പൊലീസിൽനിന്നുള്ള 14 സേവനങ്ങൾ ഇന്നു മുതൽ പൗരന്റെ അവകാശമായി മാറും. അപേക്ഷ നൽകി നിശ്ചിതദിവസത്തിനകം സേവനം ലഭിച്ചില്ലെങ്കിൽ അപ്പീൽ അധികാരികൾക്ക് പരാതി നൽകാം. സേവനം നൽകുന്നതിൽ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥർ പിഴ നൽകേണ്ടിവരും.
അവശ്യ സേവനങ്ങൾ ഇവയാണ്
മൈക്ക് പ്രവർത്തിപ്പിക്കാനുള്ള അനുവാദം
ഘോഷയാത്രയ്ക്കുള്ള അനുമതി
പാസ്‌പോർട്ട് അന്വേഷണം
പൊലീസ് സ്റ്റേഷനുകളിൽ ലഭിക്കുന്ന പരാതികളുടെ അന്വേഷണം പരാതി സ്വീകരിച്ചുകൊണ്ട് രസീത് നൽകൽ
പ്രഥമവിവര റിപ്പോർട്ടിന്റെ പകർപ്പ്
പോസ്റ്റ്‌മോർട്ടം സർട്ടിഫിക്കറ്റ്
പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്
ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും സംബന്ധിച്ച ലൈസൻസ്
ജോലി സംബന്ധമായ വെരിഫിക്കേഷൻ
വിദേശികളുടെ രജിസ്‌ട്രേഷൻ
കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ നടപടിക്രമങ്ങൾ പൂർത്തിയാക്കി മടക്കിവിട്ടുകൊടുക്കുന്നത് സംബന്ധിച്ച്
സമൻസുകൾ നൽകുന്നതും വാറന്റുകൾ നടപ്പിലാക്കുന്നതും സംബന്ധിച്ച്
പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ സംബന്ധിച്ച പരാതിയിന്മേലുള്ള അന്വേഷണം.
പൊലീസിൽ നിന്ന് ലഭിക്കേണ്ട സേവനം, അപേക്ഷ നൽകേണ്ട ഓഫീസ്, സേവനം നൽകാൻ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ, സേവനം നൽകേണ്ട സമയപരിധി, ആദ്യ അപ്പീൽ അധികാരി, രണ്ടാമത്തെ അപ്പീൽ അധികാരി എന്നീ ക്രമത്തിൽ ഇനി പറയുന്നു.
1) മൈക്ക് പ്രവർത്തിപ്പിക്കാനുള്ള അനുമതി -ജില്ലാ പൊലീസ് ഓഫീസ്/സബ്ഡിവിഷണൽ പൊലീസ് ഓഫീസ്-ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ (അഡ്മിനിസ്‌ട്രേഷൻ), ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് (അഡ്മിനിസ്‌ട്രേഷൻ), അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ (അഡ്മിനിസ്‌ട്രേഷൻ)/ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട്, ബന്ധപ്പെട്ട അസിസ്റ്റന്റ് കമ്മിഷണർ-3 ദിവസം-ജില്ലാ പൊലീസ് മേധാവി-റേഞ്ച് ഇൻസ്‌പെക്ടർ ജനറൽ ഓഫ് പൊലീസ്.
2) ഘോഷയാത്രകളുടെ അനുവാദം-ജില്ലാ പൊലീസ് ഓഫീസ്/സബ് ഡിവിഷണൽ പൊലീസ് ഓഫീസുകൾ- ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ (അഡ്മിനിസ്‌ട്രേഷൻ), ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് (അഡ്മിനിസ്‌ട്രേഷൻ), അസിസ്റ്റന്റ് കമ്മിഷണർ (അഡ്മിനിസ്‌ട്രേഷൻ)/ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട്/ ബന്ധപ്പെട്ട അസിസ്റ്റന്റ് കമ്മിഷണർ-ജില്ലയ്ക്കകത്താണെങ്കിൽ ഏഴ് ദിവസം-ജില്ലാ പൊലീസ് മേധാവി-റേഞ്ച് ഐ.ജി
3) പാസ്‌പോർട്ട് അന്വേഷണം -സിറ്റികളിലെയും ജില്ലകളിലെയും സ്‌പെഷ്യൽ ബ്രാഞ്ച് ഓഫീസുകൾ-അസിസ്റ്റന്റ് കമ്മിഷണർ/ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് (സിറ്റികളിലെയും ജില്ലകളിലെയും സ്‌പെഷ്യൽ ബ്രാഞ്ച് ഓഫീസുകൾ), 20 ദിവസം-ജില്ലാ പൊലീസ് മേധാവി-റേഞ്ച് ഐ.ജി.
4) പൊലീസ് സ്റ്റേഷനുകളിൽ ലഭിക്കുന്ന പരാതികളുടെ അന്വേഷണം-പൊലീസ് സ്റ്റേഷനുകൾ-സ്റ്റേഷൻ ഹൗസ് ഓഫീസർ-15 ദിവസം-ബന്ധപ്പെട്ട സർക്കിൾ ഇൻസ്‌പെക്ടർ-ബന്ധപ്പെട്ട ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട്/അസിസ്റ്റന്റ് കമ്മിഷണർ (വനിതാ സെല്ലുമായി ബന്ധപ്പെട്ട പരാതികൾ (യഥാക്രമം)-സർക്കിൾ ഇൻസ്‌പെക്ടർ, വനിതാ സെൽ-ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട്-അസിസ്റ്റന്റ് കമ്മിഷണർ ക്രൈം ഡിറ്റാച്ച്‌മെന്റ്-ജില്ലാ പൊലീസ് മേധാവി).
5) പരാതി സ്വീകരിച്ചതിനുള്ള രസീത് നൽകൽ-പൊലീസ് സ്റ്റേഷനുകൾ-സ്റ്റേഷൻ ഹൗസ് ഓഫീസർ, പരാതി നൽകിയ അതേദിവസം, ബന്ധപ്പെട്ട സർക്കിൾ ഇൻസ്‌പെക്ടർ, ബന്ധപ്പെട്ട ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട്/അസിസ്റ്റന്റ് കമ്മിഷണർ (വനിതാ സെല്ലുമായി ബന്ധപ്പെട്ട പരാതികൾ (യഥാക്രമം)-സർക്കിൾ ഇൻസ്‌പെക്ടർ വിമൻ സെൽ-ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട്-അസിസ്റ്റന്റ് കമ്മിഷണർ ക്രൈം ഡിറ്റാച്ച്‌മെന്റ്-ജില്ലാ പൊലീസ് മേധാവി).
6) പ്രഥമവിവര റിപ്പോർട്ടിന്റെ പകർപ്പ്-പൊലീസ് സ്റ്റേഷൻ-സ്റ്റേഷൻ ഹൗസ് ഓഫീസർ- അപേക്ഷ സമർപ്പിച്ച അതേദിവസം- ബന്ധപ്പെട്ട സർക്കിൾ ഇൻസ്‌പെക്ടർ- ബന്ധപ്പെട്ട ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട്-അസിസ്റ്റന്റ് കമ്മിഷണർ.
7) പോസ്റ്റ്‌മോർട്ടം സർട്ടിഫിക്കറ്റ്- പൊലീസ് സ്റ്റേഷൻ-സ്റ്റേഷൻ ഹൗസ് ഓഫീസർ-ആരോഗ്യവകുപ്പിൽ നിന്ന് ലഭിച്ച് മൂന്ന് ദിവസത്തിനുശേഷം-ബന്ധപ്പെട്ട സർക്കിൾ ഇൻസ്‌പെക്ടർ-ബന്ധപ്പെട്ട ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട്-അസിസ്റ്റന്റ് കമ്മിഷണർ.
8) പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്-ജില്ലാ പൊലീസ് ഓഫീസ് (സിറ്റികൾ/ജില്ലകൾ)-ജില്ലാ പൊലീസ് മേധാവി (സിറ്റികൾ/ ജില്ലകൾ)-അന്വേഷണ റിപ്പോർട്ട് ബന്ധപ്പെട്ടയാൾക്ക് 15 ദിവസത്തിനുള്ളിൽ അയയ്ക്കണം-റേഞ്ച് ഇൻസ്‌പെക്ടർ ജനറൽ ഒഫ് പൊലീസ് -അഡിഷണൽ ഡയറക്ടർ ജനറൽ ഒഫ് പൊലീസ് സോൺ.
9) ആയുധങ്ങളുടെയും സ്‌ഫോടകവസ്തുക്കളുടെയും ലൈസൻസ്-ജില്ലാ പൊലീസ് ഓഫീസ് (സിറ്റികൾ/ജില്ലകൾ)-ജില്ലാ പൊലീസ് മേധാവി (സിറ്റികൾ/ജില്ലകൾ)-15 ദിവസം-റേഞ്ച് ഇൻസ്‌പെക്ടർ ജനറൽ ഒഫ് പൊലീസ് -അഡിഷണൽ ഡയറക്ടർ ജനറൽ ഒഫ് പൊലീസ് സോൺ.
10) ജോലി സംബന്ധമായ വെരിഫിക്കേഷൻ-ജില്ലകളിലെയും സിറ്റികളിലെയും സ്‌പെഷ്യൽ ബ്രാഞ്ച് ഓഫീസുകൾ-അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ/ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് (ജില്ലകളിലെയും സിറ്റികളിലെയും സ്‌പെഷ്യൽ ബ്രാഞ്ച്)-15 ദിവസം-ജില്ലാ പൊലീസ് മേധാവി-റേഞ്ച് ഇൻസ്‌പെക്ടർ ജനറൽ ഒഫ് പൊലീസ്.
11) വിദേശികളുടെ രജിസ്‌ട്രേഷൻ-ജില്ലാ പൊലീസ് ഓഫീസ്-ജില്ലാ പൊലീസ് മേധാവി (സിറ്റികൾ/ജില്ലകൾ)-7 ദിവസം-റേഞ്ച് ഇൻസ്‌പെക്ടർ ജനറൽ ഒഫ് പൊലീസ് -അഡിഷണൽ ഡയറക്ടർ ജനറൽ ഒഫ് പൊലീസ് സോൺ.
12) കസ്റ്റഡിയിലുള്ള വാഹനങ്ങൾ നടപടിക്രമങ്ങൾ പൂർത്തിയായശേഷം വിട്ടുകൊടുക്കുന്നത്- പൊലീസ് സ്റ്റേഷൻ-സ്റ്റേഷൻ ഹൗസ് ഓഫീസർ-3 ദിവസം-ബന്ധപ്പെട്ട സർക്കിൾ ഇൻസ്‌പെക്ടർ-ബന്ധപ്പെട്ട അസിസ്റ്റന്റ് കമ്മിഷണർ/ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട്.
13) സമൻസുകൾ നൽകുന്നതും വാറന്റുകൾ നടപ്പിലാക്കുന്നതും-പൊലീസ് സ്റ്റേഷൻ-സ്റ്റേഷൻ ഹൗസ് ഓഫീസർ-കേസിന്റെ പോസ്റ്റിംഗ് തീയതിക്ക് മുമ്പ്-ബന്ധപ്പെട്ട സർക്കിൾ ഇൻസ്‌പെക്ടർ-ബന്ധപ്പെട്ട അസിസ്റ്റന്റ് കമ്മിഷണർ/ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട്.
14) പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ സംബന്ധിച്ച പരാതികളിന്മേലുള്ള അന്വേഷണം-പ്രത്യേക മൊബൈൽ സ്‌ക്വാഡ് യൂണിറ്റുകളും ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട്/അസിസ്റ്റന്റ് കമ്മിഷണർ ഒഫ് പൊലീസ് , സബ് ഡിവിഷണൽ പൊലീസ് ഓഫീസുകൾ-ബന്ധപ്പെട്ട ഡെപ്യൂട്ടി സൂപ്രണ്ട് ഒഫ് പൊലീസ് , അസിസ്റ്റന്റ് കമ്മിഷണർ ഒഫ് പൊലീസ് -ബന്ധപ്പെട്ട ഡെപ്യൂട്ടി സൂപ്രണ്ട് ഒഫ് പൊലീസ് /അസിസ്റ്റന്റ് കമ്മിഷണർ/ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട്, സ്‌പെഷ്യൽ മൊബൈൽ സ്‌ക്വാഡ് എന്നിവർക്ക് റിപ്പോർട്ട് ലഭിച്ചശേഷം 10 ദിവസം-ജില്ലാ പൊലീസ് മേധാവി-റേഞ്ച് ഇൻസ്‌പെക്ടർ ജനറൽ ഒഫ് പൊലീസ്.
Courtesy - Keralakaumudi
No comments:
Post a Comment