മരിച്ചയളിന്ടെ ഉറ്റബന്ധുക്കളും പ്രസവിച്ച സ്ത്രീയുടെ ഉറ്റബന്ധുക്കളും പാലിക്കുന്ന ആശുദ്ധിയാണ് പുലവാലായ്മകള്‍. പ്രസവിച്ച സ്ത്രീയുടെ ഉറ്റബന്ധുക്കള്‍ പതിനൊന്നുദിവസത്തേക്ക് ക്ഷേത്രദര്‍ശനം പാടില്ല. നാലമ്പലത്തില്‍ കടക്കരുതെന്നാണ് നിബന്ധന. പതിനോന്നുരാത്രിക്ക് ശേഷം കുളിച്ച് ശുദ്ധമായി നാലമ്പലത്തില്‍ കടന്നു ദേവ ദര്‍ശനം നടത്താം. ഈ ആശുദ്ധിക്ക് ചില സ്ഥലങ്ങളില്‍ പെറ്റപുലയെന്നും ചില സ്ഥലങ്ങളില്‍ വാലായ്മയെന്നും പറയും. വര്‍ണഭേദമനുസരിച്ച് ഉറ്റബന്ധുക്കളുടെ പട്ടികയ്ക്ക് വ്യത്യാസമുണ്ട്.ഒരാള്‍ മരിച്ചാല്‍ ഉറ്റബന്ധുക്കള്‍ പാലിക്കുന്ന ആശുദ്ധിക്കു പുല എന്നു പറയുന്നു. പതിനഞ്ചുദിവസം മരണാനന്തരകര്‍മങ്ങള്‍ കഴിച്ച് പതിനാറാം ദിവസം പിണ്ഡം വച്ച് പതിനേഴാം നാള്‍ പിതൃവിനെ സ്വര്‍ഗലോകത്തെക്ക് ഉദ്വസിച്ചശേഷമേ ക്ഷേത്രദര്‍ശനം പാടുള്ളൂ. പതിനാറുരാത്രി കഴിഞ്ഞാല്‍ പുലവീടും. ദേഹത്തില്‍നിന്നു വേര്‍പെടുന്ന ജീവാത്മാവ് സൂക്ഷ്മശരീരിയാണ്. ഷോഡശപിണ്ഡദാനംകൊണ്ട് പരേതാല്‍മാവിനു അവയവ പൂര്‍ത്തിവരുത്തിയാണ് സ്വര്‍ഗലോകത്തെക്ക് ഉദ്വസിക്കുന്നത് എന്നു വിധി. പിതൃഗതി വരുത്തിന്നു എന്നും ഇതിനു പറയും. യഥാവിധി പിതൃഗതി വരുത്തുന്നില്ലെങ്കില്‍ പരേതാത്മാവ് ഗതികിട്ടാതെ പ്രേതമായി അലയുമെന്നും അനുശാസിക്കുന്നു.
ഗൃഹശുദ്ധി
പുലവാലായ്മകള്‍ കഴിഞ്ഞാല്‍ പുണ്യാഹം തളിച്ച് ഗൃഹത്തില്‍ ശുദ്ധിവരുത്തെണ്ടാതാണ്. പുണ്യാഹം തളിച്ച് ശുദ്ധിവരുത്തിയ ശേഷമേ പുണ്യ സ്ഥാനങ്ങളില്‍ കടക്കാവു.
ഇതുകൂടാതെയും നിത്യേനയുള്ള ഗൃഹശുദ്ധി ആവശ്യമാണ്. ഉദയത്തിനു മുന്‍പ് മുറ്റം അടിച്ച് വെള്ളം തളിച്ച് ശുദ്ധമാക്കണം. രാവിലെ മുറ്റമടിച്ച് വാരിക്കൂട്ടുന്ന ചപ്പുചവറുകള്‍ മുട്ടത്തു കൂട്ടിയിടാതെ അപ്പോള്‍ത്തന്നെ വാരിക്കളയണം.ഗൃഹത്തിനുള്ളിലും രാവിലെ തൂത്തു വൃത്തിയാക്കി വെള്ളം തളിക്കുകയും ഉമ്മറപ്പടി കഴുകുകയും വേണം. ചില വടക്കന്‍ ജില്ലകളില്‍ ഉമ്മറപ്പടി കഴുകാതെ ആരും യാത്രപോകില്ല.വൈകുന്നേരവും ഗൃഹവും മുറ്റവും തൂത്തു വൃത്തിയാക്കി വെള്ളം തളിക്കണം. വൈകുന്നേരം മുറ്റമടിച്ചു വാരികൂട്ടുന്ന ചപ്പുചവറുകള്‍ മുറ്റത്തിന്ടെ മൂലയില്‍ കൂട്ടിവയ്ക്കുകയോ ചെയ്യാവു. വാരികളയരുത്. സന്ധ്യക്കു മുന്‍ബായിട്ടു വേണം ഇതു ചെയ്യുവാന്‍. ഈ സമയം വീടിനു മുന്‍വശമുള്ള മുറ്റം മാത്രമാണ് തൂക്കുക. കുറ്റിചൂലുകൊണ്ടാണ് മുറ്റം തൂക്കെണ്ടത്.രാവിലെ കിഴക്കോട്ടും വൈക്കുന്നേരം പടിഞ്ഞാട്ടും സൂര്യന് അഭിമുഖമായി മുറ്റമടിക്കരുത്. മുറ്റമടിച്ച ശേഷം കാലും മുഖവും കൈകളും കഴുകിയിട്ടെ ഗൃഹത്തില്‍ കടക്കാവു.
AUTHOR UNKNOWN
No comments:
Post a Comment