ബുദ്ധന്‍ ഒരിക്കല്‍ കല്‍മാസിന്റെ ഗ്രാമത്തിലൂടെ കടന്നു പോയി. ഇന്ത്യയിലെ ഏറ്റവും ബുദ്ധിയുള്ളവരും, ചുറുചുറുക്കുള്ളവരും, ബുദ്ധിമാന്മാരുമായിരുന്നു കല്മാസ് .
അവര്‍ ബുദ്ധനോട് ചോദിച്ചു. "നിങ്ങള്‍ പറയുന്നതെല്ലാം സത്യമാണെന്ന് ഞങ്ങള്‍ക്ക് എങ്ങിനെ അറിയും?" മറ്റുള്ള പണ്ഡിതര്‍ പറയുന്നത് (അക്കാലഘട്ടത്തില്‍ അറുപതോളം മത പണ്ഡിതര്‍ ഉണ്ടായിരുന്നു). അവര്‍ പറയുന്നതാണ് സത്യമാണെന്നാണ്. മാത്രമല്ല മറ്റുള്ളവര്‍ പറയുന്നതെല്ലാം അസത്യമെന്നും അവര്‍ പറയുന്നു.
ഇക്കാര്യം കേട്ടു ബുദ്ധന്‍ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.
ഒന്ന്. കാലങ്ങളായി കേട്ടുവരുന്നു എന്നതുകൊണ്ട് നിങ്ങള്‍ അതില്‍ വിശ്വസിക്കരുത്.
രണ്ട്. കുറേ തലമുറകളായി അനുഷ്ടിച്ചുവരുന്നു എന്ന കാരണത്താലും നിങ്ങള്‍ ഒരു ആചാരങ്ങളും പിന്തുടരുത്.
മൂന്നു. ഊഹാപോഹം കേട്ടാലുടന്‍ അത് ശ്രദ്ധിക്കുകയോ വിസ്വസികുകയോ അരുത്.
നാല്. വേദപുസ്തകത്തില്‍ പറയുന്നതുകൊണ്ട് മാത്രം ഒന്നും നിങ്ങള്‍ ഉറപ്പിക്കരുത്.
അഞ്ച്. എന്തെങ്കിലും അനുമാനത്തിന്റെ അടിസ്ഥാനത്തില്‍ വിശ്വസിച്ചു വിഡ്ഢി ആകരുത്.
ആറ്. ആകസ്മികമായി എന്തെങ്കിലും കാണുകയോ കേള്‍ക്കുകയോ ചെയ്തതിന്റെ പേരിലും വിശ്വസിക്കരുത്.
ഏഴു. പുറം മോടിയില്‍ വിശ്വസിച്ചു വിഡ്ഢി ആകരുത്.
എട്ട്. നിങ്ങള്‍ക്ക് സംതൃപ്തി തരുന്നു എന്ന കാരണത്താല്‍ മാത്രം ഒരു ആശയത്തെയോ കാഴ്ച്ചപാടിനെയോ മുറുകെ പിടിക്കരുത്.
ഒന്‍പതു. യുക്തിസഹമായി നിങ്ങള്‍ക്ക് തനിയെ വസ്തുതകള്‍ കണ്ടെത്താന്‍ കഴിയാത്തതൊന്നും അന്ഗീകരിക്കരുത്.
പത്ത്. ആത്മീയ ഗുരുവിനോടുള്ള ബഹുമാനം കൊണ്ടോ ആദരവ് കൊണ്ടോ ഒരു കാര്യവും വിശ്വസിക്കരുത്.
ഉത്തമ ബോധ്യതിന്റെ അടിസ്ഥാനത്തിലും വിശ്വാസത്തിന്റെ അടിസ്ഥാനത്തിലും മാത്രം മുന്നോട്ട് പോകുക. നിങ്ങള്‍ സ്വീകരിച്ചതോ പരിശീലിക്കുന്നതോ എന്തോ ആയിക്കൊള്ളട്ടെ അത് നിങ്ങളെ കോപത്തിലെക്കോ, അത്യാഗ്രഹത്തിലെക്കോ, അജ്ഞതയിലെക്കോ ആണ് നയിക്കുന്നതെങ്കില്‍ അത് നിങ്ങള്‍ സ്വീകരിക്കരുത്. ആ ആശയങ്ങള്‍ നിരസ്സിക്കാം. ദേഷ്യം അഞ്ഞ്ത, അത്യാഗ്രഹം എന്നിവ പ്രാപഞ്ചികമായി തന്നെ വെറുക്കപെട്ടത് ആണ്. അവ ഒരിക്കലും ഗുണപ്രദം അല്ല .അതുകൊണ്ടുതന്നെ അത് ഒഴിവാക്കേണ്ടത് ആണ്. എന്നാല്‍ നിങ്ങളെ സംതൃപ്തി, അനുകമ്പ, വിവേകം എന്നിവയിലേക്ക് നയിക്കുന്ന ഏതൊരു കാര്യവും നിങ്ങള്‍ക്ക് സ്വീകരിക്കാവുന്നതും പരിശീലിക്കാവുന്നതും ആണ്. അവക്കുവേണ്ടി ചിലവഴിക്കപെടുന്ന സമയവും, സ്ഥലവും, നിങ്ങള്‍ക്ക് സന്തോഷവും സമാധാനപരവുമായ മനസ്സും വികസിപിക്കാന്‍ സഹായിക്കുന്നു. അതുകൊണ്ടുതന്നെ ഒരു വിവേകമുള്ളവന്‍ വ്യവസ്തരഹിതമായ സ്നേഹത്തെയും ത്രിപ്തിയെയും വിവേകത്തെയും പുകഴ്ത്തുന്നു.
ഇതായിരിക്കണം എന്താണ് സത്യം, എന്താണ് അസത്യം എന്നുള്ള കാര്യം നിശ്ചയിക്കാനുള്ള മാനദണ്ഡം.
ഇത് കേട്ട് കലമാസ് വളരെ സന്തുഷ്ടരാകുകയും തുറന്ന മനസ്സോടും, ക്ഷമയോടും കൂടി അവര്‍ സ്വന്തന്ത്രമായ അന്വേഷണത്തെയും, ശ്രദ്ധിക്കാനും ചോദ്യം ചെയ്യാനുള്ള മനോഭാവത്തെയും സ്വീകരിച്ചു. അവര്‍ പൂര്‍ണ്ണമായ മനസ്സോടുകൂടി ബുദ്ധന്‍റെ വാക്കുകള്‍ അംഗീകരിച് ജീവിച്ചു.
Courtesy ~ Susmitha Sivadasan
Courtesy ~ Susmitha Sivadasan
No comments:
Post a Comment