28/02/2016

ഐസ് ക്യൂബ് കൂൾ മന്ത്ര



ഒരു ഐസ് ക്യൂബ് കൂൾ മന്ത്ര…

:വെറും ഒരു ഐസ്‌ ക്യൂബിന്‌ നിങ്ങളുടെ ജീവിതം തന്നെ മാറ്റിയെഴുതാൻ കഴിയുമെന്ന സത്യം നിങ്ങൾക്കറിയാമോ? ഒരിയ്ക്കൽ പോലും ആരും ആലോചിച്ചിട്ടില്ലാത്ത കാര്യം അല്ലേ? എന്നാൽ ഒരു ചെറിയ ഐസ്‌ ക്യൂബ്‌ ഈ പിക്ചറിൽ കാണുന്ന പൊസിഷനിൽ നിങ്ങൾ ദിവസവും ഒന്നു വെച്ചു നോക്കൂ, അപ്പോൾ അറിയാം ഈ ഐസ്‌ ക്യൂബ്‌ മാജിക്‌.

ചൈനീസ്‌ അക്യുപങ്ങ്ചറുമായി ഏറെ അടുത്തു നില്ക്കുന്ന ഒരു ടെക്നിക്‌ ആണിത്‌. ഐസ്ക്യൂബ്‌ വയ്ക്കുന്ന ഈ പോയിന്റിനെ ചൈനാക്കാർ ഫെങ്ങ്‌ ഫു എന്നാണ്‌ വിളിക്കുന്നത്‌. ഇംഗ്ളീഷിൽ ഇതു “wind mansion” പോയിന്റും ആണ്‌. ഒരു ഐസ്‌ ക്യൂബ്‌ എടുത്ത്‌ 20 മിനിറ്റ്‌ സമയം ഈ ഫെങ്ങ്‌ ഫു പോയിന്റിൽ വയ്ക്കുക. ഉറപ്പായും ആദ്യം നിങ്ങൾക്ക്‌ ആ ശരീരഭാഗം മരവിച്ചതായി തോന്നും. എന്നാൽ ആദ്യ മുപ്പതൊ നാല്പ്പതോ സെക്കൻഡു കഴിയുമ്പോൾ ചെറിയ ചൂട്‌ അനുഭവപ്പെടാൻ തുടങ്ങും. ഈ ടെക്നിക്‌ നിങ്ങൾ പതിവായി ചെയ്യുമ്പോൾ ഒരു പ്രത്യേക ആനന്ദം നിങ്ങൾക്കുണ്ടാകുന്നതായി അറിയാൻ കഴിയും. ഇതിനു കാരണം ഐസ് ക്യൂബ് എൻഡോർഫിൻ എന്ന ഹോർമോണിന്റെ പ്രവർത്തനത്തെ ബ്ളഡിൽ വ്യാപിപ്പിക്കുന്നതുകൊണ്ടാണ്‌.
ഇതുപോലെ ഇനിയും കുറേ പ്രയോജങ്ങൾ ഉണ്ട് ഈ കൂൾ മന്ത്രയിൽ..

നല്ല ഉറക്കം ലഭിക്കും, ദഹന പ്രക്രിയ ശരിയായി നടക്കും, ജോയിന്റ്‌ പെയിൻ, പല്ലു വേദന, തല വേദന ഇവയൊക്കെ കുറയ്ക്കാം, ആസ്ത്മ ഉള്ളവർക്കും ഇടവിട്ട്‌ കോൾഡ്‌ വരുന്നവർക്കും ആ പ്രശ്നത്തിൽ നിന്നും രക്ഷനേടാം, സ്പൈനുമായി ബന്ധപെട്ട ന്യൂറോ പ്രോബ്ളംസ്‌ വരുന്നത്‌ തടയാം, തൈറോയ്ഡ്‌ ഗ്ളാൻഡ്സ്‌ ഡിസോർഡർ ഉണ്ടാവില്ല, ഹൈപ്പോ ടെൻഷൻ, ഹൈപ്പർ ടെൻഷൻ, ആർത്രൈറ്റിസ്‌ ഇവയുണ്ടാകതെ നോക്കാം, സ്ത്രീകൾക്കാണെങ്കിൽ ആർത്തവ ശുദ്ധിയുണ്ടാകാനും അതിലേറേ വന്ധ്യതാപ്രശ്നങ്ങൾ ഒരു പരിധി വരെ കുറയ്ക്കാനും കഴിയും. ഡിപ്രഷൻ ഉള്ളവർക്കും അമിതമായ സ്ട്രെസ്സ്‌ ഉള്ളവർക്കും എന്തിനേറെ ഇമോഷണൽ ഡിസോർഡർ ഉള്ളവർക്കും ഇതൊരു മാജിക്‌ മന്ത്ര തന്നെ ആയിരിക്കും.

ഈ ടെക്നിക്‌ ഏതെങ്കിലും അസുഖങ്ങൾക്കുള്ള ഒരു മെഡിസിൻ അല്ല. എന്നാൽ നിങ്ങളുടെ ബോഡിയെ ബാലൻസ്‌ ചെയ്തു നിർത്തി ഒരു റിജുവിനേഷൻ തെറാപ്പി പോലെ ഉണർവും ഉന്മേഷവും നല്കി നല്ല ദിവസങ്ങൾ നിങ്ങൾക്കു നല്കുമെന്ന കാര്യം ഈ മാജിക് മന്ത്രയുടെ ഗ്യാരണ്ടി. ഗർഭിണികൾ, പേസ് മേക്കർ വെച്ചിട്ടുള്ളവർ, എപിലെപ്സി, സ്കീസോഫ്രീനിയ എന്നീ രോഗങ്ങൾ ഉള്ളവർ ആരും തന്നെ ഈ രീതി പരീക്ഷിക്കരുത്.

No comments: