09/10/2014

നൂറ്റാണ്ടുകൾ പഴക്കമുള്ള ആലുംമൂട്ടിൽ തറവാട്

Alummottil Tharavadu [ [ നൂറ്റാണ്ടുകൾ പഴക്കമുള്ള ആലുംമൂട്ടിൽ തറവാട് ] 

ആലുംമൂട്ടിൽ കുടുംബം കരുനാഗപള്ളി - പുതിയ കാവിനടുത്ത്‌ കുലശേഖരപുരം ഏന്ന സ്ഥലത്തു നിന്ന് 1700 - ൽ കാർത്തികപള്ളിക്ക് സമീപത്തെ മുട്ടത്തേക്ക് മാറി. ആലുംമൂട്ടിൽ കുടുംബത്തിലെ ഒരു കാരണവരുടെ പേരായിരുന്നു കുലശേഖരൻ . അദ്ദേഹത്തിന്റെ പേരിലാണ് ആ സ്ഥലം അറിയ പെടുന്നത്. അന്നത്തെ ആലുംമൂട്ടിൽ കുടുംബത്തിലെ ഒരു ശാഖ ഇപ്പോഴും പുതിയ കാവിൽ 'ചിത്രകുടവും' സർപ്പ കാവുകളുമയി' പ്രൗഡിയോടെ നില നിൽക്കുന്നു. ഇപ്പോൾ ആലുംമൂട്ടിൽ കുടുംബത്തിൽ കാണുന്ന ഈ കെട്ട് 1730 - ൽ വലിയ കുഞ്ഞു ശങ്കരൻ ചാന്നാർ എന്ന കാരണവർ ആണ്. എ ഡി - 1766 - ൽ ജനിച്ച മാതേവൻ ചാന്നാർ [ ഒന്നാമൻ ] കൊല്ല വർഷം 942 [ എ ഡി - 1766 മുതൽ ] കൊല്ല വർഷം 1010 - [ എ ഡി - 1834 ] വരെ ഇവിടുത്തെ കാരണവർ ആയിരുന്നു. ഇദ്ദേഹത്തെ യാണ് ആലുംമൂട്ടിൽ തെക്കെടതുള്ള കുടുംബ ക്ഷേത്രത്തിൽ യോഗിശ്വരനായി പ്രതിഷ്ടി ച്ചിരിക്കുന്നത്‌ .1905 - ൽ തിരുവിതാംകൂർ രാജ കൊട്ടാരത്തിലും തിരുവിതാംകൂർ ദിവാനും മാത്രം 'കാർ' ഉണ്ടായിരുന്ന കാലം. അന്ന് ആലുംമൂട്ടിൽ തറവാട്ടിലെ കാരണവരായ കൊച്ചുകുഞ്ഞുചാന്നാർ [ മൂന്നാമൻ ] വിദേശത്ത് നിന്നും 'കാർ' ഇറക്കുമതി ചെയ്തു. ആ കാറിലാണ് പിന്നെ അദ്ദേഹം യാത്ര ചെയ്തത്. ആലുംമൂട്ടിൽ തറവാട്ടിൽ നിന്നും മുസ്ലിം വിഭാഗത്തിൽ പെട്ടവർക്കായി ഒരു വലിയ പള്ളി മുട്ടത്തു പണിയിച്ചു നൽകിയിരുന്നു .ഇതിനോട് ചേർന്ന് ഒരു കുളവും. അന്ന് മുട്ടത്തുള്ള 'ക്രിസ്റ്റ്യാനി'കൾക്കായി ഒരു പള്ളി പണിഞ്ഞു നല്കാമെന്ന് പറഞ്ഞെങ്കിലും ഒരു പള്ളി നടത്താൻ വേണ്ട വീട്ടുകാരില്ലെന്ന കാരണം പറഞ്ഞു ക്രിസ്റ്റ്യാനികൾ പിന്മാറി.

No comments: