08/02/2015

മലയാളി

തലയിൽ എണ്ണ, തോളിൽ തോർത്ത്, കയ്യിൽ സോപ്പ്പെട്ടി, നിൽക്കുന്നത് കുളക്കടവിൽ..

എന്നാലും വഴിപോക്കൻ അപരിചിതൻ ആയിരുന്നാൽ കൂടി ചോദിക്കുമായിരുന്നു..

"എന്താ പരിപാടി? കുളിക്കാൻ പോവുകയാണ് അല്ലെ ??? "

ഇത്രയും ലക്ഷണങ്ങൾ എല്ലാം ഒത്താൽ അത് കുളിക്കാൻ തന്നെ ആയിരിക്കും എന്ന് അറിയാത്തവൻ അല്ല ചോദ്യ കർത്താവ്..

പിന്നെ എന്തേ ചോദിക്കാൻ ???

അതായിരുന്നു മലയാളിയുടെ സംസ്കാരം !!!!!!!!!!!!

എന്തെങ്കിലും ചോദിക്കാതിരുന്നാൽ അമാന്യമായി കണക്കാക്കിയിരുന്ന ഒരു കാലം നമുക്ക് നഷ്ട്ടപ്പെട്ടു.. 

വിവാഹപ്പന്തൽ വീട്ടു മുറ്റത്തു നിന്നും കല്യാണ മണ്ഡപങ്ങളിലേക്ക് മാറി..

🍗ആഹാരം അരിയിൽ നിന്നും കോഴിയിലേക്ക് കേറി..

അങ്ങിനെ നാടും നഗരവും നാറി..

🚘 യാത്ര ആഡംബര കാറുകള്‍ക്ക് വഴിമാറി..

💸 ജീവിത ചിലവേറി..

🚷വഴിയടച്ചു വേലികെട്ടി..

ഹൃദയങ്ങളിൽ വൻ മതിൽ കെട്ടി..

അയല്‍വാസിയുടെ വീട് കത്തുന്ന പുക ഫേസ് ബുക്കിൽ കണ്ട് അവൻ ഞെട്ടി..

അടുപ്പ് പുകയാത്തവർക്ക് വേണ്ടി അവൻ ലൈക്കി..

വിദ്യാഭ്യാസ പരമായും സാമ്പത്തീകമായും നാം ഒട്ടേറെ മുന്നേറി.. 

നമുക്ക് കൈമോശം വന്നത് തിരിച്ചു കിട്ടാത്ത നമ്മുടെ സംസ്കാരവും..

ഇപ്പോൾ നാം ആസ്വദിക്കുന്നത് പരിഷ്കാരവും..

📌 മലയാളി ഇനി സ്വായത്തമാക്കേണ്ടത് അറിവുകൾ അല്ല.. 
✏മറിച്ചു, തിരിച്ചറിവ് ആണ്...

വിദ്യാഭ്യാസം വിവരമില്ലായ്മക്ക് ഒരു പ്രതിവിധി അല്ല എന്ന് നാം ഇതിനകം തെളിയിച്ചു കഴിഞ്ഞു...

(ഒരു പുനര് വിചിന്തനത്തിന്)

No comments: