‍ശിയെ നിയമിക്കുന്നതു ഗുരുവായിരിക്കും. കാര്യദര്‍ശിക്ക് ഒത്തു പ്രവര്‍ത്തിക്കുവാന്‍ ഏറ്റവും സഹായകമായി തോന്നുന്ന സഹകാരികളെ നിശ്ചയിക്കാം. അവരുടെ പേരുകള്‍ ഗുരുവിനു അയച്ചുകൊടുത്തു അനുമതി വാങ്ങണം. കാര്യദര്‍ശിക്കും സഹകാരികള്‍ക്കും പ്രയോജനകരമായ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും നല്കുവാന്‍ സഹായിച്ചേക്കാവുന്നവരെ ഗുരു നേരിട്ടു നിര്‍ദ്ദേശിക്കുകയോ, കാര്യദര്‍ശിയുടെ ശുപാര്‍ശപ്രകാരം ഗുരു സ്വീകരിക്കുകയോ ചെയ്യാവുന്നതാണ്. കാര്യദര്‍ശിയും ഭ്രാതാക്കളും, സഹകാരികളും കൂടി സര്‍വ്വസമ്മതപ്രകാരം രണ്ടോ മൂന്നോ ആതിഥേയകളെക്കൂടി സമിതിയിലേക്കെടുക്കാവുന്നതാണ്. ആതിഥേയകള്‍ കുടുംബിനികളായിരിക്കുന്നതു നന്നായിരിക്കും; നിര്‍ബന്ധമില്ല.

ഭ്രാതാക്കള്‍

കാര്യദര്‍ശിയുടെ എല്ലാ തീരുമാനങ്ങളും ഭ്രാതാക്കളോടാലോചിച്ച് അവരുടെ പൂര്‍ണ്ണസമ്മതത്തോടുകൂടി മാത്രമേ നടപ്പില്‍ വരുത്താവൂ. ഏതെങ്കിലും വിഷയത്തില്‍ അഭിപ്രായവ്യത്യാസമുണ്ടായാല്‍ അതു വ്യക്തമായ ഭാഷയില്‍ ഗുരുവിനെ അറിയിക്കുകയും ഗുരുവിന്റെ തീരുമാനം കാര്യദര്‍ശിയും ഭ്രാതാക്കളും നിര്‍വ്വാഹകസമിതിയിലെ മറ്റംഗങ്ങളും സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. സമിതിയിലെ എല്ലാക്കാര്യങ്ങളും നയിക്കുവാനും നിയന്ത്രിക്കുവാനും ഭ്രാതാക്കള്‍ ചുമതലപ്പെട്ടവരാണ്.

കാര്യദര്‍ശി

ചര്‍ച്ചായോഗങ്ങള്‍ വിളിച്ചുകൂട്ടുക, ഗുരുകുല സ്റ്റഡിസര്‍ക്കിളിനെ പ്രതിനിധാനംചെയ്തു സന്ദര്‍ശനങ്ങള്‍ നടത്തുക, സംഭാഷണം ചെയ്യുക, ഗുരുകുലകേന്ദ്ര ആഫീസിലേക്ക് റിപ്പോര്‍ട്ടയയ്ക്കുക, ഗുരുവിനോട് സമ്പര്‍ക്കം പുലര്‍ത്തുക, പഠിയ്ക്കാനുള്ള പുസ്തകങ്ങള്‍ നിശ്ചയിക്കുക, പുസ്തകങ്ങള്‍ വരുത്തി പഠിതാക്കള്‍ക്കു കൊടുക്കുക, തിരികെ വാങ്ങുക, പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് സൂക്ഷിക്കുക, ലോഗു ബുക്കുകള്‍ വയ്ക്കുക, പണമോ മറ്റു വസ്തുക്കളോ സംബന്ധിച്ചുള്ള ഉത്തരവാദിത്വമേല്‍ക്കുക തുടങ്ങി സ്റ്റഡിസര്‍ക്കിളിനു വേണ്ടതെല്ലാം നടത്തേണ്ടതു കാര്യദര്‍ശിയാണ്. എല്ലാ കാര്യവും കാര്യദര്‍ശി സമിതിയിലുള്ളവരോടോ, ചുരുങ്ങിയതു ഭ്രാതാക്കളോടോ ആലോചിച്ചു തീരുമാനമെടുക്കേണ്ടതാണ്. ഗുരുകുലത്തിന്റെ ആദര്‍ശം, സ്ഥാപനം, സ്വത്ത്, മുതലായവയെ സ്‌പര്‍ശിക്കുന്ന എല്ലാ കാര്യവും ഗുരുവിനോടാലോചിച്ച് അദ്ദേഹത്തിന്റെ അസന്ദിഗ്ദ്ധമായി രേഖപ്പെടുത്തിയിട്ടുള്ള പൂര്‍ണ്ണവും വ്യക്തവുമായ അനുമതിയോടുകൂടി മാത്രമേ ചെയ്യുവാന്‍ പാടുള്ളൂ.

സഹകാരികള്‍

കാര്യദര്‍ശിയോടു സഹകരിച്ചു സമിതിക്കു നേരിടേണ്ടിവരുന്ന എല്ലാ ചുമതലകളും സ്വധര്‍മ്മമായിക്കരുതി ഏറ്റെടുത്തു സ്റ്റഡിസര്‍ക്കിളിനെ പ്രയോജനപ്പെടുത്തുന്ന ജോലിയാണ് സഹകാരികള്‍ക്കുള്ളത്. ഉണര്‍ന്ന മനസ്സോടുകൂടി സദാസമയവും പ്രകാശം തേടുകയും മറ്റുള്ളവര്‍ക്ക് അതു നല്കുകയും ചെയ്യുവാന്‍ ജാഗരൂകമായിരിക്കുന്ന സഹകാരികള്‍ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കുവാന്‍ മാത്രം കാത്തിരിക്കുന്നവരാകാതെ മേധാവികളായി സദാസമയവും സ്റ്റഡിസര്‍ക്കിളിനെ സജീവമാക്കുവാന്‍ ശ്രദ്ധയുള്ളവരായിരിക്കണം. ഏതെങ്കിലും ഒരു സഹകാരി ഏതെങ്കിലും കാരണത്താല്‍ തന്റെ ചുമതല നിര്‍വഹിക്കുന്നില്ലെങ്കില്‍ മറ്റു സഹകാരികള്‍ അയാളെ കുറ്റപ്പെടുത്താതെ ആ ചുമതലകള്‍കൂടി സസന്തോഷം സ്വീകരിച്ചു പ്രവര്‍ത്തിക്കേണ്ടതാണ്.

ആതിഥേയ

ഒരു കുടുംബത്തില്‍ എപ്രകാരമാണോ, ഒരമ്മയോ മൂത്ത സഹോദരിയോ കുടുംബത്തിന്റെ സുഖത്തിനും സംതൃപ്തിക്കും ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി അവര്‍ക്ക് സഹജമായ ത്യാഗബുദ്ധിയോടുകൂടി എല്ലാവരുടേയും ഹിതങ്ങളറിഞ്ഞു ശ്രേയസ്‌കരമായിട്ടുള്ളതിനെ ചെയ്യുവാന്‍ സഹായിക്കുന്നത്, അതുപോലെ സ്റ്റഡിസര്‍ക്കിളിന്റെ ക്ലാസ്സുകള്‍ സംവിധാനം ചെയ്യുന്നതിനും അവര്‍ക്കു ലഘുഭക്ഷണം കൊടുക്കുന്നതിനും അതിഥികളെ സ്വീകരിക്കുന്നതിനും, പഠിക്കാന്‍ വരുന്ന സ്ത്രീജനങ്ങള്‍ക്ക് ആവശ്യമായി വരുന്ന പ്രത്യേക സൗകര്യങ്ങള്‍ അറിഞ്ഞു ചെയ്തുകൊടുക്കുന്നതിനുമെല്ലാം ആതിഥേയകള്‍ സമിതിയെ സഹായിക്കേണ്ടതാണ്. ഇതു പ്രായോഗികമാക്കാന്‍ പ്രയാസമുള്ളപക്ഷം ആതിഥേയകള്‍ വേണമെന്നില്ല.

അംഗത്വം

15 വയസ്സിനു മുകളിലുള്ള ഏതൊരാള്‍ക്കും സ്ത്രീപുരുഷവ്യത്യാസമെന്യേ സ്റ്റഡിസര്‍ക്കിളില്‍ അംഗമായി ചേരാവുന്നതാണ്. സ്റ്റഡിസര്‍ക്കിളിന്റെ തൃപ്തികരവും വിജയപ്രദവുമായ പ്രവര്‍ത്തനത്തിനാവശ്യമായ മറ്റെല്ലാ കാര്യങ്ങളും നിര്‍വ്വാഹകസമിതി വേണ്ടവിധത്തില്‍ ആലോചിച്ചു ചെയ്യേണ്ടതാണ്.

യോഗങ്ങള്‍, ചര്‍ച്ചകള്‍

യോഗങ്ങള്‍ക്കോ ചര്‍ച്ചകള്‍ക്കോ ചേരുമ്പോഴെല്ലാം ഒന്നിച്ചു പത്തുമിനിട്ടു മൗനം ദീക്ഷിക്കേണ്ടതും അഥവാ ഒരു പ്രാര്‍ത്ഥന ചെയ്യുന്നെങ്കില്‍ എല്ലാവര്‍ക്കും സമ്മതമായ അനുകമ്പാദശകം ചൊല്ലാവുന്നതുമാകുന്നു.

അംഗീകാരപത്രം

അനധികൃതമായി നാരായണഗുരുകുലത്തോടു ബന്ധപ്പെടാത്ത സ്ഥാപനങ്ങളുണ്ടാക്കി ആളുകള്‍ക്കു തെറ്റിദ്ധാരണയുണ്ടാക്കാതിരിക്കാനായി ഗുരുകുല സ്റ്റഡിസര്‍ക്കിളുകള്‍ അംഗീകാരപത്രം നാരായണഗുരുകുലത്തിന്റെ കേന്ദ്രസ്ഥാനമായ വര്‍ക്കല നാരായണഗുരുകുലത്തില്‍ നിന്നു വാങ്ങുകയും വര്‍ഷംതോറും ഗുരുകുല കണ്‍വെന്‍ഷന്റെ അവസാനദിവസം അതു പുതുക്കി വാങ്ങി ഫ്രെയിം ചെയ്തു സ്റ്റഡിസര്‍ക്കിള്‍ ഓഫീസിന്റെ പ്രധാനസ്ഥാനത്ത് പ്രദര്‍ശി പ്പിക്കുകയും ശരിപ്പകര്‍പ്പ് കേന്ദ്ര ആഫീസ് ഫയലില്‍ സൂക്ഷിക്കുകയും ചെയ്യേണ്ടതാണ്. വൈകാരികമായ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുവാന്‍ ഇടയാക്കുന്നവര്‍ സ്റ്റഡിസര്‍ക്കിളില്‍ നിന്നും വിട്ടുപോകുവാന്‍ ഭ്രാതാക്കള്‍ ഉപദേശിച്ചാല്‍ അവര്‍ അപ്രകാരം ചെയ്യേണ്ടതാണ്.

സ്വത്തുക്കള്‍

ഏതെങ്കിലും കാരണത്താല്‍ ഒരു സ്റ്റഡിസര്‍ക്കിള്‍ പ്രവര്‍ത്തിക്കാതെ വരികയോ, നിന്നുപോകുകയോ ചെയ്യാനിടയായാല്‍ അതിന്റെ എല്ലാവിധ സ്ഥാവരജംഗമസ്വത്തുക്കളും ഗുരുവിന്റെ തീരുമാനമനുസരിച്ച് സൈപ്രസ്സ് ലാ പ്രകാരം ഏകദേശമെങ്കിലും അതേ ഉദ്ദേശമുള്ള ഒരു സ്ഥാപനത്തിന് ആ സ്ഥലത്തോ മറ്റെവിടെയെങ്കിലുമോ ഉപയോഗപ്പെടുത്തുകയോ, നാരായണഗുരുകുലത്തിന്റെ കേന്ദ്ര ആഫീസില്‍ ലയിപ്പിക്കുകയോ ചെയ്യുന്നതാണ്.

പരമാധികാരം

യാതൊരു പ്രകാരത്തിലും ഗുരുകുലത്തിന്റെ പ്രധാന ആദര്‍ശങ്ങള്‍ക്കും, താത്പര്യങ്ങള്‍ക്കും അനുകൂലമല്ലാത്ത പ്രവര്‍ത്തനങ്ങളില്‍ സ്റ്റഡിസര്‍ക്കിള്‍ ഏര്‍പ്പെടുവാന്‍ പാടില്ലാത്തതാകുന്നു. ഈ വ്യവസ്ഥകളില്‍ നിന്ന് വ്യതിചലിക്കുന്നതായി തോന്നിയാല്‍ വേണ്ടവിധം തിരുത്തുന്നതിന് എപ്പോഴും ഗുരുവിനു അധികാരമുണ്ടായിരിക്കുന്നതും ആകുന്നു.

പരമ്പര

1973-ല്‍ നടരാജഗുരു മഹാസമാധി പ്രാപിച്ചതിനെ തുടര്‍ന്ന് ഗുരു നിത്യചൈതന്യയതി ഗുരുവായി. അദ്ദേഹം 1999-ല്‍ മഹാസമാധി പ്രാപിച്ചു. തുടര്‍ന്ന് സ്വാമി മുനി നാരായണപ്രസാദ് ഗുരുവായി. സ്വാമി ത്യാഗീശ്വരന്‍, സ്വാമി തന്മയ, ബ്രഹ്മചാരി രാമകൃഷ്ണന്‍ എന്നിവരെയാണ് വില്‍പ്പത്രപ്രകാരം പരമ്പരയില്‍ വരേണ്ടതായി നിശ്ചയിച്ചിട്ടുള്ളത്. നാലാമത്തെയാളായി ഇപ്പോള്‍ മനസ്സില്‍ കണ്ടിട്ടുള്ളത് സ്വാമി മന്ത്രചൈതന്യയെയാണ്.

Narayana Gurukula - നാരായണ ഗുരുകുലം

About Gurukula

Narayana Gurukula is a Guru-disciple foundation open to all seekers of the wisdom of the Absolute (Brahmavidya), regardless of cast, creed, religion, nationality or gender. It was founded by Nataraja Guru, the wisdom successor of Narayana Guru (1954-28)

Mission

“whichever be the religion, it suffices if it makes man better”, and “the essential content of all religion is one along”


പ്രിയ സ്നേഹിതരെ ,ജാതി മത രാഷ്ട്രീയ ഭേദമില്ലാതെ സ്വന്തം ഉണ്മ തേടി ,അവനവനെക്കുറിച്ച് അറിയുവാന്‍, എത്തുന്നവര്‍ക്ക് നാരായണഗുരു ചൊരിഞ്ഞു തന്ന ജ്ഞാനമാകുന്ന വെളിച്ചം ആര്‍ഷഭാരത വിദ്യാഭ്യാസ സമ്പ്രദായമായ ഗുരുകുല വിദ്യാഭ്യാസ രീതിയില്‍ പകര്‍ന്നുനല്‍കുന്ന സ്ഥാപനമാണ്‌ നാരായണ ഗുരുകുലം . നാരായണ ഗുരുകുലത്തിന് രാഷ്ട്രീയമില്ല. നാരായണഗുരു ഒതിത്തന്ന "പലമാതസാരവുമെക "മെന്ന ഉപദേശത്തെ നെഞ്ചോടുചേര്‍ത്തു ഞങ്ങളിവിടെ എല്ലാമതങ്ങളും പഠിക്കുന്നു പഠിപ്പിക്കുന്നു .

കഴിഞ്ഞദിവസം ഒരു ഡിഗ്രീ വിദ്യാര്‍ത്ഥിയോട് സംസാരിക്കേണ്ടി വന്നു.അയാള്‍ ഒരു രാഷ്ട്രീയപ്രവര്‍ത്തകന്‍ കൂടിയാണ്. ഗുരുകുലത്തിന് രാഷ്ട്രീയമില്ല എന്ന് ഞാന്‍ അയാളോട് പറഞ്ഞപ്പോള്‍ ഉടനെവന്നു അയാളുടെ മറുപടി " ഗുരുദേവന്‍ പറഞ്ഞിട്ടിണ്ടല്ലോ സംഘടനകൊണ്ട്‌ ശക്തരാകണമെന്നു " ഞാന്‍ അയാളോട് ചോദിച്ചു ആ വാക്യത്തിനുമുന്പു മറ്റൊരു വാക്യം ഗുരു പറഞ്ഞിട്ടുണ്ട് അതെന്താണ്? നിര്‍ഭാഗ്യമെന്നു പറയട്ടെ അത് അയാള്‍ക്കറിയില്ല. ഞാന്‍ പറഞ്ഞു " വിദ്യകൊണ്ട് പ്രബുദ്ധരാകുക "എന്ന ഗുരുവിന്‍റെ ആ വലിയ ലക്‌ഷ്യം പറഞ്ഞ ശേഷമാണ് സംഘടനകൊണ്ട്‌ ശക്തരാകാന്‍ ഗുരു പറഞ്ഞത്. ആ വലിയ വിദ്യ നേടാതെ സംഘടനയുടെ പിന്നാലെ ജയ് വിളിച്ചു നടക്കുന്ന എത്രപേര്‍ ഇതറിയുന്നു.

ഗുരുകുലത്തിന്റെ സമാധാനാന്തരീക്ഷത്തിനു കളങ്കം വരുത്താതെ ഈ മണ്ണില്‍ സമാധാനം കണ്ടെത്താന്‍ ഏകാഗ്രതയോടെ ഇരുന്നു പഠിക്കുവാന്‍ ആഗ്രഹിക്കുന്ന എല്ലാവരെയും ഗുരുകുലത്തിലേക്ക് സ്വാഗതം ചെയ്യുന്നു.

Narayana Gurukula,

Sreenivasapuram P.O

Varkala, Thiruvananthapuram

KERALA - 695145

Tel : 0470 261 2323

E-mail : gurukulavarkala@gmail.com

ശ്രീനാരായണ ഗുരുവും വെളിച്ചപ്പാടു കോമരവും തീ തൈലവും


ഒരിക്കൽ കൊടുങ്ങല്ലൂരിലെ ഒരു ഭക്തന്റെ വസതിയിൽ ഇരിക്കുകയായിരുന്നു ശ്രീനാരായണ ഗുരു. അങ്ങോട്ടേക്ക് ഒരു വെളിച്ചപ്പാട് കടന്നുവന്നു. കട്യാവുടുത്ത്, കാപ്പുകെട്ടി, നെറ്റിയിൽ സിന്ദൂരവും മഞ്ഞൾപ്പൊടിയും പൂശിയാണ് വരവ്. ഒരു കൈയിൽ വലിയ വാൾ. മറ്റേക്കൈ ചുരുട്ടി അടച്ചുപിടിച്ചിരിക്കുന്നു. വന്നപാടെ അയാൾ ഒന്നലറി. ചുറ്റിനും നിന്ന ഭക്തർ അതുകേട്ട് കൈകൂപ്പി നിന്ന് വിറകൊണ്ടു. സ്വാമിക്കുമാത്രം ചാഞ്ചല്യമില്ല. വെളിച്ചപ്പാടിന്റെ ചുവന്നുകലങ്ങിയ കണ്ണുകളിലേക്ക് നോക്കിയിട്ട് ഗുരുസ്വാമി ചോദിച്ചു;



"ആര്? എന്ത്?"

"എന്താ കണ്ടിട്ട് മനസിലായില്ലേ? ഭഗവതിയുടെ നിത്യദാസൻ"

"ആവട്ടെ, എന്തു വിശേഷം?"

"അമ്മയുടെ തിരുവുള്ളം അറിയണോ?"

"അതെന്താണ്?"

"അമ്മ വിളയാട്ടംതന്നെ. ഇതാ നോക്കൂ" വെളിച്ചപ്പാട് കൈയിൽ അടച്ചുപിടിച്ചിരുന്ന പൂക്കൾ ഊതിക്കളഞ്ഞിട്ട് കൈ നിവർത്തിക്കാട്ടി. അയാളുടെ ഉള്ളംകൈയിൽ പൊള്ളൽക്കുമിളകൾ. നോക്കി നിൽക്കെ അവ വർദ്ധിച്ചുവരുന്നു.

അതുകണ്ട്, "അയ്യോ... അമ്മേ ദേവീ രക്ഷിക്കണേ.." എന്നുവിളിച്ച് ചുറ്റിനും നിന്നവർ ഭീതിയോടെ കരഞ്ഞു. ഗുരു ചിരിച്ചു, "കൊള്ളാമല്ലോ വിളയാട്ടം കേമം തന്നെ. ഇനി അതൊന്ന് മായ്ച് കളയാമോ?" വെളിച്ചപ്പാട് ശരിക്കും കുടുങ്ങിപ്പോയി. നാണവും കോപവും ആ മുഖത്ത് മിന്നിമറഞ്ഞു. ഗുരു കാറ്റിലുലയാത്ത ദീപംപോലെ നിലകൊള്ളുകയാണ്. "ആകട്ടെ. ആ കൈ വേഗം ചുരുട്ടി അടച്ചു പിടിക്കുക. അല്ലെങ്കിൽ പൊള്ളൽ അധികരിക്കും." എന്ന് മൊഴിഞ്ഞു. വെളിച്ചപ്പാട് തലകുമ്പിട്ട് വേഗം അവിടെനിന്ന് നടന്നുമറഞ്ഞു.

കൈയിൽ ചുരുട്ടിപ്പിടിച്ചിരുന്ന പൂക്കളിൽ തീത്തൈലം എന്ന ദ്രാവകം തളിച്ചിരുന്നു. അതുകൊണ്ടായിരുന്നു അമ്മവിളയാട്ടം. തീത്തൈലം പതിവിലും കൂടിപ്പോയതിനാലാണ് കുമിളകൾ കാണെക്കാണെ വലുതായതെന്ന് ഗുരുവിനു മനസിലായി. അത് ചുറ്റിനും നിന്നവർക്ക് തൃപ്പാദങ്ങൾതന്നെ വിശദമാക്കിക്കൊടുത്തു. അമളിപറ്റിയത് അപ്പോഴാണ് അവർ തിരിച്ചറിഞ്ഞത്. നൂറ്റാണ്ടുകൾകൊണ്ട് കറപിടിച്ച് അശുദ്ധമായ ഈശ്വരസങ്കല്പത്തെ ശുദ്ധീകരിക്കാൻവേണ്ടി നിർഭയനും അചഞ്ചലനുമായി നിന്നുകൊണ്ട് വിശ്വാസത്തട്ടിപ്പുകാരുടെ പൊടിക്കൈകൾ ഗുരുദേവൻ പൊളിച്ചടുക്കിയിട്ടുണ്ട്

ശ്രീ നാരായണ ഗുരുവിന്റെ ജീവിതത്തിലെ ചില അദ്ഭുത പ്രവൃത്തികൾ


മൂന്നു വയസ്സ്‌ പ്രായമായെങ്കിലും എനിക്ക്‌ സംസാരിക്കാന്‍ കഴിയുമായിരുന്നില്ല. അച്ഛന്‍, അമ്മ എന്നൊക്കെ അവ്യക്തമായി പറയാന്‍ മാത്രമേ സാധിച്ചിരുന്നുള്ളൂ. അതിനാല്‍ ഒരുദിവസം അച്ഛന്‍ എന്നെ ഗുരുദേവനെ കാണിക്കാന്‍ വക്കം വേലായുധന്‍നടയില്‍ കൊണ്ടുപോയി. ഗുരുദേവന്‍ അവിടെ ക്ഷേത്രനടയില്‍ വിശ്രമിക്കുകയായിരുന്നു. കുറച്ച്‌ കല്‍ക്കണ്ടം അച്ഛന്‍ കാഴ്‌ചവച്ചു. ഗുരുവിനെ നമസ്‌കരിച്ചു. വിവരം ഉണര്‍ത്തിച്ചു. ഗുരുദേവന്‍ എന്നെ അടുക്കല്‍ വിളിച്ച്‌ വായ്‌ തുറക്കാന്‍ പറഞ്ഞു. ഞാന്‍ വായ തുറന്നു. ഒരു ചെറിയ കഷ്‌ണം കല്‍ക്കണ്ടം എന്റെ വായില്‍ ഇട്ടുതന്നു. അതിനുശേഷം ഒരു വലിയ കഷണം കല്‍ക്കണ്ടം എടുത്ത്‌ കാണിച്ച്‌ ഇത്‌ കല്‍ക്കണ്ടമാണ്‌ നീ ഇതിന്റെ പേര്‌ പറഞ്ഞാല്‍ കല്‍ക്കണ്ടം തരാമെന്ന്‌ ഗുരുദേവന്‍ പറഞ്ഞു. ഗുരുവിന്റെ കയ്യില്‍നിന്നും കല്‍ക്കണ്ടം കിട്ടണമെന്നുള്ള ആഗ്രഹത്താല്‍ ഞാന്‍ ശ്രമിച്ചുനോക്കി. വളരെ പ്രയാസപ്പെട്ടു. പെട്ടെന്ന്‌ എനിക്ക്‌ കല്‍ക്കണ്ടം എന്ന്‌ ഉറക്കെ പറയാന്‍ സാധിച്ചു. സാരമില്ല. ഇനി സംസാരിച്ചോളും എന്ന്‌ ഗുരുദേവന്‍ അരുളിച്ചെയ്‌തു. അതിനുശേഷം എനിക്ക്‌ സംസാരിക്കാനുള്ള ശേഷി കുറേശ്ശെ കിട്ടിത്തുടങ്ങി. അച്ഛന്‍ പറഞ്ഞ വിവരമാണിത്‌...--






(വക്കം കൊച്ചുകൃഷ്‌ണ നമ്പ്യാര്‍ രേഖപ്പെടുത്തിയത്‌, ഗുരുദേവ സ്‌മരണകള്‍ പേജ്‌ 31:)

ഗുരുവിന്‌ പണിയിച്ച കട്ടില്‍

തണ്ണീര്‍മുക്കത്ത്‌ ഒരു വൈദ്യരുടെ വീട്ടില്‍ ഗുരു ഇടക്കിടക്ക്‌ സന്ദര്‍ശനം നടത്താറുണ്ടായിരുന്നു. വൈക്കത്ത്‌ എത്തുന്ന ഗുരുവിനെ തന്റെ വീട്ടിലേക്കും ക്ഷണിക്കണമെന്ന്‌ വൈക്കം ചെമ്മനത്തുകര ആലപ്പുറത്ത്‌ അച്യുതന്‍ വൈദ്യര്‍ ആഗ്രഹിച്ചു. തന്റെ ആഗ്രഹം അദ്ദേഹം തണ്ണീര്‍മുക്കത്തെ വൈദ്യരോട്‌ പറഞ്ഞു. ഗുരു വരുമ്പോള്‍ വന്ന്‌ ക്ഷണിക്കാന്‍ അദ്ദേഹവും പറഞ്ഞു. അച്യുതന്‍ വൈദ്യന്‍ ഗുരുവിനായി ഒരു കട്ടിലും കസേരയും പണിതു.


പതിവുപോലെ തണ്ണീര്‍മുക്കത്ത്‌ വൈദ്യരുടെ വീട്ടില്‍ ഗുരുവെത്തി. അന്ന്‌ ആദ്യം ഗുരു എത്തിയത്‌ കണ്ടത്തില്‍ കറുമ്പന്‍ എന്ന ജന്മിയുടെ വീട്ടിലാണ്‌. ഗുരുവിന്‌ കുടിക്കാനുള്ള പാല്‍ കറക്കാന്‍ ജന്മി തന്റെ ഭാര്യയോട്‌ കുളിച്ച്‌ ശുചിയായി വരാന്‍ പറഞ്ഞു. അവര്‍ അങ്ങനെ പാല്‍ കറന്നു. എന്നാല്‍ അത്‌ ഏത്‌ പാത്രത്തില്‌ കാച്ചു എന്നായി ആശങ്ക. അതിന്‌ ഗുരു പരിഹാരവുമുണ്ടാക്കി. മച്ചിന്റെ മുകളില്‍ വൈദ്യരുടെ ഭാര്യ ഒരു പാണ്ടിച്ചട്ടി വാങ്ങിവച്ചിട്ടുണ്ട്‌. അതിലാകാം എന്ന്‌ ഗുരു കല്‌പിച്ചു.

ഭക്ഷിപ്പാന്‍ എന്തുനല്‌കും എന്ന്‌ ശങ്കിച്ച വീട്ടുകാരോട്‌ ഗുരു കല്‌പിച്ചു. ചീരുവിന്റെ കടയില്‍ ആര്‍ക്കും വേണ്ടാതെ ഒരു മരച്ചീനി മാറ്റിയിട്ടിട്ടുണ്ട്‌. അത്‌ പുഴുങ്ങി കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു.

ഗുരുവിനോട്‌ തന്റെ ഭവനം കൂടി സന്ദര്‍ശിക്കണമെന്ന്‌ പറയാന്‍ വന്നുനിന്ന ചെമ്മനത്തുകരയിലെ അച്യുതന്‍ വൈദ്യരുടെ മനസ്സ്‌ അറിഞ്ഞ്‌ ഗുരു എന്താ നമുക്കു പോകാം എന്ന്‌ വൈദ്യരോട്‌ പറഞ്ഞത്‌ അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. അങ്ങനെ ഗുരു അച്യുതന്‍ വൈദ്യരുടെ ഭവനവും സന്ദര്‍ശിച്ചു. അന്ന്‌ ഗുരു കിടന്ന കട്ടിലും ഇരുന്ന കസേരയും അവര്‍ അമൂല്യനിധിയായി സൂക്ഷിക്കുന്നു.


(കടപ്പാട്‌ : കേരളകൗമുദി ശ്രീനാരായണ ഡയറക്‌ടറി)

ഭാരതത്തിന്റെ വേദത്തിലെ ശാന്തി മന്ത്രങ്ങൾ



ॐ असतो मा सद्गमय ।

तमसो मा ज्योतिर्गमय ।

मृत्योर्माऽमृतं गमय ।

ॐ शान्ति: शान्ति: शान्ति: ॥

ഓം അസതോമാ സത്ഗമായ |

തമസോ മാ ജ്യോതിർഗമയ

മൃത്യോർമാ അമൃതം ഗമയ

ഓം ! ശാന്തി ! ശാന്തി ! ശാന്തിഃ ||


ഓം അസത്യത്തിൽ നിന്നും സത്യത്തിൽ നയിക്കേണമേ

ഇരുട്ടിൽ നിന്നും വെളിച്ചത്തിലേയ്ക്കു നയിക്കണമേ

നാശത്തിൽനിന്നും അമൃതത്തിലേക്ക് നയിക്കേണമേ
ഓം ! ശാന്തി ! ശാന്തി ! ശാന്തിഃ ||

ഭാരതത്തിന്റെ വേദത്തിലെ ശാന്തി മന്ത്രങ്ങൾ



ഓം 


സർവേശാം സ്വസ്തിര് ഭവതു 
സർവേശാം ശാന്തിര് ഭവതു 
സർവേശാം പൂര്ണ്ണം ഭവതു 
സർവേശാം മംഗളം ഭവതു 

സർവ്വെഭവന്തു സുഖിന: 
സർവ്വെ സന്തു നിരാമയ: 
സർവ്വെ ഭദ്രാണി പാശ്യന്തു 
മാ കശ്ചിത് ദുഃഖ ഭാഗ്ഭവേത് | 

ഓം ശാന്തി ശാന്തി ശാന്തി....


सर्वेषां स्वस्तिर्भवतु । 
सर्वेषां शान्तिर्भवतु । 
सर्वेषां पूर्नं भवतु । 
सर्वेषां मड्गलं भवतु ॥ 

ॐ सर्वे भवन्तु सुखिनः। 
सर्वे सन्तु निरामयाः। 
सर्वे भद्राणि पश्यन्तु। 
मा कश्चित् दुःख भाग्भवेत्॥ 
ॐ शान्तिः शान्तिः शान्तिः ॥

Sarveśām Svastir Bhavatu 
Sarveśām Shāntir Bhavatu  
Sarveśām Pūrnam Bhavatu 
Sarveśām Maṇgalam Bhavatu 

Om, Sarve bhavantu sukhinaḥ 
Sarve santu nirāmayāḥ 
Sarve bhadrāṇi paśyantu 
Mā kashchit duḥkha bhāgbhavet 
Oṁ Shāntiḥ, Shāntiḥ, Shāntiḥ

May there be happiness in all  
May there be peace in all  
May there be completeness in all  
May there be success in all


May all be prosperous and happy 
May all be free from illness 
May all see what is spiritually uplifting 
May no one suffer 
Om peace, peace, peace

ചോദ്യവും ഉത്തരവും - ഗുരു സ്വാമി മുനി നാരായണ പ്രസാദ്


ഒരിക്കൽ എന്റെ ഗുരു സ്വാമി മുനി നാരായണ പ്രസാദ് ഞാൻ പതിവില്ലാതെ കുറെ ചോദ്യങ്ങൾ ചോദിച്ചപ്പോൾ എന്നോട് പറഞ്ഞു, ഞാൻ ഇവിടെ ഇരിക്കുന്നത് ചോദ്യത്തിന് ഉത്തരം തരാനല്ല. ചോദ്യങ്ങൾ വരുന്നത് അറിവില്ലാഴ്മയിൽ നിന്നാണ്. ആ അറിവില്ലാഴ്മയുടെ വേര് അറുത്തു കളയുന്നതാണ് എന്റെ ജോലി. അറിവില്ലാഴ്മയുടെ വേര് അറുത്താൽ അവിടെ അറിവ് വരും. അപ്പോൾ ചോദ്യത്തിനുള്ള ഉത്തരം തേടാതെ താനേ എല്ലാം അറിയാൻ സാധിക്കും.

ശ്രീ നാരായണ ഗുരുവും ഗാന്ധിജിയും തമ്മിൽ നടന്ന സംഭാഷണം

1925 മാര്‍ച്ച് മാസം 12 ആം തിയതി 3 മണിക്ക് ഗാന്ധിജി ശിവഗിരിയിലെത്തി. ശ്രീ.എന്‍ കുമാരന്‍: ശ്രീ നാരായണഗുരുസ്വാമികളുടെ മലയാളത്തിലുള്ള സംഭാഷണം ഇംഗ്ലീഷില്‍ തര്‍ജ്ജിമ ചെയ്തുകൊടുത്തു.

ഗാന്ധിജി: ഹിന്ദുക്കളുടെ പ്രമാണ ഗ്രന്ഥങ്ങളില്‍ അയിത്താചാരം വിധിച്ചിട്ടുള്ളതായി സ്വാമിജിക്ക്  അറിവുണ്ടോ? 

സ്വാമികള്‍: ഇല്ല. 

ഗാന്ധിജി: ആ പ്രസ്ഥാനത്തില്‍ കൂടുതലായി വല്ലതും ചേര്‍ക്കണമെന്നോ, വല്ല മാറ്റവും വരുത്തണമെന്നോ സ്വാമിജിക്ക് അഭിപ്രായമുണ്ടോ? 

സ്വാമികള്‍: അത് ഭംഗിയായി നടക്കുന്നുണ്ടെന്നാണറിവ്.അതില്‍ മാറ്റം വല്ലതും വരുത്തണമെന്ന് അഭിപ്രായമില്ല. 

ഗാന്ധിജി: അധഃകൃത വര്‍ഗക്കാരുടെ അവശതകള്‍ തീര്‍ക്കുന്നതിന് അയിത്തോച്ചാടനത്തിനു പുറമേ, എന്തെല്ലാം വേണമെന്നാണ് സ്വാമിജിയുടെ അഭിപ്രായം? 

സ്വാമികള്‍: അവര്‍ക്കു വിദ്യാഭ്യാസവും ധനവും ഉണ്ടാകണം.മിശ്രഭോജനമോ മിശ്രവിവാഹമോ ഉടനടി വേണമെന്ന് പക്ഷമില്ല.നന്നാകാനുള്ള സൗകര്യം എല്ലാവര്‍ക്കുമെന്നപോലെ അവര്‍ക്കും ഉണ്ടാകണം. 

ഗാന്ധിജി: അക്രമരഹിതമായ സത്യാഗ്രഹം കൊണ്ട് ഉപയോഗമില്ലെന്നും അവകാശസ്ഥാപനത്തിനു ബലപ്രയോഗം തന്നെയാണ് വേണ്ടതെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.സ്വാമിജിയുടെ അഭിപ്രായം എന്താണ്? 

സ്വാമികള്‍: ബലപ്രയോഗം നല്ലതാണെന്നു നാം കരുതുന്നില്ല. 

ഗാന്ധിജി: ബലപ്രയോഗം ഹൈന്ദവ ശാസ്ത്രങ്ങളില്‍ വിധിച്ചിട്ടുണ്ടോ? 

സ്വാമികള്‍: രാജാക്കന്മാര്‍ക്കും മറ്റും അത് ആവശ്യമാണെന്നും അവര്‍ അതിനെ ഉപയോഗിച്ചിട്ടുണ്ടെന്നും പുരാണങ്ങളില്‍ കാണുന്നുണ്ട്.എന്നാല്‍ സാധാരണ ജനങ്ങളെ സംബന്ധിച്ചിടത്തോളം ബലപ്രയോഗം ന്യായമായിരിക്കില്ല. 

ഗാന്ധിജി: മതപരിവര്‍ത്തനം ചെയ്യണമെന്നും സ്വാതന്ത്ര്യലബ്ധിക്ക് അതാണ് ശരിയായ വഴിയെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. സ്വാമിജി അതിന് അനുവാദം നല്‍കുന്നുണ്ടോ? 

സ്വാമികള്‍: മതപരിവര്‍ത്തനം ചെയ്യുന്നവര്‍ക്ക് സ്വാതന്ത്ര്യം ലഭിച്ചുവരുന്നതായി കാണുന്നുണ്ട്. അതു കാണുമ്പോള്‍ ജനങ്ങള്‍ മതപരിവര്‍ത്തനം നന്നെന്നു പറയുന്നതില്‍ അവരെ കുറ്റപ്പെടുത്താനില്ല. 

ഗാന്ധിജി: ആധ്യാത്മികമായ മോക്ഷലാഭത്തിനു ഹിന്ദുമതം മതിയാകുമെന്ന് സ്വാമിജി വിചാരിക്കുന്നുണ്ടോ? 

സ്വാമികള്‍: അന്യ മതങ്ങളിലും മോക്ഷമാര്‍ഗമുണ്ടല്ലോ? 

ഗാന്ധിജി: അന്യ മതങ്ങളുടെ കാര്യം ഇരിക്കട്ടെ.ഹിന്ദുമതം മോക്ഷലാഭത്തിനു പര്യാപ്തമെന്നു തന്നെയോ സ്വാമിജിയുടെ അഭിപ്രായം? 

സ്വാമികള്‍:; ധാരാളം പര്യാപ്തം തന്നെ.ലൗകികമായ സ്വാതന്ത്ര്യത്തെയാണല്ലോ ജനങ്ങള്‍ അധികം ഇഷ്ടപ്പെടുന്നത്. 

ഗാന്ധിജി: അയിത്താചാരവും മറ്റും കൊണ്ടുള്ള അസ്വാതന്ത്ര്യമല്ലെ? അതിരിക്കട്ടെ.ആധ്യാത്മിക മോക്ഷത്തിന് മതപരിവര്‍ത്തനം ആവശ്യമാണെന്ന് സ്വാമിജിക്ക് അഭിപ്രായമുണ്ടോ? 

സ്വാമികള്‍: ആധ്യാത്മികമായ മോക്ഷത്തിനായി മതപരിവര്‍ത്തനം ആവശ്യമില്ല. 

ഗാന്ധിജി: ലൗകിക സ്വാതന്ത്ര്യത്തിനാണല്ലോ നാം പരിശ്രമിക്കുന്നത് അത് സഫലമാകാതെ വരുമോ? 

സ്വാമികള്‍: അത് സഫലമാകാതെ വരികയില്ല.അതിന്റെ രൂഢമൂലത ഓര്‍ത്താല്‍ പൂര്‍ണഫലപ്രാപ്തിക്ക് മഹാത്മജി വീണ്ടും ഇവിടെ വരേണ്ടിവരും. 

ഗാന്ധിജി: (ചിരിച്ചുകൊണ്ട്) എന്റെ ആയുഷ്‌കാലത്തില്‍ത്തന്നെ അത് സഫലമാകുമെന്നാണ് എന്റെ വിശ്വാസം.അധഃകൃതവര്‍ഗക്കാരില്‍ത്തന്നെ അയിത്താചാരം ഉണ്ടല്ലൊ. സ്വാമിജിയുടെ ക്ഷേത്രങ്ങളില്‍ എല്ലാവര്‍ക്കും പ്രവേശനം അനുവദിച്ചിട്ടുണ്ടോ? 

സ്വാമികള്‍: എല്ലാവര്‍ക്കും പ്രവേശനം അനുവദിച്ചിട്ടുണ്ട്.അവശ സമുദായങ്ങളിലെ ബാലന്മാര്‍ മറ്റുള്ളവരോടൊപ്പം ശിവഗിരി മഠത്തില്‍ താമസിച്ച് പഠിച്ചുവരുന്നു.ആരാധനാ കാര്യങ്ങളില്‍ സംബന്ധിക്കുന്നുമുണ്ട്. 

ഗാന്ധിജി: വളരെ സന്തോഷം. 

അനന്തരം തിരുവനന്തപുരത്തുവെച്ചു കൂടിയ മഹായോഗത്തില്‍ ഗാന്ധിജി ഇങ്ങനെ പ്രസ്താവിക്കുകയുണ്ടായി; 

"മനോഹരമായ തിരുവിതാംകൂര്‍ രാജ്യം സന്ദര്‍ശിക്കാനിടയായതും ശ്രീനാരായണഗുരുസ്വാമികളെ സന്ദര്‍ശിക്കാനിടയായതും എന്റെ ജീവിതത്തിലെ പരമ ഭാഗ്യമായി ഞാന്‍ വിചാരിക്കുന്നു. ഗുരുസ്വാമിയുടെ മഹാത്മ്യത്തെക്കുറിച്ച് റീജന്റ് മഹാറാണി തിരുമനസ്സും എന്നോട് സംസാരിക്കുകയുണ്ടായി".

