29/04/2015

ജീവാമൃതം

1. നാടൻ പശുവിന്റെ ചാണകം -10 kgs
2. നാടൻ പശുവിന്റെ മുത്രം - 5 - 10 lts
3. കറുത്ത ശർക്കര - 1 kg (അലെങ്കിൽ മധുരമുള്ള ഏതെങ്കിലും പഴത്തിന്റെ ചാർ -1 കിലോയോ അലെങ്കിൽ കരിമ്പിൻ തണ്ടുകൾ ചെറുതായി കൊത്തിഅരിഞ്ഞതു- 10 kgs ഓ അലെങ്കിൽ നല്ലതായി മൂത്ത തേങ്ങാ വെള്ളം - 1 lts , ഇത്തരത്തിൽ ഏതും ആകാം )
4. ഇരട്ട പരിപ്പ് പയർ വർഗത്തിൽ ഏതെങ്കിലും ഒന്നിന്റെ മാവ് - 1 കിലോ (കടല, തുവര, മുതിര, ഉഴുന്ന് , ശീമകൊന്നയുടെ പരിപ്പ്, ഇവയിൽ ഏതും ആകാം. സോയ ബീൻസ്‌ ഒരിക്കലും ഉപയോഗിക്കരുത് , അരക്കുന്നത് കല്ലിൽ വച്ച് ആയാൽ വളരെ നല്ലത് )
5. വന മണ്ണ് - 1 കൈ പിടി (വന മണ്ണ് എന്ന് കൊണ്ട് ഉദേശിക്കുന്നത് കൃഷിസ്ഥലത്ത്‌ ഒട്ടുമേ വളം ഉപയോഗിക്കാത്ത സ്ഥലത്തെ മണ്ണ്, അല്ലെങ്കിൽ വരമ്പിലെ മണ്ണ്, ചൊല കാട്ടിലെ മണ്ണ് എന്നിവയിൽ ഏതെങ്കിലും )
6. ഒട്ടുമേ ക്ലോറിൻ ചേരാത്ത വെള്ളം - 200 lts
__________________________________________________________________

ഒരു 200 -210 Lts ഉൾകൊള്ളുന്ന ഒരു ബാരൽ അഥവാ ടാങ്കിൽ ഇവയിൽ മുകളിൽ പറഞ്ഞിട്ടുള്ള എല്ലാം കൂടി ഇട്ടു ഘടികാര ആകൃതിയിൽ നന്നായി ഇളക്കി ചണ ചാക്ക് കൊണ്ട് മൂടി തണലത്തു വെക്കുക .. ഇളക്കുന്നത് തടി കഷണം കൊണ്ട് മതി . ഇതു 48 മണിക്കൂർ സൂക്ഷിക്കുക .. ദിവസവും 3 നേരം ഇളക്കി കൊടുക്കുകയും വേണം( ഘടികാര ആകൃതിയിൽ ).

ഈ മിശ്രിതം 48 മണിക്കൂറിനു ശേഷം നമ്മുടെ കൃഷി സ്ഥലത്ത് നന്നായി കിട്ടുന്ന തരത്തിൽ വീശി തളിക്കുക ...

ഒപ്പം തന്നെ ജീവാമൃതം ചെടികൾക്ക്‌ തളിച്ച് കൊടുക്കുകയും ആകാം ..

ജീവാമൃതം എത്രത്തോളം ഉപയോഗിക്കുന്നുവോ അത്രത്തോളം നല്ലത് തന്നെ ..

60 ദിവസം മുതൽ 80 ദിവസം വരെ കാല ദൈർഘ്യം ഉള്ള ചെടികൾക്ക്‌ ജീവാമൃതം തളിക്കേണ്ട രീതി
________________________________________________________________

ഒന്നാമത്തെ തളിക്കൽ - വിത്തിട്ടു 21 ദിവസം കഴിഞ്ഞു ഏക്കർ ഒന്നിന് 100 ലിറ്റർ വെള്ളത്തിന്‌ 5 ലിറ്റർ ജീവാമൃതം എന്ന തോതിൽ നേർപ്പിച്ചു, നന്നായി തളിച്ച് കൊടുക്കുക

രണ്ടാമത്തെ തളിക്കൽ - ആദ്യ തളിക്കൽ കഴിഞ്ഞു 21 ദിവസം കഴിഞ്ഞു ഏക്കർനു 200 ലിറ്റർ വെള്ളത്തിൽ 20 ലിറ്റർ ജീവാമൃതം നേർപ്പിച്ച് തളിച്ച് കൊടുക്കുക.

മൂന്നാമത്തെ തളിക്കൽ - രണ്ടാമത്തെ കഴിഞ്ഞു 21 ദിവസത്തിന് ശേഷം 200 ലിറ്റർ വെള്ളത്തിൽ 200 ലിറ്റർ വെള്ളത്തിൽ 5 ലിറ്റർ നന്നായി പുളിപ്പിച്ച്ച മോര് ചേർത്ത് നേർപ്പിച്ച് തളിക്കുക .

90 ദിവസം മുതൽ 120 ദിവസം വരെ കാല ദൈർഘ്യം ഉള്ള ചെടികൾക്ക്‌ ജീവാമൃതം തളിക്കേണ്ട രീതി
________________________________________________________________

ഒന്നാമത്തെ തളിക്കൽ - വിത്തിട്ടു 21 ദിവസം കഴിഞ്ഞു ഏക്കർ ഒന്നിന് 100 ലിറ്റർ വെള്ളത്തിന്‌ 5 ലിറ്റർ ജീവാമൃതം എന്ന തോതിൽ നേർപ്പിച്ചു, നന്നായി തളിച്ച് കൊടുക്കുക

രണ്ടാമത്തെ തളിക്കൽ - ആദ്യ തളിക്കൽ കഴിഞ്ഞു 21 ദിവസം കഴിഞ്ഞു ഏക്കർനു 150 ലിറ്റർ വെള്ളത്തിൽ 10 ലിറ്റർ ജീവാമൃതം നേർപ്പിച്ച് തളിച്ച് കൊടുക്കുക(7.5%).

മൂന്നാമത്തെ തളിക്കൽ - രണ്ടാമത്തെ തളിക്കൽ കഴിഞ്ഞു 21 ദിവസം കഴിഞ്ഞു ഏക്കർനു 200 ലിറ്റർ വെള്ളത്തിൽ 20 ലിറ്റർ ജീവാമൃതം നേർപ്പിച്ച് തളിച്ച് കൊടുക്കുക.

അവസാനത്തെ തളിക്കൽ - കായ്കൾ പാൽ പരുവത്തിൽ അല്ലെങ്കിൽ ശൈശവ അവസ്ഥയിൽ ഏക്കർ ഒന്നിന്നു 200 ലിറ്റർ വെള്ളത്തിൽ 5 ലിറ്റർ നന്നായി പുളിപ്പിച്ച്ച മോര് ചേർത്ത് നേർപ്പിച്ച് തളിക്കുക .

120 ദിവസം മുതൽ 135 ദിവസം വരെ കാല ദൈർഘ്യം ഉള്ള ചെടികൾക്ക്‌ ജീവാമൃതം തളിക്കേണ്ട രീതി
________________________________________________________________

ഒന്നാമത്തെ തളിക്കൽ - വിത്തിട്ടു 1 മാസം കഴിഞ്ഞു ഏക്കർ ഒന്നിന് 100 ലിറ്റർ വെള്ളത്തിന്‌ 5 ലിറ്റർ ജീവാമൃതം എന്ന തോതിൽ നേർപ്പിച്ചു, നന്നായി തളിച്ച് കൊടുക്കുക

രണ്ടാമത്തെ തളിക്കൽ - ആദ്യ തളിക്കൽ കഴിഞ്ഞു 21 ദിവസം കഴിഞ്ഞു ഏക്കർനു 150 ലിറ്റർ വെള്ളത്തിൽ 10 ലിറ്റർ ജീവാമൃതം നേർപ്പിച്ച് തളിച്ച് കൊടുക്കുക(7.5%).

മൂന്നാമത്തെ തളിക്കൽ - രണ്ടാമത്തെ തളിക്കൽ കഴിഞ്ഞു ഏക്കർ ഒന്നിന്നു 200 ലിറ്റർ വെള്ളത്തിൽ 5 ലിറ്റർ നന്നായി പുളിപ്പിച്ച്ച മോര് ചേർത്ത് നേർപ്പിച്ച് തളിക്കുക .

നാലാമത്തെ തളിക്കൽ - മൂനാമത്തെ തളിക്കൽ കഴിഞ്ഞു തളിക്കൽ കഴിഞ്ഞു 21 ദിവസം കഴിഞ്ഞു ഏക്കർനു 200 ലിറ്റർ വെള്ളത്തിൽ 20 ലിറ്റർ ജീവാമൃതം നേർപ്പിച്ച് തളിച്ച് കൊടുക്കുക.

135 ദിവസം മുതൽ 150 ദിവസം വരെ കാല ദൈർഘ്യം ഉള്ള ചെടികൾക്ക്‌ ജീവാമൃതം തളിക്കേണ്ട രീതി
________________________________________________________________

ഒന്നാമത്തെ തളിക്കൽ - വിത്തിട്ടു 1 മാസം കഴിഞ്ഞു ഏക്കർ ഒന്നിന് 100 ലിറ്റർ വെള്ളത്തിന്‌ 5 ലിറ്റർ ജീവാമൃതം എന്ന തോതിൽ നേർപ്പിച്ചു, നന്നായി തളിച്ച് കൊടുക്കുക

രണ്ടാമത്തെ തളിക്കൽ - ആദ്യ തളിക്കൽ കഴിഞ്ഞു 21 ദിവസം കഴിഞ്ഞു ഏക്കർനു 150 ലിറ്റർ വെള്ളത്തിൽ 10 ലിറ്റർ ജീവാമൃതം നേർപ്പിച്ച് തളിച്ച് കൊടുക്കുക(7.5%).

മൂന്നാമത്തെ തളിക്കൽ - രണ്ടാമത്തെ തളിക്കൽ കഴിഞ്ഞു ഏക്കർ ഒന്നിന്നു 200 ലിറ്റർ വെള്ളത്തിൽ 5 ലിറ്റർ നന്നായി പുളിപ്പിച്ച്ച മോര് ചേർത്ത് നേർപ്പിച്ച് തളിക്കുക .

നാലാമത്തെ തളിക്കൽ - മൂനാമത്തെ തളിക്കൽ കഴിഞ്ഞു തളിക്കൽ കഴിഞ്ഞു 21 ദിവസം കഴിഞ്ഞു ഏക്കർനു 200 ലിറ്റർ വെള്ളത്തിൽ 20 ലിറ്റർ ജീവാമൃതം നേർപ്പിച്ച് തളിച്ച് കൊടുക്കുക.

അഞ്ചാമത്തെ തളിക്കൽ - 21 ദിവസം കഴിഞ്ഞു ഏക്കർനു 200 ലിറ്റർ വെള്ളത്തിൽ 20 ലിറ്റർ ജീവാമൃതം നേർപ്പിച്ച് തളിച്ച് കൊടുക്കുക.

അവസാനത്തെ തളിക്കൽ - പാൽ പരുവത്തിൽ 200 ലിറ്റർ വെള്ളത്തിൽ 5 ലിറ്റർ പുളിപ്പിച്ച മോര് അല്ലെങ്കിൽ തേങ്ങ വെള്ളം നേർപ്പിച്ചത്.

വാഴയ്ക്ക്

ഓരോ 15 ദിവസം കൂടുമ്പോൾ 200 ലിറ്റർ വെള്ളത്തിന്നു 20 ലിറ്റർ ജീവാമൃതം എന്ന രീതിയിൽ കൊടുക്കാം ..
വിളവിന് മുമ്പത്തെ മാസങ്ങളിൽ 15 ദിവസം കൂടുമ്പോൾ 5 ലിറ്റർ മോരും 200 ലിറ്റർ വെള്ളവും നേർപ്പിച്ച് നാന്നായി സ്പ്രേ ചെയുക .. തേങ്ങ വെള്ളവും ഉത്തമം

No comments: