09/05/2014

പഴയ കാലത്തെ നായര്‍ജീവിതം - Mathrubhumi books

'തുഹ്ഫത്തുല്‍ മുജാഹിദീന്‍' അഥവാ 'ഈശ്വരമാര്‍ഗം തേടുന്നവര്‍ക്കുള്ള സൂചനകള്‍' എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവും പ്രസിദ്ധ അറബ് സഞ്ചാരിയുമായ ഷെയ്ഖ് സൈനുദ്ദീന്‍ മലബാറില്‍ താന്‍ നേരിട്ടു കണ്ടറിഞ്ഞ ആചാരവിശേഷങ്ങളെക്കുറിച്ച് പറയുന്നുണ്ട്. നായന്മാരുടെ വിവാഹസമ്പ്രദായമാണ് മറ്റു ജനവിഭാഗങ്ങളില്‍നിന്ന് അവരെ വ്യതിരിക്തരാക്കിനിര്‍ത്തുന്നതെന്ന് അദ്ദേഹം പറയുന്നു. തന്റെ മലബാര്‍ അനുഭവങ്ങളെക്കുറിച്ച് സൈനുദ്ദീന്‍ എഴുതുന്നത് പതിനാറാം നൂറ്റാണ്ടിന്റെ മധ്യത്തിലും ഉത്തരാര്‍ധത്തിലുമായിട്ടാണ്. സൈനുദ്ദീന്റെ വാക്കുകളില്‍, 'ഓരോ സ്ത്രീക്കും സഹവസിക്കാന്‍ രണ്ടോ നാലോ പുരുഷന്മാര്‍, ഭര്‍ത്താക്കന്മാരായിക്കാണും. അവര്‍ പരസ്പരം വഴക്കടിക്കാതെ, രമ്യതയില്‍ കഴിയുന്നു. ഭാര്യ തന്റെ സൗകര്യത്തിനൊത്തു ഭര്‍ത്താക്കന്മാരെ മാറി മാറി പ്രാപിക്കുന്നു. ഒരു മുസ്‌ലിം തന്റെ ഭാര്യമാര്‍ക്കിടയില്‍ സമയം ചെലവിടുന്ന അതേ രീതിയില്‍.'

'ഈസ്റ്റ് ഇന്തീസിനെക്കുറിച്ച് പുതിയ വിവരങ്ങള്‍ (എഡിന്‍ബറോ.1727) എന്ന ഗ്രന്ഥത്തില്‍ ഹാമില്‍ട്ടണ്‍ പറയുന്നത്, 'ഒരു സ്ത്രീക്ക് ചിലപ്പോള്‍ 12-ല്‍ അധികരിക്കാത്ത ഭര്‍ത്താക്കന്മാരെ ഒരേസമയത്ത് സ്വീകരിക്കാം' എന്നാണ്. 'അവര്‍ പരസ്പരം നല്ലപോലെ ഒത്തുപോവുന്നു. ഭാര്യയുമായി ഓരോരുത്തരും സഹവസിക്കുന്നത് ഊഴമനുസരിച്ചായിരിക്കും. മുന്‍ഗണനാക്രമമനുസരിച്ച് ഓരോരുത്തരും സഹവസിക്കേണ്ട ദിവസങ്ങള്‍ മുന്‍കൂട്ടി നിശ്ചയിക്കുന്നു. ഒരാള്‍ എത്രനാള്‍ പൊതുഭാര്യയുമായി പാര്‍ക്കുന്നുവോ അത്രയും കാലത്തേക്കുള്ള ഭാര്യയുടെ സംരക്ഷണച്ചെലവ് അയാള്‍ വഹിക്കും. അങ്ങനെ വരുമ്പോള്‍, മാറിമാറി വരുന്ന ഭര്‍ത്താക്കന്മാരില്‍നിന്ന് ഭാര്യക്കു സര്‍വവിധ സുഖസൗകര്യങ്ങളും തുടര്‍ച്ചയായി ലഭിക്കുന്നു.' ഭാര്യയെ പ്രാപിക്കാന്‍ വീട്ടില്‍ കയറുന്ന പുരുഷന്‍ (ഭര്‍ത്താവ്) അയാളുടെ ആയുധം വാതിലിനു മുമ്പാകെ വെക്കുന്നു. അത് എടുത്തു നീക്കാനോ അകത്തു കടക്കാനോ ആരും ധൈര്യപ്പെടുകയില്ല. അങ്ങനെ ചെയ്യുന്നതിനുള്ള കൂലി മരണമായിരിക്കും.

'ഭാര്യ ഗര്‍ഭവതിയായാല്‍ ആരാണ് കുഞ്ഞിന്റെ അച്ഛനെന്ന് ഭാര്യ നിശ്ചയിച്ചറിയിക്കും. അച്ഛനായി നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന പുരുഷന്‍ കുട്ടിയെ സംരക്ഷിക്കും, വിദ്യാഭ്യാസം നല്‍കും. എന്നാല്‍ അച്ഛന്റെ സ്വത്തിന് ഇത്തരം കുഞ്ഞുങ്ങള്‍ അവകാശികളല്ല; അച്ഛന്റെ സഹോദരിയുടെ മക്കള്‍ക്ക് അവകാശപ്പെട്ടതാണ് ഈ സ്വത്തുക്കള്‍.' സൈനുദ്ദീന്‍ രേഖപ്പെടുത്തുന്നു.


ആദിത്യഹൃദയം ഡി. വിനയചന്ദ്രന്‍

കലികാലത്ത് ഭക്തിയും നാമസങ്കീര്‍ത്തനവും ആണ് മോക്ഷസാധനം. എഴുത്തച്ഛന്‍ വാല്മീകിരാമായണത്തിനുപകരം അധ്യാത്മരാമായണത്തെ അനുവര്‍ത്തിച്ചതും അദ്ദേഹത്തിന്റെ മഹാഭാരതത്തില്‍ വെള്ളാങ്ങല്ലൂര്‍ ശങ്കരനെപ്പോലെ (ഭാരതമാല) ശ്രീകൃഷ്ണനെ കേന്ദ്ര കഥാപാത്രമാക്കിയതും അതുകൊണ്ടാണ്. അദ്ദേഹം നിശ്ചയിച്ച മാര്‍ഗലക്ഷ്യങ്ങള്‍ സമര്‍ഥിക്കുന്നവയാണ് സ്‌തോത്രങ്ങള്‍. അവ എഴുത്തച്ഛന്‍ കൃതികളുടെ ഗുരുത്വ കേന്ദ്രങ്ങള്‍ ആണ്; കാവ്യ ഔചിത്യം വിട്ട് സങ്കീര്‍ത്തനം ചെയ്യുകയല്ല അദ്ദേഹം.


ആദിത്യഹൃദയം, ജടായുസ്തുതി, പാര്‍ഥസാരഥി വര്‍ണനം, പ്രഹ്ലാദസ്തുതി തുടങ്ങിയ മഹത്തായ സ്‌തോത്രസന്ദര്‍ഭങ്ങള്‍ മാന്ത്രികശക്തി ഉള്ളവയാണ്. ഇവയില്‍ ആദിത്യഹൃദയം ഊര്‍ജ സംഭൃതികൊണ്ടും ഫലദാന സിദ്ധികൊണ്ടും മുന്നില്‍ നില്‍ക്കുന്നു.

ബ്രാഹ്മണര്‍ വിശ്വാമിത്രന്റെ ഗായത്രി ചൊല്ലുന്നതിനു സമാനമായി അബ്രാഹ്മണമായ കേരളര്‍ ജപിക്കുന്നതാണ് 'സന്താപ നാശകരായ' എന്നുതുടങ്ങുന്ന ആദിത്യസ്തുതി. ദീര്‍ഘമായ ഒരു സ്തുതിയുടെ നിര്‍വഹണമന്ത്രം ആണ് ഇത്.

രാമന് രാവണനുമേല്‍ വിജയം ഉണ്ടാകാന്‍ അഗസ്ത്യന്‍ ശ്രീരാമന് നല്‍കുന്ന ഉപദേശം ആണ് ആദിത്യഹൃദയം. അത് ആദ്യവസാനം ഉരുവിടുന്നതാണ് നല്ലത്. ''അഭ്യുദയം നിനക്കാശുവരുത്താന്‍'' എന്നുതുടങ്ങി ''ശത്രുക്ഷയം വരുത്തീടുക സത്വരം'' എന്നതുവരെ.

ഈരടി സ്വരൂപത്തില്‍ ആണ് കിളിപ്പാട്ട്. ഛന്ദസ്സ് അനുസരിച്ച് നോക്കുകയാണെങ്കില്‍ ''സന്താപനാശകരായ'' എന്നത് ഈരടിയുടെ രണ്ടാമത്തെ പാദം ആണ്. ഛന്ദോദേവതയുടെ അപ്രീതി ഉണ്ടാകാതിരിക്കാന്‍ ആദ്യത്തെ വരിചേര്‍ത്ത്

''സന്തതം ഭക്ത്യാ നമസ്‌കരിച്ചീടുക
സന്താപ നാശകരായ നമോനമഃ''
എന്ന് ജപിക്കുന്നതായിരിക്കും ഉചിതം.

ആദിത്യന്റെ നൂറ്റിയെട്ട് പര്യായങ്ങളും ഉള്‍ക്കൊണ്ട വിശിഷ്ടസ്തുതിയാണ്. അതിന്റെ നിര്‍വഹണ ഭാഗത്തിനുള്ള പ്രാധാന്യം പ്രാരംഭത്തിനും ഉണ്ട്. ആദിത്യ ഹൃദയമന്ത്രത്തിന്റെ ഫലസിദ്ധി പ്രപഞ്ചനം ചെയ്തിട്ട് അഗസ്ത്യന്‍ സമസ്തവും സൂര്യന്‍ ആണെന്ന് പറയുന്നു. ആ ഭാഗം അത്യപൂര്‍വമായ ഒരു ഉഡ്ഢയനം ആണ്. ഇരുപത്തിയെട്ടുതരം പറക്കലുകളെപ്പറ്റി മഹാഭാരതത്തില്‍ പറയുന്നുണ്ട്. ഇരുപത്തിയെട്ടാമത്തെ തലത്തിലേക്ക് മന്ത്രോച്ഛാരണം ഉയര്‍ന്നുപോകുന്നു. ചിറകൊതുക്കിയിരിക്കുന്ന പരുന്ത് പറന്നുപറന്ന് ആകാശത്തിന്റെ ഔന്നത്യവിഹാരം ആകുന്നതുപോലെ

''നിത്യമാദിസഹൃദയമാം മന്ത്രമി-
തുത്തമമെത്രയും ഭക്ത്യാജപിക്കടോ'' എന്ന വരി കഴിഞ്ഞാണ് ഈ അത്ഭുതകരമായ പറക്കല്‍.

''ദേവാസുരോരഗചാരണകിന്നര
താപസ ഗുഹ്യകയക്ഷേരക്ഷോഭൂത
കിം പുരാഷാപ്‌സരോ മാനുഷാദ്യന്മാരും
സമ്പ്രതി സൂര്യനെത്തന്നെ ഭജിപ്പതും
ദേവകളാകുന്നതാദിത്യനാകിയ
ദേവനത്രേ പതിന്നാലുലോകങ്ങളും
രക്ഷിപ്പതും നിജരശ്മികള്‍കൊണ്ടവന്‍
ഭക്ഷിപ്പതുമവന്‍ കല്പകാലാന്തരേ
ബ്രഹ്മനും വിഷ്ണുവും ശ്രീമഹാദേവനും
ഷണ്മുഖന്‍താനും പ്രജാപതിവൃന്ദവും
ശുക്രനും വൈശ്വാനരനും കൃതാന്തനും
രക്ഷോവരനും വരുണനും വായുവും
യക്ഷാധിപനുമീശാനനും ചന്ദ്രനും
നക്ഷത്രജാലവും ദിക്കരിവൃന്ദവും
വാരണവക്ത്രനുമാര്യനും മാരനും
താരാഗണങ്ങളും നാനാഗ്രഹങ്ങളും
അശ്വിനീപുത്രരുമഷ്ടവസുക്കളും
വിശ്വദേവന്മാരും സിദ്ധരും സാദ്ധ്യരും
നാനാപിതൃക്കളും പിന്നെ മനുക്കളും
ദാനവന്മാരുമുരഗസമൂഹവും
വാരമാസര്‍ത്തുസംവത്സരകല്പാദി
കാരകനായതും സൂര്യനിവന്‍ തന്നെ.''

അത്യുന്നത വിഹാരത്തിലാണ് ഇതിനെ തുടര്‍ന്ന സൂര്യപര്യായ മഞ്ജരി വരുന്നത്.

ഈ മന്ത്രം ഉഷ്ണപ്രദാനം നല്‍കുന്നു. ഇത് പകല്‍ മാത്രമേ ജപിക്കാവൂ എന്നു പാരമ്പര്യം ഉണ്ട്. ആദിത്യഹൃദയമന്ത്രം ആവര്‍ത്തിച്ചുപാസിച്ചാല്‍ ആത്മബലവും അഭയവും ഉണ്ടാകും. മാര്‍ഗവിഘ്‌നങ്ങള്‍ ഒഴിയും. കാകളിവൃത്തത്തിന്റെ സാധാരണ ചൊല്‍വഴക്കങ്ങള്‍ക്കപ്പുറം നാനാരീതിയില്‍ ''സന്താപനാശകരായ'' ആലപിക്കാം. ധ്യാനസ്ഥരായി ജപിക്കുന്നവര്‍ക്ക് കാവ്യപ്രക്രിയയുടെ ഗൂഢവഴികള്‍ പകര്‍ന്നുകിട്ടും.

രാവിലെ ആദിത്യഹൃദയവും വൈകുന്നേരം പ്രഹ്ലാദന്റെ നരസിംഹസ്തുതിയും പീഡകള്‍ വരുമ്പോള്‍ നാല്പത്തിയൊന്നുദിവസം ഗജേന്ദ്രമോക്ഷവും പണ്ടുകാലങ്ങളില്‍ വീടുകളില്‍ വായിച്ചിരുന്നു.

വിശ്വാസവും നിരഹങ്കാരമായ ഉപാസനയുമാണ് ഭക്തിമാര്‍ഗം. അവയ്ക്ക് നിമിത്തങ്ങള്‍ ആണ് സ്‌തോത്രങ്ങള്‍. ശാസ്ത്രഗര്‍ത്തങ്ങള്‍ തോറും ചാടിവീണു മോഹിക്കാതെ വിശ്വാസത്തിന്റെ വഴിയെ പുരോഗമിക്കാനാണ് എഴുത്തച്ഛന്‍ പ്രബോധനം ചെയ്യുന്നത്.
ഇത്തരം കാര്യങ്ങളില്‍ അവരവരുടേതായ അനുഭവജ്ഞാനത്തിന് പ്രാധാന്യം ഉണ്ട്. ആദിത്യഹൃദയം ഫലസിദ്ധിയുള്ള ഒരു സ്തുതിയായി എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്.

സൗരയൂഥത്തില്‍ യൂഥനാഥനായ സൂര്യന്‍ ആണ് എല്ലാം. സൂരോന്മുഖമായ ഈ സ്‌തോത്രം അച്ഛനമ്മമാര്‍ കുട്ടികളെ പഠിപ്പിക്കണം. സ്വന്തം ചേതനയെ പ്രപഞ്ചഗഹനതയുടെ പ്രതിസ്പന്ദമാക്കാന്‍ അതുസഹായിക്കും.

08/05/2014

ശ്രീ പദ്മനാഭസ്വാമി ക്ഷേത്രവുംസമ്പത്തും രേഖകളും - യശോധരാ വര്‍മ്മ

പലരും പ്രചരിപ്പിച്ചു . ശ്രി പദ്മനാഭന്റെ സ്വത്തു്‌ നികുതി പിരിച്ചതും , പിഴ ഈടാക്കിയതും അതു പോലെ ജനങ്ങളുടെ പൊതു ആണെന്നും മറ്റും മറ്റും ... എന്നാല്‍ ആരറിഞ്ഞു കഴിഞ്ഞ ഏഴു ശതകങ്ങളായി അവ അവിടെ സൂക്ഷിക്കുകയായിരുന്നു എന്നതു്‌? ഒരു ശില്ലി പോലും നഷ്ടപ്പെടാതെ ,ശ്രീ പദ്മനാഭന്റെ ജനങ്ങള്‍ ഒരിക്കലും കഷ്ടപ്പെടാതിരിക്കാനായി ഒരുക്കൂട്ടിയ ക്ഷേമതല്പരരായ മഹാരാജാക്കന്മാരുടെ കരുതല്‍ ധനമായിരുന്നു എന്നതു്‌ . വിവരമുള്ളവര്‍ ചിന്തിക്കട്ടെ , ഫ്രീഡം ഓഫ് എക്സ്പഷന്‍ ഉള്ളവര്‍ ദൂഷണ-പ്രചരണം നടത്തട്ടെ - ഇതാ 2014 ഇല്‍ തീപ്പെട്ട ഉത്രാടം തിരുനാളിന്റെ ഡയറിക്കുറിപ്പുകള്‍ :-

)(>ശ്രീ പദ്മനാഭസ്വാമി ക്ഷേത്രവുംസമ്പത്തും രേഖകളും<)(

പ്രഭാതങ്ങളിലെ ഒരു മണിക്കൂര്‍ ആണ് എന്‍റെ സ്വര്‍ഗം . രാവിലെ ഏഴുമുതല്‍ എട്ടുവരെ. ശ്രീപത്മനാഭ ദര്‍ശനശേഷം മടങ്ങിയെത്തും വരെ. ശിഷ്ടസമയം പ്രാരബ്ധങ്ങളുടെയും ക്ളേശങ്ങളുടെയും.

ജൂണ്‍ 27, 2011. ശ്രീപത്മനാഭസ്വാമിക്ഷേത്രത്തെ സംബന്ധിച്ചും എന്‍റെ കുടുംബത്തെ സംബന്ധിച്ചും അവിസ്മരണീയം. രാജ്യത്തിന്‍റെ പരമോന്നത നീതിപീഠമായ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയുടെ പശ്ചാത്തലത്തില്‍ ക്ഷേത്രത്തിലെ നിലവറകള്‍ തുറന്നു കോടതി നിയോഗിച്ച ഏഴംഗസംഘം പരിശോധിക്കാനുള്ള ദൗത്യം ആരംഭിച്ചു. എന്‍റെ ജ്യേഷ്ഠനായ ചിത്തിര തിരുനാള്‍ മഹാരാജാവിന്‍റെ കാലത്ത് ഇൗ സംഭവം ഉണ്ടാവാത്തതില്‍ അല്‍പം സമാധാനമുണ്ട്. ഇതൊന്നും താങ്ങാനുള്ള കെല്‍പ്പ് അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. ക്ഷേത്രത്തില്‍ ആറു നിലവറകളാണുള്ളത്. ഇവയില്‍ ഒന്നു തുറന്നിട്ടു വളരെക്കാലമായി.ഇൗ സന്ദര്‍ഭങ്ങളില്‍ ഒരു കാര്യം പ്രത്യേകം പറയേണ്ടതുണ്ട്: ഇന്നു കാണുന്ന ഇൗ മഹാക്ഷേത്രം തിരുവിതാംകൂറിന്‍റെ ശില്‍പി അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുടെ സമര്‍പ്പണമാണ്.അതിനു മുന്‍പേ ഇവിടെ ഒരു ക്ഷേത്രമുണ്ടായിരുന്നു. അന്നും നിലവറകളുമുണ്ടായിരുന്നതായി മതിലകം രേഖകളില്‍നിന്നു മനസ്സിലാക്കാം.

കൊല്ലവര്‍ഷം 634 വൃശ്ചികം 11ന് (1462 എ.ഡി.) അന്നത്തെ മഹാരാജാവ് വീരമാര്‍ത്താണ്ഡവര്‍മ നിലവറ തുറന്ന് ഈ നിലവറകളില്‍ ചിലതില്‍നിന്നു വിശേഷദിവസങ്ങളില്‍ നിയമാനുസരണം ആഭരണങ്ങളെടുത്തു ശ്രീപത്മനാഭനു ചാര്‍ത്തിയതായാണു രേഖ. മഹാരാജാവ് താല്‍ക്കാലികമായി തെക്കേനടയ്ക്കു സമീപം കുളത്തൂര്‍ വീട്ടിലായിരുന്നു താമസമെന്നും രേഖ സൂചിപ്പിക്കുന്നു.

നിലവറകള്‍ പരിശോധിക്കാന്‍ തുടങ്ങിയ ദിനംമുതല്‍ ശ്രീപത്മനാഭസ്വാമിക്ഷേത്രം ലോകശ്രദ്ധയാകര്‍ഷിച്ചുവരുന്നു. പ്രാദേശിക -ദേശീയ- രാജ്യാന്തര മാധ്യമങ്ങളെല്ലാം വന്‍ പ്രാധാന്യത്തോടെയാണു വാര്‍ത്തകള്‍ നല്‍കിയത്. നിലവറകളില്‍ കണ്ടതു പുറംലോകം അറിയരുത് എന്ന വിധി മറികടന്നാണു വാര്‍ത്തകള്‍ ചോര്‍ന്നതും ചോര്‍ത്തിയതും. മാധ്യമങ്ങള്‍ അവരുടെ മനോധര്‍മമനുസരിച്ചു വാര്‍ത്തകളും വ്യാജ ചിത്രങ്ങളും പരിശോധനാവസ്തുക്കളുടെ മൂല്യവും പുറത്തുവിട്ടു.ഇത്രയുമായപ്പോള്‍ ക്ഷേത്രസുരക്ഷ പ്രശ്നമായി. സര്‍ക്കാര്‍ വേണ്ടരീതിയില്‍ പൊലീസ് സേനയെ വിന്യസിച്ചു. പ്രശാന്തസുന്ദരമായ സ്ഥലത്തു റോന്തുചുറ്റുന്ന ആയുധധാരികളായ അര്‍ധസൈനികരെയാണ് ഇന്നു കാണുന്നത്.

നിധിയല്ല സമര്‍പ്പണശേഖരം ഭഗവാന്‍റെ സമ്പത്താണ്‍ , നിധിയല്ല. നിലവറകളില്‍ കണ്ടതെല്ലാം നിധിയായിട്ടാണു പലരും തെറ്റായി കാണുന്നത്. എന്നാല്‍ അവയെല്ലാം സമര്‍പ്പണശേഖരങ്ങളാണ്. ശ്രീപത്മനാഭഭക്തന്മാരായ രാജാക്കന്മാര്‍ കാണിക്കവച്ച സമര്‍പ്പണങ്ങളാണു ബഹുഭൂരിഭാഗവും. മതിലകം രേഖകളില്‍ എല്ലാം വ്യക്തമാക്കിയിട്ടുമുണ്ട്. ശ്രീപത്മനാഭന്‍റെ പേരില്‍ ഭൂമി പതിച്ചുനല്‍കുക, പണം നടയ്ക്കുവയ്ക്കുക, സ്വര്‍ണത്തില്‍ തീര്‍ത്ത ആഭരണങ്ങള്‍, പാത്രങ്ങള്‍, നവരത്ന പതക്കങ്ങള്‍, വെള്ളിപ്പാത്രങ്ങള്‍, വിളക്കുകള്‍, സ്വര്‍ണത്തിലും വെള്ളിയിലും തീര്‍ത്ത പൂജാപാത്രങ്ങള്‍, കുടങ്ങള്‍ എന്നിവയും ഇതിലുള്‍പ്പെടും.

മതിലകവും മതിലകം രേഖകളും

ശ്രീപത്മനാഭസ്വാമിക്ഷേത്രസമുച്ചയത്തിന് ഏഴേക്കര്‍ വിസ്തൃതിയുണ്ട്. ആദ്യകാലങ്ങളില്‍ കളിമണ്ണുകൊണ്ടും പിന്നീടു കരിങ്കല്ലുകൊണ്ടും തീര്‍ത്ത മതിലുകള്‍ ക്ഷേത്രത്തിനു ചുറ്റും കെട്ടിയുയര്‍ത്തിയതിനാല്‍ ക്ഷേത്രത്തിനു മതിലകം എന്നു പേരു വന്നു.ക്ഷേത്രസംബന്ധിയായതും രാജ്യസംബന്ധിയായതുമായ എല്ലാ സംഭവങ്ങളും ശിലാലിഖിതങ്ങളായും താളിയോലശേഖരങ്ങളായും ലഭ്യമാണ്. താളിയോലകള്‍ കെട്ടുകളാക്കി സൂക്ഷിച്ചിരിക്കുന്നു. അവയെ ചുരുണകളെന്നു പറയും. ഒരു ചുരുണയില്‍ ആയിരത്തിലധികം ഓലകളുണ്ടാകും. വട്ടെഴുത്ത്, കോലെഴുത്ത്, മലയാണ്‍മ, ഗ്രന്ഥാക്ഷരം, പഴന്തമിഴ് എന്നീ ഭാഷകളിലാണ് ചുരുണകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.ഏറ്റവും പഴക്കംചെന്ന താളിയോല എഡി 1320ല്‍ ഉള്ളതാണ്. മഹാകവി ഉള്ളൂര്‍ മതിലകം രേഖകളെപ്പറ്റി സമഗ്രമായ പഠനം നടത്തിയിട്ടുണ്ട്.ശ്രീപത്മനാഭസ്വാമിക്ഷേത്രസമുച്ചയത്തിലെ തിരുവമ്പാടി ക്ഷേത്രത്തില്‍ ശിലാലിഖിതമുണ്ട്. പതിമ്മൂന്നാം നൂറ്റാണ്ടിലെ ഈ ശിലാലിഖിതം സര്‍വാംഗനാഥ ആദിത്യവര്‍മ അവിടെ ഒരു ഗോശാലയും ഒരു ദീപഗ്രഹവും പണിതതിനെപ്പറ്റിയാണ്.

കൊല്ലവര്‍ഷം 564 (എഡി 1389) ലെ രേഖയില്‍ അല്പശി ഉല്‍സവം ആഘോഷിച്ചിരുന്നതായി കാണാം. കൊല്ലവര്‍ഷം 634 മകരം 14നു നാലാം കലശം നടന്നതായും രേഖയുണ്ട് (ചുരുണ 2600, ഓല 28).കൊല്ലവര്‍ഷം 634 മകരം 20നു ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ പുനരുദ്ധാരണ പ്രവര്‍ത്തനം തുടങ്ങി. കൊല്ലവര്‍ഷം 636 മകരം 12നു പൂര്‍ത്തിയായി. 12,008 സാളഗ്രാമങ്ങള്‍ ഉള്‍ക്കൊള്ളുന്ന ശ്രീപത്മനാഭസ്വാമിയുടെ വിഗ്രഹം കടുശര്‍ക്കര യോഗത്തില്‍ ഭൂമീദേവി, ശ്രീദേവി എന്നീ ദേവതകളുടെ വിഗ്രഹങ്ങളോടൊപ്പം പ്രതിഷ്ഠിച്ചു. തുടര്‍ന്ന് ഒറ്റക്കല്‍ മണ്ഡപത്തിന്‍റെ നിര്‍മാണവും നടന്നതായി ഗ്രന്ഥവരി (ചുരണ 2602, ഓല 3). എട്ടാം ദിവസം വിഗ്രഹം പുനഃപ്രതിഷ്ഠിച്ചു. ഈ കാലയളവില്‍ മൂലവിഗ്രഹം തിരുവിളം കോവിലിലായിരുന്നു പ്രതിഷ്ഠിച്ചിരുന്നത്.

ശ്രീപത്മനാഭന്‍റെ നക്ഷത്രത്തിലേക്കു പ്രധാനം തിരുവോണമാണ്. അന്നേദിവസം വിശേഷാല്‍ പൂജയും മംഗളവാദ്യം ഉള്‍പ്പെട്ട പൊന്നുംശീവേലിയുമുണ്ട്. കൊല്ലവര്‍ഷം 676 മകരം 23 തിരുവോണമായിരുന്നു.

അന്നു ശ്രീബലി ബിംബത്തിനു ചാര്‍ത്തിയിരുന്ന തിരുവാഭരണങ്ങളെ ക്കുറിച്ചുള്ള വിവരണം (ചുരുണ 1283, ഓല 194, 195, 196).

കൊല്ലവര്‍ഷം 723 മീനം രണ്ടിനു ദേശിംഗനാട് രാജരാജവര്‍മ അനന്തപുരിയിലെത്തി ശ്രീപത്മനാഭനു പണം നടയ്ക്കുവച്ചു (ചുരുണ 1673, ഓല 42).

കൊല്ലവര്‍ഷം 754 കന്നി 18ന് ഇരവി ഉദയ മാര്‍ത്താണ്ഡവര്‍മ ശ്രീപത്മനാഭനു സ്വര്‍ണത്താമരപ്പൂവ് സമര്‍പ്പിച്ചു (ചുരുണ 1673, ഓല 66).

കൊല്ലവര്‍ഷം 785 കന്നി രണ്ടിന് ഇരവിവര്‍മയുടെ ആട്ടത്തിരുനാളിന് ഒരു പൊന്നിന്‍പൂവ് സമര്‍പ്പിച്ചു. ഒരു തണ്ടില്‍ 32 ഇതളുകളുള്ള സുവര്‍ണകമലം. പൊന്നിന്‍ തളികയില്‍ വച്ചായിരുന്നു സമര്‍പ്പണം (ചുരുണ 16, ഓല 4).

മഹാദാനങ്ങള്‍

മഹാദാനങ്ങള്‍ 16 എണ്ണമുണ്ട്. അതില്‍ സുപ്രധാനമായവയാണ് ഹിരണ്യഗര്‍ഭവും തുലാപുരുഷദാനവും. ഹിരണ്യഗര്‍ഭം എന്ന പദത്തിനര്‍ഥം സ്വര്‍ണപ്പാത്രമെന്നാണ്. താമരയുടെ ആകൃതിയില്‍ നിര്‍മിച്ച സ്വര്‍ണപ്പാത്രത്തില്‍ പഞ്ചഗവ്യം നിറച്ച് പണ്ഡിതശ്രേഷ്ഠന്മാര്‍ മന്ത്രോച്ചാരണം നടത്തവേ മഹാരാജാവ് ഹിരണ്യഗര്‍ഭത്തില്‍ പ്രവേശിച്ച് അഞ്ചു പ്രാവശ്യം മുങ്ങും. അതിനുശേഷം ഒറ്റക്കല്‍ മണ്ഡപത്തില്‍ ശ്രീപത്മനാഭനെ ദര്‍ശിച്ചശേഷം കിരീടമണിയുന്നു. ഇതോടെ മഹാരാജാവിനു കുലശേഖരപ്പെരുമാള്‍ എന്ന നാമധയേവും ലഭിക്കുന്നു. സ്വാതിതിരുനാള്‍ മഹാരാജാവ് ഹിരണ്യഗര്‍ഭം നടത്തുന്നതിലേക്കു സ്വര്‍ണപ്പാത്രം നിര്‍മിക്കാന്‍ നല്‍കിയ നിര്‍ദേശം ഇപ്രകാരമായിരുന്നു.നിര്‍മാണശേഷം ബാക്കിയുള്ളവ കരുതല്‍ധനമായി ശ്രീപത്മനാഭനു സമര്‍പ്പിച്ചിരുന്നു.

ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന്‍റെ തെക്കുകിഴക്കേ കോണിലാണു തുലാപുരുഷദാനം നടക്കുക.1850ല്‍ നടന്ന തുലാഭാരത്തിന് 22,924 കഴഞ്ച് 3 മഞ്ചാടി സ്വര്‍ണവും 1870ല്‍ നടന്ന ചടങ്ങിനു 18,150 കഴഞ്ച് 19 മഞ്ചാടി സ്വര്‍ണവും ചെലവായി. 1850ല്‍ തുലാപുരുഷദാനത്തിനുശേഷം 84 കഴഞ്ച് പതിന്നാലര മഞ്ചാടി സ്വര്‍ണം ബാക്കിവന്നു.(1 കഴഞ്ച് = ഒരു കഴഞ്ച് കുരുവിനു തുല്ല്യമായ തൂക്കം = 5 ഗ്രാം; 12 കഴഞ്ചു്‌ = ഒരു പലം = 60 ഗ്രാം ; മഞ്ചാടി = ഒരു മഞ്ചാടിക്കുരു തൂക്കം ).

സ്വാതിതിരുനാള്‍ മഹാരാജാവ് 34 ലക്ഷം പണമാണ് ഒരവസരത്തില്‍ സമര്‍പ്പിച്ചത്. ഇതില്‍ വലിയകാണിക്ക വളരെ പ്രസിദ്ധമാണ്. അന്ന് ഒരുലക്ഷം സൂറത്ത് നാണയങ്ങളാണ് ദേവനു സമര്‍പ്പിച്ചത്. കൊല്ലവര്‍ഷം 676 വൃശ്ചികം 19ന് ഇരവി മാര്‍ത്താണ്ഡവര്‍മ വേറിട്ടൊരു സമര്‍പ്പണം നടത്തി . വാദ്യോപകരണങ്ങള്‍ (ചുരുണ 1720, ഓല 127).

എല്ലാ മഹാരാജാക്കന്മാരും അവരുടെ ആട്ടത്തിരുനാള്‍ ദിനത്തില്‍ ശ്രീപത്മനാഭനും ഇതരദേവന്മാര്‍ക്കും ഇനി പറയുന്നവ നടയ്ക്കുവയ്ക്കും.
കാണിക്ക പണം , 12പട്ട് , മൂന്ന് കുത്ത്, ബ്രിട്ടീഷ് രൂപ 100ന് 1725 പണം , 250, പവന്‍ , 71
ശ്രീനരസിംഹ പെരുമാള്‍ക്ക്: പണം , 11, പട്ട് ഒരു കുത്ത്
ശ്രീകൃഷ്ണസ്വാമിക്ക്: പണം 9, പട്ട് ഒരു കുത്ത്
വടക്കേടത്തും ചുറ്റുനടകളിലും എട്ടു മാറുള്ള സ്വര്‍ണത്തില്‍ തീര്‍ത്ത മൂന്നു പട്ടം ശരപ്പൊളിമാല 12,
ഇവ വയ്ക്കാന്‍ സ്വര്‍ണത്തളികയും. ഒരു മാലയ്ക്ക് എട്ടു കഴഞ്ചും തളികയ്ക്കു 152 കഴഞ്ചും ഭാരം.

ഭഗവാനു സമര്‍പ്പിക്കുന്നതൊന്നും തിരിചെ്ചടുക്കാറില്ല. അവ നൂറ്റാണ്ടുകള്‍ പിന്നിട്ടപ്പോള്‍ വന്‍ശേഖരമായി. ഇതിന്‍റെ ഉടമ ശ്രീപത്മനാഭനാണ്.
അതിനാല്‍ അവ അവിടെത്തന്നെ സൂക്ഷിക്കണമെന്നാണു ഞങ്ങളുടെ അഭിപ്രായവും ആഗ്രഹവും ആചാരവും.ഇപ്പോള്‍ നടക്കുന്നത് സുപ്രീം കോടതിയുടെ നിര്‍ദേശത്തെത്തുടര്‍ന്നു വസ്തുവകകളുടെ കണക്കെടുക്കാനും വിഡിയോയില്‍ പകര്‍ത്താനും അഞ്ചംഗസമിതിയെ ചുമതലപ്പെടുത്തി. ഭൂഗര്‍ഭ നിലവറകളില്‍ ഒരെണ്ണം ഇപ്പോഴും തുറക്കാനായിട്ടില്ല. നാഗദേവതയുടെ രൂപം ആലേഖനം ചെയ്തു കരിങ്കല്‍പ്പാളികളാല്‍ നിലവറ അടച്ചിരിക്കുന്നു. പരിശ്രമിച്ചിട്ടും തുറക്കാനാവാത്തതിനാല്‍ ശ്രമം ഉപേക്ഷിക്കുകയും കോടതിയെ വിവരം ബോധിപ്പിക്കുകയും ചെയ്തു. തല്‍ക്കാലം ഈ നിലവറ തുറക്കേണ്ടെന്നു കോടതി.ഇത്രയും സംഭവവികാസങ്ങള്‍ ദേവപ്രശ്നത്തിനു വിധയേമാക്കണമെന്നു തന്ത്രി വിനീതമായി അഭിപ്രായപ്പെട്ടു. ക്ഷേത്രതന്ത്രിയെ കാര്യങ്ങള്‍ നടപ്പാക്കാന്‍ ഏര്‍പ്പാടാക്കി. അതിന്‍പ്രകാരം 2011 ഓഗസ്റ്റ് എട്ടുമുതല്‍ നാലു ദിവസത്തേക്കു നാടകശാലയില്‍ ദേവപ്രശ്നം നടത്തി. ദേവപ്രശ്നത്തിനെത്തിയ ദൈവജ്ഞരെ എനിക്കോ കുടുംബത്തിനോ അറിയാന്‍ പാടില്ല. സാധാരണ അസുഖം വന്നാല്‍ ഡോക്ടറെ സമീപിക്കും. ഡോക്ടറാണല്ലോ മറ്റു ചികില്‍സാരീതികളുമെല്ലാം നിശ്ചയിക്കുന്നത്. ക്ഷേത്രത്തില്‍ പ്രശ്നങ്ങളുണ്ടായപ്പോള്‍ ഞങ്ങള്‍ മറ്റു വൈദികനടപടികള്‍ക്കായി തന്ത്രിയെ ഏല്‍പ്പിച്ചു. അറിയാന്‍വയ്‌യാത്ത കാര്യങ്ങള്‍ അറിയാന്‍ ഈ മാര്‍ഗമാണ് ഉണ്ടായിരുന്നത്; അതു ചെയ്തു.

ശാന്തസ്വരൂപനായ മഹാവിഷ്ണുവിനെയാണ് ദാസന്മാരായ ഞങ്ങള്‍ ഭജിക്കുന്നത്. സഹിഷ്ണുതയും വിനയവും ഒരിക്കലും കൈവിടാറില്ല. പ്രതിസന്ധികള്‍ നിറഞ്ഞ ദിനങ്ങളിലൂടെയാണു കടന്നുപോകുന്നത്. പരീക്ഷണങ്ങള്‍ പലതും കഴിഞ്ഞു. അധിക്ഷേപത്തിന്‍റെ പല ഘട്ടങ്ങളും കടന്നാണ് ഇവിടെ നില്‍ക്കുന്നത്. ഞാനൊരിക്കലും ആത്മനിയന്ത്രണം വിടാറില്ല.1971ല്‍ അന്നത്തെ കേന്ദ്രസര്‍ക്കാര്‍ ഞങ്ങളുടെ പ്രിവിപഴ്സ് നിര്‍ത്തലാക്കി. ഡല്‍ഹിയില്‍ ആ യോഗത്തില്‍ പങ്കെടുത്തതു ഞാനായിരുന്നു. യോഗതീരുമാനം അറിഞ്ഞശേഷം കൊച്ചി വിമാനത്താവളത്തില്‍ ഞാന്‍ വന്നിറങ്ങി. ജ്യേഷ്ഠന്‍ ചിത്തിര തിരുനാള്‍ തിരുമനസ്സ് അന്നു പീരുമേട്ടിലായിരുന്നു. അദ്ദേഹത്തെ കണ്ടു വിവരം അറിയിക്കാനായി ഞാന്‍ കൊച്ചി വിമാനത്താവളത്തിലിറങ്ങി. സാധാരണപോലെ വിഐപി റൂമിലേക്കു നടന്നു. വാതില്‍ക്കല്‍ ഒരു സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ എന്നെ തടഞ്ഞു. ഇനിമേല്‍ ഈ പരിഗണന തരാന്‍ പറ്റില്ലെന്നു പറഞ്ഞു. ഞാന്‍ മാറി നിന്നു. അപ്പോഴേക്കും മറ്റൊരാള്‍ എന്‍റെ അടുത്തു വന്നു. കൈത്തണ്ടയിലിട്ടിരുന്ന രണ്ടാംമുണ്ട് തോളത്തിട്ടു. എന്നോട് ഓരോ പ്രകോപനപരമായ ചോദ്യങ്ങള്‍ ചോദിച്ചുതുടങ്ങി. വളരെ സംയമനത്തോടെ, ശാന്തതയോടെ എല്ലാറ്റിനും മറുപടി നല്‍കി. അതിനുശേഷം കുപ്പായത്തിന്‍റെ കീശയില്‍നിന്നു സിഗരറ്റ് പായ്ക്കറ്റ് എടുത്തു. അതില്‍നിന്നൊരെണ്ണമെടുത്തു ചുണ്ടില്‍ വച്ചു കത്തിച്ചു. ശേഷം വലിച്ച പുക മൂന്നുതവണ എന്‍റെ മുഖത്തേക്ക് ഊതിവിട്ടു. എന്‍റെ പ്രതികരണം വിനയാന്വിതമായിരുന്നു. അതു കണ്ടിട്ടാവണം, അദ്ദേഹം രണ്ടാംമുണ്ട് കൈത്തണ്ടയിലേക്കു മാറ്റിയിട്ടു വിനയാന്വിതനായി നില്‍ക്കുന്നതും കണ്ടു. ആളൊരു രാഷ്ട്രീയ നേതാവായിരുന്നു.

ഭൂഗര്‍ഭ അറകളില്‍ എന്തൊക്കെയുണ്ടെന്ന് ഒരുപരിധിവരെ എനിക്കറിയാം. പൂര്‍വികര്‍ ഞങ്ങള്‍ക്കു പറഞ്ഞുതന്നിട്ടുണ്ട്. പക്ഷേ, ഇന്നുവരെ പോയി നോക്കിയിട്ടില്ല. ഈ സമ്പത്ത് ഞങ്ങള്‍ക്കു വേണമെന്ന് ആഗ്രഹിച്ചിരുന്നെങ്കില്‍ 1947നു മുന്‍പേ ആകാമായിരുന്നല്ലോ.

ശ്രീപത്മനാഭന് ഇത്രയും സമ്പത്ത് ഉണ്ടായിട്ടും ഉല്‍സവത്തിനും മുറജപത്തിനും ലക്ഷദീപത്തിനുമൊക്കെ ഭക്തിപൂര്‍വം ഞങ്ങളാണു ചെലവഴിച്ചിരുന്നത്. അടുത്തകാലത്തായി ഭക്തന്മാരുടെ വഴിപാടുകളും സ്വീകരിക്കുന്നു. ക്ഷേത്രത്തോടനുബന്ധിച്ചു 17 ട്രസ്റ്റുകളുണ്ടെങ്കിലും അതില്‍നിന്നുള്ള വരുമാനം ക്ഷേത്രചെ്ചലവുകള്‍ക്കു തികയാതെവരാറുണ്ട്. ക്ഷേത്രത്തിനകത്തോ പുറത്തോ സംഭാവനകള്‍ ആരോടും ഞങ്ങള്‍ ചോദിക്കാറില്ല. ഇക്കണ്ട സന്പത്തൊന്നും ഞങ്ങളുടേതല്ലെന്നു ചെറുതിലേ മുതിര്‍ന്നവര്‍ പറഞ്ഞു പഠിപ്പിച്ചിട്ടുണ്ട്. ഈ സ്വത്തുവകകളെല്ലാം ശ്രീപത്മനാഭനുള്ളതാണ്. അതില്‍നിന്ന് ഒരുതരിപോലും ഞങ്ങള്‍ക്കു വേണ്ട. ഒരു മണല്‍ത്തരിപോലും ക്ഷേത്രത്തിനു പുറത്തേക്കു പോകരുതെന്നാണു പൂര്‍വികര്‍ ഞങ്ങളെ പഠിപ്പിച്ചിട്ടുള്ളത്. അതിനാലാണ് ക്ഷേത്രത്തില്‍നിന്നു പുറത്തേക്കു വരുമ്പോള്‍ ഇരുകാലുകളും നന്നായി കുടഞ്ഞിട്ടു വരുന്നത്. ഇപ്പോള്‍ അത് ഒരു ശീലമായി; ആരും ഒാര്‍മിപ്പിക്കണ്ട.ശ്രീപത്മനാഭനുള്ളത് അദ്ദേഹത്തിനു മാത്രം സ്വന്തം.എല്ലാ സമര്‍പ്പണവും ശ്രീപത്മനാഭന്
പൂയം തിരുനാള്‍ ഗൗരി പാര്‍വ്‌വതിഭായി, അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മിഭായി.ഞങ്ങളുടെ പൂര്‍വികന്മാര്‍ പല സന്ദര്‍ഭങ്ങളിലും ശ്രീപത്മനാഭന് പലതും സമര്‍പ്പിച്ചിട്ടുണ്ട്. 1750-ല്‍ 33000 ഏക്കര്‍ വിസ്തൃതിയുള്ള രാജ്യം തന്നെ സമര്‍പ്പിച്ചു. സമര്‍പ്പിച്ചവ തിരിചെ്ചടുക്കാന്‍ പാടില്ല. ഈ ചിട്ട ഞങ്ങള്‍ ഇന്നും പാലിച്ചു വരുന്നു. ഇതൊരു വിശ്വാസത്തിന്‍റെയും പ്രശ്നമാണ്. ഈശ്വരനിലുള്ള അചഞ്ചലമായ ഭക്തി, പ്രജകള്‍ക്ക് രാജാവിനോടുള്ള വിശ്വാസം. അതുകൊണ്ടാണല്ലോ, ശ്രീപത്മനാഭന് ഇന്നു കാണുന്ന സമ്പത്ത് ഉണ്ടായത്. സാഹചര്യങ്ങളുടെ സമ്മര്‍ദത്തില്‍ ഒന്നൊഴികെ നിലവറകള്‍ തുറക്കേണ്ടി വന്നു. പല ദുര്‍നിമിത്തങ്ങളും പ്രത്യക്ഷപ്പെട്ടതിനാല്‍ തന്ത്രിമാരുടെ നിര്‍ദേശ പ്രകാരം ക്ഷേത്രത്തെ അഷ്ടമംഗല്യ ദേവപ്രശ്നത്തിനു വിധയേമാക്കേണ്ടി വന്നു. ഇത്രേംകാലം ഇത്രേം സമ്പത്ത് അവിടെത്തന്നെയുണ്ടായിരുന്നു.


ഹൈന്ദവ വിശ്വാസ പ്രമാണങ്ങള്‍ക്കെതിരെയുള്ള കാല്‍വെയ്പ്പ് തികച്ചും ആപല്‍ക്കരമാണ് എല്ലാം ശ്രീപത്മനാഭനു സമര്‍പ്പിക്കുന്നു.

How to Brush your Teeth w/o using a Tooth Paste

A slow Poison

The topic may sound weird to most of you, but I am really very serious about it. The toothpaste that we are using today has a fluoride content of about 500 ppm to 1000 ppm, remember as per scientist (I call them stupids) 15 ppm of iodine is enough for sharpening your brain, but 1000 ppm of Fluoride is acceptable to human body, it don't cause any harm but instead it protects our teeth (600 ppm of Hexane in Soyabean also don't cause any harm, as per scientist (idiots)) most of the kids swallow the toothpaste as they like its taste. You can read about the content of fluoride in modern day toothpaste here, the other toxic chemicals which are present in a normal toothpaste can be read on here.

Now I am going to tell you about a safe, easy to execute and cheap and best method of brushing your teeth. I am personally using this method since last 4 months, I add almost say a pinch of sea salt granules and not iodised salt and then I add few drops of mustard oil ( check the pic. below), I mix the mixture and gently rub it over my teeth with my finger, of course :). As the sea salt surface is rough it cleans any deposition over the teeth, but as it is softer compare to teeth it don't cause any damage to them, also due to the saliva it start to dissolve hence become much softer, and as mustard oil is applied over it, it doesn't have too much friction and both of them have antibacterial properties as well. The component are 100 % edible they cause no harm to you or your loved once even if you or they swallow it, if you don't want to swallow it you can wash them out too.

As you will be rubbing with the help of your finger it will not damage your gums as well, as they do while we use tooth brush.

Use of technology is not a bad thing, in fact the reason that we have less war now a days is because we have weapons of mass destruction, because of which leaders of our Great Nations are themselves afraid to die, but a hammer doesn't work at a place of toothpick, this simple fundamental we have lost somewhere.

This salt comes at price of 10 Rs per Kg and is easily available in market in India as Hotelier use this salt only in manufacturing food, cost of mustard oil is 120 Rs/liter, for a family of four you might be having a cost of Rs 130 per year or might be even less as I have not measured the exact quantity.

This method of brushing your teeth was a normal day to day practise in Indian household say about 100 years back, though some people use to prefer Neem Tree twig as well.

Mustard oil with Sea Salt

മുല്ലപ്പെരിയാർ അണക്കെട്ട്



കേരളത്തിൽ ഇടുക്കി ജില്ലയിലെ ഒരു അണക്കെട്ടാണ്മുല്ലപ്പെരിയാർ അണക്കെട്ട്. പീരുമേട് താലൂക്കിൽ കുമിളി ഗ്രാമപഞ്ചായത്ത് പ്രദേശത്താണ് ഈ അണക്കെട്ട്‌ സ്ഥിതി ചെയ്യുന്നത്. ഈ പഞ്ചായത്തിലെ തമിഴ്നാട് അതിർത്തിയിലെ ശിവഗിരി മലകളിൽനിന്നു ഉത്ഭവിക്കുന്ന വിവിധ പോഷക നദികൾ ചേർന്നുണ്ടാകുന്ന മുല്ലയാർ, പെരിയാർ നദിയായിഅറിയപ്പെടുന്നു. മുല്ലയാർ നദിക്ക് കുറുകെ പണിതിരിക്കുന്നഅണക്കെട്ടാണ്‌ മുല്ലപ്പെരിയാർ അണക്കെട്ട്. തേക്കടിയിലെപെരിയാർ വന്യ ജീവി സങ്കേതം, ഈ അണക്കെട്ടിന്റെ ജലസംഭരണിക്ക് ചുറ്റും സ്ഥിതി ചെയ്യുന്നു.

തമിഴ്നാടിലെ വൈഗ നദിയുടെ താഴ്വരയിലെ പ്രദേശങ്ങൾക്ക് ജലസേചനത്തിനായി നിർമ്മിച്ച് ഈ അണക്കെട്ട് ഇപ്പോൾ രണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കത്തിനു വിഷയമായിരിക്കുകയാണ്. ജലനിരപ്പ് ഉയർത്തണമെന്ന് തമിഴ്നാട് ആവശ്യപ്പെടുകയും, എന്നാൽ ആ നടപടി അണക്കെട്ടിന്റെ സുരക്ഷയെ ബാധിക്കുമെന്ന് പറഞ്ഞ് കേരളസർക്കാർ ഈ ആവശ്യത്തെ നിരാകരിക്കുകയും ചെയ്തു. 1961 ലെ വെള്ളപ്പൊക്കത്തോടുകൂടിയാണ് യഥാർത്ഥത്തിൽ ഈ അണക്കെട്ടിന്റെ സുരക്ഷയെച്ചൊല്ലിയുള്ള വാദങ്ങളും എതിർവാദങ്ങളും ഉയർന്നു വന്നത്. സുർക്കി മിശ്രിതം ഉപയോഗിച്ചു പണിത ഈ അണക്കെട്ടിന് ശക്തമായ ഒരു വെള്ളപ്പാച്ചിലിനെ തടയാൻ കഴിയില്ല അതുകൊണ്ട് തന്നെ അണക്കെട്ടിന്റെ താഴ്വരയിൽ താമസിക്കുന്ന ജനങ്ങൾക്ക് ഈ അണക്കെട്ട് ഒരു സുരക്ഷാഭീഷണിയാണെന്ന് അക്കാലത്ത് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു 2014 മെയ് 7 ന് സുപ്രീംകോടതിയുടെ അഞ്ചംഗ ബഞ്ചിന്റെ വിധി തമിഴ്നാടിന് അനുകൂലമായി വന്നു. കേരളത്തിന് പ്രതികൂലമായും. 136 അടിയില് നിന്നും 142 അടിയായി ജലനിരപ്പ് ഉയര്ത്താമെന്നും, വീണ്ടും ഒരു മൂന്നംഗ സമിതിയെ നിയോഗിച്ചു ഡാമിന്റെ സുരക്ഷ സംന്പന്ധിച്ച് നിരീക്ഷണത്തിന്. 

നിർമ്മാണ ലക്ഷ്യം
മുല്ലപ്പെരിയാർ അണക്കെട്ട് വിദൂരകാഴ്ച

പടിഞ്ഞാറ് അറബിക്കടലിലേക്ക് ഒഴുകിയിരുന്ന പെരിയാറിലെ വെള്ളം ഒരു അണകെട്ടി ബംഗാൾ ഉൾക്കടലിലേക്ക് തിരിച്ചുവിടാൻ കഴിഞ്ഞാൽമദ്രാസിലെ കഠിന വരൾച്ച അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രദേശങ്ങളായമധുര, രാമനാഥപുരം, ഡിണ്ടിഗൽ, കമ്പം, തേനി മുതലായ സ്ഥലങ്ങൾക്ക് വെള്ളം ലഭ്യമാക്കാം എന്നതായിരുന്നു മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പ്രധാന നിർമ്മാണ ഉദ്ദേശം . ഈ പ്രദേശത്തേക്ക് വെള്ളം എത്തിച്ചുകൊണ്ടിരുന്നത് വൈഗ നദിയിലൂടെ ആയിരുന്നു. മുല്ലപ്പെരിയാർ അണക്കെട്ട് നടപ്പിൽ വന്നാൽ വൈഗ നദിയിൽ കൂടെ ലഭ്യമാകുന്ന ജലത്തേക്കാൾ കൂടുതൽ മുല്ലപ്പെരിയാറിൽ നിന്നു കിട്ടും എന്നതായിരുന്നു പ്രധാന ആകർഷണം.
പഴക്കം
മുല്ലപ്പെരിയാർ ഡാം പണിഞ്ഞുതീർന്ന് കുറച്ചു വർഷങ്ങൾക്കുള്ളിലുള്ള കാഴ്ച്ച (1900കൾ)

ലോകത്തിൽ ഇന്ന് നിലവിലുള്ള ഉയരം കൂടിയ ഭൂഗുരുത്വഅണക്കെട്ടുകളിൽ ഏറ്റവും പഴക്കം ചെന്നതാണിത്.നിർമ്മാണകാലഘട്ടത്തിൽ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടായിരുന്നു. സുർഖി മിശ്രിതം ഉപയോഗിച്ചു നിർമ്മിച്ച അണക്കെട്ടുകളിൽ ലോകത്ത് നിലവിലുള്ള ഏക അണക്കെട്ട് എന്ന പ്രത്യേകത ഇതിനുണ്ട്. ഇന്ന് ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള അണക്കെട്ടുകളിൽ ഒന്നാണ് മുല്ലപ്പെരിയാർ അണക്കെട്ട്. കേരളത്തിൽതന്നെ ഉത്ഭവിച്ച് അവസാനിക്കുന്ന വൃഷ്ടിപ്രദേശമാണ് അണക്കെട്ടിനുള്ളത്. ബ്രിട്ടീഷ് സാമ്രാജ്യ ഭരണകാലത്ത് കേരളത്തിലെപശ്ചിമഘട്ടപ്രദേശത്തുനിന്നും മഴനിഴൽ പ്രദേശങ്ങളായ, മധുര, തേനിതുടങ്ങിയ തമിഴ്‌ഭാഗങ്ങളിലേക്ക് ജലസേചനത്തിനായി ജലം എത്തിക്കുക എന്ന ലക്ഷ്യത്തോടെ നിർമ്മിച്ചിട്ടുള്ളതാണ് ഈ അണക്കെട്ട്. അസ്തിവാരത്തിൽ നിന്നും ഏതാണ്ട് 53.6മീറ്ററാണ് (176 അടി) അണക്കെട്ടിന്റെ ഉയരം. നീളം 365.7 മീറ്ററും (1200 അടി). മുല്ലപ്പെരിയാർ അണക്കെട്ടിനോട് അടുത്താണ്പെരിയാർ കടുവ സംരക്ഷിത പ്രദേശം.1895-ൽ നിർമ്മിച്ച മുല്ലപ്പെരിയാർ അണക്കെട്ട് 999 വർഷത്തേയ്ക്ക് തമിഴ്നാട് പാട്ടത്തിനെടുത്തിരിക്കുകയാണ്. അണക്കെട്ട് നിലനിൽക്കുന്നത് കേരളത്തിന്റെസ്ഥലത്താണെങ്കിലും , അതിന്റെ നിയന്ത്രണം തമിഴ്നാടിന്റെ കൈവശമാണ്. അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച ഒരു വിഷയം രണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള ഒരു തർക്കത്തിന് വഴിവെച്ചിരിക്കുകയാണ്. ഒരു അണക്കെട്ടിന്റെ കാലാവധി അറുപതു വർഷമാണെന്നിരിക്കേ നൂറു വർഷത്തിനു മുകളിൽ പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ട് അതിന്റെ പ്രാന്തപ്രദേശങ്ങളിലുള്ളവർക്കും, കേരളത്തിലെ അഞ്ചു ജില്ലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്ന വാദം കേരളമുയർത്തുമ്പോൾ, ഇതിനെക്കുറിച്ചു നടന്നിട്ടുള്ള ശാസ്ത്രീയ പഠനങ്ങൾ ചൂണ്ടിക്കാണിച്ച് കേരളത്തിന്റെ വാദങ്ങൾക്ക് കഴമ്പില്ലെന്ന് തമിഴ്നാടും വാദിക്കുന്നു. പെരിയാർ പാട്ടക്കരാർ ഇന്ത്യ സ്വതന്ത്രയാവുന്നതിനു മുമ്പ് നിലവിൽ വന്നതാണെന്നും, ഇന്ത്യ ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്ര്യം നേടിയപ്പോൾ ബ്രിട്ടീഷുകാരും, ഇന്ത്യയിലെ നാട്ടുരാജ്യങ്ങളും തമ്മിൽ നിലനിന്നിരുന്ന എല്ലാ ഉടമ്പടികളും, കരാറുകളും സ്വയമേവ റദ്ദായി എന്ന് കേരളം സുപ്രീംകോടതിയിൽ വാദിച്ചിരുന്നു.
പേരിനുപിന്നിൽ

മുല്ലയാർ എന്ന പെരിയാർനദിയാണ് ഈ അണക്കെട്ടിനാൽ തടഞ്ഞു നിർത്തിയിട്ടുള്ളത്. ഈ രണ്ടു പേരിൽനിന്നുമാണ് അണക്കെട്ടിന്റെ പേരിന്റെ ഉത്ഭവം. തിരുവിതാംകൂറിലെ ഏറ്റവും നീളം കൂടിയ നദിയായതുകൊണ്ടാണ് പെരിയാറിന് ഈ പേരു ലഭിച്ചത്. ധാരാളം മുല്ലച്ചെടികളുടെ ഇടയിലൂടെ ഒഴുകുന്നതുകൊണ്ടാവാം രണ്ടാമത്തെ നദിക്ക് മുല്ലയാറെന്ന പേരു വന്നതെന്ന് രേഖപ്പെടുത്തിയിരിക്കുന്നു.

ചരിത്ര പശ്ചാത്തലം

1789-ലാണ്‌ പെരിയാറിലെ വെള്ളം വൈഗൈ നദിയിൽ എത്തിക്കാനുള്ള ആദ്യ കൂടിയാലോചനകൾ നടന്നത്. തമിഴ്നാട്ടിലെരാമാനാട് മുത്തുരാമലിംഗ സേതുപതി രാജാവിന്റെ പ്രധാനിയായിരുന്ന മുതിരുള്ളപ്പപ്പിള്ള യാണിതിനു മുൻകൈ എടുത്തത്.അദ്ദേഹം ബ്രിട്ടീഷുകാരുമായി സഖ്യത്തിലായിരുന്നെങ്കിലും സേതുപതി രാജാവ് ബ്രിട്ടീഷുകാരോട് യുദ്ധം പ്രഖ്യാപിച്ചതുമൂലം പദ്ധതി ആദ്യം നടപ്പിലായില്ല.യുദ്ധം തോറ്റ സേതുപതി താമസിയാതെ സ്ഥാനഭ്രഷ്ടനായി. പ്രദേശം മദിരാശി പ്രസിഡൻസിയുടെ കീഴിലായി. തേനി, മധുര, ദിണ്ടിക്കൽ,രാമനാഥപുരം എന്നിവിടങ്ങളിലെ ജലക്ഷാമം ബ്രിട്ടീഷുകാർക്കു തലവേദനയായിത്തീർന്നു. ഇതേ സമയംതിരുവിതാംകൂറിലെ പെരിയാറ്റിൽ പ്രളയം സൃഷ്ടിക്കുന്ന കാലാവസ്ഥയും. ബ്രിട്ടീഷുകാർ പെരിയാർനദിയിലെ വെള്ളം പശ്ചിമഘട്ടത്തിലെ മല തുരന്ന് മധുരയിലൂടെ ഒഴുകുന്ന വൈഗൈ നദിയിലെത്തിക്കാൻ പദ്ധതിയിട്ടു. ഇതിനായി ജെയിംസ് കാഡ്‌വെൽ എന്ന വിദഗ്ദനെ പഠനം നടത്താനായി നിയോഗിച്ചു (1808)

ജയിംസ് കാഡ്‌വെല്ലിന്റെ നിഗമനം പദ്ധതിക്കെതിരായിരുന്നു. എങ്കിലും വെള്ളം തിരിച്ചു വിടാനുള്ള ശ്രമത്തിൽ നിന്ന് ബ്രിട്ടീഷുകാർ പിന്മാറിയില്ല. പിന്നീട് കാപ്റ്റൻ ഫേബറിന്റെ നേതൃത്വത്തിൽ മറ്റൊരു പഠനം നടന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വെള്ളം തിരിച്ചുവിടാനുള്ള ചെറിയ ഒരു അണക്കെട്ടിന്റെ പണികൾ 1850-ൽ തുടങ്ങി. ചിന്നമുളിയാർ എന്ന കൈവഴിയിലൂടെ വെള്ളം ഗതിമാറ്റി വിടാനായിരുന്നു പദ്ധതി. എന്നാൽ ചില സാഹചര്യങ്ങൾ മൂലം നിർമ്മാണം നിർത്തിവെക്കേണ്ടിവന്നു.

മധുര ജില്ലാ നിർമ്മാണവിദഗ്ദനായ മേജർ റീവ്സ് 1867-ൽ മറ്റൊരു പദ്ധതി മുന്നോട്ടുവച്ചു. പെരിയാറിൽ 162 അടി ഉയരമുള്ള അണകെട്ടി ചാലുകൾ വഴി വൈഗൈ നദിയുടെ കൈവഴിയായ സുരുളിയാറിലേക്ക് വെള്ളമെത്തിക്കാനായിരുന്നു ഈ പദ്ധതി നിർദ്ദേശിച്ചത്. എന്നാൽ നിർമ്മാണവേളയിൽ വെള്ളം താൽകാലികമായി തടഞ്ഞുവക്കാനുള്ള ബുദ്ധിമുട്ടുമൂലം പദ്ധതി ഉപേക്ഷിക്കപ്പെട്ടു.

അന്നത്തെ ചീഫ് എഞ്ചിനീയറായിരുന്ന ജനറൽ വാക്കർ നിർദ്ദേശിച്ച മറ്റൊരു പദ്ധതിയും സാങ്കേതിക പ്രശ്നങ്ങൾ മൂലം ഉപേക്ഷിക്കപ്പെട്ടു. 1882-ൽ നിർമ്മാണവിദഗ്ദരായ കാപ്റ്റൻ പെനിക്യുക്ക്, ആർ സ്മിത്ത് എന്നിവർ പുതിയ പദ്ധതിസമർപ്പിക്കാനായി നിയോഗിക്കപ്പെട്ടു. എല്ലാ പഴയ പദ്ധതികളും പഠനവിധേയമാക്കിയശേഷം പുതിയതു സമർപ്പിക്കാനായിരുന്നു നിർദ്ദേശം. ഇതനുസരിച്ച് 155 അടി ഉയരമുള്ള അണക്കെട്ടിന്‌ പെനിക്യുക്ക് പദ്ധതി തയ്യാറാക്കി. താഴെ 115.75 അടിയും മുകളിൽ 12 അടിയുമാണ്‌ വീതി. ചുണ്ണാമ്പ്, സുർക്കി, കരിങ്കൽ എന്നിവയുപയോഗിച്ചുള്ള അണക്കെട്ടിനു 53 ലക്ഷം രൂപയായിരുന്നു ചെലവ് പ്രതീക്ഷിച്ചിരുന്നത്. ഈ തുകയുടെ ഏഴുശതമാനം വീതം എല്ലാവർഷവും പദ്ധതിയിൽ നിന്ന് തിരിച്ചുകിട്ടുമെന്നായിരുന്നു കണ്ടെത്തൽ. കൊടും വരൾച്ചയിൽ പൊറുതിമുട്ടിയ ബ്രിട്ടീഷ് സർക്കാർ പദ്ധതി അംഗീകരിച്ചു നിർമ്മാണനിർദ്ദേശം നൽകി. പെരിയാർ കേരളത്തിലെ നദിയായതിനാൽ പദ്ധതിയനുസരിച്ച് അന്നത്തെ കേരളമായിരുന്ന തിരുവിതാംകൂറിന്റെ സമ്മതം ആവശ്യമായിരുന്നു. വിശാഖം തിരുനാൾ രാമവർമ്മയായിരുന്നു അന്നത്തെ ഭരണാധികാരി. ഒരു കരാറിൽ ഏർപ്പെടാൻ ആദ്യം അദ്ദേഹം സന്നദ്ധനായിരുന്നില്ല. ബ്രിട്ടീഷ് അധികാരികൾ നയപരമായ ബലപ്രയോഗത്തിലൂടെ തിരുവിതാംകൂറിനെ 1886-ൽ ഉടമ്പടിയിൽ ഒപ്പുവെപ്പിക്കുകയായിരുന്നു. എന്റെ ഹൃദയരക്തംകൊണ്ടാണ് ഞാൻ ഒപ്പുവയ്ക്കുന്നത് എന്നാണ് വിശാഖം തിരുനാൾ മാർത്താണ്ഡവർമ വ്യസനത്തോടെ ഈ കരാറിനെ വിശേഷിപ്പിച്ചത്.
ജോൺ പെനിക്യൂക്ക്

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഉപഞ്ജാതാവും, സൃഷ്ടികർത്താവുമായി അറിയപ്പെടുന്ന ഇംഗ്ലീഷുകാരനാണ് ജോൺ പെനി ക്യൂക്ക്.1858 ൽ റോയൽ മിലിട്ടറി എഞ്ചിനീയറിംഗ് കോളേജിൽ നിന്നും ബ്രിട്ടീഷ് റോയൽ എഞ്ചിനീയർ എന്ന ബിരുദം കരസ്ഥമാക്കിയ ആളായിരുന്നു ജോൺ പെനിക്യൂക്ക്. മുല്ലപ്പെരിയാർ അണക്കെട്ടുകൊണ്ട് പരിപോഷിതമായ പ്രദേശങ്ങളിലെ ഭവനങ്ങളിൽ ദൈവങ്ങളുടെ ചിത്രത്തോടൊപ്പം ജോൺ പെനിക്യൂക്കിന്റെ ചിത്രം കൂടി കാണാറുണ്ടെന്നു പറയപ്പെടുന്നു. ജോൺ പെനിക്യൂക്കു, മേജർ റൈവും കൂടി വളരെക്കാലം ശ്രമിച്ച് മുല്ലപ്പെരിയാർ അണക്കെട്ടിനു വേണ്ടി ഒരു പദ്ധതി തയ്യാറാക്കി. അന്നത്തെ കണക്കനുസരിച്ച്, 62 ലക്ഷം ഇന്ത്യൻ രൂപ ചിലവു വരുന്ന പദ്ധതിയായിരുന്നു ഇരുവരും കൂടി തയ്യാറാക്കിയത്. 1887 ൽ അണക്കെട്ടിന്റെ ശിലാസ്ഥാപനകർമ്മം നിർവ്വഹിക്കുകയും ഉടൻ തന്നെ നിർമ്മാണം ആരംഭിക്കുകയും ചെയ്തു. പക്ഷേ കനത്ത മഴയും വെള്ളപ്പൊക്കവും നിർമ്മാണത്തെ ഇടതടവില്ലാതെ തടസ്സപ്പെടുത്തി. കെട്ടിപ്പൊക്കിയ ഭാഗം വെള്ളപ്പാച്ചിലിൽ നശിച്ചുപോയി. ജോലിക്കാർ ഹിംസമൃഗങ്ങൾക്കിരയായി, കുറേയേറെപ്പേർ അണക്കെട്ടിൽ ഒലിച്ചുപോയി. ഇതോടെ ഈ നിർമ്മാണം തുടരേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചു. നിരാശനായെങ്കിലും ജോൺ പെനിക്യൂക്ക് കുടുംബസമേതം ഇംഗ്ലണ്ടിലേക്കു പോയി, എന്നാൽ ഈ അണക്കെട്ട് താൻ ഒറ്റക്കു തന്നെ നിർമ്മാണം പൂർത്തിയാക്കുമെന്ന് അദ്ദേഹം ദൃഢ പ്രതിജ്ഞയെടുത്തിരുന്നു. ഇംഗ്ലണ്ടിലെത്തിയ അദ്ദേഹവും ഭാര്യ ഗ്രേസ് ജോർജ്ജീനയും അവിടെയുള്ള തങ്ങളുടെ സമ്പാദ്യം മുഴുവൻ വിറ്റു പണമാക്കിയശേഷം ഇന്ത്യയിലേക്കു തിരിച്ചുവരികയും, ഒരു വേനൽക്കാലത്തിന്റെ ആരംഭത്തിൽ നിർമ്മാണം തുടങ്ങുകയും ചെയ്തു. തൊട്ടുപിന്നാലെ വന്ന മഴക്കാലം ആ അടിത്തറയെ തകർത്തില്ല, പെനിക്യൂക്കിന്റെ ദൃഢനിശ്ചയത്തിനു സർക്കാരും ഉറച്ച പിന്തുണ നൽകി. 1895 ൽ അണക്കെട്ടിന്റെ നിർമ്മാണം പൂർത്തിയായി. 81.30 ലക്ഷം രൂപ ആകെ ചിലവായി.
മുല്ലപ്പെരിയാർ ബേബിഡാം

പെരിയാർ പാട്ടക്കരാർ

പ്രധാന ലേഖനം: പെരിയാർ പാട്ടക്കരാർ

1886 ഒക്ടോബർ 29നാണ്‌ മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മിക്കാനുള്ള പെരിയാർ പാട്ടക്കരാർ (Periyar lease deed) ഒപ്പുവക്കപ്പെട്ടത്. തിരുവിതാംകൂറിനു വേണ്ടി മരാമത്ത് സെക്രട്ടറി കെ.കെ.വി. രാമ അയ്യങ്കാരും മദിരാശിക്കുവേണ്ടി സ്റ്റേറ്റ് സെക്രട്ടറി ജോൺ ചൈൽഡ് ഹാനിംഗ്ടണുമാണ്‌ കരാറിൽ ഒപ്പു വെച്ചത്. പെരിയാർ നദിയുടെ ഏറ്റവും ആഴം കൂടിയ അടിത്തട്ടിൽ നിന്ന് 155 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളിൽ വരെ ഉയരുന്ന വെള്ളം ഉപയോഗപ്പെടുത്താമെന്നായിരുന്നു കരാർ. ഈ വെള്ളം ഉപയോഗപ്പെടുത്താനുള്ള അണക്കെട്ടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് കരാർ പ്രകാരം മദിരാശി സർക്കാറിനെ അനുവദിക്കുന്നു. എന്നാൽ നദിയിലെ വെള്ളത്തിനു മാത്രമേ തമിഴ്നാടിനു അവകാശമുണ്ടായിരിക്കുകയുള്ളു, ഭൂമിയിന്മേൽ യാതൊരു കൈവശാവകാശവും ഉണ്ടായിരിക്കില്ല എന്നും കരാറിൽ പ്രത്യേകം പറഞ്ഞിരുന്നു. ഇത് തിരുവിതാംകൂർമഹാരാജാവിന്റെ പ്രത്യേക നിർദ്ദേശ പ്രകാരം ആയിരുന്നു നദിയുടെ 155 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന 8000 ഏക്കർ സ്ഥലവും നിർമ്മാണത്തിനായി 100 ഏക്കർ സ്ഥലവുമാണ്‌ പാട്ടമായി നൽകിയിരിക്കുന്നത്. 999 വർഷത്തേക്കാണ്‌ കരാർ. മദ്രാസ് സർക്കാർ കരാർ പുതുക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ വീണ്ടും 999 വർഷത്തേക്ക് കരാർ നൽകേണ്ടിവരും. പാട്ടത്തുകയായി ഏക്കറിനു 5 രൂപതോതിൽ 40,000 രൂപ വർഷം തോറും തിരുവിതാംകൂറിനു ലഭിക്കും.

വെള്ളം മദ്രാസ് സംസ്ഥാനത്തിലെ മധുര, രാമനാഥപുരം എന്നീ ജില്ലകളിലെ ജലസേചനത്തിനായി ഉപയോഗിക്കുമെന്നാണ്‌ വ്യവസ്ഥ. കരാറിന്റെ കാര്യത്തിൽ തർക്കമുണ്ടായാൽ ഇരുഭാഗത്തുനിന്നുമുള്ള ഓരോ മദ്ധ്യസ്ഥന്മാരോ അമ്പയർമാരോ ഉൾപ്പെടുന്ന ട്രൈബ്യൂണലിനു വിടാം. 999 കൊല്ലത്തേക്ക് എഴുതിയ കരാർ ഒരു വിഡ്ഢിത്തമായിരുന്നുവെന്ന് കരുതപ്പെടുന്നു, കാരണം അണക്കെട്ടിന്റെ കാലാവധിയേക്കാൾ നീണ്ടു നിൽക്കുന്ന ഒരു കരാറായിരുന്നു അന്ന് ഒപ്പു വെച്ചത്.
കരാറിന്റെ പിന്നീടുള്ള സ്ഥിതി

ദിവാൻ സർ.സി.പി.ഈ പാട്ടക്കരാർ റദ്ദാക്കാൻ അന്നത്തെ വൈസ്രോയ് ആയിരുന്ന മൗണ്ട് ബാറ്റണെ കണ്ട് ആശങ്ക അറിയിച്ചിരുന്നു എങ്കിലും , ബ്രിട്ടീഷ് സർക്കാർ കരാർ ലംഘിച്ച് വൈദ്യുതി നിർമ്മാണവുമായി മുന്നോട്ടുപോകുകയായിരുന്നു. പരിഹരിക്കാൻ വേണ്ടതുചെയ്യാം എന്ന് വൈസ്രോയ് പറഞ്ഞുവെന്ന് സി.പി.യുടെ തിരുവിതാംകൂർ രാജാവിനുള്ള റിപ്പോർട്ടിൽ പറയുന്നുണ്ട്. പക്ഷെ ഒന്നും സംഭവിച്ചില്ല. ഇന്ത്യ സ്വതന്ത്ര ആയതുമുതൽക്കു തന്നെ കരാർ പുതുക്കാൻ തമിഴ്നാട് ശ്രമം തുടങ്ങിയിരുന്നു. 1958 നവംബർ 9ന് അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി , കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ.ഇ.എം.എസ് നമ്പൂതിരിപ്പാടുമായി ചർച്ച നടത്തി. ഇ.എം.എസ്സ് മന്ത്രി സഭയിലെ നിയമമന്ത്രിയായിരുന്നവി.ആർ. കൃഷ്ണയ്യർ ഈ വിഷയത്തിൽ കേരളത്തിനനുകൂലമായ ഒരു തീരുമാനം എടുക്കാൻ അവസരം ഉണ്ടായിരുന്നിട്ടും അതിനു മുതിർന്നില്ല എന്നു പറയപ്പെടുന്നു. കാരണം ഇ.എം.എസ്സ് മന്ത്രി സഭ അധികാരത്തിലെത്തുന്ന സമയത്തു തന്നെ ഈ അണക്കെട്ടിന് അതിന്റെ കാലാവധിയായ 50 വർഷം പൂർത്തിയാക്കിയിരുന്നു. ശേഷം ഈ വിഷയത്തിൽ തന്നെ ധാരാളം എഴുത്തുകുത്തുകൾ തമിഴ്നാടുംകേരളവുമായി നടത്തി.1960 ജൂലായ് നാലിന് ശ്രീ പട്ടം താണുപിള്ളയുമായും , 1969 മെയ് 10ന് വീണ്ടും മുഖ്യമന്ത്രി ഇ.എം.എസ്സുമായി യഥാക്രമം തമിഴ്നാട് ചർച്ചകൾ നടത്തുകയുണ്ടായി.


1970 മെയ് 29ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ. സി.അച്യുത മേനോനുമായി തമിഴ്നാട് നടത്തിയ ചർച്ചയുടെ പശ്ചാത്തലത്തിൽ , 1886ലെ പാട്ടക്കരാർ പുതുക്കാൻ തീരുമാനമായി. തമിഴ്‌നാടിനുവേണ്ടി പൊതുമരാമത്ത് സെക്രട്ടറി കെ. എസ്സ്.ശിവസുബ്രഹ്മണ്യവും കേരള സർക്കാറിനുവേണ്ടി അന്നത്തെ ജലവൈദ്യുത സെക്രട്ടറി കെ.പി. വിശ്വനാഥൻ നായരുമാണ് കരാറിൽ ഒപ്പുവെച്ചത്. 1886 ലെ കരാറിലെ വ്യവസ്ഥകൾ എല്ലാം നിലനിർത്തുകയും , വളരെ പ്രധാനപ്പെട്ട ഒരു നിബന്ധനകൂടി ഉൾപ്പെടുത്തകയും കൂടി ചെയ്തു ഈ പുതുക്കിയ കരാറിൽ. അണക്കെട്ടിലെ വെള്ളം ഉപയോഗിച്ച് പവർഹൗസിൽ വൈദ്യുതി ഉല്പാദനം കൂടി അനുവദിക്കാൻ പുതിയ കരാർ തമിഴ്നാടിന് അനുമതി നൽകി. 1886 ലെ കരാറിൽ പാട്ടത്തുക ഏക്കറിന് അഞ്ചുരൂപയായിരുന്നത് , പുതുക്കിയ കരാറിൽ ഏക്കറിന് മുപ്പത് രൂപയാക്കി ഉയർത്തി. കൂടാതെ കരാർ തീയതിമുതൽ മുപ്പതു വർഷം കൂടുമ്പോൾ പാട്ട തുക പുതുക്കാം എന്നും പുതിയ കരാർ വ്യവസ്ഥ ചെയ്തിരുന്നു. പെരിയാർ പവർഹൗസിൽ തമിഴ്നാടിന്റെ ആവശ്യത്തിനായ് മുല്ലപ്പെരിയാർ അണക്കെട്ടിലെ വെള്ളം ഉപയോഗിച്ച് വൈദ്യുതി ഉണ്ടാക്കാൻ തമിഴ്നാടിന് അനുമതി നൽകുന്നതായിരുന്നു പുതുക്കിയ കരാർ. ഈ വൈദ്യുതി ഉല്പാദന ആവശ്യത്തിലേക്കായി കുമളി വില്ലേജിൽ 42.17 ഏക്കർ സ്ഥലവും തമിഴ്നാടിന് പാട്ടത്തിൽ നൽകാൻ പുതിയ കരാർ അനുവദിക്കുന്നു.വൈദ്യുതി ഉല്പാദനത്തിന് 350 ദശലക്ഷം യൂണിറ്റ്‌വരെ ഒരു കിലോവാട്ട് ഈയറിന് 12 രൂപ തോതിൽ തമിഴ്‌നാട് കേരളത്തിന് നൽകണമെന്ന് കരാറിൽ പറഞ്ഞിരിക്കുന്നു. എന്നാൽ വൈദ്യുതിയുടെ അളവ് 350 ദശലക്ഷത്തിൽ കൂടിയാൽ 18 രൂപ വെച്ച് നൽകണം. 8760 യൂണിറ്റാണ് ഒരു കിലോവാട്ട് ഈയർ. ബ്രിട്ടീഷുകാരുടെ ഭരണത്തിൽ നടപ്പിലാക്കിയ 1886 ലെ കരാർ ഇന്ത്യ സ്വതന്ത്ര ആയതോടുകൂടി യഥാർത്ഥത്തിൽ കാലഹരണപ്പെട്ടതാണ്. 1947ലെ ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ടിലെ ഏഴാം വകുപ്പ് അനുസരിച്ച് നാട്ടുരാജ്യങ്ങളും ബ്രിട്ടീഷ് ഇന്ത്യയുമായുള്ള എല്ലാ കരാറുകളും റദ്ദായി , അതനുസരിച്ച് ഈ 1886ലെ കരാർ അസാധുവായി മാറി. 1970ലെ പുതുക്കിയ കരാർ ആണ് മുല്ലപ്പെരിയാർ വിഷയത്തിൽ ഇപ്പോൾ കേരളത്തിന്റെ പ്രശ്നം. 
നിർമ്മാണം

1798ൽ രാമനാട് ഭരിച്ചിരുന്ന രാജാവാണ് പെരിയാറിലെ ജലം അണ നിർമ്മിച്ച് മധുര,രാമനാട് എന്നിവിടങ്ങളിലേയ്ക്ക് തിരിച്ചുവിടാനുള്ള ആദ്യപദ്ധതി ആവിഷ്ക്കരിച്ചത്.ഇതിനുവേണ്ടിയുള്ള ശ്രമങ്ങൾ ആരംഭിയ്ക്കുന്നത് 1867ൽ ആണ്.ബ്രിട്ടീഷ് പട്ടാള ഉദ്യോഗസ്ഥനായ മേജർ റീവ്സാണ് 152 അടി ഉയരത്തിൽ പ്രസ്തുത ആവശ്യത്തിനായി ഡാം നിർമ്മിച്ചത്.അടിത്തറയിൽ 140അടി വീതിയിലാരംഭിച്ച് മുകൾപ്പരപ്പിൽ 8അടിയായി ചുരുങ്ങുന്ന വിധത്തിൽ നിർമ്മിച്ചു.പ്രധാന അണക്കെട്ടിന്റെ വലതുകരയിൽ മല തുരന്നുണ്ടാക്കിയ ചാലിലെ പാറക്കെട്ടിൽ 136അടി ഉയരത്തിൽ ഒഴുകാൻ 10സ്പിൽവേകളും നിർമ്മിച്ചു.1887ൽ ആരംഭിച്ച പദ്ധതി 45 ലക്ഷം രൂപ ചെലവഴിച്ചാണ് 1895ൽ പൂർത്തിയാവുന്നത്.50വർഷമായിരുന്നു ഈ അണക്കെട്ടിന്റെ ആയുസ്സായി എൻജീനിയറായ പെനിക്വിക്ക് നിർണ്ണയിച്ചത്. 1887 സെപ്റ്റംബറിൽ നിർമ്മാണപ്രവർത്തനങ്ങൾ തുടങ്ങി, 1896 ഫെബ്രുവരിയിൽ പൂർത്തിയാക്കി. ആദ്യത്തെ അണക്കെട്ട് നിർമ്മിച്ച് തൊട്ടടുത്ത വെള്ളപ്പൊക്കത്തിൽ തന്നെ ഒലിച്ചുപോയി. പിന്നീട് കല്ലും സുർക്കി ചേരുവയും ഉപയോഗിച്ച് പുതിയ അണക്കെട്ടുണ്ടാക്കുകയായിരുന്നു. ബ്രിട്ടീഷ് ആർമിയിലെ നിർമ്മാണവിദഗ്ദരും തൊഴിലാളികളും ചേർന്നാണ്‌ ഇന്നത്തെ അണക്കെട്ട് നിർമ്മിച്ചിട്ടുള്ളത്. ഇതോടെ പെരിയാർ തടാകവും രൂപം കൊണ്ടു. വെള്ളം വൈഗൈയിലേക്ക് ഒഴുകിത്തുടങ്ങി.

മദിരാശി സർക്കാരിന്റെ ഗവർണർ കന്നിമാരപ്രഭുവാണ് മരം മുറിച്ച് പദ്ധതി ഉദ്ഘാടനം ചെയ്തത്. തേക്കടിയിൽ കാര്യാദർശികൾക്കായുള്ള തമ്പുകളും തൊഴിലാളികൾക്ക് തങ്ങാനുള്ള തമ്പുകളും ഉണ്ടാക്കി. കൂറ്റൻ മരങ്ങൾ മുറിക്കുന്നതു തന്നെ ഭഗീരഥപ്രയത്നമായിരുന്നു. രാമനാഥപുരത്തു നിന്നാണ്‌ തൊഴിലാളികൾ ആദ്യം എത്തിയത്. ദിവസം ആറണയായിരുന്നു (38 പൈസ) കൂലി. എന്നാൽ മലമ്പനിയും മറ്റും ഭീഷണിയുയർത്തിയപ്പോൾ കമ്പം, തിരുനെൽവേലി എന്നിവിടങ്ങളിൽ നിന്നും തൊഴിലാളികളെ കൊണ്ടുവരേണ്ടിവന്നു. കൊച്ചിയിൽ നിന്ന് പോർത്തുഗീസ് ആശാരിമാരും ഗുജറാത്തിലെ കച്ച്, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്നും കുമ്മായം തേപ്പുകാരേയും കൊണ്ടുവന്നു. അണക്കെട്ട് സ്ഥാപിക്കേണ്ട സ്ഥലത്തെ പാറതുരക്കാനായി കൈകൊണ്ട് തുരക്കുന്ന തിരുപ്പുളിയന്ത്രങ്ങൾ ഉപയോഗിച്ചു നോക്കിയെങ്കിലും സമയം കൂടുതൽ എടുക്കുന്നതിനാൽ യന്ത്രവൽകൃതകടച്ചിൽ ഉപകരണങ്ങൾ താമസിയാതെ ഉപയോഗിച്ചു തുടങ്ങി.

കരിങ്കല്ല് ആറിഞ്ചു കനത്തിൽ പൊട്ടിച്ചെടുത്ത് അടുക്കിവെച്ച് സുർക്കിയും, മോർട്ടാറും ഉപയോഗിച്ചാണ് അണക്കെട്ട് കെട്ടിപ്പൊക്കിയത്. അണക്കെട്ടിന്റെ പദ്ധതി പ്രദേശത്ത് റോഡ്, ജലമാർഗ്ഗം, റെയിൽവേ തുടങ്ങിയ മാർഗ്ഗങ്ങളിലൂടെയാണ് നിർമ്മാണ സാമഗ്രികൾ എത്തിച്ചത്. താൽക്കാലിക അണക്കെട്ടു രണ്ടു പ്രാവശ്യം മഴവെള്ളത്തിൽ തകർന്നു. അതോടൊപ്പം തൊഴിലാളികളും ഒലിച്ചുപോയി. ആനകളുടേയും, മറ്റു വന്യജീവികളുടേയും ആക്രമണങ്ങളും ഉണ്ടായിരുന്നു. ഏതാണ്ട് 5000 ഓളം അണക്കെട്ടിന്റെ നിർമ്മാണത്തിനായി വിവിധ കാലയളവുകളിൽ അവിടെ ജോലി ചെയ്തിരുന്നു. 1892 ൽ 76 പേരും, 1893 ൽ 98 പേരും, 1894 ൽ 145 പേരും, അതിനടുത്ത കൊല്ലം 123 പേരും നിർമ്മാണഘട്ടത്തിൽ മരണമടഞ്ഞു.അണക്കെട്ടിലെ ജലാശയത്തിൽ നിന്നും തമിഴ്നാട്ടിലെ വൈഗായ് നദിയിലേക്ക് ഏതാണ്ട് 5704 അടി നീളം വരുന്ന മുഴുവൻ ചുണ്ണാമ്പുകൊണ്ടു നിർമ്മിച്ച വെള്ളം കൊണ്ടുപോകുന്ന തുരങ്കം നിർമ്മിച്ചിട്ടുണ്ട്.
വിവാദം
മുല്ലപ്പെരിയാർ പദ്ധതി പ്രദേശം: അണക്കെട്ടിനകത്തു നിന്ന്

തമിഴ്‌നാട് ഭരണകൂടം അണക്കെട്ടിൽ സംഭരിക്കാവുന്ന ജലത്തിന്റെ അളവ് കൂട്ടണമെന്ന് തുടർച്ചയായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു. എന്നാൽ ഇത്രയും പഴയ ഒരു അണക്കെട്ടിന്റെ താഴെയുള്ള പ്രദേശത്ത് ജീവിച്ചിരിക്കുന്നവർക്ക് അത് ഭീഷണിയാകുമെന്നാണ് കേരളത്തിന്റെ വാദം. നിയമപരമായുള്ള പോരാട്ടങ്ങളിലെല്ലാം തമിഴ്‌നാടിനായിരുന്നു വിജയം. ഇന്ത്യൻ പരമോന്നതകോടതി 2006-ൽ നൽകിയ വിധിപ്രകാരംതമിഴ്‌നാടിന് കേരളം കൂടുതൽ ജലം സംഭരിക്കാനുള്ള സൗകര്യം ചെയ്തുകൊടുക്കേണ്ടതാണ്. എന്നാൽ കേരളം ഇതിനെതിരേ നിയമസഭയിൽ പാസ്സാക്കിയ ബിൽ കോടതി ഭരണഘടനാ വിരുദ്ധമെന്നു കാട്ടി തടയുകയും ചെയ്തു.

ഇന്ത്യ സ്വതന്ത്രയായതിനുശേഷവും അതിനുമുമ്പുള്ള കരാർ ഉപയോഗിച്ച് തമിഴ്‌നാട് ഇവിടുത്തെ ജലം കേരളവുമായുള്ള ഒരു സമവായത്തിനു പുറത്ത് ഉപയോഗിച്ചുകൊണ്ടിരുന്നു. പിന്നീട് തമിഴ്‌നാട് ഈ ജലത്തിൽ വൈദ്യുതി ഉത്പാദിപ്പിക്കാനും തുടങ്ങി. 1976-ൽ സി. അച്യുതമേനോൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് 1886-ലെ കരാറിനെ യാതൊരു ഉപാധികളും കൂടാതെ പുതുക്കി. 1970 ലെ ഈ പുതുക്കിയ കരാറിൽ മുല്ലപ്പെരിയാറിലെ ജലം ഉപയോഗിച്ച് തമിഴ്നാടിന് വൈദ്യുതി ഉത്പാദിപ്പിക്കാൻ സമ്മതം കൊടുത്തുകൊണ്ടുള്ള വ്യവസ്ഥ ചേർത്തിരുന്നു. കൂടാതെ പദ്ധതിപ്രദേശത്ത് ഒരു പുതിയ വിദ്യുച്ഛക്തികേന്ദ്രം നിർമ്മിക്കാനും പുതിയ കരാറിൽ വ്യവസ്ഥയുണ്ടായിരുന്നു. മുല്ലപ്പെരിയാറിലെ ജലം ഉപയോഗിച്ച് തമിഴ്നാടി ഉത്പാദിപ്പിക്കുന്ന വൈദ്യുതിയിൽ നിന്നും കേരളത്തിനു കിട്ടുന്ന വിഹിതം വെറും നാമമാത്രമായ തുകയായിരുന്നു.

1979-ൽ ഗുജറാത്തിൽ സംഭവിച്ച മച്ചു അണക്കെട്ടിന്റെ തകർച്ചയെത്തുടർന്നുണ്ടായ വാർത്തകളുടെ പശ്ചാത്തലത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പ്രാന്തപ്രദേശങ്ങളിലെ ജനങ്ങൾ പരിഭ്രാന്തിയിലായി. തുടർന്ന് കേന്ദ്ര ഭൌമശാസ്ത്രപഠന കേന്ദ്രം നടത്തിയ പഠനം അണക്കെട്ടിന് റിക്ടർ മാനകത്തിൽ ആറുവരുന്ന ഭൂകമ്പത്തെ താങ്ങാൻ കെൽപില്ലെന്നു റിപ്പോർട്ടു നൽകി. തുടർന്ന് അക്കാലത്തെ ജലനിരപ്പായ 142.2 അടി എന്ന ജലനിരപ്പിൽ നിന്നും തമിഴ്‌നാട് ജലനിരപ്പ് 136 അടിയായി കുറച്ചു. ജനങ്ങളിലുണ്ടായ പരിഭ്രാന്തി കേരളത്തിനെ 1976-ൽ ഉണ്ടാക്കിയ കരാറിൽ നിന്നും പിന്നോട്ടുപോകുവാൻ കേരളത്തെ പ്രേരിപ്പിച്ചു. ഇതു തമിഴ്‌നാട് തുടർച്ചയായി ചോദ്യം ചെയ്യുകയും, കൂടുതൽ ജലം ആവശ്യപ്പെടുകയും കൂടുതൽ പ്രദേശങ്ങൾ മുല്ലപ്പെരിയാർ ജലമുപയോഗിച്ച് ജലസേചനം നടത്തുകയും കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പദ്ധതികൾ ഉണ്ടാക്കുകയും ചെയ്തു. തുടർന്ന് കേരളം ജനങ്ങളുടെ സുരക്ഷയ്ക്കു പുറമേ പെരിയാർ വന്യജീവിസങ്കേതത്തിലുണ്ടാകുന്ന ജൈവജാലനഷ്ടമെന്ന പരിസ്ഥിതിപ്രശ്നം കൂടി മുല്ലപ്പെരിയാർ പ്രശ്നത്തിൽ ഉൾപ്പെടുത്തി.
മുല്ലപ്പെരിയാർ അണക്കെട്ട്-ഒരു വിദൂര ദൃശ്യം

കേരളം ജലം നൽകാൻ വിസമ്മതം ഇതുവരെ പ്രകടിപ്പിച്ചിട്ടില്ല. അവർ ജനങ്ങളുടെ ജീവനുള്ള ഭീഷണിമാത്രമാണ് എതിർപ്പിനുള്ള കാരണമായി കാട്ടുന്നത്. ഒരു സാധാരണ അണക്കെട്ടിന്റെ ആയുസ്സ് 50 മുതൽ 60 വർഷം വരെയാണെന്നും നൂറുവയസ്സുകഴിഞ്ഞതും പഴയസാങ്കേതികവിദ്യ ഉപയോഗിച്ചു പണിഞ്ഞതുമായ മുല്ലപ്പെരിയാർ അണക്കെട്ട് പൊളിച്ചുപണിയെണമെന്നുമാണ് കേരളത്തിന്റെ ആവശ്യം.

മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയങ്ങൾ മാത്രം കൈകാര്യം ചെയ്യാൻ സംസ്ഥാനത്ത്‌ സെൽ രൂപവത്‌കരിച്ചു. ഇതുവരെ അന്തർസംസ്ഥാന നദീജലത്തർക്കങ്ങളും ബന്ധപ്പെട്ട പ്രശ്‌നങ്ങളും പരിഹരിക്കാനുള്ള സംവിധാനത്തിൻകീഴിലായിരുന്നു മുല്ലപ്പെരിയാർ വിഷയവും. അണക്കെട്ടിന്റെ ചരിത്രരേഖകൾ, നിയമനടപടികളുടെ വിശദാംശങ്ങൾ തുടങ്ങി എല്ലാക്കാര്യങ്ങളും ഒരു സംവിധാനത്തിൻകീഴിൽ കൊണ്ടുവരികയും പരിശോധിക്കുകയുമാണ്‌ സെല്ലിന്റെ പ്രധാനദൗത്യം. അണക്കെട്ടു സംബന്ധിച്ച്‌ 1860 മുതലുള്ള രേഖകൾ തമിഴ്‌നാട്‌ ഒരൊറ്റ സംവിധാനത്തിൻകീഴിലാണ്‌ സൂക്ഷിച്ചിരിക്കുന്നത്‌. കേരളത്തിലുള്ള രേഖകളാകട്ടെ ജലവിഭവവകുപ്പിലും വൈദ്യുതിവകുപ്പിലും ആർക്കൈവ്‌സിലും മറ്റു പലയിടങ്ങളിലുമൊക്കെയാണ്‌. അത്‌ കേരളത്തിന്റെ കേസ്‌ നടത്തിപ്പിനെ പലവട്ടം ബാധിക്കുകയുണ്ടായി. കേസിന്റെ നടത്തിപ്പിന്‌ ആവശ്യമായ സഹായങ്ങളെല്ലാം നൽകുകയെന്നത്‌ പുതിയ സെല്ലിന്റെ ദൗത്യത്തിൽപ്പെടും.
മിറ്റൽ കമ്മിറ്റി

1970 ൽ തമിഴ്നാട് മുല്ലപ്പെരിയാറിലെ ജലം ഉപയോഗിച്ച് വൻതോതിൽ വൈദ്യുതി ഉത്പാദിപ്പിക്കാൻ തുടങ്ങി. 1979 കാലത്ത് അണക്കെട്ടിലെ ചോർച്ച വലിയ രീതിയിൽ കൂടിയതായി കണ്ടപ്പോഴാണ് കേന്ദ്ര ജലകമ്മീഷൻ ചെയർമാനായിരുന്ന ജസ്റ്റീസ്.കെ.സി.തോമസിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം മുല്ലപ്പെരിയാർ അണക്കെട്ട് പരിശോധനക്കു വിധേയമാക്കിയതും, ജലനിരപ്പ് 136 അടിയാക്കി കുറക്കണമെന്നും നിർദ്ദേശിച്ചത്.[30] ഇക്കാലഘട്ടങ്ങളിൽ മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വ്യവഹാരങ്ങൾ നടന്നിരുന്നത് തമിഴ്നാടു കോടതിയിലും, കേരള ഹൈക്കോടതിയിലുമായിരുന്നു. ഈ കേസുകളെല്ലാം തന്നെ സുപ്രീം കോടതിയിലേക്കു മാറ്റണമെന്ന് തമിഴ്നാട് ആവശ്യപ്പെട്ടു. സുപ്രീംകോടതി വിവിധ സംസ്ഥാനങ്ങളിലെ വിദഗ്ദരും, കേരളവും തമിഴ്നാടും നിർദ്ദേശിക്കുന്ന ഓരോരുത്തരും ഉൾപ്പെടുന്ന ഒരു ഏഴംഗ കമ്മിറ്റി അണക്കെട്ട് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു. കേന്ദ്ര ജലകമ്മീഷനിലെ അണക്കെട്ട് വിദഗ്ദനായ കെ.ബി.മിറ്റൽ ആയിരുന്നു അദ്ധ്യക്ഷൻ. ജലനിരപ്പ് 142 അടിയാക്കി ഉയർത്താൻ യാതൊരു സാങ്കേതികതടസ്സവുമില്ലെന്ന ഉപദേശമാണ് മിറ്റൽ കമ്മറ്റി അന്നു മുന്നോട്ടു വെച്ചത്, മാത്രവുമല്ല ജലനിരപ്പ് 152 അടി ആയാലും അണക്കെട്ടിനു കുഴപ്പമൊന്നും വരില്ലെന്നും കൂടി മിറ്റൽ കമ്മറ്റി സുപ്രീംകോടതി മുമ്പാകെ വച്ച റിപ്പോർട്ടിൽ പറയുന്നു. കേരളത്തിൽ നിന്നുമുള്ള എഞ്ചിനീയറായ എം.കെ.പരമേശ്വരൻ നായർ ഒഴികെ എല്ലാവരും ആ റിപ്പോർട്ടിൽ ഒപ്പു വെച്ചിരുന്നു. നായർ മാത്രം എതിരഭിപ്രായം രേഖപ്പെടുത്തി.
ജസ്റ്റിസ് എ.എസ്.ആനന്ദ് കമ്മിറ്റി

മുല്ലപ്പെരിയാർ പ്രശ്നത്തിൽ ഭരണഘടനയുടെ വകുപ്പുകളുടെ വ്യാഖ്യാനം വേണ്ടിവരുമെന്ന്സുപ്രീംകോടതിക്ക് ബോധ്യപ്പെട്ടതിനാൽ, അത്തരം തീരുമാനങ്ങളെടുക്കേണ്ടത് ഏറ്റവും കുറഞ്ഞത് അഞ്ചു ജഡ്ജിമാർ അടങ്ങിയ ഒരു സമിതി ആയിരിക്കണമെന്ന് ഭരണഘടനയുടെ 145(3) നിയമം അനുശാസിക്കുന്നു. ഇതിൻ പ്രകാരം 2010 ഫെബ്രുവരി 18 ന് മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും പഠിക്കുവാനായി സുപ്രീംകോടതി ഒരു അഞ്ചംഗ സമിതിയെ ചുമതലപ്പെടുത്തി. ആറുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കുവാനും ആവശ്യപ്പെട്ടു. ഈ കമ്മിറ്റിയിലേക്ക് ഓരോ ​അംഗങ്ങളെ നിർദ്ദേശിക്കുവാനായി തമിഴ്നാടിനോടും കേരളത്തോടും സുപ്രീംകോടതി ആവശ്യപ്പെട്ടു. ഈ വ്യക്തി ഒന്നുകിൽ ഒരു വിരമിച്ച ജഡ്ജിയോ അല്ലെങ്കിൽ ഒരു സാങ്കേതികവിദഗ്ദനോ ആയിരിക്കണം. ഈ അഞ്ചംഗ സമിതിയെ നയിക്കുന്നത് വിരമിച്ച ജഡ്ജിയായ ശ്രീ എ.എസ്.ആനന്ദ് ആയിരിക്കും എന്നും ഇതിനായി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ഈ സമിതി മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട , സുരക്ഷയെയും സംഭരണശേഷിയെയും കുറിച്ചും പഠിക്കും. ഈ സമിതിയിലേക്ക് കേരള സർക്കാർ ജസ്റ്റീസ്.കെ.ടി.തോമസിനെ നിർദ്ദേശിച്ചെങ്കിലും, തമിഴ്നാടിന് ഇദ്ദേഹത്തെ താൽപര്യമുണ്ടായിരുന്നില്ല. ഇതിനെതിരെ അന്നത്തെ തമിഴ്നാട് ഭരണകക്ഷിയായിരുന്ന ദ്രാവിഡ മക്കൾ കഴകം ഒരു നിയമസഭാ പ്രമേയം പാസ്സാക്കി , എന്നു മാത്രമല്ല ഈ കമ്മിറ്റിയിലേക്ക് സർക്കാരിന്റെ പ്രതിനിധിയെ നിർദ്ദേശിക്കേണ്ടതില്ല എന്നും തീരുമാനിച്ചു. എന്നാൽ തമിഴ്നാട് സമിതിയിലേക്ക് അംഗത്തെ നിർദ്ദേശിച്ചില്ലെങ്കിൽ സുപ്രീംകോടതിക്ക് അത് ചെയ്യേണ്ടി വരുമെന്ന് തമിഴ്നാട് സർക്കാരിനെ കോടതി ഓർമ്മിപ്പിച്ചു. ഇതിന്റെ മറുപടി എന്ന നിലയിൽ മുൻ സുപ്രീംകോടതി മുഖ്യന്യായാധിപനായ ജസ്റ്റീസ്. എ.ആർ.ലക്ഷ്മണന്റെ പേര് തമിഴ്നാട് സമർപ്പിച്ചു.സുപ്രീംകോടതി ഈ അഞ്ചംഗ സമിതിയെ നിർദ്ദേശിച്ചതിനു പിന്നാലെ ഈ പ്രശ്നത്തിൽ കേന്ദ്ര സർക്കാർ ഇടപെട്ട് മധ്യസ്ഥത വഹിക്കണം എന്നു കാണിച്ചുകൊണ്ട് മുഖ്യമന്ത്രി ശ്രീ.എം.കരുണാനിധി കോൺഗ്രസ്സ് പ്രസിഡന്റിനു കത്തയച്ചു. എന്നാൽ കരുണാനിധിയുടെ ഈ നീക്കത്തെ അന്നത്തെ പ്രതിപക്ഷനേതാവ് കുമാരി ജയലളിത എതിർത്തു. ഇത് കേരളത്തിന് ഗുണം ചെയ്യുകയേ ഉള്ളു എന്ന കാരണം പറഞ്ഞാണ് അന്ന് ജയലളിത ഈ നിർദ്ദേശത്തെ എതിർത്തത്.എന്നാൽ കേരള ജലവിഭവവകുപ്പ് മന്ത്രിയായിരുന്ന ശ്രീ എൻ.കെ. പ്രേമചന്ദ്രൻ , പുതിയ അണക്കെട്ടു നിർമ്മിക്കുന്നതിനും , അതിന്റെ കൈവശാവകാശത്തിനും കേരളസർക്കാറിനു അവകാശമുണ്ടെന്നും , കൂടാതെ തമിഴ്നാടിന് ഒരു വ്യക്തമായ കരാറിലൂടെ ജലം നൽകാൻ തയ്യാറാണെന്നും പറയുകയുണ്ടായി. സുപ്രീംകോടതി നിയോഗിച്ച അഞ്ചംഗ കമ്മിറ്റിയിൽ കേരളത്തിന്റെ പ്രതിനിധിയായി ശ്രീ കെ.ടി.തോമസ് ആയിരിക്കും എന്നും മാധ്യമങ്ങളോട് പറഞ്ഞു.
വൈദ്യുതി നിർമ്മാണവുമായി ബന്ധപ്പെട്ട വിവാദം

1886 ഒക്ടോബർ 29 ലെ പെരിയാർ പാട്ടക്കരാറിന്റെ വ്യവസ്ഥയനുസരിച്ച് ജലസേചനത്തിനായാണ് മുല്ലപ്പെരിയാറിലെ വെള്ളം ഉപയോഗിക്കാൻ പാടുള്ളു. വെള്ളം അന്നത്തെ മദ്രാസ് സംസ്ഥാനത്തിലെ മധുര, രാമനാഥപുരം എന്നീ ജില്ലകളിലെ ജലസേചനത്തിനാണെന്നാണ് വ്യവസ്ഥ. 1959 ൽ മദ്രാസിലെ അന്നത്തെ വ്യവസായ ഡയറക്ടർ ആയിരുന്ന ചാറ്റർട്ടൺ ഈ വെള്ളത്തിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കാനായി ശ്രമം തുടങ്ങി. 1965 ഈ വൈദ്യുത പദ്ധതി പൂർണ്ണമായും പ്രവർത്തന സജ്ജമായി. ഇതിലൂടെ 140 മെഗാവാട്ട് വൈദ്യുതി തമിഴ്നാട് ഉൽപ്പാദിപ്പിക്കാൻ തുടങ്ങി. എന്നാൽ ഇതിനെ തിരുവിതാംകൂർ ശക്തമായി എതിർത്തു. തർക്കവിഷയം വന്നതിനാൽ കരാറിലെ വ്യവസ്ഥ അനുസരിച്ച് , പ്രശ്നം ആർബിട്രേറ്റർക്കു വിട്ടു. എന്നാൽ ആർബിട്രേറ്റർമായ ഡേവിഡ് ദേവദാസും, വി. എസ്. സുബ്രഹ്മണ്യഅയ്യരും തമ്മിൽ ഒരു ആശയപ്പൊരുത്തമില്ലാതെ വീണ്ടും തർക്കത്തിലെത്തി നിന്നു. പ്രശ്നം അമ്പയറായ സർ നളിനി നിരഞ്ജൻ ചാറ്റർജിയുടെ അടുത്ത് വന്നു. തിരുവിതാംകൂറിന്റെ ഭാഗത്തുനിന്ന് ദിവാൻ സി.പി. രാമസ്വാമി അയ്യരും മദ്രാസ് സർക്കാറിന്റെ ഭാഗത്തുനിന്ന് സർ അല്ലാടി കൃഷ്ണസ്വാമി അയ്യരും ഈ വിചാരണയിൽ പങ്കെടുത്തു. 1941 മെയ് 12 വന്ന അമ്പയറുടെ വിധി പ്രകാരം , വെള്ളം ജലസേചനത്തിനല്ലാതെ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ല എന്ന തിരുവിതാംകൂറിനകൂലമായ തീരുമാനം വന്നു. എന്നാൽ ഈ വിധിയെ കണക്കിലെടുക്കാൻ മദ്രാസ് തയ്യാറായില്ല. അവർ വൈദ്യുതി നിർമ്മാണവുമായി മുന്നോട്ടുപോയി. ഇതിൽ നിരാശനായ തിരുവിതാകൂർ ദിവാൻ സർ.സി.പി.രാമസ്വാമി അയ്യർ ഈ 1886 ലെ കരാർ റദ്ദാക്കാൻ തീരുമാനിച്ചു. 1947 ജൂലായ് 21 ന് അന്നത്തെ വൈസ്രോയ് ആയിരുന്ന മൗണ്ട് ബാറ്റണിനെ കണ്ട് മദ്രാസിന്റെ കരാർലംഘനത്തെയും , ചതിയുടെ കഥയും വിവരിച്ചു.

അണക്കെട്ടിന്റെ അവസ്ഥ

2000-ൽ പദ്ധതിപ്രദേശത്തുണ്ടായ ഭൂമികുലുക്കത്തോടു കൂടിയാണ് കേരളത്തിന്റെ ആശങ്കകൾ ശതഗുണീഭവിച്ചത്. മുല്ലപ്പെരിയാർ അണക്കെട്ട് സ്ഥിതിചെയ്യുന്നത് ഭ്രംശരേഖകൾക്കുമുകളിലാണെന്നും ചില പഠനങ്ങൾ പറയുന്നു. അണക്കെട്ട് സുരക്ഷിതമാണെന്ന് തമിഴ്‌നാട് അവകാശപ്പെടുമ്പോൾ അത് ഭീതിജനകമാണെന്ന് കേരളം പറയുന്നു. സഹായക അണക്കെട്ടായ ബേബി ഡാമും ഭീതിജനകമാണെന്നാണ് കേരളത്തിന്റെ വാദം. എന്നാൽ അണക്കെട്ട് 1922-ലും, 1965-ലും സിമന്റുപയോഗിച്ച് ബലപ്പെടുത്തിയെന്നും ഭയപ്പെടാനൊന്നുമില്ലന്നും തമിഴ്നാടിന്റെ മുഖ്യ എഞ്ചിനീയർ പറയുമ്പോൾ സിമന്റ് പഴയ സുർക്കിക്കൂട്ടിൽ വേണ്ടത്ര ചേരില്ലെന്ന് കേരളത്തിലെ വിദഗ്ദ്ധർ പറയുന്നു. 1902-ൽ തന്നെ അണക്കെട്ട് നിർമ്മാണത്തിന്റെ പ്രധാന കൂട്ടായ ചുണ്ണാമ്പ് ,വർഷം 30.48 ടൺ വീതം നഷ്ടപ്പെടുന്നുണ്ടായിരുന്നെന്നും ഇപ്പോൾ അത് അനേകം ഇരട്ടിയായി വർദ്ധിച്ചിട്ടുണ്ടാകുമെന്നുമാണ് കേരളത്തിന്റെ വാദം. 1979- 81 കാലഘട്ടത്തിൽ നടത്തിയ ബലപ്പെടുത്തൽ അണക്കെട്ടിന് ബലക്ഷയം ആണ് വരുത്തിവെച്ചത് എന്ന് ഇതിനെക്കുറിച്ച് പഠിച്ച എം.ശശിധരന്റെ റിപ്പോർട്ടിൽ പറയുന്നു. അണക്കെട്ടിന്റെ ചുറ്റളവിൽ റിക്ടർ സ്കെയിലിൽ നാലിനു മുകളിൽ വരുന്ന ഭൂകമ്പങ്ങൾ അണക്കെട്ടിന് ഗുരുതര ഭീഷണിയാണെന്നും റിപ്പോർട്ടിൽ പറയുന്നു.താൽക്കാലിക ബലപ്പെടുത്തൽ ഇനി നിലനിൽക്കില്ലെന്നും , മറിച്ച് പുതിയ ഡാം മാത്രമാണ് പരിഹാരം എന്നും ഈ റിപ്പോർട്ടിൽ പറയുന്നുണ്ട് 

2006 നവംബർ 24-ൽ അണക്കെട്ടിന്റെ സുരക്ഷയെ സംബന്ധിച്ച് പഠിക്കാൻ നാവികസേനാവൃന്ദങ്ങൾ എത്തിയെങ്കിലും കേന്ദ്രനിർദ്ദേശത്തെ തുടർന്ന് അവർ പഠനം നടത്താതെ മടങ്ങുകയായിരുന്നു. 2011നവംബർ 27 ന് അണക്കെട്ടിന്റെ ജലനിരപ്പ് 136 അടിയായി ഉയർന്നു.
സുരക്ഷാപ്രശ്നങ്ങൾ
മുല്ലപ്പെരിയാർ അണക്കെട്ടിന് 116 വർഷത്തെ പഴക്കമുണ്ട്. ഒരു അണക്കെട്ടിന്റെ കാലാവധി 50വർഷമാണ്. വേണ്ടത്ര മുൻകരുതൽ എടുത്താലും ഒരു ദുരന്തത്തെ അതിജീവിക്കാൻ ഈ അണക്കെട്ടിന് കഴിയില്ല.
നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്ന മിശ്രിതങ്ങൾ. ഇത് കാലപ്പഴക്കത്തെ അതിജീവിക്കുന്നില്ല , ഏറെ ഭാഗം ഒഴുകിപ്പോയി.
മുല്ലപ്പെരിയാർ അണക്കെട്ട് നിൽക്കുന്നത് ഭൂകമ്പഭ്രംശമേഖലയിലാണ്.
അണക്കെട്ട് പരിപാലിക്കുന്നതിൽ വന്ന വീഴ്ചകൾ
അണക്കെട്ടിന്റെ ആകെ ഉയരത്തേക്കാൾ കൂടുതൽ വെള്ളം പൊങ്ങിയാൽ മുകളിലൂടെ വരുന്ന വെള്ളം അണക്കെട്ടിന്റെ താഴെ പതിക്കുകയും ആ സമ്മർദ്ദത്തിൽ അണക്കെട്ടിന്റെ അടിത്തറ ഇളകുകയും , അണക്കെട്ട് നിലം പതിക്കുകയും ചെയ്യും. ഇതുകൂടാതെ അണക്കെട്ടിന്റെ അടിഭാഗം ഇളകിമറിയുകയും , നിരങ്ങിമാറുകയും ചെയ്യാം. പെട്ടെന്നുണ്ടായ പ്രളയജലത്തിൽ മധ്യപ്രദേശിലെ ടിഗ്ര അണക്കെട്ട് ഇപ്രകാരം ആണ് നിലംപതിച്ചത് .
മുല്ലപ്പെരിയാർ അണക്കെട്ട് വിള്ളലുകൾ

അണക്കെട്ടിനെക്കുറിച്ചുള്ള പഠനങ്ങൾ

മുല്ലപ്പെരിയാർ വിവാദവിഷയമായതോടെ, അണക്കെട്ടിന്റെ സുരക്ഷയെക്കുറിച്ച് ഔദ്യോഗികവും, അനൗദ്യോഗികവുമായ ധാരാളം പഠനങ്ങൾ വിവിധ സ്ഥാപനങ്ങൾ നടത്തുകയുണ്ടായി. ഓരോ പഠന റിപ്പോർട്ടും ഒരു കാരണം, അല്ലെങ്കിൽ മറ്റൊരു കാരണം പറഞ്ഞ് കേരളവുംതമിഴ്നാടും തള്ളിക്കളയുകയായിരുന്നു.

ബംഗളൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്

മുല്ലപ്പെരിയാർ പദ്ധതി പ്രദേശത്ത് ഭൂകമ്പത്തിന്റെ ആവർത്തനസാധ്യത പഠിക്കുവാനായി കേരളം,ബംഗളൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ പ്രൊഫസർ.ആർ.എൻ.അയ്യങ്കാരെ ചുമതലപ്പെടുത്തി.ത്രീഡി ഫൈനൈറ്റ് എലമെന്റ് മെത്തേഡ് എന്ന ആധുനിക രീതി ഉപയോഗിച്ച് ഭൂകമ്പത്തിന്റെ ആവർത്തന കാലയളവ് പഠിക്കുവാനാണ് അദ്ദേഹത്തോട് ആവശ്യപ്പെട്ടത്. അയ്യങ്കാർ നടത്തിയ ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് യാതൊരു കാരണവശാലും, 136 അടിക്കു മുകളിലാകാൻ പാടില്ല എന്ന് അദ്ദേഹം ശുപാർശചെയ്തു. എന്നാൽ അയ്യങ്കാരുടെ പഠനറിപ്പോർട്ട് ആരും തന്നെ പരിഗണിച്ചിരുന്നില്ല.
റൂർക്കി ഐ.ഐ.ടി

മുല്ലപ്പെരിയാർ പദ്ധതിപ്രദേശത്തെ ഭൂകമ്പദുരന്തനിർണ്ണയത്തെക്കുറിച്ചുള്ള പഠനമാണ് ഒന്നാമതായി റൂർക്കി ഐ.ഐ.ടിയിലെ വിദഗ്ദർ നടത്തിയത്. ഇതു പ്രകാരം മുല്ലപ്പെരിയാർ അണക്കെട്ട് നിലനിൽക്കുന്ന പ്രദേശത്ത് ഭൂകമ്പത്തിന് എല്ലാ സാധ്യതയുമുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ പഠനത്തിന്റെ രണ്ടാഭാഗത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റേയും, അതിന്റെ ബേബിഡാമിന്റേയും സുരക്ഷ 2ഡി ഫൈനൈറ്റ് എലമെന്റ മെത്തേഡ് ഉപയോഗിച്ച് പരിശോധിക്കുകയുണ്ടായി.ഈ പഠനറിപ്പോർട്ട് പ്രകാരം പ്രധാന അണക്കെട്ടും, അനുബന്ധ അണക്കെട്ടു ഉറപ്പായിട്ടും ഉണ്ടാവുമെന്ന് ഇവർ തന്നെ കണ്ടെത്തിയ ഭൂകമ്പത്തിൽ തകർന്നുപോയേക്കാമെന്ന് അവർ പറയുന്നു.

ഭൂകമ്പ ഭീഷണി

രാജ്യത്തെ ഭൂചലന നിർണയ മാനദണ്ഡപ്രകാരം മുല്ലപ്പെരിയാർ ഡാം സ്ഥിതിചെയ്യുന്ന പ്രദേശം സോൺ മൂന്നിലാണ് ഉൾപ്പെടുന്നത്. മിതമായ ഭൂചലനങ്ങളാണിവിടെ പ്രതീക്ഷിക്കുന്നത്. അതായത് ഈ പ്രദേശത്ത് റിക്ടർസ്കെയിലിൽ 6.5 വരെ തീവ്രതയുള്ള ഭൂചലനം ഉണ്ടാകാമെന്നർത്ഥം. ഇടുക്കി ജില്ലയിൽ ഇടയ്ക്കിടെയുണ്ടാകുന്ന ഭൂചലനങ്ങളാണ് ഡാമിൻറെ സുരക്ഷ സംബന്ധിച്ച് ജനങ്ങളിൽ ആശങ്ക പരത്തുന്നത്. 2011 നവംബർ 26 ന് പുലർച്ചെ 3.15 ന് ഉണ്ടായ ആദ്യ ഭൂചലനമടക്കം രണ്ടരമണിക്കൂറിനുള്ളിൽ നാലുതവണയാണ് ഡാമിന് 32 കിലോമീറ്ററിനുള്ളിൽ ഉണ്ടായത്. ഇടുക്കി ജില്ലയിലെ ഉപ്പുതറയ്ക്കടുത്തുള്ള വനമേഖലയായ വെഞ്ഞൂർമേടായിരുന്നു പ്രഭവകേന്ദ്രം. ആദ്യ ചലനത്തിൻറെ തീവ്രത 3.4 ആണ്. 2011 നവംബർ 26 നുണ്ടായ ഭൂചലനമടക്കം ഈ വർഷം മാത്രം 26 തവണയാണ് ഇടുക്കി ജില്ലയിൽ ഭൂചലനമുണ്ടായിട്ടുള്ളത്. മുൻപ് വല്ലപ്പോഴുമാണ് ഈ പ്രദേശത്ത് ഭൂചലനം അനുഭവപ്പെട്ടിരുന്നത്. ഭൂചലനങ്ങളുടെ ഇടവേളകൾ കുറയുന്നത് സ്ഥിതിഗതികളുടെ ഗൗരവം വർധിപ്പിക്കുന്നു.

ഇടുക്കിയിൽ വിവർത്തന ഭൂചലനങ്ങൾ എന്നറിയപ്പെടുന്ന ഭൂചലനങ്ങളാണ് സംഭവിക്കുന്നത്. ഇങ്ങനെയുണ്ടാകുന്ന ഭൂകമ്പങ്ങൾക്ക് ആവർത്തനക്രമമുണ്ടായിരിക്കും. ഇരുപത് വർഷത്തിലൊരിക്കൽ മധ്യകേരളത്തിൽ ഇത്തരത്തിൽ സാമാന്യം വലിയ ചലനങ്ങൾ ആവർത്തിക്കാമെന്നാണ് വിദഗ്ദർ പറയുന്നത്. 2000 ഡിസംബർ 12 ന് ഈരാറ്റുപേട്ടയിൽ റിക്ടർ സ്കെയിലിൽ അഞ്ച് രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിട്ടുണ്ട്. ഭ്രംശരേഖകളിൽ ഊർജ്ജം ശേഖരിക്കപ്പെടുന്നതനുസരിച്ചാണിവിടെ ഭൂകമ്പങ്ങളുണ്ടാകുന്നത്. ഭൂഫലകങ്ങളുടെ ചലനം ആർജ്ജവത്തോടെ നടക്കുന്ന പ്രദേശങ്ങളിൽ പെട്ടെന്നു തന്നെ ഫലകങ്ങളുടെ വക്കുകൾ വലിയുകയും പൊട്ടിപ്പോവുകയും ഭൂകമ്പമുണ്ടാവുകയും ചെയ്യുന്നു.

ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, സെന്റർ ഫോർ എർത്ത് സയൻസസ് സ്റ്റഡീസ്, സെന്റർ ഓഫ് റിമോട്ട് സെൻസിങ് എന്നീ സ്ഥാപനങ്ങളിലെ ഭൗമശാസ്ത്രജ്ഞർ നടത്തിയ പഠനങ്ങളുടെയും ഗവേഷണങ്ങളുടെയും വെളിച്ചത്തിൽ കേരളം ആകെ റിക്ടർ സ്കെയിലിൽ 6.4 വരെ തീവ്രതയുള്ള ഭൂചലനങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇടമലയാർ, പെരിയാർ, അച്ചൻകോവിൽ, തെന്മല, ബാവലി, കമ്പം, ഭവാനി, കബനി, ഹുൻസൂർ, മാട്ടുപ്പെട്ടി, കാവേരി, കണ്ണൻകുഴിത്തോട് എന്നിവയാണ് കേരളത്തിലെ ഭ്രംശമേഖലയിൽ പ്രധാനപ്പെട്ടവ. കൂടാതെ ധാരാളം ചെറു വിള്ളലുകളും ഉണ്ട്. മാത്രമല്ല , ഈ വിള്ളലുകൾ പരസ്പരം ബന്ധപ്പെട്ടും കിടക്കുന്നു. ഏതെങ്കിലും ഒരു ഭ്രംശമേഖലയിൽ ചലനങ്ങൾ ഉണ്ടായാൽ അത് വളരെവേഗം മറ്റു മേഖലകളിലേക്കും വ്യാപിക്കുന്നു. കുമളി, കമ്പം, ബോഡിനായ്ക്കന്നൂർ, തേനി വഴി കേരളത്തിൽ നിന്ന് തമിഴ്‌നാട്ടിലേക്കു വ്യാപിച്ചു കിടക്കുന്ന കമ്പം ഭ്രംശമേഖലയും മുല്ലപ്പെരിയാറിന് ഭീഷണി ഉയർത്തുന്നുണ്ട്.

മുല്ലപ്പെരിയാർ അണക്കെട്ടിൻറെ 300 കിലോമീറ്റർ ചുറ്റളവിൽ 22 ഭ്രംശമേഖലകളാണുള്ളത്. ഡാമിൻറെ സമീപത്തുള്ള കമ്പം - തേക്കടി - കോടൈവന്നല്ലൂർ ഭ്രംശമേഖലയിൽ റിക്ടർ സ്കെയിലിൽ 6.5 വരെ ശക്തിയുള്ള ഭൂചലനങ്ങൾക്ക് സാധ്യതയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. റിക്ടർ സ്കെയിലിൽ 6 ന് മുകളിലുള്ള ഭൂചലനത്തെ അതിജീവിക്കാൻ ഡാമിന് കഴിയില്ലെന്ന് റൂർക്കി ഐ ഐ ടി യിലെ വിദഗ്ദരുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ വ്യക്തമായിട്ടുണ്ട്. കമ്പം - തേക്കടി - കോടൈവന്നല്ലൂർ ഭ്രംശമേഖല ഡാമിൻറെ 16 കിലോമീറ്റർ മാത്രം അകലെയാണെന്നത് അപകടസാധ്യത വർധിപ്പിക്കുന്നു. കമ്പം - തേക്കടി - കോടൈവന്നല്ലൂർ ഭ്രംശമേഖലയ്ക്ക് സമാന്തരമായുള്ള ചുരുളിയാർ - കമ്പം, ചെറുതോണി - ചിന്തലാർ ഭ്രംശമേഖലകളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ ഭൂകമ്പം ഉണ്ടായത്. ഇത് കമ്പം - തേക്കടി - കോടൈവന്നല്ലൂർ ഭ്രംശമേഖലയിലെ ശിലാപാളികളിൽ മർദം കൂട്ടുന്നതിനിടയാക്കും. മുല്ലപ്പെരിയാർ ഡാമിന് കൂടുതൽ അടുത്ത പ്രദേശങ്ങളിൽ ഭൂചലനത്തിനുള്ള സാധ്യത വർധിപ്പിക്കുകയാണ് ഇതിൻറെ ഫലം. അടുത്തിടെയുണ്ടായ ഭൂചലനങ്ങളെല്ലാം ഡാമിൽ നിന്നും 32 കിലോമീറ്റർ അകലെയായിരുന്നു.

116 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാം പണിതത് കോൺക്രീറ്റോ ഭൂകമ്പ പ്രതിരോധ സാങ്കേതിക വിദ്യയോ ഉപയോഗിക്കാതെയാണ്. മാത്രമല്ല, 60 വർഷം മാത്രം ഉപയോഗിക്കാവുന്ന ഈ അണക്കെട്ട് മുമ്പത്തെ അവസ്ഥയിൽ നിന്നും ഒരു അടിയോളം മുമ്പോട്ടു നീങ്ങിയിട്ടുണ്ട്. കരിങ്കല്ലും സുർക്കിയും ഉപയോഗിച്ചു പണിതതാണ് ഡാം. കോൺക്രീറ്റിന് പകരം മണലും ചുണ്ണാമ്പും ചേർന്ന മിശ്രിതമായ സുർക്കിയാണ് ഇതിൻറെ നിർമാണത്തിന് ഉപയോഗിച്ചത്. ആകെ 6807 മെട്രിക് ടൺ ചുണ്ണാമ്പാണ് നിർമാണത്തിന് ഉപയോഗിച്ചിരുന്നത്. അതിൻറെ 42 ശതമാനവും ഒലിച്ചുപോയതായാണ് കേരളം സുപ്രീം കോടതി നിയമിച്ച ഉന്നതാധികാര സമിതിക്കു മുൻപാകെ കേരളം സമർപിച്ച കണക്കിൽ വ്യക്തമാക്കിയിരിക്കുന്നത്. വർഷം പ്രതി 30.48 ടൺ എന്ന കണക്കിൽ 1895 മുതൽ 2006 വരെ 3412 ടൺ ചുണ്ണാമ്പ് നഷ്ടപ്പെട്ടതിന് പകരം 542 മെട്രിക് ടൺ സിമൻറ് മാത്രമുപയോഗിച്ച് ഗ്രൗട്ടിങ് നടത്തുകയാണ് ചെയ്തത്.
അണക്കെട്ട് തകർന്നാൽ

15 ദശലക്ഷം ഘനയടി ജലമാണ് ഡാമിന്റെ സംഭരണശേഷി. എന്നാൽ കോടതി നിർദേശപ്രകാരമുള്ള അനുവദനീയമായ പരമാവധി സംഭരണ ശേഷി 136 അടിയാണ്. ഇത് 11 ദശലക്ഷം ക്യുബിക് അടിക്ക് തുല്യമാണ്. എന്നാൽ കനത്ത മഴയെത്തുടർന്ന് 2011 നവംബർ 28 ന് രാവിലെ മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 136.4 അടിയായി ഉയരുകയുണ്ടായി. മഴ കുറഞ്ഞതിനെത്തുടർന്ന് 136.3 അടിയായി കുറഞ്ഞെങ്കിലും 11.2 ദശലക്ഷം ഘനയടി വെള്ളമാണ് ഡാമിലുള്ളത്. ഇതിനെത്തുടർന്ന് കൂടുതലുള്ള വെള്ളം സ്പിൽവേയിലൂടെ ഇടുക്കി അണക്കെട്ടിലേക്ക് ഒഴുക്കുകയാണ് ചെയ്യുന്നത്. സെക്കൻറിൽ 107 ഘനയടി വെള്ളമാണ് ഇടുക്കി ഡാമിലേക്ക് ഇപ്രകാരം ഒഴുകുന്നത്. 24 മണിക്കൂർകൊണ്ടാണ് ഇത് ഇടുക്കി ഡാമിലേക്കെത്തുക.

എന്നാൽ ഭൂകമ്പത്തേത്തുടർന്നോ മറ്റോ ഡാം തകർന്നാൽ മൂന്ന് മുതൽ നാലു മണിക്കൂർ കൊണ്ട് വെള്ളം ഇടുക്കി ഡാമിലെത്തും. ഇടുക്കി ഡാമിന്റെ പരമാവധി സംഭരണ ശേഷി 74.5 ദശലക്ഷം ഘനയടിയാണ്. എന്നാൽ 70.5 ടി എം സി വരെയാണ് സംഭരിക്കാറുള്ളത്. 2011 നവംബർ 28 ലെ കണക്ക് പ്രകാരം നവംബർ 28 ന് ഡാമിലെ ജലനിരപ്പ് 2384.7 അടിയാണ്. ഡാമിൻറെ സംഭരണശേഷിയുടെ 79.06 ശതമാനമായ 60 ദശലക്ഷം ഘനയടി വെള്ളമാണ് നവംബർ 28 ലുള്ളത് . അതായത് മുല്ലപ്പെരിയാർ ഡാം തകർന്നാൽ ഒഴുകിയെത്താവുന്ന 11.2 ദശലക്ഷം ഘനയടി ജലത്തിൽ 10 ദശലക്ഷം ഘനയടി ജലത്തെയും ഉൾക്കൊള്ളാൻ ഇടുക്കി ഡാമിന് കഴിയും. ഡാം തകർന്നതിന് ശേഷം വെള്ളം ഇടുക്കി ഡാമിലേക്ക് ഒഴുകിയെത്താനെടുക്കുന്ന 3 - 4 മണിക്കൂറിനുള്ളിൽ ഇടുക്കി ജല വൈദ്യുതി പദ്ധതിയുടെ ഭാഗമായുള്ള ചെറുതോണി ഡാമിൻറെ ഷട്ടറുകൾ നിയന്ത്രിതമായി തുറന്നുകൊണ്ട് ഇടുക്കി ഡാമിൻറെ ജലനിരപ്പ് നിയന്ത്രമവിധേയമാക്കാൻ കഴിയും. ചെറുതോണി ഡാമിന് മുകൾഭാഗത്ത് അഞ്ച് പ്രധാന ഷട്ടറുകളും താഴെ രണ്ട് ചെറിയ ഷട്ടറുകളുമാണുള്ളത് . ഓരോ പ്രധാന ഷട്ടറുകളിലൂടെയും മിനുട്ടിൽ 25,760 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കാനാവും. ഏഴ് ഷട്ടറുകളും ഏത് ഘട്ടത്തിലും തുറന്നുവിടാൻ സജ്ജമാണെന്ന് കെ.എസ്.ഇ.ബി. അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടോപ്പം താഴെ ഭാഗത്തുള്ള ജനങ്ങൾക്ക് അപകടഭീഷണി നൽകുകയും ചെയ്താൽ ഗുരുതരമായ ഭവിഷ്യത്തുകളെ ഒഴിവാക്കാൻ കഴിയും.

66 ചതുരശ്ര കി.മീ. വിസ്തീർണമുള്ള ഇടുക്കി ഡാം നിറഞ്ഞുവരാൻ മൂന്നുമുതൽ ആറുവരെ മണിക്കൂറുകൾക്കുള്ളിൽ ഏഴ് ഷട്ടറുകളിലൂടെയും പൂർണതോതിൽ ജലം പുറന്തള്ളിയാൽ കൂടുതലായുള്ള 1.2 ദശലക്ഷം ഘനയടി അധികജലം ഒഴുക്കിക്കളയാൻ ബുദ്ധിമുട്ടില്ലെന്നാണ് കണക്കുകൂട്ടൽ. എന്നാൽ ഇടുക്കി ഡാമിലെ ജലനിരപ്പ് നിലവിലുള്ളതിലും കൂടുതലായിരിക്കുമ്പോഴാണ് ദുരന്തമെങ്കിൽ സ്ഥിതി ഇതിലും ഗുരുതരമാകും. മുല്ലപ്പെരിയാർ തകരുന്നപക്ഷം ഒഴുകിയെത്താനിടയുള്ള മണ്ണും കല്ലും മരങ്ങളും മറ്റും ഇടുക്കിയുടെ സംഭരണശേഷി ഗണ്യമായി കുറയ്ക്കാനും സാധ്യതയുണ്ട്. കൂടാതെ, മരങ്ങളും മറ്റും ഒഴുകിവന്ന് ഷട്ടറുകളിലൂടെയുള്ള ജലപ്രവാഹത്തിന് തടസ്സമുണ്ടായാൽ പുറന്തള്ളുന്ന ജലത്തിന്റെ അളവ് കുറയുകയും ചെയ്യും.

മറ്റൊരു സാധ്യത മുല്ലപ്പെരിയാർ ഡാമിൽ തകർന്നാൽ കുതിച്ചെത്തുന്ന വെള്ളവും മരങ്ങളടക്കമുള്ള മറ്റവശിഷ്ടങ്ങളും ഇടുക്കി ഡാമിന് ഭീഷണിയാകുന്നതു സംബന്ധിച്ചാണ്. മുല്ലപ്പെരിയാർ ഡാം ഒന്നാകെ തകരുകയാണെങ്കിൽ 50 അടി ഉയരത്തിലാണ് വെള്ളം ഇടുക്കി ഡാമിലേക്ക് വെള്ളം കുതിച്ചെത്താൻ സാധ്യത. ഈ ഭാഗത്തുള്ള വള്ളക്കടവ്, വണ്ടിപ്പെരിയാർ, മ്ലാമല, ചപ്പാത്ത്, ഉപ്പുതറ, അയ്യപ്പൻകവിൽ പ്രദേശങ്ങളിലെ 70,000 പേരുടെ ജീവനാണ് ഇതുമൂലം അപകടത്തിലാകുക. ഇവരിൽ 30,000 പേരും തമിഴ് വംശജരാണെന്നത് മറ്റൊരു പ്രത്യേകതയാണ്. ഈ ആഘാതത്തിൽ ഇടുക്കി ഡാം തകർന്നാൽ താഴെയുള്ള 11 അണക്കെട്ടുകളും തകരാം. ഫലത്തിൽ ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലെ ജനങ്ങളെയാകെ ബാധിക്കുന്നതിലേക്കാണ് ഇത്തരമൊരു ദുരന്തസാധ്യത വിരൽചൂണ്ടുന്നത്. മുല്ലപ്പെരിയാർ ഡാമിനൊപ്പം ഇടുക്കി ഡാമിൻറെ കൂടി തകർച്ച കേരളത്തെ രണ്ടായി വിഭജിക്കുന്നതിന് ഇടയാക്കുമെന്നാണ് മുല്ലപ്പെരിയാർ ഡാമിൻറെ ബലക്ഷയം പഠിക്കാൻ സുപ്രീം കോടതി നിയോഗിച്ച സെൻട്രൽ സോയിൽ ആൻഡ് മെറ്റീരിയൽ റിസേർച് സ്റ്റേഷൻ ടീം നൽകിയ രഹസ്യറിപ്പോർട്ടിൽ പറയുന്നത്.

മുല്ലപ്പെരിയാർ സമഗ്ര ദുരന്തനിവാരണ പദ്ധതിയുടെ(കോംപ്രഹൻസീവ് ഡിസാസ്റ്റർ മാനേജ്മെൻറ് പ്ലാൻ ഫോർ മുല്ലപ്പെരിയാർ ഡാം ഹസാർഡ്) ഭാഗമായി സമർപ്പിച്ച റിപ്പോർട്ടിൽ ഡാമിന്റെ തകർച്ചയെത്തുടർന്ന് 45 മിനിറ്റിനകം 36 കിലോമീറ്റർ താഴെയുള്ള ഇടുക്കി ഡാമിലേക്ക് മേൽ വിവരിച്ച രീതിയിൽ ജലം ഒഴുകിയെത്തുമെന്നാണ് പറഞ്ഞിരിക്കുന്നത്.

ചെറുതോണി ഡാമിൻറെ ഷട്ടറുകൾ പൂർണമായി തുറന്നാൽ പെരിയാറിലൂടെ 40 അടി ഉയരത്തിൽ വെള്ളം കുതിച്ചു പായും എന്നാണ് മറ്റൊരു നിഗമനം. കാലവർഷക്കാലത്താണെങ്കിൽ സ്ഥിതി ഇതിലും ഗുരുതരമാകാം.

മുല്ലപ്പെരിയാർ അണക്കെട്ട് പൊട്ടിയാലുള്ള ഭവിഷ്യത്തുകളെക്കുറിച്ച് റൂർക്കി ഐ. ഐ.ടി.യുമായി ചേർന്ന് പഠനം നടത്താനുള്ള കരാറിൽ കേരളം 2011 നവംബർ 30 ന് ഒപ്പു വച്ചു.

മുല്ലപ്പെരിയാർ അണക്കെട്ട് തകരുന്ന സാഹചര്യമുണ്ടായാൽ അവിടെ നിന്നുള്ള വെള്ളം ഉൾക്കൊള്ളാൻ കഴിയുന്ന വിധത്തിൽ ഇടുക്കി ഡാമിനെ സജ്ജമാക്കാൻ സംസ്ഥാന ദുരന്ത നിവാരണ മാനേജ്മെൻറ് അതോറിറ്റി നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതിൻറെ ഭാഗമായി ഇടുക്കി ഡാമിലെ ജലനിരപ്പ് 59.5 ടി എംസി യായി കുറച്ചു. മുല്ലപ്പെരിയാറിൽ നിലവിലുള്ള 11.75 ടി എം സി ജലം എത്തിയാൽ പോലും ഇതിൻറെ ഫലമായി ഇടുക്കി ഡാമിന് ആ ജലത്തെ ഉൾക്കൊള്ളാൻ സാധിക്കും. വൈദ്യുതി ഉല്പാദനം കൂട്ടിയും അല്ലാതെയും ഈ നില നിലനിർത്താനാണ് തീരുമാനം.

പ്രശ്നപരിഹാരത്തിനുള്ള നിർദ്ദേശങ്ങൾ

മുല്ലപ്പെരിയാർ ഡാമിന്റെ തകരുവാനുള്ള സാദ്ധ്യതകൾ മുന്നിൽ കണ്ട് പലവിധ പ്രശ്നപരിഹാരങ്ങളും മുന്നോട്ടുവെയ്കപ്പെട്ടിട്ടുണ്ട്. അവ പ്രധാനമായും ഇവയാണ്:
നിലവിലുള്ള ഡാമിന് താഴെ പുതിയൊരു അണക്കെട്ട് പണിയുക. നിലവിലുള്ള ഡാമിന്റെ പ്രവർത്തനം അവസാനിപ്പിക്കുക
നിലവിലുള്ള ഡാം സുരക്ഷിതമാണ്. എന്തെങ്കിലും ബലക്ഷയം ഉണ്ടെങ്കിൽ അത് പരിഹരിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണം. ഡാം ബലപ്പെടുത്തണം
നിലവിലുള്ള ഡാമിലെ ജലനിരപ്പ് കുറച്ച് തടയിണയാക്കി നിലനിർത്തുക, അപകട സാദ്ധ്യത കുറയ്ക്കുക. ജലനിരപ്പ് കുറയ്കുന്നതിനനുസരിച്ച് തമിഴ്നാടിനുള്ള ജലലഭ്യത ഉറപ്പുവരുത്താൻ തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുവാൻ ആവശ്യമായ ആഴത്തിൽ പുതിയ ടണലുകൾ നിർമ്മിക്കുക.
മുല്ലപ്പെരിയാറിലെ വെള്ളം ഇടുക്കിയിൽ സംഭരിക്കുക. അവിടെ നിന്നും പുതിയ ടണൽ മാർഗ്ഗം തമിഴ്നാടിന് വെള്ളം നൽകുക. മുല്ലപ്പെരിയാർ ഡാം നിർജ്ജീവമാക്കുക.

ഒന്നാമത്തെ അഭിപ്രായം മുല്ലപ്പെരിയാറിൽ സമരം നടത്തിവരുന്ന മുല്ലപ്പെരിയാർ സമരസമിതിയും കേരള ഗവൺമെന്റും മുന്നോട്ട് വെയ്കുന്നതാണ്. രണ്ടാമത്തെ നിർദ്ദേശം തമിഴ്നാട് ഗവൺമെന്റ് മുന്നോട്ട് വെയ്കുന്നതാണ്. കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, മുല്ലപ്പെരിയാർ സമരസമിതിയുടെ മുൻ ചെയർമാൻ പ്രൊഫസർ സി.പി. റോയി തുടങ്ങിയവരുടെ നിർദ്ദേശമാണ്. പരിഷത് വിളിച്ചു ചേർത്ത വിദഗ്ദ്ധരുടെ യോഗത്തിലാണ് നാലാമത്തെ നിർദ്ദേശവും ഉരുത്തിരിഞ്ഞിട്ടുള്ളത്. 
പുതിയ തുരങ്കം

മുല്ലപ്പെരിയാർ സമരസമിതി ചെയർമാനായിരുന്ന സി.പി.റോയി ആണ് പുതിയ തമിഴ്നാടിനു വെള്ളം നൽകാൻ പുതിയ ഒരു തുരങ്കം എന്ന ആശയവുമായി മുന്നോട്ടു വന്നത്. റോയ് ഈ ആശയം ഉന്നതാധികാരസമിധിയുടെ മുന്നിൽവെക്കുകുയം, സമിതി ഈ നിർദ്ദേശത്തെ വിശദമായി പഠിക്കുവാൻ ഉന്നതാധികാരസമിതിയിലെ സാങ്കേതികവിദഗ്ദരായ ഡോക്ടർ.തട്ടേ, ഡി.മേത്ത എന്നിവരോടാവശ്യപ്പെട്ടു. എന്നാൽ പ്രായോഗികമായേക്കാവുന്ന ഈ നിർദ്ദേശത്തോട് കേരളവും, തമിഴ്നാടും വളരെ തണുത്ത പ്രതികരണമാണ് കാണിച്ചത്. ഇരു സംസ്ഥാനങ്ങൾക്കും ഈ ആശയത്തോട് തീരെ താൽപര്യമുണ്ടായിരുന്നില്ലെന്നും, അതുകൊണ്ട് തന്നെ പുതിയ തുരങ്കം എന്ന ആശയം ഏറെ നാൾ നിലനിന്നില്ല എന്നും ഉന്നതാധികാര സമിതി അംഗമായ കെ.ടി.തോമസ് രേഖപ്പെടുത്തിയിരിക്കുന്നു.
ഉന്നതാധികാരസമിതി

ജസ്റ്റിസ്.കെ.ടി.തോമസിന്റെ നേതൃത്വത്തിലുള്ള ഉന്നതാധികാരസമിതി ഈയിടെ സുപ്രീംകോടതിയിൽ സമർപ്പിച്ച തങ്ങളുടെ റിപ്പോർട്ടിൽ അണക്കെട്ട് സുരക്ഷിതമാണ് എന്ന് പറഞ്ഞിരിക്കുന്നു. എന്നാൽ ജലനിരപ്പ് 142 അടിയായി ഉയർത്താൻ തമിഴ്നാടിന് അധികാരമില്ലെന്നും ഉന്നതാധികാരസമിതി വ്യക്തമാക്കി.
ജനകീയ പ്രക്ഷോഭം
അണക്കെട്ട് മാറ്റിനിർമിക്കണം എന്നാവശ്യപ്പെട്ട് നടത്തിയ മനുഷ്യ മതിൽ

മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് നിരവധി ജനകീയ പ്രക്ഷോഭങ്ങൾ കേരളത്തിലും തമിഴ് നാട്ടിലും ഉണ്ടായിട്ടുണ്ട്. ഡാമിലെ ജലനിരപ്പ് 136 ൽ നിന്നും 142 അടിയായും അണക്കെട്ട് ബലപ്പെടുത്തിയ ശേഷം 152ഉം അടിയായി ഉയർത്താമെന്ന 2006 ലെ സുപ്രീംകോടതി വിധിയെത്തുടർന്ന് 2006 മാർച്ച് 3ന് ഫാദർ ജോയി നിരപ്പേൽ ചെയർമാനായി മുല്ലപ്പെരിയാർ സമരസമിതി രൂപം കൊണ്ടു. സമരസമിതിയുടെ നേതൃത്വത്തിൽ ശ്രദ്ധേയമായ പ്രത്യക്ഷസമരങ്ങൾ ആറു ഘട്ടങ്ങളിലായി നടത്തുകയുണ്ടായി. പെരിയാറിൻറെ തീരത്തുള്ള ചപ്പാത്തിൽ സമരസമിതിയുടെ നേതൃത്വത്തിൽ 2006 ഡിസംബർ 25നാരംഭിച്ച റിലേ ഉപവാസം ഇന്നും തുടരുകയാണ്.

2011 നവംബർ മാസം ഉണ്ടായ ഭൂചലനങ്ങളെത്തുടർന്ന് കേരളത്തിൽ ജനകീയ വികാരം കൂടുതൽ ശക്തമായി. നവംബർ 28 ന് ഇടുക്കി ജില്ലയിലും 29 ന് ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലും ഹർത്താൽ ആചരിക്കുകയുണ്ടായി. 28ന് പാർലമെൻറ് വളപ്പിൽ കേരളത്തിൽ നിന്നുള്ള എം പി മാർ സത്യാഗ്രഹമനുഷ്ഠിച്ചു. ഡിസംബർ എട്ടിന് മുല്ലപ്പെരിയാർ മുതൽ എറണാകുളം വരെ മനുഷ്യമതിൽ സൃഷ്ടിക്കുകയുണ്ടായി.

കൈലാസം~ Kailas

പുരാണങ്ങളിൽ ശിവന്റെ വാസസ്ഥാനമായി പറയുന്ന ഈ പർവ്വതം ഇന്ന് ഭാരതത്തിൽ അല്ല. പണ്ടത്തെക്കാളേറെ ഇന്ന് മാധ്യമവികാസം കൊണ്ട് കൈലാസത്തിന്റെ ദുരൂഹതകൾ മാറിക്കൊണ്ടിരിക്കുന്നു. ധാരാളം പേർ ഇതിന്റെ സന്ദർശനത്തിനായി പോകുന്നുണ്ട്. അനേകായിരം പുസ്തകങ്ങളുമുണ്ട്. എത്ര വർണ്ണിച്ചാലും മതിയാകാത്ത പ്രതീതിയാണ് കൈലാസത്തിന്. ശിവശക്തിമാരുടെ വിഹാരഭൂമി എന്ന് ആഗമശാസ്ത്രങ്ങൾ മുതൽ പുരാണങ്ങൾ വരെ കൈലാസത്തെ വാഴ്ത്തുന്നു. തികച്ചും ശിവലിംഗത്തിന്റെ ആകൃതി പോലുമുണ്ട് ഈ പർവ്വതത്തിന്. 

ഭഗവാൻ ശ്രീ പരമേശ്വരൻ സാക്ഷത്തായി ഇവിടെ കുടികൊള്ളുന്നു എന്നുതന്നെ പലരും വിശ്വസിക്കുന്നുണ്ടെങ്കിലും കൈലാസത്തിന്റെ അലൗകിക സൗന്ദര്യമാണ് വിനോദസഞ്ചാരികളെ ഏറെ ആകർഷിക്കുന്നത് എന്ന് സ്പഷ്ടം . മാനസസരോവരം തടാകത്തിന്റെ മാന്ത്രികവശ്യതയും കൂടിച്ചേരുമ്പോൾ കൈലാസം എന്നത് ശിവലോകമായില്ലെങ്കിലെ അത്ഭുതമുള്ളൂ. വാസ്തവത്തിൽ പ്രാചീനകാലം മുതലുള്ള അഗമദർശനങ്ങൾ ആദ്യത്തെ ആഗമ യോഗിഗുരുവായ സദാശിവൻ ഇവിടം തന്റെ സാധനാ സ്ഥലമായി തെരഞ്ഞെടുത്തതായിട്ടാണ് സങ്കൽപ്പിക്കുന്നത്. 

ശിവശക്ത്യാത്മകതയുടെ ജ്ഞാനത്തെ സാക്ഷാത്കരിച്ച ഭൂമി ആയതിനാൽ ആണ് ഇത് ശിവപാർവതീ താമസസ്ഥലമായി പുരാണങ്ങളിൽ വന്നത്. പ്രാചീനകാലത്ത് യഥാർത്ഥ അഗമ ശിവയോഗീശ്വരന്മാർ കൈലാസത്തിൽ ഉണ്ടായിരുന്നു. അവരാണ് പുരാണത്തിൽ വന്നപ്പോൾ ഋഷീശ്വരന്മാരായിത്തീർന്നത്‌.

ആധുനിക ഗവേഷണങ്ങളുടെ അടിസ്ഥാനത്തിലും കൈലാസത്തിന് അലൗകികമായ പ്രത്യേകതകളുണ്ട്. ഈ പർവതശിഖരം ഭൂമിയിലെ അല്ലത്രേ! മറ്റേതോ ഗോളത്തിൽ നിന്നും വന്നു പതിച്ച പ്രത്യേകതയുള്ള കാന്തിക ശിലയാണിതെന്നു പറയുന്നു. അതുകൊണ്ടാവാം ഇതിനു മനുഷ്യാതീത ശക്തികളുള്ളതത്രേ! പിന്നെ മറ്റൊന്നുള്ളത്‌ കൈലാസശിഖരം സൂര്യരശ്മികൾക്കനുസരിച്ച് മൂന്നു ഗുണങ്ങളെ പ്രതിനിധീകരിക്കുന്ന മട്ടിൽ സുവർണ്ണം, വെള്ളി, ചെമ്പ്, നിറങ്ങളിൽ കാണപ്പെടാറുണ്ട്. കൈലാസയാത്രയുടെ കഥാ വർണ്ണനകളിലെല്ലാം അലൗകിക യോഗിമാരെ കണ്ടെത്തിയ അനുഭവങ്ങളുണ്ട്. കൈലാസത്തിലെ മാനസസരോവരത്തിൽ 'ഹംസം' എന്നൊരു പക്ഷിയെക്കുറിച്ച് പറയുന്നുണ്ട്. പാലും വെള്ളവും ചേർത്തുകൊടുത്താൽ അതിൽ നിന്നും പാലിനെ വലിച്ചു കുടിക്കുകയാണ് ഇതിന്റെ കഴിവ്. മനുഷ്യരും അങ്ങനെ വേണം. കലർപ്പിൽ നിന്നും സത്യത്തെ വേർതിരിച്ചെടുക്കണം. അതുകൊണ്ടാണ് അത്തരം യോഗിമാരെ 'പരമഹംസന്മാർ' എന്ന് സംബോധന ചെയ്യുന്നത്.

താന്ത്രിക സങ്കൽപത്തിൽ രണ്ടു പർവ്വത സംജ്ഞകൾ കടന്നുവരുന്നത്‌ കാണാം. ഒന്ന് മേരു മറ്റെത് കൈലാസം. മേരുവിനെ 'സുമേരു' എന്നും പറയുന്നുണ്ട്. ലോകത്തുള്ള എല്ലാം തന്നെ നമ്മുടെ ശരീരത്തിൽ ഉണ്ട് എന്നാണ് തന്ത്രയോഗവിദ്യ പറയുന്നത്. അപ്പോൾ ഏതാണ് കൈലാസം? ഏതാണ് മേരു? മേരു നമ്മുടെ നട്ടെല്ല് തന്നെ!. അപ്പോൾ കൈലസമോ? കൈർ - ലാസ്യം എപ്രകാരം ആനന്ദം എന്നാണ് ചോദ്യം. നട്ടെല്ല് എന്ന മേരുവിനെ നിവർത്തി ആത്മാനന്ദ ഭൂമികയിലെത്തുമ്പോൾ മനുഷ്യൻ മഹത്തായ ലാസ്യത്തിൽ അഥവാ ആനന്ദത്തിലെത്തുന്നു. ഈ ലാസ്യമാണ് ശിവന്റെ ആനന്ദഭൂമികയായ കൈലാസം എന്ന് പറയുന്നത്. നട്ടെല്ലിനു മുകളിലുള്ള നമ്മുടെ തലച്ചോറ് തന്നെയാണ് തന്ത്രവിദ്യപ്രകാരം ശിവന്റെ ആസ്ഥാനമായ സഹസ്രാരവും, അതുതന്നെ കൈലാസവും. ആകയാൽ ശ്രീവിദ്യാ മാർഗ്ഗത്തിൽ മേരുവും കൈലാസവും ശ്രീചക്രത്തിലേക്ക് പകർത്തപ്പെട്ടിട്ടുണ്ട്. മേരുപ്രസ്താരം എന്നും കൈലാസ പ്രസ്താരം എന്നും അതിനെ വിളിക്കും. അതുപോലെ യോഗശാസ്ത്രത്തിൽ അഷ്ടാംഗയോഗവും കുണ്ഡലിനീയോഗവും ഉണ്ട്. രണ്ടും മേരുദണ്ഡവും തലച്ചോറും ആധാരപ്പെടുത്തി വരുന്നതാണ്. 

ബ്രഹ്മാണ്ഡത്തിലുള്ളതെല്ലാം പിണ്ഡാണ്ഡം എന്ന ശരീരത്തിലും ശരീരത്തിലുള്ളതെല്ലാം ഭാരതമെന്ന ഭൂമിയിലും പ്രതീകാത്മകമായി വസ്തുരൂപത്തിൽ കാണപ്പെടുന്നുണ്ട്. ഭാരതത്തിന്റെ വടക്കേ അറ്റത്തുള്ള ഹിമാലയമാണ് മേരുവിന്റെ സ്ഥാനത്ത്. അത് കടന്നു മുന്നോട്ടു നീങ്ങുമ്പോൾ ശിവസഹസ്രാരമായ തലച്ചോറ് പോലെ കൈലാസം കുടികൊള്ളുന്നു. അവിടെ ആത്മജ്ഞാനികളാകുന്ന ഹംസങ്ങൾ ശിവാനന്ദരസം കുടിക്കുന്ന മാനസസരോവരം ഉണ്ട്. 

ഇതല്ലാതെ ബസ്സുപിടിച്ചു സാഹസികയാത്ര നടത്തി കൈലാസം കയറിയിറങ്ങിയതുകൊണ്ട് ഋഷീശ്വരന്മാർ ഉദ്ദേശിച്ച കൈലാസസങ്കൽപം പൂർത്തിയാകുന്നില്ല. പക്ഷെ, ഇന്ദ്രിയ ബന്ധിതരായ സമൂഹത്തിനു അങ്ങനെയെങ്കിലും സായൂജ്യമാകട്ടെ എന്ന് കരുതിയാവാം പരാശക്തി നമ്മുടെ ധന്യഭാരതത്തിനു ഇപ്രകാരമൊരു സൗഭാഗ്യം തന്നിരിക്കുന്നത്. പക്ഷെ, അതുകൊണ്ട്മാത്രം എല്ലാം ആയി എന്ന് കരുതി നിർത്തരുത്. അന്തർ കൈലാസത്തിലേക്ക് സഞ്ചരിക്കാൻ കൂടിയുള്ള ലക്ഷ്യമിടുക. ശിവയോഗിയായ, ആഗമജ്ഞാനിയായ ഹരിസ്വാമികളെപ്പോലെയുള്ള ആചാര്യന്മാർ നമ്മെ അതിലേക്കു നയിക്കാൻ നാം അത്തരം ഗുരു ക്ഷേത്രങ്ങളിൽക്കൂടി തീർഥാടകരാകേണ്ടതുണ്ട്. - നിങ്ങളുടെ ഭൈരവ നാഥ്. c/o Acharyan Hariswamikal Followers. 


Like · · Share