പീഡന വര്‍ഗ്ഗങ്ങളുടെ രക്ഷകനായി ഈ നാട്ടില്‍ അവതരിച്ച മഹാനാണ് ഭീം ജി എന്നു പിന്നീട് അറിയപ്പെട്ടെ ശ്രീ ബാലാസാഹിബ് ഭീം റാവു റാംജി അംബേദ്കര്‍.
തന്റെ ജീവിതകാലം മുഴുവനും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനങ്ങള്‍ക്ക് വേണ്ടി പോരാടിയ അദ്ദേഹം വെറുമൊരു ചിന്തകന്‍ മാത്രമല്ല, മറിച്ച് ചരിത്ര, നിയമ, രാഷ്ട്രീയ കാര്യങ്ങളില്‍ നൈപുണ്യന്‍ ആയിരുന്നു.
തന്റെ ജീവിതകാലം മുഴുവനും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനങ്ങള്‍ക്ക് വേണ്ടി പോരാടിയ അദ്ദേഹം വെറുമൊരു ചിന്തകന്‍ മാത്രമല്ല, മറിച്ച് ചരിത്ര, നിയമ, രാഷ്ട്രീയ കാര്യങ്ങളില്‍ നൈപുണ്യന്‍ ആയിരുന്നു.
തന്റെ ജീവിതത്തില്‍ അനുഭവിച്ച ഉച്ച നീചത്വങ്ങള്‍ ഇനി ജനിക്കാന്‍ പോകുന്ന തന്റെ സമൂഹം അനുഭവിക്കരുതെന്ന് തീവ്രമായി ആഗ്രഹിച്ച ഒരു മഹാദര്‍ശി. തൊട്ട് കൂടായ്മയും തീണ്ടിക്കൂടായ്മയും കൊടികുത്തി വാഴുന്ന ഹിന്ദു ധര്‍മത്തിനെതിരെ അദ്ദേഹം തന്റെ തൂലിക കൊണ്ട് വിമര്‍ശന ശരങ്ങള്‍ എയ്തത് അന്നത്തെ സവര്‍ണ്ണ സമൂഹത്തിനു എറാമുട്ടി ആയിരുന്നു. അത് പിന്നീട് അദ്ദേഹം തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചപ്പോള്‍ ബ്രഹ്മണ പാര്‍ട്ടിയായ പണ്ഡിറ്റ് നെഹ്‌റുവിന്റെ കൊങ്‌ഗ്രെസ്സ് ഉപയോഗിക്കുകയും കെട്ടിവച്ച കാശ് നഷ്ട്ടപ്പെടുന്ന സ്ഥിദ്ധിവിശേഷം വരെ ഉണ്ടാവുകയും ചെയ്തു. പിന്നീട് അദ്ദേഹത്തെ രാജ്യസഭാംഗമായി എടുക്കുകയായിരുന്നു .
എങ്കിലും അദ്ദേഹം തുടങ്ങി വച്ച വിപ്ലവ ചിന്തകള്‍ ഇന്ന് പാര്‍ശ്വ വല്‍ക്കരിക്കപ്പെട്ട ജനങ്ങള്‍ തങ്ങളുടെ ആദര്‍ശമായി കൊണ്ട് നടക്കുന്നു. അംബേദ്കര്‍ ആശയങ്ങളുടെ പ്രതീകമായി ഉയര്‍ന്നു വന്നതാണെങ്കിലും ബിഎസ്‌പി പിന്നീട് സവര്‍ണ്ണ വിഭാഗങ്ങളുമായ് കൂടുന്നതാണ് കണ്ടത്. എങ്കിലും ഇന്നും അമ്പെദ്ക്കറിന്റെ വാദങ്ങളുടെ “സ്വീകാര്യത” ഏറി വരുന്നു എന്നുള്ളതിന് സംശയം ഏതുമില്ല.
ഇന്നും ജനസംഖ്യയുടെ ഹിംസഭാഗം പേറുന്ന അവര്‍ണ്ണ വിഭാഗങ്ങള്‍ പലതും ചൂഷണത്തിനും പീഡനത്തിനും വിധേയമാക്കപ്പെടുന്നു. ഇത് സംഭവിക്കുന്നതിനെതിരെ ഭീംജി നിയമ നിര്‍മാണം നടത്തി അവര്‍ണ്ണറെ സംരക്ഷിക്കാനുള്ള ശ്രമം നടത്തി എങ്കിലും. അദ്ദേഹത്തിന്റെ ചെറുപ്പകാലത്ത് വിദ്യാലയങ്ങളില്‍ വരെ അദ്ദേഹം അനുഭവിച്ച പീഡനങ്ങളുടെ നേര്‍പത്രമാണ് അദ്ദേഹത്തിന്റെ പല കൃതികളും. പൂന പാക്ടിന് വേണ്ടി ( ദളിതര്‍ക്ക് വേണ്ടി പ്രത്യേക നിയമം) അദ്ദേഹം ഗാന്ധിജിക്കെതിരെ നടത്തിയ പോരാട്ടങ്ങളെല്ലാം വളരെ പ്രാധാന്യമര്‍ഹിക്കുന്ന സ്വാതന്ത്ര്യ സമര പോരാട്ടമാണ്.
അമ്പെദ്ക്കാര്‍ അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ പതിനാലാമത്തെ മകനായി ആണ് ജനിച്ചത്. അദ്ദേഹത്തിന്റെ കുടുംബം 1902 ഇല്‍ ബോംബെയിലേക്ക് മാരിതാമസിച്ചതാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവ്. അങ്ങിനെ അദ്ദേഹം അദ്ദേഹം എല്‍ഫിന്‍സ്റ്റോണ്‍ വിദ്യാലയത്തിലെ ആദ്യ “തൊട്ടുകൂടാത്തവന്‍” ആയി പ്രവേശനം ലഭിച്ചു. 1906 ഇല്‍ അദ്ദേഹം 9 വയസ്സുള്ള രാമാബായിയുമായി കല്യാണം കഴിച്ചു.1907 ഇല്‍ മെട്രിക്കുലേഷന്‍ ജയിച്ച അദ്ദേഹം അതേ സ്ഥാപനത്തിന്റെ കലാലയത്തില്‍ പ്രവേശനം സാധ്യമാക്കി. അതും ചരിത്രത്തിലെ ആദ്യ “തൊട്ടുകൂടാത്തവന്‍” ആയി തന്നെ. അങ്ങിനെ അദ്ദേഹം 1912 ഇല്‍ തന്റെ ബിരുദ വിദ്യാഭ്യാസം പൂര്‍ത്തീകരിക്കുകയും ബറോഡ ഗവര്‍മെന്ടില്‍ ജോലി തേടുകയും ചെയ്തു. 1913 ഇല്‍ അദ്ദേഹം അമേരിക്കയിലേക്ക് പോവുകയും അവിടെ നിന്നും സ്കോളര്‍ഷിപ് സഹിതം തന്റെ ബിരുദാനന്ത ബിരുദവും ഡോക്ടറേറ്റും നേടുകയും ചെയ്തു. 1917 ഇല്‍ അദ്ദേഹം ഇന്ത്യയിലേക്ക് തിരിച്ചു വരികയും തന്റെ ബറോഡയിലെ ജോലി തുടരുകയും ചെയ്തു.
1935 ഇല്‍ അദ്ദേഹത്തിന്റെ ഭാര്യ അസുഘം കാരണം മരണപ്പെട്ട്. അതിനു ശേഷം അദ്ദേഹം 1948 ഇല്‍ ശാരദാ കബീര്‍ എന്ന ബ്രാഹ്മണസ്ത്രീയെ രണ്ടാം വിവാഹം ചെയ്യുകയും ചെയ്തു.
ഹിന്ദുക്കളിലെ അനാചാരങ്ങളിലും തൊട്ടുകൂടായ്മയിലും മനം മടുത്ത അദ്ദേഹം പിന്നീട് ബുദ്ധമതം സ്വീകരിക്കുകയായിരുന്നു.
മറ്റ് അഭാരതീയ മതങ്ങളായ ഇസ്ലാം ക്രിസ്തു മതം എന്നിവ എന്തു കൊണ്ട് സ്വീകരിച്ചില്ല എന്നതിന് അദ്ദേഹം നല്കിയ വിശദീകരണം പ്രത്യേക പരാമര്‍ഷം അര്‍ഹിക്കുന്നു.
“”ചില ചരിത്ര പരവും ലോക രാഷ്ട്രീയ” കാരണങ്ങളാലും ,ക്രൈസ്തവരായും മുസല്മാന്മാരുമായും മതം മാറുന്ന ഭാരതീയരുടെ ബുദ്ധിയിലും മനസ്സിലും വളരെ പരിണാമമുണ്ടാകും.അത്തരക്കാര്‍ ഭാരതം,ഭാരതീയത,ഇവിടത്തെ ചരിത്രം ഇവിടത്തെ ആചാരാനുഷ്ടാനങ്ങള്‍ പാരമ്പര്യം എന്നിവയുടെ വിരോധികളായി തീരും. തങ്ങള്‍ ഭാരതീയരെന്നു വിളിക്കപ്പെടാന്‍ പോലും അവര്‍ ഇഷ്ടപ്പെടുകയില്ല. ബുദ്ധമതാനുയായികളായാല്‍ അവരുടെ ഉപാസനാരീതിയില്‍ മാത്രമേ വ്യ്ത്യാസമുണ്ടാകയുള്ളൂ.അവരുടെ രാഷ്ട്രീയത,രാഷ്ട്രഭാക്തി എന്നിവയില്‍ യാതൊരു മാറ്റവും ഉണ്ടാകുകയില്ല.ഇസ്ലാം അല്ലെങ്കില്‍ ക്രിസ്തു മതം സ്വീകരിച്ച വ്യക്തിക്ക്ഒരു തരത്തില്‍ തന്റെ രാഷ്ട്രീയത തന്നെ നഷ്ടപ്പെടും.അവന്റെ ദേശീയതയുടെ തന്നെ വേര് മുറിക്കപ്പെടും”.
അങ്ങിനെ ആ അതികായന്‍ 1958 ഡിസംബര്‍ 6 നു കാലയവനികള്‍ക്കുളില്‍ മറഞ്ഞു. അദ്ദേഹം ബുദ്ധനെ കുറിച്ചുള്ള അവസാന പുസ്തകം എഴുതിക്കഴിഞ്ഞതിന് ശേഷമാണ് മണ്മറഞ്ഞത് എന്നുള്ളത് വിരോധാഭാസമാകാം.
ബുദ്ധമത രീതിയില്‍ തന്നെ അദ്ദേഹത്തിന്റെ മരണാനന്തര ചടങ്ങുകള്‍ നടത്തുകയും അങ്ങിനെ അദ്ദേഹം “താന്‍ ഹിന്ദുവായി ജനിച്ചെങ്കിലും ഹിന്ദു എന്ന മതത്തിലൂടെ മരിക്കില്ല” എന്നു പറഞ്ഞതിനെ അന്വര്‍ത്തമാക്കികൊണ്ട് ഈ ലോകം വിട്ടുപിരിഞ്ഞു.. ആ മഹാനേ നമുക്ക് ഈ ദിവസം ഓര്‍ക്കാം.. പാര്‍ശ്വ വല്‍ക്കരിക്കപ്പെട്ട ജനങ്ങളുടെ ജനനായകനെ...
No comments:
Post a Comment