ഗുരുദര്‍ശനങ്ങളിലെ ഹൈന്ദവീകത

പുരോഗമനപരമെന്ന്‌ പൊതുവേ അംഗീകരിക്കപ്പെട്ടു കഴിഞ്ഞ ചില സാമൂഹ്യ പ്രസ്ഥാനങ്ങളേയും മഹാന്മാരേയും നിഷ്‌പക്ഷവും വിമര്‍ശനാത്മകവുമായി വിലയിരുത്താന്‍ പലര്‍ക്കും കഴിയാറി ല്ലെന്നതിനു തെളിവാണ്‌ ഈയടുത്തകാലത്ത്‌ വിവിധ മാധ്യമങ്ങളില്‍ (ഭാഷാപോഷിണി, മാധ്യമം വാരിക, ദേശാഭിമാനി വാരിക തുടങ്ങിയവ) ശ്രീനാരായണ ഗുരുവിനേയും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തേയും കുറിച്ച്‌ നടന്ന സംവാദങ്ങള്‍. കേരളീയ നവോത്ഥാനവും സാമൂഹ്യ പരിഷ്‌കര്‍ത്താക്കളും വഹിച്ച പുരോഗമനാത്മകമായ പങ്ക്‌ സ്ഥാപിക്കാനുള്ള ബദ്ധപ്പാടിനിടയില്‍ പ്രസ്ഥാനത്തിന്റെ പ്രതിലോമപരമായ പാര്‍ശ്വഫലങ്ങള്‍ പലരും കാണാതെ പോകുന്നു, അഥവാ മറച്ചുവെക്കുന്നു. ശ്രീനാരായണഗുരു പൂര്‍ണമായും ഒരു ഹിന്ദു സന്യാസിയാണെന്ന വാദത്തിന്‌ മറുപടിയായി ദര്‍ശനങ്ങളില്‍ ഹൈന്ദവദര്‍ശനത്തിന്റെ അംശമേയില്ലെന്ന്‌ സ്ഥാപിക്കാനാണ്‌ പലരും ശ്രമിക്കുന്നത്‌. ശ്രീനാരായണ ഗുരുവിന്റെ പ്രസ്ഥാനം കേരളത്തിന്റെ സാമൂഹ്യ സാംസ്‌കാരിക മേഖലകളില്‍ വഹിച്ച വിപ്ലവകരമായ പങ്ക്‌ ആര്‍ക്കും നിഷേധിക്കാനാവില്ല. സവര്‍ണ ഹിന്ദുത്വം ഗുരുവിനെ സ്വന്തം പാളയത്തിലേക്ക്‌ കൊണ്ടുവരാന്‍ നടത്തുന്ന ഹീനമായ ശ്രമങ്ങള്‍ എതിര്‍ക്കപ്പെടേണ്ടതാണ്‌. എങ്കില്‍ത്തന്നെയും കേരളീയ നവോത്ഥാനത്തെ കുറേക്കൂടി സമഗ്രവും വസ്‌തുനിഷ്‌ഠവുമായി പരിശോധിക്കേണ്ടതുണ്ട്‌. വെള്ളാപ്പള്ളിയും സംഘപരിവാറും തമ്മില്‍ അനുരാഗബദ്ധരായി തീര്‍ന്ന വര്‍ത്തമാനകാലത്ത്‌ ഇത്തരമൊരു പരിശോധനക്ക്‌ ഏറെ പ്രസക്തിയുണ്ട്‌. അരുവിപ്പുറം പ്രതിഷ്‌ഠ അരുവിപ്പുറം പ്രതിഷ്‌ഠയോടുകൂടി ഗുരു ഇളക്കിവിട്ട ബ്രാഹ്മണ വിരുദ്ധ മുന്നേറ്റത്തിന്റെ ചരിത്രപരമായ പ്രാധാന്യം അനിഷേധ്യമാണ്‌. നൂറ്റാണ്ടുകളായി അടിമകളെപ്പോലെകഴിഞ്ഞുവന്ന അധഃസ്ഥിതര്‍ക്ക്‌ നട്ടെല്ലും നെഞ്ചുറപ്പും നല്‍കിയതും നമ്പൂതിരി മാരുള്‍പ്പെടെയുള്ള സവര്‍ണരെ അന്ധവിശ്വാസങ്ങളില്‍ നിന്നും ദുരാചാരങ്ങളില്‍ നിന്നും വിമുക്തരാക്കി മനുഷ്യരാക്കി യതും നവോത്ഥാനത്തിന്റെ ഉജ്ജ്വലമായ നേട്ടങ്ങള്‍ തന്നെ. എന്നാലിതിനൊരു മറുവശം കൂടിയുണ്ട്‌. നവോത്ഥാന ത്തോടൊപ്പം സൂഷ്‌മമായ തലത്തില്‍ ഹിന്ദുമതത്തിന്റെ പുനരുജ്ജീവനം അഥവാ അവര്‍ണരുടെ ഹൈന്ദവവല്‍ക്കരണം സംഭവിച്ചുവെന്ന കാര്യമാണിവിടെ സൂചിപ്പിക്കുന്നത്‌. നാരായണ ഗുരുവിനെപ്പോലെ യുള്ള സാമൂഹ്യ പരിഷ്‌കര്‍ത്താക്കളോടുള്ള ഭക്തിപാരവശ്യം മാറ്റിവെച്ച്‌ വസ്‌തുനിഷ്‌ഠമായി കാര്യങ്ങള്‍ വിശകലനം ചെയ്‌താലിത്‌ ബോധ്യപ്പെടും. ബുദ്ധ മതത്തിന്‌ കേരളത്തില്‍ പ്രഭാവമുണ്ടായിരുന്ന കാലത്ത്‌ ഈഴവര്‍ പൊതുവേ ബുദ്ധമതക്കാരായിരുന്നുവെന്ന്‌ ചരിത്രം രേഖപ്പെടുത്തുന്നുണ്ട്‌. ആ മതം ക്ഷയിച്ചപ്പോള്‍ ഈഴവര്‍ മതപരമായ സ്വത്വം നഷ്ടപ്പെട്ടൊരു വിഭാഗമായി തുടരുക യാണുണ്ടായത്‌. ബ്രാഹ്മണാധിപത്യമുള്ള ഹൈന്ദവ സമൂഹത്തിന്റെ മുഖ്യധാരയില്‍ അവര്‍ക്ക്‌ പ്രവേശനം നിഷേധിക്കപ്പെട്ടത്‌ സ്വാഭാവികമായിരുന്നു. കള്ളുചെത്തി മാംസം തിന്ന്‌ പ്രാകൃത ദൈവങ്ങളെ ആരാധിച്ചിരുന്ന അവര്‍ണരെ സവര്‍ണാഢ്യന്മാര്‍ എങ്ങനെ കൂട്ടത്തില്‍ ചേര്‍ക്കും! ഇത്തരമൊരു സാമൂഹ്യാവസ്ഥ യിലേക്കാണ്‌ നാരായണഗുരു കടന്നുവന്നത്‌. ഈഴവരുള്‍പ്പെടെയുള്ള അധഃസ്ഥിതരുടെ സാമൂഹ്യ പദവിയുയര്‍ത്താന്‍ അവരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ ചേര്‍ക്കുകയെന്നതായിരുന്നു അദ്ദേഹം ഏറ്റെടുത്ത ദൗത്യം. ചരിത്രപ്രസിദ്ധമായ അരുവിപ്പുറം പ്രതിഷ്‌ഠയിലൂടെ ഗുരു നിര്‍വഹിച്ചത്‌ അതായിരുന്നു. ഈഴവരുടെ ആരാധനാമൂര്‍ത്തികളായിരുന്ന മാടനേയും ചാമുമുണ്ഡിയേയും ഒറ്റമുലച്ചിയേയും വലിച്ചെറിഞ്ഞ്‌ പകരം ശിവനെ പ്രതിഷ്‌ഠിച്ച തിനെ ചില സവര്‍ണര്‍ ചോദ്യം ചെയ്‌തപ്പോള്‍ താന്‍ ഈഴവ ശിവനെയാണ്‌ പ്രതിഷ്‌ഠിച്ചതെന്ന ഗുരുവിന്റെ മറുപടി വിഖ്യാതമാണല്ലോ. ശിവന്‌ ഈഴവനെന്ന വിശേഷണം കൊടുത്തതു കൊണ്ട്‌. ശിവന്‍ ശിവനല്ലാതാകുന്നില്ലെന്നുള്ളത്‌ ഓര്‍ക്കേണ്ടതുണ്ട്‌. ആത്യന്തികമായി ശിവന്‌ സവര്‍ണ ഹിന്ദുദേവന്റെ പരിവേഷം തന്നെയാണുള്ളത്‌. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നാരായണ ഗുരു 50ല്‍ അധികം ക്ഷേത്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്‌. ഇവയില്‍ ശിവലിംഗം മാത്രമല്ല സുബ്രഹ്മണ്യനേയും വിഷ്‌ണുവിനേയും ദേവിയേയും പ്രതിഷ്‌ഠിച്ചിരിക്കുന്നു. മുരുക്കുംപുഴ ക്ഷേത്രത്തില്‍ 'ഓം' എന്ന സങ്കല്‍പ്പമാണ്‌ പ്രതിഷ്‌ഠ. 'ഓം' എന്ന സങ്കല്‍പ്പത്തിന്‌ എന്തെല്ലാ മര്‍ത്ഥങ്ങള്‍ കല്‍പ്പിച്ചു നല്‍കിയാലും അത്‌ സത്തയില്‍ സനാതന ഹിന്ദുത്വത്തിന്റെ ചിഹ്നം തന്നെയാണ്‌. അവര്‍ണര്‍ക്ക്‌ ക്ഷേത്രപ്രതിഷ്‌ഠ നടത്താനും പൂജാരികളാകാനും പാടില്ലായെന്ന ബ്രാഹ്മണ കല്‍പ്പന ധിക്കരിച്ച ഗുരുവിന്‌ കാര്യമായ എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നില്ലയെന്ന കാര്യം ശ്രദ്ധിക്കുക. കേരളത്തിലുടനീളം തന്റെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ട്‌ ഈഴവരെ അദ്ദേഹം ഹൈന്ദവസമൂഹമെന്ന മുഖ്യധാരയിലേക്ക്‌ അടുപ്പിക്കുകയായിരുന്നു. സവര്‍ണ ശക്തികള്‍ ഗുരുവിനെ തടസപ്പെടുത്താതിരുന്നതിന്‌ മറ്റൊരു കാരണം കൂടിയുണ്ട്‌. ഹിന്ദുമതത്തിനുള്ളിലെ ജാതീയമായ മര്‍ദ്ദനത്തില്‍ നിന്ന്‌ രക്ഷപ്പെടാന്‍ വേണ്ടി ആയിരക്കണക്കിന്‌ അധഃസ്ഥിതര്‍ അന്യമതങ്ങളിലേക്ക്‌ ചേക്കേറിക്കൊണ്ടിരുന്നത്‌ ഹിന്ദുമതത്തിന്റെ വക്താക്കളെ വല്ലാതെ ഭയപ്പെടുത്തിയിരുന്നു. പ്രബല വിഭാഗമായ ഈഴവര്‍ ക്രിസ്‌തുമതവും ഇസ്ലാം മതവും സ്വീകരിച്ച്‌ കേരളം നസ്രാണികളുടേയും ജോനകന്മാരുടേയും നാടായി മാറുന്നത്‌ സവര്‍ണക്കോമരങ്ങള്‍ എങ്ങനെ സഹിക്കും! ഇവിടെയാണ്‌ ഗുരുവിന്റെ പ്രവര്‍ത്തനങ്ങളവര്‍ക്ക്‌ തുണയായി ഭവിച്ചത്‌. നാരായണ ഗുരുവും മതംമാറ്റവും മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്ന്‌ പറഞ്ഞെങ്കിലും ഗുരു മതംമാറ്റത്തിനെതിരായിരുന്നു. സി വി കുഞ്ഞുരാമന്‍, സി കൃഷ്‌ണന്‍ മുതലായവര്‍ ബുദ്ധ മതത്തിലേക്ക്‌ മാറുന്നതിന്‌ അനുമതി ചോദിച്ചപ്പോള്‍ അദ്ദേഹം നിഷേധിക്കുകയാണുണ്ടായത്‌. ബുദ്ധ മതത്തില്‍ ജാതിവ്യവസ്ഥയില്ലെന്നും അത്‌ സമത്വവും സാഹോദര്യവും അഹിംസയും ഉയര്‍ത്തിപ്പിടിക്കുന്ന മതമാണെന്ന്‌ അറിയാമായിരുന്നിട്ടും ഗുരു മതപരിവര്‍ത്തനത്തെ അനുകൂലിച്ചില്ല. ഗുരുശിഷ്യനും നവോത്ഥാന കവിയുമായിരുന്ന കുമാരനാശാന്‍ മതംമാറ്റത്തെ ശക്തമായെതിര്‍ത്തുകൊണ്ട്‌ ഹിന്ദുമതത്തിന്റെ മഹത്വം ശക്തമായി ഉദ്‌ഘോഷിക്കുകയാണുണ്ടായത്‌. അക്കാലത്ത്‌ ജാതിവ്യവസ്ഥയെ മാത്രമല്ല വിഗ്രഹാരാധനയെയും വേദോപനി ഷത്തുകള്‍ പ്രതിനിധാനം ചെയ്യുന്ന ഹൈന്ദവ ധര്‍മ്മ ത്തെയും അടിമുടി എതിര്‍ത്ത ബ്രഹ്മാനന്ദശിവയോഗിയെപ്പോലെയുള്ളവരുടെ പാത എന്തുകൊണ്ട്‌ നാരായമഗുരു സ്വീകരിച്ചില്ലയെന്ന ചോദ്യം പ്രസക്തമാണ്‌. ജാതിവ്യവസ്ഥയെ നിശിതമായെതിര്‍ത്തുവെന്നതാണ്‌ ഗുരുവിന്റെ മാഹാത്മ്യം. വേദങ്ങളും ഉപനിഷത്തുകളുമാണ്‌ ആര്‍ഷഭാരത ഹൈന്ദവദര്‍ശനത്തിന്റെ മുഖ്യ ഉറവിടം. ഈ ദര്‍ശനത്തോട്‌ ഗാന്ധിയെപ്പോലെ ഗുരുവിനും ഒരു പ്രത്യേക മമതയുണ്ടായിരുന്നുവെന്ന്‌ ചൂണ്ടിക്കാണിക്കുമ്പോള്‍ ശ്രീനാരായണ ഭക്തന്മാര്‍ കലിതുള്ളേണ്ടതില്ല. ജാതിവ്യവസ്ഥയുടെ കാവല്‍ക്കാര നായ ശങ്കരനെ ജാതിവ്യവസ്ഥയുടെ അന്തകനായ ഗുരു വേണ്ടരീതിയില്‍ തുറന്നുകാണിച്ചില്ലയെന്നത്‌ ഒരു ചരിത്രയാഥാര്‍ത്ഥ്യ മാണ്‌. ഉപനിഷദ്‌സന്ദേശങ്ങളെ വ്യാഖ്യാനിച്ചുകൊണ്ടാണ്‌ അദ്ദേഹം 'ആത്മോപദേശശതകം' രചിച്ചത്‌. യുക്തിരഹിതമായ പല സനാതന ഹൈന്ദവ സങ്കല്‍പ്പങ്ങളിലും ഗുരു അഭിരമിച്ചിരുന്നുവെന്നതിന്‌ തെളിവാണ്‌ അദ്ദേഹം രചിച്ച 'കുണ്ഡലിനിപ്പാട്ട്‌". മൂലാധാരത്തില്‍ മയങ്ങിക്കിടക്കുന്ന കുണ്ഡലിനി ശക്തിയെ പ്രാണസംയമാദി സാധനകള്‍ കൊണ്ടുണര്‍ത്തി സുഷുമ്‌നാനാഡിവഴി മേല്‍പ്പോട്ടു യര്‍ത്തി ശിരസിലുള്ള സഹസ്രപത്മ്‌തില്‍ വിരാജിക്കുന്ന പരമാത്മ സ്വരൂപമായ ശിവചൈതന്യത്തോട്‌ ചേര്‍ത്ത്‌ സമാധിസുഖം നേടുവാനാണ്‌ ഗുരു ഉപദേശിക്കുന്നത്‌. ഗുരുകൃതികളില്‍ ഹൈന്ദവികത നാരായണഗുരുവിന്റെ മറ്റുകൃതികളിലും ഈ ഹൈന്ദവാഭിമുഖ്യം നിറഞ്ഞുകാണാം. അദ്ദേഹത്തിന്റെ 32 സ്‌തോത്രങ്ങളില്‍ 6 എണ്ണം വിഷ്‌ണുവിനേയും 15 എണ്ണം ശിവനേയും 6 എണ്ണം ദേവിയേയും 7 എണ്ണം സുബ്രഹ്മണ്യനേയും സ്‌തുതിക്കുന്നവയാണ്‌. സ്വപ്‌നത്തില്‍ കൃഷ്‌ണ ദര്‍ശനമുണ്ടായപ്പോള്‍ എഴുതിയ 'ശ്രീകൃഷ്‌ണദര്‍ശന' മെന്ന വിഷ്‌ണു സ്‌തോത്രത്തില്‍ കൗസ്‌തുഭ രത്‌നമണിഞ്ഞുവന്ന കൃഷ്‌ണനെ കണ്ടമാത്രയില്‍ തന്റെ മിധ്യാബോധമകന്നതായി പറയുന്നു. 'ഭദ്രകാള്യഷ്ടകം' ,'വിഷ്‌ണ്വാഷ്ടകം' എന്നിവ നിത്യവും ഉരുവിട്ടാല്‍ പാപവും രോഗവും നീങ്ങി ഐശ്വര്യം കൈവരു മെന്നാണ്‌ പറയുന്നത്‌. ആത്മോപദേശശതകം, അദൈ്വതദീപിക, വേദാന്തസൂത്രം, ഹോമമന്ത്രം, ദൈവശതകം, മുതലായ ദാര്‍ശനിക കൃതികളിലും ഒരുഹൈന്ദവഛായ നിഴലിച്ചു കിടക്കുന്നതായി കാണാം. മനുഷ്യരെല്ലാം ഒരു ജാതിയില്‍ പെടുന്നവരാണെന്നും മതമേതായാലും കുഴപ്പമില്ലെന്നും പറയുമ്പോള്‍ത്തന്നെ 'ശുദ്ധഹിന്ദു മത'ത്തോട്‌ ഗുരുവിനുണ്ടായിരുന്ന ആദരവ്‌ ശ്രദ്ധിക്കപ്പടേണ്ടതാണ്‌. ധര്‍മ്മ പ്രചരണാര്‍ത്ഥം നാടുമുഴുവന്‍ സഞ്ചരിക്കാന്‍ നിയോഗിക്ക പ്പെട്ട പ്രസംഗകരോട്‌ അദ്ദേഹം ആവശ്യപ്പെട്ടത്‌ ശുദ്ധ ഹിന്ദുമത ത്തിന്റെ ഗുണനിര്‍ഗുണ തത്വങ്ങള്‍ ഉദ്‌ബോധിപ്പിക്കുവാനാണ്‌. ജാതിരഹിത സമൂഹം സ്വപ്‌നംകണ്ട നാരായണഗുരു തന്നെയാണ്‌ കേരളത്തിലെ ആദ്യത്തെ സുശക്തമായ സാമുദായിക സംഘടന രൂപീകരിക്കാന്‍ മുന്‍കയ്യെടുത്തത്‌. എസ്‌ എന്‍ ഡി പി യെ അംഗീകരിച്ചുകൊണ്ടാണ്‌ മറ്റുവിഭാഗങ്ങളും ജാതിമത സംഘടനകള്‍ രൂപീകരിച്ചത്‌. ജാതിവ്യവസ്ഥക്കെതിരായി ആരംഭിച്ച നവോത്ഥാന പ്രസ്ഥാനം പുതിയ രീതിയില്‍ ജാതിബോധത്തെ ഊട്ടിയുറപ്പിക്കുക യാണ്‌ ചെയ്‌തത്‌. സവര്‍ണ മേധാവിത്വം തകര്‍ന്നെങ്കിലും ഓരോ സമുദായത്തിന്റേയും ജാതിസ്വത്വം കരുത്താര്‍ജിച്ചു. വിദ്യാഭ്യാസം, തൊഴില്‍, ആരോഗ്യം തുടങ്ങിയ ഭൗതികാവശ്യങ്ങള്‍ നേടിയെടു ക്കാന്‍ ജാതീയവും മതപരവുമായി സംഘടിപ്പിക്കുവാനുള്ള പ്രവണത നവോത്ഥാന കാലഘട്ടത്തിന്റെ സംഭാവനയാണ്‌. ഇവിടെ നിലനിന്നിരുന്ന പൈശാചികമായ ജാതിവ്യവസ്ഥയും അന്ധ വിശ്വാസങ്ങളും കണ്ട്‌ ഭ്രാന്താലയമെന്ന്‌ വിവേകാനന്ദന്‍ വിളിച്ച കേരളം മതേതരമൂല്യങ്ങളെ ചവിട്ടിമെതിച്ചുകൊണ്ട്‌ സാമുദായിക ശക്തികള്‍ ഉറഞ്ഞുതുള്ളുന്ന ഭ്രാന്താലയമായി വീണ്ടും മാറിയതെത്ര ക്ഷണത്തിലാണ്‌. ശ്രീനാരായണ ഗുരുവും മറ്റു സാംസ്‌കാരിക നായകന്മാരും ഉദ്ദേശിച്ചതുപോലെയല്ല കാര്യങ്ങള്‍ സംഭവിച്ചത്‌. ക്ഷേത്രങ്ങളും മഠങ്ങളും സാമുദായിക സംഘടനകളും സംസ്‌കാര ത്തിന്റേയും വിദ്യയുടേയും കേന്ദ്രങ്ങളായി മാറിയില്ല. അവയിന്ന്‌ ദുരമൂത്ത സാമുദായിക പ്രമാണിമാരുടെ ശിവതാണ്ഡവ (നടേശനൃത്ത) വേദികളാണ്‌. ഈഴവ യുവാക്കള്‍ പതുക്കെ സംഘപരിവാറിലേക്ക്‌ ചേക്കേറാന്‍ തുടങ്ങിയിരിക്കുന്നു. സവര്‍ണ ക്ഷേത്രങ്ങളില്‍ അവര്‍ണര്‍ തിക്കിക്കയറുകയാണ്‌. അപകടകരമായ ഇത്തരമൊരു സംസ്‌കൃതവല്‍ക്കരണത്തിന്റെ അഥവാ ഹൈന്ദവ വല്‍ക്കരണത്തിന്റെ സാഹചര്യത്തില്‍ ഹിന്ദുക്കള്‍ ചാവേര്‍പ്പട യുണ്ടാക്കണമെന്ന്‌ വെള്ളാപ്പള്ളി ആഹ്വാനം ചെയ്യുമ്പോള്‍ നാം അത്ഭുതപ്പെടേണ്ടതില്ല. വിവിധ സമുദായങ്ങളെ ഹിന്ദുമതത്തിലേക്ക്‌ ഉദ്‌ഗ്രഥിക്കുന്നതിന്‌ നാരായമഗുരു മാത്രമല്ല ഇതര നവോത്ഥാന സാരഥികളും അവര വരുടേതായ പങ്ക്‌ വഹിച്ചിട്ടുണ്ട്‌. കേരളം മലയാളി നായന്മാരുടെ നാടാണെന്നും നായന്മാര്‍ ഉത്‌കൃഷ്ടകുലജാതന്‍മാരാണെന്നും സ്ഥാപിക്കാന്‍ ശ്രമിച്ച ചട്ടമ്പിസ്വാമികള്‍ ബ്രാഹ്മണ മേധാവിത്വത്തേയും വിഗ്രഹാ രാധനയേയും രൂക്ഷമായെതിര്‍ത്ത വാഗ്‌ഭടാനന്ദന്‍ മുതലായവര്‍ സനാതന ഹൈന്ദവസംസ്‌കാരത്തോട്‌ നിസീമമായ പ്രതിപത്തി പുലര്‍ത്തിയവരായിരുന്നു. വേദോപനിഷത്തുകള്‍ നായന്മാര്‍ക്കും അവകാശപ്പെട്ടതാണെന്നു വാദിച്ച ചട്ടമ്പിസ്വാമികളുടെ പ്രവര്‍ത്തനങ്ങള്‍ ഹിന്ദുക്കളുടെ ഇടയില്‍ സാമൂഹ്യപരിവര്‍ത്തന പ്രസ്ഥാനത്തിന്‌ പുതുജീവന്‍ പകര്‍ന്നു കൊടുക്കുകയും ക്രിസ്‌തുമതത്തിലേക്കുള്ള കൂട്ടത്തോടെ യുള്ള മതപരിവര്‍ത്തന പ്രവണതയെ തടയുന്നതില്‍ ഏറെ സഹായക മാകുകയുണ്ടായിയെന്ന്‌ ചരിത്രകാരനായ ശ്രീധരമേനോന്‍ ചൂണ്ടി ക്കാണിക്കുന്നു. ഹിന്ദുക്കള്‍ ആരാധിച്ചുപോരുന്ന ദേവീദേവന്മാര്‍ അന്ധവിശ്വാസങ്ങളുടെ സന്തതികളാണെന്ന്‌ പ്രഖ്യാപിക്കുകയും ക്ഷേത്രങ്ങള്‍ പൊളിച്ചുകളയണമെന്ന്‌ ആഹ്വാനം നടത്തുകയും ചെയ്‌ത വാഗ്‌ഭടാനന്ദന്‍ തന്നെയാണ്‌ ഹിന്ദുമതത്തിന്റെ ഏറ്റവും മഹത്തായ ഗ്രന്ഥമാണ്‌ ഭഗവത്‌ഗീതയെന്ന്‌ പറഞ്ഞത്‌. അലൗകിക മായൊരു മഹാധര്‍മ്മമാണ്‌ ഹിന്ദുധര്‍മ്മമെന്നും ആ ധര്‍മ്മം ആവിഷ്‌കരിച്ചത്‌ ഇന്നുള്ളതിലും എത്രയോ മടങ്ങ്‌ പരിഷ്‌കാര ങ്ങളെ വളര്‍ത്തിയ മഹാതത്വജ്ഞന്മാരായ ആര്യമഹാശയന്മാ രായിരുന്നുവെന്നും അദ്ദേഹം ഊറ്റം കൊള്ളുന്നു. പുലയരുള്‍പ്പെടെയുള്ള ദളിതരുടെ ആത്മാഭിമാനമുയര്‍ത്തിപ്പിടിച്ച്‌ മേല്‍ജാതിക്കോമരങ്ങളെ വിറപ്പിച്ച അയ്യങ്കാളിപോലും ഹിന്ദു മതത്തോട്‌ കൂറുപുലര്‍ത്തിയിരുന്നതായി കാണാം. അധഃസ്ഥിതര്‍ ക്രിസ്‌തുമതം സ്വീകരിക്കാന്‍ തുടങ്ങിയപ്പോള്‍ അതു തടയുവാന്‍ ഹിന്ദുക്കളെ ഉദ്ധരിക്കുവാനും ഉദ്‌ബോധിപ്പിക്കുവാനും ഇറങ്ങി പ്പുറപ്പെട്ട സദാനന്ദസ്വാമിയെ അയ്യങ്കാളി പിന്തുണച്ചിരുന്നു. ബ്രാഹ്മണ മേധാവിതിവവും അയിത്തവും ജാതീയമായ അവശതകളും അസ്‌തമിക്കുന്നതോടൊപ്പം സൂക്ഷ്‌മമായ തലത്തില്‍ ഹിന്ദുമതത്തിന്റെ ബൃഹത്‌പാരമ്പര്യം ഇവിടെ ക്രമേണ വേരുറക്കുകയും ഈ പാരമ്പര്യത്തിന്റെ ചരടില്‍ അവര്‍ണ സമുദായക്കാര്‍ കോര്‍ക്കപ്പെടുകയും ചെയ്‌തുവെന്നാണ്‌ നാം മനസ്സിലാക്കേണ്ടത്‌. തുടര്‍ന്ന്‌ ഈ പ്രക്രിയക്ക്‌ ആക്കം കൂട്ടിയതിനു തെളിവാണ്‌ ആര്‍ ശങ്കറിന്റേയും മന്നത്തു പത്മനാഭന്റേയും കാലത്ത്‌ എസ്‌എന്‍ഡിപിയും എന്‍എസ്‌എസും ചേര്‍ന്ന്‌ രൂപം കൊടുത്ത 'ഹിന്ദുമഹാമണ്ഡല്‍'. അന്ന്‌ ന്യൂനപക്ഷ വിഭാഗങ്ങള്‍ ക്കെതിരേ ശങ്കറും മന്നത്തു പത്മനാഭമേനോനും ഉപയോഗിച്ച ഹിന്ദു കാര്‍ഡുതന്നെയാണ്‌ ഇന്നു വെള്ളാപ്പള്ളിയുടെ കയ്യിലുള്ള ഹിന്ദുത്വ കാര്‍ഡ്‌. അധഃസ്ഥിതരുടെ ജാതീയമായ അപകര്‍ഷതാ ബോധം പരിഹരിക്കുന്നതില്‍ ഏറെക്കുറേ വിജയിച്ച സാമൂഹ്യ പരിഷ്‌കരണ നവോത്ഥാനപ്രസ്ഥാനം അവരില്‍ ഹിന്ദുമതസ്വത്വ ബോധത്തിന്റെ വിത്തുകള്‍ പാകുകയും ചെയ്‌തു. പണ്ട്‌ ഹിന്ദുമതത്തിന്‌ പുറത്തായിരുന്ന അവര്‍ണര്‍ ഇന്ന്‌ ഹിന്ദുക്കളാ ണെന്ന്‌ അഭിമാനിക്കാന്‍ തുടങ്ങിയിരിക്കുന്നു. സവര്‍ണമേധാവിത്വ ത്തിന്റെ പ്രതീകമായ ശ്രീരാമന്‌ ക്ഷേത്രം പണിയാന്‍ അയോധ്യ യില്‍ രക്തസാക്ഷിയാവാന്‍ അവര്‍ സന്നദ്ധരാണിന്ന്‌. തന്റെ കുട്ടിക്ക്‌ ഗുരുവായൂരില്‍ വെച്ചുതന്നെ ചോറുകൊടുക്കാനും തുലാഭാരം നടത്തുവാനും അധഃസ്ഥിതര്‍ തിടുക്കം കൂട്ടുന്നു. ഇതര മതവിഭാഗ ങ്ങള്‍ക്കിടയില്‍ നടന്ന മതപരിഷ്‌കരണ പ്രസ്ഥാനങ്ങളും അതാത്‌ മതവിഭാഗങ്ങളുടെ മതസ്വത്വബോധത്തിന്‌ മൂര്‍ച്ച കൂട്ടുന്നതിന്‌ ഏറെ സഹായിച്ചിട്ടുണ്ട്‌. ഇന്ന്‌ കേരളമെത്തിനില്‍ക്കുന്ന വര്‍ഗീയതയുടേയും സാമുദായിക രാഷ്ട്രീയത്തിന്റേയും ചരിത്രപശ്ചാത്തലമിതാണ്‌. ജാതിയുടേയും മതത്തിന്റേയും തോണിയില്‍ കയറിയിരുന്നു കൊണ്ടാണ്‌ കേരളീയര്‍ ജാതിവ്യവസ്ഥയുടെ പുഴനീന്തിക്കടന്ന്‌ മതേതരത്വത്തിന്റേയും ആധുനികതയുടേയും കരയിലെത്തിയത്‌. ജാതിമതസ്വത്വങ്ങള്‍ക്കപ്പുറത്തുള്ള ഒരു യഥാര്‍ത്ഥ മതനിരപേക്ഷ സമൂഹത്തെക്കുറിച്ച്‌ ആലോചിക്കാന്‍ ഒരു ശരാശരി മലയാളി ക്കിന്നും സാധിക്കാത്തത്‌ ചരിത്രപരമായ ഇത്തരമൊരു പരിമിതികൊണ്ടാണ്‌. by : അജിത്‌ നരിക്കുനി (2003 ഏപ്രില്‍ ലക്കം ' സമീക്ഷ ' യിലാണ് ഈ ലേഖനം പ്രസിദ്ധീകരിച്ചിട്ടുള്ളത് )

05/07/2013

The Horrible Indian Caste System

The Horrible Indian Caste System
Most of us have heard about the horrible caste system which is now current in India. The current Indian caste system is a perversion of the teachings of Lord Krishna in the Bhagavad Gita: “According to the three modes of material nature and the work ascribed to them, the four divisions of human society were created by Me. And, although I am the creator of this system, you should know that I am yet the non-doer, being unchangeable.” (Bhagavad Gita 4.13) So we can see from this verse that in fact Krishna has created four divisions of human society and they are present everywhere in every society, not just in India. Krishna goes on to describe these four divisions of society in the Gita as being brahmanas (the intellectual, priestly class), ksatriyas (the martial class, the kings, rulers, leaders, military men), the vaisvyas (the productive class, principally the farmers who produce and distribute the food and also the businessmen) and Sudras (the worker class who have no ability to support themselves independently like the other three classes so they need to serve the other three higher classes for their livelihood). These four divisions of men exist in every society. There is no question at all about this. In every society you will find a class of thinkers and philosophers [who are only a small percentage of the total population], you will find a group of men who are martially spirited and who are very anxious to engage in politics and fighting, to become victorious in their battles and become leaders, and you will find a class of men who like to engage in agricultural cultivation and selling the produce or in business activities, and you will find a class of men who have no ability to work independently in the other three classes — so these are the a brahmanas, ksatriyas, vaisyas and sudras. The idea that everyone is equal, on the bodily platform at least, is absolutely not true at all. We are all born with different aptitudes, abilities and capabilities. In the West at least there is the illusion that anyone can be successful at anything but in reality this is not true. One will be successful if he works in an occupation that is suited to his natural aptitude, abilities and capabilities. So the system that Krishna recommends in the Bhagavad Gita is called varnashrama dharma, and this system recommends dividing the society into four divisions and in work according to their natural propensities. In this age the sudras are very, very common. In fact it is said kalou sudra sambavah: “In the Kali-yuga everyone is born as a sudra.” We can see this very easily. The quality of a sudra is that he has no independent source of livelihood, he has to render service to someone else to earn his livelihood. He has to work for a ‘boss’ to get money to support himself and his family. Brahmanas, ksatriyas and vaisyas will never agree to work as a servant of someone else like this. No. The brahmanas have six occupations only: studying the scriptures, teaching the scriptures to others, performing sacrifices and deity worship and engaging others in these activities and receiving charity and distributing charity. So the brahmanas are teachers and they depend on Krishna for their livelihood. Their ‘boss’ is Krishna. So they teach and accept some charity from their students and live simply themselves and also distribute charity to others. The ksatryas have land and levy taxes on the people who live on the land and in that way they get their income and the vaisyas engage in agricultural work and trade and in this way they get their income. It is only the sudras who accept service. So everyone who has accepted some ‘boss’ and is working for him is a sudra because he has no independent source of income. So you may ask then what is the problem with the caste system in India? In India they have brahmanas, ksatriyas, vaisyas and sudras, so what is wrong with that? The problem is that in India there is a great deal of propaganda made by the so-called brahmana families that one’s case is determined by his birth. They claim that if one is born in a brahmana family then he is a brahmana, if he is born in a sudra family, he is sudra, etc. This false claim made by the so-called ‘brahmana‘ families is made to give their families a prestigious and superior position over other families and in this way the so-called brahmana families exploit others. Of course Krishna never says that one becomes a brahmana by being born into the family of a brahmana. This idea is total concoction and is absolutely completely incorrect. It is like saying one becomes a lawyer by being born into a family where his father is a lawyer. That is insanity. If your father is a lawyer that is very nice and it may create a favorable atmosphere for you to become a lawyer if you grow up and hear your father talking about law all the time and he will surely have many law books in his library and you may take the opportunity of reading some of them. So in this way having a father as a lawyer may help you to become a lawyer. But if you simply claim “my father is a lawyer so I am a lawyer” then that is insanity. You are not automatically a lawyer simply because your father is a lawyer. To become a lawyer you have to go to law school and pass the examinations and then you have to work under the direction of some recognized lawyer and after a period of training you may ultimately be accepted as a member of the bar association and start your own practice and actually work as a lawyer in your own right. Becoming a brahmana is the same thing. You have to be educated as a brahmana, you have to pass the examinations, you have to develop the qualities of a brahmana and then you have to work as a brahmana. Otherwise you are not a brahmana. This is what Krishna says here in this verse: catur-varnyam maya srstam guna-karma-vibhavagasah– “I have created four divisions of human society based a person’s qualities [guna] and his work [karma]“. So it is very clearly stated here that a person’s position in the society is based on his actual qualities and on the type of work he performs. This is very logical and we can understand it with our lawyer example very nicely. A lawyer has certain qualities and qualifications. He has to act in a particular way, he has to know the law, he has to act in the way required of him by the courts, and if he is a lawyer then he has to be working as a lawyer — going to the courts and representing clients. If someone is claiming to be a lawyer but he does not know the law and he does not act in the way lawyers act and if his occupation is not working as a lawyer then obviously he is not a lawyer. So a brahmana is a person who has the qualities of a brahmana and who is working as a brahmana. We have already described the occupation of a brahmana is six things: patan patan, yajan yajan dana pratigrha — “studying the scriptures, teaching the scriptures to others, perform sacrifices and deity worship and engaging others in these activities and accepting and distributing charity.” So as if one is claiming to be a lawyer we have to see that he is working as a lawyer otherwise his claim is meaningless similarly if one is claiming to be a brahmana then we have to see that he is working as a brahmana otherwise he is not a brahmana. The scriptures do prescribe that a brahmana, in the case of an emergency, can also do the work of a ksatriya or a vaisyas but he will never accept the position of a sudra. And what are the qualities of a brahmana? Krishna also clearly describes them in the Bhagavad Gita (18.42): “Peacefulness, self-control, austerity, purity, tolerance, honesty, wisdom, knowledge and religiousness — these are the qualities by which the brahmanas work.” So one who is working as a brahmana and who posses these qualities is a brahmana. It has nothing to do with birth, although birth in an actual brahmana family may create a favorable situation for the child to become a brahmana. It is just as insane for someone to claim they are a brahmana because they were born in a brahmana family as it would be for someone to claim that he is a lawyer because his father is a lawyer. It is insanity and will never be accepted by any intelligent person. So this insanity of people who do not have the qualities of brahmanas and are not working as brahmanas claiming to be brahmanas simply so they can use that position to exploit others for their own benefit has completely destroyed the whole social system in India. However because the current caste system in India is totally corrupt and totally incorrect does not mean that there are not actually four classes of men. There are still four classes of men and if the society is to ever be in a position where it is running smoothly again then these four classes of men must be engaged in work according to their natural propensities.

04/07/2013

ശ്രീ ബാലാസാഹിബ് ഭീം റാവു റാംജി അംബേദ്കര്‍

പീഡന വര്‍ഗ്ഗങ്ങളുടെ രക്ഷകനായി ഈ നാട്ടില്‍ അവതരിച്ച മഹാനാണ് ഭീം ജി എന്നു പിന്നീട് അറിയപ്പെട്ടെ ശ്രീ ബാലാസാഹിബ് ഭീം റാവു റാംജി അംബേദ്കര്‍.

തന്റെ ജീവിതകാലം മുഴുവനും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനങ്ങള്‍ക്ക് വേണ്ടി പോരാടിയ അദ്ദേഹം വെറുമൊരു ചിന്തകന്‍ മാത്രമല്ല, മറിച്ച് ചരിത്ര, നിയമ, രാഷ്ട്രീയ കാര്യങ്ങളില്‍ നൈപുണ്യന്‍ ആയിരുന്നു. 

തന്റെ ജീവിതത്തില്‍ അനുഭവിച്ച ഉച്ച നീചത്വങ്ങള്‍ ഇനി ജനിക്കാന്‍ പോകുന്ന തന്റെ സമൂഹം അനുഭവിക്കരുതെന്ന് തീവ്രമായി ആഗ്രഹിച്ച ഒരു മഹാദര്‍ശി. തൊട്ട് കൂടായ്മയും തീണ്ടിക്കൂടായ്മയും കൊടികുത്തി വാഴുന്ന ഹിന്ദു ധര്‍മത്തിനെതിരെ അദ്ദേഹം തന്റെ തൂലിക കൊണ്ട് വിമര്‍ശന ശരങ്ങള്‍ എയ്തത് അന്നത്തെ സവര്‍ണ്ണ സമൂഹത്തിനു എറാമുട്ടി ആയിരുന്നു. അത് പിന്നീട് അദ്ദേഹം തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചപ്പോള്‍ ബ്രഹ്മണ പാര്‍ട്ടിയായ പണ്ഡിറ്റ് നെഹ്‌റുവിന്റെ കൊങ്‌ഗ്രെസ്സ് ഉപയോഗിക്കുകയും കെട്ടിവച്ച കാശ് നഷ്ട്ടപ്പെടുന്ന സ്ഥിദ്ധിവിശേഷം വരെ ഉണ്ടാവുകയും ചെയ്തു. പിന്നീട് അദ്ദേഹത്തെ രാജ്യസഭാംഗമായി എടുക്കുകയായിരുന്നു . 

എങ്കിലും അദ്ദേഹം തുടങ്ങി വച്ച വിപ്ലവ ചിന്തകള്‍ ഇന്ന് പാര്‍ശ്വ വല്‍ക്കരിക്കപ്പെട്ട ജനങ്ങള്‍ തങ്ങളുടെ ആദര്‍ശമായി കൊണ്ട് നടക്കുന്നു. അംബേദ്കര്‍ ആശയങ്ങളുടെ പ്രതീകമായി ഉയര്‍ന്നു വന്നതാണെങ്കിലും ബി‌എസ്‌പി പിന്നീട് സവര്‍ണ്ണ വിഭാഗങ്ങളുമായ് കൂടുന്നതാണ് കണ്ടത്. എങ്കിലും ഇന്നും അമ്പെദ്ക്കറിന്റെ വാദങ്ങളുടെ “സ്വീകാര്യത” ഏറി വരുന്നു എന്നുള്ളതിന് സംശയം ഏതുമില്ല. ഇന്നും ജനസംഖ്യയുടെ ഹിംസഭാഗം പേറുന്ന അവര്‍ണ്ണ വിഭാഗങ്ങള്‍ പലതും ചൂഷണത്തിനും പീഡനത്തിനും വിധേയമാക്കപ്പെടുന്നു. ഇത് സംഭവിക്കുന്നതിനെതിരെ ഭീംജി നിയമ നിര്‍മാണം നടത്തി അവര്‍ണ്ണറെ സംരക്ഷിക്കാനുള്ള ശ്രമം നടത്തി എങ്കിലും. അദ്ദേഹത്തിന്റെ ചെറുപ്പകാലത്ത് വിദ്യാലയങ്ങളില്‍ വരെ അദ്ദേഹം അനുഭവിച്ച പീഡനങ്ങളുടെ നേര്‍പത്രമാണ് അദ്ദേഹത്തിന്റെ പല കൃതികളും. പൂന പാക്ടിന് വേണ്ടി ( ദളിതര്‍ക്ക് വേണ്ടി പ്രത്യേക നിയമം) അദ്ദേഹം ഗാന്ധിജിക്കെതിരെ നടത്തിയ പോരാട്ടങ്ങളെല്ലാം വളരെ പ്രാധാന്യമര്‍ഹിക്കുന്ന സ്വാതന്ത്ര്യ സമര പോരാട്ടമാണ്. 

അമ്പെദ്ക്കാര്‍ അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ പതിനാലാമത്തെ മകനായി ആണ് ജനിച്ചത്. അദ്ദേഹത്തിന്റെ കുടുംബം 1902 ഇല്‍ ബോംബെയിലേക്ക് മാരിതാമസിച്ചതാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവ്. അങ്ങിനെ അദ്ദേഹം അദ്ദേഹം എല്‍ഫിന്‍സ്റ്റോണ്‍ വിദ്യാലയത്തിലെ ആദ്യ “തൊട്ടുകൂടാത്തവന്‍” ആയി പ്രവേശനം ലഭിച്ചു. 1906 ഇല്‍ അദ്ദേഹം 9 വയസ്സുള്ള രാമാബായിയുമായി കല്യാണം കഴിച്ചു.1907 ഇല്‍ മെട്രിക്കുലേഷന്‍ ജയിച്ച അദ്ദേഹം അതേ സ്ഥാപനത്തിന്റെ കലാലയത്തില്‍ പ്രവേശനം സാധ്യമാക്കി. അതും ചരിത്രത്തിലെ ആദ്യ “തൊട്ടുകൂടാത്തവന്‍” ആയി തന്നെ. അങ്ങിനെ അദ്ദേഹം 1912 ഇല്‍ തന്റെ ബിരുദ വിദ്യാഭ്യാസം പൂര്‍ത്തീകരിക്കുകയും ബറോഡ ഗവര്‍മെന്ടില്‍ ജോലി തേടുകയും ചെയ്തു. 1913 ഇല്‍ അദ്ദേഹം അമേരിക്കയിലേക്ക് പോവുകയും അവിടെ നിന്നും സ്കോളര്‍ഷിപ് സഹിതം തന്റെ ബിരുദാനന്ത ബിരുദവും ഡോക്ടറേറ്റും നേടുകയും ചെയ്തു. 1917 ഇല്‍ അദ്ദേഹം ഇന്ത്യയിലേക്ക് തിരിച്ചു വരികയും തന്റെ ബറോഡയിലെ ജോലി തുടരുകയും ചെയ്തു. 1935 ഇല്‍ അദ്ദേഹത്തിന്റെ ഭാര്യ അസുഘം കാരണം മരണപ്പെട്ട്. അതിനു ശേഷം അദ്ദേഹം 1948 ഇല്‍ ശാരദാ കബീര്‍ എന്ന ബ്രാഹ്മണസ്ത്രീയെ രണ്ടാം വിവാഹം ചെയ്യുകയും ചെയ്തു. ഹിന്ദുക്കളിലെ അനാചാരങ്ങളിലും തൊട്ടുകൂടായ്മയിലും മനം മടുത്ത അദ്ദേഹം പിന്നീട് ബുദ്ധമതം സ്വീകരിക്കുകയായിരുന്നു. 

മറ്റ് അഭാരതീയ മതങ്ങളായ ഇസ്ലാം ക്രിസ്തു മതം എന്നിവ എന്തു കൊണ്ട് സ്വീകരിച്ചില്ല എന്നതിന് അദ്ദേഹം നല്കിയ വിശദീകരണം പ്രത്യേക പരാമര്‍ഷം അര്‍ഹിക്കുന്നു. “”ചില ചരിത്ര പരവും ലോക രാഷ്ട്രീയ” കാരണങ്ങളാലും ,ക്രൈസ്തവരായും മുസല്മാന്മാരുമായും മതം മാറുന്ന ഭാരതീയരുടെ ബുദ്ധിയിലും മനസ്സിലും വളരെ പരിണാമമുണ്ടാകും.അത്തരക്കാര്‍ ഭാരതം,ഭാരതീയത,ഇവിടത്തെ ചരിത്രം ഇവിടത്തെ ആചാരാനുഷ്ടാനങ്ങള്‍ പാരമ്പര്യം എന്നിവയുടെ വിരോധികളായി തീരും. തങ്ങള്‍ ഭാരതീയരെന്നു വിളിക്കപ്പെടാന്‍ പോലും അവര്‍ ഇഷ്ടപ്പെടുകയില്ല. ബുദ്ധമതാനുയായികളായാല്‍ അവരുടെ ഉപാസനാരീതിയില്‍ മാത്രമേ വ്യ്ത്യാസമുണ്ടാകയുള്ളൂ.അവരുടെ രാഷ്ട്രീയത,രാഷ്ട്രഭാക്തി എന്നിവയില്‍ യാതൊരു മാറ്റവും ഉണ്ടാകുകയില്ല.ഇസ്ലാം അല്ലെങ്കില്‍ ക്രിസ്തു മതം സ്വീകരിച്ച വ്യക്തിക്ക്ഒരു തരത്തില്‍ തന്റെ രാഷ്ട്രീയത തന്നെ നഷ്ടപ്പെടും.അവന്റെ ദേശീയതയുടെ തന്നെ വേര് മുറിക്കപ്പെടും”.

അങ്ങിനെ ആ അതികായന്‍ 1958 ഡിസംബര്‍ 6 നു കാലയവനികള്‍ക്കുളില്‍ മറഞ്ഞു. അദ്ദേഹം ബുദ്ധനെ കുറിച്ചുള്ള അവസാന പുസ്തകം എഴുതിക്കഴിഞ്ഞതിന് ശേഷമാണ് മണ്മറഞ്ഞത് എന്നുള്ളത് വിരോധാഭാസമാകാം. 

ബുദ്ധമത രീതിയില്‍ തന്നെ അദ്ദേഹത്തിന്റെ മരണാനന്തര ചടങ്ങുകള്‍ നടത്തുകയും അങ്ങിനെ അദ്ദേഹം “താന്‍ ഹിന്ദുവായി ജനിച്ചെങ്കിലും ഹിന്ദു എന്ന മതത്തിലൂടെ മരിക്കില്ല” എന്നു പറഞ്ഞതിനെ അന്വര്‍ത്തമാക്കികൊണ്ട് ഈ ലോകം വിട്ടുപിരിഞ്ഞു.. ആ മഹാനേ നമുക്ക് ഈ ദിവസം ഓര്‍ക്കാം.. പാര്‍ശ്വ വല്‍ക്കരിക്കപ്പെട്ട ജനങ്ങളുടെ ജനനായകനെ...

Why You Shouldn’t Always Quit a Job You Hate.

Why You Shouldn’t Always Quit a Job You Hate About 91 percent of millennials expect to stay in a job for less than three years. It may appear as if millennials plan on being job hoppers with no loyalty, but a lot of this is unplanned. Most millennials are not fond of their first job and often go through several before finding one they really enjoy. It is no secret that Generation Y isn’t scared to quit when their reality doesn’t fit their expectations. After all, why should you stay at a job you hate? Grit It seems like the logical thing to do when you’re not happy somewhere is to leave, right? However, in a TED Talk, Angela Duckworth, a psychologist who studies achievement, attributes success to a trait she calls grit. She defined grit as passion and persistence for very long-term goals, having stamina, sticking with your future day-in and day-out not just for the week or month, but for years, and working really hard to making that future a reality. Grit is living life like it’s a marathon—not a sprint. It is being able to persevere in situations that are less than ideal on the path to success. A big part of grit is being able to stick with a job you hate. In most cases if you’re not happy, I think it is a good idea to find a way out. However, when it comes to careers, I believe that patience is a virtue. In most situations, you’ll find that you have more to gain by sticking through it than quitting. Everyone has to start somewhere Before Amanda Palmer became the star she is, she stood on a carton as a bride on the street exchanging flowers for money. At night, her band would ask her crowds for donations. Jay-Z’s rap career took off in 1996, but he had been trying to break into music for at least ten years. His first album was sold out of the trunk of a car. I could go on about these humble beginnings; everyone has to start somewhere. The beginning is never glamorous. It’s rough, challenging, and usually doesn’t pay very much. This is a part of the process, embrace it. “Where you are is just as important as where you’re going” Last September, I attended a conference on advertising and marketing in D.C. where Richard Kirshenbaum, a well-renowned pioneer in the industry, was a keynote speaker. He said something that I hear in my head everyday: “Where you are is just as important as where you’re going.” As tough as they are, these early experiences are full of intangibles that will come in handy one day. Too often, people refer to these experiences as “stepping stones.” I’ve never been too fond of the term as it downplays the importance of the present. These humble beginnings are where we prepare for the future. As tedious as they may be, entry-level positions are where we learn to master things such as details, deadlines, and data among other skills that we’ll need to execute our dreams. The beginning is also where we make some of our most valuable relationships. People don’t become mentors and friends overnight. Relationships take time to build. The relationships, experiences, lessons, and skills we have to gain from this first job we can’t stand won’t manifest if we quit too quickly. We can’t develop if we don’t take the time to focus and succeed in our current jobs before moving to something better. Take time to explore When you start a new job, it takes about a good three months to really learn the role, company, and environment you’re working in. In the time that follows, you are in the process of building trust, showing your colleagues what you are capable of, and getting a sense of where the organization is headed. By quitting in less than a year, you are selling yourself short. While it’s important to be well rounded and have many different experiences, you can’t reap the rewards of each experience if you leave before the right time. Quitting your job too quickly has consequences far beyond the regret that follows missed opportunities. By quitting a job you don’t like in less than a year’s time, you’re sending a message that you are a bad decision maker. Future employers can read into this easily. When you quit a job while you’re unhappy, you set yourself up to make more bad decisions. Most people make poor decisions when they’re unhappy, often thinking of immediate gratification without considering long-term consequences. When I first started my job, I had doubts. I wasn’t sure that I made the right choice and thought about all of the opportunities I had passed up. A lot people probably don’t like their first job. When talking to others about how I felt, I got the same advice that many people my age hear: “Get the experience and quit after a year.” As tempting as it might seem to quit quickly, something about that mentality didn’t feel right either. It’s been 10 months and I can say that I am happy I didn’t quit. In addition to gaining a solid understanding of the future opportunities available to me, I’ve encountered a lot of pleasant surprises and new opportunities—opportunities that I would’ve missed out on because of impatience. The minute you realize the opportunity you have to grow where you are, your feelings about your job will change. Your feelings of disappointment and fear of missing out will turn into gratitude and drive. When it comes time for you to leave, you’ll look for new opportunities from a position of strength, not a position of weakness. After all if you can excel in tough situations, imagine what you’ll be able to accomplish at your dream job.